ചെ​ള്ളു​പ​നി ബാ​ധി​ച്ച  ക​ണ്ണൂ​ർ സ്വ​ദേ​ശി മ​രി​ച്ചു; പ​നി​ക്ക് കാ​ര​ണം ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ബാ​ക്ടീ​രി​യ; രോ​ഗം മ​നു​ഷ്യ​രി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ല

പ​രി​യാ​രം: കണ്ണൂരിൽ ചെ​ള്ളു​പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. പു​ര​ളി​മ​ല കോ​ള​നി​യി​ലെ കാ​യ​ലോ​ട​ന്‍ കു​മാ​ര​നാ​ണ് (50) മ​രി​ച്ച​ത്. ഒ​രു മാ​സം മു​മ്പ് പ​നി ബാ​ധി​ച്ച് രോ​ഗം ഭേ​ദ​പ്പെ​ട്ട കു​മാ​ര​ന് ഒ​രാ​ഴ്ച മു​മ്പാ​ണ് വീ​ണ്ടും പ​നി വ​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ ചെ​ള്ളു​പ​നി​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന കു​മാ​ര​ന്‍ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. സ്‌​ക്രൈ​ബ് ടൈ​ഫ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ള്ളു​പ​നി​ക്ക് കാ​ര​ണം ചെ​ള്ളു​ക​ളി​ലൂ​ടെ ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന ബാ​ക്ടീ​രി​യ​യാ​ണ്.​ എ​ലി​ക​ളി​ലും മ​റ്റ് ചി​ല ഉ​ര​ഗ​ങ്ങ​ളി​ലും കാ​ണ​പ്പെ​ടു​ന്ന ചെ​ള്ളു​ക​ള്‍ മ​നു​ഷ്യ​രെ ക​ടി​ച്ചാ​ല്‍ മാ​ത്ര​മേ രോ​ഗം പി​ടി​പെ​ടു​ക​യു​ള്ളൂ. രോ​ഗം മ​നു​ഷ്യ​രി​ല്‍ നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ലെ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​കെ.​സു​ദീ​പ് പ​റ​ഞ്ഞു. ചെ​ള്ളു​ക​ടി​യേ​റ്റ ഭാ​ഗ​ത്ത് ക​റു​പ്പ്‌​നി​റം പ്ര​ത്യ​ക്ഷ​പ്പെ​ടും. 14 ദി​വ​സ​ത്തി​ന​കം പ​നി, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന, ചു​മ, വി​റ​യ​ല്‍ ദ​ഹ​ന​മി​ല്ലാ​യ്മ എ​ന്നി​വ​യും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. ഭാ​ര്യ.​എ​ന്‍.​കെ. ഗീ​ത. മ​ക്ക​ള്‍: അ​തു​ല്‍​കു​മാ​ര്‍,ആ​ദ​ര്‍​ശ്,അ​ഞ്ജി​മ. …

Read More

വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മം; ‘പോ​ഷ് ആ​ക്‌​ട്’ പ്ര​കാ​രം ല​ഭി​ച്ച​ത് 126 പ​രാ​തി​ക​ൾ; ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ച​ത് തി​രു​വ​ന​ന്ത​പു​രത്തുനിന്ന്

ക​ണ്ണൂ​ര്‍: വ​നി​താ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ നി​ല​വി​ൽ​വ​ന്ന പോ​ഷ് ആ​ക്‌ട് പ്ര​കാ​രം മൂ​ന്നു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 126 പ​രാ​തി​ക​ൾ. ഇ​തി​ൽ 100 എ​ണ്ണം പ​രി​ഹ​രി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ച്ച​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് (31). ര​ണ്ടാ​മ​ത് എ​റ​ണാ​കു​ളം (15), തൃ​ശൂ​ർ (14), മ​ല​പ്പു​റം (10) എ​ന്നി​ങ്ങ​നെ​യാ​ണ്. പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​റും അ​ഞ്ചും പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ഒ​ന്നും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, പ​ത്തുകൊ​ല്ലം മു​ന്പ് ന​ട​പ്പാ​യ പോ​ഷ് നി​യ​മം പൂ​ർ​ണ​മാ​യും ന‌​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. പ​ല​ർ​ക്കും ഇ​ങ്ങ​നെ​യൊ​രു നി​യ​മ​മു​ള്ള​ത് അ​റി​യി​ല്ല. എ​ന്നാ​ൽ, കു​റ​ച്ച് സ്ത്രീ​ക​ൾ പ​രാ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു​വ​രാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മി​ല്ലാ​തെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്തു​ക, സ്ത്രീ​ക​ള്‍​ക്കെ​തി​ക​രേ​യു​ള്ള ലൈം​ഗി​ക അ​തി​ക്ര​മം തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ സ്ത്രീ​ക​ള്‍ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ നേ​രി​ടു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഇ​ത്ത​രം പ​രാ​തി​യു​മാ​യി സ്ത്രി​ക​ള്‍ മു​ന്നോ​ട്ട് വ​രു​മ്പോ​ള്‍ അ​വ​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. ഉ​ന്ന​ത…

