തിരുവനന്തപുരം: ലോ അക്കാഡമി വിഷയവുമായി ബന്ധപ്പെട്ട് കോളജിൽ തെളിവെടുപ്പിന് എത്തിയ സർവകലാശാല സിൻഡിക്കറ്റ് ഉപസമിതിയുടെ യോഗം ശനിയാഴ്ച ആസ്ഥാനത്ത് നടക്കും. ഈ യോഗത്തിൽ വിഷയവുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനം ഉണ്ടായേക്കുമെന്നാണു സൂചന. സിൻഡിക്കറ്റ് ഉപസമിതി അക്കാഡമിയിലെത്തി വിദ്യാർഥികളിൽ നിന്നും ജീവനക്കാരിൽ നിന്നും വിശദമായ തെളിവെടുത്തിരുന്നു. കോളജിനും ജീവനക്കാർക്കും സുരക്ഷ നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ ഇടക്കാല ഉത്തരവ് ഇന്നു കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. അതിനിടെ ലോ അക്കാഡമി പരിസരത്ത് ഉപവാസം അനുഷ്ഠിക്കുന്ന ബിജെപി ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരൻ സമരം തുടരുകയാണ്. വി.എസ്.അച്യുതാനന്ദൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കുമ്മനം രാജശേഖരൻ, വി.എം.സുധീരൻ, പി.കെ.ശശികല, കോടിയേരി ബാലകൃഷ്ണൻ, കെ. സുരേന്ദ്രൻ തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കൾ സമരപ്പന്തലിലെത്തി സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് അഭിവാദ്യമർപ്പിച്ചു. കോളജിന് അധികമുള്ള ഭൂമി സർക്കാർ പിടിച്ചെടുക്കണമെന്ന ആവശ്യവും ഉയർന്നിരിക്കുകയാണ്. കോളജിന് അഫിയിലേയഷൻ ഇല്ല എന്നു…
Read MoreCategory: Kollam
ജന്മദിനത്തിൽ കാരുണ്യത്തിന്റെ കയ്യൊപ്പു ചാർത്താൻ കെ.എം.മാണി;ആയിരത്തോളം കേന്ദ്രങ്ങളിൽ ആഘോഷം
പാലാ: കെ.എം.മാണിയുടെ 84ാം ജന്മദിനം കേരളാ കോണ്‍ഗ്രസ് എം കാരുണ്യദിനമായി ആചരിക്കും. മാനസികാരോഗ്യകേന്ദ്രങ്ങൾ, വൃദ്ധമന്ദിരങ്ങൾ, അഗതിമന്ദിരങ്ങൾ, ബാലഭവനങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണവും മറ്റ് സഹായങ്ങളും നൽകും. കേരളാ കോണ്‍ഗ്രസ് എം പ്രാദേശികനേതൃത്വത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ. പാലാ നിയോജകമണ്ഡലത്തിലെ പരിപാടികളുടെ ഉദ്ഘാടനം പാലാ മരിയസദനത്തിൽ 29 ന് ഉച്ചയ്ക്ക് 12 ന് നടക്കുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റും ജില്ലാ ബാങ്ക് പ്രസിഡന്റുമായ ഫിലിപ്പ് കുഴികുളവും സെക്രട്ടറി തോമസ് ആന്റണിയും അറിയിച്ചു. ഇതു സംബന്ധിച്ച് ചേർന്ന സംഘാടകസമിതിയോഗം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ബേബി ഉഴുത്തുവാൽ, സണ്ണി തെക്കേടം, ജോസ് പാലമറ്റം, സഖറിയാസ് വലവൂർ, ജോസുകുട്ടി പൂവേലിൽ, ടോബിൻ കെ അലക്സ്, ലീനാ സണ്ണി, ബെറ്റി ഷാജു, പെണ്ണമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. കാരുണ്യചികിത്സാ പദ്ധതി, പെൻഷൻ പദ്ധതി, വെളിച്ചവിപ്ളവം, സാമൂഹികജലസേചനപദ്ധതി,…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: കോട്ടയംവഴിയുള്ള ട്രെയിനുകള്‍ക്ക് ശനിയാഴ്ച നിയന്ത്രണം ഏര്‍പ്പെടുത്തി. പാത ഇരട്ടിപ്പിക്കല്‍ ജോലികളും മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ രണ്ടിടത്ത് സബ്വേ നിര്‍മാണവും നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ 8.35 നുള്ള കൊല്ലം കോട്ടയം പാസഞ്ചര്‍, വൈകിട്ട് 5.45നുള്ള കോട്ടയം കൊല്ലം പാസഞ്ചര്‍, പുലര്‍ച്ചെ 5.25 നുള്ള എറണാകുളം കൊല്ലം മെമു, 11.10 നുള്ള കൊല്ലം എറണാകുളം മെമു, 10 ന് ആലപ്പുഴ വഴിയുള്ള എറണാകുളം കായംകുളം പാസഞ്ചര്‍, ഉച്ചയ്ക്ക് ഒന്നിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ റദ്ദാക്കി. പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ഇരുദിശകളിലും കോട്ടയത്തിനും ഗുരുവായൂരിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. 11.30നുള്ള എറണാകുളം കായംകുളം പാസഞ്ചര്‍ , വൈകിട്ട് അഞ്ചിനുള്ള കായംകുളം എറണാകുളം പാസഞ്ചര്‍ എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയില്‍ മാത്രം സര്‍വീസ് നടത്തും. നിയന്ത്രണത്തിന്റെ ഭാഗമായി ബംഗലൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ്, കണ്ണൂര്‍ തിരുവനന്തപുരം…
Read Moreഇത് തെളിയിച്ചാല്‍ മഡല് തരും..! കേരള പോലീസിന് മെഡൽ നഷ്ടപ്പെടാൻ ഇടയാക്കിയ സംഭവം: രഹസ്യ അന്വേഷണത്തിന് നിർദേശം
എം.സുരേഷ്ബാബു തിരുവനന്തപുരം: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ കേരളത്തിന് നഷ്ടമായ സാഹചര്യത്തെക്കുറിച്ച് ത്വരിത രഹസ്യാന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടറുടെ നിർദേശം. ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ തീരുമാനം. മെഡൽ പട്ടികയിൽ ഉൾപ്പെട്ട മധ്യകേരളത്തിലെ ഒരു പോലീസ് ഓഫീസർ വിജിലൻസ് ഡയറക്ടർക്ക് ഇന്നലെ രാത്രി നൽകിയ പരാതിയെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ സെക്രട്ടറിയേറ്റിലെ ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിന്റെ രഹസ്യ അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ ജേക്കബ് തോമസ് സ്വീകരിച്ച നടപടികളോടുള്ള പ്രതികാരം ചില ഐഎഎസ് ഉദ്യോഗസ്ഥർ തീർത്തതാണ് തങ്ങൾക്ക് മെഡൽ നഷ്ടമാകാൻ ഇടയാക്കിയതെന്ന് പല പോലീസ് ഓഫീസർമാരും വിജിലൻസ് ഡയറക്ടറോടും നേരിട്ടും അല്ലാതെയും പരാതിപ്പെട്ടിരുന്നു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരള പോലീസിൽ നിന്നും…
