സ്വന്തം ലേഖകൻ മട്ടന്നൂർ: മോഷണങ്ങളും അപകടങ്ങളും തടയുന്നതിനു മട്ടന്നൂർ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ പ്രവർത്തനം നിലച്ചു. വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച മുഴുവൻ കാമറകളാണ് പ്രവർത്തന രഹിതമായത്. നിലവിൽ തളിപ്പറമ്പ് ഡിവൈഎസ്പിയായ കെ.വി.വേണുഗോപാൽ മട്ടന്നൂർ സിഐയായിരിക്കുമ്പോഴാണ് മട്ടന്നൂർ നഗരം പോലിസ് നിരീക്ഷണത്തിലാക്കുന്നതിനു സിസിടിവി കാമറ സ്ഥാപിച്ചത്. ബസ് സ്റ്റാൻഡ്, മാർക്കറ്റ്, തലശേരി, കണ്ണൂർ, ഇരിട്ടി റോഡുകളിലായി എട്ടു സ്ഥലങ്ങളിലാണ് കാമറ സ്ഥാപിച്ചത്. കാമറ സ്ഥാപിച്ചതോടെ നിരവധി അപകടങ്ങൾക്ക് തെളിവ് ലഭിക്കുകയും കുഴൽ പണം തട്ടിയെടുത്ത പോലീസുകാരനെ ഉൾപ്പെടെ പിടികൂടാനും സാധിച്ചിരുന്നു. മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ വച്ചു കാമറയിലൂടെ നഗരം നിരീക്ഷിക്കാനും ഒരു സിവിൽ പോലീസുകാരനെ നിയോഗിക്കുകയും ചെയ്തിരുന്നു. സ്ഥാപിച്ച മുഴുവൻ കാമറകളും തകരാറിലായതോടെ പോലീസിന്റെ ടൗൺ നിരീക്ഷണവും നിലച്ച നിലയിലാണ്. കാമറ പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും നന്നാക്കാനോ മാറ്റി സ്ഥാപിക്കാനോ പോലീസ് തയാറാവുന്നില്ല.…
Read MoreCategory: Kannur
സിപിഎം ഭീഷണിയെ തുടന്ന് കീഴാറ്റൂരിലേക്കുള്ള സ്കൂൾ ബസ് സർവീസുകൾ നിർത്തി; ബുദ്ധിമുട്ടിലായി രക്ഷിതാക്കൾ
തളിപ്പറമ്പ്: കീഴാറ്റൂരിലേക്ക് കുട്ടികളെ കയറ്റാന്‍ സ്കൂള്‍ ബസുകള്‍ അയക്കുന്നത് വിവിധ സ്കൂള്‍ അധികൃതര്‍ നിര്‍ത്തിവച്ചു. വാഹനങ്ങള്‍ വന്നാല്‍ തടയുമെന്ന് സിപിഎം നിയന്ത്രണത്തിലുള്ള സ്കൂള്‍ സംരക്ഷണസമിതി മുന്നറിയിപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇരു വിഭാഗത്തെയും പോലീസ് ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ വാഹനം അയക്കാന്‍ വിസമ്മതിച്ചതോടെ രക്ഷിതാക്കള്‍ക്ക് രാവിലെ കുട്ടികളെ സ്കൂളില്‍ എത്തിക്കേണ്ട ബാധ്യത വന്നിരിക്കുകയാണ്. രാവിലെ ജോലിക്കു പോകേണ്ട പലരും ജോലി ഉപേക്ഷിച്ച് കുട്ടികളെ സ്കൂളിലെത്തിക്കാനും തിരിച്ചെത്തിക്കാനുമുള്ള നെട്ടോട്ടത്തിലാണ്. കുട്ടികള്‍ക്ക് യൂണിഫോമും പുസ്തകവും വാങ്ങുകയും ഫീസും ഡെപ്പോസിറ്റുമൊക്കെ നല്‍കുകയും ചെയ്ത രക്ഷിതാക്കള്‍ക്ക് ഇനി ഇവരെ കീഴാറ്റൂര്‍ സ്കൂളിലേക്ക് മാറ്റിച്ചേര്ക്കേണ്ടിവരുന്നത് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാക്കുക. സിപിഎം നേതൃത്വത്തിലുള്ള സ്കൂള്‍ സംരക്ഷണസമിതിയുടെ നിലപാടിനെതിരേ വലിയ ജനരോഷമാണ് ഉയര്ന്നുകൊണ്ടിരിക്കുന്നതെങ്കിലും നാട്ടിലെ പൊതുവിദ്യാലയം സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും അതിന് വേണ്ടതൊക്കെ ചെയ്യുമെന്നുമാണ് ഇവര്‍ പറയുന്നത്. വയല്‍ക്കിളി സമരംകൊണ്ട് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച കീഴാറ്റൂര്‍…
