റാ​ഗിം​ഗ്: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ  സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ ക​യ​റി മ​ർ​ദി​ച്ചു; സ്കൂ​ളിൽ ഷൂ ​ധ​രി​ച്ച് വ​ര​രു​തെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ​നം

ച​ക്ക​ര​ക്ക​ൽ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടം​ചേ​ർ​ന്നു മ​ർ​ദി​ച്ച​താ​യി പ​രാ​തി. അ​ഞ്ച​ര​ക്ക​ണ്ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി മൗ​വ്വ​ഞ്ചേ​രി​യി​ലെ മു​ഹ​മ്മ​ദ്‌ മു​ന​വറി​നെ​യാ​ണ്(16) പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി ക​ൾ ചേ​ർ​ന്നു മ​ർ​ദി​ച്ച​ത്. റാ​ഗിം​ഗി​ന്‍റെ ഭാ​ഗ​മാ​യി നേ​ര​ത്തെ ഷൂ ​ധ​രി​ച്ചു സ്കൂ​ളി​ൽ വ​ര​രു​തെ​ന്ന് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞി​രു​ന്നു​വ​ത്രേ. ഇ​ത് വ​ക​വയ്ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ന​വ​റി​നോ​ട്‌ മൂ​ത്ര​പ്പു​ര​യി​ലേ​ക്ക് വ​രാ​ൻ പ​റ​ഞ്ഞു. ഭ​യം കൊ​ണ്ടു പോ​കാ​തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ക്ലാ​സി​ൽ ക​യ​റി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് ഇ​തേ സം​ഘം മ​റ്റൊ​രു പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി​യു​ണ്ട്.​ഈ സം​ഭ​വം സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. മു​ന​വ്വ​ർ ച​ക്ക​ര​ക്ക​ൽ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടു​ക​യും ച​ക്ക​ര​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കുകയും ചെയ്തു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

അ​ശ്വ​നി​കു​മാ​ർ വ​ധം: മൂ​ന്നാം പ്ര​തി മ​ർ​സൂ​ക്ക് കു​റ്റ​ക്കാ​ര​ൻ; ശി​ക്ഷ 14 ന് ​വി​ധി​ക്കും; 13 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു

ത​ല​ശേ​രി: ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ ക​ൺ​വീ​ന​റും ഇ​രി​ട്ടി പ്ര​ഗ​തി കോ​ള​ജ് അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നമീ​ത്ത​ലെ പു​ന്നാ​ട്ടെ അ​ശ്വ​നി കു​മാ​റി​നെ(27) ബ​സി​നു​ള്ളി​ൽ വെ​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്നാം പ്ര​തി​യെ കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി. ബാക്കി 13 പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു. പ്രതികളെല്ലാം എൻഡിഎഫ് പ്രവർത്തക രാണ്. മൂ​ന്നാം പ്ര​തി​യാ​യ ചാ​വ​ശേ​രി ന​ര​യ​ൻ​പാ​റ ഷെ​രി​ഫ മ​ൻ​സി​ൽ എം.​വി. മ​ർ​സൂ​ക്കി​നെ​യാ​ണ്(38) കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്കു​ള്ള ശി​ക്ഷ 14 ന് ​വി​ധി​ക്കും. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് ഫി​ലി​പ്പ് തോ​മ​സാ​ണ് വി​ധി പ​റ​ഞ്ഞ​ത്. 2005 മാ​ർ​ച്ച് പ​ത്തി​ന് രാ​വി​ലെ 10.15-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​രി​ൽ നി​ന്നു പേ​രാ​വൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന അ​ശ്വ​നി കു​മാ​റി​നെ ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ൽ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി ബോം​ബെ​റി​ഞ്ഞ് ഭീ​തി പ​ര​ത്തി​യ ശേ​ഷം വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബ​സി​ലും ജീ​പ്പി​ലു​മാ​യി എ​ത്തി പ്ര​തി​ക​ൾ ബ​സി​നു​ള്ളി​ൽ വെ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.​പ്ര​തി​ഭാ​ഗ​ത്തി​നു വേ​ണ്ടി അ​ഡ്വ.​പി.​സി നൗ​ഷാ​ദ്, അ​ഡ്വ.…

