സൗമിനി വേണം, വേണ്ട എന്ന തർക്കും മുറുകുന്നു; ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ​ത്തി​നി​ടെ എ​റ​ണാ​കു​ളം ഡി​സി​സി​യി​ൽ കൈ​യാ​ങ്ക​ളി; നോർമാന്‍റെ പ്രതിഷേധത്തിനിടയിൽ സൗമ്യമായി ഇരുന്ന് മേയർ സൗമിനി

കൊ​ച്ചി: ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ​ത്തി​നി​ടെ എ​റ​ണാ​കു​ളം ഡി​സി​സി​യി​ൽ കൈ​യാ​ങ്ക​ളി. കൊ​ച്ചി മേ​യ​റെ മാ​റ്റു​ന്ന​തി​നെ ചൊ​ല്ലി​യാ​ണു ത​ർ​ക്ക​മു​ണ്ടാ​യ​ത്. മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ​യും മേ​യ​റു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. അ​നു​സ്മ​ര​ണം ന​ട​ക്കു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് നോ​ർ​മ​ൻ ജോ​സ​ഫാ​ണു മേ​യ​റെ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. ഈ ​മേ​യ​റെ വ​ച്ച് ഇ​നി​യും മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ലെ​ന്നും മേ​യ​ർ താ​ന​ട​ക്ക​മു​ള്ള നേ​താ​ക്ക​ളോ​ടു​പോ​ലും മാ​ന്യ​മാ​യി പെ​രു​മാ​റു​ന്നി​ല്ലെ​ന്നും നോ​ർ​മ​ൻ പ​റ​ഞ്ഞു. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ കെ.​ബാ​ബു, കെ.​വി. തോ​മ​സ്, കെ.​പി. ധ​ന​പാ​ല​ൻ, ലി​നോ ജേ​ക്ക​ബ്, ലാ​ലി വി​ൻ​സെ​ന്‍റ്, ലൂ​ഡി ലൂ​യി​സ്, മേ​യ​ർ സൗ​മി​നി ജെ​യി​ൻ തു​ട​ങ്ങി​വ​ർ ഈ ​സ​മ​യം ച​ട​ങ്ങി​ലു​ണ്ടാ​യി​രു​ന്നു. ക്ഷു​ഭി​ത​നാ​യ നോ​ർ​മ​ൻ ജോ​സ​ഫി​നെ പി​ടി​ച്ചു​മാ​റ്റാ​ൻ മ​റ്റു നേ​താ​ക്ക​ൾ ശ്ര​മി​ച്ച​പ്പോ​ൾ, ഇ​യാ​ൾ അ​വ​രെ ത​ള്ളി മാ​റ്റി. ഇ​തോ​ടെ ആ​ക്രോ​ശ​വും ഉ​ന്തും ത​ള്ളു​മാ​യി. ച​ട​ങ്ങ് അ​ല​ങ്കോ​ല​മാ​യി. ഇ​തി​നു പി​ന്നാ​ലെ നോ​ർ​മ​ൻ ജോ​സ​ഫി​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ർ​ട്ടി​യി​ൽ​നി​ന്നു സ​സ്പെ​ൻ​ഡ് ചെ​യ്തു. കൈ​യാ​ങ്ക​ളി…

Read More

ചെമ്പിന് നല്ല വിലകിട്ടും..! മ​ര​ടി​ലെ ഫ്ളാ​റ്റി​ൽ മോ​ഷ​ണം; തൊണ്ടി മുതൽ പ​ന​ങ്ങാ​ട് പോലീസ് സ്റ്റേഷനിലെ മുറിയിൽ ഒളിപ്പിച്ച നിലയിൽ; എസ്ഐക്കു സസ്പെൻഷൻ

