എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്  ച​ട​ങ്ങ്; ദി​വ്യ​യെ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ് ക​ള​ക്ട​ർ

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ലേ​ക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.​പി. ദി​വ്യ​യെ താ​ൻ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ് ക​ണ്ണൂ​ർ ക​ള​ക്ട​ർ അ​രു​ൺ കെ.​ വി​ജ​യ​ൻ. സം​ഭ​വ​ത്തി​നുശേ​ഷം പി.​പി. ദി​വ്യ​യു​മാ​യി താ​ൻ സം​സാ​രി​ച്ചി​ട്ടി​ല്ല. അ​ത് വ്യ​ക്ത​മാ​ക്കു​ന്ന ഫോ​ൺ കോ​ൾ റെ​ക്കോ​ർ​ഡ് അ​ട​ക്കം ലാ​ൻ​ഡ് റ​വ​ന്യു ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ.​ ഗീ​ത​യ്ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും സൗ​ക​ര്യാ​ർ​ഥമാ​ണ് ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി മൊ​ഴി​യെ​ടു​ത്ത​ത്.അ​ല്ലാ​തെ ര​ഹ​സ്യ​മാ​യി എ​ടു​ത്ത​ത​ല്ലാ​യെ​ന്നും ക​ള​ക്ട​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ന​വീ​ൻ ബാ​ബു​വി​ന് അ​വ​ധി നി​ഷേ​ധി​ച്ചി​രു​ന്നെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണ​വും ക​ള​ക്ട​ർ ത​ള്ളി. താ​ൻ അ​വ​ധി നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നും എ​ഡി​എം ന​വീ​ൻ ബാ​ബു​വു​മാ​യി ഔ​ദ്യോ​ഗി​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Read More

പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പോ​ലീ​സി​ന് കൈ​മാ​റി; എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​ത​ന്നെ

ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ ത​ന്നെ​യെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ശ​രീ​ര​ത്തി​ൽ മ​റ്റ് മു​റി​വു​ക​ളോ അ​ട​യാ​ള​ങ്ങ​ളോ​യി​ല്ലെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. റി​പ്പോ​ർ​ട്ട് പോ​ലീ​സി​ന് കൈ​മാ​റി. ഏ​ക​ദേ​ശം പു​ല​ര്‍​ച്ചെ 4.30നും 5.30​നും ഇ​ട​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ക​ഴു​ത്തി​ല്‍ ക​യ​ര്‍ മു​റു​കി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​രീ​ര​ത്തി​ല്‍ മ​റ്റ് മു​റി​വു​ക​ളോ മ​റ്റൊ​രാ​ളു​ടെ സാ​ന്നി​ധ്യ​മോ സം​ശ​യി​ക്കാ​വു​ന്ന മ​റ്റ് ഘ​ട​ക​ങ്ങ​ളോ ഇ​ല്ലെ​ന്നും ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. മ​ര​ണം ന‌​ട​ന്ന് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ബ​ന്ധു​ക്ക​ൾ​ക്ക് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത​തി​ൽ അ​മ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. ന​വീ​ന്‍ ബാ​ബു​വി​ന്‍റെ ഫോ​ണി​ൽനി​ന്നു​ള്ള അ​വ​സാ​ന സ​ന്ദേ​ശം ക​ള​ക്ട​റേ​റ്റി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ട് പേ​രു​ടെ വാ​ട്സാ​പ്പി​ക്കായിരുന്നു. മരണം നടന്ന 15ന് ​പു​ല​ർ​ച്ചെ 4.58ന് ​ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും മൊ​ബൈ​ൽ ന​മ്പ​റു​കളാമ് സന്ദേശമായി അ​യ​ച്ചു​കൊ​ടു​ത്തത്. ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണു വി​വ​രം. എ​ന്നാ​ല്‍, ന​വീ​ന്‍റെ മ​ര​ണ വി​വ​രം പു​റ​ത്തു​വ​ന്ന​തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും…

Read More

വയനാട്ടിൽ പ്രചാരണം കളറാകും; പ്രി​യ​ങ്ക​യ്‌​ക്കൊ​പ്പം സോ​ണി​യ​യും രാ​ഹു​ലും നാളെ എത്തും, ഒരുമിച്ച് റോഡ് ഷോ

