പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സം​ഘം ചേ​ർ​ന്നു മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

കൊ​ല്ലം: സ്ഥി​ര​മാ​യി പൊ​തു​സ്ഥ​ല​ത്ത് കൂ​ട്ടം കൂ​ടി മ​ദ്യ​പി​ക്കു​ന്ന വി​വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ചെ​ന്ന വി​രോ​ധം നി​മി​ത്തം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തൃ​ക്ക​ട​വൂ​ർ പ​ന​മൂ​ട് ക​രി​ക്ക​വ​യ​ൽ വീ​ട്ടി​ൽ ദീ​പു എ​ന്ന ഹ​രി​സു​ധ​ൻ(45), തൃ​ക്ക​ട​വൂ​ർ മു​രു​ന്ത​ൽ സ​ജ​ന മ​ൻ​സി​ലി​ൽ ന​സീ​ർ(42), തൃ​ക്ക​ട​വൂ​ർ കു​പ്പ​ണ ത​ങ്ക​ത്തെ​ക്ക​തി​ൽ സ​ലീം(52), തൃ​ക്ക​ട​വൂ​ർ നീ​രാ​വി​ൽ മ​ണ്ണൂ​ർ വ​ട​ക്ക​തി​ൽ സു​ജി​ത്ത് എ​ന്ന പ്ര​മോ​ദ്(33) തൃ​ക്ക​ട​വൂ​ർ നീ​രാ​വി​ൽ സി​യാ​ദ്(42), എ​ന്നി​വ​രാ​ണ് അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ പ​തി​വാ​യി അ​ഞ്ചാ​ലും​മൂ​ട് ആ​ണി​ക്കു​ള​ത്ത് ചി​റ ഗ്രൗ​ണ്ടി​ൽ വ​ന്നി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന വി​വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​ലു​ള്ള വി​രോ​ധ​മാ​ണ് പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് എ​ഫ് ഐ ​ആ​ർ. അ​ഞ്ചാ​ലും​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഇ.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ​മാ​രാ​യ ഗി​രീ​ഷ്, സ​ഞ്ജ​യ​ൻ സി ​പി ഒ​മാ​രാ​യ…

Read More

കേ​ര​ള​ത്തി​നു മൂ​ന്നാം വ​ന്ദേ ഭാ​ര​ത്: എറണാകുളം-ബംഗളൂരു  സ​ർ​വീ​സ് ന​വം​ബ​ർ മ​ധ്യ​വാ​ര​ത്തോടെ

കൊ​ല്ലം: കേ​ര​ള​ത്തി​ന് മൂ​ന്നാം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. എ​റ​ണാ​കു​ള​ത്ത് നി​ന്ന് തൃ​ശൂ​ർ, പാ​ല​ക്കാ​ട് വ​ഴി ബം​ഗ​ളൂരു​വി​നും തി​രി​കെ​യു​മാ​ണ് പു​തി​യ സ​ർ​വീ​സ്. ന​വം​ബ​ർ മ​ധ്യ​വാ​ര​ത്തോ​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന വി​വ​രം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചി​ട്ടു​മു​ണ്ട്. ഐ​ടി മേ​ഖ​ല​യി​ൽ അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന ന​ഗ​ര​മാ​ണ് ബം​ഗ​ളൂരു. അ​വി​ടേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഒ​രു മാ​സം മു​മ്പ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യ​തി​ൽ അ​ദ്ദേ​ഹം മ​ന്ത്രി​ക്ക് ന​ന്ദി​യും അ​റി​യി​ച്ചു. നി​ല​വി​ൽ ഉ​ത്സ​വ സീ​സ​ണി​ലും വി​ശേ​ഷ ദി​വ​സ​ങ്ങ​ളും ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് എ​റ​ണാ​കു​ളം – ബം​ഗ​ളൂരു റൂ​ട്ടി​ലാ​ണ്.…

Read More

ശ​ബ​രി​മ​ല മ​ണ്ഡ​ല ഉ​ത്സ​വം; കെ​എ​സ്ആ​ർ​ടി​സി​യു​ടെ 448 ബ​സു​ക​ൾ പ​മ്പ​യി​ലേ​ക്ക്

