തളിപ്പറമ്പ്: പട്ടാപ്പകല്‍ പഴയങ്ങാടിയിലെ ജ്വല്ലറി കുത്തിതുറന്ന 3.5 കിലോ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്ന കേസില്‍ മോഷ്ടാക്കളുടെ സിസിടിവി കാമറാ ദൃശ്യം പോലീസ് പുറത്തുവിട്ടു. മോഷണ മുതലുമായി രണ്ടംഗസംഘം കുടപിടിച്ച് സ്കൂട്ടറില്‍ പോകുന്നതാണ് ദൃശ്യം. അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇനിയും കുറ്റവാളികളിലേക്ക് എത്തിച്ചേരാന്‍ പോലീസിന് സാധിക്കാതെ വന്നതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് ദൃശ്യം പുറത്തുവിടാന്‍ തീരുമാനിച്ചത്. കവര്‍ച്ചയ്ക്കു ശേഷം സ്വര്‍ണവുമായി പുതിയങ്ങാടി ഭാഗത്തേക്ക് രക്ഷപ്പെട്ട ഇരുചക്ര വാഹനം അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ആയിരകണക്കിന് ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് അന്വേഷണം ഒരു പഴയങ്ങാടി സ്വദേശിയിലേക്ക് കേന്ദ്രീകരിച്ചത്. സംഭവം നടന്ന് രണ്ടാഴ്ചയാകാറായിട്ടും കേസിന് തുമ്പില്ലാത്തത് പോലീസിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ്, ഡിവൈഎസ്പിയുടെ സ്ക്വാഡ്, എസ്ഐ പി.എ. ബിനു മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.…
Read MoreCategory: Kannur
സ്കൂളിലേയ്ക്കു പോവുകയായിരുന്ന എട്ടു വയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം
കാസര്‍ഗോഡ്: സ്കൂളിലേയ്ക്കു പോവുകയായിരുന്ന എട്ടുവയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കല്യോട്ട് ജിഎച്ച്എസ്എസിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഇരിയ കണ്ണോത്തെ മുഹമ്മദ് ഫഹദിനെ കൊന്ന കേസില്‍ തെങ്ങുകയറ്റ തൊഴിലാളിയായ ഇരിയ കണ്ണോത്തെ വിജയനെ(31)യാണ് കോടതി ശിക്ഷിച്ചത്. കാസര്‍ഗോഡ് അഡീഷണൽ സെഷന് കോടതി(ഒന്ന്)യാണ് കേസിൽ വിധി പറഞ്ഞത്. 2015 ജൂലൈ ഒൻപതിന് രാവിലെയാണ് കല്യോട്ട് ചാന്തന്‍മുള്ളില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. ഫഹദ് സഹോദരിക്കൊപ്പം സ്കൂളിലേക്കു പോകുമ്പോഴാണ് വിജയന് വാക്കത്തിയുമായി ഇവര്‍ക്ക് സമീപമെത്തിയത്. ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ വിജയന് വാക്കത്തികൊണ്ട് കഴുത്തിനും പുറത്തും വെട്ടുകയുമായിരുന്നു. സംഭവ ശേഷം സ്ഥലത്ത് നിന്നും രക്ഷപെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ചേർന്ന് പിടിച്ചുകെട്ടി പോലീസിന് കൈമാറുകയായിരുന്നു. കുട്ടിയുടെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് പ്രതിയെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഹൊസ്ദുര്‍ഗ് സിഐയായിരുന്ന യു. പ്രേമനാണ്…
