കൊച്ചി: കൊച്ചി മേയർ സൗമിനി ജെയിൻ ബുധനാഴ്ച രാജി പ്രഖ്യാപിച്ചേക്കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി സൗമിനി ജെയിൻ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു ശേഷം രാജി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. മേയറെ നീക്കാൻ എ, ഐ ഗ്രൂപ്പുകൾ ചരടുവലികൾ നടത്തുന്നതിനിടെയാണ് സൗമിനി ജെയിൻ രാജിക്ക് തയാറെടുക്കുന്നത്. മേയർ അടക്കം ഭരണസമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റിയേക്കുമെന്നാണ് സൂചന. മുൻ ധാരണ പ്രകാരം എല്ലാ സ്ഥിരം സമിതി അധ്യക്ഷന്മാരേയും മാറ്റിക്കൊണ്ടുള്ള തീരുമാനവും കെപിസിസി അധ്യക്ഷനിൽ നിന്നുണ്ടായേക്കും. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞതോടെയാണ് കൊച്ചി മേയറെ മാറ്റണമെന്ന ആവശ്യം ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമായത്.
Read MoreCategory: Kochi
കിട്ടിയതാവട്ടെ; പാലാരിവട്ടം മേൽപ്പാലം അഴിമതി; കരാറുകാരനിൽനിന്ന് നാലരക്കോടി രൂപ പിടിച്ചെടുത്തു
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയിലെ നഷ്ടം തിരിച്ചു പിടിക്കാനുള്ള നടപടികൾ തുടങ്ങി. കരാര്‍ കമ്പനിയായ ആര്‍ഡിഎസിൽനിന്ന് നാലരക്കോടി രൂപ റോഡ്സ് ആന്റ്സ് ബ്രിഡ്ജസ് കോർപ്പറേഷൻ പിടിച്ചെടുത്തു. പെർഫോമിംഗ് ഗ്യാരന്റിയായി ആർഡിഎസ് കമ്പനിക്ക് നൽകിയിരുന്ന തുകയാണ് കോർപ്പറേഷന്റെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഇതിനായുള്ള നടപടിക്രമങ്ങൾക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർദേശം നൽകുകയും ചെയ്തിരുന്നു. പാലം തകർന്ന സാഹചര്യത്തിൽ നഷ്ടം കരാറുകാരിൽ നിന്ന് ഈടാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. മേല്‍പ്പാലം നിര്‍മാണത്തില്‍ കരാര്‍ കമ്പനിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് കോടികളുടെ ലാഭം ഉണ്ടാക്കിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
Read Moreകേസിൽ നീതിയുക്തമായ അന്വേഷണം നടക്കണം; പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റപത്രത്തിൽ പോരായ്മകളുണ്ടെന്ന് ഹൈക്കോടതി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റപത്രത്തില്‍ പോരായ്മകളുണ്ടെന്ന് ഹൈക്കോടതി. കേസിൽ നീതിയുക്തമായ അന്വേഷണം നടക്കണം എന്നും അങ്ങനെയൊന്ന് നടക്കുന്നുവെന്ന് കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജിഐ പൈപ്പ് കൊണ്ട് അടിക്കുമ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. ഇതോടൊപ്പം കേസ് ഡയറി ഹാജരാക്കാനും പോലീസിനോട് കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ പറഞ്ഞതു കൊണ്ടുമാത്രം വിശദമായി വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Read Moreഇവിടെ ശോഭിക്കണം..! ഗവർണറാകാൻ മുന്നൊരുക്കം; അഭിഭാഷകവൃത്തി ഉപേക്ഷിക്കാൻ ശ്രീധരൻപിള്ള
കൊച്ചി: പി.എസ്. ശ്രീധരൻപിള്ള തന്റെ അഭിഭാഷക എൻറോൾമെന്റ് താല്കാലികമായി മരവിപ്പിക്കാൻ കേരള ബാർ കൗണ്‍സിലിന് അപേക്ഷ നൽകി. മിസോറാം ഗവർണറായി നിയമിക്കപ്പെട്ട സാഹചര്യത്തിൽ കേരള ബാർ കൗണ്‍സിലിൽ നേരിട്ടെത്തിയാണ് അദ്ദേഹം അപേക്ഷ നൽകിയത്. പുതിയ പദവിയിലേക്ക് നിയമിക്കപ്പെട്ട സാഹചര്യത്തിൽ ശ്രീധരൻപിള്ളയ്ക്ക് ഇനി അഭിഭാഷകവൃത്തി തുടരാനാവില്ല. മിസോറം ഗവർണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരൻപിള്ള. 2011-14 കാലത്ത് വക്കം പുരുഷോത്തമനും 2018-19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ മിസോറം ഗവർണറാകുന്ന രണ്ടാമത്തെയാളാണ് ശ്രീധരൻപിള്ള. കുമ്മനം രാജശേഖരനും ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കേയാണ് മിസോറമിലേക്ക് നിയോഗിക്കപ്പെട്ടത്. കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീധരൻപിള്ളയ്ക്കു പുതിയ നിയമനം ലഭിച്ചത്. ബിജെപി ഒരു സീറ്റിൽ പോലും വിജയിച്ചില്ല. നേരത്തെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെയും മിസോറാം ഗവർണറായി നിയമിച്ചിരുന്നു.
