14കാ​രി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി​യാ​യ മുപ്പത്തി​യ​ഞ്ചു​കാ​ര​ന് 69 വ​ര്‍​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

കൊ​ല്ലം: പ​തി​നാ​ല് വ​യ​സു​കാ​രി​ക്കെ​തി​രേ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക്ക് 69 വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 3,60,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് കോ​ട​തി. 2018 ഓ​ഗ​സ്റ്റ് മാ​സം ന​ട​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നാ​ണ് മ​ങ്ങാ​ട് വി​ല്ലേ​ജി​ല്‍ പാ​ര​ഡൈ​സ് ന​ഗ​ര്‍ 39 ല്‍ ​പു​ന്ന​മൂ​ട്ടി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ സ​നി​ല്‍ (35) ന് ​കി​ളി​കൊ​ല്ലൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ക്‌​സോ കേ​സി​ലാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജി എ.​സ​മീ​ര്‍ ഈ ​ശി​ക്ഷ വി​ധി​ച്ച​ത്. അ​തി​ജീ​വ​ത പ​ഠി​ക്കു​ന്ന സ്‌​കൂ​ളി​ലെ കൗ​ണ്‍​സി​ല​ര്‍ കൗ​ൺ​സി​ലിം​ഗ് ന​ട​ത്തു​മ്പോ​ഴാ​ണ് കു​ട്ടി കാ​ര്യ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ര്‍​ന്ന് ചൈ​ല്‍​ഡ് ലൈ​നി​ല്‍​നി​ന്നു വി​വ​രം സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യും കി​ളി​കൊ​ല്ലൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍. വി​നോ​ദ് ച​ന്ദ്ര​ന്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി. ​ഷി​ബു​കു​മാ​ര്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്ത് നി​ന്നും 17 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 19 രേ​ഖ​ക​ള്‍ കോ​ട​തി…

Read More

ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശം കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഭ​ര​ണ​വി​ഭാ​ഗം അ​നു​സ​രി​ക്കു​ന്നി​ല്ല; പരാതിയുമായി യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ

ചാ​ത്ത​ന്നൂ​ർ: ഗ​താ​ഗ​ത വ​കു​പ്പു​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഭ​ര​ണ​വി​ഭാ​ഗം അ​നു​സ​രി​ക്കു​ന്നി​ല്ലെ​ന്ന് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​രു​ടെ പ​രാ​തി. സ​ർ​വീ​സ് ഓ​പ്പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി.​പി. പ്ര​ദീ​പ് കു​മാ​ർ ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ലാ​ണ് പ​രാ​തി. സി​ടി​ഒ വി​വി​ധ വി​ഭാ​ഗം മേ​ധാ​വി​ക​ൾ, യൂ​ണി​റ്റ് ഓ​ഫീ​സ​ർ മാ​ർ എ​ന്നി​വ​രാ​ണ് ചൊ​വാ​ഴ്ച ന​ട​ത്തി​യ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. സ​ർ​വീ​സ് ഓ​പ്പ​റേ​ഷ​ൻ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​ൻ ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ യൂ​ണി​റ്റു​ക​ളി​ൽ​അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്ക​ണ​മെ​ന്ന് പ​ല മീ​റ്റിം​ഗു​ക​ളി​ലും മ​ന്ത്രി കെ.​ബി. ഗ​ണേ​ശ് കു​മാ​ർ നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ള്ള​താ​ണ്. ഇ​ത് ന​ട​പ്പാ​ക്കാ​ൻ ഭ​ര​ണ വി​ഭാ​ഗം ത​യാ​റാ​കു​ന്നി​ല്ല. ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ കു​റ​വു​ള്ള യൂ​ണി​റ്റാ​ണ് ത​ല​ശേ​രി. എ​ന്നി​ട്ടും ഈ ​യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​രെ മാ​റ്റി. ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ കൃ​ത്യ​മാ​യ സ​ർ​വീ​സ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. പ്ര​തി​ദി​ന​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് യൂ​ണി​റ്റ് ഓ​ഫീ​സ​ർ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും നി​ർ​ദേ​ശ​മു​ണ്ടാ​യി.കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ൽ​നി​ന്നു ന​ട​ത്തി​യ സൂ​പ്പ​ർ ഡീ​ല​ക്സ്…

Read More

കൊ​ല്ല​ത്ത് 123 ലി​റ്റ​ർ ഗോ​വ​ൻ മ​ദ്യം പി​ടി​കൂ​ടി: ഒ​രാ​ൾ അ​റ​സ്റ്റി​ൽ;​ മ​ദ്യ​ക്ക​ച്ച​വ​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു

