ക​​​മ്മ​​​ട്ടി​​​പാ​​​ട​​​ത്തെ പ​ത്തു​ വ​യ​സു​കാ​ര​ൻ റിസ്റ്റിയുടെ കൊലപാതകം; അ​യ​ൽ​വാ​സി​ക്കു ജീ​വ​പ​ര്യ​ന്തം

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം പു​​​ല്ലേ​​​പ്പ​​​ടി ക​​​മ്മ​​​ട്ടി​​​പാ​​​ട​​​ത്ത് പ​​​ത്തു ​വ​​​യ​​​സു​​​കാ​​​ര​​​ൻ റി​​​സ്റ്റി​​​യെ കു​​​ത്തി​​​ക്കൊ​​​ല​​പ്പെ​​ടു​​ത്തി​​യ കേ​​​സി​​​ൽ അ​​​യ​​​ൽ​​​വാ​​​സി അ​​​ജി ദേ​​​വ​​​സ്യ​​ക്കു ജി​​​ല്ലാ അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് (പോ​​​ക്സോ) കോ​​​ട​​​തി ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ വി​​​ധി​​​ച്ചു. 25,000 രൂ​​​പ പി​​​ഴ​​​യും അ​​​ട​​​യ്ക്ക​​​ണം. ഈ ​​​തു​​​ക കൊ​​​ല്ല​​​പ്പെ​​​ട്ട റി​​​സ്റ്റി​​​യു​​​ടെ അ​​​മ്മ​​​യ്ക്കു ന​​ൽ​​ക​​ണം. 2016 ഏ​​​പ്രി​​​ൽ 26നു ​​​പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണു വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ ക​​​ട​​​യി​​​ലേ​​​ക്കു മു​​​ട്ട വാ​​​ങ്ങാ​​​ൻ പോ​​​കു​​​ന്പോ​​​ൾ പ​​​റ​​​പ്പി​​​ള്ളി ജോ​​​ണി​​​യു​​​ടെ മ​​​ക​​​ൻ റി​​​സ്റ്റി​​​യെ അ​​​യ​​​ൽ​​​വാ​​​സി​​​യാ​​​യ ദേ​​​വ​​​സ്യ കു​​​ത്തി​​​ക്കൊ​​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യി കേ​​സു​​ള്ള​​ത്. റി​​​സ്റ്റി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ 17 കു​​​ത്തു​​​ക​​​ളേ​​​റ്റു. നാ​​യ കു​​​ര​​​യ്ക്കു​​​ന്ന​​​തും ആ​​​ളു​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ളി​​​യും കേ​​​ട്ടാ​​​ണ് റി​​​സ്റ്റി​​​യു​​​ടെ അ​​​മ്മ ലി​​​നി​​​യും സ​​​ഹോ​​​ദ​​​രി എ​​​യ്ബ​​​ലും ഓ​​​ടി എ​​​ത്തി​​​യ​​​ത്. ലി​​​നി​​​യാ​​​ണു കു​​​ട്ടി​​​യു​​​ടെ ക​​​ഴു​​​ത്തി​​​ൽ​​നി​​​ന്നു ക​​​ത്തി ഊ​​​രി​​​യെ​​​ടു​​​ത്ത​​​ത്. പ്ര​​​തി​​​യെ നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ൽ ഏ​​​ല്പി​​​ച്ചു. റെ​​​യി​​​ൽ​​​വേ പാ​​​ള​​​ത്തോ​​​ടു ചേ​​​ർ​​​ന്ന വീ​​​ടു​​​ക​​​ളി​​​ലാ​​​ണു റി​​​സ്റ്റി​​​യും കു​​​ടും​​​ബ​​​വും താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്. പാ​​​ള​​​ത്തി​​​ന് എ​​​തി​​​ർ​​​വ​​​ശ​​​ത്തെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു അ​​​ജി​​​യും കു​​​ടും​​​ബ​​​വും. ല​​​ഹ​​​രി​​​ക്ക​​​ടി​​​മ​​​യാ​​​യി​​​രു​​​ന്നു അ​​​ജി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​മ്പോ​​​ള്‍…

Read More

എല്ലാം തുടച്ചു മാറ്റി..! അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ബ​ന്ധു​വി​ന്‍റെ ത​ട​യ​ണ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചെന്നു സ​ർ​ക്കാ​ർ

