കൊല്ലം: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഗൾഫ് നാടുകളി ലേതുപോലെ ദുരിത പൂർണമായ ലേബർ ക്യാമ്പുകൾ കേരളത്തിൽ അനുവദിക്കില്ലെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ.തൊഴിലാളികൾക്ക് പ്രാഥമിക സൗകര്യമുൾപ്പെടെ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കാത്ത കോൺട്രാക്ടർമാർക്ക് നോട്ടീസ് നൽകും. തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ശില്പശാലയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. തൊഴിലാളികളിലെ ക്രിമിനൽ പശ്ചാത്തലം സർക്കാർ ജാഗ്രതയോടെ നോക്കിക്കാണുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ കുറ്റമറ്റ രീതിയിൽ നടപ്പാക്കിയാൽഇത്തരം ഭയാശങ്കകൾ ഇല്ലാതാക്കാൻ കഴിയും. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിൽ വകുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. ഐഷാപോറ്റി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ, റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ…
Read MoreCategory: Kollam
വാഹനങ്ങൾ തമ്മിൽ മുട്ടിയതിനെതുടർ ന്നുണ്ടായ തർക്കം; സിനിമാപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
കൊല്ലം: വാഹനങ്ങൾ തമ്മിൽ മുട്ടിയതിനെതുടർന്നുണ്ടായ തർക്കം പരിഹരിക്കാൻ സിനിമാപ്രവർത്തകരെ ഈസ്റ്റ് പോ ലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഒമ്പതോടെ പോളയത്തോട് വച്ചാണ് സിനിമാപ്രവർത്തകർ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി തട്ടിയത്. ഇരു വാഹനങ്ങളിലേയും യാത്രക്കാർ തമ്മിൽ വാക്കേറ്റം രൂക്ഷമായപ്പോൾ പോലീസ് എത്തി ഇരു കൂട്ടരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരിൽ ചിലർ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു. സിനിമയിലെ ഡാൻസ് യൂണിറ്റിൽപ്പെട്ടവരാണ് ഇവർ. കോഴിക്കോടുനിന്നും തിരുവനന്തപുരത്തേക്ക് പോയതാണ്.
Read Moreദാഹമകറ്റാൻ അവർ ഒത്തുചേർന്നു..! കുടിവെള്ളക്ഷാമം പരിഹരിക്കാൻ സ്ത്രീകൾ മുന്നിട്ടിറങ്ങി നിർമിച്ചത് അഞ്ച് കുളങ്ങൾ
കാട്ടാക്കട: നെയ്യാർ അണക്കെട്ട് പിന്നെ കാളിപ്പാറ ശുദ്ധജല പദ്ധതിയും. പക്ഷേ വെള്ളം മാത്രമില്ല. അതിനാൽ തന്നെ കണ്ടം തിട്ട ഗ്രാമത്തിലെ സ്ത്രീകൾ രംഗത്തിറങ്ങി. കണ്ടംതിട്ട വാർഡിലെ കുടിവെള്ളക്ഷാമം നേരിടാൻ ഒടുവിൽ സ്ത്രീകൾ തീരുമാനിച്ചു. രണ്ടുദിനം കൊണ്ട് അവർ വാർഡിൽ അഞ്ച് ചെറുകുളങ്ങൾ നിർമിച്ച് മാതൃകയായി. വാർഡിൽ നീരുറവകൾ കണ്ടെത്തി. പിന്നെ അവ വെട്ടി വലുതാക്കി.