Read Moreവാഴക്കുളം എടിഎം കവർച്ചാശ്രമം; കൂട്ടുപ്രതികൾക്കായി തെരച്ചിൽ വ്യാപകമാക്കി
വാഴക്കുളം: എടിഎം കവർച്ചാ ശ്രമക്കേസിൽ പിടിയിലായ മുഖ്യപ്രതി ആസാം സ്വദേശി ജഹുറുൽ ഇസ്ലാ(19)മിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂട്ടുപ്രതികൾക്കായി വിവിധ സംസ്ഥാനങ്ങളിൽ തെരച്ചിൽ വ്യാപകമാക്കി. ഇവർ ഉടൻ പിടിയിലാകുമെന്നു പോലീസ് വ്യക്തമാക്കി.മുഖ്യപ്രതി പിടിയിലായ വിവരം അറിഞ്ഞതോടെ ആസാമിലുണ്ടായിരുന്ന മറ്റു മൂന്നു കൂട്ടുപ്രതികളും സ്ഥലം വിട്ടതായാണ് സൂചന. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലെന്നാണ് ഇയാൾ പറയുന്നത്. ഇതിനിടെ, ജഹുറുൽ ഇസ്ലാമിനെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചു. ഇന്നലെ രാവിലെ 10ന് ബാങ്കിന്റെ എടിഎം കൗണ്ടറിലും തുടർന്ന് റബർ തോട്ടത്തിലും പ്രതിയെ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി.സംഭവത്തിനുശേഷം തോട്ടത്തിലെ ചെറിയ കുഴികളിലായി ഉപേക്ഷിച്ചിരുന്ന ചുറ്റികയും അലവാങ്കും (ഒരറ്റത്ത് വീതിയുള്ള കമ്പി) പ്രതി കണ്ടെടുത്തു നൽകി. നേരത്തെ ഇയാൾ മൂന്നാഴ്ചയോളം ക്ലീനിംഗ് ജോലി ചെയ്തിരുന്ന വാഴക്കുളത്തെ ബാർ ഹോട്ടലിലും എത്തിച്ചു തെളിവെടുപ്പു നടത്തി. തുടർന്ന് പെരുമ്പാവൂരിൽ താമസിച്ചിരുന്ന സ്ഥലങ്ങളിലും എത്തിച്ചു. ജോലി ചെയ്തിരുന്ന പെരുമ്പാവൂർ…
Read Moreഞാറക്കൽ, മുരിക്കുംപാടം ശുദ്ധജല സംഭരണികളുടെ നിർമാണം ; പാതിവഴിയിൽ മുടങ്ങിയിട്ട് രണ്ടര വർഷം
വൈപ്പിൻ: വൈപ്പിൻ കരയുടെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരം കാണാൻ ജിഡയുടെ 10 കോടി രൂപ ഉപയോഗിച്ച് ഞാറയ്ക്കലും മുരുക്കുംപാടത്തും നിർമാണം തുടങ്ങിയ ശുദ്ധജല സംഭരണിയുടെ നിർമാണം നിർത്തിവച്ച് കരാറുകാരൻ മുങ്ങിയിട്ട് രണ്ടര വർഷം തികയുന്നു. ഞാറയ്ക്കൽ ടാങ്കിന്റെ പണി ഏഴര വർഷം മുന്‍പ് ആരംഭിച്ചതാണ്. ഒരു നിലയും കൂടി കഴിഞ്ഞാൽ ടാങ്ക് കോണ്‍ക്രീറ്റ് ചെയ്ത് സംഭരണിയുടെ നിർമാണം പൂർത്തിയാകുന്ന ഘട്ടമെത്തിയപ്പോഴാണ് രണ്ടര വർഷം മുന്‍പ് കരാറുകാരൻ പണി ഉപേക്ഷിച്ച് പോയത്. ഇതേ കരാറുകാരൻ തന്നെയാണ് മുരിക്കുംപാടത്തും ടാങ്കിന്റെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. നാലു വർഷം മുന്‍പ് ആരംഭിച്ച പണി രണ്ടു തവണ നിർത്തിവച്ചശേഷം പുനരാരംഭിച്ചെങ്കിലും ഇതും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ ഒരു നിലയുടെ നിർമാണമാണ് നടന്നിട്ടുള്ളത്. ഏഴര വർഷത്തിനിടെ ജിഡയുടെ മുന്നിലും വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിലും നിരവധി സമരങ്ങളും പലതവണ ജില്ലാ കളക്ടറുമായി ചർച്ചകൾ നടത്തിയെങ്കിലും…
