വളപട്ടണം: കീരിയാട് പ്ലൈവുഡ് ഫാക്ടറിയിലെ സൂപ്പർവൈസറായിരുന്ന ഒഡീഷ സ്വദേശി പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റ് ചെയ്തു നാലു ഒഡീഷ സ്വദേശികളുടെ തെളിവെടുപ്പ് പൂർത്തിയായി. ഒഡീഷ സ്വദേശികളായ ഗോണേശ് നായിക്ക്, തൂഫാൻ പ്രദാൻ, രാജേഷ് ബാര, പ്രശാന്ത് സേത്തി എന്നിവരെയാണ് കഴിഞ്ഞ ദിവസം ഒഡീഷയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എഎസ്പി അരവിന്ദ് സുകുമാർ, വളപട്ടണം സിഐ എം. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് പ്രതികളുമായി ഒഡീഷയിലെത്തി തെളിവെടുപ്പ് നടത്തിയത്. ഇന്നലെ രാത്രി വളപട്ടണത്ത് എത്തിച്ച പ്രതികളുമായി സംഘം ഇന്നു രാവിലെ കീരിയാട്ടെ വാടക ക്വാർട്ടേഴ്സിൽ മറ്റും എത്തി തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 19ന് അർധരാത്രിയാണ് കീരിയാട്ടെ വാടക ക്വാർട്ടേഴ്സിൽ ഭാര്യയുടെയും മകളുടെയും കൺമുന്നിൽവച്ച് പ്രഭാകർ ദാസ് കുത്തേറ്റ് മരിച്ചത്.
Read MoreCategory: Kannur
പഴയങ്ങാടിയിലെ ജ്വല്ലറി കവര്‍ച്ച; സൂത്രധാരൻ പഴയങ്ങാടി സ്വദേശി; ജ്വല്ലറികളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും നിരീക്ഷണത്തിൽ
പഴയങ്ങാടി/തളിപ്പറമ്പ്: പഴയങ്ങാടിയിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പഴയങ്ങാടി ടൗണിലും പരിസരത്തുമുള്ള 30ഓളം സിസിടിവി കാമറകൾ അന്വേഷണസംഘം പരിശോധിച്ചു കഴിഞ്ഞു. തൃശൂർ മുതൽ മംഗളൂരുവരെയുള്ള ജ്വല്ലറികളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കവർച്ച ചെയ്ത സ്വർണാഭരണങ്ങൾ വിൽപന നടത്താമെന്ന അഭ്യൂഹത്തെ തുടർന്നാണ് ജ്വല്ലറികളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും നിരീക്ഷണത്തിലാക്കിയത്. സ്ഥാപന ഉടമകൾക്ക് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ സംഘത്തിലെ സൂത്രധാരനെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. ബസ് സ്റ്റാൻഡിനു സമീപത്തെ അല്‍ഫത്തീബി ജ്വല്ലറിയില്‍നിന്നും ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും രണ്ടുലക്ഷം രൂപയും കവര്‍ന്ന സംഭവത്തിനു പിന്നില്‍ പഴയങ്ങാടി