പയ്യന്നൂര്‍: ചിട്ടികളില്‍ പണം നിക്ഷേപമായി സ്വീകരിച്ച് വഞ്ചിച്ചതായുള്ള പരാതിയില്‍ സ്ഥാപന ഉടമകള്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍ മാടക്കാലിലെ ടി.പി. മുഹമ്മദ് നബീലിന്റെ പരാതിയിൽ പയ്യന്നൂരിലെ റോയല്‍ ട്രാവന്‍കൂര്‍ നിധി ലിമിറ്റഡ് ഉടമകളായ രാഹുല്‍ ചക്രപാണി, സിന്ധു ചക്രപാണി, അനില്‍ ചക്രപാണി എന്നിവര്‍ക്കെതിരേയാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. 2022 ഏപ്രില്‍ രണ്ടുമുതല്‍ 2023 ഏപ്രില്‍ 26 വരേയുള്ള ദിവസങ്ങളിലാണ് പരാതിക്കാസ്പദമായ സംഭവം. 12 ശതമാനം പലിശയുള്‍പ്പെടെ തിരിച്ച് തരാമെന്ന വ്യവസ്ഥയിലാണ് സ്ഥാപനത്തിന്റെ മൂന്ന് ചിട്ടികളിലായി 2,85,000 രൂപ നിക്ഷേപിച്ചതെന്ന് പരാതിയിലുണ്ട്. ഇതില്‍ 50,000 രൂപമാത്രം തിരിച്ച് നല്‍കുകയും ബാക്കി 2,35,000 രൂപയും പലിശയും നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.
Read MoreCategory: Kannur
ആകര്‍ഷകമായ ലാഭ വാഗ്ദാനം; ഷെയര്‍ വാഗ്ദാനം ചെയ്ത് ഒരുകോടി തട്ടിയെടുത്തു
പയ്യന്നൂര്‍: ആകര്‍ഷകമായ ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ ഒരുകോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. പയ്യന്നൂരിലെ വി.വി. ഗണേശന്റെ പരാതിയിൽ ജിഎസ്എഎം (ഗോള്‍ഡ് മാന്‍ സച്സ് അസിസ്റ്റ് മാനേജ്മെന്റ്) എന്ന സ്ഥാപനത്തിനെതിരെ വഞ്ചനാ കുറ്റത്തിനും ഐടി ആക്ട് പ്രകാരവും പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ജൂലൈ മൂന്നു മുതല്‍ 20 ദിവസത്തിനകമാണ് കേസെടുത്തത്. പരാതിക്കാരനെ സ്ഥാപനത്തിന്റെ ആളുകള്‍ വാട്സാപ് വഴി ബന്ധപ്പെട്ടാണ് ഷെയറെടുത്താല്‍ ലഭിക്കുന്ന ആകര്‍ഷകമായ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. ഇതില്‍ വിശ്വസിച്ച പരാതിക്കാരന് ഫെഡറല്‍ ബാങ്കിലേയും യൂക്കോ ബാങ്കിലേയും അക്കൗണ്ടുകളില്‍നിന്നു 97,40,000 രൂപ ജിഎസ്എഎം എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടുകളിലേക്ക് പല തവണകളായി ഓണ്‍ലൈനായി നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ പ്രതിസ്ഥാനത്തുള്ള സ്ഥാപനം വാഗ്ദാനങ്ങള്‍ പാലിക്കാതെ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണു പോലീസ് കേസെടുത്തത്.
Read Moreസാധ്യമായ എല്ലാ സഹായവും വയനാട്ടിൽ എത്തിക്കും; ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തി രാഹുൽ ഗാന്ധി
കൽപ്പറ്റ: വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ ജില്ലയ്ക്ക് ആവശ്യമായ സഹായം എത്തിക്കാൻ കേന്ദ്രമന്ത്രിമാരുമായി സംസാരിക്കുമെന്നും വയനാടിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിക്കുമെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി, ജില്ലാകളക്ടർ എന്നിവരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഊർജിതമായ രക്ഷപ്രവർത്തനം നടക്കുന്നുണ്ടെന്ന് അവർ അറിയിച്ചതായി രാഹുൽ എക്സിൽ കുറിച്ചു. എല്ലാ ഏജൻസികളുമായി ചേർന്ന് ഏകോപനം ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ അഗാധമായ വേദന രേഖപ്പെടുത്തിയ അദ്ദേഹം എല്ലാ യുഡിഎഫ് പ്രവർത്തകരും ഭരണകൂടത്തിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവണമെന്നും ആഹ്വാനം ചെയ്തു.