കൊ​ല്ലം: എ​ക്സൈ​സ് സം​ഘം കൊ​ല്ലം ടൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 123 ലി​റ്റ​ർ ഗോ​വ​ൻ മ​ദ്യ​വു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം കോ​ട്ട​മു​ക്ക് വൃ​ന്ദാ​വ​നം വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ജോ​സ​ഫ് (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ൽ വി​ൽ​പ്പ​ന അ​വ​കാ​ശം ഇ​ല്ലാ​ത്ത 164 കു​പ്പി മ​ദ്യ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഗോ​വ​യി​ൽ നി​ന്ന് ക​ട​ത്തി കൊ​ണ്ട് വ​ന്ന മ​ദ്യം ഇ​യാ​ൾ ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​ണ് ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന​ത്. തേ​വ​ള്ളി കോ​ട്ട​മു​ക്കി​ലെ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത പു​ര​യി​ട​ത്തി​ലാ​ണ് 45 ലി​റ്റ​ർ (60 കു​പ്പി) സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കൊ​ല്ലം ക​ല്ലു​പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ നി​ന്ന് 78 ലി​റ്റ​ർ (104 കു​പ്പി) മ​ദ്യം ക​ണ്ടെ​ടു​ത്തു. മ​ദ്യം ക​ട​ത്തു​ന്ന​തി​ന് ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്കൂ​ട്ട​റും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഗോ​വ​യി​ൽ നി​ന്നും മ​ദ്യം വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച് ന​ൽ​കി​യ ആ​ളി​നെ കു​റി​ച്ചും എ​ക്സൈ​സ് സം​ഘ​ത്തി​ന് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.പ്ര​ദേ​ശ​ത്ത് വ്യാ​പ​ക​മാ​യി ഗോ​വ​ൻ മ​ദ്യം വി​ൽ​പ്പ​ന…

Read More

പു​ന​ലൂ​രി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ചനിലയിൽ ജീ​ർ​ണി​ച്ച അ​ജ്ഞാ​ത മൃ​ത​ദേ​ഹം

കൊ​ല്ലം: പു​ന​ലൂ​രി​ൽ തോ​ട്ട​ത്തി​ലെ റ​ബ​ർ മ​ര​ത്തി​ൽ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച ജീ​ർ​ണി​ച്ച അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പു​ന​ലൂ​ർ മു​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം ആ​ളു​കേ​റാ​മ​ല​യി​ലെ തോ​ട്ട​ത്തി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.തോ​ട്ട​ത്തി​ൽ മു​ള​ക് ശേ​ഖ​രി​ക്കാ​ൻ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. കൈ​കാ​ലു​ക​ൾ വ​ലി​യ ഇ​രു​മ്പ് ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ച്ച് മ​ര​ത്തി​ൽ പൂ​ട്ടി​യ നി​ല​യി​ൽ ത​റ​യി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ര​ണ്ടാ​ഴ്ച​യോ​ളം പ​ഴ​ക്ക​മു​ണ്ട്. പു​ന​ലൂ​ർ- മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ മു​ക്ക​ട​വ് പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും അ​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഒ​റ്റ​പ്പെ​ട്ട ഈ ​റ​ബ​ർ തോ​ട്ട​മു​ള്ള​ത്. അ​ടു​ത്ത കാ​ല​ത്ത് ടാ​പ്പിം​ഗ് ഇ​ല്ലാ​ത്ത തോ​ട്ട​മാ​ണി​ത്. പു​ന​ലൂ​ർ എ​സ്എ​ച്ച്ഒ ടി. ​രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന​ലൂ​ർ പൊ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കൊ​ല്ല​ത്ത് നി​ന്ന് ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഇ​ൻ​ക്വി​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.  

Read More

ആ​ധാ​ർ സേ​വ​ന​ങ്ങ​ള്‍​ക്ക്‌ ഇ​നി ചെ​ല​വേ​റും; അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​യ​സ് വ​രെ​യു​ള്ള നി​ർ​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പു​തു​ക്ക​ൽ സൗ​ജ​ന്യം

