കുടുക്കിയത് നീല സ്കൂട്ടർ..! ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളുടെ വാതിൽ കത്തിച്ച് മോ​ഷ​ണം; കോടാലി ബേബിയെ കുടുക്കിയത് മോഷണ സ്ഥലങ്ങളി ലെല്ലാം കണ്ട നീല സ്കൂട്ടറിന്‍റെ സാന്നിധ്യം

ആ​റ്റി​ങ്ങ​ല്‍: ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളു​ടെ വാ​തി​ലു​ക​ള്‍ വെ​ട്ടി​പ്പൊ​ളി​ച്ചും തീ​വ​ച്ചും ത​ക​ര്‍​ത്ത് മോ​ഷ​ണം ന​ട​ത്തി​യ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു.    വെ​ഞ്ഞാ​റ​മൂ​ട് കോ​ട്ടു​കു​ന്നം സ്വ​ദേ​ശി​യും ആ​റ്റി​ങ്ങ​ല്‍ ആ​ലം​കോ​ട് വ​ഞ്ചി​യൂ​ര്‍ ക​ട​വി​ള മു​ള​മൂ​ട്ടി​ല്‍​വീ​ട്ടി​ല്‍ വാ​ട​ക​യ്​ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന കോ​ടാ​ലി​ബേ​ബി എ​ന്ന കൃ​ഷ്ണ​ന്‍​കു​ട്ടി(48)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​റ്റി​ങ്ങ​ല്‍ സ​ബ്ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ന്ന 29 മോ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത് ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​റ്റി​ങ്ങ​ല്‍, കി​ളി​മാ​നൂ​ര്‍, ക​ല്ല​മ്പ​ലം, വ​ര്‍​ക്ക​ല, വെ​ഞ്ഞാ​റ​മൂ​ട് എ​ന്നീ സ്റ്റേ​ഷ​ന്‍​പ​രി​ധി​ക​ളി​ലാ​ണ് ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. ആ​ളി​ല്ലാ​ത്ത​വീ​ടു​ക​ള്‍ ക​ണ്ടു​വ​ച്ച​ശേ​ഷം രാ​ത്രി​യി​ലെ​ത്തി വാ​തി​ലി​ന് തീ​യി​ട്ട് അ​ക​ത്ത് ക​യ​റു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. 2012 മു​ത​ലാ​ണ് ഈ ​രീ​തി​യി​ലു​ള്ള മോ​ഷ​ണം ആ​റ്റി​ങ്ങ​ല്‍ മേ​ഖ​ല​യി​ല്‍ ക​ണ്ടു​തു​ട​ങ്ങി​യ​ത്.  ആ​ഭ​ര​ണ​ങ്ങ​ളും, മൊ​ബൈ​ല്‍​ഫോ​ണും, വി​ദേ​ശ​നി​ര്‍​മിത ഉ​പ​ക​ര​ണ​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ര്‍​ധ​ക​വ​സ്തു​ക്ക​ളു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​വീ​ടു​ക​ളി​ല്‍ നി​ന്നും ന​ഷ്ട​മാ​യി​ട്ടു​ള്ള​ത്. വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ന​ഷ്ട​പ്പെ​ട്ട 106 പ​വ​ന്‍ ആ​ഭ​ര​ണം പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഒ​റ്റ​യ്ക്കാ​ണ് ഇ​യാ​ള്‍ എ​ല്ലാ​മോ​ഷ​ണ​വും ന​ട​ത്തി​യി​ട്ടു​ള്ളത്. കൂ​ട്ടു​പ്ര​തി​ക​ളി​ല്ലാ​ത്ത​തി​നാ​ലും മു​മ്പെ​ങ്ങും ഇ​യാ​ള്‍ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്തി​നാ​ലു​മാ​ണ് ഇ​യാ​ളെ…

Read More

അയ്യേ വേണ്ട..! ഗ്രൂപ്പ് പോരിൽ ഐ, എ ഗ്രൂപ്പിനും വേണ്ട; കോൺഗ്രസ് ഗ്രൂപ്പ് പോരിൽ കൊടിക്കുന്നിൽ പുറത്ത്; പുത്തൻ ഗ്രൂപ്പിന്‍റെ പണിപ്പുരയിൽ കൊടിക്കുന്നിൽ സുരേഷ്