Read Moreവയനാട് ചൂരല്‍മലയിൽ ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലിന്റെ നടുക്കുന്ന ദൃശ്യങ്ങൾ…
ചൂരൽമലയിലെ ഉരുൾപ്പൊട്ടൽ; പോത്തുകല്ലിലെ പുഴയിലൂടെ ഒഴുകിയെത്തിയത് മൂന്ന് വയസ് തോന്നിക്കുന്ന കുട്ടിയുടെ മൃതദേഹം
മലപ്പുറം: മലപ്പുറം പോത്തുകല്ലിലെ കുത്തിയൊഴുകുന്ന പുഴയിൽ മൂന്നുവയസുള്ള കുട്ടിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തി. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അപകടത്തിൽപ്പെട്ടതാകാമെന്നാണ് നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഉരുൾ പൊട്ടലിൽ ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മുണ്ടക്കൈയിൽ പുലര്‍ച്ചെ ഒന്നിനും നാലിനുമാണ് ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലേക്ക് തിരിച്ചു.
Read Moreഉയരത്തിലുള്ള റോഡിൽനിന്നു താഴ്ചയിലുള്ള വീട്ടു മുറ്റത്തേക്ക് വീണു; ബൈക്ക് മറിഞ്ഞ് മരിച്ച യുവാവിനെ കണ്ടത് മണിക്കൂറുകൾക്കുശേഷം
കണ്ണൂർ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മരിച്ചു യുവാവിന്റെ സംസ്കാരം നടത്തി. വാരം ചാലിൽ മെട്ടയിലെ പി.കെ. നിഷാദ് (45) ആണ് മരിച്ചത്. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് സംഭവം അറിയുന്നത്. കക്കാട് കോർപറേഷൻ സോണൽ ഓഫീസിനു എതിർവശത്തുനിന്നും പുലി മുക്കിലേക്കുള്ള റോഡിലാണ് അപകടം. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ഉയരത്തിലുള്ള റോഡിൽനിന്നു താഴ്ചയിലുള്ള വീട്ടു മുറ്റത്തേക്ക് മറിയുകയായിരുന്നു. മതിലിനും ശുചിമുറിക്കും ഇടയിലായതിനാൽ പെട്ടെന്ന് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഇതിന് ഏതാനും അകലെ നിർത്തിയിട്ട വാഹനമെടുക്കാൻ എത്തിയ വീട്ടുകാരിൽ ഒരാളാണ് നിഷാദ് വീണ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വാരത്തെ തറവാട്ടു വീട്ടിൽ നിന്നും പള്ളിക്കുന്നിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. പരേതരായ ഒ.വി. ഉത്തമന്റെയും പി.കെ. ശ്രീവല്ലിയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കൾ: അഭിനന്ദ്, അനാമിക. സഹോദരങ്ങൾ: പി.കെ. ഷീജ, ശരത്ത് കുമാർ, രഞ്ജിമ,…
Read Moreന്യൂമാഹിയിൽ പാസ്പോർട്ട് അപേക്ഷകന് “ലയണൽ മെസി’ യുടെ ഫോൺകോൾ
തലശേരി: പാസ്പോർട്ട് പുതുക്കാൻ അപേക്ഷിച്ച വ്യക്തിയുടെ ഫോണിലേക്ക് ജീവിച്ചിരിക്കുന്ന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ഫോൺ കോൾ പ്രവാഹം. ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിലാണ് “മെസിയും പാസ്പോർട്ടും’ എന്ന രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. പാസ്പോർട്ട് പുതുക്കാൻ അപേക്ഷിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പോലീസ് വേരിഫിക്കേഷൻ നടക്കാത്തത് അപേക്ഷകനെ അങ്കലാപ്പിലാക്കി. പാസ്പോർട്ട് എസ്പി ഓഫീസിൽ പെൻഡിംഗിലാണെന്നാണ് ഓൺലൈനിൽ കാണിക്കുന്നത്.അങ്കലാപ്പിലായ അപേക്ഷകൻ സ്പെഷൽ ബ്രാഞ്ച് എസിപി കെ.വി. പ്രമോദ് ഉൾപ്പെടെയുള്ള പല പോലീസ് ഉദ്യോഗസ്ഥരെയും സമീപിച്ച് ആവലാതി അറിയിച്ചു. ഇതിനിടയിൽ അപേക്ഷകന്റെ ഫോണിലേക്ക് ഒരു കോൾ എത്തി. “ന്യൂ മാഹി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ്. നിങ്ങൾ പാസ്പോർട്ടിന് അപേക്ഷിച്ചിട്ടില്ലേ? എത്ര ദിവസമായി നിങ്ങളെ വിളിക്കുന്നു. എന്താ ഫോൺ അറ്റൻഡ് ചെയ്യാത്തത്… ഇതായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യം’. തുടർന്നുള്ള ആശയ വിനിമയത്തിലാണ് ലയണൽ മെസി കടന്നു വരുന്നത്. അപേക്ഷന്റെ ഫോണിലേക്ക്…