തൊഴിലുറപ്പ് തൊഴിലാളികളായ നൂറോളം സ്ത്രീകളുടെ രണ്ടുദിവസത്തെ അധ്വാനമാണ് അഞ്ച് കുളങ്ങൾ. നെയ്യാർ കാളിപ്പാറ കുടിവെള്ളപദ്ധതി കണ്ടംതിട്ട വാർഡിലെ ഭൂരിഭാഗം ജനങ്ങൾക്കും അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കടുത്ത വേനലോടെ ഇവിടെ ജലക്ഷാമം രൂക്ഷമായി. പ്രതിസന്ധി പരിഹരിക്കാൻ വേണ്ടിയും മഴക്കാലത്ത് ജലം സംഭരിച്ചു നിർത്താനും വേണ്ടിയാണ് സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നീരുറവകൾ കണ്ടെത്തിയത്. കണ്ടംതിട്ട വാർഡിലെ തന്പിക്കോണത്ത് രണ്ടും, കാക്കണം വിള, ഇടവാച്ചൽ കളിയൽ എന്നീ സ്ഥലങ്ങളിൽ ഓരോ കുളവും സ്വകാര്യ വ്യക്തികളുടെ സമ്മതം…
Read Moreഅപ്പോൾ എല്ലാം ശരിയാകും..! തോട്ടം മേഖലയെ ഉൾപ്പെടുത്തി രണ്ടാം ഭൂപരിഷ്കരണം നടപ്പിലാക്കണമെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഭൂസമരരംഗത്ത് ഉയർന്നുവരുന്ന പുത്തൻ ആവശ്യങ്ങൾ പരിഗണിച്ച് 60 വർഷം പിന്നിട്ട ഭൂപരിഷ്കരണം തോട്ടം മേഖലയെ കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കർമവേദിയും ആദിവാസി ദളിത് മുന്നേറ്റ സമിതിയും സംയുക്തമായി തിരുവനന്തപുരം അധ്യാപക ഭവനിൽ സംഘടിപ്പിച്ച കാർഷിക ഭൂപരിഷ്കരണവും ഭൂരഹിതരും എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ രണ്ടാം ഭൂപരിഷ്കരണ നിയമം ആവിഷ്കരിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഒ. രാജഗോപാൽ എംഎൽഎ അഭിപ്രായപ്പെട്ടു. ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി എംഎൽഎ, എഡിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ, എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ, കർമവേദി പ്രസിഡന്റ് പാലോട് സന്തോഷ്, ജസ്റ്റിസ് ഡി. ശ്രീദേവി, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
Read Moreഎംഎൽഎ സിംപിൾ ആണ് പവർഫുള്ളും..! പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കാൻ കെഎസ്ആർടിസി ബസിൽ യാത്രക്കാരനായി ആൻസലൻ എംഎൽഎ
നെയ്യാറ്റിൻകര: പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവുമായി കെ. ആൻസലൻ എംഎൽഎ കഐസ്ആർടിസി ബസിൽ യാത്രക്കാരനായി. നെയ്യാറ്റിൻകരയിൽ ഇന്നലെ ആരംഭിച്ച ടൗണ് ബസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചതിനു ശേഷമായിരുന്നു എംഎൽഎ യുടെ ബസ് യാത്ര. നഗരസഭ ചെയർപേഴ്സണ് ഡബ്ല്യു.ആർ ഹീബ, പ്രതിപക്ഷ നേതാവ് ലളിത, കൗണ്സിലർമാരായ ഗ്രാമം പ്രവീണ്, വി. ഹരികുമാർ, സോണൽ ട്രാൻസ്പോർട്ട് ഓഫീസർ ശരത്കുമാർ, നെയ്യാറ്റിൻകര ഡിടിഒ സുരേഷ്, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ ബസ് സർവീസിന്റെ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു. നെയ്യാറ്റിൻകരയിൽ ആദ്യമായാണ് ടൗണ് സർവീസിന് തുടക്കം കുറിച്ചത്. ആശുപത്രി ജംഗ്ഷൻ- മാന്പഴക്കര- മാരായമുട്ടം- നെയ്യാറ്റിൻകര, ആശുപത്രി ജംഗ്ഷൻ- അമരവിള-മാരായമുട്ടം-മാന്പഴക്കര- നെയ്യാറ്റിൻകര, ആശുപത്രി ജംഗ്ഷൻ- ഓലത്താന്നി- മണലുവിള- ബാലരാമപുരം- നെയ്യാറ്റിൻകര എന്നിവയാണ് ടൗണ് സർവീസുകൾ.