മ​ര​ട്: മ​ര​ടി​ൽ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് പൊ​ളി​ക്കു​ന്ന ഫ്ളാ​റ്റി​ൽ​നി​ന്ന് ഇ​ടി​മി​ന്ന​ൽ ര​ക്ഷാ​ചാ​ല​ക​ത്തി​ന്‍റെ ചെ​ന്പ് പ​ട്ട​ക​ൾ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ പ​ന​ങ്ങാ​ട് എ​സ്ഐ വി​പി​ൻ കു​മാ​റി​നെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​ജ​യ് സാ​ക്ക​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൊ​ളി​ക്കു​ന്ന മ​ര​ടി​ലെ ജെ​യ്ൻ ഫ്ളാ​റ്റി​ൽ​നി​ന്നു 100 കി​ലോ​യോ​ളം ചെ​ന്പു പ​ട്ട​ക​ളാ​ണ് കാ​ണാ​താ​യ​ത്. പി​ന്നീ​ട് മോ​ഷ​ണ​മു​ത​ൽ പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടി​യ പ​ന​ങ്ങാ​ട് പോ​ലീ​സ്, അ​വ​രെ കേ​സെ​ടു​ക്കാ​തെ വി​ട്ട​യ​ക്കു​ക​യും രേ​ഖ​യി​ൽ​പ്പെ​ടു​ത്താ​തെ മോ​ഷ​ണ​മു​ത​ൽ മു​ക്കി ഒ​ളി​ച്ചു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ പ​തി​നാ​റി​നാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വം മാ​ധ്യ​മ വാ​ർ​ത്ത​യാ​യ​തി​നെ​ത്തു​ട​ർ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സ്റ്റേ​ഷ​നി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ വി​ജ​യ് സാ​ക്ക​റെ എ​സ്ഐ വി​പി​ൻ കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഇ​ല​ക്ട്രീ​ഷ്യ​നെ​യും സ​ഹാ​യി​യെ​യും ചെ​ന്പ്…

Read More

മു​ഖ​വാ​രം മി​നു​ക്കി അ​ധി​കൃ​ത​ർ മു​ങ്ങി; മു​രു​ക്കും​പാ​ടം ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ; അടിയന്തിര നടപടി സ്വീകരിക്കണമെന്ന്  നാട്ടുകാർ

വൈ​പ്പി​ൻ: നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് മു​രു​ക്കും​പാ​ടം പൊ​തു​ശ്മ​ശാ​നം പൂ​ർ​ണ​മാ​യ തോ​തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​ൻ ക​ഴി​യാ​ത അ​വ​സ്ഥ​യി​ൽ. നി​ല​വി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി ഇ​വി​ടെ ര​ണ്ട് ചൂ​ള​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ പ​ഴ​യ ചൂ​ള പൊ​ളി​ച്ച് ആ​ധു​നീ​ക രീ​തി​യി​ൽ നി​ർ​മി​ക്കാ​നും ശ്മ​ശാ​നം മോ​ടി​പി​ടി​പ്പി​ക്കാ​നു​മാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്താ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. മു​ഖ​വാ​ര​വും കെ​ട്ടി​ട​വും എ​ല്ലാം പ​ണി തീ​ർ​ത്തെ​ങ്കി​ലും ചൂ​ള​യു​ടെ പ​ണി​ക​ൾ ഇ​തു​വ​രെ തീ​ർ​ന്നി​ട്ടി​ല്ല. ഒ​ന്ന​ര വ​ർ​ഷം മു​ന്പ് ഇ​തി​ന്‍റെ പ​ണി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ആ​റു​മാ​സ​ത്തി​ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു പ​ഞ്ചാ​യ​ത്ത​ധി​കാ​രി​ക​ളു​ടെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ പ​ണി​ക​ൾ ഇ​പ്പോ​ഴും ഇ​ഴ​ഞ്ഞ് നീ​ങ്ങു​ക​യാ​ണ്. ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യു​ള്ള മേ​ഖ​ല​യാ​യ​തി​നാ​ൽ ര​ണ്ട് ചൂ​ള​ക​ൾ ഇ​ല്ലാ​ത്ത​ത് പൊ​തു​ജ​ന​ത്തി​നു ദു​രി​തം വി​ത​ക്കു​ക​യാ​ണ്. മു​രു​ക്കും​പാ​ട​ത്ത് ഒ​ഴി​വി​ല്ലെ​ങ്കി​ൽ പ​ച്ചാ​ള​ത്തേ​ക്ക് കൊ​ണ്ട് പോ​കു​ക​യേ നി​വ​ർ​ത്തി​യു​ള്ളു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ചൂ​ള നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് അ​പെ​ക്സ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Read More