കൊട്ടാരക്കര: സംഘടനാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ജില്ലയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മുർച്ഛിക്കുന്നു. എ, ഐ ഗ്രൂപ്പുകൾ തഴഞ്ഞതോടെ പുതിയ ഒരു ഗ്രൂപ്പിന്റെ പണിപ്പുരയിലാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിലുള്ള വിഭാഗം. എ.കെ ആന്റണിയുടെയും വി.എം സുധീരൻറയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് ഇവരുടെ പ്രചാരണം. ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്ന എ ഗ്രൂപ്പിന്റെ ഭാഗമായി നില നിന്ന് സ്‌ഥാനമാനങ്ങൾ നേടിയ കൊടിക്കുന്നിൽ കഴിഞ്ഞ കുറേ കാലങ്ങളായി ഗ്രൂപ്പുമായി സ്വരച്ചേർച്ചയില്ലാത്ത നിലപാടിലായിരുന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പോടെ ഈ അകൽച്ച വർധിച്ചു. ഉമ്മൻ ചാണ്ടിയുട സ്വന്തം നോമിനിയായ സവിൻ സത്യനായിരുന്നു കൊട്ടാരക്കരയിൽ സ്‌ഥാനാർഥി. കൊടിക്കുന്നിൽ സുരേഷ് ഈ സ്‌ഥാനാർഥിയോട് അപക്വമായി പെരുമാറിയതും വിജയിപ്പിക്കുന്നതിന് കാര്യമായി ഇടപെടാതിരുന്നതും ഗ്രുപ്പിനുളളിലും പാർട്ടിക്കുള്ളിലും വിമർശന വിധേയമായിരുന്നു. കഴിഞ്ഞ കെ എസ് യു ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പോടെയാണ് കൊടിക്കുന്നിൽ പൂർണമായും എ ഗ്രൂപ്പിൽ നിന്നും പുറത്തായത്. ഗ്രുപ്പിന്റെ ഔദ്യോഗിക…

Read More

എന്‍റെ കാഴ്ചപാടിൽ..!; വിലയ്ക്ക് പുണ്യം നൽകുന്നവരാണെന്ന ധാരണ പൂജാരിമാർ മാറ്റണം; ഭക്‌തരോടുള്ള സഹകരണം മാതൃകാപരമാകണമെന്ന് പ്രയാർ

 കൊട്ടാരക്കര: വിലയ്ക്ക് പുണ്യം നൽകുന്നവരാണെന്ന ധാരണ പൂജാരി മുതൽ തൂപ്പുകാർ വരെയുള്ളവർ മാറ്റണമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. കൊട്ടാരക്കരയിൽ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ സംസ്‌ഥാന സമ്മേളനത്തിൽ സ്വീകരണം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭക്‌തരോടുള്ള സഹകരണം മാതൃകാപരമാകണം. അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചെടുക്കാനുള്ള പരിശ്രമങ്ങൾ ദേവസ്വംബോർഡ് നടത്തും. ചെറുവള്ളി എസ്റ്റേറ്റിൽ മാത്രം നൂറേക്കറോളം ഭൂമി ദേവസ്വംബോർഡിന്റേതാണ്. എരുമേലിയിൽ 132 ഏക്കറുണ്ടായിരുന്ന ദേവസ്വംഭൂമി ഇപ്പോൾ 16 ഏക്കർ മാത്രമാണുള്ളത്. അന്യാധീനപ്പെട്ട ‘ഭൂമി തിരിച്ചുപിടിക്കുകയും എയിഡഡ് സർവകലാശാലയും മെഡിക്കൽ കോളേജും തുടങ്ങാനുള്ള പദ്ധതികളും ദേവസ്വംബോർഡിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിനിധി സമ്മേളനം ആർഎസ്പി സംസ്‌ഥാന സെക്രട്ടറി എ.എ അസീസ് ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന പ്രസിഡന്റ് കെ.പി.മധുസൂദനൻപിള്ളയുടെ അധ്യക്ഷതയിൽ വർക്കിംഗ് പ്രസിഡന്റ് ചവറ രാജശേഖരൻ, പ്രേംജിത്ത് ശർമ്മ, കെ.പി.ഉണ്ണികൃഷ്ണൻ, പി.എസ്.പ്രസാദ്, പ്രശാന്തൻപിള്ള, വർക്കല ശശികുമാർ, മാവേലിക്കര ആർ.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

Read More

മനുഷ്യന്‍റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയ സംഭവം; പുരുഷന്‍റെ മൃതശരീരമെന്ന് പ്രാഥമിക റിപ്പോർട്ട്; സ്ഥലത്ത് നിന്ന് താക്കോൽക്കൂട്ടം കണ്ടെത്തി

