‘പു​ര​പ്പു​റം’വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​യ​ത് 2,086 കോ​ടി​യു​ടെ സ​ബ്സി​ഡി

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പു​​​ര​​​പ്പു​​​റ സൗ​​​രോ​​​ര്‍​ജ പ​​​ദ്ധ​​​തി​​​യാ​​​യ പി.​​​എം. സൂ​​​ര്യ​​​ഘ​​​ര്‍ മു​​​ഫ്ത് ബി​​​ജ്‌​​​ലി യോ​​​ജ​​​ന പ്ര​​​കാ​​​രം ര​​​ണ്ട​​​ര​​​വ​​​ര്‍​ഷം​​കൊ​​​ണ്ട് കേ​​​ര​​​ള​​​ത്തി​​​ലെ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് സ​​​ബ്‌​​​സി​​​ഡി ഇ​​​ന​​​ത്തി​​​ല്‍ ല​​​ഭി​​​ച്ച​​​ത് 2,086.85 കോ​​​ടി രൂ​​​പ. പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച 2024 ഫെ​​​ബ്രു​​​വ​​​രി 13 മു​​​ത​​​ല്‍ 2026 ജൂ​​​ലൈ വ​​​രെ​​​യാ​​​യി കേ​​​ര​​​ള​​​ത്തി​​​ല്‍ 2.67 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യാ​​​ണ് ഇ​​​ത്ര​​​യും തു​​​ക ല​​​ഭി​​​ച്ച​​​ത്. കെ​​​എ​​​സ്ഇ​​​ബി ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫ് എ​​​ന്‍​ജി​​​നി​​​യ​​​റു​​​ടെ (സോ​​​ളാ​​​ര്‍ പ്രോ​​​ജ​​​ക്ട്‌​​​സ്) കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ല്‍നി​​​ന്ന് വി​​​വ​​​രാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​പ്ര​​​കാ​​​രം രാ​​​ജു വാ​​​ഴ​​​ക്കാ​​​ല​​യ്​​​ക്കു ല​​​ഭി​​​ച്ച രേ​​​ഖ​​​ക​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്താ​​​കെ 4,15,357 അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണു പ​​​ദ്ധ​​​തി​​​ക്കാ​​​യി ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​ല്‍ 2,84,090 വീ​​​ടു​​​ക​​​ളി​​​ല്‍ സോ​​​ളാ​​​ര്‍ പാ​​​ന​​​ലു​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ച് ഗ്രി​​​ഡു​​​മാ​​​യി വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചു. ഇ​​​ന്‍​സ്റ്റാ​​​ലേ​​​ഷ​​​ന്‍ പൂ​​​ര്‍​ത്തി​​​യാ​​​യ​​​വ​​​രി​​​ല്‍ 2,67,410 പേ​​​ര്‍​ക്ക് ഇ​​​തി​​​ന​​​കം കേ​​​ന്ദ്ര സ​​​ബ്സി​​​ഡി തു​​​ക ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍ ല​​​ഭി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും സോ​​​ളാ​​​ര്‍ പാ​​​ന​​​ല്‍ സ്ഥാ​​​പി​​​ച്ച​​​തി​​​ലും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യാ​​​ണ് ഒ​​​ന്നാ​​​മ​​​ത്. ഏ​​​റ്റ​​​വും കു​​​റ​​​വ് വ​​​യ​​​നാ​​​ട്ടി​​​ലും. സം​​​സ്ഥാ​​​ന​​​ത്തെ ആ​​​കെ സോ​​​ളാ​​​ര്‍ ഉ​​​ത്പാ​​​ദ​​​ന ശേ​​​ഷി 2,233.79 മെ​​​ഗാ​​​വാ​​​ട്ടാ​​​ണ് (22,33,798.769 കി​​​ലോ​​​വാ​​​ട്ട്). ഇ​​​തി​​​ല്‍ സിം​​​ഹ​​​ഭാ​​​ഗ​​​വും (1,804.86 മെ​​​ഗാ​​​വാ​​​ട്ട്) ഗാ​​​ര്‍​ഹി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍നി​​​ന്നാ​​​ണ്. കൊ​​​മേ​​​ഴ്സ്യ​​​ല്‍ മേ​​​ഖ​​​ല​​​യി​​​ല്‍ 289.89 മെ​​​ഗാ​​​വാ​​​ട്ടും ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്.

