വീ​ട്ട​മ്മ മ​രി​ച്ച നി​ല​യി​ൽ; മ​ക​ൻ ഒ​ളി​വി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് സംശയം

കൊ​ല്ലം കു​ണ്ട​റ പ​ട​പ്പ​ക്ക​ര​യി​ൽ വീ​ട്ട​മ്മ​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട​പ്പ​ക്ക​ര പു​ഷ്പ​വി​ലാ​സം വീ​ട്ടി​ൽ പു​ഷ്പ​ല​ത (45) യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​താ​വ് ആ​ന്‍റ​ണി​യെ ഗു​രു​ത​ര പ​രു​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ക​ൻ അ​ഖി​ൽ കു​മാ​റി​നെ (25) കാ​ണാ​നി​ല്ല. മ​ക​ൾ വീ​ട്ടി​ലേ​ക്ക് ഫോ​ൺ വി​ളി​ച്ചി​ട്ടു ആ​രും എ​ടു​ത്തി​ല്ല. കു​റേ നേ​ര​മാ​യി​ട്ടും തി​രി​കെ വി​ളി​യൊ​ന്നും കാ​ണാ​ത്ത​തി​ൽ പ​രി​ഭി​മി​ച്ച് അ​ടു​ത്തു​ള​ള ബ​ന്ധു​വി​നെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ​മീ​പ​വാ​സി​യാ​യ ബ​ന്ധു അ​ന്വേ​ഷി​ച്ച് എ​ത്തി​യ​പ്പോ​ഴാ​ണ് മ​രി​ച്ച​നി​ല​യി​ൽ പു​ഷ്പ​ല​ത​യെ ക​ണ്ടെ​ത്തി​യ​ത്. മ​ക​ൻ ഉ​പ​ദ്ര​വി​ക്കു​ന്നു​വെ​ന്ന് ഇ​രു​വ​രും ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി മ​ക​ൻ അ​ഖി​ലി​ന് താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​ഷ്പ​ല​ത​യെ വീ​ടു​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ഖി​ലി​നു വേ​ണ്ടി കു​ണ്ട​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Read More

ആ​ശ്ര​മ​വാ​സി​യാ​യ സ്വാ​മി​യു​ടെ മു​ഖ​ത്ത് മു​ള​ക്പൊ​ടിയെറി​ഞ്ഞ് ആ​ക്ര​മ​ണം; ആ​ശ്ര​മം വി​ട്ടു​പോ​ക​ണ​മെ​ന്ന് ആ​ക്രോ​ശം; അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്

കൊ​ല്ലം: ആ​ശ്ര​മ​വാ​സി​യാ​യ സ്വാ​മി​യെ ആ​ശ്ര​മ​ത്തി​നു​ള്ളി​ൽ മ​ർ​ദി​ച്ച​താ​യി പ​രാ​തി​യി​ൽ റൂ​റ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. സ​ദാ​ന​ന്ദ​പു​രം അ​വ​ധൂതാ ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി രാ​മാ​ന​ന്ദ​ഭാ​ര​തി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.ഇ​ത് സം​ബ​ന്ധി​ച്ച് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. ആ​ശ്ര​മ​ത്തി​ലെ​ത്തി​യ അ​ജ്ഞാ​ത​ൻ ക​ണ്ണി​ൽ മു​ള​ക് പൊ​ടി എ​റി​ഞ്ഞ ശേ​ഷം ത​ല​ങ്ങും വി​ല​ങ്ങും അ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ആ​ശ്ര​മം വി​ട്ടു പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും സ്വാ​മി പ​റ​ഞ്ഞു. സ്വാ​മി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​ശ്ര​മ​വും ആ​ശ്ര​മ ഭൂ​മി കൈ​യേ​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. വ​യോ​ധി​ക​നാ​യ മ​ഠാ​ധി​പ​തി​ക്കും സ​ഹാ​യി​യാ​യ സ്വാ​മി​ക്കും മാ​നേ​ജ​ർ​ക്കും മാ​ത്ര​മേ ആ​ശ്ര​മ​ത്തി​ൽ പ്ര​വേ​ശ​നം പാ​ടു​ള്ളു​വെ​ന്ന് കോ​ട​തി ഉ​ത്ത​ര​വു​ണ്ട്. ഇ​ത് ലം​ഘി​ച്ച് നി​ര​വ​ധി പേ​ർ ഇ​പ്പോ​ഴി​വി​ടെ ത​മ്പ​ടി​ച്ചി​ട്ടു​ണ്ട്. അ​പ​രി​ചി​ത​രാ​ണ് ഇ​വ​രെ​ല്ലാ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ആ​ശ്ര​മ​ഭൂ​മി കൈ​യേ​റ്റ​മാ​ണ് ക​ട​ന്നു കൂ​ടി​യി​ട്ടുള്ളവരുടെ ല​ക്ഷ്യ​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കു​മെ​ന്നും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച…