പത്തനാപുരം: മനുഷ്യന്‍റെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയ സംഭവത്തിൽ ഫോറൻസിക് മെഡിക്കൽ സംഘം പരിശോധന നടത്തി. മരണപ്പെട്ടത് പുരുഷന്റെ ശരീരമാണൈന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടയാളുടെ പ്രായം, മരണപ്പെട്ട സമയം തുടങ്ങി വിശദവിവരങ്ങൾ കൂടുതൽ പരിശോധനകൾക്ക് ശേഷമേ അറിയാനാകൂ. കഴിഞ്ഞ ദിവസമാണ് പത്തനാപുരം ലാസറസ് വലിയ പള്ളിയ്ക്ക് സമീപം സ്വകാര്യ വ്യക്‌തിയുടെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. വെയർഹൗസ് ഗോഡൗൺ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ശരീരാവശിഷ്‌ടങ്ങൾ കണ്ടത്. ഇവിടുത്തെ ജീവനക്കാർ മുകൾ നിലയിലെത്തിയപ്പോൾ കത്തിക്കരിഞ്ഞ അവശിഷ്‌ടങ്ങൾ കണ്ട് സംശയം തോന്നി പത്തനാപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വ്യക്‌തത ലഭിക്കാത്തതിനാൽ ഫോറൻസിക് വിദഗ്ധരും,പോലീസ് സർജനുമുൾപ്പെടെയുള്ള സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി. സംഭവം നടന്ന സ്‌ഥലം സംഘം സന്ദർശിക്കുകയും കത്തി കരിഞ്ഞ അസ്‌ഥികളും തലയോടും അവിടുത്തെ മണ്ണിന്‍റെ സാമ്പിളും ഫോറൻസിക് വിഭാഗം ശേഖരിച്ചു. നിർമാണം പൂർത്തിയാകാത്ത ഭാഗത്ത്…

Read More

നഷ്ടപ്പെട്ടതറിയാതെ പോലീസ്..! പരവൂർ പോലീസ് സ്റ്റേഷനിലെ ബോർഡിൽ നിന്നും ജനമൈത്രി അപ്രത്യക്ഷമായി; പകരം രാഷ്ട്രഭാഷയെ ഉൾപ്പെടുത്തി

പരവൂർ: പരവൂരിലെ ജനമൈത്രി പോലീസ് സ്റ്റേഷൻ സ്റ്റേഷനിൽ മുന്നിൽ പുതുതായി സ്‌ഥാപിച്ച ബോർഡിൽ നിന്ന് അപ്രത്യക്ഷമായി. ഇതുവരെ പരവൂർ ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന ബോർഡാണ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ സ്‌ഥാപിച്ചിരുന്നത്. എന്നാൽ ഏതാനും ദിവസം മുമ്പ് പുതുതായി സ്‌ഥാപിച്ച ബോർഡിൽ ജനമൈത്രി എന്ന വാക്ക് അപ്രത്യക്ഷമായി. ആരെങ്കിലും നിർദേശം നൽകിയിട്ടാണോ ജനമൈത്രി ഒഴിവാക്കിയതെന്ന കാര്യം വ്യക്‌തമല്ല. ഇപ്പോഴത്തെ ബോർഡിൽ രാഷ്ട്രഭാഷയായ ഹിന്ദി കൂടി ഉൾപ്പെടുത്തിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. പഴയ ബോർഡ് ഇളക്കി മാറ്റിയിട്ടല്ല പുതിയ ബോർഡ് സ്‌ഥാപിച്ചിട്ടുള്ളത്. പഴയ ബോർഡ് വളരെ വളിപ്പമുള്ളതാ യിരുന്നു. അതിന് മുകളിലാണ് ഇപ്പോഴത്തെ ചെറിയ ബോർഡ് വച്ചിട്ടുള്ളത്. പഴയ ബോർഡ് പൂർണമായും ഇതുകാരണം മറഞ്ഞിട്ടുമില്ല. ജില്ലയിലെ ആദ്യത്തെ ജനമൈത്രി പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ് പരവൂർ. തുടക്കത്തിൽ ജനമൈത്രീ സംവിധാനം വളരെ ഫലപ്രദമായി നടന്നിരുന്നു. ചില ഉദ്യോഗസ്‌ഥർ ഇക്കാര്യത്തിൽ മാതൃകാപരമായ…