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗം ചൂ​ടു​പി​ടി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്ക ​ഗാ​ന്ധി​ക്കൊ​പ്പം സോ​ണി​യ ​ഗാ​ന്ധി​യും രാ​ഹു​ല്‍ ഗാ​ന്ധി​യും നാ​ളെ വ​യ​നാ​ട്ടി​ല്‍ എ​ത്തും. വ​യ​നാ​ട്ടി​ലെ പ്രി​യ​ങ്ക​യു​ടെ പ്ര​ചാ​ര​ണം ക​ള​റാ​ക്കാ​ൻ എ​ല്ലാ വി​ധ ഒ​രു​ക്ക​ങ്ങ​ളും ന​ട​ത്തു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ്. സോ​ണി​യ​യും രാ​ഹു​ലും പ്രി​യ​ങ്ക​യും ഒ​ന്നി​ച്ചാ​കും നാ​ളെ എ​ത്തു​ക. ക​ൽ​പ്പ​റ്റ​യി​ൽ ഇ​വ​ർ ഒ​ന്നി​ച്ചുത​ന്നെ റോ​ഡ് ഷോ​യും ന​ട​ത്തും. ഉ​ച്ച​യോ​ടെ​യാ​യി​രി​ക്കും എ​ത്തു​ക എ​ന്നാ​ണ് നി​ല​വി​ല്‍ ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. റോ​ഡ് ഷോ​യ്ക്കുശേ​ഷം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പ​ണ​വു​മു​ണ്ടാ​കും. അ​വി​ടെ​യും ഇ​രു​വ​രും പ്രി​യ​ങ്ക​യ്ക്കൊ​പ്പ​മു​ണ്ടാ​കും. വ​ർ​ഷ​ങ്ങ​ൾ​ക്കുശേ​ഷ​മാ​ണ് സോ​ണി​യ ഗാ​ന്ധി കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.​ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ത്യ​ൻ മൊ​കേ​രി പ്ര​ചാ​ര​ണം തു​ട​ങ്ങി മു​ന്നേ​റു​മ്പോ​ൾ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ന​വ്യാ ഹ​രി​ദാ​സ് ഇ​ന്ന് വ​യ​നാ​ട്ടി​ല്‍ എ​ത്തും.​ ഗം​ഭീ​ര സ്വീ​ക​ര​ണ​പ​രി​പാ​ടി​ക​ളാ​ണ് സ്ഥാ​നാ​ര്‍​ഥി​ക്ക് വേ​ണ്ടി ബി​ജെ​പി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ ദേ​ശീ​യ നേ​താ​ക്ക​ളെ ത​ന്നെ എ​ത്തി​ച്ചു​ള്ള പ്ര​ചാ​ര​ണ​വും ന​ട​ത്താ​നാ​ണ് ബി​ജെ​പി നീ​ക്കം.…

Read More

സ​ത്യം സ​ത്യ​മാ​യി ത​ന്നെ പ​റ​യും; മു​ഖ്യ​മ​ന്ത്രി​യെ വീ​ട്ടി​ൽ പോ​യി ക​ണ്ട​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് ക​ണ്ണൂ​ർ ക​ള​ക്ട​ർ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​ലെ വീ​ട്ടി​ൽ സ​ന്ദ​ർ​ശി​ച്ച​തി​ൽ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്നും ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശി​ച്ച​തെ​ന്നും ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ. എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് സ​ത്യം സ​ത്യ​മാ​യി ത​ന്നെ പ​റ​യു​മെ​ന്നും അ​രു​ൺ കെ. ​വി​ജ​യ​ൻ പ​റ​ഞ്ഞു. എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ത​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ താ​ൻ ക​ള​ക്ട​ർ വി​ളി​ച്ചി​ട്ടാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​ർ ഇ​ത് നി​ഷേ​ധി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ക​ള​ക്ട​ർ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യ ലാ​ൻ​ഡ് റ​വ​ന്യു ജോ​യി​ന്‍റെ ക​മ്മീ​ഷ​ണ​ർ എ. ​ഗീ​ത​യ്ക്ക് മൊ​ഴി​യാ​യി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. പോ​ലീ​സി​ന് മൊ​ഴി ന​ൽ​കു​ന്പോ​ഴും സ​ത്യം സ​ത്യ​മാ​യി പ​റ​യു​മെ​ന്നാ​ണ് ക​ള​ക്ട​ർ ആ​വ​ർ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ചി​ല ചോ​ദ്യ​ങ്ങ​ളോ​ട് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ…