Read More

പു​ന​ർ​വി​വാ​ഹം ക​ഴി​ച്ച എ​ഴു​പ​തു​കാ​ര​നാ​യ മു​ത്ത​ച്ഛ​ന് ചെ​റു​മ​ക​ന്‍റെ മ​ർ​ദ​നം; ഒ​പ്പം താ​മ​സി​ക്കു​ന്ന പ്ര​തി ഹെ​ൽ​മെ​റ്റു​കൊ​ണ്ട് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു

പ​ഴ​യ​ങ്ങാ​ടി: പു​ന​ർ​വി​വാ​ഹം ചെ​യ്ത വി​രോ​ധ​ത്തി​ൽ വ​യോ​ധി​ക​നെ ഹെ​ൽ​മെ​റ്റ് കൊ​ണ്ട് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ മ​ക​ളു​ടെ മ​ക​നെ​തി​രേ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​ട്ടൂ​ൽ നോ​ർ​ത്തി​ലെ കാ​വി​ലെ​പ​റ​മ്പ് സ്വ​ദേ​ശി വി.​പി.​കെ.​ മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ (72) പ​രാ​തി​യി​ലാ​ണ് മ​ക​ളു​ടെ മ​ക​നാ​യ കെ.​പി. അ​സ്‌ലമി​നെ​തിരേ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. പ​രാ​തി​ക്കാ​ര​ൻ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ വ​ച്ച് ഒ​പ്പം താ​മ​സി​ക്കു​ന്ന പ്ര​തി ഹെ​ൽ​മെ​റ്റ് കൊ​ണ്ടും കൈ​കൊ​ണ്ടും അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

Read More

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു  ജോ​ലി നേ​ടി; സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​യി​ൽ ക​ള്ള​ത്ത​രം പൊ​ളി​ഞ്ഞു; ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി ജോ​ലി നേ​ടി​യ ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ. ​മു​ഹ​മ്മ​ദ് ഇ​സ്മ​യേ​ലി​ന്‍റെ പ​രാ​തി​യി​ലാ​ണ് ആ​ല​പ്പു​ഴ​യി​ലെ ത​മീം കൊ​ച്ചി​ൻ​ങ്ങ​പ​റ​മ്പി​നെ​തി​രേ (24) പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ത​മീം ഹൈ​ദരാബാ​ദു​ള്ള ഡാ​റ്റ​ഫ്ലോ സ​ർ​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യി​ൽ ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​ന്‍റ​ർ​വ്യൂ​വിനുശേ​ഷം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​നാ​യി ക​മ്പ​നി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​ബ്ല​വും സീ​ലും ഉ​പ​യോ​ഗി​ച്ച് ബി​ടെ​ക് ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെയ്ത്  ത​ട്ടി​യെ​ടു​ത്ത​തു കോ​ടി​ക​ൾ; അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി; ഒ​ന്നാം പ്ര​തിയായ സി​പി​എം നേ​താ​വ് പോലീസ് കസ്റ്റഡിയിൽ

