മട്ടന്നൂർ: മട്ടന്നൂർ ബസ്സ്റ്റാൻഡിലെ ശോചനീയാവസ്ഥയിലായ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുനീക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. രണ്ടു മാസം മുമ്പേ കെട്ടിടം പൊളിക്കാൻ നഗരസഭ കരാർ നൽകിയെങ്കിലും കെട്ടിടം പൊളിക്കുന്നത് നീളുകയാണ്. വർഷങ്ങൾ പഴക്കമുള്ള നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിന്റെ കോൺക്രീറ്റ് അടർന്നു വീഴുന്നത് പതിവ് സംഭവമായിരുന്നു. ചോർച്ചയും സീലിംഗ് അടർന്നു വീഴുന്നതും കാരണം കെട്ടിടത്തിലെ 15 ഓളം വ്യാപാരികളെ ഒഴിപ്പിക്കുകയായിരുന്നു. പത്തുമാസം മുമ്പേ കെട്ടിടത്തിലെ മുഴുവൻ വ്യാപാരികളെയും ഒഴിപ്പിച്ചു സമീപത്തെ നഗരസഭയുടെ കെട്ടിടത്തിൽ തന്നെ പുനരധിവാസം നൽകിയിരുന്നു. ഏതു നിമിഷവും കെട്ടിടം തകർന്നു വീഴുമെന്ന അവസ്ഥയിലെത്തിയതോടെയാണ് വ്യാപാരികളെ ഒഴിപ്പിച്ചു കെട്ടിടം പൊളിച്ചുമാറ്റാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചത്. ഇതേതുടർന്നു ടെൻഡർ നടപടികൾ നടത്തുകയും 87,000 രൂപയ്ക്കു കെട്ടിടം പൊളിക്കാൻ ടെൻഡർ നൽകുകയും ചെയ്തു. രണ്ടു മാസം മുമ്പേ കരാർ ഏറ്റെടുക്കുകയും ജൂൺ 10 നുള്ളിൽ പൊളിച്ചുമാറ്റണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ്…
Read MoreCategory: Kannur
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഇടംനേടി, രുചിയുടെ നൂറാണ്ടും കടന്ന് കോമളവിലാസം ; കൊങ്ങിണിപ്പലഹാരത്തിന്റെ രുചി കണ്ണൂരിന് പകർന്നു നൽകിയ കോമളവിലാസത്തിന്റെ ചരിത്രത്തിലൂടെ…
കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഒരു ജനതയ്ക്ക് രുചി വിളന്പി തൃപ്തിപ്പെടുത്തിയതിന്റെ നൂറാം വാർഷികത്തിന്റെ നിറവിൽ ഒരു ഹോട്ടൽ. മറ്റൊരു ഭക്ഷണശാലകൾക്കും നേടാനാവാത്ത തിളക്കമാർന്ന നേട്ടം. കൊങ്ങിണിപ്പലഹാരത്തിന്റെ മാസ്മരികത കണ്ണൂരിന്റെ രുചിലോകത്ത് കൊണ്ടുവന്ന കോമളവിലാസം വെജിറ്റേറിയൻ ഹോട്ടൽ ശതാഭിഷേകത്തിന്റെ നിറവിലാണ്. കണ്ണൂർ റെയിൽവേ സ്റ്റേഷനടുത്ത ബല്ലാർഡ് റോഡ് മുഖകവാടത്തിലാണ് ഈ ഹോട്ടൽ. ഇവിടെ ഒരിക്കലെങ്കിലും കയറി ഭക്ഷണം കഴിക്കാത്തവർ നഗരത്തിൽ ചുരുക്കം. ആ ഹോട്ടൽ കണ്ണൂർ നഗരത്തിൽ ഭക്ഷണം വിളന്പിയിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു.1918 മെയ് 22 നാണ് കെ. നാഗേന്ദ്രപ്രഭു എന്നയാൾ കണ്ണൂരിൽ കൊങ്ങിണിപ്പലഹാരക്കട തുടങ്ങിയത്. അന്ന് നഗരത്തിൽ വിരലിലെണ്ണാവുന്ന നാടൻ പലഹാരകടകളും ഉൗണ് കടകളും മാത്രം. അവയെല്ലാം പിന്നീട് ഇല്ലാതായെങ്കിലും നാഗേന്ദ്രപ്രഭു കണ്ണൂരിൽ സ്ഥാപിച്ച ഹോട്ടൽ ഇന്നും തുടരുന്നു. സിറ്റി പാലമഠത്തിന് സമീപമായിരുന്നു ആദ്യം കൊങ്ങിണിപ്പലഹാരക്കടയെന്ന പേരിൽ നാഗേന്ദ്ര പ്രഭു കട തുടങ്ങിയത്. കണ്ണൂരിലെ ഹോട്ടലുകളിൽ…