Read More

കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് മു​ട​ക്കം പ​കു​തി​യാ​യി കു​റ​ഞ്ഞു; പരിഷ്കാരങ്ങൾ ഫലപ്രാപ്തിയിലേക്ക്

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി ബ​സ് സ​ർ​വീ​സു​ക​ളു​ടെ മു​ട​ക്കം (ഓ​ഫ് റോ​ഡ്) പ​കു​തി​യാ​യി കുറഞ്ഞു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ഓ​ഫ് റോ​ഡ് നി​ര​ക്ക് പ​ര​മാ​വ​ധി കു​റ​ച്ച് 5 ശ​ത​മാ​ന​ത്തി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്രാ​പ്തി​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ് എ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ഓ​ഫ് റോ​ഡ് നി​ര​ക്ക് 1000 ആ​യി​രു​ന്ന​ത് ഓ​ഗ​സ്റ്റിൽ 500 ന് ​താ​ഴെ എ​ത്തി​ക്കു​വാ​നാ​യി എ​ന്ന് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. സെ​ൻ​ട്ര​ൽ റീ​ജണ​ൽ വ​ർ​ക്ഷോ​പ്പു​ക​ളി​ൽ ഷി​ഫ്റ്റ് സ​മ്പ്ര​ദാ​യം ന​ട​പ്പി​ലാ​ക്കു​ക​യും കൃ​ത്യ​സ​മ​യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ സ്പെ​യ​ർ​പാ​ർ​ട്സ് ല​ഭ്യ​മാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ മെ​ക്കാ​നി​ക്കു​ക​ളെ ല​ഭ്യ​മാ​ക്കു​ക​യും വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ൻ​ജി​ൻ, ഗി​യ​ർ ബോ​ക്സ്, ക്രൗ​ൺ ആ​ൻഡ്‌ വീ​ൽ, സ​ബ് അ​സം​ബ്ലി അ​ട​ക്ക​മു​ള്ള​വ​യ്ക്ക് പ്രൊ​ഡ​ക്ഷ​ൻ ടാ​ർ​ജ​റ്റ് ന​ൽ​കി പ്രൊ​ഡ​ക്ടി​വി​റ്റി വ​ർ​ദ്ധി​പ്പി​ക്കു​വാ​നു​മാ​യ​താ​ണ് അ​തി​വേ​ഗം ഓ​ഫ് റോ​ഡ് കു​റ​യ്ക്കു​ന്ന​തി​നാ​യി സാ​ധി​ച്ചി​ച്ചു​ള്ള​ത്. ബ​സു​ക​ളു​ടെ കൃ​ത്യ​മാ​യ പീ​രി​യോ​ഡി​ക് മെ​യി​ന്‍റ​ന​ൻ​സ്, എ​ൻ​ജി​ൻ അ​ട​ക്ക​മു​ള്ള യൂ​ണി​റ്റു​ക​ൾ ലൈ​ഫി​ന് അ​നു​സ​രി​ച്ചു​ള്ള…

Read More

20 കോ​ച്ചു​ക​ളു​ള്ള വ​ന്ദേ​ഭാ​ര​ത് വ​രു​ന്നു; ട്ര​യ​ൽ റ​ൺ ന​ട​ത്തി; അ​ഹ​മ്മ​ദാ​ബാ​ദി​നും മും​ബൈ സെ​ൻ​ട്ര​ലി​നും മ​ധ്യേയുള്ള പ​രീ​ക്ഷ​ണ ഓ​ട്ടം വിജയം

കൊ​ല്ലം: രാ​ജ്യ​ത്തു​ട​നീ​ളം 20 കോ​ച്ചു​ക​ൾ ഉ​ള്ള വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ ത​യാ​റെ​ടു​ക്കു​ന്നു.ഇ​തി​നു മു​ന്നോ​ടി​യാ​യി 20 കോ​ച്ചു​ക​ൾ ഉ​ള്ള വ​ന്ദേ ഭാ​ര​തി​ന്‍റെ ട്ര​യ​ൽ റ​ൺ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്നു.അ​ഹ​മ്മ​ദാ​ബാ​ദി​നും മും​ബൈ സെ​ൻ​ട്ര​ലി​നും മ​ധ്യേ ആ​യി​രു​ന്നു പ​രീ​ക്ഷ​ണ ഓ​ട്ടം. അ​ഹ​മ്മ​ദാ​ബാ​ദി​ൽനിന്നു രാ​വി​ലെ ഏ​ഴി​നു പു​റ​പ്പെ​ട്ട പ​രീ​ക്ഷ​ണ ട്രെ​യി​ൻ ഉ​ച്ച​യ്ക്ക് 12.15 ന് ​മും​ബൈ​യി​ൽ എ​ത്തി. 130 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ലാ​ണ് വ​ണ്ടി ഓ​ടി​യ​ത്. ട്ര​യ​ൽ റ​ൺ വി​ജ​യ​ക​ര​മാ​യി​രു​ന്നുവെന്ന് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.20 കോ​ച്ചു​ക​ൾ ഉ​ള്ള വ​ന്ദേ ഭാ​ര​ത് എ​ക്സ് പ്ര​സ് ട്രെ​യി​ൻ ആ​ദ്യം സ​ർ​വീ​സ് ന​ട​ത്തു​ക അ​ഹ​മ്മ​ദാ​ബാ​ദ് – മും​ബൈ സെ​ൻ​ട്ര​ൽ റൂ​ട്ടി​ൽ ആ​യി​രി​ക്കു​മെ​ന്നും അ​വ​ർ സൂ​ചി​പ്പി​ച്ചു. നി​ല​വി​ൽ ചി​ല പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ 16 കോ​ച്ചു​ക​ൾ ഉ​ള്ള വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. മ​റ്റി​ട​ങ്ങ​ളി​ൽ എ​ട്ടു കോ​ച്ചു​ക​ൾ ഉ​ള്ള വ​ന്ദേ​ഭാ​ര​ത് ആ​ണ് ഓ​ടു​ന്ന​ത്. കേ​ര​ള​ത്തി​ലും സ​മാ​ന​മാ​യ…

Read More

എം​സി റോ​ഡി​നു സ​മാ​ന്ത​ര​മാ​യി ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത; കേ​ന്ദ്ര​ത്തി​ന് അ​ങ്ങ​നെ​യൊ​രു പ​ദ്ധ​തി​യി​ല്ലെ​ന്ന് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി

കൊ​ല്ലം: എം​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ആ​റു​വ​രി ഗ്രീ​ൻ​ഫീ​ൽ​ഡ് പാ​ത നി​ല​വി​ൽ നി​ർ​മി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നു പ​ദ്ധ​തി​യി​ല്ലെന്ന് കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത , ഹൈ​വേ വ​കു​പ്പ് മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി വ്യ​ക്ത​മാ​ക്കി. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം ​പി ഈ ​വി​ഷ​യ​ത്തി​ൽ ലോ​ക​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് രേ​ഖ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​സ​ന്നി​ഗ്ധ​മാ​യി വ്യ​ക്ത​മാ​ക്കി​യ​ത്. ദേ​ശീ​യ പാ​ത 66 വി​ക​സി​പ്പി​ക്കാ​ൻ വ​ലി​യ സ്ഥ​ല​പ​രി​മി​തി ഉ​ണ്ടാ​യ​പ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ൽ എം​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി ഗ്രീ​ൻ​ഫീ​ൽ​ഡ് റോ​ഡ് നി​ർ​മി​ക്കാ​നാ​യു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​ഞ്ഞ​ത്. എ​ന്നാ​ൽ സ്ഥ​ല​മെ​ടു​പ്പി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് റോ​ഡ് സം​ബ​ന്ധി​ച്ച് തീ​രു​മാ​നം കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ടു​ക്കു​ന്നി​ല്ല എ​ന്നും മ​ന്ത്രി​യു​ടെ മ​റു​പ​ടി​യി​ൽ സൂ​ചി​പ്പി​ച്ചു. ഇ​തോ​ടെ ഗ്രീ​ൻ​ഫീ​ൽ​ഡ് ആ​റു​വ​രി പാ​ത നി​ർ​മാ​ണം എ​ന്ന ആ​ശ​യം സ​മീ​പ ഭാ​വി​യി​ലൊ​ന്നും ന​ട​ക്കി​ല്ല എ​ന്ന കാ​ര്യം ഉ​റ​പ്പാ​യി.ആ​ല​പ്പു​ഴ , കൊ​ല്ലം ജി​ല്ല​ക​ളി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​താ​യും മ​ന്ത്രി​യു​ടെ…