ത​ല​ശേ​രി: റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ ത​ല​ശേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ ക്ല​ർ​ക്ക്, ട്രെ​യി​ൻ മാ​നേ​ജ​ർ, സ്റ്റേ​ഷ​ൻ മാ​നേ​ജ​ർ തു​ട​ങ്ങി​യ ജോ​ലി​ക​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണ് കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ത​ല​ശേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​ടെ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും. കേ​സി​ലെ മൂ​ന്നാം​പ്ര​തി തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി ഗീ​താ​റാ​ണി ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഗീ​താ​റാ​ണി സ​മാ​ന​മാ​യ ഏ​ഴ് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. കൊ​യ്യോ​ട് സ്വ​ദേ​ശി ശ്രീ​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഗീ​താ റാ​ണി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ പ്ര​തി ചേ​ർ​ത്ത് ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഒ​ന്നാം പ്ര​തി​യും സി​പി​എം നേ​താ​വും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി​രു​ന്ന ചൊ​ക്ലി നാ​ടു​ബ്ര​ത്തെ കെ.​ ശ​ശി​യെ നേ​ര​ത്തെ പോ​ലീ​സ്…

Read More

നേ​ട്ടം ഉ​ണ്ടാ​ക്കാ​ന്‍ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​തു; സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടിൽ ത​ളി​പ്പ​റ​മ്പ്  ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​നെ​തി​രേ‌ കേ​സ്

ത​ളി​പ്പ​റ​മ്പ്: ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത് സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടി​ലൂ​ടെ വ​ഞ്ച​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ത​ളി​പ്പ​റ​മ്പ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നു​മെ​തി​രേ കേ​സ്. ബാ​ങ്കി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ കീ​ഴാ​റ്റൂ​രി​ലെ ക​ല്ലി​ങ്ക​ല്‍ പ​ത്മ​നാ​ഭ​ന്‍, മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ‌‌ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ അ​ബ്ദു​ല്ല​ഹാ​ജി എ​ന്നി​വ​ര്‍​ക്കെ​തി​രേ ത​ളി​പ്പ​റ​മ്പി​ലെ പ്ലാ​ന്തോ​ട്ട​ത്തി​ല്‍ ഗോ​വി​ന്ദ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ര്‍ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം കേ​സെ​ടു​ത്ത​ത്. ബാ​ങ്കി​ന്‍റെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കാ​ന്‍ ബാ​ധ്യ​ത​യു​ള്ള ഭ​ര​ണ​സ​മി​തി കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും അ​ന​ധി​കൃ​ത സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കാ​ന്‍ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും വി​ശ്വാ​സ​വ​ഞ്ച​ന​യും ച​തി​യും ന​ട​ത്തി​യ​താ​യു​മു​ള്ള പ​രാ​തി​യി​ലാ​ണ് സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം കേ​സെ​ടു​ത്ത​ത്.

Read More

പ​യ്യ​ന്നൂ​രിൽ 14 പേ​ര്‍​ക്ക് കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റു; പ​രി​ക്കേ​റ്റ​വ​രി​ൽ 72കാ​രാ​യ വ​യോ​ധി​ക​രും; പ്രതിരോധ കുത്തിവ യ്പ് സംവിധാനമില്ലാതെ താ​ലൂ​ക്കാ​ശു​പ​ത്രി​

പ​യ്യ​ന്നൂ​ര്‍: കു​ഞ്ഞി​മം​ഗ​ല​ത്ത് വ​യോ​ധി​ക​രു​ള്‍​പ്പെ​ടെ 14 പേ​ര്‍​ക്ക് ഭ്രാ​ന്ത​ന്‍ കു​റു​ക്ക​ന്‍റെ ക​ടി​യേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ള്‍​ക്കുശേ​ഷം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ഭ്രാ​ന്ത​ന്‍ കു​റു​ക്ക​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്ന​വ​രും പ്ര​ഭാ​ത സ​വാ​രി​ക്കാ​യി പോ​യ​വ​രു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. കു​ഞ്ഞി​മം​ഗ​ലം മൂ​ശാ​രി​ക്കൊ​വ്വ​ല്‍, കു​തി​രു​മ്മ​ല്‍, മാ​ട്ടു​മ്മ​ല്‍ ക​ള​രി, വ​ണ്ണ​ച്ചാ​ല്‍ പ്ര​ദേ​ശ​ത്ത് ഭ്രാ​ന്ത​ന്‍ കു​റു​ക്ക​ന്‍ ക​ണ്ണി​ല്‍ ക​ണ്ട​വ​രെ​യെ​ല്ലാം കൈ​ക്കും കാ​ലി​നു​മൊ​ക്കെ ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​മ​ലാ​ക്ഷി (56), കൃ​ഷ്ണ​ന്‍ (72), ച​ന്ദ്ര​ന്‍ (63), ദാ​മോ​ദ​ര​ന്‍ (72), ക​രു​ണാ​ക​ര​ന്‍ (72), ദീ​പ (45), ശ്രീ​ജ (46), സ​ജീ​വ​ന്‍ (47), കു​ഞ്ഞ​മ്പു (85), സു​ഷ​മ (45), ഉ​മ (46), പ്ര​ജി​ത്ത് (35), രാ​ജ​ന്‍ (56), ക​മ​ലാ​ക്ഷി (70) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​ത്ര വി​ത​ര​ണ​ത്തി​നി​ട​യി​ലാ​ണ് പ്ര​ജി​ത്തി​ന് ക​ടി​യേ​റ്റ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ​വ​ര്‍ ഉ​ട​ന്‍​ത​ന്നെ പ​രി​ക്കേ​റ്റ​വ​രെ പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഇ​ഞ്ച​ക്ഷ​നി​ല്ലാ​ത്ത​തി​നാ​ൽ…

