തിരുവനന്തപുരം : ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിന്റെ അറ്റകുറ്റപ്പണികളുടെ ഭാഗമായി ആകെ 17,42,747 രൂപ ചെലവഴിച്ചിട്ടുണ്ടെന്നും എന്നാൽ മോടി പിടിപ്പിക്കുന്നതിനായി ഒന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ അതിഥി സൽകാരത്തിനായി കമ്മീഷനിൽ നിന്ന് തുകയൊന്നും ചിലവഴിച്ചിട്ടില്ല. 6,605 രൂപ യാത്രാ ബത്ത ഇനത്തിൽ ചെലവഴിച്ചു. സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് പോസ്റ്റുകളിലായി 137 പേരുടെ ഒഴിവുകളുണ്ട്. ഇതിൽ ഐഎഎസിൽ 85 പേരുടെയും ഐപിഎസിൽ സീനിയർ ഡ്യൂട്ടി പോസ്റ്റിലെ 12 ഒഴിവുകൾ ഉൾപ്പെടെ 52 പേരുടെയും ഒഴിവുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പള്ളി, മുല്ലക്കര രത്നാകരൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
Read MoreCategory: Kollam
വിശന്നു കഴിഞ്ഞാപ്പിന്നെ.! ഭക്ഷണം നൽകാൻ വൈകിയതിനെ തുടർന്ന് കാന്റീന് ജീവനക്കാരനെ മര്‍ദിച്ച സംഭവം; പിസി ജോര്‍ജിനെതിരെ കേസെടുത്തു
തിരുവനന്തപുരം: ഭക്ഷണം നല്കാന് വൈകിയതിനു കാന്റീന് ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജിനെതിരെ കേസ്. കാന്റീന് ജീവനക്കാരനായ മനു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസാണ് കേസെടുത്തത്. അസഭ്യം പറയുക, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് . ജോര്‍ജിന്റെ സഹായി സണ്ണിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷണം നല്കാന് വൈകിയതിന് തന്നെ പി.സി.ജോര്‍ജ് എംഎല്‍എയും സഹായിയും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നായിരുന്നു മനുവിന്റെ പരാതി. മര്‍ദ്ദനത്തില്‍ മനുവിന്റെ കണ്ണിനും ചുണ്ടിനും പരിക്കേറ്റു. എന്നാല്‍,താന്‍ ജീവനക്കാരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു പി.സി.ജോര്‍ജ് പറഞ്ഞത്. അതേസമയം, സംഭവം ക്രിമിനല്‍ കേസ് തന്നെയാണെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് വ്യക്തമാക്കിയിരുന്നു. നിയമസഭാംഗം എന്ന പരിഗണന പി.സി.ജോര്‍ജിനു ലഭിക്കില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സ്പീക്കര്‍ പറഞ്ഞതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.
Read Moreനാട്ടുകാരുടെ ഉറക്കംകെടുത്തി വീണ്ടും..! ചെമ്പനരുവിയിൽ നിന്ന് പശുക്കൾ അപ്രത്യക്ഷ മാകുന്നു..! പുലിയെ കണ്ടതായി വനംവകുപ്പ് ; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
പത്തനാപുരം: ചെമ്പനരുവിയിൽ പുലിപേടിയിൽ ജനങ്ങൾ. കഴിഞ്ഞ ദിവസം രണ്ട് പശുക്കളെ പുലി കടിച്ച് കൊന്നതോടെയാണ് ജനങ്ങൾ ഭീതിയിലായത്. കടമ്പുപാറ ഉപ്പുകുഴി നമ്പ്യാർ മഠത്തിൽ തങ്കച്ചൻ, നാരായണൻ എന്നിവരുടെ വളർത്തു പശുക്കളെയാണ് പുലി കടിച്ച് കൊന്നത്. വീടിന് സമീപം മേയാൻ വിട്ട പശുക്കൾക്കാണ് പുലിയുടെ ആക്രമണമേറ്റത്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി പുലിപ്പേടിയിലാണ് നിവാസികൾ. പ്രദേശത്ത് പശുക്കളെ കാണാതാവുന്നതും പതിവാണ്. കഴിഞ്ഞ ആഴ്ച്ച ഫോറസ്റ്റ്കാർ ജീപ്പിൽ സഞ്ചരിക്കവെ പുലി റോഡ് ക്രോസ് ചെയ്യുന്നത് കണ്ടതും ഭീതി വർദിക്കുന്നതിന് കാരണമായി. പാടത്ത് നിന്ന് രണ്ടുമാസം മുൻപ് പിടികൂടിയ പുലിയെ അച്ചൻകോവിലിൽ പുലിക്കയത്താണ് തുറന്ന് വിട്ടത്. ഈ വനമേഖലയോട് ചേർന്നാണ് ചെമ്പനരുവി ഉപ്പുകണ്ടം. ഇതോടെ വനമേഖലയോട് ചേർന്ന പ്രദേശത്തോട് ചേർന്നവർ പകൽസമയത്ത് പോലും പുറത്തിറങ്ങാൻ ഭയക്കുകയാണ്.
