ചാത്തന്നൂർ: കർഷകരെ സഹായിക്കാൻ നബാർഡും മറ്റ് ഏജൻസികളും നൽകുന്ന പണം യഥാർഥ കർഷകർക്ക് നൽകാതെ വകമാറ്റി സമ്പന്നർക്ക് നൽകുന്നതിൽനിന്ന് ദേശസാൽകൃത ബാങ്കുകൾ പിൻമാറണമെന്ന് ഡിസിസിപ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കേന്ദ്രസം സ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് കർഷകകോൺഗ്രസ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാത്തന്നൂരിൽ നടത്തിയ പ്രതിഷേധ സായാഹ്നസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിന്ദുകൃഷ്ണ. ദേശസാൽകൃതസഹകരണബാങ്കുകൾ നൽകിയിട്ടുള്ള കാർഷികവായ്പകൾ അർഹരായവർക്കാണ് നൽകിയിട്ടുള്ളത് എന്നതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ നൽകിയ കർഷക പെൻഷൻപോലുംനൽകാൻതയാറാകാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത് . നിയോജക മണ്ഡലത്തിൽ തരിശായി കിടക്കുന്ന ഭൂമിയിൽ കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽവരുംവർഷങ്ങളിൽ കൃഷിചെയ്യുമെന്നും അവർ പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാപ്രസിഡന്റ് കാഞ്ഞിരവിളയിൽ ഷാജഹാൻ, മുഖ്യപ്രഭാഷണം നടത്തി.കെപിസിസിനിർവാഹക സമിതിഅംഗം നെടുങ്ങോലംരഘു, വി.വിജയമോഹൻ,എസ്.ശ്രീലാൽ,എൻ.ഉണ്ണികൃഷ്ണൻ, സിസിലി സ്റ്റീഫൻ,ചാത്തന്നൂർമുരളി തുടങ്ങിയവർ പ്രസംഗിച്ചു.
Read MoreCategory: Kollam
മണലൂറ്റുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേർ പോലീസ് പിടിയിൽ
വിഴിഞ്ഞം: ഉച്ചക്കട പയറ്റുവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഏഴു പ്രതികളെ വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തു. പയറ്റുവിള സ്വദേശികളായ ബിനു(29),മനോജ്(28),രാഹുല്‍(21),ദീപു(20),ചന്തു(24),ശ്രീജിത്ത്(25),ബിജു(40) എന്നിവരെയാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകുന്നേരം 3.30 ഓടെയാണ് പയറ്റുവിള ജംഗ്ഷനുസമീപത്ത് വച്ച് പയറ്റുവിള കരയ്ക്കാട്ടുവിള വീട്ടില്‍ മണികണ്ഠന് എന്ന് വിളിക്കുന്ന ബിജുവിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മൂന്നു ബൈക്കുകളിലായി എത്തിയ പ്രതികള്‍ ബിജുവിന്റെ കൈയിലും കാലിലും വെട്ടുകയും വയറ്റില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടന്ന ബിജുവിനെ നാട്ടുകാരാണ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചത്. രണ്ട് ദിവസം