Read Moreസുരക്ഷിതത്വമേർപ്പെടുത്തുന്നതിൽ റവന്യു അധികൃതർക്ക് വീണ്ടും വീഴ്ച; കവ്വായി കായലിൽ തോണിയാത്ര പേടിയാത്ര
വലിയപറന്പ്: ആഴമേറിയ കവ്വായി കായലിൽ മാടക്കാൽ തൃക്കരിപ്പൂർ കടപ്പുറം വടക്കേവളപ്പ്കടവിലെ തോണിയാത്രക്ക് സുരക്ഷിതത്വമേർപ്പെടുത്തുന്നതിൽ റവന്യു അധികൃതർക്ക് വീണ്ടും വീഴ്ച. ഇന്നലെയും കടവിൽ ഉപയോഗിച്ചത് ആർഡിഒ നിരോധിച്ച കടത്ത്തോണി. തിങ്കളാഴ്ച വലിയപറന്പ് പഞ്ചായത്തിൽ ആർഡിഒ യുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനമെടുക്കാൻ കഴിയാതിരുന്നതാണ് പ്രശ്നമായത്. നിലവിൽ നാട്ടുകാരെ കടത്തിക്കൊണ്ട് പോകുന്ന തോണി കഴിഞ്ഞ മാസം അപകടത്തിൽ പെട്ടതിനെത്തുടർന്നാണ് ഈ തോണിയിലെ കടത്ത് നിരോധിച്ചു തിങ്കളാഴ്ച വൈകുന്നേരം വീണ്ടും നോട്ടീസ് പതിച്ചത്. എന്നാൽ പകരം സംവിധാനം ഏർപ്പെടുത്തുന്നതിന് റവന്യു അധികൃതരും പഞ്ചായത്തും തയ്യാറായില്ല. നിലവിലുള്ള തോണിക്ക് ഏഴായിരം രൂപയാണ് പഞ്ചായത്ത് വാടക നൽകുന്നത്. ഇവിടെ കടത്തിന് ഫിറ്റ്നസുള്ള തോണി നാട്ടുകാർ ഏർപ്പെടുത്തിയാൽ വാടക നൽകാൻ പഞ്ചായത്ത് തയ്യാറാണെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും തോണിക്ക് ആവശ്യമായ തുക ആര് നൽകും എന്നത് ആശങ്കയിലാണ്. തൂക്കുപാലം തകർന്നപ്പോൾ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടന്ന…
Read Moreവീട്ടിൽ ആരുമില്ലാത്താ സമയം നോക്കി മധ്യവയസ്കയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷപ്പെട്ട പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
പരിയാരം: വീട്ടമ്മയോട് അതിക്രമം കാണിച്ച യുവാവിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം തൊണ്ടന്നൂരിലെ അരയാല്‍ തറമ്മല്‍ സന്തോഷിനെയാണ് (45) ഇന്നലെ രാത്രി പ്രിന്‍സിപ്പല്‍ എസ്ഐ വി.ആര്.വിനീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്കാണു ഭര്‍ത്താവ് ജോലിയ്ക്കു പോയസമയത്തു വീട്ടില്‍ തനിച്ചു കഴിയുകയായിരുന്ന 59 കാരിയെ സന്തോഷ് അതിക്രമിച്ചുകയറി കടന്നുപിടിച്ചത്. വീട്ടമ്മ ബഹളംവച്ചപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. വൈകുന്നേരം ഭര്‍ത്താവ് എത്തിയശേഷമാണു പരിയാരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വീട്ടമ്മയെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. പ്രതിയെ ഇന്നു പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.