Read Moreഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്..! മണൽ മാഫിയകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഡാർളി അമ്മൂമ്മയുടെ വീട്ടിൽ വെളിച്ചമെത്തി
നെയ്യാറ്റിൻകര: മണൽമാഫിയയ്ക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഡാർളി അമ്മൂമ്മയുടെ വീട്ടിലേയ്ക്ക് വൈദ്യുതിവെളിച്ചമെത്തിയതോടെ നെയ്യാറ്റിൻകര നഗരസഭയിലെ വൈദ്യുതീകരണ പദ്ധതി പൂർണ്ണമായും സാക്ഷാത്കരിക്കപ്പെട്ടു. ഉറ്റവരും ഉടയവരുമില്ലാതെ നെയ്യാറിന്റെ തീരത്തെ ഓലത്താന്നി കടവിൽ കഴിയുന്ന ഡാർളി അമ്മൂമ്മയുടെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ കെ. ആൻസലൻ എംഎൽഎ, സമ്പൂർണ്ണമായി വൈദ്യൂതീകരിച്ച നഗരസഭയായി നെയ്യാറ്റിൻകരയെ പ്രഖ്യാപിച്ചു. ചെയർപേഴ്സണ്‍ ഡബ്ല്യു.ആർ ഹീബ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പുന്നയ്ക്കാട് സജു, കൗണ്‍സിലർമാരായ എ. ലളിത, വിജയൻ, സുരേഷ്, ജോജിൻ, സത്യരാജ്, ഗ്രാമം പ്രവീണ്‍, സുനിതകുമാരി, നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാർ എന്നിവർ സംബന്ധിച്ചു. നെയ്യാറ്റിൻകര നഗരസഭയിലെ 369 വീടുകളാണ് പൂർണ്ണമായും വൈദ്യൂതീകരിച്ചത്. 37 ലക്ഷം രൂപ പദ്ധതിക്കായി വിനിയോഗിച്ചു. പദ്ധതി തുക എംഎൽഎ ഫണ്ട്, നഗരസഭ വിഹിതം എന്നിവയിൽ നിന്നാണ് ചെലവഴിച്ചതെന്ന് നഗരസഭ ചെയർപേഴ്സണ്‍ ഡബ്ല്യു.ആർ ഹീബ അറിയിച്ചു. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജനകീയമായാണ്…
Read Moreആരുടെയാ പോലീസ്..! റൂറൽ എസ്പിയുടെ ഡ്രൈവറെ പോലീസ് മർദ്ദിച്ച് അവശനാക്കി; എസ്പിയുടെ ഡ്രൈവറാണെന്ന് പറഞ്ഞിട്ടും ക്രൂരമായിമർ ദ്ദിക്കുകയായിരുന്നെന്ന് അനീഷ്
മാറനല്ലൂർ : തിരുവനന്തപുരം റൂറൽ എസ്പി അശോക് കുമാറിന്റെ ഡ്രൈവർക്ക് മർദനമേറ്റതായി പരാതി. ഉൗരൂട്ടന്പലം ഡാഫോഡിൽസിൽ അനീഷ് (32) നെയാണ് അകാരണമായി പോലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതായി പരാതി ഉയർന്നത്. ശനിയാഴ്ച ഏഴിനായിരുന്നു സംഭവം. മാറനല്ലൂർ ചീനിവിളയിലെ ഭാര്യാവീട്ടിലെത്തിയ അനീഷ് ഭാര്യയുടെ സഹോദരനുമായി കുടുബ വിഷയവുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായി. ഈ സമയം ബൈക്കിൽ സിവിൽ ഡ്രസിലെത്തിയ എത്തിയ മാറനല്ലൂർ പോലീസ്റ്റേഷനിലെ പോലീസുകാരൻ വീടിന്റെ ഗേറ്റിന് സമീപം നിന്നിരുന്ന അനീഷിനെ ചോദ്യം ചെയ്യുകയും സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോവുകയുമായിരുന്നു. ജീപ്പിൽ കയറ്റുന്നതിന് മുന്‍പ് പോലീസുകാർ അനീഷിനെ ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നിലിട്ട് മർദിച്ചെന്നും പരാതിയിൽ പറയുന്നു . സ്റ്റേഷനിലെത്തിച്ച അനീഷിനെ രാത്രി പത്തരയോടെ വിട്ടയച്ചു. മർദനത്തിൽ അനീഷിന്റെ മുതുകിന് ചതവ് പറ്റിയിട്ടുണ്ട്. ജീപ്പിൽ കയറ്റുന്നതിനിടയിൽ ഡോറിനിടയിൽ കുടുങ്ങി അനീഷിന്റെ കാലിനും പരിക്കേറ്റു . താൻ റൂറൽ എസ്പി യുടെ ഡ്രൈവറാണെന്ന് അവർത്തിച്ച് പറഞ്ഞിട്ടും…
Read Moreആരോഗ്യമേഖളയിലെ സൗജന്യ ചികിത്സാ പദ്ധതികള്‍ ഒന്നും നിര്‍ത്തലാക്കിയിട്ടില്ല; പ്രതിപക്ഷം തെറ്റായ വാർത്ത പ്രചരിപ്പിക്കു കയാണെന്ന് മന്ത്രി കെ.കെ ഷൈലജ
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയിലെ എല്ലാ സൗജന്യ ചികിത്സാ പദ്ധതികളും തുടര്‍ന്നും ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. സൗജന്യ ചികിത്സാ പദ്ധതികളൊന്നും നിര്‍ത്തലാക്കില്ല. ഇവ നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ളതാണ്. ഈ കാരണം പറഞ്ഞ് മുന്‍ ആരോഗ്യ മന്ത്രി ഇന്നു നടത്തുന്ന ഉപവാസം തികച്ചും രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എല്ലാ സാമൂഹ്യസുരക്ഷാ പദ്ധതികളും കൂടുതല്‍ ശക്തമായി നടപ്പിലാക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വരുത്തിവച്ച കുടിശികകള്‍ ഈ സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തു. കാരുണ്യ ഫണ്ടിലേക്ക് മാത്രം 391 കോടി രൂപ കൊടുക്കാന്‍ ബാക്കിയുണ്ടായിരുന്നു.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് പുതുതായി അഞ്ചു കാരുണ്യ ഫാര്‍മസികള്‍ ആരംഭിച്ചു. 12 എണ്ണത്തിന്റെ പണി പൂര്‍ത്തിയായി. ഇവ ഉടന്‍ ആരംഭിക്കും. 44 ഡയാലിസിസ് യൂണിറ്റുകളും 10…
Read Moreഎന്റെ മലയാളം..! ഭാഷയെ ഹൃദയപൂർവം സ്നേഹിക്കാനുള്ള സന്ദേശവുമായി മുൻ വൈസ് ചാൻസലർ മാതൃവിദ്യാലയത്തിൽ