Read More

ന​വീ​ൻ ബാ​ബു​വി​നെ പോ​ലെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​രി​ൽ 17 വ​ർ​ഷം മു​മ്പും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​വ​നൊ​ടു​ക്കി

ത​ല​ശേ​രി: എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ​ത് ച​ർ​ച്ച​യാ​യി തു​ട​രു​ന്പോ​ൾ പ​തി​നേ​ഴ് വ​ർ​ഷം പി​ന്നി​ലേ​ക്ക് സ​ഞ്ച​രി​ച്ചാ​ൽ ഏ​താ​ണ്ട് സ​മാ​ന​മാ​യ രീ​തി​യി​ൽ മ​റ്റൊ​രു ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​വും ക​ണ്ടെ​ത്താം. 2007 ജൂ​ൺ മൂ​ന്നി​ന് അ​ന്ന​ത്തെ ക​ണ്ണൂ​ർ ആ​ർ​ടി​ഒ ആ​യി​രു​ന്ന കെ.​എം.​ പു​രു​ഷോ​ത്ത​മ​നെ​യാ​യി​രു​ന്നു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​ഡി​എം ന​വീ​ൻ ബാ​ബു​വി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തെ​ങ്കി​ൽ കെ.​എം. പു​രു​ഷോ​ത്ത​മ​നെ ത​ന്‍റെ ഓ​ഫീ​സ് മു​റി​ത​ന്നെ​യാ​യി​രു​ന്നു സ​മാ​ന​രീ​തി​യി​ൽ ജീ​വി​ത​മ​വ​സാ​നി​പ്പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ​യ്യ​ന്നൂ​ർ പി​ലാ​ത്ത​റ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം ഏ​റെ ദു​രൂ​ഹ​ത​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. കാ​ൻ​സ​ർ രോ​ഗി​യാ​യി​രു​ന്ന പു​രു​ഷോ​ത്ത​മ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​യി അ​ന്ന​ത്തെ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റെ ക​ണ്ട് തി​രി​ച്ചെ​ത്തി​യ ശേ​ഷ​മാ​ണ് ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തോ​ട് ചേ​ർ​ന്നു​ള്ള റീ​ജ​ണ​ണ​ൽ ട്രാ​ൻ​സ് പോ​ർ​ട്ട് ഓ​ഫീ​സി​നു​ള്ളി​ലെ ഫാനിൽ തൂ​ങ്ങി മ​രി​ച്ച​ത്. രാ​വി​ല ഓ​ഫീ​സി​ൽ എ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​ണ് പു​രു​ഷാ​ത്ത​മ​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ​ ഇ​ന്ന​ത്തെ…

Read More

ക​ണ്ണൂ​രി​ൽ മാ​ർ​ച്ചി​നി​ടെ വ​നി​താ പോ​ലീ​സി​നെ അ​പ​മാ​നി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ;​ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പോ​ലീ​സി​ൽ അ​മ​ർ​ഷം

ക​ണ്ണൂ​ർ: ബി​ജെ​പി മാ​ർ​ച്ചി​നി​ടെ വ​നി​താ പോ​ലീ​സി​നെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ പോ​ലീ​സ്. ആ​ൾ​ക്കൂ​ട്ട​ത്തി​ന് ന​ടു​വി​ൽ​വ​ച്ച് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പെ​രു​മാ​റി​യെ​ന്ന് കാ​ണി​ച്ച് മേ​ല​ധി​കാ​രി​ക​ളോ​ട് പ​രാ​തി​പെ​ട്ടി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.   പി.​പി. ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ​യാ​ണ് സം​ഭ​വം. മാ​ർ​ച്ച് സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​പ്പോ​ൾ വ​നി​താ പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ക്കാ​നെ​ത്തി​യ വ​നി​താ പോ​ലീ​സി​നെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ പെ​രു​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​നി​താ പോ​ലീ​സ് മേ​ല​ധി​കാ​രി​ക​ളോ​ട് പ​രാ​തി​പെ​ട്ടി​ട്ടും യാ​തൊ​രു വി​ധ ന​ട​പ​ടി​ക​ളും ഇ​തു​വ​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ​തി​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ തെ​ളി​വാ​യി ല​ഭി​ച്ചി​ട്ടും മേ​ല​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വൈ​കു​ന്ന​ത് പോ​ലീ​സ് സേ​ന​യി​ൽ​ത​ന്നെ അ​മ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Read More