 ഭിത്തികളിൽ ചിഹ്നങ്ങളും, രാത്രിയിൽ ഹോളിംഗ് ബെല്ല് അടിക്കലും, വൈദ്യുതി പോകലും; കള്ളന്മാരെ പേടിച്ച് എടക്കുന്ന് ഗ്രാമം

അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ എ​ട​ക്കു​ന്ന് ഗ്രാ​മ​ത്തി​ലെ ആ​ളു​ക​ൾ മോ​ഷ​ണ ഭീ​തി​യി​ൽ രാ​ത്രി​യി​ൽ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ളു​ക​ൾ മോ​ഷ​ണ ഭീ​തി​യി​ൽ ജാ​ഗ​രൂ​ക​രാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം തു​ട​ർ​ച്ച​യാ​യി പുലർച്ചെ ര​ണ്ടോ​ടെ വൈ​ദ്യു​തി ബ​ന്ധം നി​ല​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട​ക്കു​ന്ന് ഒ​എ​ൽ​പി​എ​ച്ച് സ്കൂ​ളി​ന് സ​മീ​പ​മു​ള്ള ല​ക്ഷം വീ​ട് കോ​ള​നി​യു​ടെ സ​മീ​പം താ​മ​സി​ക്കു​ന്ന ത​ച്ചി​ൽ അ​പ്രേം ത്രേ​സ്യാ​മ്മ​യു​ടെ ഭ​വ​ന​ത്തി​ൽ രാ​ത്രി 12ന് ​കോ​ളിം​ഗ് ബെ​ൽ അ​ടി​ക്കു​ക​യും ഉ​ട​ൻ ത​ന്നെ ആ ​പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം നി​ല​യ്ക്കു​ക​യും ചെ​യ്തു. വീ​ട്ടു​കാ​ർ വാ​തി​ൽ തു​റ​ക്കാ​ൻ വൈ​കി​യ​പ്പോ​ൾ വ​ന്ന​യാ​ൾ ബൈ​ക്കി​ൽ തി​രി​ച്ച് പോ​വു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ക​റു​കു​റ്റി ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ൽ വി​ളി​ച്ചു പ​റ​ഞ്ഞ് വൈ​ദ്യു​ത ബ​ന്ധം പു​നഃസ്ഥാ​പി​ക്കു​ക​യും ചെ​യ്തു. പി​റ്റേ ദി​വ​സം സ​മാ​ന സം​ഭ​വം എ​ട​ക്കു​ന്നി​ന് സ​മീ​പ​മു​ള്ള ബ​സ്‌​ലേ​ഹം എ​ന്ന സ്ഥ​ല​ത്തും ഉ​ണ്ടാ​യി. ക​മ്പി​ളി പു​ത​പ്പ് വി​ൽ​ക്കാ​നാ​യി…

Read More

‘മഹാ’യോടൊപ്പം കനത്ത മഴയും..! സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ കടൽക്ഷോഭം; എറണാകുളത്ത് നിന്ന് തീരദേശവാസികളെ മാറ്റി പാർപ്പിച്ചു

