കൊല്ലം: കനത്ത മൂടൽ മഞ്ഞിലും ട്രെയിനുകൾ സുഗമമായി ഓടിക്കുന്നതിന് എൻജിനുകളിൽ ഫോഗ് പാസ് സംവിധാനം ഏർപ്പെടുത്തി റെയിൽവേ. രാജ്യത്ത് ഉടനീളം മൂടൽമഞ്ഞ് സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള 19,742 ഉപകരണങ്ങൾ എൻജിനുകളിൽ വിന്യസിച്ചതായി റെയിൽവേ മന്ത്രാലയം സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു. ഇടതൂർന്ന മൂടൽമഞ്ഞിലൂടെ സുഗമമായും സുരക്ഷിതമായും ട്രെയിൻ ഓടിക്കാൻ ലോക്കോ പൈലറ്റുമാർക്ക് മാർഗനിർദേശം നൽകാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ജിപിഎസ് അധിഷ്ഠിത നാവിഗേഷൻ സംവിധാനമാണ് ഫോഗ് പാസ് ഉപകരണം. ഇവ വേഗപരിധി സംബന്ധിച്ചും ലെവൽ ക്രോസുകൾ, സിഗ്നൽ ലൊക്കേഷനുകൾ എന്നിവയെ കുറിച്ചും തത്സമയ വിവരങ്ങൾ ഡ്രൈവർമാർക്കു കൈമാറും. മാർഗതടസങ്ങൾ അടക്കം മറ്റ് അപകടകരമായ സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അവ സംബന്ധിച്ച് മുന്നറിയിപ്പുകളും കൈമാറും. വെല്ലുവിളികൾ നിറഞ്ഞ കാലാവസ്ഥയിൽ സുരക്ഷ വർധിപ്പിക്കുന്നതിന് ഓഡിയോ മാർഗനിർദേശങ്ങളും ഉപകരണം വഴി ലഭിക്കും. ശൈത്യകാലത്ത് പല റൂട്ടുകളിലും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന തരത്തിലാണ് മൂടൽ…
Read MoreCategory: Kollam
പ്രതീക്ഷ സർക്കാരിൽ; പഴക്കം ചെന്ന ബസുകൾ നിരത്തിൽ നിന്ന് ഒഴിവാക്കാൻ വീണ്ടും ബസ് വാങ്ങാൻ കെഎസ്ആർടിസിയുടെ ശ്രമം
ചാത്തന്നൂർ: സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വീണ്ടും ബസ് വാങ്ങാൻ കെഎസ്ആർടിസിയുടെ ശ്രമം. ഇത്തവണ പ്ലാൻ ഫണ്ടിൽ നിന്നും കെഎസ്ആർടിസിക്ക് കിട്ടാനുള്ള 63 കോടി രൂപ വിനിയോഗിച്ച് 230 ബസുകൾ വാങ്ങാനാണ് നീക്കം. ഇതിനുള്ള ടെൻഡർ നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ ഓണക്കാലത്ത് 200 പുതിയ ബസുകൾ നിരത്തിലിറക്കാൻ വേണ്ടി കെഎസ്ആർടിസി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. അന്നും സർക്കാരിൽ നിന്നും പ്ലാൻ ഫണ്ട് ഇനത്തിൽ 92 കോടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നടപടികൾ പൂർത്തിയാക്കിയത്. സർക്കാരിൽ നിന്നും പണം കിട്ടാതെ വന്നതോടെ ടെൻഡർ നടപടികൾ റദ്ദ് ചെയ്യേണ്ടി വന്നു. 2016 ന് ശേഷം കെ എസ് ആർ ടി സി ഒറ്റ പുതിയ ബസുകൾ പോലും വാങ്ങിയിട്ടില്ല. ആകെയുള്ള 5300 പരം ബസുകളിൽ ഏറിയപങ്കും കാലഹരണപ്പെട്ടതാണ്. കെ.ബി. ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രി ആയത് മുതൽ പുതിയ…
Read Moreസ്പാം കോളുകൾ ചെറുക്കാൻ ഡോണ്ട് ഡിസ്റ്റർബ് ആപ്പ്; രണ്ടു മാസത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുമെന്ന് ട്രായ്
കൊല്ലം: മൊബൈൽ ഫോണുകളിൽ സ്പാം കോളുകളുടെ ഭീഷണി പ്രതിരോധിക്കാൻ ഡിഎൻഡി ( ഡോണ്ട് ഡിസ്റ്റർബ്) ആപ്പ് പുറത്തിറക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ തയാറെടുപ്പുകൾ ആരംഭിച്ചു. ഇതിൻ്റെ സാങ്കേതിക സാധ്യതകൾ സംബന്ധിച്ച് ട്രായ് അധികൃതർ വിദഗ്ധരുമായി ചർച്ച നടത്തി വരികയാണ്. നിരവധി സവിശേഷതകൾ ഉൾപ്പെടുന്ന ആപ്പ് രണ്ട് മാസത്തിനകം പ്രവർത്തനക്ഷമമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് സ്പാം കോളുകൾ സംബന്ധിച്ച