Read Moreമതഭ്രാന്തന്മാര് ആരാധനാലയങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെതിരേ കെ.പി.രാമനുണ്ണി നടത്തിയത് വിശ്വാസികളുടെ പ്രതികരണം: പി.ജയരാജൻ
കണ്ണൂർ: മതഭ്രാന്തന്മാര് ആരാധനാലയങ്ങളെ ദുരുപയോഗംചെയ്തു നടത്തുന്ന കാട്ടാളത്തത്തിനെതിരായ വിശ്വാസികളുടെ പ്രാര്‍ഥനയാണ് ഇന്നലെ കണ്ണൂര്‍ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കണ്ടതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. പ്രശസ്ത എഴുത്തുകാരനായ കെ.പി.രാമനുണ്ണി വിശ്വാസികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന പ്രതികരണത്തിന്റെ പ്രതീകമെന്നോണമാണ് ക്ഷേത്രത്തിൽ പ്രാര്‍ഥനായജ്ഞം നടത്തിയത്. എന്നാല്‍ ഇത്തരം പ്രാര്ഥനകളെപോലും അനുവദിക്കില്ലെന്ന നിലപാടിലാണ് ആര്‍എസ്എസും പരിവാർ സംഘടനകളും. ഇത്തരം എതിര്‍പ്പുകളെ രാമനുണ്ണി ഉള്‍പ്പടെയുള്ളവര്‍ക്ക് അതിജീവിക്കാനായി. ഇത്തരം അതിജീവനം ഇനിയും ശക്തിപ്പെടണമെന്നും പി.ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.
Read Moreപോലീസിനെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ വരാപ്പുഴ ആവർത്തിക്കും; പോലീസിലെ ചിലർക്ക് സ്ഥലജല വിഭ്രാന്തി: പന്ന്യൻ
റെനീഷ് മാത്യു കണ്ണൂർ: പോലീസിന്റെ കടിഞ്ഞാൺ ആഭ്യന്തരവകുപ്പിന് നഷ്ടപ്പെട്ടെന്ന വിമർശനവുമായി ഭരണമുന്നണിയും. പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും ആഭ്യന്തരവകുപ്പിനെ പ്രതിക്കൂട്ടിലാക്കിയപ്പോൾ അതിക്രമം ഒറ്റപ്പെട്ടതു മാത്രമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം. എന്നാൽ ഇതിനെതിരേയുള്ളതാണ് ഭരണപക്ഷ വിമർശനത്തോടെ പുറത്തുവന്നിരിക്കുന്നത്. പോലീസിന്റെ അതിക്രമത്തിനെതിരേ വ്യാപകമായ വിമർശനങ്ങളാണ് ഭരണപക്ഷത്ത് നിന്നും ഉയരുന്നത്. വി.എസ്. അച്യുതാനന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, എം. സ്വരാജ് എംഎൽഎ എന്നിവരാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.പോലീസ് വീഴ്ചകൾ ആവർത്തിക്കുന്നത് ആശങ്ക ഉളവാക്കുന്നുവെന്ന് വി.എസ്. അച്യുതാനന്ദൻ പറയുന്നു. കണ്ണൂരിൽനിന്നുള്ള പാർട്ടി പ്രവർത്തകരും പോലീസിനെതിരേ രംഗത്തുവന്നിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ കണ്ണൂരിൽ നടന്ന സിപിഎം മേഖലാ റിപ്പോർട്ടിംഗ് യോഗത്തിലും പോലീസിനുനേരെ രൂക്ഷ വിമർശനമുണ്ടായിരുന്നു. നിലതെറ്റി പെരുമാറുന്ന പോലീസുകാരെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ വരാപ്പുഴ ഇനിയും ആവർത്തിക്കുമെന്നും അംഗങ്ങൾ…