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ൽ ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ രൂ​പം കൊ​ണ്ട ‘മ​ഹാ’ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ട​ൽ ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ട​ൽ​ക്ഷോ​ഭം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. നാ​യ​ര​ന്പ​ലം, എ​ട​വ​ന​ക്കാ​ട്, ചെ​ല്ലാ​നം ഭാ​ഗ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലാ​ണ് വെ​ള്ളം ക​യ​റി​യ​ത്. നാ​യ​ര​ന്പ​ല​ത്ത് അ​ന്പ​തി​ലേ​റെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്ന​ത്. താ​ന്തോ​ന്നി തു​ര​ത്തി​ലും വെ​ള്ളം ക​യ​റി. ഇ​വി​ടെ​നി​ന്നും 62 കു​ടും​ബ​ങ്ങ​ളെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ ഫോ​ർ​ട്ട് കൊ​ച്ചി​യി​ൽ 15ലേ​റെ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ത​ക​ർ​ന്നു. ജി​ല്ല​യി​ലെ നാ​ല് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കൊ​ച്ചി, പ​റ​വൂ​ർ, കൊ​ടു​ങ്ങ​ല്ലൂ​ർ, ചാ​വ​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി. എ​റ​ണാ​കു​ളം തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

സൗമിനിയോട് സൗമ്യതയില്ലാതെ ബെന്നി ബഹനാൻ; നാട്ടുകാരെ വെള്ളത്തിൽ മുക്കിയ മേയറെ മാറ്റണമെന്ന് എം പി

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​റെ മാ​റ്റ​ണ​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ. കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യി​ലാ​ണ് ബെ​ന്നി ബ​ഹ​നാ​ൻ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ ന​ന്നാ​ക്കാ​നു​ള്ള തീ​രു​മാ​നം വേ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ വി.​ഡി.​സ​തീ​ശ​നും ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നേ​താ​ക്ക​ൾ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. സൗ​മി​നി ജെ​യി​നും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നേ​താ​ക്ക​ൾ മേ​യ​ർ​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. രാ​ത്രി ഏ​റെ വൈ​കി​യാ​ണു യോ​ഗം അ​വ​സാ​നി​ച്ച​ത്. യോ​ഗ​ത്തി​ല്‍ മേ​യ​ര്‍ മാ​റ്റം സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​താ​യാ​ണു സൂ​ച​ന. യോ​ഗ​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മേ​യ​ര്‍ സൗ​മി​നി ജെ​യി​നോ​ടു രാ​ജി​വ​യ്‌​ക്കേ​ണ്ടി വ​രു​മെ​ന്ന സൂ​ച​ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ന​ല്‍​കി​യ​താ​യി അ​റി​യു​ന്നു. ഇ​ന്നു ന​ട​ക്കു​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ മേ​യ​ർ മാ​റ്റം പ്ര​തി​പ​ക്ഷം ആ​യു​ധ​മാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണു പ്ര​ഖ്യാ​പ​നം യോ​ഗ​ത്തി​നു​ശേ​ഷം നട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നാ​ണു ക​രു​തു​ന്ന​ത്.

Read More

വാ​ള​യാ​ർ കേ​സി​ൽ സ​ർ​ക്കാ​രി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ

കൊ​ച്ചി: വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സി​ൽ സ​ർ​ക്കാ​രി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ‍​യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. കേ​സി​ൽ നീ​തി ന​ട​പ്പാ​കു​മെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​മെ​ന്നും കൊ​ച്ചി‍​യിൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​ക​ളെ വി​ട്ട​യ​ച്ച വി​ധി​ക്കെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കേ​സ് വാ​ദി​ച്ച പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റും. പ​ക​രം അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള മു​തി​ർ​ന്ന പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കാ​നു​മാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം.