സ്വദേശിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. പോലീസ് ഇന്നലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടതോടെ പഴയങ്ങാടി മേഖലയിലുള്ള ചിലര്‍ നാട്ടില്‍നിന്നും മുങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കവര്‍ച്ചാസംഘം മാടായിപ്പാറയില്‍ മണിക്കൂറുകളോളം ഒത്തുകൂടി അവസാനവട്ട ഒരുക്കം നടത്തിയതിനുശേഷമാണ്…
Read Moreകുട്ടികളോടുള്ള കൂട്ടിന് വിരാമമിട്ട് ചിരട്ടയോട് കൂട്ടുകൂടി ഒരു വിശ്രമ ജീവിതം; റിട്ട.അധ്യാപകൻ ദേവനെക്കുറിച്ചറിയാം
മട്ടന്നൂർ:ചിരട്ടയോടു കൂട്ടുകൂടി വിശ്രമ ജീവിതം സന്തോ ഷകരവും തിരക്കേറിയതുമാക്കുകയാണ് റിട്ട. അധ്യാ പകനായ ചാവശേരി പത്തൊൻ മ്പതാം മൈലിലെ ദേവി പുരത്തിൽ കെ.ദേവൻ. ചിരട്ട ഉപയോഗിച്ചു വിവിധ തരം ചിത്രങ്ങളും ശിൽപ്പങ്ങളും നിർമിച്ച് ശ്രദ്ധേയനാകുന്നത്. ചിരട്ട കൊണ്ട് പൂക്കൾ, പക്ഷി, മയ്യിൽ, മൽസ്യം തുടങ്ങിയവയാണ് നിർമിച്ചിട്ടുള്ളത്. ചിരട്ട യന്ത്രസഹായത്തോടെ മുറിച്ചെടുത്ത ശേഷം പോളിഷ് ചെയ്താണ് സൃഷ്ടികളാക്കുന്നത്. എടയന്നൂർ ഹൈസ്കൂളിൽ 30 വർഷം ചിത്രകലാധ്യാപകനായി സേവനംചെയ്ത ദേവൻ കഴിഞ്ഞ വർഷം മെയ് 17നാണ് വിരമിച്ചത്. ഇതിനു ശേഷമാണ് ചിരട്ടയോടുള്ള കന്പമുണ്ടാകുന്നത്. സ്കൂൾ പ്രവർത്തി പരിചയമേളയിൽ കുട്ടികളെ പഠിപ്പിക്കുന്നതിനു ചിരട്ട ഉപയോഗിച്ചു കരകൗശല വസ്തുക്കൾ ഉണ്ടാക്കുമായിരുന്നു. ഇതാണ് പ്രചോദനമായതെന്നു ദേവൻ പറയുന്നു. ആദ്യം ചിരട്ട കൊണ്ടു പൂക്കളായിരുന്നു നിർമിച്ചത്. പിന്നീട് മത്സ്യം, മയിൽ, പക്ഷി തുടങ്ങിയവയും ചിരട്ടയിൽ പകർത്തി. ഇനി ചെറിയ മൃഗങ്ങളെ ചിരട്ടയിൽ നിർമിക്കണമെന്നും അതിന്റെ പ്രവർത്തനത്തിലാണെന്നും ദേവൻ…
Read Moreനഴ്സുമാർക്ക് വ്യാജ സർട്ടിഫിക്കറ്റ്; മെഡ്സിറ്റി ഇന്റർനാഷണൽ അക്കാദമി സിഇഒ രാഹുൽ ചക്രപാണി റിമാൻഡിൽ
കണ്ണൂർ: നഴ്സുമാർക്ക് വിദേശ ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന നഴ്സിംഗ് കൗൺസിലിന്റെ പരാതിയിൽ അറസ്റ്റിലായ കണ്ണൂർ മെഡ്സിറ്റി ഇന്റർനാഷണൽ അക്കാദമി സിഇഒ രാഹുൽ ചക്രപാണി റിമാൻഡിൽ.കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അദ്ദേഹത്തെ രണ്ടാഴ്ചത്തേയ്ക്കാണ് റിമാൻഡ് ചെയ്തത്. ഖത്തറിൽ ജോലിചെയ്യുന്ന രണ്ടു നഴ്സുമാർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്നു ചൂണ്ടിക്കാട്ടി നഴ്സിംഗ് കൗൺസിൽ നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പരാതി പിന്നീട് ഡിജിപി കണ്ണൂർ ടൗൺ പോലീസിന് കൈമാറുകയായിരുന്നു. നഴ്സിംഗ് കൗൺസിൽ രജിസ്ട്രാറുടെ മൊഴി രേഖപ്പെടുത്തിയതിനുപിന്നാലെ വ്യാഴാഴ്ചയാണ് രാഹുൽ ചക്രപാണി അറസ്റ്റിലാകുന്നത്. വിദേശത്ത് പോകുന്ന നഴ്സുമാർക്ക് സർട്ടിഫിക്കറ്റ് പരിശോധിച്ച് ഗുഡ് സ്റ്റാൻഡിംഗ് സർട്ടിഫിക്കറ്റ് നൽകേണ്ടത് കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിലാണ്. ഇതു നിർബന്ധവുമാണ്. നഴ്സുമാർ ഈ സർട്ടിഫിക്കറ്റിന് അപേക്ഷിച്ചാൽ ജോലി നൽകുന്ന വിദേശത്തുള്ള സ്ഥാപനത്തിന് കൗൺസിൽ സർട്ടിഫിക്കറ്റ് അയച്ചുകൊടുക്കും. ഇതിന്റെ പകർപ്പ് ഉദ്യോഗാർഥികൾക്കും നൽകും.…
Read Moreകെ.പി. രാമനുണ്ണി അണിയുന്നത് ഇസ്ലാമിക തീവ്രവാദികളുടെ പടച്ചട്ടയെന്ന് ബിജെപി
കണ്ണൂർ :ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശയനപ്രദിക്ഷിണ സമര പ്രതിഷേധത്തിന്റെ പേരിൽ ബിജെപി- ഹിന്ദു ഐക്യവേദി പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്ത വളപട്ടണം പോലിസ് നടപടിയിൽ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ്കുമാർ പ്രതിഷേധം രേഖപ്പെടുത്തി. കെ.പി.രാമനുണ്ണി ഇസ്ലാമിക തീവ്രവാദികളുടെ പടച്ചട്ടയണിഞ്ഞ് പ്രവർത്തിക്കുന്ന ആളാണ്. ജിഹാദികൾ കേരളത്തിൽ വാടസ് ആപ്പ് വഴി ഹർത്താൽ നടത്തിയപ്പോൾ അവർക്ക് അനുകൂലമായ നിലപാടായിരുന്നു രാമനുണ്ണിയുടേത്. ക്ഷേത്രങ്ങളെയും ഭക്തരെയും അപമാനിക്കാനുള്ള ശ്രമം തുടർന്നാൽ രാമനുണ്ണിക്കും സിപിഎമ്മിനും എതിരെ ശക്തമായ പ്രതിഷേധം രൂപപ്പെടുമെന്നും വിനോദ് കുമാർ പറഞ്ഞു.
Read Moreപഴയങ്ങാടിയിലെ ജ്വല്ലറി കവർച്ച; ഗൂഢാലോചന മാടായിപ്പാറയിൽ, പിന്നിൽ നാലംഗസംഘം; മാട്ടൂലിലെ കവർച്ചാസംഘവും നിരീക്ഷണത്തിൽ
പഴയങ്ങാടി/തളിപ്പറന്പ്: പട്ടാപ്പകൽ പഴയങ്ങാടിയിലെ ജ്വല്ലറി കുത്തിതുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഭവത്തിൽ മാട്ടൂലിലെ കവര്‍ച്ചാസംഘം നിരീക്ഷണത്തിൽ.തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ച ചില സൂചനകള്‍ അടിസ്ഥാനത്തിലാണ് മാട്ടൂലിലെ കവർച്ചാസംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. ഇന്നലെ പട്ടാപ്പകൽ ജനത്തിരക്കേറിയ പഴയങ്ങാടി ബസ്സ്റ്റാൻഡിലെ ജ്വല്ലറിയിൽ കവർച്ച നടന്നത് സിനിമാതിരക്കഥയെ പോലും വെല്ലുന്ന രീതിയിലായിരുന്നു. ജുമാ നിസ്കാരത്തിനായി അൽ ഫാത്തിബി ജ്വല്ലറി പൂട്ടി ജീവനക്കാർ പോയി തിരികെയെത്തിയപ്പോൾ ജ്വല്ലറിയിൽ നിന്നും മൂന്നരക്കിലോ സ്വർണവും ഒന്നരലക്ഷം രൂപയും വിലപ്പെട്ട രേഖകകളുമാണ് മോഷണം പോയത്. അൽ ഫാത്തിബി ജ്വല്ലറി ഉടമ പി.എം ഇബ്രാഹിമാണ് പോലീസിനെ വിവരമറിയിച്ചത്. പിടിക്കപ്പെടാതിരിക്കാൻ സിസി ടിവി കാമറയുടെ ഹാർഡ് ഡിസ്ക്ക് അടക്കമുള്ളവ എടുത്താണ് മോഷണസംഘം കടന്ന് കളഞ്ഞത്. കവർച്ച നടത്താനുള്ള ഗൂഢാലോചനയും ആസൂത്രണവും നടന്നത് മാടായിപ്പാറ കേന്ദ്രീകരിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കണ്ണൂരിൽ നിന്നെത്തിയ…
Read Moreവഴിമാറിയത് വൻദുരന്തം; ശക്തമായ കാറ്റിൽ കണ്ണൂരിൽ ഫ്ലക്സ്ബോർഡ് വീണ് ലോട്ടറി സ്റ്റാളും വാഹനങ്ങളും തകർന്നു
കണ്ണൂർ: കനത്തകാറ്റിൽ കണ്ണൂർ നഗരത്തിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് തകർന്നുവീണു. ഒരു ലോട്ടറി സ്റ്റാളും രണ്ട് വാഹനങ്ങളും വൈദ്യുതി പോസ്റ്റും തകർന്നു. വൈദ്യുതി ലൈനിന് മുകളിലേക്കാണ് ഫ്ലക്സ് വീണതെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻദുരന്തം ഒഴിവായി. എന്നാൽ, വൈദ്യുതിബന്ധം വിച്ഛേദിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. കനത്തകാറ്റിൽ ഓഫീസേഴ്സ് ക്ലബ് കോന്പൗണ്ടിലെ കൂറ്റൻ ഫ്ലക്സ് ബോർഡ് നിലംപതിക്കുകയായിരുന്നു. കൂടാളിയിലെ അബ്ദുറഹ്മാന്റെ (45) ലോട്ടറി സ്റ്റാളും സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു കാറും ഓട്ടോറിക്ഷയുമാണ് തകർന്നത്. ഭിന്നശേഷിക്കാരനായ അബ്ദുറഹ്മാനെ പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഓഫീസേഴ്സ് ക്ലബിന്റെ മതിലും തകർന്നിട്ടുണ്ട്.ഫയർഫോഴ്സും പോലീസും ചേർന്ന് ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചു. തൊട്ടരുകിൽ മറ്റൊരു ഫ്ളക്സും കാറ്റിൽ ചെരിഞ്ഞുനിൽപ്പുണ്ട്. സംഭവസ്ഥലം മേയർ ഇ.പി.ലത സന്ദർശിച്ചു. നഗരത്തിലെ അപകടകരമായ ഫ്ലക്സുകൾ നീക്കംചെയ്യാൻ നിർദേശം നൽകിയതായി മേയർ പറഞ്ഞു.