Read Moreരമേശൻ മാസ്റ്റർ വധം; നാലാം പ്രതി അറസ്റ്റിൽ ; കർണാടകയിലെ ബൽഗാമിൽ എയർ ഫോഴ്സ് കേന്ദ്രത്തിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്
ചീമേനി: ആലന്തട്ടയിലെ പി.ടി. രമേശൻ മാസ്റ്ററെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാലാം പ്രതിയും പിടിയിലായി. ആലന്തട്ടയിലെ അഭിജിത്ത്(26)നെയാണ് കർണാടകയിലെ ബൽഗാമിൽ എയർ ഫോഴ്സ് കേന്ദ്രത്തിൽ നിന്നും ചീമേനി പോലീസ് നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പരിശീലനത്തിനിടയിൽ പ്രതിയായ അഭിജിത്തിനെ അറസ്റ്റ് ചെയ്യുന്നതിലെ നൂലാമാലകളാണ് പോലീസ് നടപടി വൈകിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. ഹൊസ്ദുർഗ് കോടതിയിൽ നിന്നുള്ള അറസ്റ്റ് വാറണ്ട് പ്രകാരം പോലീസ് ബൽഗാമിൽ നിന്നും നാലാം പ്രതിയായ അഭിജിത്തിനെ ഇന്ന് രാവിലെ ചീമേനി സ്റ്റേഷനിൽ എത്തിച്ചു വൈകുന്നേരം കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ മാർച്ച് 3ന് രാത്രിയിൽ വീട്ടിലേക്ക് നടന്നു പോകുന്പോഴാണ് രമേശൻ മാസ്റ്ററെ തലയ്ക്കടിച്ച് വീഴ്ത്തിയത്. പിന്നീട് 7ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
Read Moreവീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ ബൈക്കിൽ പിടിച്ചു കയറ്റാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
മട്ടന്നൂർ: വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ ബൈക്കിൽ പിടിച്ചു കയറ്റാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടു ഒരാളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. നരയമ്പാറയിലെ റിയാസിനെ (27) യാണ് മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്തും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ ചാവശേരി കൂരൻ മുക്കിലായിരുന്നു സംഭവം. പെരുന്ത്രച്ചാൽ സ്വദേശിനിയായ 46 കാരിയെയാണ് റിയാസ് അപമാനിക്കാൻ ശ്രമിച്ചത്. കൂരൻ മുക്കിൽ ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയുടെ അടുത്ത് ബൈക്കുമായി എത്തിയ റിയാസ് സ്ത്രീയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയും കയറാതിരുന്നപ്പോൾ പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നുവത്രെ. ഇതിനിടെ വീണു സ്ത്രീക്കു പരിക്കേറ്റിരുന്നു. സ്ത്രീ ബന്ധുക്കളെ വിവരമറിയിച്ചതിനാൽ ബന്ധുക്കളെത്തി റിയാസിനെ ചോദ്യം ചെയ്തതോടെ തമ്മിൽ അടിപിടിയും നടന്നി രുന്നു. ഏറെ സമയം പ്രദേശത്തു സംഘർഷാവസ്ഥയുണ്ടായിരുന്നു. മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ റിയാസിനെ റിമാൻഡ്…
Read Moreആവിപറക്കുന്ന കഞ്ഞിയും ഉണക്കമീൻ വറുത്തതും ..! മഴക്കാലവും ട്രോളിങ്ങ് നിരോധനവും ഒരുമിച്ചെത്തിയതോടെ പച്ചമീന്റെ സ്ഥാനം കൈയേറി ഉണക്കമീൻ