Read Moreകോതമംഗലം-മൂവാറ്റുപുഴ റോഡുകളുടെ ശോച്യാവസ്ഥ; 12ന് സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്
മൂവാറ്റുപുഴ: കോതമംഗലം-മൂവാറ്റുപുഴ, മൂവാറ്റുപുഴ-കാളിയാർ റൂട്ടുകളിലെ ഏതാനു ഭാഗങ്ങൾ തകർന്ന് തരിപ്പണമായിട്ടും കുഴിനികത്താൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ മോട്ടോർ തൊഴിലാളി സംഘം മൂവാറ്റുപുഴ മേഖല സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 12ന് സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോതമംഗലം വിമലഗിരി മുതൽ തങ്കളം സ്റ്റാൻഡുവരെയും മൂവാറ്റുപുഴ വണ്‍വേ മുതൽ മാർക്കറ്റ് സ്റ്റാൻഡുവരെയുമുള്ള റോഡ് കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതായിട്ട് നാളുകളേറെയായി. റോഡിന്റെ ശോച്യാവസ്ഥമൂലം ബസുകൾ സമയത്ത് ഓടിയെത്താൻ പറ്റാത്തത് പലപ്പോഴും ട്രിപ്പുകൾ മുടങ്ങുന്നതിനും വാക്കേറ്റത്തിനും കാരണമാകുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ബസുകൾ റോഡിലെ കുഴിയിൽ വീണതുമൂലമുണ്ടാകുന്ന ഉലച്ചിലിൽ യാത്രക്കാർക്ക് പരിക്കേറ്റ സംഭവുമുണ്ടായിട്ടുണ്ട്. ഇതേത്തുടർന്നാണ് സൂചന പണിമുടക്ക് നടത്തുവാൻ തീരുമാനിച്ചതെന്ന് യൂണിയൻ പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ, വൈസ് പ്രസിഡന്റ് പി.ഡി. എൽദോസ്, മൂവാറ്റുപുഴ മേഖല പ്രസിഡന്റ് എച്ച്. വിനോദ് എന്നിവർ അറിയിച്ചു.
Read Moreചേലയ്ക്കൽ പൊൻകുറ്റി റോഡിൽ പാറമടമാലിന്യം തള്ളിയ നിലയിൽ; യാത്രക്കാർക്ക് ദുരിതമാകുന്നു
കൂത്താട്ടുകുളം: വിദ്യാർഥികളടക്കം നൂറുകണക്കിനു ആളുകൾ സഞ്ചരിക്കുന്ന ഇലഞ്ഞി പഞ്ചായത്തിലെ ചേലയ്ക്കൽ പൊൻകുറ്റി റോഡിൽ പാറമടയിൽനിന്നടക്കമുള്ള വേസ്റ്റും മെറ്റലും തള്ളിയതു യാത്രക്കാർക്ക് ദുരിതമാകുന്നു. ഇവ തള്ളിയിട്ടു നാളുകളേറെയായി. റോഡിന്റെ തുടക്കമായ പൊൻകുറ്റി കവലയിലാണ് നാട്ടുകാർക്ക് ദുരിതംവിതച്ച് വേസ്റ്റ് തള്ളിയിരിക്കുന്നത്. റോഡ് ടാറിംഗിനു മുന്‍പ് പൊളിച്ചു നീക്കിയ പഴയ ടാറിംഗിന്റെ അവശിഷ്ടങ്ങളാണ് കൂടുതലും. ഇതോടെ റോഡിന്റെ പകുതിയോളം മാലിന്യ കൂന്പാരമായി മാറിയിരിക്കുകയാണ്. ഇതുമൂലം മഴവെള്ളം ഒഴുകിപ്പോകാതെ ചെളിയും രൂപപ്പെട്ടിരിക്കുകയാണ്. കൂര് സെന്റ് സേവ്യേഴ്സ് യുപി സ്കൂളിലേക്കുള്ള വിദ്യാർഥികളുൾപ്പെടെയുള്ള കാൽനടയാത്രക്കാർ ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്. വാഹനങ്ങൾ വരുന്പോൾ മെറ്റൽ കൂനയിൽ ആളുകൾ കയറി നിൽക്കുന്നതും ഏറെ അപകടകരമായ കാഴ്ചയാണ്. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നതും പതിവാണ്. വിൻകോസ് കറിപൗഡറടക്കമുള്ള നിരവധി വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ഇവിടെ ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് കടന്നുപോകുന്നത്. മുത്തോലപുരം-ചേലയ്ക്കൽ ഭാഗങ്ങളിൽനിന്നു പൊൻകുറ്റി-അന്ത്യാൽ-പിറവം…
