നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ കുടിവെള്ള പൈപ്പുകൾക്ക് യാതൊരു ക്ഷാമവുമില്ല. ദേശീയപാതയിലും സമീപ പ്രദേശങ്ങളിലെ പാതയോരത്തും കൂറ്റൻ കുഴലുകൾ തന്നെ നിരത്തിയിട്ടുണ്ട്. പലതിനും വർഷങ്ങളുടെ പഴക്കമുണ്ടെന്നത് മറ്റൊരു യാഥാർഥ്യം. ഈ കുഴലുകൾ മറ്റു പല ആവശ്യങ്ങൾക്കുമാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. വിവിധ തരത്തിലുള്ള പോസ്റ്ററുകൾ പതിപ്പിക്കുന്നതാണ് ഒരു കാഴ്ച. ഒന്നിനു മുകളിൽ ഒന്നായും നിരനിരയായുമൊക്കെ അടുക്കിയിട്ടുള്ള കുഴലുകൾക്ക് അരികിലേയ്ക്ക് മാലിന്യക്കിറ്റുകളും ചപ്പുചവറുകളും വലിച്ചെറിയുന്നതും സ്ഥിരമാണ്. കുടിവെള്ള പൈപ്പുകൾ യഥേഷ്ടമുണ്ടെങ്കിലും നെയ്യാറ്റിൻകരയിൽ കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുകയാണ്. ആഴ്ചയിലൊരിക്കലെങ്കിലും പൈപ്പിൽ വെള്ളം വന്നാൽ അതിശയമെന്നാണ് പലയിടത്തും തദ്ദേശവാസികൾ പറയുന്നത്. കുടിവെള്ള വിതരണത്തിലെ അപാകതയെച്ചൊല്ലി വാട്ടർ അഥോറിറ്റി അധികൃതർക്കെതിരെ കടുത്ത പ്രതിഷേധം താലൂക്കിൽ ഉയരുന്നു. ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള സമരപരിപാടികൾ വരെ അരങ്ങേറിയിട്ടും പ്രയോജനമുണ്ടായില്ലെന്നും ആരോപണമുണ്ട്.
Read MoreCategory: Kollam
കഷ്ടമായിപ്പോയി..! വിവാഹക്കാര്യം ഓർമ്മിപ്പിച്ച സുഹൃത്തിനെ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു;ഒരാളെ പിടികൂടി
കാട്ടാക്കട: വിവാഹം ക്ഷണിച്ച് വീട്ടിലേക്ക് മടങ്ങിയ യുവാവിനെ മൂന്നംഗ സംഘം ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മഠത്തിങ്കൽ സ്വദേശി ഹരികൃഷ്ണനാണ് (24) അറസ്റ്റിലായത്. മലയിൻകീഴ് ശാന്തുമൂല അനീഷ് ഭവനിൽ അനീഷിനാണ് (29) മർദനമേറ്റത്. പോലീസ് പറയുന്നത് – വിദേശത്തായിരുന്ന അനീഷിന്റെ വിവാഹം ഫെബ്രുവരി ആറിനാണ്. സുഹൃത്തുക്കളെ കല്യാണം ക്ഷണിക്കാനായി പോയതായിരുന്നു അനീഷ്. വിവാഹം ക്ഷണിച്ച് മടങ്ങവെ ശാന്തുമൂല മച്ചേൽ റോഡ് തുടങ്ങുന്നിടത്തു വച്ച് മച്ചേൽ സ്വദേശിയും സുഹൃത്തുമായ ഷെല്ലിയെ കണ്ടു. അനീഷ് ഷെല്ലിയോട് വിവാഹക്കാര്യം ഓർമിപ്പിക്കുകയും കല്യാണത്തിന് എത്തണമെന്നും പറഞ്ഞു. എന്നാൽ മദ്യലഹരിയിലായിരുന്ന ഷെല്ലി ബൈക്കിലിരിക്കുകയായിരുന്ന അനീഷിനെ ചവിട്ടി വീഴ്ത്തുകയും ഒപ്പമുണ്ടായിരുന്ന പാലോട്ടുവിള സ്വദേശി ഹരിപ്രസാദ് (24), മലയിൻകീഴ് മഠത്തിങ്കൽ സ്വദേശി ഹരികൃഷ്ണൻ (25 )എന്നിവർ ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ഇതിനിടെ സമീപവാസികളെത്തി അനീഷിനെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. എന്നാൽ അൽപ്പ സമയത്തിനുള്ളിൽ ഷെല്ലിയും ഹരികൃഷ്ണനും അനീഷിന്റെ…
Read Moreപണി പാളി..! അക്കാഡമിക്ക് മുന്നിലെ സമരപ്പന്തൽ പൊളിക്കണമെന്ന ലക്ഷ്മി നായരുടെ ഹർജി തള്ളി
കൊച്ചി: ലോ അക്കാഡമിക്ക് മുന്നിലെ എല്ലാ സമരപ്പന്തലുകളും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ലക്ഷ്മി നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ബിജെപി നേതാവ് വി.മുരളീധരൻ ഉൾപ്പടെയുള്ളവരുടെ സമരപ്പന്തൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. എന്നാൽ അക്കാഡമിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് കോടതി ഉത്തരവിട്ടു. സമരപ്പന്തൽ കാരണം ലോ അക്കാഡമിയിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടുവെന്നും സമരക്കാരെ ഒഴിപ്പിക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു ലക്ഷ്മി നായർ ഹർജി സമർപ്പിച്ചിരുന്നത്.