Read More

എന്ത് നല്ല ഭരണം..! ഒരു വർഷത്തെ സർക്കാരിന്‍റെ ഭരണത്തിന് ജനം മാർക്കിടട്ടെ; സിപിഐയ്ക്ക് ഒരുവർഷത്തെ ഭരണത്തിൽ തൃപ്തിയെന്ന് കാനം രാജേന്ദ്രൻ

കേരളാകോൺഗ്രസ്- ബിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇടതു മുന്നണിയിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫിലേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ച് നിൽക്കുന്ന നിരവധി കക്ഷികളുണ്ട്. എന്നാൽ ഇവരുടെയൊന്നും കാര്യം മുന്നണി ചർച്ച ചെയ്തിട്ടില്ല- അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ഒരു വർഷത്തെ ഭരണം തൃപ്തികരമെന്നാണ് സിപിഐയുടെ വിലയിരുത്തൽ. സർക്കാരിന് ജനങ്ങൾ മാർക്കിടട്ടെ- കാനം കൂട്ടിച്ചേർത്തു.

Read More

എല്ലാകാര്യത്തിലും ഇടപെടണം ..! തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ സമൂഹത്തിലെ തിന്മകൾ ക്കെരിയുള്ള ​വി​ഷ​യ​ങ്ങ​ളി​ലും ഇടപെടണമെന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍​റ് ബി​ന്ദു​കൃ​ഷ്ണ

പരവൂർ : തൊഴിലാളി സംഘടനകൾ അവകാശ പോരാട്ടങ്ങളോടൊപ്പം സാമൂഹ്യ വിഷയങ്ങളിലും കാര്യമായ ഇടപെടൽ നടത്തണമെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.ഐഎൻടിയുസിയുടെ നേതൃത്വത്തിലുള്ള കൊല്ലം ജില്ലാ ഹെഡ്ലോഡ് & ജനറൽ വർക്കിംഗ് അസോസിയേഷൻ, ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് കോണ്‍ഗ്രസ് മോട്ടോർ തൊഴിലാളി യൂണിയൻ എന്നിവയുടെ പരവൂർ യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായിനടത്തിയസൗജന്യ പഠനോപകരണ വിതരണവും പരവൂരിലെ സ്കൂളുകളിൽ നിന്നും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് കിട്ടിയ വിദ്യാർത്ഥികളുടെ അനുമോദനയോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡിസിസി പ്രസിഡന്‍റ്. സാമൂഹത്തിലെ തിന്മകൾക്കെതിരെയുള്ള പോരാട്ടങ്ങളിൽ തൊഴിലാളി സംഘടനകൾക്ക് കാര്യമായ സംഭാവന നൽകാൻ കഴിയണമന്ന് അഡ്വ.ബിന്ദുകൃഷ്ണപറഞ്ഞു. എല്ലാവിഷയങ്ങൾക്ക് എ പ്ലസ്കിട്ടിയ വിദ്യാർത്ഥികളെ ഡിസിസി പ്രസിഡന്‍റ് ഉപഹാരങ്ങൾ നൽകി ആദരിച്ചു. പഠനോപകരണങ്ങളുടെ വിതരണോൽഘാടനം കെപിസിസി നിർവാഹകസമിതി അംഗം നെടുങ്ങോലം രഘു നിർവ ഹിച്ചു.യൂണിയൻ പ്രസിഡന്‍റ് തെക്കുംഭാഗം ഹാഷിം അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് പരവൂർ…

Read More

സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം! സ്കൂൾ വിപണി സജീവമാകുന്നു; ബാഹുബലിയും പുലിമുരുകനും താരങ്ങൾ