Read More

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചൂ​ടു​പി​ടി​ച്ച് മ​ണ്ഡ​ല​ങ്ങ​ൾ; ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ  രാ​ഷ്ട്രീ​യ യോ​ഗ​ങ്ങ​ൾ; സു​ധീ​റി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ യു​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: റോ​ഡ് ഷോ​ക​ളും ക​ൺ​വ​ൻ​ഷ​നു​ക​ളു​മാ​യി മു​ന്ന​ണി​ക​ൾ സ​ജീ​വ​മാ​യ​തോ​ടെ കേ​ര​ള​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ചൂ​ടു​പി​ടി​ച്ചു. പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫി​ന്‍റെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം ചേ​രും. ചേ​ല​ക്ക​ര​യി​ലെ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നും ഇ​ന്ന് ന​ട​ക്കും. ക​ൺ​വെ​ൻ​ഷ​നു മു​ൻ​പ് ചേ​ല​ക്ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ്യ ഹ​രി​ദാ​സി​ന്‍റെ റോ​ഡ് ഷോ​യു​മു​ണ്ട്. പ്രി​യ​ങ്ക ഗാ​ന്ധി 23നാ​ണ് വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​ത്. സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ​ഗാ​ന്ധി​യും പ്രി​യ​ങ്ക​ക്കൊ​പ്പം ഉ​ണ്ടാ​കും.ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി​യോ​ഗം ഇ​ന്ന് ചേ​രും. വൈ​കി​ട്ട് എ​കെ​ജി സെ​ന്‍റ​റി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കേ​ണ്ട തീ​യ​തി​ക​ൾ സം​ബ​ന്ധി​ച്ച് യോ​ഗം ച​ർ​ച്ച ചെ​യ്യും. ഓ​രോ മ​ണ്ഡ​ല​ങ്ങ​ളി​ലും ഉ​യ​ർ​ത്തേ​ണ്ട പ്ര​ച​ര​ണ വി​ഷ​യ​ങ്ങ​ളും മു​ന്ന​ണി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് വ​രും. മു​ന്ന​ണി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട നേ​താ​ക്ക​ളു​ടെ പ്ര​ചാ​ര​ണ തീ​യ​തി​ക​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ,…

Read More

അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സി​നെ അ​നു​വ​ദി​ച്ചി​ല്ല; പോ​ലീ​സ് ജീ​പ്പി​ന് മു​ന്നി​ൽ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു

ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ ഭൗ​തി​ക ശ​രീ​ര​ത്തി​ൽ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ ക​ണ്ണൂ​ർ ഡി​സി​സി നേ​തൃ​ത്വ​ത്തെ അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പോ​ലീ​സ് ജീ​പ്പി​നു മു​ന്നി​ൽ റീ​ത്ത് വ​ച്ചു. മൃ​ത​ദേ​ഹ​ത്തി​ന് മു​ന്നി​ൽ വ​ന്ന പോ​ലീ​സി​ന്‍റെ എ​സ്കോ​ർ​ട്ട് ജീ​പ്പ് ആം​ബു​ല​ൻ​സ് വ​ഴി​തി​രി​ച്ചു​വി​ട്ട​താ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ടൗ​ണി​ൽ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് എ​സ്കോ​ർ​ട്ട് പോ​യ പോ​ലീ​സ് ജീ​പ്പി​നു മു​ക​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റീ​ത്ത് വ​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

Read More

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി വ​ഴി​യി​ൽ കൂ​ട്ടി​യി​ട്ട ആ​ക്രി​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും

പ​രി​യാ​രം: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ര​ണ്ടാം നി​ല​യി​ൽ രോ​ഗി​ക​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൊ​ളി​ച്ചു​മാ​റ്റി​യ ഇ​രു​മ്പു​ക​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ലാ​യി കൂ​ട്ടി​യി​ട്ടി​രു​ക്കു​ന്ന​ത്. ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ പ​ല ഭാ​ഗ​ത്തു​നി​ന്നും പൊ​ളി​ച്ചെ​ടു​ത്ത ഇ​രു​മ്പ്, ഉ​രു​ക്ക്, കു​പ്പി​ച്ചി​ല്ല് തു​ട​ങ്ങി​യ​വ​യാ​ണ്. പ​ക​ലും രാ​ത്രി​യും എ​ന്ന ഭേ​ദ​മി​ല്ലാ​തെ നി​ത്യേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ സൂ​ക്ഷി​ച്ചു​ന​ട​ന്നു​പോ​യി​ല്ലെ​ങ്കി​ല്‍ ശ​രീ​ര​ത്തി​ല്‍ തു​രു​മ്പെ​ടു​ത്ത പ​ഴ​യ ഇ​രു​മ്പ് സാ​ധ​ന​ങ്ങ​ള്‍ കു​ത്തി​ക്ക​യ​റും. സ​ർ​ജ​റി ഒ​പി, ഓ​ർ​ത്തോ വി​ഭാ​ഗം ഒ​പി, ശി​ശു​രോ​ഗ വി​ഭാ​ഗം ഒ​പി, പ്ര​തി​രോ​ധ ചി​കി​ത്സാ വി​ഭാ​ഗം ഒ​പി തു​ട​ങ്ങി​യ​വ​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് ഈ ​സാ​ധ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ വീ​ൽ​ചെ​യ​റും സ്ട്രെ​ക്ച​റും കൊ​ണ്ട് ഈ ​വ​ഴി പോ​കാ​ൻ ജീ​വ​ന​ക്കാ​രും കൂ​ട്ടി​രി​പ്പു​കാ​രും ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. പ​ക​ൽ പോ​ലും വേ​ണ്ട​ത്ര വെ​ളി​ച്ച​മി​ല്ലാ​ത്ത ഈ ​ഭാ​ഗ​ത്ത് രാ​ത്രി​യും വെ​ളി​ച്ചം കു​റ​വാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് പു​റ​ത്ത് കെ​ട്ടി ട​മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ടു​ന്ന​ത് വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യ​തോ​ടെ​യാ​ണ് ആ​രും കാ​ണാ​തി​രി​ക്കാ​ന്‍…

Read More

പ​തി​മൂ​ന്നു​കാ​രി​യേ​യും യു​വാ​വി​നെ​യും കാ​ണാ​താ​യ കേ​സ്; ഇ​രു​വ​രേ​യും ബം​ഗ​ളൂ​രി​ൽ ക​ണ്ടെ​ത്തി; പെ​ൺ​കു​ട്ടി​ക്ക് വൈ​ദ്യ​പ​രി​ശോ​ധ​ന

പ​യ്യ​ന്നൂ​ർ: കാ​ണാ​താ​യ കു​ഞ്ഞി​മം​ഗ​ല​ത്തെ പ​തി​മൂ​ന്നു​കാ​രി​യേ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ​യും ബം​ഗ​ളൂ​രു​വി​ൽ ക​ണ്ടെ​ത്തി. കാ​ണാ​താ​യ കു​ഞ്ഞി​മം​ഗ​ലം തെ​ക്കു​മ്പാ​ട് താ​മ​സി​ക്കു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ പ​തി​മൂ​ന്നു​കാ​രി​യെയും ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ യു​വാ​വി​നെയു​മാ​ണ് യു​വാ​വി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽനി​ന്നും പ​യ്യ​ന്നൂ​ർ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഈ ​മാ​സം എ​ട്ടി​ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​തെ​ന്നാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ സ​ഹോ​ദ​രി പ​രാ​തി ന​ൽ​കി​യ​ത്. അ​വി​നാ​ഷ് എ​ന്ന യു​വാ​വാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യി​​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് ഈ ​യു​വാ​വ് ത​ള്ളി​ക്കൊ​ണ്ടു പോ​കു​ന്ന സ്കൂ​ട്ട​റി​ന് പി​ന്നാ​ലെ ന​ട​ന്നു​പോ​കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ സി​സി​ടി​വി ദൃ​ശ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​വി​നാ​ഷി​ന്‍റെ മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫാ​യി​രു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വേ​ഗ​ത കു​റ​ച്ചു. പി​ന്നീ​ട് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി​യ​ത് പോ​ലീ​സി​ന് ല​ഭി​ച്ച സൂ​ച​ന​ക​ളെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് സം​ഘം ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ അ​വി​നാ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ താ​മ​സ​സ്ഥ​ല​ത്തു നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​രു​വ​രെ​യും പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന പെ​ൺ​കു​ട്ടി​യി​ൽനി​ന്നു മൊ​ഴി​യെ​ടു​ത്തശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.…