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: മഹാരാഷ്ട്രയിലെ വാർധ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി വിശ്വവിദ്യാലയത്തിലെ മുൻ വൈസ് ചാൻസിലർ പ്രഫ. ജി. ഗോപിനാഥൻ ബാലരാമപുരത്തെ തന്റെ മാതൃവിദ്യാലയത്തിൽ ഇന്നലെ എത്തിയത് അതിഥിയായല്ല. അറിവിന്റെ അഗ്നി ഉള്ളിൽ ജ്വലിപ്പിച്ച ബാലരാമപുരം ഹൈസ്കൂളിൽ പഴയ വിദ്യാർഥിയുടെ അതേ ലാളിത്യത്തോടെയും വിനയത്തോടെയുമായിരുന്നു അദ്ദേഹത്തിന്റെ ആഗമനം. സ്കൂൾ കാലഘട്ടത്തിലെ പ്രിയപ്പെട്ട സതീർഥ്യനെ ആകസ്മികമായി കണ്ടുമുട്ടിയപ്പോൾ പരസ്പരം പങ്കുവയ്ക്കാൻ വിശേഷങ്ങളും അനേകം. ബാലരാമപുരം ഹൈസ്കൂളിലെ പ്രഗത്ഭരായ പൂർവ വിദ്യാർഥികളുടെ ശ്രേണിയിലെ ശ്രദ്ധേയ വ്യക്തിത്വമാണ് ഭാഷാവിശാരദനും പണ്ഡിതനും സാഹിത്യകാരനുമായ പ്രഫ. ജി. ഗോപിനാഥൻ. ഭാരതത്തിന് സ്വാതന്ത്ര്യം പ്രാപ്തമാകുന്പോൾ അദ്ദേഹത്തിന് നാല് വയസാണ് പ്രായം. ബാലരാമപുരം ഹൈസ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1962 -ൽ കേരള സർവകലാശാലയിൽ നിന്നും ഒന്നാം ക്ലാസ്സോടെ ഹിന്ദിയിൽ ബിരുദം നേടി. അലിഗർ മുസ് ലിം യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ ഹിന്ദി ഒന്നാം റാങ്കോടെ…
Read Moreശംഭോ മഹാദേവ..! ശിവരാത്രി മഹോത്സവ ത്തിൽ നാല് നിര്‍ധന യുവതികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കി മാണിക്കോട് മഹാദേവക്ഷേത്രം; അര ലക്ഷത്തോളം പേര് പങ്കെടുത്തു.
വെഞ്ഞാറമൂട്: നാല് നിര്ധനയുവതിക ള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കി മാണിക്കോട് മഹാദേവക്ഷേത്രം. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടന്ന സമൂഹവിവാഹത്തില്‍ നാ ല്‍ നിര്ധനയുവതിക ള്‍ക്ക് മംഗല്യഭാഗ്യം ലഭിച്ചത് . വെഞ്ഞാറമൂട് പഞ്ഞിയൂര് രോഹിണിഭവനില്‍ വാസുദേവന്‍ – പ്രസന്ന ദമ്പതികളുടെ മകള്‍ ശാന്തിയെ വര്‍ക്കല വെളുത്താന്‍ വിളവീട്ടില്‍ അപ്പുക്കുട്ടന് നിര്‍മ്മല ദമ്പതികളുടെ മകന് സനല്‍കുമാറും പുല്ലമ്പാറ മാണിക്കവിള വീട്ടില്‍ സുരേന്ദ്രന് – ലീല ദമ്പതികളുടെ മകള്‍ പാര്‍വ്വതിയെ പുല്ലമ്പാറ മണ്ണയം ആലുംകുഴിവീട്ടില് വേണു – ബേബി ദമ്പതികളുടെ മകന് മനോജും പിരപ്പന്‍കോട് തെന്നൂര്ഭാഗം മിനിഭവനില്‍ രാജേഷിന്റെ മകള്‍ രാഖിയെ ആലിയാട് മുണ്ടയ്ക്കല്‍വാരം കുരാട്ടുകോണം ചരുവിളപുത്തന്‍വീട്ടില്‍ ശശി – സൗദ ദമ്പതികളുടെ മകന് സജികുമാറും കടയ്ക്കാവൂര്‍ ചിറമൂല തുണ്ടുവിളവീട്ടില്‍ ജയന് – ജയ ദമ്പതികളുടെ മകള്‍ ഐശ്വര്യയെ വക്കം പുന്നവിളവീട്ടില്‍ ചന്ദ്രന് – ബേബി ദമ്പതികളുടെ മകന് ശ്യാംലാലും താലി ചാര്‍ത്തി.…