Read Moreഭാര്യയെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍; തലയ്ക്ക് പരിക്കേറ്റ ഭാര്യയുടെ നില ഗുരുതരം
പയ്യന്നൂര്‍: ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. രാമന്തളി സ്വദേശി രാജേഷിനെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. രാമന്തളി ഏഴിമല നരിമടയിലെ പീടികപ്പറമ്പില്‍ വിനയ യ്ക്കും (33), ഇരുടെ ആറുവയസുകാരൻ മകനുമാണ് ഗുരുതരമായി വെട്ടേറ്റത്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. വീട്ടിൽവച്ചുണ്ടായ വാക്കേറ്റത്തിനിടയില്‍ രാജേഷ് ഭാര്യയെ തടഞ്ഞുവച്ച് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. വിനയയെ ആക്രമിക്കുന്നതിനിടയിലെത്തിയ മകന്റെ കഴുത്തിനാണ് വെട്ടേറ്റത്.ഇരുവരും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്. തലയില്‍ വെട്ടേറ്റ വിനയ ഗുരുതരാവസ്ഥയിലാണ്. ഇവരില്‍നിന്നു പോലീസ് മൊഴിയെടുത്തു. സംഭവ സ്ഥലത്തു നിന്നുതന്നെ പ്രതിയെ പയ്യന്നൂര്‍ പോലീസ് പിടികൂടി. ഭാര്യ ഇടയ്ക്കിടെ മക്കളെയും കൂട്ടി വീട്ടില്‍നിന്നു മാറിത്താമസിക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണ മെന്നു പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ വധശ്രമത്തിനും ബാലാവകാശ സംരക്ഷണ നിയമപ്രകാരവും കേസെടുത്തു.
Read Moreറെയില്‍വേയില്‍ ജോലി വാഗ്ദാനം: സഹോദരങ്ങളില്‍നിന്നും തട്ടിയെടുത്തത് അരക്കോടി
പയ്യന്നൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വഞ്ചിച്ചെന്ന സഹോദരന്മാരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാലിക്കടവ് പിലിക്കോട് സ്വദേശികളായ ശരത് കുമാര്‍, സഹോദരന് ശ്യാംകുമാർ എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചെന്നൈ റെയില്‍വേയില്‍ മികച്ച ശന്പളത്തിലുള്ള ജോലി ശരിയാക്കി നല്‍കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. കഴിഞ്ഞ സെപ്തംബര്‍ ഒന്നുമുതല്‍ ഫെബ്രുവരി ആറുവരേയുള്ള ദിവസങ്ങളിലായി ശരത്കുമാറില്നിന്നും പണമായും അക്കൗണ്ട് മുഖേനയും 35,20,000 രൂപയാണ് പ്രതികള്‍ കൈപ്പറ്റിയത്. എന്നാല്‍, വാഗ്ദാനം ചെയ്ത ജോലിയോ പണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്ന ശരത്കുമാറിന്റെ പരാതിയില്‍ കണ്ണൂര്‍ മക്രേരിയിലെ ലാല്‍ചന്ദ്, ചൊക്ലിയിലെ ശശി, കൊല്ലത്തെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ശരത്കുമാറിന്റെ സഹോദരന് ശ്യാംകുമാറിന്റെ പരാതിയില്‍ ചൊക്ലിയിലെ ശശി, കൊല്ലത്തെ അജിത്ത് എന്നിവര്‍ക്കെതിരെ പോലീസ് മറ്റൊരു കേസുമെടുത്തു. കഴിഞ്ഞ നവംബര്‍ 27 മുതല്‍ ഫെബ്രുവരി ആറുവരെയുള്ള ദിവസങ്ങളിലായി 18,50,000 രൂപവാങ്ങി വഞ്ചിച്ചതായുള്ള സമാനമായ…
Read Moreകണ്ണൂർ നഗരമധ്യത്തിൽ 19കാരിയെ കയറിപ്പിടിച്ച യുവാവ്; നിലവിളികേട്ട് എത്തിയ നാട്ടുകാർ പ്രതിയെ പിടിച്ച് പോലീസിലേൽപിച്ചു
കണ്ണൂർ: നഗരമധ്യത്തിലൂടെ നടന്നു പോകുന്നതിനിടെ 19 കാരിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കൊളച്ചേരി പാട്ടയം സ്വദേശി മുഹമ്മദ് അനീസിനെയാണ് (44) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ അണ്ടർ ബ്രിഡ്ജിനു സമീപമായിരുന്നു സംഭവം. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപമുള്ളവർ അനീസിനെ പിടിച്ചു വച്ച് പോലീസിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയുമായിരന്നവു.യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു.
Read More