കൊല്ലം: രാജ്യത്ത് വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 151 സ്വകാര്യ ട്രെയിനുകൾ കൂടി അവതരിപ്പിക്കാൻ റെയിൽവേ ബോർഡ് പദ്ധതി തയാറാക്കി. 2027 -ൽ ഈ ട്രെയിനുകൾ വിവിധ റൂട്ടുകളിലായി ട്രാക്കിലിറക്കാനാണ് അധികൃതരുടെ തീരുമാനം. ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ആർകെ ഗ്രൂപ്പ് തുടങ്ങിയവർക്കായിരിക്കും ട്രെയിൻ സർവീസുകളുടെ നടത്തിപ്പ് ചുമതല. ഇവർ ഇക്കാര്യത്തിലുള്ള താത്പര്യം റെയിൽവേയെ ഇതിനകം അറിയിച്ചു കഴിഞ്ഞു. ട്രെയിനുകൾ സ്വകാര്യവത്ക്കരിക്കുന്നത് വഴി മൂന്ന് സുപ്രധാന കാര്യങ്ങളാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ആദ്യത്തേത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ്. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയാണ് രണ്ടാമത്തെ ലക്ഷ്യം. യാത്രക്കാർക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നതാണ് മൂന്നാമതായി ഉദ്ദേശിക്കുന്നത്. രാജ്യത്ത് നിലവിൽ ഏതാനും സ്വകാര്യ ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്. തേജസ് എക്സ്പ്രസ് എന്നാണ് ഇവയുടെ പേര്. 2019 ഒക്ടോബർ നാലിന് ലക്നൗവിനും ഡൽഹിക്കും മധ്യേയാണ് ഈ ട്രെയിൻ ആദ്യമായി ആരംഭിച്ചത്.റെയിൽവേയുടെ…
Read MoreCategory: Kollam
ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കൽ; കൂടുതൽ സൗരോർജ ബോട്ടുകൾ പുറത്തിറക്കാൻ ജലഗതാഗത വകുപ്പ്
കൊല്ലം: ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെയും വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായി കൂടുതൽ സൗരോർജ ബോട്ടുകൾ അവതരിപ്പിക്കാൻ ജലഗതാഗത വകുപ്പിന് പദ്ധതി. 20 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ചെറുബോട്ടുകൾ നിർമിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിന്റെ രൂപകൽപ്പനാ നടപടികൾ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. നദികളും തോടുകളും അടക്കമുള്ള ഉൾനാടൻ ജലാശയങ്ങളിൽ സുരക്ഷിത യാത്ര നടത്തുന്നതിന് അനുയോജ്യമായ ചെറു ബോട്ടുകളാണ് രൂപകൽപ്പനയിലുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായിരിക്കും ഈ ബോട്ടുകൾ തുടക്കത്തിൽ സർവീസ് നടത്തുക. കുട്ടനാട്ടിലെ നിലവിലെ കായൽ ടൂറിസം കൂടുതൽ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി 30 സീറ്റുകൾ ഉള്ള സോളാർ ബോട്ടുകൾ നിർമിക്കാനും ജലഗതാഗത വകുപ്പിന് പദ്ധതിയുണ്ട്. ഇത് കൂടാതെ കൊല്ലം ജില്ലയിലെ മൺട്രോതുരുത്തിലെ പ്രധാന ആകർഷണമായ കണ്ടൽ കാടുകളിലേയ്ക്ക് വിദേശ – ആഭ്യന്തര വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ ഔട്ട് ബോർഡ് എൻജിനുകളുള്ള ബോട്ടുകൾ അവതരിപ്പിക്കാനും വകുപ്പ് ആലോചിക്കുന്നു. ആലപ്പുഴ…