Read Moreകിഴുന്നപ്പാറയിലെ കടവരാന്തയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ
കണ്ണൂർ: ദുരൂഹസാഹചര്യത്തിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. തോട്ടട കിഴുന്നപ്പാറയിലെ പി.കെ. സാജിർ (32) ആണ് ഇന്നു രാവിലെ മരണമടഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കിഴുന്നപ്പാറയിലെ കടവരാന്തയിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് കൊയിലി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നട്ടെല്ലിനും സുഷ്മുന നാഡിക്കും സാരമായി ക്ഷതമേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്കു നിർദേശിച്ചു. അതീവ ഗുരുതരാവസ്ഥയിലാണെന്നും ശസ്ത്രക്രിയ ചെയ്താലും ജീവൻ രക്ഷിക്കാൻ കഴിയുമെന്ന ഉറപ്പില്ലെന്നും എന്നാൽ ആവുന്നതെല്ലാം ചെയ്യാമെന്നും ഡോക്ടർ അറിയിക്കുകയായിരുന്നു. ഇതുകാരണം ബന്ധുക്കൾ ശസ്ത്രക്രിയയ്ക്ക് തയാറാകാതെ ചക്കരക്കല്ലിലെ ആയുർവേദ ചികിത്സാ കേന്ദ്രത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്നാൽ ഇന്നു രാവിലെ ശ്വാസതടസത്തെ തുടർന്ന് ഉടൻ താണ സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. യുവാവിന് ഗുരുതര പരിക്കേൽക്കാനുള്ള സാഹചര്യത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. ഇതേതുടർന്ന് നാട്ടുകാർ എടക്കാട്…
Read Moreപൂനെയിൽ കരിവെള്ളൂർ സ്വദേശിയെ കാണാതായ സംഭവം: ഫോൺകോളുകൾ സൈബർസെൽ പരിശോധിക്കുന്നു
പയ്യന്നൂര്‍: പൂനെയിൽ കാണാതായ മകനെ കണ്ടെത്തണമെന്ന പിതാവിന്റെ പരാതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പിണറായി സ്വദേശിയും കരിവെള്ളൂര്‍ ആണൂരിലെ താമസക്കാരനുമായ പി.കെ.ജയരാജന്റെ (58) പരാതിയിലാണ് മകന് റിജോയിയെ(27) കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചത്. തിരോധാനത്തിന് ശേഷമുള്ള റിജോയിയുടെ ഫോണ്‍കോളുകള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ച് വരികയാണ്.കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വേണ്ടി പയ്യന്നൂര്‍ പോലീസ് ഈയാഴ്ച പൂനയിലേക്ക് പോകുമെന്ന് പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈന്‍ പറഞ്ഞു. ഫിസിക്സ് ബിരുദധാരിയായ റിജോയി പൂനയിലെ ചാണക്യ അക്കാഡമിയില്‍ ഐഎഎസ് കോച്ചിംഗിലായിരുന്നു. ഭാര്യക്കൊപ്പമായിരുന്നു പൂനയില്‍ താമസിച്ച് തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നത്. ഇതിനിടെ വിവാഹബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ചിരുന്നു.ഇതിനുശേഷം പൂനയിലുള്ള സഹോദരന് സിനോയിക്കൊപ്പമായിരുന്നു താമസം.അതിനിടയിലാണ് കഴിഞ്ഞ നവംബര്‍ 15 മുതല്‍ റിജോയിയെ കാണാതായത്. പഠനചെലവിനായി പിതാവ് അയച്ച പണം പിന്‍വലിച്ചിരുന്നില്ല. സര്‍ട്ടിഫിക്കറ്റുകളും എടുത്തിരുന്നില്ല. ഇംഗ്ലീഷ്, മലയാളം,ഹിന്ദി എന്നീ ഭാഷകളറിയാവുന്ന റിജോയിടെ…