കണ്ണൂർ: പുറത്ത് മഴ തിമർത്തു പെയ്യുന്പോൾ, ആവിപറക്കുന്ന കഞ്ഞിയും ഉണക്കമീൻ വറുത്തതും കൂട്ടി ഒരു പിടിപിടിക്കണം. അതിന്റെ രുചിയൊന്ന് വേറെതന്നെയാണ്. മഴക്കാലവും ട്രോളിങ്ങ് നിരോധനവും ഒരുമിച്ച് എത്തിയതോടെയാണ് ഉണക്കമീനിന് പ്രിയമേറിത്തുടങ്ങിയത്. ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ മത്സ്യം കിട്ടാൻ പ്രയാസമായി. കിട്ടുന്ന മത്സ്യത്തിന്ന് വലിയ വിലയും കൊടുക്കേണ്ടി വരും. ഇതോടെയാണ് ഉണക്കുമീൻ വിപണി സജീവമായത്. മുള്ളൻ, ചെമ്മീൻ, തെരണ്ടി എന്നീ ഉണക്കമീനുകൾക്കാണ് കൂടുതൽപ്രിയം. ഉണക്ക ചെമ്മീനിനാണ് വില കൂടുതൽ. കിലോയിക്ക് 600 രൂപ. വലിയ മീനുകളായ സ്രാവും തെരണ്ടിയുമാണ് കൂടുതൽ ചെലവാകുന്നത്. തെരണ്ടിക്ക് 600 രൂപയാണ് വില. സ്രാവിന് 400 മുതൽ 500 രൂപയും മുള്ളന്‍ 250 മുതൽ 300 രൂപയും. മത്തിക്കും മാന്തളിനും 150 മുതൽ 250 വരെയാണ് വില. നെത്തോലി കിലോയ്ക്ക് 300 രൂപയാണ്. ഹോട്ടലിലും മറ്റും കറിവെയ്ക്കാനായി ഉണക്കചെമ്മീനാണ് മഴക്കാലത്ത് കൂടുതലായി വാങ്ങുന്നത്. ഉണക്കമീൻ…
Read Moreപഴയങ്ങാടിയിലെ ജ്വല്ലറി കവർച്ച; കറുത്ത സ്കൂട്ടർ തേടി അന്വേഷണസംഘം; കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും
തളിപ്പറമ്പ്: പട്ടാപ്പകൽ പഴയങ്ങാടിയിൽ നടന്ന ജ്വല്ലറി കവര്‍ച്ചയുമായി ബന്ധപ്പെട്ട് മോഷ്ടാക്കൾ സഞ്ചരിച്ച സ്കൂട്ടർ തേടി അന്വേഷണസംഘം. ആക്സിസ് 125 കറുത്ത സ്കൂട്ടറിൽ മോഷ്ടാക്കൾ സഞ്ചരിക്കുന്ന സിസി ടിവി ദൃശ്യം ഇന്നലെ പോലീസ് പുറത്തുവിട്ടിരുന്നു. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ സുസൂക്കി ആക്സിസ് വാഹനങ്ങളുടെ ഷോറൂമുകളില്‍ നിന്ന് വണ്ടി വാങ്ങിയവരുടെ ലിസ്റ്റ് പോലീസ് പരിശോധിച്ചുവരികയാണ്. ഇന്നലെ പുറത്തുവിട്ട സിസിടിവി ദൃശ്യം പോലീസ് വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. പോലീസ് അന്വേഷണം വഴിമുട്ടിയഘട്ടത്തിലാണ് ഇപ്പോല്‍ സിസിടിവി ദൃശ്യം പുറത്തുവിടാന്‍ തയറായതെന്ന് ആക്ഷേപമുണ്ട്. ഈയൊരു സിസിടിവി ദൃശ്യമല്ലാതെ മറ്റ് യാതൊരു തെളിവുകളും ഇതേവരെ കണ്ടെത്താനും പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവം നടന്നിട്ട് രണ്ടാഴ്ച്ചയാകാറായിട്ടും ഇരുട്ടില്‍ തപ്പിത്തന്നെയാണ് അന്വേഷണം നടക്കുന്നത്. ഇത്രയും സമര്‍ത്ഥമായ രീതിയില്‍ പട്ടാപ്പകല്‍ മോഷണം നടത്തിയവര്‍ രക്ഷപ്പെട്ട സ്കൂട്ടറും എവിടെനിന്നെങ്കിലും മോഷ്ടിച്ചതായിരിക്കാനും സാധ്യതയുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. കഴിഞ്ഞ എട്ടിന് ഉച്ചക്ക് നടന്ന മോഷണത്തേക്കുറിച്ച് കാര്യമായ തുമ്പുകളൊന്നും…
Read Moreഎയർ ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാലക്കാട് സ്വദേശിക്കെതിരേ അന്വേഷണം തുടങ്ങി