Read Moreചെന്നൈ-കൊല്ലം റൂട്ടിൽ ഗരീബ് രഥ് സൂപ്പർഫാസ്റ്റ് ശബരിമല സ്പെഷൽ
കൊല്ലം: ചെന്നൈ- കൊല്ലം റൂട്ടിൽ റെയിൽവേ ഗരീബ് രഥ് സൂപ്പർ ഫാസ്റ്റ് പ്രതിവാര സ്പഷൽ ട്രെയിൻ സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് നവംബർ 20 മുതൽ ( ബുധൻ ) ജനുവരി 15 വരെയും കൊല്ലത്ത് നിന്ന് 21 മുതൽ (വ്യാഴം) ജനുവരി 16 വരെയുമാണ് സർവീസ്. 06119 ചെന്നൈ- കൊല്ലം ട്രെയിൻ ചെന്നൈയിൽ നിന്ന് ബുധൻ ഉച്ചകഴിഞ്ഞ് 3.10 ന് പുറപ്പെട്ട് വ്യാഴം വൈകുന്നേരം 6.20 ന് കൊല്ലത്ത് എത്തും. 06120 കൊല്ലം – ചെന്നൈ സർവീസ് വ്യാഴം രാത്രി 8.45 ന് കൊല്ലത്ത് നിന്ന് യാത്ര തിരിച്ച് വെള്ളി ഉച്ചകഴിഞ്ഞ് 3.30 ന് ചെന്നൈയിൽ എത്തും. 17 കോച്ചുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പാലക്കാട്, ഷൊർണൂർ -ബി, തൃശൂർ, ആലുവ, എറണാകുളം, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഇത് കൂടാതെ…
Read Moreഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർഥിനിക്കു നേരേ പീഡനശ്രമം: പാരലൽ കോളജ് പ്രിൻസിപ്പൽ പിടിയിൽ
കൊല്ലം: കുമ്മിളിൽ പ്ലസ് വൺ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന കേസിൽ പാരലൽ കോളജ് പ്രിൻസിപ്പൽ പിടിയിൽ. മുക്കുന്നം സ്വദേശി അഫ്സൽ ജമാലിനെയാണ് കടയ്ക്കൽ സിഐ രാജേഷ് അറസ്റ്റ് ചെയ്ത് . ഉപജില്ലാ കലോത്സവത്തിന് എത്തിയ കുട്ടിക്കു നേരേയായിരുന്നു പ്രതിയുടെ അതിക്രമം. പാരലൽ കോളജിൽ എത്തിയ കുട്ടിയോട് അപമര്യദയായി പെരുമാറുകയായിരുന്നു. സ്കൂളുകൾക്ക് പുറമെ സമീപത്തെ പാരലൽ കോളജുകളും കലോത്സവ വേദിയായിരുന്നു. പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ ട്യൂട്ടോറിയൽ കോളജ് പ്രിൻസിപ്പാളായ അഫ്സൽ ജമാൽ കടന്നു പിടിച്ചെന്നാണ് പരാതി.സംഭവത്തക്കുറിച്ച് കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. തുടർന്നാണ് കടയ്ക്കൽ പോലീസിൽ പരാതി നല്കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത് അറിഞ്ഞ പ്രതി ഒളിവിൽ പോയി. തുടർന്ന് സിഐ രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐ ഷിജു നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിക്കെതിരെ കുട്ടികൾക്ക് നേരെയുളള ലൈംഗിക ആക്രമണം തടയൽ, സ്ത്രീത്വത്തെ അപമാനിക്കൽ…
Read Moreഒറ്റദിവസം മൂന്നുകോടി യാത്രക്കാർ: ഇന്ത്യൻ റെയിൽവേയ്ക്ക് ചരിത്ര നേട്ടം; അഭിമാനാർഹമായ നേട്ടമെന്ന് റെയിൽവേ മന്ത്രാലയം