Read More

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്;  അ​വ​ധി​ക്കാ​ല ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു; റി​സ​ർ​വേ​ഷ​ൻ സൗ​ക​ര്യം ല​ഭ്യ​മാ​ണ്

കൊ​ല്ലം: യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ്ര​മാ​ണി​ച്ച് അ​വ​ധി​ക്കാ​ല സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ച് റെ​യി​ൽ​വേ. 06085 എ​റ​ണാ​കു​ളം -പ​റ്റ്ന പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (വെ​ള്ളി) ഈ ​മാ​സം 16 മു​ത​ൽ സെ​പ്റ്റം​ബ​ർ ആ​റു​വ​രെ സ​ർ​വീ​സ് ന​ട​ത്തും. 06086 പ​റ്റ്ന- എ​റ​ണാ​കു​ളം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (തി​ങ്ക​ൾ) സ​ർ​വീ​സ് 19 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​മ്പ​ത് വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചു. 06059 കോ​യ​മ്പ​ത്തൂ​ർ ബ​റൗ​ണി എ​ക്സ്പ്ര​സ് (ചൊ​വ്വ) 13 മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്ന് വ​രെ​യും തി​രി​കെ​യു​ള്ള സ​ർ​വീ​സ് 06060 ബ​റൗ​ണി – കോ​യ​മ്പ​ത്തൂ​ർ എ​ക്സ്പ്ര​സ് (വെ​ള്ളി) 16 മു​ത​ൽ സെ​പ്റ്റം​ബ​ർ ആ​റു വ​രെ​യും നീ​ട്ടി. 06063 കോ​യ​മ്പ​ത്തൂ​ർ – ധ​ൻ​ബാ​ദ് എ​ക്സ്പ്ര​സ് (വെ​ള്ളി) 16 മു​ത​ൽ സെ​പ്റ്റം​ബ​ർ ആ​റു​വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചു. 06064 ധ​ൻ​ബാ​ദ് -കോ​യ​മ്പ​ത്തൂ​ർ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ (തി​ങ്ക​ൾ) 19 മു​ത​ൽ സെ​പ്റ്റം​ബ​ർ ഒ​മ്പ​ത് വ​രെ​യും നീ​ട്ടി. 06087 തി​രു​നെ​ൽ​വേ​ലി – ഷാ​ലി​മാ​ർ എ​ക്സ്പ്ര​സ് (വ്യാ​ഴം)…

Read More

അ​ഞ്ച​ലി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ടു കു​ത്തി​ത്തു​റ​ന്നു ക​വ​ർ​ച്ച; സാ​ഹ​സി​ക​മാ​യി പ്ര​തി​ക​ളെ കീ​ഴ​ട​ക്കി പോ​ലീ​സ്; പി​ടി​യി​ലാ​യ​വ​രു​ടെ പേ​രി​ൽ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ

അ​ഞ്ച​ല്‍ : ചി​ത​റ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​രി​പ്പ​യി​ലെ വീ​ട്ടി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ വ​ന്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ പ്ര​തി​ക​ള്‍ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വെ​ള്ള​നാ​ട് സ്വ​ദേ​ശി എ​റ​ണാ​കു​ളം ബി​ജു എ​ന്ന ബി​ജു, കൂ​ട്ടാ​ളി മ​ല​യ​ന്‍​കീ​ഴ് സ്വ​ദേ​ശി സ​തീ​ശ​ന്‍ എ​ന്നി​വ​രേ​യാ​ണ് ചി​ത​റ പോ​ലീ​സ് ഇന്നലെ രാത്രി പിടികൂടിയത്. ക​ഴി​ഞ്ഞ മാ​സം 28 നാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ചു പ​ട്ടാ​പ്പ​ക​ല്‍ പ്ര​ധാ​ന പാ​ത​യോ​ര​ത്തെ വീ​ട്ടി​ല്‍ മു​ന്‍​വ​ശ​ത്തെ ക​ത​ക് പൊ​ളി​ച്ചു പ​ത്തു​പ​വ​ന്‍ സ്വ​ര്‍​ണ്ണ​വും പ​ണ​വും രേ​ഖ​ക​ളും ക​വ​ര്‍​ച്ച ചെ​യ്ത​ത്. വീ​ട്ടു​കാ​ര്‍ തൊ​ട്ട​ടു​ത്ത് ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങി​വ​ന്ന​പ്പോ​ഴാ​ണ് ക​വ​ര്‍​ച്ച വി​വ​രം അ​റി​യു​ന്ന​ത്. ഉ​ട​ന്‍ സ്ഥ​ല​ത്ത് എ​ത്തി​യ ചി​ത​റ പോ​ലീ​സ് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​രി​പ്പ​മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള നൂ​റി​ല​ധി​കം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. പി​ടി​യി​ലാ​യ എ​റ​ണാ​കു​ളം ബി​ജു അ​റു​പ​തോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍​പ്പെ​ട്ട കൊ​ടും​കു​റ്റ​വാ​ളി​യാ​ണ്. കൂ​ട്ടാ​ളി സ​തീ​ശ​നും ക​വ​ര്‍​ച്ച അ​ട​ക്കം അ​ന​വ​ധി…