തളിപ്പറമ്പ്: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട കടമ്പേരി സ്വദaേശികളെ എയര്‍ ഇന്ത്യയില്‍ ജോലിവാഗ്ദാനം ചെയ്ത് മൂന്നേ മുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ഇയാള്‍ അതീവ സമര്‍ത്ഥനായ തട്ടിപ്പുകാരനാണെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ പോലീസിന് ബോധ്യമായി. നിരവധിയാളുകളെ വഞ്ചിച്ചതായി സംശയിക്കുന്നതിനാല്‍ സമാനമായ പരാതികള്‍ കേരളത്തിലോ പുറത്തോ ഉണ്ടായിട്ടുണ്ടോയെന്ന പരിശോധനയിലാണ് പോലീസ്. പാലക്കാട് മണ്ണമ്പറ്റയിലെ എന്‍.വി. പ്രശാന്തിനെതിരേയാണ് തളിപ്പറമ്പ് പോലീസ് വഞ്ചന കുറ്റം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം ഇന്നലെ കേസെടുത്തത്. ബക്കളം കടമ്പേരിയിലെ ഉത്രം വില്ലയില്‍ എം.ജിതിന്, സുഹൃത്ത് ശ്രീഹരി പ്രേമരാജ് എന്നിവരുടെ പരാതിയിലാണ് കേസ്. 2016 ഓഗസ്റ്റ് മാസത്തിലാണ് ജിതിന് ഫെയ്സ്ബുക്ക് വഴി പ്രശാന്തിനെ പരിചയപ്പെടുന്നത്. ഐഎഎസ് ബിരുദധാരിയാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കളക്ടറായി ജോലിചെയ്യുകയാണെന്നുമാണ് ജിതിനെ വിശ്വസിപ്പിച്ചത്. ഫെയ്സ്ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നിരന്തരം ബന്ധപ്പെട്ട ഇരുവരും തമ്മില്‍ അടുത്ത സുഹൃത്തുക്കളായി…
Read Moreപി.വി.അൻവർ എംഎൽഎയുടെ പാർക്കിലെ കുളങ്ങൾ വറ്റിക്കാൻ ഉത്തരവ്; രണ്ടു ലക്ഷത്തോളം ലിറ്റർ വെള്ളമാണ് അപകടകരമായ രീതിയിൽ ശേഖരിച്ചു വരിച്ചിരിക്കുന്നത്
മലപ്പുറം: കക്കാടംപൊയിലിലെ പി.വി.അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിലെ നാല് കുളങ്ങളും വറ്റിക്കാൻ ഉത്തരവിട്ടു. ഇന്ന് വൈകുന്നേരത്തിനകം നാല് കുളങ്ങളിലെയും വെള്ളം വറ്റിക്കണമെന്ന് കൂടരഞ്ഞി പഞ്ചായത്താണ് ഉത്തരവിട്ടിരിക്കുന്നത്. ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശത്ത് നാല് കുളങ്ങളിലുമായി രണ്ടു ലക്ഷത്തോളം ലിറ്റർ വെള്ളമാണ് അപകടകരമായ രീതിയിൽ ശേഖരിച്ചു വരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഉരുൾപൊട്ടലുണ്ടായി 14 പേർ മരിച്ച സംഭവത്തിന് പിന്നാലെയാണ് അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിലെ അനധികൃത ജലശേഖരത്തെക്കുറിച്ച് വിവരം പുറത്തായത്. ഉടൻ തന്നെ വിവിധ വകുപ്പുകൾ പരിശോധനയ്ക്ക് നിർദ്ദേശം നൽകുകയും പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടിക്ക് മുൻപ് തന്നെ പഞ്ചായത്ത് അധികൃതർ അടിയന്തരമായി കുളങ്ങൾ വറ്റിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത മഴ പെയ്തതിന് പിന്നാലെ പാർക്കിനുള്ളിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. പാർക്കിൽ…
Read More