പരാതികൾ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം. ഇത് റിപ്പോർട്ടായി മൊബൈൽ സേവന ദാതാവിന് പോകും. അതുവഴി വിളിക്കുന്നവരെ തടയാൻ കഴിയും. ആപ്പിൽ ലഭിച്ച പരാതികളിന്മേൽ സ്വീകരിച്ച നടപടികളുടെ അപ്ഡേറ്റുകൾ പരിശോധിക്കാനും ഉപഭോക്താക്കൾക്ക് അവസരം ഉണ്ടാകും. പിഴവുകൾ ഇല്ലാതെ സ്പാം കോളുകൾ പൂർണമായും തടയാൻ കഴിയുമോ എന്ന കാര്യത്തിൽ സാങ്കേതിക പരിശോധനകൾ നടന്നുവരികയാണ്. ട്രായ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്പാം കോളുകൾ തടയുന്നതിന്റെ ഭാഗമായി മൊബൈൽ ഓപ്പറ്റേർമാർ എണ്ണൂറിൽ…
Read Moreമുഖഛായ മാറും; കെഎസ്ആർടിസി 12 ഡിപ്പോകൾ ബ്രാൻഡ് ചെയ്യാൻ കരാറാകുന്നു
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ 12ബസ് സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യാനൊരുങ്ങുന്നു. കരാർ സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. വൻകിട സ്ഥാപനങ്ങൾ നടത്തുന്ന മലയാളിയായ പ്രവാസി വ്യവസായിയാണ് സബ്സ്റ്റേഷനുകൾ ബ്രാൻഡ് ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. കമ്പനികളുടെബ്രാൻഡിംഗ് മുഖേന കെഎസ് ആർടിസി സ്റ്റേഷനുകളുടെ മുഖഛായ മാറും. പൊടിപടലങ്ങൾ നിറഞ്ഞ അസൗകര്യങ്ങളുള്ള സ്റ്റേഷനുകളൊക്കെ പൂർണമായും മാറ്റം വരുത്തി ബ്രാൻഡിംഗ് കമ്പനി ആധുനിക സൗകര്യങ്ങളൊരുക്കും. പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്താതെ നിലവിലുള്ള കെട്ടിടങ്ങൾ ഭംഗിയും വൃത്തിയുമായി സൂക്ഷിച്ച് യാത്രാ സൗഹൃദമാക്കും. ബ്രാൻഡ് ചെയ്യുന്ന കമ്പനികൾക്ക് കെഎസ് ആർടിസിയുടെ സ്ഥലം പരസ്യങ്ങൾക്കും അനുബന്ധ ആവശ്യങ്ങൾക്കും ഉപയോഗിക്കാം. ഭിത്തികളിൽ ഗ്രാനൈറ്റ് ഒട്ടിച്ചും തറയിൽ ടൈൽ ഒട്ടിച്ചും കെട്ടിടത്തിൽ അവരുടെ ഉത്പന്നത്തിന്റെ നിറം പെയിന്റ് ചെയ്തും മനോഹരവും വൃത്തിയുള്ളതുമാക്കും. പൊതുജനങ്ങളും യാത്രക്കാരും ഇടപെടുന്ന സ്ഥലങ്ങളും ടോയ്ലറ്റുകളും ബ്രാൻഡിംഗ് സ്ഥാപനത്തിന്റെ ഹൗസ്കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയിലായിരിക്കും. ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്ലറ്റുകൾ കെ…
Read Moreസൈബർ ക്രൈം: രാജ്യത്ത് 85 ലക്ഷം മൊബൈൽ ഫോൺ കണക്ഷനുകൾ വിഛേദിച്ചു
കൊല്ലം: ടെലികോം മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെയും തട്ടിപ്പുകൾ തടയുന്നതിന്റെയും ഭാഗമായി രാജ്യത്താകമാനം 85 ലക്ഷം മൊബൈൽ കണക്ഷനുകൾ വിഛേദിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസിന്റേതാണ് നടപടി. വകുപ്പ് വികസിപ്പിച്ചെടുത്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപകരണം നൽകിയ വിശദമായ വിശകലത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം കണക്ഷനുകൾ റദ്ദാക്കിയത്. വ്യാജ രേഖകൾ ഉപയോഗിച്ച് നേടിയ 78.33 ലക്ഷം കണക്ഷനുകളും സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 6.78 കണക്ഷനുകളും വിഛേദിക്കപ്പെട്ടവയിൽ ഉൾപ്പെടും. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാജ കണക്ഷനുകൾ ഒഴിവാക്കുന്നതിന് ടെലികോം സേവന ദാതാക്കൾക്ക് വകുപ്പ് പുതിയ മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്. ടെലികോം കമ്പനികൾക്ക് വേണ്ടി ഉപഭോക്താക്കളെ എൻറോൾ ചെയ്ത് സിം കാർഡുകൾ നൽകുന്ന ഫ്രാഞ്ചൈസികൾ, വിതരണക്കാർ, ഏജന്റുുമാർ തുടങ്ങി എല്ലാ പോയിൻ്റ് ഒഫ് സെയിൽസ് കേന്ദ്രങ്ങൾക്കും രജിസ്ട്രേഷൻ നിയന്ത്രണങ്ങൾ ബാധകമാണ്. പുതിയ മൊബൈൽ കണക്ഷനുകൾ നൽകുന്നത് സുരക്ഷിതവും സുതാര്യവും ആണെന്ന് ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ടെലികോം വകുപ്പിന്റെ…