Read More

കൊ​റി​യ​ർ സർവീസിനായി ഓ​ൺലൈ​ൻ വ​ഴി പ​ണ​മ​യ​ച്ച   യുവാക്കൾക്ക്  31,689 രൂ​പ ന​ഷ്ട​മാ​യി

തൃ​പ്പൂ​ണി​ത്തു​റ: ഓ​ൺ​ലൈ​ൻ വ​ഴി കൊ​റി​യ​ർ ചാ​ർ​ജ് അ​ട​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് 31,689 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. പേ​ട്ട​യി​ലെ ഒ​രു ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​യ ഏ​രൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ന്ദു വി​നു, മ​ര​ട് സ്വ​ദേ​ശി​യാ​യ ന​വാ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​ണം ന​ഷ്ട​പെ​ട്ട​ത്. ഇ​ന്ദു​വി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും നാ​ല് ത​വ​ണ​യാ​യി 30699 രൂ​പ​യും ന​വാ​സി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് 990 രൂ​പ​യു​മാ​ണ് പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സൈ​ബ​ർ ഓ​ഫീ​സി​ലും പ​രാ​തി ന​ൽ​കി​യ​താ​യും കൂ​ടാ​തെ കൊ​റി​യ​ർ ക​ന്പ​നി​യു​ടെ പ​ത്ത​ടി​പ്പാ​ല​ത്തെ പ്ര​ധാ​ന ഓ​ഫീ​സി​ലും പ​രാ​തി ന​ൽ​കു​മെ​ന്നും ഇ​ന്ദു പ​റ​ഞ്ഞു. ക​മ്പ​നി ആ​വ​ശ്യ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ലെ പേ​ട്ട​യി​ലെ ഡി​ടി​ഡി​സി വ​ഴി​യാ​ണ് കൊ​റി​യ​ർ അ​യ​ച്ച​ത്. ഇ​തി​നാ​യി കൊ​റി​യ​ർ ക​മ്പ​നി 10 രൂ​പ ഈ​ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ നി​ശ്ചി​ത സ​മ​യ​ത്ത് കൊ​റി​യ​ർ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പേ​ട്ട​യി​ലെ കൊ​റി​യ​ർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ട്രാ​ക്ക് ന​മ്പ​ർ ന​ൽ​കു​ക​യും ചെ​യ്തു. ഇ​ന്‍റ​ർ​നെ​റ്റി​ൽ ഡി​ടി​ഡി​സി​യു​ടെ സൈ​റ്റി​ൽ ഈ ​ട്രാ​ക്ക്…

Read More

ജീ​വ​ന​ക്കാ​ര​ന്‍റെ സ​ത്യ​സ​ന്ധ​ത;സി​നി​മ കാ​ണു​ന്ന​തി​നി​ടെ തീ​യേ​റ്റ​റി​ൽ ന​ഷ്ട​പ്പെ​ട്ട 75000 രൂ​പ ഉ​ട​മ​യ്ക്ക് തി​രി​കെ ല​ഭി​ച്ചു

