കണ്ണൂർ: ബംഗളൂരു സ്ഫോടനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ ശിക്ഷയനുഭവിക്കുന്ന കണ്ണൂർ മരക്കാർകണ്ടിയിലെ ബൈത്തുൽ ഹിലാലിൽ തടിയന്റവിട നസീറിന് ബംഗളൂരു കേടതി ഒരാഴചത്തേക്ക് പരോൾ അനുവദിച്ചു. നസീറിന്റെ പിതാവ് മരക്കാർക്കണ്ടിയിലെ അബ്ദുൾ മജീദ്(72) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാനാണ് ഏഴുദിവസത്തെ പരോൾ കോടതി അനുവദിച്ചത്. മരക്കാർക്കണ്ടിയിലെ വീട്ടുപരിസരത്ത് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ പട്രോളിംഗും ശക്തമാക്കി. കാഷ്മീർ റിക്രൂട്ട്മെന്റ് കേസ്, 2008 ലെ ബംഗളൂരു സ്ഫോടന പരമ്പര, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ വധശ്രമം, കാച്ചപ്പള്ളി ജ്വല്ലറി കവർച്ച, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, കളമശേരിയിൽ ബസ് കത്തിച്ച സംഭവം തുടങ്ങിയ കേസുകളിൽ നസീർ പ്രതിയാണ്.
Read MoreCategory: Kannur
ഇരിട്ടി ടൗണിലെ കവർച്ച: പ്രതികൾ കർണാടകയിൽ അറസ്റ്റിൽ; പിടിയിലായത് അന്തർ സംസ്ഥാന കവർച്ചാ സംഘം
ഇരിട്ടി: ടൗണിലെ മൊബൈൽ ഷോപ്പുകളിൽ കവർച്ച നടത്തുകയും നിർത്തിയിട്ട ബൈക്ക് കവർന്ന് കടന്നുകളയുകയും ചെയ്ത സംഭവത്തിൽ പ്രതികളെ കർണാടകയിൽ വച്ച് അറസ്റ്റ് ചെയ്തു. ഇരിട്ടി പോലീസും കർണാടക പോലീസും സംയുക്തമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേരളത്തിലും കർണാടയിലും നിരവധി കേസുകളിലെ പ്രതികളായ ഉളിക്കൽ മണ്ഡപ പറമ്പ് സ്വദേശി ടി.എ. സലിം (42), കർണാടകയിലെ സോമവാർപേട്ട് താലൂക്കിലെ ഗാന്ധി നഗറിറിൽ താമസക്കാരനായ മലയാളി സഞ്ജയ് കുമാർ എന്ന സഞ്ജു (30) എന്നിവരാണ് പിടിയിലായത്. പ്രതികളായ ഇരുവരും നേരത്തെ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. ഇരിട്ടിയിലെ കവർച്ചയ്ക്ക് പുറമെ കേളകം , മാടത്തിൽ , പെരുങ്കരി എന്നിവിടങ്ങളിലെ ആരാധാനാലയങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും രണ്ടംഗ സംഘം കവർച്ച നടത്തിയിട്ടുണ്ട്. കർണാടകയിൽ വാഹന കവർച്ച ഉൾപ്പെടെയുള്ള നിരവധി കേസുകളിലും പ്രതികളാണ്. നിലവിൽ കർണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളെ…
Read Moreസ്വർണക്കടത്തു പിടികൂടാൻ വിമാനത്താവളങ്ങളിൽ പ്രത്യേക സോഫ്റ്റ് വെയർ; കേരള പോലീസ് പിടികൂടിയത് കോടികളുടെ സ്വർണം
കണ്ണൂർ: വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തു പിടികൂടുന്നത് പ്രത്യേക സോഫ്റ്റ്വേർ സ്ഥാപിച്ച് കേരള പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് സോഫ്റ്റ്വേർ സ്ഥാപിച്ചതെന്നാണു സൂചന. വിമാനത്താവളങ്ങളുടെ പ്രവേശനകവാടത്തിലാണ് സോഫ്റ്റ്വേർ സ്ഥാപിക്കുന്നത്. ഈ സോഫ്റ്റ്വേർ വഴി മാസത്തിൽ കൂടുതൽ തവണ എത്തുന്ന വാഹനങ്ങളെ കണ്ടെത്തും. തുടർന്ന് ഈ വാഹനങ്ങളെ പോലീസിന്റെ നേതൃത്വത്തിൽ നിരീക്ഷിച്ചാണ് സ്വർണക്കടത്ത് സംഘങ്ങളെ കേരള പോലീസ് പിടികൂടുന്നത്. ഒരു ദിവസം കണ്ണൂർ വിമാനത്താവളത്തിൽ12,000 വാഹനങ്ങളെവരെ പരിശോധിച്ച ദിവസമുണ്ടായിരുന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തില്ലങ്കേരി, കപ്പക്കടവ്, പുത്തൻകണ്ടം, ചൊക്ലി, പൊന്നാനി ഗ്യാംഗുകളുടെ നേതൃത്വത്തിലാണ് പ്രധാനമായും സ്വർണം കടത്തുന്നതും പൊട്ടിക്കുന്നതും. കേരളത്തിലെ പ്രമാദമായ രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികളാണ് ഈ സംഘത്തിൽ പ്രവർത്തിക്കുന്നത്. ഇവരെ പിടികൂടുന്നതിന്റെ ഭാഗമായിട്ടാണ് കേരള പോലീസ് പ്രത്യേകസംഘം രൂപീകരിച്ച് സ്വർണം പിടിക്കൽ തുടങ്ങിയത്. കണ്ണൂർ, കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചാണ് പ്രധാനമായും കേരള പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക…
Read Moreഎൽകെജി വിദ്യാർഥിനിയെ അറബി അധ്യാപകൻ പീഡിപ്പിച്ചതായി പരാതി
കണ്ണൂർ: നാലുവയസുകാരിയായ എൽകെജി വിദ്യാർഥിനിയെ അധ്യപകൻ പീഡിപ്പിച്ചതായി പരാതി. എടക്കാട് സ്റ്റേഷൻ പരിധിയിലാണു സംഭവം. ഒരാഴ്ച മുന്‍പ് സ്കൂളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. രണ്ട് ദിവസം മുന്‍പാണ് കുട്ടി സംഭവം രക്ഷിതാക്കളോട് പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ എടക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. സ്കൂളിലെ അറബി അധ്യാപകനാണ് പീഡിപ്പിച്ചതെന്നാണ് സൂചന. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടി അധ്യാപകനെ തിരിച്ചറിഞ്ഞാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
Read Moreമന്ത്രിപദം ഒഴിഞ്ഞ് ഒരു പതിറ്റാണ്ട് ; ‘വത്സരാജ് പുതുച്ചേരിക്കാർക്ക് ഇപ്പോഴും മന്ത്രി’; വത്സരാജിന്റെ ചിത്രം വച്ചുള്ള വിവാഹക്ഷണക്കത്ത് വൈറലാകുന്നു
തലശേരി: മന്ത്രിപദം ഒഴിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പുതുച്ചേരിക്കാർക്ക് ഇ. വത്സരാജ് എന്ന ജനനേതാവ് ഇപ്പോഴും മന്ത്രി തന്നെ. പുതുച്ചേരി കരുവാടിക്കുപ്പം ശ്രീ ശിവ വിഷ്ണു ഹാളിൽ സെപ്റ്റംബർ അഞ്ചിനു നടക്കുന്ന വിവാഹത്തിൽ മുൻ പുതുച്ചേരി ആഭ്യന്തര-ടൂറിസം മന്ത്രി ഇ. വത്സരാജിന്റെ ചിത്രം അടങ്ങിയ ക്ഷണക്കത്താണ് അടിച്ചിട്ടുള്ളത്. വത്സരാജിനെ മന്ത്രി എന്നു തന്നെയാണ് വിവാഹക്ഷണക്കത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. തലൈവർ ഞങ്ങൾക്ക് അന്നും ഇന്നും എന്നും മന്ത്രിയാണെന്നാണ് ഗോപിനാഥന്റെ കുടുംബം പറയുന്നത്. കത്തിപ്പോൾ നവ മാധ്യമങ്ങളിലും വൈറലാണ്. ഗോപിനാഥും ധനശ്രീയുമാണ് അടുത്തമാസം അഞ്ചിന് വിവാഹിതരാകുന്നത്. ഗോപിനാഥ് ബിടെക്കുകാരനും ധനശ്രീ എംകോംകാരി യുമാണ്. കഴിഞ്ഞ ദിവസം പുതുച്ചേരിയിൽനിന്ന് നേരിട്ടെത്തിയാണ് ഗോപിനാഥ് തലൈവരെ വിവാഹത്തിനു ക്ഷണിച്ചത്. ഗോപിനാഥും കുടുംബവും ഇ. വത്സരാജിന്റെ ആരാധകരാണ്. 25 വർഷം പൊതു പ്രവർത്തനരംഗത്ത് സജീവമായിരുന്ന ചിത്രകാരൻ കൂടിയായ വത്സരാജ് 2011 ലാണ് മന്ത്രി പദം ഒഴിഞ്ഞത്.…
Read Moreകണ്ണപുരത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവം: ബ്രാഞ്ച് സെക്രട്ടറി അടക്കും മൂന്ന് സിപിഎമ്മുകാർ അറസ്റ്റിൽ
പഴയങ്ങാടി: കണ്ണപുരത്ത് ശോഭായാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കല്യാശേരി മണ്ഡലം കരിക്കാട്ടെ ബിജെപി ബൂത്ത് പ്രസിഡന്റ് ബാബുവിനായിരുന്നു (32) തിങ്കളാഴ്ച രാത്രി വെട്ടേറ്റത്. കണ്ണപുരം സിപിഎം ബ്രാഞ്ച് സെക്രട്ടറി അരുൺ ബാബു, സബിൻ, റിതിൻ എന്നിവരെയാണ് കണ്ണപുരം സിഐയും സംഘവും അറസ്റ്റ് ചെയ്തത്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട ഘോഷയാത്ര തുടങ്ങുന്നതിന് തൊട്ടുമുന്‍പ് കോലത്ത് വയലിൽ വച്ച് ഒരു സംഘം അനൗൺസ്മെന്റ് വാഹനം അടിച്ചു തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഘോഷയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബാബുവിനെ തടഞ്ഞുവെച്ച് വെട്ടിപരിക്കേൽപ്പിക്കകുയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.പ്രതികളെ ഇന്ന് കണ്ണൂർ കോടതിയിൽ ഹാജരാക്കും.
Read Moreബിജെപി പ്രവർത്തകന് വെട്ടേറ്റ സംഭവം: 15 സിപിഎം പ്രവർത്തകർക്കെതിരേ കേസ്
പഴയങ്ങാടി: കണ്ണപുരത്ത് ബിജെപി പ്രവർത്തകനു വെട്ടേറ്റ സംഭവുമായി ബന്ധപ്പെട്ട് പോലീസ് സുരക്ഷ ശക്തമാക്കി. കരിക്കാട്ട് മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് ബിജെപി പ്രവർത്തകനും ബൂത്ത് പ്രസിഡന്റുമായ ബാബുവിന് (32) ഇന്നലെ രാത്രിയിൽ വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരായ രോഷിത്ത്, സിനാൻ, അരുൺ ബാബു കണ്ണപുരം തുടങ്ങി 15 പേർക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തു. ഗുരുതര പരിക്കുകളോടെ ബാബു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് കോലത്തുവയലിന് സമീപം ഘോഷയാത്ര തുടങ്ങുന്നതിനിടെ എത്തിയസംഘം അനൗൺമെന്റ് വാഹനം അടിച്ചു തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തതായാണ് പറയുന്നത്. തുടർന്ന് ഘോഷയാത്ര കഴിഞ്ഞ് മടങ്ങവേയാണ് വീടിന് സമീപത്ത് വച്ച് ബാബുവിനെ ഒരു സംഘം തടഞ്ഞ് നിർത്തി വെട്ടി പരിക്കേൽപ്പിച്ചത്. ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകരാണ് സംഘർഷം നടത്തിയതെന്ന് കാണിച്ച് ബിജെപി കല്യാശേരി മണ്ഡലം പ്രസിഡന്റ് സി.വി. സുമേഷ് കണ്ണപുരം പോലീസിൽ പരാതി…
Read Moreപടന്നക്കാട് മേല്‍പ്പാലത്തില്‍: ബൈക്ക് കുഴിയിൽ ചാടാതെ വെട്ടിച്ചു, യാത്രികന് ബസിടിച്ചു മരിച്ചു
കാഞ്ഞങ്ങാട്: പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ കെഎസ്ആർടിസി ബസ് ഇടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രികന് എതിരേവന്ന സ്വകാര്യ ബസ് കയറി മരിച്ചു. ബേഡകം തെക്കെക്കര സ്വദേശി ശ്രീനേഷാണ്(39) മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന ശ്രീനേഷ് മേല്‍പ്പാലത്തിനു മുകളിലെ കുഴിയില്‍ ചാടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ യുവാവിന്റെ ദേഹത്ത് സ്വകാര്യ ബസ് കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ശ്രീനേഷ് മരിച്ചിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് നൽകും. ബേഡകം തെക്കേക്കരയിലെ ബാലകൃഷ്ണന്റെയും പരേതയായ ശ്യാമളയുടെയും മകനായ ശ്രീനേഷ് കംപ്യൂട്ടര്‍ കെയര്‍ കാഞ്ഞങ്ങാട് ബ്രാഞ്ചില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുകയായിരുന്നു. സഹോദരി: ശുഭ.
Read Moreകണ്ണൂരിൽ മൊയ്തു പാലത്തിൽ ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ചു; ആംബുലൻസ് ഡ്രൈവർ മരിച്ചു
എടക്കാട് (കണ്ണൂർ): മൃതദേഹവുമായി പോകുകയായിരുന്ന ആംബുലൻസും ഫയർഫോഴ്സ് വാഹനവും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പരിയാരത്തെ ആംബുലൻസ് ഡ്രൈവറായ ഏഴോം കൊട്ടില സ്വദേശി കെ. മിഥുനാണ് (38) മരിച്ചത്. വടക്കുമ്പാട് കൂളിബസാറിലെ പോത്തോടയില്‍ പി. സിന്ധു(48), പ്രവീണ്‍, സുകേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 ഓടെ ധർമടം മൊയ്തുപാലത്തിലായിരുന്നു അപകടം. തീപിടിത്തം ഉണ്ടായ മുഴപ്പിലങ്ങാട് കുളം ബസാറിലേക്ക് പോകുകായിരുന്ന അഗ്നിരക്ഷാസേനയുടെ വാഹനവും പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്നു പാലയാട് അണ്ടല്ലൂര്കാവിന് സമീപത്തെ ഹരിദാസ് എന്നാളുടെ മൃതദേഹവുമായി പോയ ആംബുലൻസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആംബുലൻസ് പൂർണമായും തകർന്നു. അപകടം നടന്നയുടനെ മിഥുനെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരിക്കുകയായിരുന്നു. അപകടത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കില്ല. പരിക്കേറ്റ സുകേഷും സിന്ധുവും ഹരിദാസന്റെ മക്കളാണ്. പ്രവീൺ മറ്റൊരു…
Read Moreചെള്ളുപനി ബാധിച്ച കണ്ണൂർ സ്വദേശി മരിച്ചു; പനിക്ക് കാരണം ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയ; രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല
പരിയാരം: കണ്ണൂരിൽ ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. പുരളിമല കോളനിയിലെ കായലോടന്‍ കുമാരനാണ് (50) മരിച്ചത്. ഒരു മാസം മുമ്പ് പനി ബാധിച്ച് രോഗം ഭേദപ്പെട്ട കുമാരന് ഒരാഴ്ച മുമ്പാണ് വീണ്ടും പനി വന്നത്. തുടര്‍ന്നുള്ള പരിശോധനയില്‍ ചെള്ളുപനിയാണെന്ന് വ്യക്തമായതോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന കുമാരന് ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സ്ക്രൈബ് ടൈഫസ് എന്നറിയപ്പെടുന്ന ചെള്ളുപനിക്ക് കാരണം ചെള്ളുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന ബാക്ടീരിയയാണ്. എലികളിലും മറ്റ് ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളുകള്‍ മനുഷ്യരെ കടിച്ചാല്‍ മാത്രമേ രോഗം പിടിപെടുകയുള്ളൂ. രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.കെ.സുദീപ് പറഞ്ഞു. ചെള്ളുകടിയേറ്റ ഭാഗത്ത് കറുപ്പ്നിറം പ്രത്യക്ഷപ്പെടും. 14 ദിവസത്തിനകം പനി, തലവേദന, പേശിവേദന, ചുമ, വിറയല്‍ ദഹനമില്ലായ്മ എന്നിവയും രോഗ ലക്ഷണങ്ങളാണ്. ഭാര്യ.എന്‍.കെ. ഗീത. മക്കള്‍: അതുല്‍കുമാര്‍,ആദര്‍ശ്,അഞ്ജിമ. …
Read More