Read Moreതീർഥാടകരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ പമ്പ-ത്രിവേണി റൂട്ടിൽ സൗജന്യ യാത്രയൊരുക്കി കെഎസ്ആർടിസി
ചാത്തന്നൂർ: പമ്പയിലെത്തുന്ന ശബരിമല തീർഥാടകരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ കെഎസ്ആർടിസിയുടെ സൗജന്യ ബസ് യാത്ര. പമ്പയിൽ നിന്നു ത്രിവേണിയിലേക്കും തിരിച്ചുമാണ് കെഎസ്ആർടസി ബസുകൾ സൗജന്യയാത്ര നടത്തുന്നത്. മൂന്ന് ബസുകളാണ് സൗജന്യ സർവീസിന് വേണ്ടി തയാറാക്കിയിട്ടുള്ളത്. തീർഥാടകർ നിറയുന്നതനുസരിച്ച് ഈ ബസുകൾ അങ്ങോട്ടുമിങ്ങോട്ടും സർവീസ് നടത്തും. കുറഞ്ഞത് 40 പേരുണ്ടെങ്കിൽ അവർ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പ്രത്യേക ചാർട്ടേഡ് സർവീസ് നടത്തും. ശബരിമല മണ്ഡല മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ്, നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ശബരിമല സർവീസുകൾ. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ ത്രിവേണിയിൽ നിന്നാണ് ആരംഭിക്കുക. ദീര്‍ഘദൂര ബസുകള്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നു.…
Read Moreമണിക്കൂറിൽ 280 കിലോമീറ്റർ സ്പീഡ്: മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം അതിവേഗ ട്രെയിൻ നിർമിക്കുന്നു; . കോച്ചുകളുടെ രൂപകൽപ്പന ചെന്നൈയിൽ
കൊല്ലം: മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്ത് അതിവേഗ ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ റെയിൽവേ നടപടികൾ ആരംഭിച്ചു. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകളാണ് നിർമിക്കുന്നത്. കോച്ചുകളുടെ രൂപകൽപ്പന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ തുടങ്ങിക്കഴിഞ്ഞു. ഭാരത് ഹെവി എർത്ത് മൂവേഴ്സിനാണ് നിർമാണ ചുമതല. രൂപകൽപ്പന പൂർത്തിയായതിന് ശേഷം റെയിൽവേ ബോർഡിന്റെ അംഗീകാരം കൂടി ലഭിക്കണം. തുടർന്നായിരിക്കും പദ്ധതിയുടെ സമയക്രമം അന്തിമമായി തീരുമാനിക്കുക. സ്വദേശിവത്ക്കരണം ലക്ഷ്യമിട്ടുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ വിജയകരമായ പൂർത്തീകരണമാണ് തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ എന്ന ആശയവുമായി അതിവേഗം മുന്നോട്ട് വരാൻ റെയിൽവേയെ പ്രേരിപ്പിച്ചത്. ഒരു ട്രെയിനിന് 100 കോടിയിലധികം രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി 866 .87 കോടി രൂപയുടെ കരാർ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് നൽകിക്കഴിഞ്ഞു. എയ്റോ ഡൈനാമിക് എക്സ്റ്റീരിയേഴ്സ് ഉള്ള ചെയർകാർ, സീൽ ചെയ്ത ഗാംഗ്…
Read Moreകെടിഡിഎഫ്സിയെ ഒഴിവാക്കിയാലും ഷോപ്പിംഗ് കോംപ്ലക്സുകൾ തിരികെ കിട്ടില്ല