വൈ​പ്പി​ൻ: സി​നി​മാ തീ​യ​റ്റ​ർ ജീ​വ​ന​ക്കാ​ര​നാ​യ ക്രി​സ്റ്റി​യു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ കൊ​ച്ചു​മു​ഹ​മ്മ​ദി​നു തി​രി​കെ ല​ഭി​ച്ച​ത് കൈ​മോ​ശം വ​ന്ന 75000 രൂ​പ. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഞാ​റ​ക്ക​ൽ മെ​ജ​സ്റ്റി​ക് തീ​യ​റ്റ​റി​ൽ വ​ച്ചാ​ണ് നാ​യ​ര​ന്പ​ലം ക​ട​വി​ൽ വീ​ട്ടി​ൽ കൊ​ച്ചു​മു​ഹ​മ്മ​ദി​നു പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. സി​നി​മ​ക്ക് എ​ത്തി​യ ഇ​യാ​ൾ പ​ണം തീ​യ​റ്റ​റി​ന​ക​ത്ത് വ​ച്ച് മ​റ​ന്ന് പോ​യ​താ​ണ്. സി​നി​മ ക​ഴി​ഞ്ഞ് പ​രി​ശോ​ധ​ന​ക്കെ​ത്തി​യ എ​ത്തി​യ ജീ​വ​ന​ക്കാ​ര​നാ​യ നാ​യ​ര​ന്പ​ലം ക​ല്ലു​മ​ഠ​ത്തി​ൽ ക്രി​സ്റ്റി തീ​യ​റ്റ​റി​ന​ക​ത്തു​നി​ന്നും ല​ഭി​ച്ച കി​റ്റ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തി​ന​ക​ത്ത് 75000 രൂ​പ ക​ണ്ട​ത്. തു​ട​ർ​ന്ന് വി​വ​രം മാ​നേ​ജ​ർ അ​നി​ലി​നെ അ​റി​യി​ക്കു​ക​യും ര​ണ്ട് പേ​രും ചേ​ർ​ന്ന് പ​ണം ഞാ​റ​ക്ക​ൽ പോ​ലീ​സി​നു കൈ​മാ​റു​ക​യും ചെ​യ്തു. കൊ​ച്ചു​മു​ഹ​മ്മ​ദ് പ​ണം അ​ന്വേ​ഷി​ച്ച് തീ​യ​റ്റ​ലെ​ത്തി​യ​പ്പോ​ൾ പ​ണം പോ​ലീ​സി​ലേ​ൽ​പ്പി​ച്ചെ​ന്ന് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഇ​യാ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​ര​ങ്ങ​ൾ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക്രി​സ്റ്റി​യെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച് എ​സ്ഐ സം​ഗീ​ത് ജോ​ബി​ന്‍റ സാ​ന്നി​ധ്യ​ത്തി​ൽ പ​ണം കൈ​മാ​റു​ക​യാ​യി​രു​ന്നു.

Read More

പറവൂരിൽ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സം​ഘ​ട്ട​നം; പ​റ​വൂ​ർ-വ​രാ​പ്പു​ഴ റൂ​ട്ടി​ൽ ബ​സുകളുടെ മി​ന്ന​ൽ സ​മ​രം

പ​റ​വൂ​ർ: സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നെ ചൊ​ല്ലി കു​റേ ദി​വ​സ​മാ​യു​ണ്ടാ​യി​രു​ന്ന ത​ർ​ക്കം സം​ഘ​ട്ട​നത്തിൽ കലാശിച്ചു. പോ​ലീ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ അ​ജ​യ​ൻ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​റ​വൂ​രി​ൽ​നി​ന്നു വ​രാ​പ്പു​ഴ മേ​ഖ​ല​യി​ലേ​ക്കു പൂ​ർ​ണ​മാ​യും വൈ​പ്പി​ൻ, എ​റ​ണാ​കു​ളം മേ​ഖ​ല​യി​ലേ​ക്ക് ഭാ​ഗി​ക​മാ​യും സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു. കു​റേ നാ​ളു​ക​ളാ​യി ബ​സു​ക​ൾ ത​മ്മി​ൽ സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത പ്ര​ശ്ന​ത്തി​നു ത​ർ​ക്ക​ങ്ങ​ളു​ണ്ട്. ഇ​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​റ്റു​പ​റ​ന്പ​ത്ത് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​ലെ ഡ്രൈ​വ​റെ സി​ഐ​ടി​യു​ക്കാ​ര​നാ​യ ബ​സ് ജീ​വ​ന​ക്കാ​ര​ന​ട​ക്ക​മു​ള്ള​വ​ർ മ​ർ​ദി​ച്ച​താ​യി​ട്ടാ​ണ് ആ​രോ​പ​ണം. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഒ​രാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​റ​വൂ​ർ – വ​രാ​പ്പു​ഴ റൂ​ട്ടി​ൽ ബ​സു​ക​ൾ മി​ന്ന​ൽ സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ബ​സു​ക​ൾ ഒ​ന്നും ഓ​ടു​ന്നി​ല്ല. വൈ​പ്പി​നി​ലേ​ക്ക് കെഎംകെ ജം​ഗ്ഷ​നി​ൽ​നി​ന്നു ഏ​താ​നും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

Read More