Read Moreകായലിൽ വിളവിറക്കിയ കർഷകർക്ക് വ്യാപക നാശം ; ഓരിയിൽ കല്ലുമ്മക്കായ കർഷകർക്ക് ലഭിച്ചത് മുരു; ലക്ഷങ്ങളുടെ നഷ്ടം
പടന്ന: കവ്വായിക്കായലിൽ ലക്ഷങ്ങൾ മുടക്കി കല്ലുമ്മക്കായ കൃഷി ചെയ്ത കർഷകർക്ക് ലഭിച്ചത് മുരു. ഓരി ഭാഗത്ത് കല്ലുമ്മക്കായ കൃഷിയിറക്കിയ കയറിലാണ് മുരു വളർന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ വിളവെടുത്ത ഇടയിലെക്കാട്, തെക്കേക്കാട് പ്രദേശങ്ങളിലെ കർഷകർക്ക് ഉണ്ടായതു പോലുള്ള കൃഷിനാശമാണ് ഓരിയിലും വന്നിരിക്കുന്നത്. കവ്വായി കായലിൽ കൃഷിയിറക്കിയ മുഴുവൻ കല്ലുമ്മക്കായക്കും കടുത്ത നാശമാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. കയറുകളിൽ പലതിലും മുരു കൂടാതെ കല്ലുമ്മക്കായുടെ തോടുകൾ മാത്രമാണുളളത്.ബാങ്ക് വായ്പെയെടുത്താണ് കുടുംബശ്രീകളും വ്യക്തികളും കൃഷിയിറക്കിയത്. ചാക്കൊന്നിന് 5000 രൂപ പ്രകാരം വിലയുള്ള വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. കൂടാതെ വിത്തുകൾ ഉറപ്പിച്ചിരിക്കുന്ന കയർ, മുളന്തണ്ടുകൾ, പ്ലാസ്റ്റിക് കയർ തുടങ്ങിയവയ്ക്കായി ബാങ്കുകളിൽ നിന്നും അല്ലാതെയും കടമെടുത്തും ലക്ഷങ്ങളാണ് ചെലവിട്ടത്. പടന്ന ഓരിയിൽ വിളവെടുത്ത ഭാവന, ശലഭം, ഐശ്വര്യ, ധനലക്ഷ്മി, അക്ഷയ, സ്നേഹ, ഉദയ തുടങ്ങിയ കുടുംബശ്രീകളുടെയും വടക്കേപ്പുറത്തെ പി.കെ. ഭാസ്കരൻ, പി.വി. തന്പാൻ എന്നിവരുടെയും…
Read Moreകിണറ്റിൽവീണ രാജവെമ്പാലയ്ക്ക് രക്ഷകരായി വനപാലകർ; നാലര മീറ്റർ നീളമുള്ള പാമ്പിനെ പിന്നീട് വനത്തിൽ വിട്ടയച്ചു
പേരട്ട: കിണറ്റിൽ വീണ രാജവെമ്പാലയെ സാഹസികമായി രക്ഷപ്പെടുത്തി. കച്ചേരിക്കടവിലെ നരിമറ്റത്തിൽ കുട്ടിയച്ചന്റെ വീട്ടുപറമ്പിലെ കിണറ്റിൽ കാണപ്പെട്ട രാജവെമ്പാലയെയാണ് വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തിയത്. പാമ്പിനെ കണ്ടതിനെ തുടർന്നു വീട്ടുകാർ വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൻഡ് ടീമിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫോറസ്റ്റ് വാച്ചറായ നിധീഷ് ചാലോട് 18 കോൽ താഴ്ച്ചയിലുള്ള കിണറ്റിൽ ഇറങ്ങി നാലര മീറ്ററോളം നീളമുള്ള രാജവെമ്പാലയെ പിടികൂടുകയായിരുന്നു. ഡെപ്യുട്ടി ഫോറസ്റ്റ് ഓഫീസർ അരുൺ സയന, ഡ്രൈവർ ബിജു എന്നിവരും പാമ്പിനെ പിടികൂടാനുള്ള സംഘത്തിലുണ്ടായിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.