കൊ​​​​ച്ചി: പി.​​​​വി. അ​​​​ൻ​​​​വ​​​​ർ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ഭാ​​​​ര്യാ​​​​പി​​​​താ​​​​വി​​​​ന്‍റെ ഭൂ​​​​മി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ന​​​​ധി​​​​കൃ​​​​ത ത​​​​ട​​​​യ​​​​ണ പൂ​​​​ർ​​​​ണ​​​​മാ​​​​യും പൊ​​​​ളി​​​​ച്ചു നീ​​​​ക്കി​​​​യെ​​​​ന്നു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ത​​​​ട​​​​യ​​​​ണ പൊ​​​​ളി​​​​ക്കാ​​​​നു​​​​ള്ള ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​നെ​​​​തി​​​​രേ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ ഭാ​​​​ര്യാ​​​​പി​​​​താ​​​​വ് സി.​​​​കെ. അ​​​​ബ്ദു​​​​ൾ ല​​​​ത്തീ​​​​ഫ് ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി​ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണു സ​​​​ർ​​​​ക്കാ​​​​രി​​​​നു വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ സ്റ്റേ​​​​റ്റ് അ​​​​റ്റോ​​​​ർ​​​​ണി ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടും ക​​​​ള​​​​ക്ട​​​​റു​​​​ടെ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​വും ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ൽ ന​​​​ൽ​​​​കി. മ​​​​ല​​​​പ്പു​​​​റം ചീ​​​​ങ്ക​​​​ണ്ണി​​​​പ്പാ​​​​ല​​​​യി​​​​ൽ ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ന്‍റെ ഭൂ​​​​മി​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ച അ​​​​ന​​​​ധി​​​​കൃ​​​​ത ത​​​​ട​​​​യ​​​​ണ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്നും ത​​​​ട​​​​യ​​​​ണ​​​​യ്ക്കു താ​​​​ഴെ​​​​യു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ജീ​​​​വ​​​​നു ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് മ​​​​ല​​​​പ്പു​​​​റം ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ ഇ​​​​തു പൊ​​​​ളി​​​​ച്ചു നീ​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. ഹ​​​​ർ​​​​ജി ന​​​​വം​​​​ബ​​​​ർ 14നു ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ൻ മാ​​​​റ്റി.

Read More

എ​ൽ​ഡി​എ​ഫ് ജ​യി​ക്കാ​ൻ കാ​ര​ണം സു​കു​മാ​ര​ൻ നാ​യ​ർ, ന​ന്ദി വേ​ണം; കു​ത്തി വെ​ള്ളാ​പ്പ​ള്ളി

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് എ​ൽ​ഡി​എ​ഫ് ന​ന്ദി പ​റ​യേ​ണ്ട​ത് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രോ​ടാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി. പ​ക്ഷേ, എ​ൽ​ഡി​എ​ഫ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ ന​ന്ദി പ​റ​യേ​ണ്ട​ത് സു​കു​മാ​ര​ൻ നാ​യ​രോ​ടാ​ണ്. ജ​യി​ച്ച ര​ണ്ട് ഇ​ട​തു​സ്ഥാ​നാ​ർ​ഥി​ക​ൾ പു​ഷ്പ​ഹാ​ര​വു​മാ​യി ച​ങ്ങ​നാ​ശേ​രി​യി​ൽ ചെ​ന്ന് സു​കു​മാ​ര​ൻ​നാ​യ​രു​ടെ ക​ഴു​ത്തി​ലി​ട്ട് സാ​ഷ്ടാം​ഗം ന​മ​സ്ക​രി​ക്ക​ണം. ഇ​തു​പോ​ലെ​യു​ള്ള പ്ര​സ്താ​വ​ന​ക​ൾ ഇ​നി​യും ശ​ക്ത​മാ​യി ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​രി​ഹ​സി​ച്ചു. സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന വി​എ​സി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ടു യോ​ജി​ക്കു​ന്നെ​ന്നും സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ സ​മ​വാ​ക്യ​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തു വ​സ്തു​ത​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ചൂ​ണ്ടി​ക്കാ​ട്ടി.