Read Moreജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് മർദനമേറ്റു മരിച്ച നിലയിൽ ; മൃതദേഹത്തിന്റെ കൈകൾ കെട്ടിയിട്ട നിലയിൽ
പരിയാരം: മോഷണക്കേസിൽ ജയിൽ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയ യുവാവിനെ റോഡരികിൽ മർദനമേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നു സംശയിക്കുന്നു. ബക്കളം പുന്നക്കുളങ്ങരയിലെ മോട്ടന്റകത്ത് അബ്ദുൾ ഖാദറിനെയാണ്(38) വായാട് പള്ളിക്കു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകൾ കെട്ടിയിട്ട നിലയിലാണ്. ശരീരമാസകലം മർദനമേറ്റ പാടുകളുണ്ട്. അടിവസ്ത്രം മാത്രമേ മൃതദേഹത്തിലുണ്ടായിരുന്നുള്ളൂ. മൃതദേഹത്തിനു സമീപം രക്തം കട്ടപിടിച്ചു കിടക്കുന്നുണ്ട്. ഇന്നു രാവിലെ നാട്ടുകാരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹനങ്ങൾ, വീടുകൾ, കടകൾ എന്നിവിടങ്ങളിലെ കവർച്ചയുമായി ബന്ധപ്പെട്ടു ഇയാൾക്കെതിരേ നിരവധി കേസുകളുണ്ടായിരുന്നു. രണ്ടു മാസം മുന്‍പായിരുന്നു ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. അഗ്നിശമന സേനാ ഓഫീസിലേക്കു ഫോണ്‍ വിളിച്ചു കബളിപ്പിച്ച സംഭവത്തിലും ഇയാൾക്കെതിരേ കേസുകളുണ്ട്. പരിയാരം മെഡിക്കൽ കോളജിൽ നിന്നും നിരവധി തവണ ആംബുലൻസുകളും ടാക്സി കാറുകളും വിളിച്ചു ഡ്രൈവർമാരെ കബളിപ്പിച്ചതായും പരാതിയുണ്ട്. പരിയാരം എസ്ഐ കെ.എൻ.മനോജിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തളിപ്പറന്പ്…
Read Moreകുട്ടി മോഷ്ടാക്കൾ..!പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം; രണ്ടു പേർ പിടിയിൽ
കഴക്കൂട്ടം: തിരുവനന്തപുരം നഗരത്തിലും തുമ്പ, കുളത്തൂർ ഭാഗങ്ങളിൽ പാർക്കുചെയ്തിരിക്കുന്ന വാഹനങ്ങളിൽ നിന്നും ബാറ്ററികൾ സ്ഥിരമായി മോഷണം നടത്തുന്ന പ്രതികൾ പിടിയിൽ കവടിയാർ നന്തൻങകോട് ക്രൈസ്റ്റ്നഗറിൽ ടിസി11/291പനച്ചിക്കൽ വീട്ടിൽ റിയോ(19 )കവടിയാർ ഗോൾഫ് ലിംഗ്സിൽ പീപ്പോട്ടുകോണം ലൈനിൽ പിഎൻ ആർഎ 163 മോനി (18) എന്നിവരാണ് പോലീസ് പിടിയിലായത്. ആറ്റിപ്ര കുഴിവിള യുപി സ്കൂളിനു സമീപം ബിഎസ് ഭവനിൽ അരുൺ ബാബുവിന്റെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന മിനി ലോറിയിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച ബാറ്ററി മോഷണം പോയ കേസിൽ പ്രതികളെപ്പറ്റി അന്വേഷിച്ചു വരവെയാണ് മുക്കോലയ്ക്കൽ വച്ച് ഞായറാഴ്ച പോലീസ് അറസ്റ്റു ചെയ്തത് സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ എ.പ്രമോദ്കുമാറിന്റെ നേതൃത്വത്തിൽ ടെക്നോപാക്ക് കഴക്കൂട്ടം സിഐ എസ്. അജയ് കുമാർ, തുമ്പ എസ്ഐ കെ. ധനപാൻ ക്രൈം എസ്ഐ കുമാരൻ നായർ സീനിയർ സിപിഒ സജി, സുലൈമാൻ ,…