Read Moreപെരുമ്പടവ് വെള്ളരിയാനം ഹോളിക്രോസ് ദേവാലയ നേർച്ചപ്പെട്ടി കവർച്ച; രണ്ടു പേർ അറസ്റ്റിൽ; പ്രതികൾ കുടങ്ങിയത് വാഹന പരിശോധനയ്ക്കിടെ
പെരുന്പടവ്: വെള്ളരിയാനം ഹോളിക്രോസ് ദേവാലയ നേർച്ചപ്പെട്ടി കവർച്ച നടത്തിയ പ്രതികളെ പെരിങ്ങോം പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ വൈകുന്നേരം നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികൾ പിടിയിലായത്. ബ്ലാത്തൂർ സ്വദേശി പ്രശാന്ത് ഗോവിന്ദൻ (32), അരീക്കമല സ്വദേശി വിപിൻ കുമാർ (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ തെളിവെടുപ്പിനായി ഇന്നലെ വൈകുന്നേരം 5.45 ഓടെ വെള്ളരിയാനം ഹോളിക്രോസ് ദേവാലയത്തിൽ എത്തിച്ചിരുന്നു. പ്രതികളെ കൊണ്ടുവരുന്ന വിവരമറിഞ്ഞ് വൻജനക്കൂട്ടം തടിച്ചുകൂടിയതിനാൽ പ്രതികളെ പോലീസ് വാഹനത്തിൽനിന്ന് പുറത്തിറക്കാനോ തെളിവെടുപ്പ് പൂർത്തീകരിക്കാനോ സാധിക്കാതെ പെരിങ്ങോത്ത് നിന്നു വന്ന എസ്ഐ സജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മടങ്ങി. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇന്നു വീണ്ടും തെളിവെടുപ്പിനായി എത്തിക്കുകയും ഉച്ചകഴിഞ്ഞ് കോടതിയിൽ ഹാജരാക്കകുയും ചെയ്യുമെന്ന് അറിയുന്നു.കഴിഞ്ഞ എട്ടിന് രാത്രി 11നാണ് മോഷണം നടന്നത്. ദേവാലയത്തിന്റെ മുന്നിൽ റോഡരികിലുള്ള ഗീവർഗീസ് സഹദയുടെ ഗ്രോട്ടോയുടെ സമീപത്തുള്ള നേർച്ചപ്പെട്ടിയിലാണ് കവർച്ച…
Read Moreമാഹി ബാബുവധം:ആർഎസ്എസ് പ്രവർത്തകൻ എറണാകുളത്ത് അറസ്റ്റിൽ; കേസിൽ പിടിയിലായവരുടെ എണ്ണം എട്ട്
മാഹി: പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു ആർഎസ്എസ് പ്രവർത്തകനെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എറണാകുളത്തെ ഒരു ബേക്കറിയിൽ നിന്നാണ് പള്ളൂർ ചെമ്പ്ര സ്വദേശിയായ പുത്തൻപുരയിൽ സനീഷിനെ (28) അന്വേഷണ സംഘം പിടികൂടിയത്. ഇതോടെ കേസിൽ ഉൾപ്പെട്ട ് പിടിയിലായവരുടെ എണ്ണം എട്ടായി. പാനൂർ ചെണ്ടയാട്ടെ കമലദളത്തിൽ ശ്യാംജിത്ത്, ഈസ്റ്റ് പള്ളൂരിലെ പി.കെ. നിജേഷ്, ചെണ്ടയാട്ടെ ജെറിൻ സുരേഷ് എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പള്ളൂരിലെ ഒ.പി. രജീഷ്, കരീക്കുന്നുമ്മൽ സുനിൽ, പാനൂരിലെ അരുൺ ഭാസ്കർ,പന്തക്കൽ വയലിൽ പിടികയിലെ പി.കെ.ശരത്ത് എന്നിവരും അറസ്റ്റിലായതിന്റെ പിന്നാലെയാണ് ഇന്നലെ ഒരാൾ കൂടി അറസ്റ്റിലായത്. കൊലയാളി സംഘത്തിൽ 12 പേരുള്ളതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ മേയ് ഏഴിന് രാത്രി പള്ളൂർ കോയ്യോടൻ കോറോത്ത് റോഡിൽ ബാബുവിനെ…
Read Moreദുരിതപെയ്ത്ത്; പൊട്ടംപ്ലാവിൽ ഉരുൾപൊട്ടൽ; മാക്കൂട്ടം ചുരത്തിൽ മൂന്നിടങ്ങളിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നു; കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നു