Read Moreരണ്ടര വർഷത്തിനിടെ രണ്ടാമത്തെ ദുരന്തം: താങ്ങാനാവാതെ കുന്നുമ്മൽ കുടുംബം; മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് മരിച്ച യുവാവിന്റെ സംസ്കാരം നടത്തി
കൂത്തുപറമ്പ്: ആറാംമൈൽ പൂളബസാറിലെ കുറ്റേരി കുന്നുമ്മൽ വീട്ടിലേക്ക് അപ്രതീക്ഷിതമായി മരണം പടികടന്നെത്തുന്നത് രണ്ടര വർഷത്തിനിടെ ഇത് രണ്ടാം തവണ. ഇന്നലെ കൂത്തുപറമ്പ് പഴയ നിരത്തിൽ മതിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് മനോജ് കൂടി മരണപ്പെട്ടതോടെ ഈ ദുരന്ത വാർത്ത കൂറ്റേരി കുന്നുമ്മൽ വീട്ടിന് താങ്ങാനാവാത്തതായി. തേങ്ങ പറിക്കുന്നതിനിടെ തെങ്ങിൽ നിന്നും വീണ് മനോജിന്റെ ജ്യേഷ്ഠൻ രാജൻ മരണപ്പെട്ടിട്ട് ഈയ്യിടെ രണ്ടു വർഷം പൂർത്തിയായതേ ഉള്ളൂ. ഈ വിയോഗം ഏല്പിച്ച ആഘാതത്തിൽ നിന്നും പതിയെ മോചിതമാകുമ്പോഴേക്കും കടന്നെത്തിയ രണ്ടാമത്തെ മരണത്തിൽ വിറങ്ങലിച്ചു നില്‍ക്കുകയാണ് കുടുംബം. ഒരു ദിവസം പോലും മുടങ്ങാതെ ജോലിക്കു പോകുന്ന സ്വഭാവക്കാരനായിരുന്നു മനോജ്. ജോലിയും വീടുമായി ഒതുങ്ങിക്കഴിയുന്ന ഇദ്ദേഹത്തെക്കുറിച്ച് നാട്ടുകാർക്കും നല്ലതേ പറയാനുള്ളൂ. അങ്ങിനെ പതിവുപോലെ ഇന്നലെയും സഹ തൊഴിലാളികളോടൊപ്പം ജോലിക്കു പോയതായിരുന്നു മനോജ്. സ്വകാര്യ വ്യക്തിയുടെ പറമ്പിന് ചുറ്റും ചെങ്കൽ മതിൽ കെട്ടുന്ന പ്രവൃത്തിയ്ക്കിടെയാണ്…
Read Moreബാബു വധം: ഇനിയും പിടിയിലാകാനുള്ളത് അഞ്ചുപേർ; അറസ്റ്റിലായ 3 ആർഎസ്എസ് പ്രവർത്തകർ റിമാൻഡിൽ
മാഹി: പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഇനിയും അറസ്റ്റിലാകാനുള്ളത് അഞ്ചുപേർ. 12 അംഗസംഘമാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ അറസ്റ്റിലായ 3 ആർഎസ്എസ് പ്രവർത്തകരെ കൂടി മാഹി കോടതി ഇന്ന് റിമാൻഡ് ചെയ്തു. പള്ളുരിലെ കരീക്കുന്നുമ്മൽ സുനി, പള്ളൂർ സബ്ബ് സ്റ്റേഷനടുത്തെ ഒതയോത്ത് വീട്ടിൽ ഒ.പി. രജീഷ്, പാനൂർ ക്യൂറ്റേരി കെ.സി. മുക്കിലെ അരുൺ ഭാസ്ക്കർ എന്നിവരാണ് ഇന്ന് റിമാൻഡിലായ പ്രതികൾ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ മാസം 12 ന് കേസിൽ ഉൾപ്പെട്ട നാലുപേരെ റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം ഏഴിന് രാത്രി പള്ളൂർ കോയ്യോടൻ കോറോത്ത് റോഡിൽ വെച്ചാണ് ബാബുവിനെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് നാലുദിവസം പിന്നിട്ടപ്പോൾ നാലുപ്രതികളെ പിടികൂടാനായെങ്കിലും കൊല നടന്ന് ഒരു മാസം എത്തുമ്പോൾ മാത്രമെ അന്വേഷണ സംഘത്തിന് ഇന്നലെ മൂന്നുപ്രതികളെ കൂടി പിടികൂടാനായിട്ടുള്ളു.പ്രതികൾ…