Read More

റോ​ഡ് വി​ക​സ​ന​ത്തി​ന്  ആ​ൽ​മ​രം ത​ട​സം; മു​റി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ർ​എ​സ്എ​സ്-​സി​പി​എം വാ​ക്കേ​റ്റം;  പോ​ലീ​സെ​ത്തി​യ​പ്പോ​ൾ സം​ഭ​വി​ച്ച​ത് 

ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട് വ​ൻ​കു​ള​ത്ത് വ​യ​ലി​ൽ റോ​ഡ​രി​കി​ലെ ആ​ൽ​മ​രം മു​റി​ക്കാ​നു​ള്ള നീ​ക്ക​ത്തെ തു​ട​ർ​ന്ന് സം​ഘ​പ​രി​വാ​ർ-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റം. ആ​ർ​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ലാ​യു​ള്ള ആ​ൽ​മ​രം റോ​ഡ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി മു​റി​ക്കാ​നു​ള്ള പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നീ​ക്ക​ത്തെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​താ​ണ് വാ​ക്കേ​റ്റ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. റോ​ഡ​രി​ക് കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​രം മു​റി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ റോ​ഡ​രി​കി​ലെ മ​റ്റു മ​ര​ങ്ങ​ൾ മു​റി​ക്കാ​തെ ആ​ൽ​മ​രം മാ​ത്രം മു​റി​ക്കാ​ൻ വ്യ​ഗ്ര​ത കാ​ട്ടു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ആ​ർ​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മ​രം മു​റി​ക്കാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞു. സ്ഥ​ല​ത്തെ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​ന​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. സി​പി​എം പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​ള​പ​ട്ട​ണം പോ​ലീ​സ് ഇ​രു​വ​രെ​യും അ​നു​ന​യി​പ്പി​ക്കു​ക​യും തു​ട​ർ​ന്ന് മ​രം മു​റി​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

ദേ​ശീ​യ​പ​താ​ക താ​ഴ്ത്തു​ന്ന​തി​നി​ടെ ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ യു​വ​വൈ​ദി​ക​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു ; 4ബ്ര​ദ​റി​ന് പ​രി​ക്ക്

മു​ള്ളേ​രി​യ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പ​ള്ളി​ക്കു മു​ന്നി​ൽ ഉ​യ​ർ​ത്തി​യ ദേ​ശീ​യ​പ​താ​ക വൈ​കുന്നേരം താ​ഴ്ത്തു​ന്ന​തി​നി​ടെ ഇ​രു​മ്പു പൈ​പ്പു​കൊ​ണ്ടു​ണ്ടാ​ക്കി​യ കൊ​ടി​മ​രം വൈ​ദ്യു​ത​ക​മ്പി​യി​ൽ ത​ട്ടി യു​വ​വൈ​ദി​ക​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​നും മു​ള്ളേ​രി​യ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ.​ മാ​ത്യു (ഷി​ൻ​സ്) കു​ടി​ലി​ൽ (29) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ്ര​ദ​ർ സെ​ബി​ൻ ജോ​സ​ഫി​നെ (28) പരിക്കുകളോടെ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പ​താ​ക താ​ഴ്ത്തു​മ്പോ​ൾ ക​യ​റി​ൽ കു​രു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് കൊ​ടി​മ​രം എ​ടു​ത്തു​പൊ​ക്കി അ​ത് വി​ട​ർ​ത്താ​ൻ ശ്ര​മി​ക്കുന്പോഴായിരുന്നു അപകടം. ഭാ​ര​വും കാ​റ്റും മൂ​ലം കൊ​ടി​മ​രം മ​റി​ഞ്ഞ് തൊ​ട്ട​ടു​ത്ത ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​ത​ലൈ​നി​ൽ ത​ട്ടി​. കൊ​ടി​മ​ര​ത്തെ മു​റു​കെ പി​ടി​ച്ച നി​ല​യി​ലാ​ണ് ഫാ. ​മാ​ത്യു മ​റി​ഞ്ഞു​വീ​ണ​ത്. ബ്ര​ദ​ർ സെ​ബി​ൻ ഷോ​ക്കേ​റ്റ് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ഉ​ട​ൻ​ത​ന്നെ മു​ള്ളേ​രി​യ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഫാ.​ മാ​ത്യു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ദൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.…