അ​​​തേ​​​സ​​​മ​​​യം, കേ​​​ന്ദ്ര ഊ​​​ര്‍​ജ സ​​​ഹ​​​മ​​​ന്ത്രി ശ്രീ​​​പ​​​ദ് യ​​ശോ നാ​​​യി​​​ക് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രേ​​​ഖാ​​​മൂ​​​ലം ന​​​ല്‍​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ല്‍, 2026 ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചു​​​വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ കേ​​​ന്ദ്ര സ​​​ബ്സി​​​ഡി​​​യാ​​​യി 2,098.35 കോ​​​ടി രൂ​​​പ കേ​​​ര​​​ള​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ചു​​​വെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

4,26,486 അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ 3,15,129 സോ​​​ളാ​​​ര്‍ പ്ലാ​​​ന്‍റു​​​ക​​​ള്‍ സ്ഥാ​​​പി​​​ച്ചു​​​വെ​​​ന്നും 3,22,052 വീ​​​ടു​​​ക​​​ളി​​​ല്‍ പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ച്ചു​​​വെ​​​ന്നും മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ട്. ഒ​​​രു കോ​​​ടി വീ​​​ടു​​​ക​​​ളി​​​ല്‍ പ​​​ദ്ധ​​​തി പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ 25 വ​​​ര്‍​ഷ​​​ത്തെ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 1,000 ബി​​​ല്യ​​​ണ്‍ യൂ​​​ണി​​​റ്റ് ഹ​​​രി​​​ത വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​നും 720 ദ​​​ശ​​​ല​​​ക്ഷം ട​​​ണ്‍ കാ​​​ര്‍​ബ​​​ണ്‍ ബ​​​ഹി​​​ര്‍​ഗ​​​മ​​​നം കു​​​റ​​​യ്ക്കാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര ഊ​​​ര്‍​ജ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

കേ​​​ര​​​ളം നാ​​​ലാം സ്ഥാ​​​ന​​​ത്ത്
രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ സൗ​​​രോ​​​ര്‍​ജ്ജ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ സ്ഥാ​​​പി​​​ച്ച സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ കേ​​​ര​​​ളം നാ​​​ലാം സ്ഥാ​​​ന​​​ത്താ​​​ണു​​​ള്ള​​​ത്.ഗു​​​ജ​​​റാ​​​ത്ത്, മ​​​ഹാ​​​രാ​​ഷ്‌​​ട്ര, ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശ് എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍​ക്ക് തൊ​​​ട്ടു​​​പി​​​ന്നി​​​ലാ​​ണു കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്ഥാ​​​നം. പ​​​ദ്ധ​​​തി നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​തോ​​​ടെ രാ​​​ജ്യ​​​ത്തെ 18.93 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് സീ​​​റോ ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ബി​​​ല്‍ (പൂ​​​ജ്യം വൈ​​​ദ്യു​​​തി ബി​​​ല്‍) ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് റി​​​പ്പോ​​​ര്‍​ട്ടു​​​ക​​​ള്‍.

ഒ​​​രു കി​​​ലോ​​​വാ​​​ട്ടി​​​ന് 30,000, ര​​​ണ്ടു കി​​​ലോ​​​വാ​​​ട്ടി​​​ന് 60,000, പ​​​ര​​​മാ​​​വ​​​ധി മൂ​​​ന്നു കി​​​ലോ​​​വാ​​​ട്ട് വ​​​രെ 78,000 രൂ​​​പ എ​​​ന്ന തോ​​​തി​​​ലാ​​​ണ് കേ​​​ന്ദ്ര സ​​​ബ്സി​​​ഡി. സോ​​​ളാ​​​ര്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ കെ​​​എ​​​സ്ഇ​​​ബി ഗ്രി​​​ഡി​​​ലേ​​​ക്ക് അ​​​ധി​​​ക​​​മാ​​​യി ന​​​ല്‍​കു​​​ന്ന വൈ​​​ദ്യു​​​തി​​​ക്ക് യൂ​​​ണി​​​റ്റൊ​​​ന്നി​​​ന് 3.26 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് ന​​​ല്‍​കു​​​ന്ന​​​ത്. ഈ​​​യി​​​ന​​​ത്തി​​​ല്‍ 2020 മു​​​ത​​​ല്‍ 2025 വ​​​രെ​​​യാ​​​യി 1.15 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് കൈ​​​മാ​​​റി​​​യ​​​താ​​​യും രേ​​​ഖ​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ബി​​​നു ജോ​​​ര്‍​ജ്

Related posts

Leave a Comment