പ​ര​വൂ​ർ (കൊ​ല്ലം): ആ​ധാ​ർ കാ​ർ​ഡി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഇ​നി കൂ​ടു​ത​ൽ പ​ണം ന​ൽ​കേ​ണ്ടി​വ​രും. ആ​ധാ​റി​ലെ പേ​ര്, ജ​ന​ന​ത്തീ​യ​തി, വി​ലാ​സം, ഫോ​ൺ ന​മ്പ​ർ, ഇ-​മെ​യി​ൽ, ഫോ​ട്ടോ, വി​ര​ല​ട​യാ​ളം, ക​ണ്ണി​ന്‍റെ അ​ട​യാ​ളം എ​ന്നി​വ പു​തു​ക്കാ​നും തി​രു​ത്താ​നു​മാ​ണ് ചെ​ല​വ് കൂ​ടു​ക. ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കു​ക. 50 രൂ​പ​യു​ള്ള സേ​വ​ന​ങ്ങ​ളു​ടെ നി​ര​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 75 ആ​യും 100 രൂ​പ​യു​ള്ള​ത് 125 ആ​യും കൂ​ട്ടും. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന പു​തി​യ നി​ര​ക്ക് 2028 സെ​പ്റ്റം​ബ​ർ 30 വ​രെ തു​ട​രും. ശേ​ഷം ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 75 രൂ​പ നി​ര​ക്ക് 90 ആ​യും 125 രൂ​പ നി​ര​ക്ക് 150 ആ​യും ഉ​യ​ർ​ത്തും. 2028 ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 2031 സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് ര​ണ്ടാം​ഘ​ട്ട നി​ര​ക്കിന്‍റെ കാ​ലാ​വ​ധി. അ​തേ​സ​മ​യം ആ​ധാ​ർ പു​തു​താ​യി എ​ടു​ക്കു​ന്ന​തി​ന് പ​ണം ന​ൽ​കേ​ണ്ട. അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​യ​സ് വ​രെ​യും 15 മു​ത​ൽ 17 വ​യ​സ് വ​രെ​യു​മു​ള്ള നി​ർ​ബ​ന്ധി​ത…

Read More

ബം​ഗ​ളു​രൂ-കൊ​ല്ലം റൂ​ട്ടി​ൽ ശ​ബ​രി​മ​ല സ്പെ​ഷ​ൽ ട്രെ​യി​ൻ; 28 മു​ത​ൽ ഡി​സം​ബ​ർ 29 വ​രെയാണ് സർവീസ്

കൊ​ല്ലം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം ബം​ഗ​ളു​രൂ – കൊ​ല്ലം റൂ​ട്ടി​ൽ പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ.ന​വ​രാ​ത്രി, ദീ​പാ​വ​ലി, ക്രി​സ്മ​സ് തു​ട​ങ്ങി​യ ആ​ലോ​ഷ വേ​ള​ക​ളി​ലും നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും ഈ ​ട്രെ​യി​ൻ പ്ര​യോ​ജ​ന​പ്പെ​ടും. ഈ ​മാ​സം 28 മു​ത​ൽ ഡി​സം​ബ​ർ 29 വ​രെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ബം​ഗ​ളു​രു​വി​ലെ ഹു​ബ്ബ​ള്ളി​യി​ൽ നി​ന്നും തി​രി​കെ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ കൊ​ല്ല​ത്ത് നി​ന്നും ഹു​ബ്ബ​ള്ളി​യി​ലേ​ക്കു​മാ​ണ് ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക. ഏ​സി ടൂ​ട​യ​ർ – ഒ​ന്ന്, ഏ​സി ത്രീ ​ട​യ​ർ ര​ണ്ട്, സ്ലീ​പ്പ​ർ – 12, ജ​ന​റ​ൽ സെ​ക്ക​ൻ്റ് ക്ലാ​സ് – അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. റി​സ​ർ​വേ​ഷ​ൻ ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ച്ചു.ട്രെ​യി​ൻ ന​മ്പ​ർ 07313 ഹു​ബ്ബ​ള്ളി – കൊ​ല്ലം സ്പെ​ഷ​ൽ ഹു​ബ്ബ​ള്ളി​യി​ൽ നി​ന്ന് ഞാ​യ​ർ ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​പു​റ​പ്പെ​ട്ട് തി​ങ്ക​ൾ ഉ​ച്ച​യ്ക്ക് 12.55 ന് ​കൊ​ല്ല​ത്ത് എ​ത്തും. തി​രി​കെ​യു​ള്ള കൊ​ല്ലം – ഹു​ബ്ബ​ള്ളി…

Read More

ബം​ഗ​ളൂ​രു-തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഡി​സം​ബ​ർ വ​രെ നീ​ട്ടി