Read Moreകീഴാറ്റൂരിലെ കുട്ടികൾ ഇവിടെ പഠിച്ചാൽ മതി; മറ്റുസ്കൂളുകളിൽ പോയ വിദ്യാർഥികളെ സിപിഎം തടഞ്ഞു; മൗലികാവകാശ നിഷേധത്തിനെതിരെ കീഴാറ്റൂരില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കുന്നു
തളിപ്പറമ്പ്: കീഴാറ്റൂരിൽ ഇന്നും സ്കൂള്‍ ബസ് തടഞ്ഞുവെച്ചു. മൗലികാവകാശ നിഷേധത്തിനെതിരെ കീഴാറ്റൂരില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് നാട്ടുകാര്‍ രംഗത്തിറങ്ങുന്നു. കീഴാറ്റൂര്‍ പ്രദേശത്തു നിന്നും വിദ്യാര്‍ഥികള്‍ മറ്റ് സ്കൂളുകളിലേക്ക് പഠിക്കാന്‍ പോകുന്നതില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തിലുള്ള കീഴാറ്റൂര്‍ ഗവ.എല്‍പി സ്കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പുളിമ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന സാന്‍ജോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സ്കൂള്‍ ബസാണ് ഇന്ന് രാവിലെ ഒന്‍പതോടെ തടഞ്ഞുവെച്ചത്. കീഴാറ്റൂര്‍ പ്രദേശത്തുള്ള കുട്ടികള്‍ കീഴാറ്റൂര്‍ ഗവ.എല്‍പി സ്കൂളില്‍ തന്നെ പഠിക്കണമെന്നും മറ്റ് സ്കൂളുകളില്‍ ചേര്‍ത്ത കുട്ടികളെ കയറ്റാന്‍ വരുന്ന സ്കൂള്‍ വാഹനങ്ങള്‍ തടയാനുമാണ് സ്കൂള്‍ സംരക്ഷണ സമിതിയുടെ തീരുമാനം. തോട്ടാറമ്പ് റോഡില്‍ വെച്ചാണ് കുട്ടികളെ കയറ്റാന്‍ പോകുന്ന വാഹനം തടഞ്ഞുവെച്ചത്. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് വാഹനം പോകാന്‍ സൗകര്യമൊരുക്കിയത്. നാളെമുതല്‍ ശക്തമായ രീതിയില്‍ വാഹനങ്ങള്‍ തടയുമെന്ന് സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ…
Read Moreസിപിഎമ്മുകാർക്കും അനുഭാവികൾക്കും സർക്കാർ സഹായങ്ങളും മറ്റുള്ളർക്ക് ചവിട്ടും നൽകുന്ന സർക്കാരണ് കേരളം ഭരിക്കുന്നതെന്ന് സതീശൻ പാച്ചേനി
കണ്ണൂർ: പെൻഷൻകാർക്ക് സൗജന്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക, കുടിശികയായ രണ്ടുഗഡു ക്ഷാമബത്ത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ധർണ ഉദ്ഘാടനം ചെയ്തു. സിപിഎമ്മുകാർക്കും അനുഭാവികൾക്കും മാത്രം സർക്കാരിന്റെ സഹായങ്ങൾ ലഭിക്കുകയും മറ്റുള്ളവർക്ക് ചവിട്ടുകൊടുക്കുകയും ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖജനാവിൽ പണമില്ലെന്ന് മന്ത്രിമാർ പാടിനടക്കുകയും അതേസമയം സർക്കാരിന്റെ വാർഷികാഘോഷങ്ങൾ ലക്ഷക്കണക്കിന് പണം ചെലവഴിച്ച് ധൂർത്തടിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. സുധാകരൻ, പി. അബൂബക്കർ, കെ.വി. ഭാസ്കരൻ, അപ്പു കണ്ണാവിൽ, രവീന്ദ്രൻ കൊയ്യോടൻ, പി.സി. വർഗീസ്, സി.പി. ചന്ദ്രാംഗദൻ, തങ്കമ്മ വേലായുധൻ, കെ.എൻ. പുഷ്പലത തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreനിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ..? കണ്ണൂർ മുൻ എസ്പിയുടെ പുസ്തകം ടെലിഫിലിമാകുന്നു ; ചിത്രത്തിന്റെ ആദ്യ പ്രദർശനം ഒൻപതിന്
