കണ്ണൂർ: മഴക്കെടുതിയുണ്ടായ എല്ലാം സ്ഥലങ്ങളും സന്ദർശിക്കാൻ മന്ത്രി എത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലാണ് സംഭവം. മേഖലയിൽ മഴ കാരണം നാശമുണ്ടായ സ്ഥലങ്ങളിൽ മന്ത്രി സന്ദർശനം നടത്തിയിരുന്നു. എന്നാൽ എല്ലാ മേഖലകളിലും മന്ത്രി എത്തിയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം മന്ത്രിയെ വഴിയിൽ തടഞ്ഞു. പിന്നീട് പോലീസ് സംരക്ഷണയിലാണ് മന്ത്രി സ്ഥലത്തു നിന്നും മടങ്ങിയത്.
Read MoreCategory: Kannur
ഇനിയിവിടെ ഫുട്ബോൾ മാത്രം; കണ്ണൂരിന്റെ മണ്ണ് ഇപ്പോൾ ചുവന്നതല്ല ; പച്ചയും മഞ്ഞയും ഓറഞ്ചും നീലയും നിറഞ്ഞ നിറങ്ങൾ മാത്രം; ചുവരുകൾ കൈയടക്കി മെസിയും നെയ്മറും
കണ്ണൂർ: കണ്ണൂരിന്റെ മണ്ണ് ഇപ്പോൾ ചുവന്നതല്ല. പച്ചയും മഞ്ഞയും ഓറഞ്ചും നീലയും നിറങ്ങൾ കണ്ണൂരിനെ കീഴടക്കിയിരിക്കുന്നു. രാഷ്ട്രീയ നേതാക്കൾക്കു പകരം ലയണൽ മെസിയും നെയ്മറും ഇവിടെ ഇടംനേടിയിരിക്കുന്നു. രാഷ്ട്രീയസംവാദങ്ങൾ മാത്രം കേൾക്കാറുള്ള കവലകളിൽ ലോംഗ് വിസിൽ മുഴങ്ങി. ഇനിയൊരു മാസത്തേക്ക് ഇവിടെ സംസാരവിഷയം ഫുട്ബോൾ മാത്രം. രാഷ്ട്രീയത്തെക്കാൾ എന്തുകൊണ്ടും ആരോഗ്യകരമായ ചർച്ച. അതിനാൽ ഇനിയൊരുമാസം കണ്ണൂരിൽ തീർത്തും സമാധാനാന്തരീക്ഷം എന്ന് വേണമെങ്കിൽ തമാശരൂപേണ പറയാം. തെരഞ്ഞെടുപ്പുകൾ ആവേശങ്ങൾ കഴിഞ്ഞാൽ കണ്ണൂരിന്റെ ലഹരി ഫുട്ബോൾ തന്നെയാണ്. രാഷ്ട്രീയം വെറുപ്പിന്റെ പക്ഷം സൃഷ്ടിക്കുന്പോൾ ഫുട്ബോൾ കണ്ണൂരിലെ ഗ്രാമങ്ങളിൽ സൗഹൃദത്തിന്റെ പക്ഷം പിടിക്കുന്നു. നെയ്മറും മെസിയും ക്രിസ്റ്റ്യാനോയും പ്രതിഷ്ഠകളായി ഗ്രാമത്തിന്റെ മുക്കിലും മൂലയിലും ഇടംനേടി കഴിഞ്ഞു. രാഷ്ട്രീയപാർട്ടികളുടെ നിയന്ത്രണത്തിൽ തന്നെയാണ് ജില്ലയിലെ മിക്ക ക്ലബുകളും പ്രവർത്തിക്കുന്നത്. അർജന്റീന, ബ്രസീൽ, ജർമ്മനി, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുടെ ആരാധകരാണ് ഏറെയും. സൗദ്യ അറേബ്യയ്ക്കും…
Read Moreമട്ടന്നൂർ പഴശിയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂൾബസ് വയലിലേക്ക് മറിഞ്ഞു; കുട്ടികളെ കയറ്റാൻ പോകുന്നതിനിടെ അപകടമുണ്ടായതിനാൽ ഒഴിവായത് വൻദുരന്തം
മട്ടന്നൂർ: മട്ടന്നൂർ പഴശിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു. ഇന്നു രാവിലെ 9.45ഓടെയായിരുന്നു അപകടം. പഴശി വെസ്റ്റ് യുപി സ്കൂളിന്റെ ബസ് കുട്ടികളെ കയറ്റാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. തലശേരിയിൽനിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിനിടിക്കുകയും തുടർന്ന് സ്കൂൾ ബസിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ നിയന്ത്രണംവിട്ട സ്കൂൾ ബസ് വയലിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും ആയയും മാത്രമാണ് ബസിലുണ്ടായിരുന്നത്. മട്ടന്നൂർ പോലീസ് സംഭവസ്ഥലത്തെത്തി.