തെ​റ്റ് പ​റ്റി​യെ​ന്ന് ന​വീ​ൻ ബാ​ബു പ​റ​ഞ്ഞെ​ന്ന മൊ​ഴി​യി​ൽ ഉ​റ​ച്ച് ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ

ക​ണ്ണൂ​ർ: യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് ക​ഴി​ഞ്ഞ ശേ​ഷം ന​വീ​ൻ ബാ​ബു ത​ന്നെ ക​ണ്ടെ​ന്നും തെ​റ്റ് പ​റ്റി​യെ​ന്ന് പ​റ​ഞ്ഞെ​ന്നു​മു​ള്ള മൊ​ഴി​യി​ൽ ഉ​റ​ച്ചുനി​ന്ന് ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ. ത​ന്‍റെ മൊ​ഴി മു​ഴു​വ​നാ​യി പു​റ​ത്ത് വ​ന്നി​ട്ടി​ല്ല. വി​ധി​പ​ക​ർ​പ്പി​ൽ പ​റ​ഞ്ഞത് ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മാ​ണ്.​ വി​ശ​ദ​മാ​യ മൊ​ഴി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യി​ട്ടു​ണ്ട്. കേ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​ൽ ത​നി​ക്ക് പ​രി​മി​തി​യു​ണ്ട്. സ​ത്യം സ​ത്യ​മാ​യി​ട്ട് ത​ന്നെ​യാ​ണ് പ​റ​ഞ്ഞെ​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. പി.​പി. ദി​വ്യ​യെ താ​ൻ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണിച്ചി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​ർ ആ​വ​ർ​ത്തി​ച്ചു. അ​തേ​സ​മ​യം, ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ക​ള​ക്ട​ർ ക്ഷ​ണി​ച്ചി​ട്ടാ​ണ് താ​ൻ വ​ന്ന​തെ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​ണ് പി.​പി. ദി​വ്യ. കേ​സി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ​ക്കെ പ​റ​യു​ന്ന വാ​ദ​ത്തി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നി​ടെ​യും ദി​വ്യ പ​റ​ഞ്ഞ​ത്.

Read More

കണ്ണൂരിൽ റ​ബ​ർ‌ തോ​ട്ട​ത്തി​ൽ പി​വി​സി പൈ​പ്പി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ൽ വ​ടി​വാ​ളു​ക​ൾ

ന​ടു​വി​ൽ(കണ്ണൂർ): പോ​ത്തു​കു​ണ്ടി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ൽനി​ന്ന് ര​ണ്ട് വ​ടി​വാ​ളു​ക​ൾ ക​ണ്ടെ​ത്തി. പി​വി​സി പൈ​പ്പി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു വ​ടി​വാ​ളു​ക​ൾ. തോ​ട്ട​ത്തി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ടി​വാ​ളു​ക​ൾ ഒ​ളി​പ്പി​ച്ചുവ​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ടി​യാ​ന്മല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ എ​ൻ. ബി​ജോ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം വ​ടി​വാ​ളു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​യു​ധ​ങ്ങ​ൾ കൈ​വ​ശം വ​ച്ചി​രു​ന്ന​വ​ർ റ​ബ​ർ​തോ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് റ​ബ​ർ തോ​ട്ടം. ആ​യു​ധം ഒ​ളി​പ്പി​ച്ച​വ​രെക്കുറി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം; നാ​ളെ അ​റി​യാം, ദി​വ്യ അ​ക​ത്തോ, പു​റ​ത്തോ?