കൊ​ല്ലം: ഉ​ത്സ​വ​കാ​ലത്തി​ര​ക്ക് പ്ര​മാ​ണി​ച്ച് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് (കൊ​ച്ചു​വേ​ളി ) അ​നു​വ​ദി​ച്ച മൂ​ന്ന് പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഡി​സം​ബ​ർ​വ​രെ നീ​ട്ടാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​താ​യി ദ​ക്ഷി​ണ-​പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു. എ​സ്എം​വി​ടി ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് വീ​ക്കി​ലി എ​ക്സ്പ്ര​സാ​ണ്(06555) നീ​ട്ടി​യ ആ​ദ്യ വ​ണ്ടി. ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ​യാ​ണ് നേ​ര​ത്തേ സ​ർ​വീ​സ് അ​നു​വ​ദി​ച്ച​ത്. ഇ​ത് ഡി​സം​ബ​ർ 26 വ​രെ​യാ​ക്കി നീ​ട്ടി. തി​രി​ച്ച് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-​എ​സ്എം​വി​ടി ബെം​ഗ​ളൂ​രു വീ​ക്കി​ലി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ഡി​സം​ബ​ർ 28 വ​രെ​യും നീ​ട്ടി. സെ​പ്റ്റം​ബ​ർ 28 വ​രെ​യാ​യി​രു​ന്നു നേ​ര​ത്തേ അ​നു​വ​ദി​ച്ച​ത്.എ​സ്എം​വി​ടി ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് വീ​ക്കി​ലി എ​ക്സ്പ്ര​സ്(06523) ആ​ണ് നീ​ട്ടി​യ ര​ണ്ടാ​മ​ത്തെ വ​ണ്ടി.സെ​പ്റ്റം​ബ​ർ 15 വ​രെ അ​നു​വ​ദി​ച്ച വ​ണ്ടി ഡി​സം​ബ​ർ 29 വ​രെ ഓ​ടും. തി​രി​ച്ചു​ള്ള തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-​എ​സ്എം​വി​ടി ബം​ഗ​ളൂ​രു വീ​ക്കി​ലി എ​ക്സ്പ്ര​സ്(06524) സെ​പ്റ്റം​ബ​ർ 15-ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന​ത് ഡി​സം​ബ​ർ 30 വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചു. എ​സ്എം​വി​ടി ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് വീ​ക്കി​ലി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ(06547)​ആ​ണ്…

Read More

റോ​യ​ൽ വ്യൂ​വി​ന്‍റെ അ​പ​ക​ടം: കഥ​ പൊ​ളി​ഞ്ഞു, ഡ്രൈ​വ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ​ടി സി ​യു​ടെ അ​ഭി​മാ​ന​മാ​യ ഇ​രു നി​ല ക​ണ്ണാ​ടി ര​ഥം (ഡ​ബി​ൾ ഡ​ക്ക​ർ ബ​സ് )അ​പ​ക​ട​ത്തി​ൽ​പെ​ട്ട​പ്പോ​ൾ ക​ള്ളക്ക​ഥ ച​മ​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.​ മൂ​ന്നാ​ർ ഡി​പ്പോ​യി​ലെ മു​ഹ​മ്മ​ദ്.​കെ.​പിയാ​ണ് ശി​ക്ഷാ ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ​ത്. മൂ​ന്നാ​റി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് കു​റ​ഞ്ഞ ചി​ല​വി​ൽ കാ​ഴ്ച​ക​ൾ ക​ണ്ട് ആ​സ്വ​ദി​ക്കാ​നാ​ണ് റോ​യ​ൽ വ്യൂ ​എ​ന്ന ഡ​ബി​ൾ ഡ​ക്ക​ർ കെഎ​സ്ആ​ർടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ 12 -ന് 2.45 ​ന് ആ​ന​യി​റ​ങ്ക​ലി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് വ​രു​മ്പോ​ൾ റോ​യ​ൽ വ്യൂ ​നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്തു​ള്ള വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ഇ​ട​തു വ​ശ​ത്തെ​ ട​യ​റും ഓ​ട​യി​ലാ​യി. ബ​സി​ന്‍റെ ഇ​ട​തു​വ​ശ​ത്തും ബം​പ​റി​നും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. എ​തി​ർ ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ മ​റ്റൊ​രു കാ​റി​നെ ഓ​വ​ർ​ടേ​ക്ക് ചെ​യ്തു​വ​ന്ന​പ്പോ​ൾ വെട്ടിച്ചുമാ​റ്റി​യ​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാണ് മൊ​ഴി​യാ​യി മു​ഹ​മ്മ​ദ് ന​ല്കി​യ​ത്. സിഎംഡി യു​ടെ സ്ക്വാ​ഡി​ലെ ഇ​ൻ​സ്പെ​ക്ട​ർ…