Read More

നായരമ്പലത്ത് വെള്ളപ്പൊക്കവും കടൽക്ഷോഭവും: നാട്ടുകാർ റോഡിൽ കഞ്ഞിവച്ച് പ്രതിഷേധിച്ചു

വൈ​പ്പി​ൻ: മ​ഴ​വെ​ള്ള​ക്ക​പ്പൊ​ക്ക കെ​ടു​തി​ക്കി​ടെ നാ​യ​ര​ന്പ​ലം വെ​ളി​യ​ത്ത് പ​റ​ന്പ് പു​ത്ത​ൻ ക​ട​പ്പു​റ​ത്ത് ക​ട​ൽ വെ​ള്ളം ക​യ​റി. ഇ​തോ​ടെ ക്ഷു​ഭി​ത​രാ​യ നാ​ട്ടു​കാ​ർ വെ​ളി​യ​ത്ത് പ​റ​ന്പ് ബീ​ച്ച് റോ​ഡി​ൽ ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ വേ​ലി​യേ​റ്റ സ​മ​യ​ത്താ​ണ് ക​ട​ൽ ക​വി​ഞ്ഞ് ക​ര​യി​ലേ​ക്ക് ഒ​ഴു​കി​യ​ത്. നാ​യ​ര​ന്പ​ലം പു​ത്ത​ൻ ക​ട​പ്പു​റം, എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട്, ചാ​ത്ത​ങ്ങാ​ട് തു​ട​ങ്ങി​യ ക​ട​പ്പു​റ​ങ്ങ​ളി​ലും ഇ​ന്ന​ലെ ക​ട​ൽ ക​ര​ക​വി​ഞ്ഞൊ​ഴു​കി. നാ​യ​ര​ന്പ​ല​ത്താ​യി​രു​ന്നു രൂ​ക്ഷ​ത കൂ​ടു​ത​ൽ. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി മ​ഴ​വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ൽ കെ​ടു​തി അ​നു​ഭ​വി​ച്ചു​വ​രു​ന്ന തീ​ര​ദേ​ശ​ത്തു​കാ​ർ​ക്ക് ഇ​ന്ന​ലെ ക​ട​ൽ വെ​ള്ളം കൂ​ടി ക​യ​റി​യ​തോ​ടെ ദു​രി​തം ഇ​ര​ട്ടി​യാ​യി. വെ​ള്ള​പ്പൊ​ക്ക കെ​ടു​തി​ക്കും ക​ട​ൽ ക്ഷോ​ഭ​ത്തി​നും ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ന​ടു​റോ​ഡി​ൽ ക​ഞ്ഞി​വ​ച്ച​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന നൂ​റോ​ളം പേ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​നി​ര​ന്നു.

Read More

വ​യോ​ധി​ക​ൻ കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വം; പ്ര​തി​യെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​കു​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം ചേ​ന്പു​ങ്കാ​ട് കോ​ള​നി​ക്ക് സ​മീ​പം വ​യോ​ധി​ക​ൻ കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന സു​ഹൃ​ത്തി​നെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പോ​ലീ​സ്. ചേ​ന്പു​ങ്കാ​ട് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ദി​ലീ​പ് (65) മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് സ്വ​ദേ​ശി​ക്കാ​യാ​ണു പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്. ചി​ല മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള ഇ​യാ​ൾ കൂ​ടു​ത​ൽ ദൂ​ര​ത്തേ​യ്ക്കു പോ​കാ​നി​ട​യി​ല്ലെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​യാ​ൾ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. എ​ത്താ​നി​ട​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷ​ണം വ്യാ​പി​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്താ​യ ബി​ജു​വി​നെ​യും പ്ര​തി കു​ത്താ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ബി​ജു​വി​ൽ​നി​ന്ന് മൊ​ഴി​യെ​ടു​ത്ത​താ​യും പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കേ​സി​ൽ പ്ര​തി ഹ​രി​പ്പാ​ട് സ്വ​ദേ​ശി ത​ന്നെ​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​ഞ്ഞ​ത്: കൊ​ല്ല​പ്പെ​ട്ട ദി​ലീ​പ് ആ​റു മാ​സം മു​ൻ​പ് എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സി​ൽ പ്ര​തി​യാ​യി ജ​യി​ൽ ശി​ക്ഷ…