മുന്‍പായിരുന്നു ബിജുവിന്റെ സുഹൃത്ത് സതീഷ് കുമാറിനെ പുലിയൂര്‍കോണത്ത് വച്ച് ആറംഗ അക്രമിസംഘം തലയില്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. മണലൂറ്റുന്നതുമായി ബന്ധപ്പെട്ട് പ്രതികളും യുവാക്കളും തമ്മിൽ ഉണ്ടായിരുന്ന വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് വിഴിഞ്ഞം പോലിസ് പറഞ്ഞു. വിഴിഞ്ഞം സിഐ എന്‍.ഷിബു, വിഴിഞ്ഞം എസ്ഐ പി.രതീഷ്,ഗ്രേഡ് എസ്ഐ…
Read Moreമിസിഡ്കോൾ പ്രണയത്തിനിടെ ഇരുവരും നാടുചുറ്റാനിറങ്ങി; യുവതിയുമായി വിജയന സ്ഥലത്തെത്തിയപ്പോൾ കാമുകന്‍റെ സുഹൃ ത്തുക്കൾ പീഡിപ്പിക്കാൻ ശ്രമിച്ചു; ഒടുവിൽ
കൊട്ടാരക്കര: പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം, കാമുകനുൾപ്പെടെ മൂന്ന് പേർ പിടിയിൽ. പനവേലി അമ്പലക്കര ഇരുകുന്നം പ്രമോദ് ഭവനിൽ പ്രദീപ് കുമാർ(23), രഞ്ജിത്ത് വിലാസത്തിൽ രഞ്ജിത്ത്(35), ഇഞ്ചവിള ശ്രീജിത്ത് ഭവനിൽ ശ്രീജിത്ത് കുമാർ(24) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. വെട്ടിക്കവല സ്വദേശിനിയായ 22 കാരിയെയാണ് ഇവർ പീഡിപ്പിക്കാൻ ശ്രമിച്ചത്. മൊബൈൽ ഫോൺ ബന്ധം വഴി പ്രദീപ് കുമാർ യുവതിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടർന്ന് കഴിഞ്ഞ അഞ്ചിന് രാത്രി 7.30 ഓടെ പ്രദീപ് വാഹനവുമായി എത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയി. പുനലൂരും പരിസരങ്ങളിലും കറങ്ങിയ ശേഷം 11.30 ഓടെ സദാനന്ദപുരം നിരപ്പിൽ ഭാഗത്തെ വിജനമായ സ്‌ഥലത്തെത്തിച്ചു. പ്രദീപിന്റെ സുഹൃത്തുക്കളായ ശ്രീജിത്തും രഞ്ജിത്തും ഇവിടെ എത്തുകയും യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ബലപ്രയോഗത്തിനിടെ കുതറി ഓടിയ യുവതി സമീപത്തെ വീട്ടിൽ എത്തിയാണ് അഭയം പ്രാപിച്ചത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര…
Read Moreഇത് പാലോട്ടുകാരുടെ സമരവിജയം..! അക്കേഷ്യാ, മാഞ്ചിയം മരങ്ങൾ നിരോധിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിരന്തര സമരത്തിലൂടെ നേടിയ വിജയം