കണ്ണൂർ: സൈബർ ബോധവത്കരണവുമായി പോലീസുകാർ അഭിനയിക്കുന്ന ടെലിഫിലിം ഒരുങ്ങുന്നു. മുൻ കണ്ണൂർ എസ്പിയും കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റുമായ സഞ്ജയ് കുമാർ ഗരുഡിൻ എഴുതിയ നിങ്ങളുടെ കുട്ടികൾ സുരക്ഷിതരാണോ എന്ന പുസ്തകം അതേ പേരിൽ തന്നെയാണ് സിനിമയായി പിറവിയെടുത്തിരിക്കുന്നത്. പോലീസുകാരുടെ സഹായത്തോടെ റിജു കന്പിൽ സംവിധാനവും അഷറഫ് പിലാത്തറ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിന്റെ കാമറ വിജേഷ് കുട്ടിപ്പറന്പിൽ ആണ്. ഗുഡ്വിൽ ക്രിയേഷൻസിന്റെ ബാനറിൽ ബിന്ദു അഗസ്റ്റിൻ നെല്ലംകുഴിയിൽ, നാദം മുരളി, നീരജ അനൂപ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അനശ്വര മുരളി, കെഎപി അസി. കമാണ്ടന്റ് സുധീർകുമാർ, എസ്ഐ എൻ.വി. അഗസ്റ്റിൻ, എസ്ഐ സോമരാജൻ, രാധാകൃഷ്ണൻ കാവുന്പായി, അനൂപ്, നാദം മുരളി, അനിറ്റ അഗസ്റ്റിൻ, അലി, മാസ്റ്റർ ആഷിഫ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ പ്രകാശനം ജില്ലാ കളക്ടർ മിർ മുഹമ്മദലി നിർവഹിച്ചു.…
Read Moreപരിസ്ഥിതി ദിനത്തിൽ പുഴയ്ക്ക് ചരമഗീതം രചിച്ച് പുഴയോരത്തെ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റി; പഞ്ചായത്തിൽ വിളിച്ചറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ
ആലക്കോട്: പരിസ്ഥിതി ദിനത്തിൽ ആലക്കോട് പുഴയ്ക്ക് ചരമഗീതം രചിച്ച് പുഴയോരത്തെ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റി. നാടെങ്ങും വൃക്ഷതൈ നട്ടും പരിപാലിച്ചും പരിസ്ഥിതി ദിനം ആഘോഷിക്കുന്പോഴാണ് പുഴയെ കൊല്ലുന്ന രീതി ആലക്കോട് സ്വീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിലാണ് പുഴയോരത്തെ മരങ്ങൾ വ്യാപകമായി മുറിച്ചത്. ആലക്കോട് പാലത്തിനു താഴെയായിട്ടാണ് വ്യാപകമായി മരംമുറിച്ചത്. പുഴയിൽ പല ഭാഗത്തായി മരം മുറിച്ചിട്ട നിലയിലാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരിലൊരാൾ പഞ്ചായത്തിൽ വിളിച്ച് വിവരം പറഞ്ഞപോൾ പഞ്ചായത്ത് അധികൃതർ സംഭവം മുഖവിലക്കെടുത്തില്ലെന്നും നാട്ടുകാർ ആരോപിച്ചു. പഞ്ചായത്തിൽനിന്നും വന്നുനോക്കാൻ വാഹനമില്ലെന്ന മറുപടിയാണ് ലഭിച്ചത്. പരിസ്ഥിതി ദിനത്തിൽ തന്നെ പരിസ്ഥിതിയെ കൊല്ലുന്ന ഗുരുതരമായ സംഭവമാണ് ആലക്കോട് പുഴയിൽ നടന്നിരിക്കുന്നത്.
Read More