ചാ​ത്ത​ന്നൂ​ർ: ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ലം ഒ​ന്ന​ര മാ​സം അ​ടു​ത്തെ​ത്തി നി​ല്ക്കു​മ്പോ​ൾ കെ ​എ​സ് ആ​ർ​ടി​സി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ത​യാ​റെ​ടു​പ്പ് തു​ട​ങ്ങി. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് യാ​തൊ​രു​വി​ധ​യാ​ത്രാ ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പ​മ്പ​യി​ലെ ഡി​പ്പോ​യി​ലേ​യ്ക്ക് 448 ബ​സു​ക​ൾ എ​ത്തി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നാ​ണ് 448 ബ​സു​ക​ൾ തെര​ഞ്ഞെ​ടു​ത്ത​ത്. ഈ ​ബ​സു​ക​ളു​ടെ എ​ല്ലാ​വി​ധ അ​റ്റ കു​റ്റപ്പ​ണി​ക​ളും ഉ​ട​ൻ ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേശം. പ​മ്പ ഡി​പ്പോ​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട 174 ബ​സു​ക​ൾ പാ​പ്പ​നം കോ​ട് സെ​ൻ​ട്ര​ൽ വ​ർ​ക്ക്ഷോ​പ്പി​ലും 82 ബ​സു​ക​ൾ മാ​വേ​ലി​ക്ക​ര റീ​ജണ​ൽ വ​ർ​ക്ക്ഷോ​പ്പി​ലും 66 എ​ണ്ണം ആ​ലു​വ റീ​ജണ​ൽ വ​ർ​ക്ക്ഷോ​ഷോ​പ്പി​ലും 46 എ​ണ്ണം എ​ട​പ്പാ​ൾ റീ​ജി​ണ​ൽ വ​ർ​ക്ക്ഷോ​പ്പി​ലും 40 എ​ണ്ണം കോ​ഴി​ക്കോ​ട് റീ​ജണ​ൽ വ​ർ​ക്ക് ഷോ​പ്പി​ലും ഉ​ൾ​പ്പെ​ടെ 408 ബ​സു​ക​ൾ പ​ണി​ക​ൾ​ക്കാ​യി എ​ത്തി​ക്കാ​നാ​ണ് നി​ർദേ​ശം. എ​ല്ലാ ബ​സു​ക​ളി​ലും ഫ​യ​ർ ഡി​സ്റ്റിം​ഗു​ഷ​ർ ഉ​ണ്ടാ​യി​ക്ക​ണം. എ​ഞ്ചി​ൻ ക​ണ്ടീ​ഷ​ൻ, ബ്രേ​ക്ക് – ക്ല​ച്ച് സി​സ്റ്റം​സ്, ഷോ​ക്ക് ഒ​ബ്സ​ർ​വ​ർ,എ​ഫ് ഐ ​പ​മ്പ്,…

Read More

ഡി​ജി​റ്റ​ലൈ​സേ​ഷ​നെ പ്ര​മോ​ട്ട് ചെ​യ്യ​ണം;  1000 രൂ​പ​യ്ക്ക് മു​ക​ളി​ൽ പ​ണ​മാ​യി സ്വീ​ക​രി​ക്കി​ല്ലെ​ന്ന് കെ​എ​സ്ഇ​ബി