കൊല്ലം: ഒറ്റദിവസം മൂന്നു കോടിയിലധികം ആൾക്കാർ ട്രെയിനിൽ യാത്ര ചെയ്ത് ഇന്ത്യൻ റെയിൽവേയ്ക്ക് ചരിത്ര നേട്ടം. ഈ മാസം നാലിനാണ് ഇത്രയധികം പേർ യാത്ര ചെയ്തത്. ഇത് ഗതാഗത ചരിത്രത്തിലെ അപൂർവവും അഭിമാനാർഹവുമായ നേട്ടമാണെന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. നവംബർ നാലിന് നോൺ സബർബൻ യാത്രക്കാരുടെ എണ്ണം 120. 27 ലക്ഷം ആയിരുന്നു. ഇതിൽ 19.43 ലക്ഷം പേർ റിസർവ്ഡ് യാത്രക്കാരും 101- 29 ലക്ഷം പേർ അൺ റിസർവ്ഡ് യാത്രികരുമായിരുന്നു. അന്നത്തെ സബർബൻ യാത്രക്കാരുടെ എണ്ണം 180 ലക്ഷമാണ്.ദുർഗാപൂജ, ദീപാവലി, ഛാത്ത് പൂജ എന്നീ ഉത്സവങ്ങളുമായി ബന്ധപ്പെട്ട തിരക്കും അതിന് അനുസൃതമായി ആവശ്യാനുസരണം സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തിയതുമാണ് അപൂർവ നേട്ടം കൈവരിക്കാൻ റെയിൽവേയ്ക്ക് സഹായകമായത്. 2024 ഒക്ടോബർ ഒന്നിനും നവംബർ അഞ്ചിനും മധ്യേ 4521 സ്പെഷൽ ട്രെയിനുകളിലായി 65 ലക്ഷം പേരാണ് യാത്ര…
Read Moreശബരിമല സ്പെഷൽ സർവീസ് ; 450ലേറെ ബസുമായി കെഎസ്ആർടിസി; ആശങ്ക പ്രകടിപ്പിച്ച് ജീവനക്കാർ
ചാത്തന്നൂർ: ശബരിമല മണ്ഡല ഉത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷൽ സർവീസിനായി 450ലേറെ ബസുകൾ ഒരുക്കുന്നു. കെഎസ്ആർടിസിയുടെ വർക്ക് ഷോപ്പുകളിൽ അടിയന്തിരമായി ഈ ബസുകൾക്കുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. പമ്പ സ്പെഷൽ സർവീസിനായി ഓരോ ഡിപ്പോകളിൽ നിന്നു പ്രത്യേക കേന്ദ്രങ്ങളിലേയ്ക്ക് അയയ്ക്കേണ്ട ബസുകളുടെചെസ്റ്റ് നമ്പർ സഹിതം യൂണിറ്റുകളെ അറിയിച്ചിട്ടുണ്ട്. ഈ ബസുകളാണ് പമ്പയിലേയ്ക്കും ഉപകേന്ദ്രങ്ങളിലേയ്ക്കും അയയ്ക്കേണ്ടത്.14 മുതൽ യൂണിറ്റുകളിൽ നിന്നും നിർദ്ദിഷ്ട കേന്ദ്രങ്ങളിലേയ്ക്ക് ഒരു സെറ്റ് ക്രൂ സഹിതം ബസുകൾ എത്തിക്കണം. മെക്കാനിക്കൽ, ബോഡി വർക്കുകൾ, വൃത്തിയായ വാഷിംഗ് അടക്കം കുറ്റമറ്റ രീതിയിലായിരിക്കണം ബസുകൾ. ആവശ്യമായ മെയിന്റനൻസ് അടക്കമുള്ള ബസിന്റെ രേഖകളും കൈമാറണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പുകപരിശോധന സർട്ടിഫിക്കറ്റ് എന്നിവയും ഫയർ എക്സ്റ്റിംഗുഷറും ബസിൽ ഉണ്ടായിരിക്കണം. ഹാൻഡ് ബ്രേക്കിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം. പൂൾ ചെയ്തിട്ടുള്ള ബസുകൾ തീർത്ഥാടന കേന്ദ്രങ്ങളിൽ പരമാവധി വിനിയോഗിക്കണം. അല്ലാത്ത പക്ഷം മറ്റ് യൂണിറ്റുകളിലേയ്ക്ക് കൈമാറണം.…
Read Moreപ്രാഥമിക പരീക്ഷണങ്ങൾ വിജയം; സിംകാർഡ് ഇല്ലാതെ ഫോൺ വിളിക്കാനുള്ള പദ്ധതിയുമായി ബിഎസ്എൻഎൽ