Read Moreപഞ്ചഗുസ്തിയെ കായിക ഇനത്തിൽ ഉൾപ്പെടുത്താൻ സമ്മർദ്ദം ചെലുത്തുമെന്ന് എൽദോ ഏബ്രഹാം
മൂവാറ്റുപുഴ : പഞ്ചഗുസ്തിയെ കായിക ഇനത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് എൽദോ ഏബ്രഹാം എംഎൽഎ. മൂവാറ്റുപുഴയിൽനിന്നു ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനായി റൊമാനിയയിലേക്ക് പോകുന്ന താരങ്ങളായ മധു മാധവ്, ആർദ്ര സുരേഷ് എന്നിവർക്ക് യാത്രയയപ്പ് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പഞ്ചഗുസ്തിയ്ക്ക് സ്പോർട്സ് കൗണ്‍സിലിന്റെ അംഗീകാരം മാത്രമാണുള്ളത്. അതുകൊണ്ട് മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിന്റെ ചെലവ് പൂർണമായും താരങ്ങൾ തന്നെ വഹിക്കേണ്ട സ്ഥിതിയാണ്. കഴിവുണ്ടായിട്ടും സാന്പത്തിക പ്രതിസന്ധിയുള്ള മികച്ച താരങ്ങൾക്ക് ഇത് തിരിച്ചടിയാകുകയാണ്. പഞ്ചഗുസ്തിയെ കായിക ഇനത്തിൽ ഉൾപ്പെടുത്തിയാൽ മറ്റ് കായിക താരങ്ങൾക്ക് ലഭിക്കുന്നത് പോലെ ഇവരുടെയും മത്സരച്ചെലവ് സർക്കാരിന് വഹിക്കാനാകും. ആയതിനാൽ പഞ്ചഗുസ്തിയെ കായിക ഇനത്തിൽ ഉൾപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് എംഎൽഎ പറഞ്ഞു. താരങ്ങളെ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു. ഉപഹാരവും നൽകി. നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്റണി പുത്തൻകുളം…
Read Moreനേട്ടങ്ങൾമാത്രം സ്വന്തം പേരിലാക്കിയാൽ മതിയോ? കൊച്ചിയുടെ വളർച്ചയിൽ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്; ഹൈബിക്ക് മറുപടിയുമായി സൗമിനി ജെയിൻ
കൊച്ചി: എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറഞ്ഞത് നഗരസഭാ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണെന്ന ഹൈബി ഈഡന് എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മേയര്‍ സൗമിനി ജെയിന്. കൊച്ചിയുടെ വളര്‍ച്ചയ്ക്ക് ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്തമുണ്ട്. അത് മേയറുടെ മാത്രം ഉത്തരവാദിത്തമല്ല. നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരായെന്നും സൗമിനി പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് അടക്കമുള്ള പ്രശ്നങ്ങളില്‍ ഹൈക്കോടതി വിമര്‍ശിച്ചതിന് പിറകേ, നഗരസഭയ്ക്കെതിരേ ഹൈബി ഈഡൻ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈബിയുടെ വിമര്‍ശനം. മേയറെ മാറ്റണമെന്ന് കോണ്‍ഗ്രസില്‍ ഒരുവിഭാഗം ശക്തമായി വാദിക്കുന്നുമുണ്ട്.
Read More