Read Moreകോളജ് വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം; ആസാം സ്വദേശിക്ക് രണ്ടുവർഷം തടവ്
കണ്ണൂർ: വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ആസാം സ്വദേശിയെ രണ്ടുവർഷം തടവിനും അയ്യായിരം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. മെഡിക്കൽ കോളജ് വിദ്യാർഥിനിയായ കണ്ണൂരിലെ പത്തൊന്‍പതുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ആസാം ബാരികോൺഗ്രാമിലെ അതുൽനാഥ് (25) നെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ ജനുവരി രണ്ടിന് രാവിലെ 7.30നാണ് സംഭവം. കോളജിലേക്ക് പോകുന്നതിനായി എത്തിയ വിദ്യാർഥിനിയെ കടന്നുപിടിക്കുകയായിരുന്നു. വനിതാ സ്റ്റേഷൻ എസ്ഐ മല്ലികയുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
Read Moreഉരുൾ പൊട്ടലിനെ തുടർന്ന് പഴശി ഡാമിലേക്ക് ഒഴുകിയെത്തിയത് മാലിന്യകൂമ്പാരം
മട്ടന്നൂർ: പഴശി അണക്കെട്ടിൽ മാലിന്യ കൂമ്പാരം അടിഞ്ഞു കൂടി. മലയോരത്തുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്നു വെള്ളത്തിനൊപ്പം ഒഴുകിയെത്തിയതായിരുന്നു മാലിന്യം. ആയിരക്കണക്കിനു പ്ലാസ്റ്റിക് കുപ്പികൾ അടക്കമുള്ള മാലിന്യങ്ങളാണ് ഡാമിൽ കുമിഞ്ഞുകൂടിയത്. അഞ്ച് ഷട്ടറിനോടു ചേർന്നാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. മാലിന്യത്തിനൊപ്പം ഇഴജന്തുക്കളും ഒഴുകിയെത്തി. പാലത്തിൽ കയറുന്ന ഇഴജന്തുക്കളെ ഡാമിലെ തൊഴിലാളികളും നാട്ടുകാരും നീക്കം ചെയ്തു. ഇന്നലെ രാത്രിയിൽ കൂട്ടുപുഴയിൽ രണ്ടിടങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. ഇവിടെ നിന്നു മഴവെള്ളം ഇരിട്ടി പുഴയിലേക്ക് കുത്തിയൊഴുകിയതിനെ തുടർന്നാണ് പഴശി ഡാമിൽ വെള്ളം കയറിയത്. അണക്കെട്ടിലേക്ക് വെള്ളം കുത്തിയെഴുകിയതിനാൽ സാഗർ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലത്തും വെള്ളം കയറി. ഡാമിനടുത്തുള്ള കെ.വി. മുകുന്ദൻ, വി. രത്നാകരൻ തുടങ്ങിയവരുടെ സ്ഥലം ഇടിയുകയും ചെയ്തു. വൈദ്യുത പ്രശ്നം കാരണം ഇന്നലെയാണ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നത്. ഷട്ടറുകൾ തുറന്നില്ലായിരുന്നുവെങ്കിൽ 2012ൽ നടന്ന ദുരന്തം ആവർത്തിക്കുമായിരുന്നു.