പാലോട്: കഴിഞ്ഞ അഞ്ച് വര്‍ഷമായി പാലോട്ടുകാര്‍ നടത്തുന്ന നിരന്തര സമരങ്ങളുടെ വിജയമാണ് അക്കേഷ്യാ, മാഞ്ചിയം എന്നീ മരങ്ങള്‍ നിരോധിച്ചു കൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപനം . വരുന്ന തലമുറക്ക് കരുതിവക്കാന്‍ അല്പം ശുദ്ധജലം, വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാതിരിക്കാനായി അവര്‍ക്ക് സ്വസ്ഥമായ കാട് എന്നീ ആവശ്യങ്ങളുന്നയിച്ച് പാലോട് മേഖലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സന്നധ സംഘടനകളും കര്‍ഷക കൂട്ടായ്മകളും വലുതും ചെറുതുമായി നിരവധി സമരപരിപാടികളാണ് നടത്തിവന്നത്. ഒറ്റപ്പെട്ട സമരങ്ങള്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഏകോപിപ്പിക്കുകയും സമരം തെരുവിലേക്കും വനംവകുപ്പിന്റെ ഓഫീസിലേക്കും വ്യാപിക്കുകയും ചെയ്തു. സമരത്തിന് ഗ്രന്ഥശാലകള്‍ , ക്ലബുകള്‍, യുവജനസംഘടനകള്‍, കോളജ്,സ്കൂള്‍ വിദ്യാര്‍ഥികള്‍, എന്നിവര്മുന്നിട്ടിറങ്ങിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട്, വിതുര, തൊളിക്കോട് പഞ്ചായത്തുകള്‍ പാലോട് വനംറേഞ്ച് ഓഫീസ് കേന്ദ്രീകരിച്ച് സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പഞ്ചായത്തുകള്‍ വില്ലന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനെതിരെ പ്രമേയങ്ങള്‍ പാസാക്കി. സര്‍ക്കാരിനും വനംവകുപ്പിനും നല്കി.…
Read Moreഈ ചുമട് പട്ടിണി മാറ്റാൻ..! സംസ്‌ഥാന പവർ ലിഫ്റ്റിംഗ് ചാമ്പ്യന്‍ നിഖിലേഷ് ദാരിദ്ര്യവും കഷ്ടപ്പാടും മൂലമുള്ള ജീവിതഭാരം ഉയർത്താൻ പാടുപെടുന്നു
നെടുമങ്ങാട് : ഓരോ മത്സരത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്പോൾ ചുറ്റും നിന്ന് കൈയടിക്കുന്നവരുടെ ആവേശത്തിനപ്പുറം ജീവിതം കെട്ടിപ്പെടുക്കാൻ ഒരു തൊഴിലായിരുന്നു നിഖിലേഷ് എന്ന ചെറുപ്പക്കാരന്‍റെ സ്വപ്നം. മത്സരവേദികളിലെത്താനുള്ള തുക പോലും അധ്വാനിച്ചുണ്ടാക്കി ഓരോ മത്സരങ്ങളും നിശ്ചദാർഡ്യത്തോടെ പിന്നിടുകയായിരുന്നു. പവർ ലിഫ്റ്റിംഗിനെ സ്നേഹിച്ചും ആരാധിച്ചും കാണികളെ സജീവമാക്കിയപ്പോഴും കൂട്ടായിരുന്ന ദാരിദ്ര്യവും കഷ്ടപ്പാടും ഇന്നും തുടരുന്നു. ഏഴ് വർഷം സംസ്‌ഥാന പവർ ലിഫ്റ്റിംഗ് (ഭാരദ്വഹനം) ചാന്പ്യനായിരുന്ന നിഖിലേഷാണ് ഉപജീവനത്തിനായി ചുമട് എടുക്കുന്നത്. എസ്.എം.ഭവനിൽ നിഖിലേഷ് എന്ന ഈ ചാന്പ്യൻ ഇന്ന് സിമെന്റ് ഗോഡൗണിലെ ചുമട്ടുതൊഴിലാളിയാണ്. നെടുമങ്ങാട് മുൻസിപ്പൽ ജിംനേഷ്യത്തിൽ നിന്നും പവർലിഫ്റ്റിംഗ് പരിശീലനം തുടങ്ങിയ നിഖിലേഷ് ഏഴ് വർഷം സംസ്‌ഥാന ചാന്പ്യനും സ്ട്രോംഗ്മെൻ ഓഫ് കേരളയുമായിരുന്നു. കേരള സർവകലാശാല പവർ ലിഫ്റ്റിംഗ് ചാന്പ്യഷിപ്പിൽ റിക്കാർഡ് വിന്നറായിരുന്നു നിഖിലേഷ്. 2000ൽ പഞ്ചാബിൽ നടന്ന ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ ദേശീയ റിക്കാർഡ്…