Read More

സീ​നി​യേ​ഴ്സി​ന്  ‘ബ​ട്ട​ൻ​സ്’  ഇ​ത്ര പ്ര​ശ്ന​മോ;  ത​ല​ശേ​രി​യി​ലും വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി; പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട അ​ധ്യാ​പി​ക​യ്ക്കും മ​ർ​ദ​നം

ത​ല​ശേ​രി: ക​ട​വ​ത്തൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളിൽ ബ​ട്ട​ൻ​സ് വി​ഷ​യ​ത്തി​ൽ ന​ട​ന്ന റാ​ഗിം​ഗി​നു പി​ന്നാ​ലെ ത​ല​ശേ​രി​യി​ലെ സ്കൂ​ളി​ലും ബ​ട്ട​ൻ​സ് ത​ർ​ക്ക​വും മ​ർ​ദ​ന​വും. ന​ഗ​ര​മ​ധ്യ​ത്തി​ലെ സ്കൂ​ളി​ൽ ബ​ട്ട​ൻ​സ് പ്ര​ശ്നം ഉ​ന്ന​യി​ച്ച് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ ജൂ​ണി​യ​ർ​ വി​ദ്യാ​ർ​ഥി​യെ ക്ലാ​സി​ൽ ക​യ​റി മ​ർ​ദി​ക്കുകയായിരുന്നു. തുടർന്നു നടന്ന ഏറ്റുമുട്ടലിൽ നാ​ല് കു​ട്ടി​ക​ൾ​ക്കും മ​ർ​ദ​നം ത​ട​യാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പി​ക​യ്​ക്കും മ​ർ​ദ​ന​മേ​റ്റു. ഇവർ ചി​കി​ത്സ തേ​ടി. ഇ​ന്ന​ലെ ന​ഗ​ര​മ​ധ്യ​ത്തി​ലെ സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സ്കൂ​ളി​ലെ​ത്തു​ന്പോ​ഴേ​ക്കും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ചേ​ർ​ന്ന് പ്ര​ശ്നം ഒ​ത്തു തീ​ർ​പ്പാ​ക്കി.ഷ​ർ​ട്ടി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ലെ ബ​ട്ട​ൻ സം​ബ​ന്ധി​ച്ചാ​ണ് ഇ​പ്പോ​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സീ​നി​യേ​ഴ്സും ജൂ​ണി​യേ​ഴ്സും ത​മ്മി​ലു​ള്ള അ​ടി ന​ട​ക്കു​ന്ന​ത്. ക​ടു​ത്ത ചൂ​ടി​ലും ഷ​ർ​ട്ടി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ല​ത്തെ ബ​ട്ട​ൻ അ​ഴി​ച്ചി​ടാ​ൻ ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്ന സീ​നി​യേ​ഴ്സി​ന്‍റെ പി​ടി​വാ​ശി​യാ​ണ് പ​ല​പ്പോ​ഴും അ​ടി​യി​ൽ ക​ലാ​ശി​ക്കു​ന്ന​ത്.ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി മു​ക​ൾ ഭാ​ഗ​ത്തെ ബ​ട്ട​ൻ ഇ​ടാ​ത്ത​താ​യി​രു​ന്നു ത​ല​ശേ​രി​യി​ലെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ…

Read More