Read Moreഅധിക നികുതിയിലെ കുറവ് : മാഹിയിൽ ഇന്ധന വില്പന കുറഞ്ഞു; പെട്രോളിന് മാഹിയിൽ 74.24 രൂപ
മാഹി: കർണാടകത്തിന് പിന്നാലെ ജൂൺ ഒന്നു മുതൽ കേരള സർക്കാരും ഇന്ധന വിലയിലെ അധിക നികുതിയിൽ കുറവു വരുത്തിയതോടെ മാഹിയിൽ ഡീസൽ വില്പന കുറഞ്ഞു തുടങ്ങി. ഡീസലിന് 3.50 രൂപ മാഹിയിൽ കുറവുണ്ടായിരുന്നത് കേരളം വില കുറച്ചതോടെ 2.50 രൂപയായി . കർണാടകയിൽ ഒരു വർഷം മുന്‍പേ സിദ്ധരാമയ്യ സർക്കാർ ഇന്ധന വിലയിലെ അധിക നികുതി ഒ ഴിവാക്കിയപ്പോഴും മാഹിയിൽ വില്പനയിൽ മാന്ദ്യം അനുഭവപ്പെട്ടിരുന്നു. മാഹി ദേശീയ പാതയിലുടെ പോകുന്ന ചരക്ക് ലോറികൾ മാഹിയിൽ ക്യു നിന്ന് ഇ ന്ധനത്തിന് കത്ത് നിൽക്കാതെ മംഗലാപുരത്തെ പമ്പുകളെയാണ് ആശ്രയിക്കുന്നത്. മാഹിയിലെ ഉൾപ്രദേശമായ പള്ളരിയിലേയും, പന്തക്കലിലും പമ്പുകളിൽ ഡീസൽ വില്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ കണ്ണുരിലെ ഡീസൽ വില 71.66 രൂപയും, മാഹിയിൽ 69.16 രൂപയും, കർണാടക യിൽ 69.22 രൂപയുമാണ് .പെട്രോളിന്റെ വില കണ്ണൂർ 78. 48 രൂപയും,…
Read Moreവിവാഹ വിവാഹ വാഗ്ദാനം നല്കി പീഡച്ച ശേഷം പതിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; പാലക്കാട് സ്വദേശി ദിനു അറസ്റ്റിൽ
ഇരിട്ടി: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും പതിമൂന്ന് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റിലഞ്ചേരിയിലെ നീലിചിറ വീട്ടില്‍ ദിനു ചിക്കൂ (28)നെ ള്ളിക്കല്‍ എസ്ഐ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. എഎസ്ഐമാരായ നാസര്‍ പൊയിലന്‍ കെ. സുരേഷ്, സിപിഒ. ദീപേഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു.യുവതി ഉളിക്കല്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നെല്ലിയാമ്പതിയില്‍ ഒളിവില്‍ കഴിയുന്നിടത്തുനിന്നാണ് ദിനുവിനെ അറസ്റ്റ് ചെയ്തതെന്ന് എസ്ഐ പറഞ്ഞു.
Read Moreഅക്കൗണ്ടിൽ നിന്നും ഉടമ അറിയാതെ പണം പിടുങ്ങൽ വ്യാപകം; ജാഗ്രത പാലിക്കണമെന്ന് ബാങ്ക് അധികൃതർ
കണ്ണൂർ: അക്കൗണ്ട് ഉടമ അറിയാതെ ഓൺലൈൻ ഇടപാടുകൾ നടത്തിയെന്ന വ്യാജേന അക്കൗണ്ടിൽനിന്നും വ്യാപകമായി പണം തട്ടുന്നു. ഓൺലൈൻ സൈറ്റുകളുടെ മേൽവിലാസത്തിലാണ് അക്കൗണ്ട് ഉടമകളുടെ ബാങ്കുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നന്പറിലേക്ക് പണം പിൻവലിച്ചതായി മെസേജ് വരുന്നത്. കണ്ണൂർ മുണ്ടയാട് സ്വദേശിയുടെ പക്കൽനിന്നും കഴിഞ്ഞ ദിവസം ഇത്തരത്തിൽ 21,372 രൂപ പലതവണയായി നഷ്ടപ്പെട്ടു. കഴിഞ്ഞ എട്ടിന് വൈകുന്നേരം 4.30നും 9.30നും പലതവണയായിട്ടാണ് മുണ്ടയാട് സ്വദേശി സി. പ്രദീപന്റെ എസ്ബിഐ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടത്. കണ്ണൂർ ഫോർട്ട് റോഡിലുള്ള എസ്ബിഐ മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്നാണ് പലതവണയായി പണം നഷ്ടപ്പെട്ടത്. എക്സ്പ്രസ് ഡോട്ട് കോം, ഐട്യൂൺസ് ഡോട്ട് കോം എന്ന സൈറ്റുകളുടെ പേരിലാണ് പണം പിൻവലിച്ച മെസേജ് വരുന്നത്. ഒടിപിയും എടിഎമ്മിന്റെ പിൻനന്പരും യാതൊരു തരത്തിലും പ്രദീപൻ ഷെയർ ചെയ്തിട്ടില്ല. കണ്ണൂർ ടൗൺ സ്റ്റേഷൻ, എസ്ബിഐ, സൈബർ സെൽ എന്നിവിടങ്ങളിൽ…