കൊല്ലം: ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാൻ കഴിയുന്ന സേവനം ആരംഭിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു. ഇതുമായി ബന്ധപ്പെട്ട് ബിഎസ്എൻഎൽ നടത്തിയ പ്രാഥമിക പരീക്ഷണങ്ങൾ വിജയകരമാണ്. പുതിയ സംവിധാനം വഴി സിം കാർഡോ മൊബൈൽ നെറ്റ് വർക്കോ ഇല്ലാതെ കോളുകൾ വിളിക്കാൻ കഴിയും എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഓഡിയോ കോളുകളും വീഡിയോ കോളുകളും ഇങ്ങനെ സാധ്യമാകും. ഡി ടു ഡി ( ഡിവൈസ് ടു ഡിവൈസ് ) എന്ന സേവനം വഴിയാണ് ഇത്തരം കോളുകൾ വിളിക്കാൻ കഴിയുക. ഒരു മൊബൈൽ നെറ്റ്വർക്കിന്റെയും ആവശ്യമില്ലാതെ ഉപഗ്രഹങ്ങൾ വഴി മൊബൈൽ ഉപകരണങ്ങളെ ഡി ടു ഡി സാങ്കേതികവിദ്യ ബന്ധിപ്പിക്കും. വിയാസാറ്റ് എന്ന ഉപഗ്രഹവുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഭാഗമായിട്ടാണ് രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ…
Read Moreകെഎസ്ആർടിസി ദീർഘദൂര ബസുകൾ ഭക്ഷണത്തിനായി ജീവനക്കാർക്ക് ഇഷ്ടമുള്ളിടത്ത് നിർത്തരുതെന്നു നിർദേശം
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ യാത്രക്കാർക്ക് ഭക്ഷണത്തിനായി ഇനി ഓപ്പറേറ്റിംഗ് സ്റ്റാഫിന് ഇഷ്ടമുള്ളിടത്ത് നിർത്തരുത്. ഭക്ഷണത്തിനും ചായയ്ക്കുമായി ജീവനക്കാർ ഇനി കെ എസ് ആർ ടി സി നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളിൽ മാത്രമേ നിർത്താവൂ. ഇത്തരത്തിൽ 24 ഇടത്താവളങ്ങളാണ് കേരളത്തിൽ കെഎസ്ആർടിസിയുടെ എസ്റ്റേറ്റ് വിഭാഗം അംഗീകരിച്ച് നിർദ്ദേശിച്ചിട്ടുള്ളത്. കായംകുളത്തിനടുത്ത കെടിഡിസിയുടെ ആഹാർ ഹോട്ടലും പട്ടികയിലുണ്ട് മറ്റ് 23 – ഉം സ്വകാര്യ ഹോട്ടലുകളാണ്. നിലവിൽ അംഗീകൃതവും അംഗീകാരവുമില്ലാത്ത ഹോട്ടലുകളാണ് ജീവനക്കാർ ഇടത്താവളമായി ബസ് നിർത്തിയിരുന്നത്. ഇത്തരം ഹോട്ടലുകളെക്കുറിച്ച് യാത്രക്കാർ പരാതി ഉന്നയിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തിൽ എസ്റ്റേറ്റ് വിഭാഗം സമഗ്രമായ പഠനം നടത്തുകയും താല്പര്യപത്രം ക്ഷണിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ ഇടത്താവളങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ദീർഘദൂര ബസുകളിൽ ഇടത്താവളങ്ങളുടെ പേരും നിർത്തുന്നസമയവും യാത്രക്കാർക്ക് കാണത്തക്കവിധം എഴുതി വയ്ക്കും. പ്രഭാതഭക്ഷണത്തിന് രാവിലെ 7.30 മുതൽ 9 വരെയും ഉച്ചയൂണിന് 12.30 മുതൽ 2…
Read Moreഎംഡിഎംഎ കേസ്; പിടിയിലായ നടിയുടെ കൂട്ടാളിപിടിയിൽ; നവാസ് നിരവധി ക്രിമിനൽ കേസിലെ പ്രതിയെന്ന് പോലീസ്