Read Moreഇത് സിനിമായല്ല..! സാങ്കല്‍പ്പിക പ്രതികള്‍ക്കു പിന്നാലെ പോലീസ് പോകില്ല; സിനിമ രംഗത്തെ കീഴടക്കാന്‍ അധോലോ കത്തെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: സാങ്കല്‍പ്പിക കുറ്റവാളികള്‍ക്കു പിന്നാലെ പോലീസ് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നടിയെ ആക്രമിച്ച സംഭവത്തില്‍ പലരും സാങ്കല്‍പ്പിക പ്രതികളെ സൃഷ്ടിക്കുന്നുണ്ട്. ചിലരെ സാങ്കല്‍പ്പിക പ്രതികളാക്കാന്‍ വ്യാപക പ്രചരണം നടക്കുന്നുമുണ്ട്. ഇതിനു പിന്നാലെ പോലീസ് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ മിക്കപ്രതികളും അറസ്റ്റിലായിട്ടുണ്ട്. മലയാള സിനിമ രംഗത്തെ കീഴടക്കാന്‍ അധോലോകത്തെ അനുവദി ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreമലയാളത്തിന് പത്ത് മാർക്ക്..! ബിരുദതലംവരെ യോഗ്യതയായുള്ള പിഎസ്സി പരീക്ഷകളിൽ മലയാളം വിഷയമായി ഉൾപ്പെടുത്തും; ഓണ്‍ലൈൻ പരീക്ഷ വ്യാപകമാക്കും
തിരുവനന്തപുരം: ഭരണഭാഷയായ മലയാളത്തിനു കേരള പബ്ലിക് സർവീസ് കമ്മീഷൻ ( പിഎസ്സി ) പ്രാധാന്യം നൽകുന്നില്ലെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ബിരുദതലംവരെ യോഗ്യതയായുള്ള പരീക്ഷകളിൽ മലയാളം ഒരു വിഷയമായി ഉൾപ്പെടുത്താൻ പിഎസ്സി തീരുമാനിച്ചു. മലയാളപ്പിറവി ദിനം മുതൽ നടക്കുന്ന പരീക്ഷകളിലാണു മലയാളം ഒരുവിഷയമായി ഉൾപ്പെടുത്തിയത്. ലോവർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയ്ക്കു മലയാളം ഭാഷയിൽ നിന്ന് 10 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിൽ മലയാളത്തിനു പകരം കന്നഡയിലോ തമിഴിലോ 10 ചോദ്യങ്ങൾ ഉണ്ടാകും. തീരുമാനം നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പിഎസ്സി ആരംഭിച്ചതായി ചെയർമാൻ എം.കെ. സക്കീർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിവിധ കാരണങ്ങളാൽ നടപടി വൈകുന്ന 2016 നവംബർ ഒന്നു വരെയുള്ള ഫയലുകൾ ഒക്ടോബർ 31-നു മുമ്പു തീർപ്പാക്കാനുള്ള കർമപദ്ധതിയും പിഎസ്സിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെയർമാൻ പ്രഖ്യാപിച്ചു. വ്യവഹാരം, സർക്കാർ ഉത്തരവിന്റെയോ പ്രത്യേക ചട്ടങ്ങളുടെയോ അഭാവം തുടങ്ങിയ കാരണങ്ങളാൽ നടപടി വൈകുന്ന…
Read More