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിൽനിന്നു കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെ (കെടിഡിഎഫ്സി ) ഒഴിവാക്കിയാലും ഷോപ്പിംഗ് കോംപ്ലക്സുകൾ കെഎസ്ആർടിസിക്ക് തിരികെ ലഭിക്കില്ല. ഷോപ്പിംഗ് കോംപ്ലക്സുകളിൽനിന്നുള്ള ലാഭവിഹിതം കെഎസ്ആർടി സിക്ക് നല്‍കാതെ കെടിഡിഎഫ്സി കുടിശിക വരുത്തിയിരിക്കുകയാണ്. ലാഭവിഹിതത്തിന്റെ 50 ശതമാനമാണ് കരാർ പ്രകാരം കെഎസ്ആർടിസിക്ക് ലഭിക്കേണ്ടത്. കെഎസ്ആർടിസിയുടെ കോഴിക്കോട് അങ്കമാലി, തിരുവല്ല, തിരുവനന്തപുരം ഡിപ്പോകളിലാണ് ഷോപ്പിംഗ് കോംപ്ലക്സുകൾ ഉള്ളത്. സംസ്ഥാനത്തെ ന്നെ ഏറ്റവും പ്രധാന നഗരങ്ങളിലാണ് ഷോപ്പിംഗ് കോംപ്ലക്സുകൾ. കെടിഡിഎഫ്സിയും കെഎസ്ആർടിസിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവ കെടിഡിഎഫ്സി നിർമിച്ചിട്ടുള്ളത്. ബിഒടി (ബിൽഡ് ഓപ്പറേറ്റ് ട്രാൻസ്ഫർ )വ്യവസ്ഥയിലാണ് നിർമാണക്കരാർ. നിർമിച്ച കെട്ടിടങ്ങളിൽ 30 വർഷത്തേക്കാണ് കെടിഡിഎഫ്സിക്ക് അവകാശം. ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമിച്ച് വാടകയ്ക്ക് നല്കുന്നതിൽനിന്നു ലഭിക്കുന്ന ലാഭത്തിന്റെ 50 ശതമാനം വീതംവർഷം തോറും കെഎസ്ആർടിസിക്ക് കൈമാറണമെന്നും വ്യവസ്ഥയുണ്ട്. തകർച്ചയിൽ പെട്ടുഴലുന്ന കെടിഡിഎഫ്സി ഇതുവരെ ലാഭവിഹിതമായി ഒന്നും കെഎസ്ആർടിസിക്ക്…
Read Moreകെഎസ്ആർടിസി വിദ്യാർഥികൾക്കായി ട്രാവൽ ടു ടെക്നോളജി പാക്കേജ് ഒരുക്കുന്നു
ചാത്തന്നൂർ: കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സ്കൂൾ – കോളേജ് വിദ്യാർഥികൾക്കായി ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ ഒരുക്കുന്നു. സാങ്കേതിക വ്യവസായിക മേഖലയിലെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായുള്ള സാങ്കേതിക വ്യാവസായിക വിനോദ വിജ്ഞാന യാത്രയാണ് ട്രാവൽ ടു ടെക്നോളജി കൊണ്ട് ലക്ഷ്യമിടുന്നത്. ഐഎസ്ആർഒ, കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പുകൾ, യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ്, കയർ മ്യൂസിയം, മിൽമ പ്ലാൻറ് തുടങ്ങി, കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള നൂറ്റിമുപ്പത്തഞ്ചോളം പാക്കേജുകൾ ആണ് കെഎസ്ആർടിസി ട്രാവൽ ടു ടെക്നോളജി യാത്രാ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രദീപ് ചാത്തന്നൂർ
Read Moreവിശാഖപട്ടണം – കൊല്ലം സ്പെഷൽ ട്രെയിൻ നീട്ടി; മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ
കൊല്ലം: വിശാഖപട്ടണത്ത് നിന്ന് കൊല്ലത്തേക്കും തിരികെയും ആരംഭിച്ച പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസിന്റെ കാലാവധി ദീർഘിപ്പിച്ച് റെയിൽവേ. 08539 വിശാഖപട്ടണം – കൊല്ലം സ്പെഷൽ ഡിസംബർ നാല്, 11, 18, 25 , 2025 ജനുവരി ഒന്ന്, എട്ട്, 15, 29, ഫെബ്രുവരി അഞ്ച്, 12, 19, 26 തീയതികളിൽ രാവിലെ 8.20 ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും. തിരികെയുള്ള സർവീസ് (08540) കൊല്ലത്ത് നിന്ന് ഡിസംബർ അഞ്ച്, 12, 19, 26, ജനുവരി ഒമ്പത്, 16, 23, 30, ഫെബ്രുവരി ആറ്, 13, 20, 27 തീയതികളിൽ കൊല്ലത്ത് നിന്ന് രാത്രി 7.35 ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.20 ന് വിശാഖപട്ടണത്ത് എത്തും. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.
Read More