ത​ല​ശേ​രി: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ കേ​സി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​ടി. നി​സാ​ർ അ​ഹ​മ്മ​ദ് നാ​ളെ വി​ധി പ​റ​യും. സാ​ധാ​ര​ണ ഗ​തി​യി​ൽ വാ​ദം പൂ​ർ​ത്തി​യാ​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ കോ​ട​തി രാ​വി​ലെ 11 ന് ​ത​ന്നെ വി​ധി പ​റ​യാ​റാ​ണ് പ​തി​വ്. ഈ ​പ​തി​വി​ന് മാ​റ്റ​മി​ല്ലെ​ങ്കി​ൽ നാ​ളെ രാ​വി​ലെ 11.05 നു​ള്ളി​ൽ പി.​പി. ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി വി​ധി പ​റ​യും. മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ചാ​ൽ പോ​ലീ​സി​ന് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. പോ​ലീ​സി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​ൻ നി​ർ​ദേ​ശി​ച്ചു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു​ക​ളും കോ​ട​തി​ക​ളി​ൽനിന്ന് ഉ​ണ്ടാ​കാ​റു​ണ്ട്. ഈ ​സാ​ധ്യ​ത​യും നി​യ​മ വി​ദ​ഗ്ധ​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യാ​ണെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളും ദി​വ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ ആ​ലോ​ചി​ച്ചു വ​രു​ന്നു​ണ്ട്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന…

Read More

സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ല​ഹ​രി​ക്ക​ട​ത്ത്; കൂ​ട്ടു​പു​ഴ ചെ​ക്പോ​സ്റ്റി​ൽ  മ​യ​ക്കു​മ​രു​ന്നു​മാ​യി വ്യാ​ജ ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

ഇ​രി​ട്ടി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റായ കൂട്ടുപുഴയിൽ എം​ഡി​എം​എ​യു​മാ​യി ദന്പതികളെന്ന വ്യാജേന എത്തിയ യു​വാ​വും യു​വ​തി​യും പി​ടി​യി​ൽ. എ​സ്ഐ ഷ​റ​ഫു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രി​ട്ടി പോ​ലീ​സും ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും സം​യു​ക്ത​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 100 ഗ്രാം ​എം​ഡി​എം​എയു​മാ​യി വ്യാ​ജ ദ​മ്പ​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ അ​മീ​ർ (34), വെ​സ്റ്റ് ബം​ഗാ​ൾ സ്വ​ദേ​ശി​നി സ​ൽ​മ കാ​ടൂ​ൺ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പാ​യ്ക്ക​റ്റി​ൽ സം​ശ​യം തോ​ന്നാ​ത്ത രീ​തി​യി​ൽ ക​വ​റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന്. ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​നൂ​ജ് പ​ലി​വാ​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ണ്ണൂ​ർ റൂ​റ​ൽ ജി​ല്ല​യി​ൽ ന​ട​ത്തി വ​രു​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യിട്ടായിരുന്നു പ​രി​ശോ​ധ​ന. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ പ​യ്യാ​മ്പ​ലം ഫ്ലാ​റ്റി​ൽ ദ​മ്പ​തി​ക​ളെ​ന്ന വ്യാ​ജേ​ന…

Read More

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്;  ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വ് അ​റ​സ്റ്റി​ലാ​യ​ത് കോ​ട​തി​വ​ള​പ്പി​ൽ​നി​ന്ന്