Read Moreഅൽപാശ്വാസം നൽകി..! എടിഎം നിയന്ത്രണം ഭാഗികമായി നീക്കി; ഒറ്റതവണ 24,000 രൂപ പിൻവലിക്കാം
ന്യൂഡൽഹി: എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചു. എടിഎമ്മിൽനിന്നു ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയായ 24,000 രൂപ ഇനി ഒറ്റയടിക്കു പിൻവലിക്കാൻ കഴിയും. ബുധനാഴ്ച മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽവരുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. എടിഎം നിയന്ത്രണം പിൻവലിച്ചെങ്കിലും ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയുടെ പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. നിലവിൽ 10,000 രൂപയാണ് ഒരാൾക്ക് ദിവസം പിൻവലിക്കാൻ പറ്റുന്നത്. നേരത്തെ 4,500, 2000 എന്നിങ്ങനെയായിരുന്നു പിൻവലിക്കാവുന്ന തുകയുടെ അളവ്.
Read Moreകിഴങ്ങിനെക്കുറിച്ച് ..! കിഴങ്ങുവര്‍ഗങ്ങള്‍ വരുമാനം കൂട്ടും, കാലാവസ്ഥ വ്യതിയാന ത്തിൽ സ്വാധീനം,വാചാലനായി കേന്ദ്രമന്ത്രി
ശ്രീകാര്യം : കിഴങ്ങ് വര്‍ഗങ്ങള്‍ നിത്യാഹാരത്തിന്റെ ഭാഗമാക്കണമെന്നും ഇവയുടെ കൃഷി ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലെന്നപോലെ നഗരങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും കേന്ദ്ര കൃഷി സഹമന്ത്രി സുദര്ശന് ഭഗത് ശ്രീകാര്യം കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ നടന്ന എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. കിഴങ്ങു വര്‍ഗ വിളകള്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതില്‍ മാത്രമല്ല ജനങ്ങളുടെ പലവിധ ആവശ്യങ്ങള്‍ക്കും കാലാവസ്ഥ വ്യതിയാനം ചെലുത്തുന്നതിനും സഹായകമാണെന്ന് കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ മാതൃകാ കൃഷിത്തോട്ടങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്യുകയും ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ജൈവകീടനാശിനി, പാസ്ത, തുടങ്ങിയ മൂലവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഗവേഷണ ഫലങ്ങള്‍ ഗവേഷണ ശാലകള്‍ തുടങ്ങിയവും മന്ത്രി നേരില്‍കണ്ട് മനസിലാക്കിയശേഷം ഗവേഷണ കേന്ദ്രത്തില്‍ എത്തിയ കര്‍ഷകര്‍ക്ക് കിഴങ്ങു വര്‍ഗങ്ങളുടെ വിത്തുകളും വിതരണം ചെയ്തു. ചടങ്ങില്‍…
Read Moreഇതാണവണം വികസനം..! എല്ലാവർക്കും വീടും ഭക്ഷണവും കിട്ടുന്നതാകണം വികസനമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ
നെടുമങ്ങാട് : എല്ലാവർക്കും വീടും ഭക്ഷണവും വിദ്യാഭ്യാസവും കിട്ടുന്നതാണ് യഥാർഥ വികസനമെന്നും മെട്രോ റെയിൽവേയുടെയും വിമാനത്താവളത്തിന്റെയും എണ്ണം നോക്കുന്നതല്ല കാര്യമെന്നും മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. മണ്ണ് സംരക്ഷണ മണ്ണ് പര്യവേഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സഞ്ചരിക്കുന്ന മണ്ണു പരിശോധനാ ലാബിന്റെയും പുതുക്കുളങ്ങര നീർത്തട പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം. കെ.എസ്.ശബരീനാഥൻ എംഎൽഎ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമി, ജസ്റ്റിൻ മോഹൻ്, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, ജില്ലാ പഞ്ചായത്ത് മെന്പർ ആനാട് ജയൻ എന്നിവർ പങ്കെടുത്തു