ചാ​ത്ത​ന്നൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്്ട്രിസി​റ്റി ബോ​ർ​ഡ് 1000 രൂ​പ മു​ത​ലു​ള്ള ബി​ല്ലു​ക​ൾ പ​ണ​മാ​യി സ്വീ​ക​രി​ക്കി​ല്ല. വൈ​ദ്യു​തി ചാ​ർ​ജ് തു​ട​ങ്ങി കെ ​എ​സ്ഇ​ബി​യി​ൽ ഒ​ടു​ക്കേ​ണ്ട എ​ല്ലാ തു​ക​ക​ളും ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്ക​ണം. ക​ഴി​ഞ്ഞ 15-ന് ​വൈ​ദ്യു​തി ബോ​ർ​ഡ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കി. വൈ​ദ്യു​തി ബോ​ർ​ഡി​ൽ ഡി​ജി​റ്റ​ൽ പേ​മെ​ൻ്റ് ന​ട​ത്തി​യി​രു​ന്ന​വ​രു​ടെ എ​ണ്ണം തു​ച്ഛ​മാ​യ മാ​സ​ങ്ങ​ൾ കൊ​ണ്ട് ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ദ്ധി​ച്ചു. 40 ശ​ത​മാ​നം വ​രെ​യാ​യി​രു​ന്ന​ത് ഇ​പ്പോ​ൾ 80 ശ​ത​മാ​ന​മാ​യി വ​ർ​ദ്ധി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഡി​ജി​റ്റ​ൽ പേ​മെ​ൻ്റി​ന് സ്വീ​കാ​ര്യ​ത കൂ​ടി വ​രു​ന്ന​താ​യി കെ ​എ​സ് ഇ ​ബി . ഡി​ജി​റ്റ​ലൈ​സേ​ഷ​നെ പ്ര​മോ​ട്ട് ചെ​യ്യാ​നാ​ണ് 1000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള തു​ക ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​വെ​ങ്കി​ലും കാ​ഷ് കൗ​ണ്ട​റു​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം. ഈ ​ഉ​ത്ത​ര​വ് വ​ലി​യ രീ​തി​യി​ലു​ള്ള വി​വേ​ച​നം ആ​ണ് എ​ന്ന് പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​പു​തി​യ ത​ല​മു​റ​യ്ക്ക് ഓ​ൺ​ലൈ​ൻ പേ​യ്മെ​ൻ്റ് പ്ര​ശ്ന​മാ​കി​ല്ല. പ​ഴ​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​രും…

Read More

ചി​ങ്ങ​വ​നം-​കോ​ട്ട​യം സെ​ക്ഷ​നി​ൽ പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി; ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം

കൊ​ല്ലം: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ ചി​ങ്ങ​വ​നം-​കോ​ട്ട​യം സെ​ക്ഷ​നി​ൽ പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ചി​ല ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി റെ​യി​ൽ​വേ.ട്രെ​യി​ൻ ന​മ്പ​ർ 16326 കോ​ട്ട​യം നി​ല​മ്പൂ​ർ റോ​ഡ് എ​ക്സ്പ്ര​സ്, ഒ​ക്ടോ​ബ​ർ 11 ന് ​കോ​ട്ട​യ​ത്ത് നി​ന്ന് രാ​വി​ലെ 05.15 ന് ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​തി​ന് പ​ക​രം രാ​വി​ലെ 05.27 ന് ​ഏ​റ്റു​മാ​നൂ​രി​ൽ നി​ന്ന് യാ​ത്ര ആ​രം​ഭി​ക്കും. കോ​ട്ട​യ​ത്തി​നും ഏ​റ്റു​മാ​നൂ​രി​നും ഇ​ട​യി​ൽ ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. ട്രെ​യി​ൻ ന​മ്പ​ർ 16343 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ – മ​ധു​ര ജം​ഗ്ഷ​ൻ അ​മൃ​ത എ​ക്സ്പ്ര​സ് ഒ​ക്ടോ​ബ​ർ 11 ന് ​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ലി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. ഹ​രി​പ്പാ​ട് അ​ധി​ക സ്റ്റോ​പ്പേ​ജ് അ​നു​വ​ദി​ക്കും. അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ വ​ഴി​യാ​യി​രി​ക്കും അ​ന്ന് സ​ർ​വീ​സ്.…