Read Moreസത്യം പുറത്ത് വരട്ടെ..! സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിടണം; നാലകത്ത് ബഷീറിനെതിരായ അഴിമതി ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ടോം ജോസഫ്
തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിടണമെന്ന് ദേശീയ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ്. മോശം ഭാരവാഹികൾക്കെതിരെ നടപടി എടുക്കണം. അസോ. സെക്രട്ടറി പ്രഫ. നാലകത്ത് ബഷീറിനെതിരായ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നും ടോം ജോസഫ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സ്പോട്സ് കൗണ്സിൽ സെക്രട്ടറിക്കും അദ്ദേഹം പരാതി നൽകി. വോളിബോൾ അസോസിയേഷനെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമർശിച്ചതിന് ടോം ജോസഫിനെ ഭാരവാഹികൾ വിമർശിച്ചിരുന്നു. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് ടോമിൽ നിന്നുണ്ടായത്. കേരളത്തിൽ ദേശീയ ഗെയിംസ് നടന്നപ്പോൾ ടോമിനെ ടീമിൽ ഉൾപ്പെടുത്തിയതാണ് നമുക്ക് മെഡൽ നഷ്ടമാകാൻ കാരണമായത്. ടോം വിരമിക്കണമെന്ന് തങ്ങൾക്ക് ആഗ്രഹമില്ല. എന്നാൽ ശാരീരിക ക്ഷമതയില്ലാത്ത കളിക്കാരെ വച്ചു പൊറുപ്പിക്കാൻ കഴിയില്ല. ടോമിന് അർജുന അവാർഡ് ലഭ്യമാക്കാൻ അസോസിയേഷൻ ഒന്നും ചെയ്തില്ലെന്ന ആരോപണം ശരിയല്ലെന്നും ഭാരവാഹികൾ പറഞ്ഞിരുന്നു. – See more at:
Read Moreവേട്ടയ്ക്ക് അനുമതി കിട്ടി..! നാട്ടിൽ ക്വട്ടേഷൻ പ്രവർത്തനവും കൊലപാതകങ്ങളും വർധിച്ചു; കാപ്പചുമത്തി ജയിലിലടയ്ക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: ക്വട്ടേഷൻ പ്രവർത്തനവും കൊലപാതകങ്ങളും ഏറിയതോടെ ഗുണ്ടാവേട്ടയ്ക്കു മുഖ്യമന്ത്രിയുടെ നിർദേശം. 2,010 ഗുണ്ടകളുടെ പട്ടിക ഇന്റലിജൻസ് വിഭാഗം തയാറാക്കിയതായിട്ടാണ് സൂചന. ക്വട്ടേഷൻ സ്വീകരിച്ച് ആക്രമണം നടത്തുന്ന ഇത്തരക്കാർക്കെതിരേ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒരോ ജില്ലയിലും പിടികൂടേണ്ട ഗുണ്ടകളുടെ പട്ടികയും പോലീസ് തയാറാക്കിയിട്ടുണ്ട്
Read Moreആ സ്നേഹം മാത്രം മതി..! ഞങ്ങൾ എൽഡിഎഫിനോട് ഒന്നും ചോദിച്ചിട്ടിമില്ല അവർ എന്തെങ്കിലും തരാമെന്നും പറഞ്ഞിട്ടുമില്ലെന്ന് ആർ. ബാലകൃഷ്ണപിളള
എം.സുരേഷ്ബാബു തിരുവനന്തപുരം: കേരള കോണ്ഗ്രസ് ബി ഇടതുമുന്നണിയോട് ഒരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ ഒരു സ്ഥാനവും നൽകാമെന്ന് പറഞ്ഞിട്ടില്ലെന്നും കേരള കോണ്ഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള. ഇടതുമുന്നണിയുമായി പാർട്ടി നല്ല ബന്ധത്തിലാണ്. ബന്ധത്തിന് കോട്ടം ഉണ്ടാക്കുന്ന യാതൊരു സംഭവവികാസങ്ങളും ഉണ്ടായിട്ടില്ലെന്നും ബാലകൃഷ്ണപിള്ള രാഷ്ട്രദീപികയോട് പറഞ്ഞു. തങ്ങളെ എൽഡിഎഫിൽ ഇതുവരെയും എടുത്തിട്ടുകൂടിയില്ല. പിന്നെ എങ്ങനെയാണ് സ്ഥാനമാനങ്ങൾ ആവശ്യപ്പെടുക. ഇടതുമുന്നണിയോടൊപ്പം സഹകരിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയോട് സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ടെന്നും അവർ സ്ഥാനമാനങ്ങൾ നൽകില്ലെന്ന് പറഞ്ഞതായും വരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അതൊക്കെ ഓരോരുത്തരുടെയും ഉൗഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാബിനറ്റ് പദവിയോടെ മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ സ്ഥാനം ആർ.ബാലകൃഷ്ണപിള്ളക്ക് നൽകണമെന്ന് കേരള കോണ്ഗ്രസ് ബി ആവശ്യപ്പെട്ടപ്പോൾ എൽഡിഎഫ് നേതൃത്വം അത് നിരസിക്കുകയും ഇതേ തുടർന്ന് എൽഡിഎഫുമായുള്ള ബന്ധം…