Read Moreരോഗികളെ വെട്ടിപരിക്കേൽപ്പിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ; പ്രതികളെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഡോക്ടറുടെ മുന്നിൽ രോഗികളെ അക്രിമസംഘം വെട്ടിപരിക്കേൽപ്പിക്കുകയും കാഷ്വാലിറ്റിയിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തതായി പോലീസ്. അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും പ്രതികളെ സംരക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. നെയ്യാറ്റിൻകര വഴുതൂരിൽ ഇന്നലെ വൈകുന്നേരം നടന്ന ആക്രമണത്തിന്റെ തുടർച്ചയാണ് രാത്രിയിൽ ആശുപത്രിയിലും അരങ്ങേറിയതെന്ന് പറയപ്പെടുന്നു. ആർഎസ്എസ് പ്രവർത്തകരും വഴുതൂർ സ്വദേശികളുമായ മണികണ്ഠൻ(31), രാജേഷ് (26) എന്നിവർക്കു നേരെ വഴുതൂരിൽ ആദ്യം ആക്രമണമുണ്ടായി. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രി കാഷ്വാലിറ്റിയിലെ ഡോക്ടർ പരിശോധിക്കവെയാണ് അക്രമിസംഘം മുറിയിലേയ്ക്ക് മാരകായുധങ്ങളുമായെത്തിയത്. ഡ്യൂട്ടി ഡോക്ടറുടെ മുന്നിൽ വച്ചുതന്നെ ഇവരെ ആക്രമിച്ചു. ചോദ്യം ചെയ്ത ഡോക്ടറെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അദ്ദേഹം ഭയന്ന് മുറിയിൽ നിന്നും ഇറങ്ങിഓടി. ഇതിനിടയിൽ മുറിയിലെ സാധന സാമഗ്രികൾ നശിപ്പിച്ച സംഘം ട്യൂബ് ലൈറ്റുകളും മറ്റും അടിച്ചു തകർത്തു.…
Read Moreമനസ് നിറഞ്ഞ്..! കടുത്ത വേനലിലും പാപ്പാത്തിക്കുണ്ടിലെ കാട്ടിൽ മരുപ്പച്ച ഒരുക്കി മുരുകനും കുമാറും റജിയും
അഗളി: കൊടുംവരൾച്ചയിൽ അകപ്പെട്ട കിഴക്കൻ അട്ടപ്പാടി പാപ്പാത്തിക്കുണ്ടുപള്ളം പട്ടാപ്പകൽപോലും ആനയും കാട്ടാനയും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ കൂത്തരങ്ങാണ്. മയിലും കുയിലും കൂമനും കുരുവിയും അടക്കമുള്ള പക്ഷിമൃഗാദികളുടെ കലപില. മലന്പാന്പും മൂർഖനും മുതൽ നീർക്കോലിവരെയുള്ള ഉരഗവർഗങ്ങളുടെ സീൽക്കാരം. ഒരിറ്റു ദാഹജലത്തിനായി വന്യജീവികൾ ഒത്തുകൂടുകയാണ് ഇവിടെ. ഷോളയൂർ പഞ്ചായത്ത് വീട്ടിക്കുണ്ടിനു സമീപത്തെ പാപ്പാത്തിക്കുണ്ടുപള്ളത്തിലാണ് കത്തിയെരിയുന്ന വേനലിലും ശീതളിമ വിതറി നില്ക്കുന്ന നീരുറവ കിനിയുന്നത്. ചെറുതും വലുതുമായ നൂറുകണക്കിനു തോടുകളും ജലാശയങ്ങളും വറ്റിവരണ്ട സാഹചര്യത്തിലാണ് പാപ്പാത്തിക്കുണ്ടുപള്ളത്തെ ജലസാന്നിധ്യം. ഷോളയൂർ മൂലക്കടയിലെ ഒന്നാംമലയിൽനിന്നാണ് പാപ്പാത്തിക്കുണ്ടുപള്ളത്തിന്റെ ഉദ്്ഭവം. എട്ടുകിലോമീറ്ററോളം നീളമുള്ള തോട് കോട്ടത്തറയ്ക്കടുത്ത് ശിരുവാണിപ്പുഴയിലാണ് സംഗമിക്കുന്നത്. തോടിന്റെ ഉദ്ഭവസ്ഥാനത്തു മൂന്നുകിലോമീറ്റർ ദൂരത്തിൽ മാത്രമാണ് നീരൊഴുക്കു നിലനില്‍ക്കുന്നത്.പട്ടികവർഗക്കാരായ മൂലക്കടയിലെ മുരുകൻ, വീട്ടിക്കുണ്ടിലെ കുമാർ എന്നിവരുടെ അശ്രാന്തപരിശ്രമത്തിലൂടെയാണ് തോടിന്റെ ജീവൻ നിലനില്‍ക്കുന്നത്. സമീപത്തെ കർഷകനായ പാലക്കത്തറപ്പേൽ റജിയുടെ സഹായവും പ്രോത്സാഹനവും ഇവർക്കുണ്ട്. വളരെ ചെറിയ കായികാധ്വാനത്തിലൂടെ ശ്രദ്ധാപൂർവമായ…