Read More

വാ​ട​ക​വീ​ട്ടി​ല്‍ ബൈ​ക്കി​ല്‍ വ​ര​വും പോ​ക്കും; നാ​ട്ടു​കാ​രു​ടെ പ​രാ​തി ശ​രി​യാ​യി; എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പ​ഴ​യ​ങ്ങാ​ടി: വാടകവീട്ടിൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ത​ളി​പ്പ​റ​മ്പ് ഹൈ​വേ പ​ള്ളി​ക്ക് സ​മീ​പ​ത്തെ പി.​കെ. അ​ര്‍​ഷാ​ദി​നെ​യാ​ണ് (31) ഏ​ഴോം പ​ഞ്ചാ​ര​ക്കു​ളം എ​കെ​ജി വാ​യ​ന​ശാ​ല​യി​ക്ക് സ​മീ​പ​ത്തെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ന്‍റെ വ​രാ​ന്ത​യി​ല്‍ വ​ച്ച് 150 മി​ല്ലി​ഗ്രാം എം​ഡി​എം​എ​യു​മാ​യി പ​ഴ​യ​ങ്ങാ​ടി എ​സ്ഐ പി. ​യ​ദു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം. വാ​ട​ക​വീ​ട്ടി​ല്‍ ചി​ല​ര്‍ ബൈ​ക്കി​ല്‍​വ​ന്നു​പോ​കു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്. നേ​ര​ത്തെ 2022 ജ​നു​വ​രി​യി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് അ​ര്‍​ഷാ​ദി​നെ പി​ടി​കൂ​ടി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഗ്രേ​ഡ് എ​സ്ഐ പി. ​അ​ശോ​ക​ന്‍, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ കെ.​പി. മ​നോ​ജ്, ടി.​വി. ച​ന്ദ്ര​കു​മാ​ര്‍ എ​ന്നി​വ​രും റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ഡാ​ന്‍​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളും അ​ര്‍​ഷാ​ദി​നെ പി​ടി​കൂ​ടി​യ പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഡാ​ന്‍​സാ​ഫ് ടീം ​ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

Read More

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം; ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

ചെ​റു​പു​ഴ: ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചശേ​ഷം ഭ​ർ​ത്താ​വി​നെ ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ 12.30 തോ​ടെ ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​പ്പോ​യി​ലി​ലാ​ണ് സം​ഭ​വം. പ്രാ​പ്പോ​യി​ൽ ടൗ​ണി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന പ​നം​കു​ന്നി​ൽ ശ്രീ​ധ​രനാണ് (65) ഭാ​ര്യ​യെ വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം ജീവനൊടുക്കിയത്. ശ്രീ​ധ​ര​ൻ ഭാ​ര്യ സു​നി​ത​യെ (45) വെ​ട്ടി​യ ശേ​ഷം അ​ടു​ക്ക​ള​യി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബ​ഹ​ളം കേ​ട്ട് സ​മീ​പ​വാ​സി​ക​ളും പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന ചെ​റു​പു​ഴ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റു കി​ട​ന്ന സു​നി​ത​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ശ്രീ​ധ​ര​ന്‍റെ മൃ​ത​ദേ​ഹം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നുശേ​ഷം ഇ​ന്ന് നാ​ലി​ന് പ്രാ​പ്പോ​യി​ൽ ശ്രീവ​യ​നാ​ട്ട് കു​ല​വ​ൻ ക്ഷേ​ത്ര ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. പു​റ​ത്തും കൈ​ക്കും പ​രി​ക്കേ​റ്റ സു​നി​ത പ​യ്യ​ന്നൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നു പ​റ​യു​ന്നു. ശ്രീ​രാ​ജ്, അ​ർ​ജു​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സം​ഭ​വ​സ​മ​യ​ത്ത് ശ്രീ​ധ​ര​നും ഭാ​ര്യ സു​നി​ത​യും…

Read More