Read More

കൊച്ചിയിലെ ഗതാഗതക്കുരുക്ക് പ്ര​തി​ദി​നം ന​ഷ്ടം വ​ർ​ധി​ക്കു​ന്ന​താ​യി ബ​സു​ട​മ​ക​ൾ; പ്രൈ​വ​റ്റ് ബ​സ് കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി യോ​ഗം നാ​ളെ

കൊ​ച്ചി: വൈ​റ്റി​ല​യി​ലെ ഗ​താ​ഗ​ത കു​രു​ക്ക് ത​ങ്ങ​ളു​ടെ ന​ഷ്ടം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ. മേ​ൽ​പ്പാ​ല​നി​ർ​മാ​ണ​ത്തെ​ത്തു​ട​ർ​ന്നു ബ​സു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ട​തും ഗ​താ​ഗ​ത കു​രു​ക്ക് വ​ർ​ധി​ക്കു​ന്ന​തും പ്ര​തി​ദി​ന ന​ഷ്ടം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യും ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ബ​സു​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ സ്വ​കാ​ര്യ ബ​സു​ക​ൾ വൈ​റ്റി​ല ജം​ഗ്ഷ​നി​ൽ​നി​ന്നു യു ​ടേ​ണ്‍ എ​ടു​ത്താ​ണ് ഹ​ബ്ബി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രു​ന്ന​ത്. മേ​ൽ​പ്പാ​ല​നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ പൊ​ന്നു​രു​ന്നി അ​ന്പ​ല​ത്തി​ന് സ​മീ​പ​ത്തെ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ​യാ​യി ഹ​ബ്ബി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. അ​ടി​പ്പാ​ത​യി​ൽ ഒ​രു ബ​സി​ന് മാ​ത്രം ക​ട​ന്നു​പോ​കു​ന്ന​തി​നു​ള്ള വീ​തി​യാ​ണു റോ​ഡി​നു​ള്ള​ത്. ഇ​തു​വ​ഴി തു​ട​ർ​ച്ച​യാ​യി ബ​സു​ക​ൾ ഹ​ബ്ബി​ലേ​ക്ക് പോ​കു​ന്പോ​ൾ മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ ഏ​റെ​നേ​രം കാ​ത്തു​കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ള​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ഹ​ബ്ബി​ലേ​ക്കു​ള്ള സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ പ്ര​വേ​ശ​നം ഇ​തു​വ​ഴി പോ​ലീ​സ് നി​രോ​ധി​ച്ചു. പ​ക​രം ഹ​ബ്ബി​ലേ​ക്ക് പോ​കേ​ണ്ട ബ​സു​ക​ൾ ച​ളി​ക്ക​വ​ട്ട​ത്ത് പോ​യി യു​ടേ​ണ്‍ എ​ടു​ത്ത് വൈ​റ്റി​ല ജം​ഗ്ഷ​നി​ലെ​ത്തി ഹ​ബ്ബി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ സൗ​ക​ര്യ​വു​മൊ​രു​ക്കി. ഇ​ത് അ​ധി​ക​ദൂ​രം സ​ഞ്ച​രി​ക്ക​ണ​മെ​ന്ന​തി​ന് പു​റ​മേ യു ​ടേ​ണ്‍…

Read More

പൂ​പ്പ​ൽ പി​ടി​ച്ച​തും, ദു​ർ​ഗ്ഗ​ന്ധവും സഹിക്കാൻ പറ്റുന്നില്ല; റേ​ഷ​ൻ ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച അ​രി ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് പ​രാ​തി

കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടെ റേ​ഷ​ൻ ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ചി​രി​ക്കു​ന്ന​ത് പൂ​പ്പ​ൽ പി​ടി​ച്ച​തും, ദു​ർ​ഗ്ഗ​ന്ധം വ​മി​ക്കു​ന്ന​തു​മാ​യ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത അ​രി​യെ​ന്ന് പ​രാ​തി. മു​വാ​റ്റു​പു​ഴ, ആ​ലു​വ പ്ര​ദേ​ശ​ത്തും സ​മാ​ന പ്ര​ശ്നം ഉ​ണ്ടാ​യ​തി​നാ​ൽ റേ​ഷ​ൻ വ്യാ​പാ​ര സം​ഘ​ട​ന ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ഇ​ത് സം​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. റേ​ഷ​ൻ ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ എ​ല്ലാ​മാ​സ​വും 15 ന് ​മു​മ്പ് എ​ത്തി​ച്ച് ന​ൽ​ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ട്ട് ദി​വ​സം വൈ​കി ഇ​ന്ന​ലെ​യാ​ണ് പ​ല റേ​ഷ​ൻ ക​ട​ക​ളി​ലും അ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ച് ന​ൽ​കി​യ​തും. അ​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത അ​രി. ഇ​ത് വ്യാ​പ​ക​മാ​യ പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​നി​യും അ​രി​യും മ​റ്റ് ഉ​ൽ​പ്പ​ന്ന​ങ്ങ​ളും എ​ത്താ​ത്ത റേ​ഷ​ൻ ക​ട​ക​ളു​മു​ണ്ട്. പ​ല റേ​ഷ​ൻ ക​ട​ക​ളി​ലും വി​ത​ര​ണ​ത്തി​ന് ന​ൽ​കി​യി​ട്ടു​ള്ള ഗോ​ത​മ്പി​ൽ നി​റ​യെ ജീ​വ​നു​ള്ള ചെ​ള്ള് ഉ​ള്ള​താ​യും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​ത് മ​റ്റ് ധാ​ന്യ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കാ​നും ഇ​ട​യു​ണ്ട്. കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ വാ​ര​പ്പെ​ട്ടി, പ​ല്ലാ​രി​മം​ഗ​ലം, കോ​ട്ട​പ്പ​ടി…

Read More

മുൻകൂർ പരിപാടിയില്ല;  പാ​ലാ​രി​വ​ട്ടം അ​ഴി​മ​തിക്കേസിൽ ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​നു വി​ജി​ല​ൻ​സ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല നി​ർ​മാ​ണ ക്ര​മ​ക്കേ​ടി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ൻ മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി​ജി​ല​ൻ​സ്. മു​ൻ​കൂ​ർ പ​ണം അ​നു​വ​ദി​ച്ച​തി​ൽ ഇ​ബ്രാ​ഹിം കു​ഞ്ഞും ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്നു വി​ജി​ല​ൻ​സ് ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി. ക​രാ​റു​കാ​ര​നു മു​ൻ​കൂ​ർ തു​ക ന​ൽ​കി​യ​തി​ലാ​ണ് അ​ന്വേ​ഷ​ണം. ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​രി​ന് വി​ജി​ല​ൻ​സ് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​ച്ചി പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ത്ത് വി​ജി​ല​ൻ​സ് ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വി​ജി​ല​ൻ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം ഇ​ത്ത​ര​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങ​ണ​മെ​ങ്കി​ൽ സ​ർ​ക്കാ​രി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി തേ​ടേ​ണ്ട​തു​ണ്ട്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് അ​നു​മ​തി തേ​ടി​യ​ത്. മ​ന്ത്രി​യു​ടെ പേ​ര് പ​റ​ഞ്ഞു കൊ​ണ്ടു ത​ന്നെ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ലെ റി​പ്പോ​ർ​ട്ട്. മൊ​ബി​ലൈ​സേ​ഷ​ൻ അ​ഡ്വാ​ൻ​സ് ആ​യി ക​രാ​റു​കാ​ർ​ക്ക് അ​നു​വ​ദി​ച്ച​തി​ൽ മ​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ന്നു വി​ജി​ല​ൻ​സ് സം​ശ​യി​ക്കു​ന്നു. എ​ട്ടേ​കാ​ൽ കോ​ടി…

Read More

ആമ്പല്ലൂരിൽ പ്രഹസനമായി റോഡിലെ കുഴിയടയ്ക്കൽ; കനത്തമഴയിൽ എല്ലാം ഒലിച്ചു പോയി;  അപകട മുന്നറിയിപ്പു നൽകി നാട്ടുകാർ കൊടികുത്തി