Read Moreഎല്ലാവർക്കും എപ്ലസ്..! നൂറുശതമാനം വിജയ ത്തിനായി10-ാംക്ലാസ് വിദ്യാർഥികൾക്കായി നഗരസഭയുടെ വിദ്യാദീപ്തി പരീക്ഷ സഹായി
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭ പരിധിയിലെ സ്കൂളുകളിലെ എസ്എസ്എൽസി വിദ്യാർഥികൾക്കായി തയാറാക്കിയ വിദ്യാദീപ്തി പരീക്ഷാസഹായി ശ്രദ്ധേയമാകുന്നു. അധ്യാപിക കൂടിയായ നഗരസഭ ചെയർപേഴ്സണ്‍ ഡബ്ല്യു.ആർ ഹീബയുടെ നേതൃത്വത്തിൽ നടത്തിയ ഈ ദൗത്യം സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തന്നെ ആദ്യത്തേതെന്ന് അധികൃതർ. നെയ്യാറ്റിൻകര നഗരസഭയുടെ അതിർത്തിയിലുൾപ്പെടുന്ന നാല് സർക്കാർ സ്കൂളുകൾ, മൂന്നു എയ്ഡഡ് സ്കൂളുകൾ എന്നിവയിലെ എണ്ണൂറോളം വിദ്യാർഥികളാണ് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. ഈ കുട്ടികളെല്ലാം ഉപരിപഠന യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാദീപ്തി തയാറാക്കിയിരിക്കുന്നതെന്ന് ഡബ്ല്യൂ.ആർ ഹീബ ചൂണ്ടിക്കാട്ടി. മാത്രമല്ല, ഇക്കൂട്ടത്തിലെ അന്‍പതു ശതമാനത്തോളം കുട്ടികളെങ്കിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടണമെന്നും നഗരസഭ ആഗ്രഹിക്കുന്നു. നഗരസഭയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായി ഒരുക്കിയ ഈ സമഗ്ര പരീക്ഷാ സഹായിക്ക് നഗരസഭയുടെ ഫണ്ടിൽ നിന്നും ഒരു രൂപ പോലും വിനിയോഗിച്ചിട്ടില്ലായെന്നതും മറ്റൊരു സവിശേഷത. 27 അധ്യാപകരുടെ കൂട്ടായ്മയാണ് പുസ്തകം…
Read Moreവീട്ടുകാർ പ്രണയത്തെ എതിർത്തു; കമിതാക്കൾ തൂങ്ങിമരിക്കാൻ ശ്രമിച്ചു; കാമുകൻ മരിച്ചു; കാമുകി ആശുപത്രിയിൽ
പാറശാല: പാറശാല പരശുവയ്ക്കലിൽ കാമുകിയുടെ വീട്ടിനുള്ളിൽ തൂങ്ങിമരിക്കാൻ കാമുകനും കാമുകിയും ശ്രമിച്ചു. കാമുകൻ മരിച്ചു. കാമുകി രക്ഷപ്പെട്ടു. പരശുവയ്ക്കൽ കോവിൽനട ക്ഷേത്രത്തിനുസമീപം പുത്രതരിശുവീട്ടിൽ ആദർശ് (20) ആണ് മരിച്ചത്. പതിനേഴുകാരി യായ കാമുകി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം: ദീർഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരും. വീട്ടുകാർ വിവാഹം നടത്തിക്കൊടുക്കില്ലെന്നുവന്നതോടെ മരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ആളില്ലാത്ത സമയത്ത് വൈകുന്നേരം പെണ്‍കുട്ടിയുടെ വീട്ടിൽ ആദർശ് എത്തുകയും വീട്ടിനുള്ളിലെ സീലിംഗ് ഫാനിൽ ഇരുവരും തൂങ്ങുകയായിരുന്നു. ആദർശിനെ പാറശാല ആശുപത്രിയിലും പെണ്‍കുട്ടിയെ നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആദർശ് മരിച്ചിരുന്നു. ആദർശിന്റെ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read More