ചെറുപുഴ: മലയോരത്ത് തുടരുന്ന കനത്ത മഴയിൽ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുന്നു. ചെറുപുഴ-പുളിങ്ങോം റോഡിൽ കന്നിക്കളത്ത് വെള്ളം കയറിയതിനാൽ ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും കനത്ത മഴയാണ് ചെറുപുഴ മേഖലയിലുണ്ടായത്. ചെറുപുഴയിൽ നിന്നും പുളിങ്ങോം ഭാഗത്തേയ്ക്ക് വാഹന ഗതാഗതം തടസപ്പെട്ടതിനാൽ കന്നിക്കളം ആർക്ക് ഏഞ്ചൽസ് സ്കൂളിന് അവധി നൽകി. കോലുവള്ളി കോളനിയിൽ വെള്ളം കയറിയതിനാൽ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണിക്കാരൻ കല്യാണി, കണിക്കാരൻ ശ്രീധരൻ എന്നിവരുടെ കുടുംബങ്ങളെയാണ് സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റിയിരിക്കുന്നത്. കോലുവള്ളി തൂക്കുപാലത്തിൽ മുട്ടിയ രീതിയിലാണ് വെള്ളം ഒഴുകുന്നത്. കാര്യങ്കോട് പുഴയിൽ എത്രയേറെ വെള്ളമുയരുന്നത് ആദ്യമാണെന്ന് പറയുന്നു. പോലീസ്, ഫയർഫോഴ്സ് എന്നിവ ഏതു സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്താൻ സജ്ജമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പ്രദേശത്തെ സാഹചര്യത്തെ സംബന്ധിച്ച് ബന്ധപ്പെട്ടവർ കളക്ടർക്ക് റിപ്പോർട്ട് നൽകി. ജനപ്രതിനിധികൾ വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. മാക്കൂട്ടം ചുരത്തിൽ…
Read Moreനാട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ടിപ്പര്‍ ലോറിയില്‍ മണ്ണുകടത്തി റോഡ് നശിപ്പിച്ചതായി പരാതി
തളിപ്പറമ്പ്: നാട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ സ്വകാര്യവ്യക്തി ടിപ്പര്‍ ലോറിയില്‍ മണ്ണുകടത്തി റോഡ് നശിപ്പിച്ചതായി പരാതി. പട്ടുവം പഞ്ചായത്തില്‍ കയ്യത്ത് നാഗത്തിനു സമീപത്തു നിന്നും കൂവോട് പഞ്ചളായിയിലേക്ക് എത്തിച്ചേരുന്ന റോഡാണു ചെളി നിറഞ്ഞു കാല്‍നടയാത്ര പോലും ദുഷ്കരമായി മാറിയത്. ഈ മണ്പാതയില് മഴക്കാലമായാല്‍ യാത്ര പൊതുവെ ദുഷ്കരമാണ്. ഈ സമയത്ത് ഇതുവഴി വലിയ വാഹനങ്ങള്‍ പോകാനനുവദിക്കാറില്ല. കഴിഞ്ഞ ദിവസം ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്തു മണ്ണിടാനായി ടിപ്പര്‍ ലോറി നിരന്തരം പോയതോടെയാണു റോഡ് പൂര്‍ണമായും ചെളിക്കുളമായത്. റോഡ് ചെളി നിറഞ്ഞതോടെ അര കിലോമീറ്റര്‍ ദൂരത്തിനു പകരം ഒന്നരകിലോമീറ്റര്‍ ചുറ്റി യാത്രചെയ്യേണ്ട അവസ്ഥയിലാണു നാട്ടുകാര്‍. വയലിനോടു ചേര്‍ന്നുളള പ്രദേശമായതിനാല്‍ മഴക്കാലമായാല്‍ വെളളം കെട്ടിനില്‍ക്കുന്നതു പതിവാണ്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മണ്ണിളകിവന്നു ചളിയായി ഗതാഗതയോഗ്യമല്ലാതായി മാറും. ഇതുകൊണ്ടാണ് ഈ സമയത്തു ടിപ്പര്‍ ലോറികള്‍ കൊണ്ടുപോകരുതെന്നു നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ…
Read More