Read More

ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ൽ രോ​ഗാ​ണു സാ​ന്നി​ധ്യം

ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര മു​ന്ന​റി​യി​പ്പ്.കി​ണ​ർ വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൽ തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ഹെ​ൽ​ത്ത് ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് രോ​ഗാ​ണു സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞ​ത്. ചി​റ​ക്ക​ര ഇ​ട​വ​ട്ടം സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണു. കാ​ൻ​സ​ർ രോ​ഗി​യാ​യി​രു​ന്ന​തി​നാ​ൽ ചി​കി​ത്സ ന​ട​ത്തി കൊ​ണ്ടി​രു​ന്ന റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍ററി​ലെ​ത്തി​ച്ചു. പ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ കു​ഴ​ഞ്ഞു വീ​ണ ആ​ളി​ന്‍റെ വീ​ട്ടി​ലെ കി​ണ​ർ വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.കി​ണ​ർ വെ​ള്ള​ത്തി​ൽ രോ​ഗാ​ണു സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യെ​ങ്കി​ലും രോ​ഗി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു​വെ​ന്ന് ചി​റ​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ജ്ഞ​ന ബാ​ബു പ​റ​ഞ്ഞു. രോ​ഗി മ​ര​ണ​മ​ട​ഞ്ഞു. ഗ്രാ​മീ​ണ പ്ര​ദേ​ശ​മാ​യ ചി​റ​ക്ക​ര​യി​ലെ കു​ള​ങ്ങ​ളി​ലും തോ​ടു​ക​ളി​ലും കു​ളി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്.കി​ണ​ർ വെ​ള്ള​മാ​യാ​ലും ജ​പ്പാ​ൻ കു​ടി​വെ​ള്ള​മാ​യാ​ലും തി​ള​പ്പി​ച്ച് ആ​റ്റി മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ.​ കി​ണ​റു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ൽ…

Read More

25 വ​ർ​ഷ​ത്തെ സേ​വ​ന പാ​ര​മ്പ​ര്യം; എ​ട്ടു മാ​സ​ത്തി​നു​ള്ളി​ൽ ബി​എ​സ്എ​ൻ​എ​ൽ  4-ജി ​ട​വ​റു​ക​ൾ 5-ജി​യി​ലേ​ക്ക്

പ​ര​വൂ​ർ:പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ബി​എ​സ്എ​ൻ​എ​ൽ രാ​ജ്യ​ത്തെ എ​ല്ലാ 4-ജി ​ട​വ​റു​ക​ളും എ​ട്ട് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ 5- ജി ​ആ​യി അ​പ്ഗ്രേ​ഡ് ചെ​യ്യും. ത​ദ്ദേ​ശീ​യ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച 92,500 ട​വ​റു​ക​ളാ​ണ് വ​രു​ന്ന ആ​റു മു​ത​ൽ എ​ട്ടു​മാ​സ​ത്തി​നി​ടെ 5-ജി​യി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. മാ​ത്ര​മ​ല്ല ക​മ്പ​നി 5,000 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന ലാ​ഭ​വും നേ​ടി​ക്ക​ഴി​ഞ്ഞു. സെ​പ്റ്റം​ബ​ർ 27 നാ​ണ് 92, 500 ബി​എ​സ്എ​ൻ​എ​ൽ 4- ജി ​ട​വ​റു​ക​ൾ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ത്.ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ബി​എ​സ്എ​ൻ​എ​ൽ രാ​ജ്യ​ത്ത് 25 വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന ലാ​ഭം 2,300 കോ​ടി രൂ​പ​മാ​യി​രു​ന്നു. ഇ​താ​ണ് ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​ര​ട്ടി​യി​ല​ധി​കം വ​ർ​ധ​ന​യോ​ടെ 5,000 കോ​ടി​യാ​യി ഉ​യ​ർ​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണ​വും 8.7 കോ​ടി​യി​ൽ നി​ന്ന് 9-1 കോ​ടി​യാ​യി വ​ർ​ധി​ച്ചു. രാ​ജ്യ​ത്തു​ട​നീ​ളം ഏ​ക​ദേ​ശം 22 ദ​ശ​ല​ക്ഷം ആ​ൾ​ക്കാ​ർ​ക്ക് ബി​എ​സ്എ​ൻ​എ​ൽ സേ​വ​നം ന​ൽ​കു​ന്നു​ണ്ട്.