Read Moreവിൽക്കാമെന്ന് കോടതി വിധിയുണ്ട്..! പ്ലാസ്റ്റിക് കാരിബാഗ് നിരോധനം അംഗീകരിക്കില്ലെന്ന് വ്യാപാരികൾ
തിരുവനന്തപുരം: കോർപറേഷൻ പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധിക്കാനുള്ള നീക്കം വ്യാപാരികൾ അംഗീകരിക്കില്ല എന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വ്യാപാരഭവനിൽ കൂടിയ ഭാരവാഹികളുടെ യോഗം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. 50 മൈക്രോണിൽ കൂടുതൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കാമെന്ന് കോടതി വിധിയുണ്ട്. ആയതിനാൽ നിരോധിക്കുമെന്നു പറയുന്നതു തന്നെ കോടതി അലക്ഷ്യമാണ്. കാരിബാഗുകളിൽ ഹോളോഗ്രാം പതിക്കൽ നടപടി സ്വീകരിച്ചത് പ്രായോഗികമല്ലെന്ന് ഏകോപന സമിതി അഭിപ്രായപ്പെട്ടിരുന്നു. ഹോളോഗ്രാം പദ്ധതി പരാജയപ്പെട്ടതിനാലാണ് പ്ലാസ്റ്റിക് കാരിബാഗുകൾ നിരോധിക്കാൻ തീരുമാനിച്ചത്. പകരം സംവിധാനമില്ലാതെ നിരോധിച്ചാൽ വ്യാപാരമേഖല സ്തംഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മാലിന്യ സംസ്കരണത്തിന്റെ പേരുപറഞ്ഞാണ് നിരോധിക്കുന്നത്. വിളപ്പിൽശാല പ്ലാന്റ് പൂട്ടിയതിനു ശേഷം മാലിന്യ സംസ്കരണത്തിനു കോർപറേഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. പ്ലാസ്റ്റിക് നിരോധിച്ചാൽ പ്രശ്നപരിഹാരമാകുമെന്ന് കരുതുന്നത് ശരിയല്ല. വൻകിട വ്യാപാരസ്ഥാപനങ്ങൾ അവരുടെ പേര് പ്രിന്റ് ചെയ്ത് ലക്ഷക്കണക്കിനു കാരിബാഗുകൾ…
Read Moreനാല് കോടിയുടെ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; കാർപ്പന്ററി പണിക്കാരനായ ആറ്റിങ്ങൽ ഷാജിയാണ് ആ ഭാഗ്യവാൻ
ആറ്റിങ്ങൽ: ക്രിസ്മസ് ബംപർ ലോട്ടറി നാല് കോടി രൂപ അടിച്ച ഭാഗ്യവാനെ തിരിച്ചറിഞ്ഞു. ചെന്പകമംഗലം വൈഎംഎ ജംഗ്ഷന് സമീപം പൊയ്കവിള ഷീജഭവനിൽ ഷാജിയാണ് നാല് കോടി രൂപ സമ്മാനത്തിന് അർഹനായ ലോട്ടറിയുടെ ഉടമ. കാർപ്പന്ററി പണിക്കാരനായ ഷാജി തോന്നയ്ക്കലിൽ നിന്നാണ് ലോട്ടറി ടിക്കറ്റെടുത്തത്. ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നും വിൽപ്പന നടത്തിയ ടിക്കറ്റാണ് ഷാജിയെ കോടിശ്വരനാക്കിയത്. മംഗലപുരം സ്വദേശി ലോട്ടറി ഏജന്റ്ായ ജസീം ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നും വാങ്ങി വിൽപ്പന നടത്തിയ ലോട്ടറി ടിക്കറ്റ് തടി മില്ലിനടുത്ത് വച്ചാണ് ഷാജി വാങ്ങിയത്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റ് ഷാജി ചെന്പകമംഗലം എസ്ബിടി ശാഖയിൽ ഏൽപ്പിച്ചു. കഴിഞ്ഞ വർഷത്തെ ഓണം ബംന്പർ ഉൾപ്പെടെയുള്ള നിരവധി സമ്മാനങ്ങൾ ഭഗവതി ലോട്ടറി ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റുകൾക്കാണ് ലഭിച്ചത്. ഏഴ് കോടി രൂപ, രണ്ട് കോടി രൂപ…