Read Moreആർഎസ്എസ് നേതാവിനെ ആക്രമിച്ചസംഭവം; രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
പാനൂർ: ആർഎസ്എസ് കൈവേലിക്കൽ ശാഖാ മുഖ്യശിക്ഷക് അർജുനെ ആക്രമിച്ച സംഭവത്തിൽ രണ്ടു സിപിഎം പ്രവർത്തകർ റിമാൻഡിൽ. മീത്തലെ കൈവേലിക്കൽ പുതുക്കുടി നിശാന്ത് (24),പുല്ലാപ്പളളി അക്ഷയ്(21)എന്നിവരെയാണ് പാനൂർ സിഐ വി.വി.ബെന്നി അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അർജുനെ മീത്തലെ കൈവേലിക്കൽ ഫ്രൻസ് വായനശാലക്കു സമീപത്ത് വച്ച് സിപിഎം പ്രവർത്തകർ അക്രമിക്കുകയായിരുന്നു.തലശേരി എസിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
Read Moreകീഴാറ്റൂരിലെ സ്കൂൾ ബസ് തടയൽ; സംസ്ഥാന നേതൃത്വം കണ്ണുരുട്ടി; കീഴാറ്റൂരിൽ നിന്നും സിപിഎം പിൻവാങ്ങി
തളിപ്പറമ്പ്: സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ സ്കൂൾ ബസ് തടയലില്‍ നിന്ന് കീഴാറ്റൂരിലെ സിപിഎം പ്രാദേശിക നേതൃത്വം പിന്‍വാങ്ങി. ഇന്ന് രാവിലെ എല്ലാ സ്കൂള്‍ ബസുകളും കീഴാറ്റൂരിലെത്തി കുട്ടികളെ കയറ്റി. ഇന്നലെ കീഴാറ്റൂരിലേക്ക് സ്കൂള്‍ ബസുകള്‍ എത്തിയിരുന്നില്ല. ഇന്ന് രാവിലെ 11 ന് തളിപ്പറമ്പ് പോലീസ് ഇരുവിഭാഗത്തെയും അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെങ്കിലും രക്ഷിതാക്കളുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ ആവശ്യപ്രകാരം ചര്‍ച്ച നാളത്തേക്ക് മാറ്റി. അതിനിടയിലാണ് ഇത്തരം പ്രവൃത്തികളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് സംസ്ഥാന നേതൃത്വത്തിലെ ഉന്നതന് തന്നെ പ്രാദേശിക സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബസ് തടയലില്‍ നിന്നും കീഴാറ്റൂര്‍ എല്‍പി സ്കൂള്‍ സംരക്ഷണ സമിതി പിന്‍വാങ്ങി. ഒന്നാം തീയതി മുതല്‍ തന്നെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകര്‍ സ്കൂള്‍ സംരക്ഷണസമിതിയുടെ പേരില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വാഹനം അയക്കാന്‍…
Read Moreകണ്ടോന്താർ ജയിൽ ഇനി ചരിത്രസ്മാരകം; ഉദ്ഘാടനം നാളെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിർവഹിക്കും
പരിയാരം:കണ്ടോന്താറിലെ ചരിത്രസ്മാരകം ഇനി കേരളചരിത്രത്തിന്റെ ഭാഗം. കടന്നപ്പള്ളി കണ്ടോന്താറിലെ ഒറ്റമുറി ജയില്‍ ചരിത്രസ്മാരകമാക്കിയതിന്റെ ഉദ്ഘാടനം ഒന്‍പതിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിർവഹിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിക്കും. പി.കരുണാകരന് എംപി മുഖ്യാതിഥിയായി പങ്കെടുക്കും. മന്ത്രിയായി ചുമതലയേറ്റശേഷം നാട്ടില്‍ ആദ്യമായി എത്തിയ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കോണ്‍ഗ്രസ്-എസ് കല്യാശേരി മണ്ഡലം പ്രസിഡന്റ് ടി.രാജന് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് 150 വര്‍ഷത്തിലേറെ പഴക്കമുള്ള കണ്ടോന്താര്‍ ജയില്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകമാക്കി പ്രഖ്യാപനം നടത്തിയത്. സ്മാരകമായി സംരക്ഷിക്കാന്‍ സംസ്ഥാന പുരാവസ്തു വകുപ്പ് 19.5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. തകര്‍ന്ന് കിടന്ന കെട്ടിടം ശാസ്ത്രീയമായ രീതിയിലാണ് പുനര്‍നിര്‍മ്മിച്ചത്. 11 സെന്റ് സ്ഥലമുള്ള ജയില്‍ വളപ്പില്‍ പുരാവസ്തു മ്യൂസിയം കൂടി സ്ഥാപിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. സ്വാതന്ത്ര്യ സമരകാലത്ത് തടവുകാരെ…
Read More