Read More

കേ​ര​ള​ത്തി​നു  വ​ലി​യ പ്ര​തീ​ക്ഷ; വ​ന്ദേ​മെ​ട്രോ ട്ര​യ​ൽ റ​ൺ നാ​ളെ ; പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ എ​ല്ലാം സ്റ്റോ​പ്പ്

കൊ​ല്ലം: മെ​മു ട്രെ​യി​നു​ക​ളു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​യ വ​ന്ദേ മെ​ട്രോ​യു​ടെ രാ​ജ്യ​ത്തെ പ്ര​ഥ​മ ട്ര​യ​ൽ റ​ൺ നാ​ളെ ചെ​ന്നൈ​യി​ൽ ന​ട​ക്കും.ചെ​ന്നൈ ബീ​ച്ച് ജം​ഗ്ഷ​ൻ സ്റ്റേ​ഷ​ൻ മു​ത​ൽ കാ​ട്പാ​ടി ജം​ഗ്ഷ​ൻ സ്റ്റേ​ഷ​ൻ വ​രെ​യാ​ണ് പ​രീ​ക്ഷ​ണ ഓ​ട്ടം. റെ​യി​ൽ​വേ​യു​ടെ ചീ​ഫ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ട്ര​യ​ൽ റ​ണ്ണി​ന് നേ​തൃ​ത്വം ന​ൽ​കും. രാ​ജ്യ​ത്ത് ഹ്ര​സ്വ​ദൂ​ര റൂ​ട്ടു​ക​ളി​ൽ വേ​ഗ​മേ​റി​യ വ​ന്ദേ മെ​ട്രോ​ക​ൾ ഓ​ടി​ത്തു​ട​ങ്ങു​മ്പോ​ൾ കേ​ര​ള​ത്തി​ന് വ​ലി​യ പ്ര​തീ​ക്ഷ​യ്ക്ക് വ​ക​യു​ണ്ട്. സം​സ്ഥാ​ന​ത്ത് 10 റൂ​ട്ടു​ക​ളി​ൽ വ​ന്ദേ മെ​ട്രോ​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​ൻ റെ​യി​ൽ​വേ ത​യാ​റെ​ടു​ക്കു​ന്ന​താ​യാ​ണ് വി​വ​രം.ചെ​ന്നൈ ബീ​ച്ച് സ്റ്റേ​ഷ​നി​ൽ നി​ന്ന് നാ​ളെ രാ​വി​ലെ 9.30 ന് ​ട്ര​യ​ൽ റ​ൺ ആ​രം​ഭി​ക്കും. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള സം​ഘം 10.10 ന് ​വി​ല്ലി​വാ​ക്കം സ്റ്റേ​ഷ​നി​ൽ നി​ന്ന് ക​യ​റും. തു​ട​ർ​ന്ന് 10.15 ന് ​അ​വി​ടു​ന്ന് പു​റ​പ്പെ​ടു​ന്ന പ​രീ​ക്ഷ​ണ വ​ണ്ടി 11.15 ന് ​കാ​ട്പാ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തും.…

Read More

സ​ർ​വീ​സ് ലാ​ഭ​ക​ര​മാ​ക്കാ​നു​ള്ള അ​വ​സാ​ന​ശ്ര​മം; മ​ഡ്ഗാ​വ്-മം​ഗ​ളൂരു വ​ന്ദേ​ഭാ​ര​ത് കോ​ഴി​ക്കോ​ടുവ​രെ നീട്ടും