Read Moreആറു ടീമുകൾക്കു ഒറ്റ ആശാൻ..! കലോത്സ വത്തിൽ താരമായി ആറു ടീമുകളുടെ ആശാ നായ കോട്ടയത്തുകാരൻ കുഞ്ഞപ്പനാശാൻ
കണ്ണൂർ: പരിചമുട്ടുകളിയിൽ ആറു ടീമുകൾക്കു ഒറ്റ ആശാൻ. കോട്ടയം മണർകാട് സ്വദേശി കൊല്ലംപറമ്പിൽ കുഞ്ഞപ്പനാശാനാണ് പരിചമുട്ടുകളിയിലെ നിറസാന്നിധ്യമായി മാറിയിരിക്കുന്നത്. കഴിഞ്ഞ 20 വർഷമായി കുഞ്ഞപ്പൻ നിരവധി ടീമുകളുമായി കലോത്സവത്തിൽ എത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി മടങ്ങുകയും ചെയ്യുന്നുണ്ട്. അച്ഛന്റെയും മുത്തച്ഛന്റെയും പാത പിൻതുടർന്നാണു കുഞ്ഞപ്പനും പരിചമുട്ടുകളിയിലേക്കു വാളും പരിചയുമായി ഇറങ്ങുന്നത്. കഴിഞ്ഞ 20 വർഷമായി വാളെടുത്തു പരിചകൊണ്ടു തടഞ്ഞ സ്ഥലങ്ങളിലെല്ലാം വിജയിച്ച ചരിത്രമാണു കുഞ്ഞപ്പനു പറയാനുള്ളത്. കുഞ്ഞപ്പന്റെ പിതാവ് ഇട്ടിയവിര ഇട്ടിയവിരയും, മുത്തച്ഛൻ വർക്കി ഇട്ടിയവിരയും പരിചമുട്ടുകളിയിൽ വിദഗ്ധരായിരുന്നു.കൊല്ലം കുണ്ടറ ലിറ്റിൽ ഫ്ളവർ എച്ച്എസ്എസ്, കോഴിക്കോട് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം കാഞ്ഞിരപ്പള്ളി എകെജെഐം സ്കൂൾ, തൃശൂർ മാള സെന്റ് ജോസഫ്സ് ഹൈസ്കൂൾ, ആലപ്പുഴ മുണ്ടാർ സെന്റ് ജോർജ് ഹൈസ്കൂൾ, ഇടുക്കി മുതലക്കോടം സെന്റ് ജോർജ് സ്കൂൾ എന്നീ സ്കൂളുകളിലാണു കുഞ്ഞപ്പൻ…
Read Moreവിദ്യാർഥികൾ ചർച്ചയ്ക്കു വന്നാൽ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായർ
പേരൂർക്കട: ലോ അക്കാഡമിയിലെ സമരവുമായി ബന്ധപ്പെട്ട് വിദ്യാർഥി നേതാക്കൾ ചർച്ചയ്ക്കു വന്നാൽ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണി ക്കുമെന്നു പ്രിൻസിപ്പൽ ലക്ഷ്മി നായർ രാഷ്ട്രദീപികയോട് പറഞ്ഞു. എന്നാൽ ആരും ഇക്കാര്യത്തിൽ തന്നെ സമീപി ച്ചിട്ടില്ല. പ്രിൻസിപ്പൽ രാജിവയ്ക്കണമെന്ന ആവശ്യം ഉപേക്ഷിച്ച് നേതാക്കൾ ന്യായമായ ആവശ്യങ്ങളാണ് ഉന്നയി ക്കേണ്ടത്. അക്കാഡിയിൽ ക്ലാസുകൾ തുട ങ്ങുന്ന കാര്യത്തിൽ ഇനിയും തീരുമാന മെടുത്തിട്ടില്ല. 1000 ലേറെ കുട്ടികൾ പഠിക്കുന്ന അക്കാഡമിയിൽ 250 ഓളം പേരാണ് ഇപ്പോൾ സമരരംഗത്തുള്ളത്. മറ്റുള്ളവർ എവിടെയാണ്, എന്തുചെയ്യു ന്നുവെന്ന കാര്യം ആരും അന്വേഷി ക്കുന്നില്ല. പോലീസ് സംരക്ഷണം ഉണ്ടെ ങ്കിലും അത് എത്രകണ്ടു വിജയി ക്കുമെന്ന കാര്യത്തിൽ സംശയമുള്ളതിനാൽ ക്ലാസു കൾ എന്നു തുടങ്ങണമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അവർ പറഞ്ഞു.
Read More