കാ​സ​ര്‍​ഗോ​ഡ്: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യാ​യ ഡി​വൈ​എ​ഫ്‌​ഐ മു​ൻ വ​നി​താ നേ​താ​വ് സ​ചി​ത റൈ (27) ​അ​റ​സ്റ്റി​ല്‍. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വി​ദ്യാ​ന​ഗ​റി​ലെ ജി​ല്ലാ കോ​ട​തി​ക്കു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നാ​ണ് സ​ചി​ത​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു​മാ​സം മാ​ത്രം പ്രാ​യ​മാ​യ കൈ​ക്കു​ഞ്ഞി​നൊ​പ്പം കാ​റി​ലി​രി​ക്കു​ക​യാ​യി​രു​ന്നു സ​ചി​ത. അ​ഭി​ഭാ​ഷ​ക​നെ ക​ണ്ട​ശേ​ഷം കോ​ട​തി മു​മ്പാ​കെ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​താ​ണെ​ന്നു ക​രു​തു​ന്നു. സ​ചി​ത​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തേ ജി​ല്ലാ കോ​ട​തി ത​ള്ളി​യി​രു​ന്നു. ബാ​ഡൂ​ർ എ​എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ സ​ചി​ത ഏ​താ​നും മാ​സ​ങ്ങ​ളാ​യി പ്ര​സ​വാ​വ​ധി​യി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് നേ​ര​ത്തേ നി​ര​വ​ധി പേ​ർ​ക്ക് കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് കോ​ടി​ക​ൾ ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ഉ​യ​ർ​ന്നു​വ​ന്ന​ത്. കു​മ്പ​ള, ബ​ദി​യ​ടു​ക്ക, മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, ആ​ദൂ​ര്‍, മേ​ല്‍​പ​റ​മ്പ്, ക​ര്‍​ണാ​ട​ക​യി​ലെ ഉ​പ്പി​ന​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 11 കേ​സു​ക​ളാ​ണ് നി​ല​വി​ൽ സ​ചി​ത​യ്ക്കെ​തി​രാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി…

Read More

സ്വ​കാ​ര്യ ബ​സി​ല്‍ മ​ദ്യ​പ​ന്‍റെ പ​രാ​ക്ര​മം;​യാ​ത്ര​ക്കാ​രി​ക​ൾ ബ​ഹ​ളം​വ​ച്ച​തോ​ടെ ഇ​റ​ങ്ങി​യോ​ടി​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോലീസിലേൽപ്പിച്ചു

നാ​ദാ​പു​രം: സ്വ​കാ​ര്യ ബ​സി​ല്‍ മ​ദ്യ​പ​ന്‍റെ പ​രാ​ക്ര​മം. ബ​സി​ല്‍ നി​ന്ന് ഇ​റ​ങ്ങി ഓ​ടി​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. വ​ള​യ​ത്തു നി​ന്നു വ​ട​ക​ര​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​രി​യാ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് യു​വാ​വി​ന്‍റെ പ​രാ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. വി​ദ്യാ​ര്‍​ഥി​നി ബ​ഹ​ളം​വ​ച്ച​തോ​ടെ സ​ഹ​യാ​ത്രി​ക​ര്‍ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് എ​ട​ച്ചേ​രി ക​ളി​യാം​വെ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്‍ വ​ശ​ത്ത് ബ​സ് നി​ര്‍​ത്തി ക​ണ്ട​ക്ട​റും ഡ്രൈ​വ​റും പ​രാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യും യാ​ത്ര​ക്കാ​രി​ക​ളാ​യ ര​ണ്ട് യു​വ​തി​ക​ള്‍​ക്കും ഒ​പ്പം എ​ട​ച്ചേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി. താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​റി​യാ​തെ പെ​ണ്‍​കു​ട്ടി​യു​ടെ മേ​ല്‍​ത​ട്ടി പോ​യ​താ​ണെ​ന്നും പ​റ​ഞ്ഞ് യു​വാ​വ് ബ​സി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു. ക​ളി​യാം വെ​ള്ളി​പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്‍​പി​ലെ ഇ​ട​വ​ഴി​യി​ലൂ​ടെ ഓ​ടി​യ യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി എ​ട​ച്ചേ​രി പോ​ലീ​സി​ൽ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​വ് മ​ദ്യ​പി​ച്ച​താ​യി മ​ന​സി​ലാ​ക്കി​യ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബാ​ഗി​ല്‍ നി​ന്നു ഉ​പ​യോ​ഗി​ച്ച മ​ദ്യ​കു​പ്പി​യും ക​ണ്ടെ​ത്തി. ഇ​തോ​ടെ യു​വാ​വി​നെ പോ​ലീ​സ്…

Read More