പത്തനാപുരം : സ്കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ പുതുമകളും വൈവിധ്യമാർന്ന ഉൽപന്നങ്ങളുമായി സ്കൂൾ വിപണി സജീവമാകുന്നു. നോട്ട് ക്ഷാമവും വിലക്കയറ്റവും കാരണം സ്കൂൾ വിപണിയിൽ മേയ് ആദ്യം തന്നെ സാധനങ്ങൾ എത്തിയതായി വ്യാപാരികൾ പറയുന്നു. ഇത്തവണ സ്കൂൾ വിപണിയിലെ താരങ്ങൾ ബാഹുബലിയും പുലിമുരുകനുമാണ്. കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ഗ്രാഫിക്സ് ബാഗുകൾക്കും ആവശ്യക്കാരുണ്ട്. ബെൻടെൻ, സ്പൈഡർമാൻ, മിക്കിമൗസ്, ബാർബി ഡോൾ തുടങ്ങി കുട്ടികളുടെ ഇഷ്‌ട കഥാപാത്രങ്ങളെല്ലാം ബാഗുകളിലും കുടകളിലും ടിഫിൻ ബോക്സുകളിലും ഇടം പിടിച്ചിട്ടുണ്ട്. പതിവു തെറ്റിക്കാതെ ചൈനീസ് ബാഗുകളും കുടകളും സ്കൂൾ വിപണിയിൽ ഇടം നേടി. വില അൽപം കൂടുതലാണെങ്കിലും പുതിയ അധ്യയന വർഷം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് രക്ഷിതാക്കളും കുട്ടികളും. 400 മുതൽ 1400 രൂപ വരെയാണ് ബാഗുകളുടെ വില. ഹയർ സെക്കണ്ടറി, കോളേജ് കുട്ടികൾക്കായി വ്യത്യസ്തതയാർന്ന ബാഗുകളും വിപണിയിലുണ്ട്. സ്ക്കൂൾ ബാഗുകളിൽ പുതുമയുണർത്തുന്ന സ്കൂൾ…

Read More

ശ്വാസമടക്കി ഒന്നര മണിക്കൂർ..! പാതിയിൽ ലിഫ്റ്റ് പണിമുടക്കി; !ഒന്നര മണിക്കൂറെ പരിശ്രമത്തിനൊടുവിൽ ലിഫ്റ്റിൽ കു​ടു​ങ്ങി​യവരെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി

പേ​രൂ​ർ​ക്ക​ട: ലി​ഫ്റ്റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ജീ​വ​ന​ക്കാ​രെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. കൈ​മ​ന​ത്തെ പോ​ളി​ടെ​ക്നി​ക് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ൾ റൂ​മി​ലെ ലി​ഫ്റ്റി​ലാ​ണ് ഇ​വി​ട​ത്തെ ജീ​വ​ന​ക്കാ​ർ കു​ടു​ങ്ങി​യ​ത്. ഒ​രു പു​രു​ഷ​നും ഒ​രു സ്ത്രീ​യു​മാ​ണ് ലി​ഫ്റ്റി​ൽ അ​ക​പ്പെ​ട്ട​ത്. പ​രീ​ക്ഷാ​ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ ഇ​വ​ർ​ക​യ​റി​യ ലി​ഫ്റ്റ് പ​കു​തി​വ​ഴി​യി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ചെ​ങ്ക​ൽ​ച്ചു​ള്ള​യി​ൽ നി​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​അ​ശോ​ക്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒരു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് ലി​ഫ്റ്റി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്.

Read More

എന്തിനെന്നറിയില്ല..! ച​വ​റ​യി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം യു​വാ​വി​നെ ലോ​ഡ്ജിൽ കയറി വെ​ട്ടി​ പരിക്കേൽപിച്ചു; പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായി പോലീസ്

ച​വ​റ: ലോ​ഡ്ജ് മു​റി​യി​ൽ ക​യ​റി യു​വാ​വി​നെ ആ​റം​ഗ​സം​ഘം വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ചു. പന്മന കോ​ലം സ്വ​ദേ​ശി ശി​വ​പ്ര​സാ​ദി(36)​നെ​യാ​ണ് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.    പന്മന പു​ത്ത​ൻ​ച​ന്ത​യി​ലു​ള്ള ലോ​ഡ്ജി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു ആക്രമണം.  ബൈ​ക്കി​ലെ​ത്തി​യ സം​ഘംമു​റി​യു​ടെ ക​ത​ക് തു​റ​ന്ന് അ​ക​ത്തു​ക​യ​റി ശി​വ​പ്ര​സാ​ദി​നെ വ​ടി​വാ​ൾ​കൊ​ണ്ട് ത​ല​യ്ക്കു​വെ​ട്ടു​ക​യാ​യി​രു​ന്നു. ക​ന്പി​വ​ടി​കൊ​ണ്ട് ദേ​ഹ​ത്ത് അ​ടി​ക്കു​ക​യാ​യും ചെ​യ്ത​താ​യി ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ശി​വ​പ്ര​സാ​ദ് പ​റ​ഞ്ഞു.  ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തു. സം​ഘം​സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കു​ക​ളു​ടെ ന​ന്പ​രു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Read More