കൊ​ല്ലം: ഗോ​വ​യി​ലെ മ​ഡ്ഗാ​വി​ൽ നി​ന്ന് മം​ഗ​ളൂരു​വ​രെ​യു​ള്ള സെ​മി ഹൈ​സ്പീ​ഡ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് (20646/20645) കോ​ഴി​ക്കോ​ട് വ​രെ നീ​ട്ടാ​ൻ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ത​ത്യ​ത്തി​ൽ തീ​രു​മാ​നി​ച്ചു.വ​ണ്ടി കോ​ഴി​ക്കോ​ട് വ​രെ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് ഗോ​വ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം പി.​ടി.​ഉ​ഷ എം​പി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. അ​വ​ർ ഈ ​ആ​വ​ശ്യം കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​ൻ്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. വ​ണ്ടി നീ​ട്ടു​ന്ന കാ​ര്യ​ത്തി​ൽ മ​ന്ത്രി വ്യ​ക്ത​മാ​യ ഉ​റ​പ്പും ന​ൽ​കി ക​ഴി​ഞ്ഞു. ഓ​ഗ​സ്റ്റ് മ​ധ്യ​വാ​ര​ത്തി​നു​ള്ളി​ൽ വ​ണ്ടി കോ​ഴി​ക്കോ​ടി​ന് നീ​ട്ടു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. അ​ങ്ങ​നെ​യെ​ങ്കി​ൽ കേ​ര​ള​ത്തി​ന് സ്ഥി​ര​മാ​യി ല​ഭി​ക്കു​ന്ന മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് ആ​യി​രി​ക്കും ഇ​ത്. അ​തേ സ​മ​യം വ​ണ്ടി ഷൊ​ർ​ണൂ​ർ വ​രെ നീ​ട്ടു​ന്ന കാ​ര്യ​വും റെ​യി​ൽ​വേ​യു​ടെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് അ​റി​യു​ന്നു. നി​ല​വി​ൽ മ​ഡ്ഗാ​വ് – മം​ഗ​ളു​രു വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് വ​ൻ ന​ഷ്ട​ത്തി​ലാ​ണ് ഓ​ടു​ന്ന​ത്. ഇ​തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് പി​ൻ​വ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ​യു​ടെ ഉ​ന്ന​ത ത​ല​ങ്ങ​ളി​ൽ ആ​ലോ​ച​ന​യും ന​ട​ന്നി​രു​ന്നു.…

Read More

സ്റ്റേ​ഷ​ൻ ക​ൺ​സ​ൾ​ട്ടേ​റ്റീ​വ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് നി​ർ​ദേ​ശം

കൊ​ല്ലം: പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ൽ സ്റ്റേ​ഷ​ൻ ക​ൺ​സ​ൾ​ട്ടേ​റ്റീ​വ് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡിന്‍റെ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം. ഇ​തു സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​ർ​ക്ക് ല​ഭി​ച്ച് ക​ഴി​ഞ്ഞു. ഇ​തി​നാ​യി വ​രു​മാ​ന​ത്തി​ന്‍റെ​യും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന്‍റെ യും അ​നു​പാ​ത​ത്തി​ൽ സ്റ്റേ​ഷ​നു​ക​ളെ മൂ​ന്ന് കാ​റ്റ​ഗ​റി​ക​ളാ​യി ത​രം തി​രി​ച്ചി​ട്ടു​ണ്ട്. എ​ൻ​എ​സ്ജി- ര​ണ്ട് (നോ​ൺ സ​ബ​ർ​ബ​ൻ ഗ്രേ​ഡ് ) സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​മ്പ​തും എ​ൻ​എ​സ്ജി- മൂ​ന്ന് സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ഴും അം​ഗ​ങ്ങ​ൾ ക​മ്മി​റ്റി​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​തി​ന് താ​ഴെ​യു​ള്ള മ​റ്റ് സ്റ്റേ​ഷ​നു​ക​ളി​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം അ​ഞ്ച് ആ​യും നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.ക​മ്മി​റ്റി​ക​ളി​ൽ ആ​രെ​യൊ​ക്കെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​മു​ണ്ട്. ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്, ഇ​ത​ര വ്യാ​പാ​ര-​വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളെ കൂ​ടാ​തെ പ്ര​ദേ​ശ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ളെ​യും ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്ന​ത്.നി​ല​വി​ലെ വ്യ​വ​സ്ഥ അ​നു​സ​രി​ച്ച് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി ര​ണ്ട് വ​ർ​ഷ​മാ​ണ്. യോ​ഗ​ങ്ങ​ൾ വി​ളി​ച്ച്…

Read More