Read Moreപഴയങ്ങാടി ജ്വല്ലറി കവർച്ച; ആസൂത്രണം ചെയ്തതും നടത്തിയതും മൊബൈൽ ഉപയോഗിക്കാതെ
തളിപ്പറമ്പ്: പഴയങ്ങാടി ജ്വല്ലറിയിൽ പ്രതികൾ കവർച്ച ആസൂത്രണം ചെയ്തതും കവർച്ച നടത്തിയതും മൊബൈൽ ഉപയോഗിക്കാതെ. അതിനാൽ കേസന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചക്ക് നടന്ന കവര്‍ച്ചയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവും രണ്ട്ലക്ഷം രൂപയും നഷ്ടപ്പെട്ടുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ ഇനിയും പോലീസിനായില്ല. പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്നതും സിസിടിവി കാമറയില്‍ പെടാതിരുന്നതുമാണ് പോലീസിനെ പ്രതിസന്ധിയിലാക്കിയത്. മാസങ്ങളോളം അതീവ സൂക്ഷ്മമായി ആസൂത്രണം ചെയ്താണ് കള്ളന്മാര് ഓപ്പറേഷന് നടപ്പിലാക്കിയത്. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാതെയായിരുന്നു എല്ലാ നീക്കങ്ങളും നടന്നത്. അല്‍ ഫാത്തിബി ജ്വല്ലറി പരിസരത്ത് എവിടെയൊക്കെ കാമറകള്‍ ഉണ്ടെന്നത് സംബന്ധിച്ചും മോഷ്ടാക്കള്‍ക്ക് വ്യക്തമായ ധാരണകളുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ അനുമാനം. ദേശീയപാതകളിലേത് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ അന്‍പതിലേറെ കാമറകളാണ് പോലീസ് പരിശോധിച്ചത്. പതിനാലായിരത്തിലേറെ മൊബൈല്‍ കോളുകളുടെ വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു. എന്നാല്‍ കാമറയില്‍ സ്പ്രേ പെയിന്റടിക്കുകയും ഹാര്‍ഡ് ഡിസ്ക് എടുത്തുകൊണ്ടുപോവുകയും…
Read Moreകർഷകരെ സഹായിക്കുന്ന നടപടികളൊന്നും മോദി സ്വീകരിക്കുന്നില്ല; 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുക്ത ഭാരതമാണ് ഉണ്ടാവുകയെന്ന് വി.എം. സുധീരൻ
തൃക്കരിപ്പൂർ: നരേന്ദ്ര മോദി സർക്കാർ കർഷകരെ സഹായിക്കുന്ന നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. കാർഷിക കടം എഴുതിത്തള്ളാൻ നടപടി വേണമെന്നും അദേഹം പറഞ്ഞു. മുൻ ഡിസിസി പ്രസിഡന്റും പ്രമുഖ സഹകാരിയും സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ. വെളുത്തമ്പുവിന്റെ രണ്ടാം ചരമ വാർഷികത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണാനേ ബിജെപിക്ക് കഴിയുകയുള്ളൂവെന്നും 2019ൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുക്ത ഭാരതമാണ് ഉണ്ടാവുകയെന്നും സുധീരൻ പറഞ്ഞു. കേരളത്തിലാവട്ടെ ജനകീയ സമരങ്ങളായാലും മുഖ്യമന്ത്രിക്ക് സമരമെന്ന് കേട്ടാൽ അലർജിയാണിപ്പോൾ. ഇഷ്ടമില്ലാത്തവരെ തീവ്രവാദികളാക്കുന്ന തീവ്രവാദി ഫോബിയ പിണറായി വിജയന് ബാധിച്ചിരിക്കുകയാണെന്നും സുധീരൻ ആരോപിച്ചു. ഡിസിസി പ്രസിഡന്റ്് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ…
Read More