സി​പി​എ​മ്മി​ലേ​ക്ക് ഇ​നി​യൊ​രു തി​രി​ച്ചുപോ​ക്കി​ല്ല, എം.​വി ജ​യ​രാ​ജ​ന് ഗൂ​ഢ ഉ​ദ്ദേ​ശമെന്ന് ടി.​കെ. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ര്‍: സി​പി​എ​മ്മി​ലേ​ക്ക് ഇ​നി​യൊ​രു തി​രി​ച്ചു പോ​ക്കി​ല്ലെ​ന്ന് ത​ളി​പ്പ​റ​ന്പ് എം​എ​ൽ​എ ടി.​കെ. ഗോ​വി​ന്ദ​ൻ. സി​പി​എം ച​വി​ട്ടി​പു​റ​ത്താ​ക്കി​യ​പ്പോ​ൾ ത​ന്നെ ഇ​രു കൈ​ക​ളും നീ​ട്ടി സ്വീ​ക​രി​ച്ച​ത് ജ​ന​ങ്ങ​ളാ​ണ്. അ​വ​രെ സേ​വി​ച്ചു കൊ​ണ്ടു സ്വ​ത​ന്ത്ര ജ​ന​പ്ര​തി​നി​ധി​യാ​യി ക​ഴി​യും.

യ​ഥാ​ർ​ഥ​ത്തി​ൽ തെ​റ്റ് പ​റ്റി​യ​ത് സി​പി​എ​മ്മി​നാ​ണെ​ന്ന​ത് അ​വ​ർ ഇ​നി​യെ​ങ്കി​ലും തി​രി​ച്ച​റി​യ​ണം. ത​ളി​പ്പ​റ​ന്പ്, പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം വീ​ണ്ടും ച​ർ​ച്ച​യാ​ക്കു​ന്ന​തി​നു പി​ന്നി​ൽ എം.​വി. ജ​യ​രാ​ജ​ന് ഗൂ​ഢ ഉ​ദ്ദേ​ശ​ങ്ങ​ളു​ണ്ട്. എം.​വി.​ഗോ​വി​ന്ദ​നെ ഇ​നി​യും ചെ​ളി​വാ​രി​യെ​റി​ഞ്ഞ് പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ കൂ​ടു​ത​ൽ മോ​ശ​ക്കാ​നാ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് ഗൂ​ഢ​ല​ക്ഷ്യം.

താ​ൻ ചെ​യ്ത തെ​റ്റ് എ​ന്തെ​ന്ന് സി​പി​എം പ​റ​യ​ണം: വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ
താ​ൻ ചെ​യ്ത തെ​റ്റ് എ​ന്താ​ണെ​ന്ന് ആ​ദ്യം സി​പി​എം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​പ​ച​യം ചൂ​ണ്ടി​ക്കാ​ണി​ച്ച​താ​ണോ തെ​റ്റെ​ന്നെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ. തെ​റ്റു ചൂ​ണ്ടി​ക്കാ​ണി​ക്കാ​തെ തി​രു​ത്താ​നാ​വി​ല്ല​ല്ലോ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​ക്ക​ല്ല, പാ​ർ​ട്ടി​ക്കാ​ണ് തെ​റ്റു​പ​റ്റി​യ​ത്. അ​ക്കാ​ര്യം ജ​ന​ങ്ങ​ൾ​ക്കു ബോ​ധ്യ​മു​ണ്ട്.

ഇ​തു സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴെ​ങ്കി​ലും പാ​ർ​ട്ടി​ക്ക് ബോ​ധ്യം വ​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. താ​ൻ എ​ന്നും ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യി​രി​ക്കും. മ​റ്റൊ​രു പാ​ർ​ട്ടി​യി​ലേ​ക്കു പോ​കി​ല്ല. ത​ന്നെ ബോ​ധ​പൂ​ർ​വം യു​ഡി​എ​ഫു​കാ​ര​നാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സി​പി​എം ന​ട​ത്തി​യ​തെ​ന്നും വി.​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment