തലശേരി: പാനൂർ കടവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ സീനിയേഴ്സ് റാഗ് ചെയ്ത സംഭവത്തിൽ കൊളവല്ലൂർ പോലീസ് കേസെടുത്തു. റാഗിംഗിന് ഇരയായ പ്ലസ് വൺ വിദ്യാർഥി പുല്ലൂക്കരയിലെ വെള്ളോട്ട്കണ്ടിയിൽ അജ്മലിന്റെ (16) മൊഴിയുടെ അടിസ്ഥാനത്തിൽ 15 സീനിയർ വിദ്യാർഥികൾക്കെതിരേയാണ് മർദനത്തിന് കേസെടുത്തത്. സ്കൂൾ അധികൃതരുടെ മൊഴിയെടുത്ത ശേഷം റാഗിംഗ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. റാഗിംഗിന് ഇരയായ അജ്മൽ ഗുരുതരമായ പരിക്കുകളോടെ തലശേരി ഇന്ദിരാഗാന്ധി സഹ. ആശുപത്രിയിൽ ചികിത്സയിലാണ്. അതിനിടെ അജ്മലിനെ ക്രൂരമായി മർദിക്കുന്നതുൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഷർട്ടിന്റെ ബട്ടനഴിച്ചുവെന്നാരോപിച്ച് സീനിയേഴ്സ് ക്രൂരമായി മർദിക്കുന്നതുൾപ്പടെയുള്ള ദൃശ്യങ്ങളാണ് പുറത്തായത്. പാട്ടുപാടാൻ നിർദേശിക്കുന്നതും മാമു എന്നയാളെ വിളിക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. അജ്മലിന്റെ കഴുത്തിനും കൈക്കും തലയ്ക്കുമാണ് പരിക്ക്. ഇന്നലെ വൈകുന്നേരം 4.30 ഓടെ സ്കൂൾ പരിസരത്തെ…
Read MoreCategory: Kannur
പയ്യന്നൂരിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
പയ്യന്നൂർ: പാലക്കോട് അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടയിലിടിച്ച് ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോട് സ്വദേശി കെ.എ. നാസറാണ് (55) മരിച്ചത്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ. ഇന്നുരാവിലെ ആറോടെ പാലക്കോട് അഴിമുഖത്താണ് അപകടം. പുറംകടലിൽ മത്സ്യം പിടിക്കുന്ന ഫൈബറിൽ നിന്ന് മത്സ്യം ഹാർബറിലെത്തിക്കാനായി ചെറിയ ഫൈബർ വള്ളത്തിൽ മൂന്നു പേർക്കൊപ്പം പോകുന്നതിനിടയിലായിരുന്നു അപകടം. സമീപകാലത്തായി രൂപം കൊണ്ട മണൽത്തിട്ടയിലിടിച്ചതോടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഓടം മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ നാസറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന രണ്ടുപേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗൾഫിൽ ജോലി ചെയ്തിരുന്ന നാസർ ഒരു വർഷത്തോളം മുമ്പ് തിരിച്ചെത്തിയ ശേഷം കടലിലെ മത്സ്യബന്ധനത്തിലേക്ക് തിരിയുകയായിരുന്നു. അപകടവിവരമറിഞ്ഞ് കടലിൽ പോയിരുന്ന മത്സ്യത്തൊഴിലാളികൾ തിരിച്ചെത്തി നാസറിന്റെ ദാരുണാന്ത്യത്തിൽ അനുശോചിച്ച് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. പാലക്കോട്ടെ മുഹമ്മദ് -നഫീസ ദമ്പതികളുടെ…
Read Moreഎംഎസ്എഫ് നേതാവിന് മർദനം; 13 പേർക്കെതിരേ കേസെടുത്തു
പരിയാരം(കണ്ണൂർ): കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം വച്ച് എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടില അടിപ്പാലം സ്വദേശി കെ. തസ്ലീമിന് (29) മർദനമേറ്റ സംഭവത്തിൽ 12 എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും ഒരു സിപിഎം പ്രവർത്തകനെതിരെയും കേസെടുത്തു. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എംഎസ്എഫ് പ്രവർത്തനത്തിന് നേതൃത്വം കൊടുത്തതിന്റെ വിരോധത്തിൽ ആക്രമിച്ചെ ന്നാണു പരാതി. കടന്നപ്പള്ളി സ്കൂളിന് സമീപത്തു കൂടി ബൈക്കിൽ യാത്ര ചെയ്യുമ്പോൾ എട്ട് ബൈക്കുകളിൽ വന്ന ആദർശ്, ശ്യാംനാഥ്, പി. ജിതിൻ, അനുരാഗ് എന്നിവരടങ്ങിയ 12 അംഗ സംഘം ചവിട്ടിവീഴ്ത്തി ഹെൽമറ്റുകൾ ഉപയോഗിച്ച് മാരകമായി മർദിക്കുകയും സംഭവ സ്ഥലത്തുണ്ടായിരുന്ന കണ്ടാലറിയാവുന്ന ഒരു സിപിഎം പ്രവർത്തകൻ മരവടി കൊണ്ട് തസ്ലീമിന്റെ തലയ്ക്കടിച്ചെന്നും പരാതിയിൽ പറയുന്നു.
Read Moreകണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ മരണം; സഹതടവുകാരൻ അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ സെൻട്രജയിലിൽ ജീവപര്യന്തം തടവുകാരനെ കൊലപ്പെടുത്തിയ കേസിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് കോട്ടായി സ്വദേശി വേലായുധനെ (78) ആണ് കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ പാലക്കാട് കോടതിയിൽനിന്ന് അറസ്റ്റ് ചെയ്യാനുള്ള അനുമതി പോലീസ് വാങ്ങിയിരുന്നു. തുടർന്ന്, ഇന്ന് രാവിലെ 10.30 തോടെ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ജീവപര്യന്തം ശിക്ഷയനുഭവിക്കുകയായിരുന്ന കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് കരുണാകരനാണ്(86) കൊല്ലപ്പെട്ടത്. ഇരുവരും തമ്മിലുള്ള നിസാര വാക്കുതർക്കത്തെ തുടർന്ന് കരുണാകരന്റെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിക്കുകയും മുഖത്തടിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ജൂൺ മുതൽ കരുണാകരനും വേലായുധനും ഓരേ സെല്ലിലാണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച ഇരുവരെയും സിംഗിൾ സെല്ലിലേക്ക് മാറ്റിയത്. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം ഇരുവരും ആശുപത്രി ബ്ലോക്കിലായിരുന്നു. ഉറങ്ങി കിടന്ന ഭാര്യയെ നിസാരകാരണത്താൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വേലായുധൻ. ഇയാൾക്ക്…
Read Moreകണ്ണൂർ കരിക്കോട്ടക്കരിയിൽ ആസിഡ് ആക്രമണം; ഏഴുപേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം; അറസ്റ്റിലായ മുനീർ നിരവധി മോഷണക്കേസിൽ പ്രതി
ഇരിട്ടി: കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മദ്യപിച്ചെത്തിയ പ്രതി അയൽവാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. ആസിഡ് ശരീരത്തിൽ വീണ് ഏഴു പേർക്ക് പൊള്ളലേറ്റു. ഒരാളുടെ നില ഗുരതരമാണ്. ഇയാളെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം. രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ മുനീർ (32) ആണ് ആസിഡാക്രമണം നടത്തിയത്. അയൽവാസിയും കോളനിയിലെ താമസക്കാരനായ സുബാഷ് (36) നാണ് ഗുരുതരമായി പൊള്ളലേറ്റത്. സമീപത്തുണ്ടയിരുന്ന കുട്ടികളടക്കം കോളനിയിലെ താമസക്കാരായ ആര്യ (അഞ്ച്), വിജേഷ് (12), ശിവകുമാർ (22), ജാനു (35), ശോഭ (45), സോമൻ (70) എന്നിവർക്കും പൊള്ളലേറ്റു. ഇവർക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണകേസുകളിലെ പ്രതിയാണ് മുനീർ. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോളനിയിലെ സ്ത്രീയെ…
Read Moreഅവയവക്കച്ചവടം; ആദിവാസി യുവതിയുടെ പരാതിയിൽ ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ
കേളകം: ആദിവാസി യുവതിയെ പ്രലോഭിപ്പിച്ച് അവയവ കച്ചവടത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. യുവതിയുടെ ഭർത്താവ് അനിൽ കുമാർ, ഇടനിലക്കാരനായി പ്രവർത്തിച്ചെന്നു പറയുന്ന പെരുന്തോടി സ്വദേശി ബെന്നി എന്നിവരെയാണ് പേരാവൂർ ഡിവൈഎസ്പി കീർത്തി ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. നെടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയായി യുവതി കണ്ണൂർ ഡിഐ ജി ഉൾപ്പെടെയുള്ളവർക്ക് നേരെത്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അവയവക്കച്ചവടത്തിന് ഭർത്താവ് ഒന്നരവർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയുമാണെന്നും വൃക്ക ദാനം ചെയ്താൽ ഒൻപതുലക്ഷം രൂപ നൽകാമെന്ന് ബെന്നി വാഗ്ദാനം ചെയ്തതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഭർത്താവ് നേരത്തെ വൃക്ക ദാനം ചെയ്തയാളാണ്. സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. അനിൽ കുമാറിനോടും ബെന്നിയോടും സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ടത് പ്രകാരം ഇവർ സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കി ഇരുവർക്കും കോടതി ജാമ്യമനുവദിച്ചു.
Read Moreഎടിഎമ്മിൽനിന്നു 2,000 രൂപ പിൻവലിച്ചപ്പോൾ നഷ്ടം 2.41 ലക്ഷം; പണം പോയിരിക്കുന്നത് ഇതരസംസ്ഥാനത്തേക്കെന്ന് പോലീസ്
നാദാപുരം: വിശാഖപട്ടണത്തെ എടിഎമ്മിൽനിന്നു പണം പിൻവലിച്ച നാദാപുരം സ്വദേശിക്ക് ലക്ഷങ്ങൾ നഷ്ടമായി. തൂണേരി സ്വദേശിക്കാണ് 2,000 രൂപ പിൻവലിച്ചതിനു പിന്നാലെ വിവിധ സമയങ്ങളിലായി 2.41 ലക്ഷം രൂപ നഷ്ടമായത്. പെരിങ്ങത്തൂർ എസ്ബിഐയിൽ അക്കൗണ്ടുള്ള തൂണേരി സ്വദേശി വിശാഖപട്ടണം എൻടിപിസി ദീപാഞ്ജലി നഗറിലെ എടിഎം കൗണ്ടറിൽനിന്ന് രണ്ടായിരം രൂപ പിൻവലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചു ദിവസങ്ങളിലായി വിവിധ സമയങ്ങളിൽ അക്കൗണ്ടിലെ മുഴുവൻ തുകയും നഷ്ടമായത്. കഴിഞ്ഞ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് നാദാപുരം പോലീസിൽ പരാതി നൽകി. അക്കൗണ്ടിൽനിന്നു നഷ്ടമായ തുക മുഴുവൻ പോയത് ഇതര സംസ്ഥാനത്തേക്കാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Read Moreഇനിയും പഠിക്കാത്ത മനുഷ്യർ… ഓൺലൈൻ തട്ടിപ്പ്; പയ്യന്നൂരിൽ നഷ്ടമായത് 40 ലക്ഷം
പയ്യന്നൂർ: ഓൺലൈനിലൂടെ തട്ടിപ്പ് അരങ്ങേറിയ രണ്ടു സംഭവങ്ങളിലൂടെ പയ്യന്നൂരിൽനിന്നു തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപ. ഷെയർ മാർക്കറ്റിംഗിന്റെ പേരിൽ പയ്യന്നൂർ കൊക്കാനിശേരിയിലെ കുഞ്ഞപ്പന്റെ 34 ലക്ഷവും രാമന്തളി കുന്നരുവിലെ 32 കാരിയുടെ 6,12,146 രൂപയും നഷ്ടമായെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം ആറുമുതൽ 24 വരെയുള്ള ദിവസങ്ങളിലാണ് കുഞ്ഞപ്പൻ വഞ്ചിക്കപ്പെട്ടത്. എച്ച്ഡിഎഫ്സി വിഐപി എന്ന ആപ്പിലൂടെയാണ് തട്ടിപ്പിനു കളമൊരുക്കിയത്. ഈ ആപ്പിൽ ഓൺലൈനിലൂടെ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് ആപ്പിലെ വിവിധ അക്കൗണ്ടുകളിലേക്ക് പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് 11, 25,000 രൂപ ഫോൺ ബാങ്കിംഗ് വഴിയും ഐഎംപിഎസ് വഴിയും തവണകളായി അടയ്ക്കുകയായിരുന്നു. ബാങ്കിന്റെ പേരിലുള്ള സംവിധാനമെന്ന് തെറ്റിദ്ധരിച്ച് ലോണിനത്തിൽ 20,00,000 രൂപയും അടച്ചു. വാഗ്ദാനം ചെയ്ത ലാഭമിനത്തിൽ 2,75,000 രൂപയുമടക്കം 34 ലക്ഷം രൂപയുടെ വഞ്ചനയാണ് നടന്നതെന്ന് പരാതിയിൽ…
Read Moreഉരുൾപൊട്ടിയത് 1,983 മീറ്റർ ഉയരത്തിൽ; അതിശക്തമായ മഴയാണ് ഉരുൾപൊട്ടലിനു കാരണമായതെന്നു വയനാട് ജില്ലാ മണ്ണുസംരക്ഷണ മുൻ ഓഫീസർ പി.യു. ദാസ്
കൽപ്പറ്റ: ഉരുൾ സർവനാശം വിതച്ച ചൂരൽമലയിൽനിന്ന് അഞ്ച് കിലോമീറ്റർ ആകാശദൂരത്തിലാണു പുഞ്ചിരിമട്ടം ചോലവനം. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്രനിരപ്പിൽനിന്ന് 1,983 മീറ്റർ ഉയരത്തിലുള്ള പുഞ്ചിരിമട്ടം ചോലവനത്തിന്റെ തലപ്പിലാണ്. ചുരുങ്ങിയ സമയത്തിനിടെ പെയ്ത അതിശക്തമായ മഴയാണ് ഉരുൾപൊട്ടലിനു കാരണമായതെന്നു വയനാട് ജില്ലാ മണ്ണുസംരക്ഷണ മുൻ ഓഫീസർ പി.യു. ദാസ് ചൂണ്ടിക്കാട്ടുന്നു. വയനാട് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലമുടികളായ വെള്ളരിമല, എളന്പിലേരിമല എന്നിവ മുണ്ടക്കൈ മലയുടെ ഇടതും വലതുമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പടിഞ്ഞാറൻ ചരിവ് ഇരുവഴിഞ്ഞിപ്പുഴയുടെയും കിഴക്കൻ ചരിവ് കള്ളാടിപ്പുഴയുടെയും നീരൊഴുക്കു പ്രദേശമാണ്. ഇവ രണ്ടും ചാലിയാറിലാണ് എത്തുന്നത്. മഴവെള്ളമിറങ്ങി കുതിർന്ന മലത്തലപ്പ് പുറംതള്ളിയ വെള്ളമാണ് മുണ്ടക്കൈയിലും ചൂരൽമലയിലും കുത്തിയൊഴുകിയത്. ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനത്തിനു ചുറ്റും നിബിഡവനമാണ്. മലയിൽനിന്നുള്ള തോടിന് ചരിവും നീളവും കൂടുതലുള്ളത് ആഘാതം വർധിപ്പിച്ചു. ചാലിയാർ പുഴയ്ക്ക് വയനാട്ടിൽ 150 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശമുണ്ട്. മുണ്ടക്കൈ, പുത്തുമല,…
Read Moreഗ്യാസ് സിലിണ്ടർ കയറ്റിപ്പോകുകയായിരുന്ന പിക്കപ്പ് വാനിന്റെ ടയർ ഊരിത്തെറിച്ചു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മാഹി: ഗ്യാസ് സിലിണ്ടർ കയറ്റിപ്പോകുകയായിരുന്ന പിക്കപ്പ് വാനിന്റെ ടയർ ഊരിത്തെറിച്ചു. ഭാരത് ഗ്യാസ് കമ്പനിയുടെ ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകൾ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനിന്റെ പിൻഭാഗത്തെ ടയറാണ് ഊരിത്തെറിച്ചത്. ഇന്ന് രാവിലെ ഒന്പതോടെ ചമ്പാട് ഭാഗത്ത് നിന്ന് പാനൂർ ഭാഗത്തേക്കു പോകുകയായിരുന്നു വാൻ.ടയർ ഊരിത്തെറിച്ച ഉടൻ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ പാനൂർ ഭാഗത്ത് യാത്രക്കാരെയും കയറ്റിവരികയായിരുന്ന ഓട്ടോറിക്ഷയിൽ ചെറുതായി ഉരസിയശേഷം വലതു വശത്തേക്ക് ഓടി കുത്തി നിന്നു. വാനിന്റെ ഊരിത്തെറിച്ച ടയർ പാതയോരത്തെ ഓവുചാലിലേക്കു തെറിച്ചുപോകുകയായിരുന്നു.
Read More