Read More

എ​ല്ലാ ബാ​ങ്കു​ക​ളും സൗ​ജ​ന്യ സേ​വിം​ഗ്സ് അ​ക്കൗ​ണ്ട് ന​ൽ​ക​ണ​മെ​ന്ന് ആ​ർ​ബി​ഐ

പ​ര​വൂ​ർ (കൊ​ല്ലം): രാ​ജ്യ​ത്തെ എ​ല്ലാ ബാ​ങ്കു​ക​ളും അ​വ​രു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​നി​മം ബാ​ല​ൻ​സ് ആ​വ​ശ്യ​മി​ല്ലാ​ത്ത സൗ​ജ​ന്യ ബേ​സി​ക് സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ നി​ർ​ദേ​ശം.ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കി​യ പ്ര​ത്യേ​ക​സ​ർ​ക്കു​ല​റി​ലാ​ണ് റി​സ​ർ​വ് ബാ​ങ്കി​ന്റെ ഈ ​നി​ർ​ദേ​ശം. മി​നി​മം ബാ​ല​ൻ​സ് ആ​വ​ശ്യ​മി​ല്ലാ​ത്ത ബേ​സി​ക് സേ​വിം​ഗ്സ് അ​ക്കൗ​ണ്ടു​ക​ൾ (ബി​എ​സ്ബി​ഡി) ല​ഭ്യ​മാ​ണെ​ന്ന കാ​ര്യ​വും അ​വ​യു​ടെ പ്ര​ത്യേ​ക​ത​ക​ളും ബാ​ങ്കു​ക​ൾ പ​ര​മാ​വ​ധി പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.അ​തു​പോ​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ സ​മീ​പി​ച്ചാ​ൽ ബി​എ​സ്ബി​ഡി അ​ക്കൗ​ണ്ടും മ​റ്റ് സേ​വിം​ഗ്സ് അ​ക്കൗ​ണ്ടും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ളും പ്ര​ത്യേ​ക​ത​ക​ളും കൃ​ത്യ​മാ​യി അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. മ​റ്റു സേ​വിം​ഗ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ബി​എ​സ്ബി​ഡി അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റാ​ൻ ഉ​പ​ഭോ​ക്താ​വി​ന് ക​ഴി​യു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.സ​ർ​ക്കു​ല​ർ അ​നു​സ​രി​ച്ച്, ബാ​ങ്കു​ക​ൾ ഒ​രു ബി​എ​സ്ബി​ഡി അ​ക്കൗ​ണ്ടി​ൽ പ​രി​ധി​യി​ല്ലാ​ത്ത നി​ക്ഷേ​പം അ​നു​വ​ദി​ക്ക​ണം. കൂ​ടാ​തെ സൗ​ജ​ന്യ എ​ടി​എം സൗ​ക​ര്യ​ങ്ങ​ളും ഡെ​ബി​റ്റ് കാ​ർ​ഡും ന​ൽ​ക​ണം. പ്ര​തി​വ​ർ​ഷം കു​റ​ഞ്ഞ​ത് 25 ലീ​ഫു​ക​ളു​ള്ള ഒ​രു ചെ​ക്ക് ബു​ക്ക്,…

Read More

ഭൂ​ട്ടാ​നി​ലേ​ക്ക് റെ​യി​ൽ​വേ ലൈ​ൻ; വ​ന്ദേ​ഭാ​ര​തി​ന്  മു​ന്തി​യ പ​രി​ഗ​ണ​ന; നാ​ലു വ​ർ​ഷ​ത്തി​നു​ള്ള പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണം

പ​ര​വൂ​ർ (കൊ​ല്ലം): ഇ​ന്ത്യ​ക്കും ഭൂ​ട്ടാ​നും മ​ധ്യേ 89 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ര​ണ്ട് റെ​യി​ൽ​വേ ലൈ​നു​ക​ൾ വ​രു​ന്നു. ആ​സാ​മി​ലെ കൊ​ക്ര​ത്സാ​റി​നെ​യും ഭൂ​ട്ടാ​നി​ലെ ഗെ​ലേ​ഫു​വി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഒ​രു ലൈ​ൻ. ഇ​തി​ന്‍റെ ദൈ​ർ​ഘ്യം 69 കി​ലോ​മീ​റ്റ​റാ​ണ്ട്. ബം​ഗാ​ളി​ലെ ബ​നാ​ർ ഹ​ട്ടി​നെ​യും ഭൂ​ട്ടാ​നി​ലെ സാം​ത്സെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ലൈ​നി​ന് 20 കി​ലോ​മീ​റ്റ​റും ദൂ​ര​മു​ണ്ട്. നാ​ല് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 4,033 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ്. വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​രു റെ​യി​ൽ​വേ ലൈ​നു​ക​ളും രൂ​പ​ക​ൽ​പ​ന ചെ​യ്യു​ക. 2024 മാ​ർ​ച്ചി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഭൂ​ട്ടാ​ൻ സ​ന്ദ​ർ​ശി​ച്ച സ​മ​യ​ത്ത് ഈ ​പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. പി​ന്നീ​ട് ഭൂ​ട്ടാ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന്യൂ​ഡ​ൽ​ഹി​യി​ൽ എ​ത്തി​യോ​പ്പാ​ൾ ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം ഔ​പ​ചാ​രി​ക​മാ​യി ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കു​ക​യും ചെ​യ്തു. ര​ണ്ട് റെ​യി​ൽ​വേ ലൈ​നു​ക​ളും പൂ​ർ​ത്തി​യാ​യാൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ശൃം​ഖ​ല​യു​ടെ 1,50,000…

Read More

വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സി​ന്‍റെ പു​തി​യ വേ​രി​യ​ന്‍റ് ന​വം​ബ​റി​ൽ; 12 കോ​ച്ചു​ള്ള ട്രെ​യി​നി​ൽ ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ൾ 

പ​ര​വൂ​ർ ( കൊ​ല്ലം): വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ൽ 12 കോ​ച്ചു​ക​ളു​ള്ള പു​തി​യ വേ​രി​യ​ന്‍റി​ന്‍റെ നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ൽ. ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ളു​ള്ള ഈ ​ട്രെ​യി​ൻ ന​വം​ബ​റി​ൽ പു​റ​ത്തി​റ​ക്കാ​നാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്.പ​ര​മ്പ​രാ​ഗ​ത​മാ​യി വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ എ​ട്ട്, 16, 20 കോ​ച്ച് ഫോ​ർ​മാ​റ്റു​ക​ളി​ലാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​യാ​ണ് ഇ​പ്പോ​ൾ രാ​ജ്യ​ത്തു​ട​നീ​ളം സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ 12 കോ​ച്ചു​ക​ൾ ഉ​ള്ള വ​ന്ദേ ഭാ​ര​ത് റേ​ക്കു​ക​ൾ ഇ​തു​വ​രെ റെ​യി​ൽ​വേ അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി​ല്ല. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് റാ​യ് ബെ​റേ​ലി​യി​ലെ മോ​ഡേ​ൺ കോ​ച്ച് ഫാ​ക്ട​റി​യി​ൽ (എം​സി​എ​ഫ്) 12 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ന്‍റെ ഏ​താ​നും യൂ​ണി​റ്റു​ക​ൾ നി​ർ​മി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള വ​ന്ദേ ഭാ​ര​ത് കോ​ച്ചു​ക​ളേ​ക്കാ​ൾ ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ൾ 12 കോ​ച്ചു​ള്ള ട്രെ​യി​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സി​ൽ റി​വോ​ൾ​വിം​ഗ് ക​സേ​ര​ക​ൾ, യാ​ത്ര​ക്കാ​ർ​ക്ക് കോ​ച്ചു​ക​ൾ​ക്കു​ള്ളി​ൽ എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ സീ​ൽ ചെ​യ്ത ഗാം​ഗ് വേ​ക​ൾ, ഓ​ട്ടോ​മാ​റ്റി​ക് പ്ല​ഗ് ഡോ​റു​ക​ൾ, എ​ല്ലാ…

Read More