Read Moreകുടിവെള്ളത്തിലും രാഷ്ര്‌ടീയം..! കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ കുടിവെളളം വിതരണം ചെയ്യുന്നതിൽ അധികൃതർക്ക് വിവേചനം ; പിന്നിൽ എംഎൽഎയെന്ന് ആരോപണം
ശാസ്താംകോട്ട: കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ കുടിവെളളം വിതരണം ചെയ്യുന്നതിൽ അധികൃതർ വിവേചനം കാട്ടുന്നതായി പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ആരോപിച്ചു. വേനൽക്കാലത്ത് കുടിവെളളക്ഷാമം രൂക്ഷമായതിനെതുടർന്നാണ് താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലും കുടിവെളളം വിതരണം ആരംഭിച്ചത്. ശാസ്താംകോട്ട കായലിൽനിന്നുളള വെളളം ഫിൽട്ടർ ചെയ്ത് ടാങ്കുകളിൽനിറച്ച് ലോറികളിലൂടെയാണ് വിതരണം നടത്തുന്നത്. മറ്റ്പഞ്ചായത്തുകൾക്കെല്ലാം രണ്ട് ടാങ്ക് വീതം നൽകുമ്പോൾ കുന്നത്തൂരിന് വല്ലപ്പോഴും ഓരോന്ന് മാത്രമാണ് നൽകുന്നതത്രേ. താലൂക്കിൽ കോൺഗ്രസ് ഭരിക്കുന്ന ഏകപഞ്ചായത്താണ് കുന്നത്തൂരെന്നതിനാലാണ് അവഗണനനേരിടേണ്ടിവരുന്നതെന്ന് പറയപ്പെടുന്നു. ഇതിനുപിന്നിൽ സിപിഎം ഏരിയാനേതൃത്വവും കോവൂർകുഞ്ഞുമോൻ എംഎൽഎയും നടത്തുന്ന രാഷ്ര്‌ടീയ ഇടപെടലുമാണ് കുന്നത്തൂരിന് കുടിവെളളം കിട്ടാക്കനിയാക്കുന്നതെന്നാണ് ആക്ഷേപം. കുന്നത്തൂർ തഹസീൽദാരും ഇതിന്കൂട്ടുനിൽക്കുകയാണെന്ന് പറയപ്പെടുന്നു. കുടിവെളളക്ഷാമം അതിരൂക്ഷമായ കുന്നത്തൂരിൽ ജനം നെട്ടോട്ടമോടുമ്പോഴാണ് കുടിവെളളത്തിൽപ്പോലും രാഷ്ര്‌ടീയം കലർത്തി അധിക്യതർ രസിക്കുന്നത്. എൽഡിഎഫ് ഭരിക്കുന്ന മറ്റ് പഞ്ചായത്തുകളിൽ രണ്ട്ടാങ്ക് വീതം നൽകുമ്പോൾ ദിവസങ്ങൾ കുടുമ്പോൾപോലും കുന്നത്തൂരിന് ലഭിക്കേണ്ടുന്ന വിഹിതം ലഭ്യമാക്കാൻ അധിക്യതർ തയാറാകാത്തതിൽ പ്രതിഷേധംശക്‌തമാണ്.തഹസീൽദാരുടെ…
Read Moreനാളേക്കൊരു കരുതൽ..! മറൈൻ എൻഫോഴ്സ്മെന്‍റ് പിടിച്ചെടുത്ത വളമത്സ്യം കടലിൽ നിക്ഷേപിച്ചു; ബോട്ട് ഉടമയ്ക്കെ തിരെ 5 ലക്ഷം രൂപയുടെ പിഴ ചുമത്തി