ആ​മ്പ​ല്ലൂ​ർ: ആ​മ്പ​ല്ലൂ​ർ പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യി താ​ത്കാ​ലി​ക കു​ഴി​യ​ട​ക്ക​ൽ ന​ട​ത്തി​യെ​ങ്കി​ലും റോ​ഡ് പ​ഴ​യ​തി​ലും മോ​ശാ​വ​സ്ഥ​യി​ലാ​യി. ആ​മ്പ​ല്ലൂ​ർ-കാ​ഞ്ഞി​ര​മ​റ്റം റോ​ഡി​ൽ പ​ഴ​യ പ​ഞ്ചാ​യ​ത്ത്, സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് സ്കൂ​ൾ, പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ റോ​ഡ് ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. കു​ഴി​യ​ടി​ക്ക​ൽ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​തോ​ടെ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി. റോ​ഡി​ൽ ക​ല്ലു​ക​ൾ നി​ര​ത്തി​യും ചു​വ​ന്ന കൊ​ടി നാ​ട്ടി​യും നാ​ട്ടു​കാ​ർ അ​പ​ക​ട​സൂ​ച​ന ന​ൽ​കി​യി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​മ​റ്റം സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് സ്കൂ​ളി​നു സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​ണെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ആം​ബു​ല​ൻ​സും സ്കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പ്പെ​ടാ​റു​ണ്ട്.

Read More

എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ലെ വെള്ളക്കെട്ട് പ​രി​ഹരിക്കണമെന്ന് വ്യാപാരികൾ; കോ​ർ​പ​റേ​ഷ​ൻ ന​ഗ​ര​ത്തി​ൽ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു

കൊ​ച്ചി: എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ക​ട​ക​ന്പോ​ള​ങ്ങ​ളോ​ടു ചേ​ർ​ന്നു​ള്ള ഓ​ട​ക​ൾ യ​ഥാ​സ​മ​യം വൃ​ത്തി​യാ​ക്ക​ണ​മെ​ന്നു ക​ച്ച​വ​ട​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.ഓ​ട​ക​ളി​ൽ​നി​ന്നു നീ​ക്കം ചെ​യ്യു​ന്ന മാ​ലി​ന്യ​ങ്ങ​ൾ റോ​ഡി​നു സ​മീ​പ​ത്താ​യി​ത​ന്നെ നി​ക്ഷേ​പി​ക്കാ​തെ വേ​ണ്ട​രീ​തി​യി​ൽ നി​ർ​മാ​ർ​ജ​നം ന​ട​ത്ത​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തി​നി​ടെ, ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് വി​ഷ​യ​ത്തി​ൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​നെ​തി​രാ​യ ഹൈ​ക്കോ​ട​തി വി​മ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ കോ​ർ​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ തി​ര​ക്കി​ട്ട ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം ക​ന​ത്ത മ​ഴ​യ്ക്കു പി​ന്നാ​ലെ​യു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട് മ​ണി​ക്കൂ​റു​ക​ളോ​ളം ന​ഗ​ര​ജീ​വി​തം ദു​സ​ഹ​മാ​ക്കി​യി​രു​ന്നു. പ്ര​ധാ​ന​റോ​ഡു​ക​ൾ​ക്കു പു​റ​മേ ന​ഗ​ര​ത്തി​നു​ള്ളി​ലെ ഇ​ട​റോ​ഡു​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഓ​ട​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന ചെ​ളി​നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ചെ​ളി അ​ടി​ഞ്ഞു​കൂ​ടി​യ ക​നാ​ലു​ക​ളും വൃ​ത്തി​യാ​ക്കു​ന്നു​ണ്ട്. മാ​ലി​ന്യ​ങ്ങ​ൾ വ​ന്ന​ടി​ഞ്ഞ് ഓ​ട​ക​ൾ മൂ​ടി​പ്പോ​യ​തു​മൂ​ല​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വ​ലി​യ​തോ​തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തി​നി​ട​യാ​ക്കി​യ​ത്. ഓ​ട​ക​ളി​ൽ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി​യാ​ൽ​ത​ന്നെ മ​ഴ​യെ​തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​രു​പ​രി​ധി​വ​രെ കു​റ​യ്ക്കാ​നാ​കും. പ്ര​ധാ​ന റോ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ മു​ങ്ങി​യ പെ​രു​മ​ഴ​യി​ൽ റോ​ഡി​നി​രു​വ​ശ​ത്തും അ​ടി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യ​ങ്ങ​ൾ ഇ​പ്പോ​ഴും…

Read More