പരവൂർ: പരവൂരിൽ എംഡിഎംഎയുമായി പിടിയിലായ സീരിയ നടി ഷംനത്ത് എന്ന പാർവതിയുടെ കൂട്ടാളിയും അറസ്റ്റിലായി. കടയ്ക്കൽ ഐരക്കുഴി മങ്കാട്ടുകുഴി ചരുവിള വീട്ടിൽ നവാസി(35) നെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 18 ന് ഒന്നര ഗ്രാം രാസലഹരിയുമായി ഷംനത്തിനെ ചിറക്കരയിലെ വീട്ടിൽ നിന്നും പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഷംനത്തിനെ ചോദ്യം ചെയ്തതിൽനിന്നുമാണ് കടയ്ക്കൽ സ്വദേശി നവാസാണ് ലഹരിക്കച്ചവടം നടത്തിവരുന്നതെന്ന് കണ്ടെത്തിയത്. നടി അറസ്റ്റിലായതിനെ തുടർന്ന് ഒളിവിൽ പോയ നവാസ് കടയ്ക്കൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരവൂർ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. നവാസിനെ ചോദ്യം ചെയ്തപ്പോൾ താൻ തന്നെയാണ് ഒന്നാം പ്രതിയായ ഷംനത്തിന് ലഹരി കൈമാറിയതെന്ന് സമ്മതിച്ചിട്ടുണ്ട്. വർക്കല ബീച്ചിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്. മയക്കു മരുന്നിന് അടിമയായ നടി അതു വാങ്ങാനായി സ്ഥിരമായി വർക്കല എത്തുന്നുണ്ട്. നവാസും ലഹരി…
Read Moreദിവസവേതനക്കാർ മാത്രമാകുന്ന സ്ഥിതിയിലേക്ക് കെഎസ്ആർടിസി
ചാത്തന്നൂർ: എല്ലാ വിഭാഗങ്ങളിലും ദിവസവേതനക്കാർ മാത്രമാകുന്ന സ്ഥിതിയിലേക്ക് കെഎസ്ആർടിസി. അസിസ്റ്റന്റ് എൻജിനീയർ മുതൽ സ്കാവഞ്ചർ തസ്തിക വരെ കരാർ ജീവനക്കാർ മാത്രമാകുന്ന നിലയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയെ താത്ക്കാലിക നിയമനം നടത്താവൂ എന്നതൊന്നും കെഎസ്ആർടിസിയ്ക്ക് ബാധകമല്ലെന്ന മട്ടാണ്. സ്ഥിരം നിയമനം പ്രതീക്ഷിക്കുന്ന ഉദ്യോഗാർത്ഥികളെ നിരാശരാക്കുന്ന നിലപാടാണ് കോർപ്പറേഷന്റേത്. ഒരു ഒഴിവു പോലും പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നില്ല. സാമ്പത്തിക പ്രതിസന്ധിയുടെ മറവിലാണ് ദിവസവേതനക്കാരെ നിയമിക്കുന്നത്. അമ്പതോളം അസി. എൻജിനീയർമാരെ1200 രൂപ ദിവസവേതനത്തിലാണ് നിയമിക്കുന്നത്. മിനിസ്റ്റീരിയൽ ജീവനക്കാരിൽ നല്ലൊരു ശതമാനവും ദിവസവേതനക്കാരാണ്. കാലാകാലങ്ങളായി ദിവസവേതനക്കാരായ കണ്ടക്ടർമാരെ നിയമിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മെക്കാനിക്കുകളെയും ഡ്രൈവർമാരെയും നിയമിച്ചു കൊണ്ടിരിക്കയാണ്. കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക് തുടങ്ങിയ വിഭാഗങ്ങൾക്ക് ഒരു ഡ്യൂട്ടിയ്ക്ക് 715 രൂപയാണ് വേതനം. സ്ഥിരം ജീവനക്കാർക്കുള്ള യാതൊരുവിധ ആനുകൂല്യങ്ങളും നല്കേണ്ടതില്ല. ഡ്രൈവർമാർ 10,000 രൂപയും മെക്കാനിക്കുകൾ 5000 രൂപയും ഡെപ്പോസിറ്റായി അടയ്ക്കുകയും വേണം.…
Read More