Read More

ഡോ.​വ​ന്ദ​നാ​ദാ​സ് കേ​സ്: പ്ര​തി അ​യ​ച്ച വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​താ​യി സാ​ക്ഷി

കൊ​ല്ലം: ഡോ ​വ​ന്ദ​ന ദാ​സി​നെ ആ​ക്ര​മി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് പ്ര​തി ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ൽനി​ന്ന് അ​യ​ച്ച വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ താ​നും പ്ര​തി​യും അം​ഗ​ങ്ങ​ളാ​യ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ കൂ​ടി ല​ഭി​ച്ചി​രു​ന്ന​താ​യി കേ​സി​ലെ സാ​ക്ഷി​യും പ്ര​തി​യു​ടെ വീ​ടി​ന് സ​മീ​പ സ്ഥ​ല​ത്തെ താ​മ​സ​ക്കാ​ര​നു​മാ​യ ഷി​ജു നാ​രാ​യ​ണ​ൻ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി. കൊ​ല്ലം അ​ഡീ. സെ​ഷ​ൻ​സ് ജ​ഡ്ജി പി. ​എ​ൻ. വി​നോ​ദ് മു​മ്പാ​കെ​യാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. ഇ​പ്ര​കാ​രം പ്ര​തി അ​യ​ച്ച കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ കേ​സി​ലെ സ്പെ​ഷ​ൽ പ്രോ​സി​ക്യു​ട്ട​റു​ടെ ആ​വ​ശ്യ​പ്ര​കാ​രം കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത് സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞു. പ്ര​തി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഡോ​ക്ട​ർ വ​ന്ദ​ന​യെ​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചി​കി​ത്സ​ക്കാ​യി ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർ​മാ​രാ​യ നി​ഥി​ൻ, വി​നാ​യ​ക് എ​ന്നി​വ​രു​ടെ​യും സാ​ക്ഷി വി​സ്താ​രം പൂ​ർ​ത്തി​യാ​യി. വ​ന്ദ​ന​ക്കേ​റ്റ പ​രി​ക്കു​ക​ൾ പോ​ലീസ് ക​ണ്ടെ​ടു​ത്ത ആ​യു​ധം കൊ​ണ്ട് ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​മാ​ണെ​ന്ന് സാ​ക്ഷി​ക​ൾ കോ​ട​തി മു​മ്പാ​കെ മൊ​ഴി കൊ​ടു​ത്തു.…

Read More

ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ: ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം; ര​ണ്ടു ട്രെ​യി​നു​ക​ൾ പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നി​ലും മാ​റ്റം

കൊ​ല്ലം: കോ​ട്ട​യ​ത്തി​നും ചി​ങ്ങ​വ​ന​ത്തി​നും മ​ധ്യേ ട്രാ​ക്കി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​മാ​സം 20ന് ​ഇ​തു​വ​ഴി​യു​ള്ള ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി റെ​യി​ൽ​വേ. ചി​ല ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടും. മ​റ്റു ചി​ല​ത് അ​ന്ന് ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യി​ട്ടു​മു​ണ്ട്. ര​ണ്ടു ട്രെ​യി​നു​ക​ൾ പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നി​ലും മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ട്രെ​യി​ൻ ന​മ്പ​ർ 12624 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ–​ചെ​ന്നൈ സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്‌​റ്റ്‌ എ​ക്‌​സ്‌​പ്ര​സ്‌ 20ന് ​ആ​ല​പ്പു​ഴ വ​ഴി സ​ർ​വി​സ് ന​ട​ത്തും. ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, എ​റ​ണാ​കു​ളം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.ട്രെ​യി​ൻ ന​മ്പ​ർ 16312 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌–​ശ്രീ ഗം​ഗാ​ന​ഗ​ർ എ​ക്‌​സ്‌​പ്ര​സ്‌ 20ന് ​ആ​ല​പ്പു​ഴ വ​ഴി സ​ർ​വി​സ് ന​ട​ത്തും. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കും. ട്രെ​യി​ൻ ന​മ്പ​ർ 16319 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌ (കൊ​ച്ചു​വേ​ളി )–എ​സ്‌​എം​വി​ടി ബം​ഗ​ളൂ​രു ഹം​സ​ഫ​ർ എ​ക്‌​സ്‌​പ്ര​സ്‌ 20ന് ​ആ​ല​പ്പു​ഴ വ​ഴി സ​ർ​വീ​സ് ന​ട​ത്തും. ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.ട്രെ​യി​ൻ ന​മ്പ​ർ 22503…

Read More