ചവറ: കഴിഞ്ഞ ദിവസം മറൈൻ എൻഫോഴ്സ്മെന്‍റ് പിടിച്ചെടുത്ത വളമത്സ്യം (ചെറിയ മത്സ്യം) കളക്ടർമാരുടെ സാന്നി ധ്യത്തിൽ കടലിൽ നിക്ഷേപിച്ചു. കളക്ടർ ടി.മിത്ര, അസിസ്റ്റന്റ് കളക്ടർ ചിത്ര എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി 7.30 ഓടെയാണ് മറൈൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടർ കെ. സുഹൈർ മറൈൻ എൻഫോഴ്സ്മെന്റ് പോലീസ് എന്നിവർ മത്സ്യം ഉൾക്കടലിൽ നിക്ഷേപിച്ചത്. വളമത്സ്യം പിടിക്കാൻ ഉപയോഗിച്ച ബോട്ടിന് പിഴയായി അഞ്ച് ലക്ഷം രൂപ ചുമത്തി.എന്നാൽ ഇത് അടയ്ക്കാൻ ബോട്ട് ഉടമസ്‌ഥൻ തയ്യാറാകാത്തതിനെ തുടർന്ന് ബോട്ടിന്‍റെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടികളിലേക്ക് പോകുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു മറൈൻ എൻഫോഴ്സ്മെന്റിന്‍റെ പരിശോധനയിൽ ബോട്ട് പിടച്ചെടുത്തത്. ഏകദേശം ഏഴ് ലക്ഷം രൂപയുടെ ചെറുമത്സ്യങ്ങളെയാണ് നിയമം മറികടന്ന് പിടിച്ചത്. കടലിന്റെ ജൈവ സമ്പത്തിനെ ഇല്ലാതാക്കുന്ന ഇത്തരം നടപടികക്കെതിരെ വരും ദിവസങ്ങളിൽ ശക്‌തമായ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. പണ്ട്കാലങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ…
Read Moreവനിതാ പഞ്ചായത്ത് അംഗത്തെയും ഭർത്താവിനെയും സമീപവാസികളായ സ്ത്രീകൾ വീടുകയറി ആക്രമിച്ചു; സാരമായി പരിക്കേറ്റ മെമ്പര്‍ ചികിത്‌സതേടി
കുന്നത്തൂർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട വനിതാ പഞ്ചായത്തംഗത്തേയും ഭർത്താവിനേയും സമീപവാസികളായ സ്ത്രീകൾ വീട് കയറി മർദിച്ചതായി പരാതി. ശൂരനാട് തെക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും 13–ാം വാർഡ് അംഗവുമായ സ്നേഹാലയത്തിൽ ദീപയ്ക്കും ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണനുമാണ് മർദനമേറ്റത്. ഇന്നലെ രാവിലെ വടികളുമായെത്തിയ മൂന്നംഗ വനിതാ സംഘം ആദ്യം പഞ്ചായത്തംഗത്തേയും പിന്നീട് തടയാൻ ശ്രമിച്ച ഇവരുടെ ഭർത്താവിനേയും മർദിയ്ക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പഞ്ചായത്തംഗത്തിന്റെ മൂക്കിന് സാരമായ പരിക്കേറ്റു.ഇവർ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ചികിത്സ തേടി. അക്രമം നടത്തിയ വനിതകൾ ഇവിടുത്തെ സ്‌ഥിരം പ്രശ്നക്കാരാണെന്ന് പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ഈ സംഘത്തിന്റെ ആക്രമത്തിൽ സമീപവാസിയായ വീട്ടമ്മയുടെ തലയ്ക്ക് മുറിവേറ്റിരുന്നു. വനിതാ പഞ്ചായത്തംഗം ഇടപെട്ടാണ് അന്ന് ഇവർക്കെതിരെ കേസെടുത്തത്. ഇതിന്റെ വൈരാഗ്യം മൂലമാണ് തന്നെയും ആക്രമിയ്ക്കാൻ കാരണമെന്ന് പഞ്ചായത്തംഗം ആരോപിച്ചു. ശൂരനാട് പോലീസിൽ പരാതി നൽകി.