Read Moreനിങ്ങൾക്കെന്ന അറിയാമല്ലേ..! ദളിതർക്കെതിരെ പോലീസിന്റെ അതിക്രമങ്ങൾ തുടർന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബിന്ദുകൃഷ്ണ
കൊല്ലം: ദളിത് വിഭാഗങ്ങൾക്കെതിരെ ജില്ലയിലുടനീളം പോലീസ് അതിക്രമങ്ങൾ വർധിച്ചു വരികയാണെന്നും ഇത് തുടരാനാണ് ഭാവമെങ്കിൽ ജില്ലയിൽ ശക്തമായ ചെറുത്ത് നിൽപ് കോൺഗ്രസ് സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു തൃക്കോവിൽവട്ടം പഞ്ചായത്തിൽ തട്ടാർകോണത്ത് ദളിത് വിഭാഗത്തിൽപ്പെട്ട സജീവിന്റെ വീട്ടിൽ കഴിഞ്ഞ രാത്രിയിൽ കിളികൊല്ലൂർ പോലീസ് അതിക്രമിച്ച് കയറുകയും സജീവിനേയും ഭാര്യയെയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതേ തുടർന്ന് സജീവിന്റെ കൈ ഒടിയുകയും ഭാര്യ പരിക്കേറ്റ് ആശുപത്രിയാലുവകയും ചെയ്തു. സമീപകാലത്ത് അഞ്ചാലുംമൂട്ടിൽ ദളിതരായ യുവാക്കളെ പോലീസ് ക്രൂരമായി മർദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ശക്തമായ നടപടികൾ കുറ്റവാളികൾക്കെതിരെ എടുക്കാത്തു കൊണ്ടാണ് ദളിതർക്കെതിര അതിക്രമങ്ങൾ ആവർത്തിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിചേർത്തു. പ്രസിഡന്റിനൊപ്പം ഡി സി സി ഭാരവാഹികളായ എസ് വിപിനചന്ദ്രൻ, എസ് ശ്രീകുമാർ, എൻ ഉണ്ണികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.
Read Moreസഖാവിന്റെ ഇടം കൈയ്യാ..! മുഖ്യമന്ത്രിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാൾ പിടിയിൽ; വീട്ടമ്മയ്ക്ക് നഷ്ടമായത് അരലക്ഷം
കാട്ടാക്കട: മുഖ്യമന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് രണ്ടുപേരെ കബിളിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കാട്ടാക്കട മൂങ്ങോട്ടുകോണം സ്വദേശിയും ഇപ്പോൾ ബാലരാമപുരം മുക്കം പാലമൂട്ടിൽ താമസിക്കുന്നവനുമായ രാധാക്യഷ്ണനാണ് ( 42) അറസ്റ്റിലായത്. മുക്കം പാലമൂട് സ്വദേശികളായ ഇന്ദിര മകൾ മിനി അവരുടെ സഹോദരൻ എന്നിവരിൽ നിന്നാണ് 25000 രൂപ വച്ച് പണം വാങ്ങിയത്.ഇന്ന് രാവിലെയാണ് രാധാകൃഷ്ണനെ കാട്ടാക്കട പോലീസ് പിടികൂടിയത് രാധാകൃഷ്ണനെ ചോദ്യം ചെയ്തു വരികയാണ്. തനിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടെന്നും അത് ഉപയോഗിച്ച് ജോലി വാങ്ങി നൽകാമെന്നും പറഞ്ഞാണ് ഇയാൾ ഇന്ദിരയെ സമീപിച്ചത്. തുടർന്ന് ഇയാളെ വിശ്വസിച്ച് ഇന്ദിര തന്റെ രണ്ടു മക്കൾക്കും ജോലി കിട്ടാനായി 50000 രൂപ നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ വ്യാജ ലെറ്റർപാഡും കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാത്തതിനാൽ രാധാകകൃഷ്ണനെ സമീപിച്ചു. പല കാരണങ്ങൾ…
Read More