Read Moreസത്വര നടപടി സ്വീകരിക്കണം..! പിതൃബലി ക്കായി എത്തിച്ചേരുന്ന മുണ്ടയ്ക്കൽ പാപനാശനം തീരദേശം സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എം പി
കൊല്ലം: രൂക്ഷമായ കടലാക്രമണം നേരിടുന്ന കൊല്ലം മുണ്ടയ്ക്കൽ പാപനാശനം തീരദേശം സംരക്ഷിക്കുന്നതിനു പുലിമുട്ടോടു കൂടിയ കടൽഭിത്തി നിർമിക്കുവാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. കടലാക്രമണ പ്രദേശം സന്ദർശിച്ച ശേഷമാണ് ആവശ്യം ഉന്നയിച്ചത്. തീരദേശത്ത് നിർമ്മിച്ചിരുന്ന രണ്ട് കോൺക്രീറ്റ് വാട്ടർ ടാങ്കുകളും കടലാക്രമണത്തിൽ തകർന്നിരിക്കുന്നു. സമീപ ദിവസങ്ങളിൽ ഉണ്ടായ കടലാക്രമണം മൂലം തീരദേശവാസികൾക്കിടയിൽ ഭീതിജനകമായ അവസ്‌ഥ സംജാതമായിരിക്കുകയാണ്. ആയിരകണക്കിന് ആളുകൾ പിതൃബലിക്കായി എത്തിച്ചേരുന്ന ജില്ലയിലെ പ്രമുഖ തീരദേശത്തെ നിലനിർത്തുവാൻ കടൽഭിത്തി നിർമാണം അനിവാര്യമാണെന്നും സർക്കാർ ഉടൻ നടപടി എടുക്കണമെന്നും എംപി. പറഞ്ഞു.
Read Moreചരിത്രം പഠിപ്പിച്ച് പിള്ള സാർ..! ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റാകേണ്ടിയിരുന്നത് ഡോ. അംബേദ്കറായിരുന്നുവെന്ന് ആർ. ബാലകൃഷ്ണപിള്ള
കൊല്ലം : ഒരു ഹരിജൻ ഇന്ത്യയുടെപ്രസിഡന്റാകണമെന്ന് ഗാന്ധിജി പറഞ്ഞത് ഡോ. അംബേദ്കറെഉദ്ദേശിച്ചാണെന്നും, ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റാകേണ്ടിയിരുന്നത് ഡോ.അംബേദ്ക്കറായിരുന്നുവെന്നും മുൻമന്ത്രി ആർ. ബാലകൃഷ്ണപിള്ള . കോൺഗ്രസുമായിട്ടുള്ള അഭിപ്രായഭിന്നതയുടെ പേരിലാണ് അത് നടക്കാതെപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിഭവനിൽ കേരള ദലിത് ഫെഡറേഷൻ സംസ്‌ഥാന കമ്മിറ്റി സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കറുടെ 126ാംജന്മദിനദേശീയോത്സവത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കർ ദളിതരുടെ മാത്രമല്ല സമസ്തദരിദ്രരുടെയുംനേതാവായിരുന്നു. ദളിത് ജനവിഭാഗങ്ങൾക്ക് സംവരണം വേണ്ടായെന്നഅഭിപ്രായക്കാരനായിരുന്നു ഡോ. അംബേദ്ക്കർ. സംവരണം ദലിതരെ അവശരും അശ്രയരുമാക്കാനും ഉപകരിക്കൂവെന്നും ഡോ.അംബേദ്കർ പറഞ്ഞിരുന്നു. തന്നെപ്പോലെ ഉന്നതവിദ്യാഭ്യാസം നേടിമറ്റുള്ളവരേക്കാൾ മുന്നിലെത്താനാണ് അനുയായികളെ അംബേദ്കർ ഉദ്ബോധിപ്പിച്ചതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ആര് ഭരിച്ചാലും ഏറ്റവും കൂടുതൽ ചുഷണത്തിന് വിധേയമാകുന്നത് ആദിവാസികളും ദളിതരുമാണ്. ആദിവാസികൾക്ക് പിറന്നമണ്ണിൽ ഭൂമിയോ ചികിത്സാ സൗകര്യം പോലും ലഭിക്കുന്നില്ല. ഉള്ള സംവരണം പോലും നഷ്‌ടപ്പെടുത്തുന്ന തരത്തിലേക്കാണ് ഇപ്പോഴത്തെ ഭരണാധികാരികൾ നീങ്ങുന്നത്. ദളിതരിലെ ഭിന്നതയാണ്…
Read More