മ​ധ്യ​വ​യ​സ്ക​നെ ക​ബ​ളി​പ്പി​ച്ച്  99 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ

ച​ങ്ങ​നാ​ശേ​രി: മ​ധ്യ​വ​യ​സ്ക​നെ ക​ബ​ളി​പ്പി​ച്ച് 99 ല​ക്ഷം രൂ​പ ത​ട്ടി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​റ്റു പ്ര​തി​ക​ള്‍​ക്കു​വേ​ണ്ടി തെ​ര​ച്ചി​ല്‍ ഊ​ർ​ജി​ത​മാ​ക്കി. പൊ​ന്നാ​നി തെ​ക്കേ​പ്പു​റം മാ​റാ​പ്പി​ന്‍റേ​ൽ അ​ൻ​സാ​ർ അ​ബ്ദു​ള്ള​ക്കു​ട്ടി (34) പൊ​ന്നാ​നി ചാ​ണ​റോ​ഡ് ബാ​ബ മു​സ്ലി​യാ​ര​ക​ത്ത് ബി.​എം. ബ​ഷീ​ർ(34), വീ​ട്ടി​ന​ക​ത്ത് ഹ​ഫ്സ​ല്‍ റ​ഹ്മാ​ൻ (അ​ബി-38) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​നെ അ​ല​ൻ കി​റ്റ് സെ​ക്യൂ​രി​റ്റി വി​ഐ​പി ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ഷെ​യ​ർ ട്രേ​ഡിം​ഗ് എ​ന്ന ലി​ങ്ക് വ​ഴി വാ​ട്സാ​പ് ഗ്രൂ​പ്പി​ൽ അം​ഗ​മാ​ക്കി​യ ശേ​ഷം ഇ​തി​ലൂ​ടെ ട്രേ​ഡിം​ഗ് ബി​സി​ന​സ് ചെ​യ്താ​ൽ 300 ശ​ത​മാ​നം ലാ​ഭ​വീ​തം കി​ട്ടു​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് മ​ധ്യ​വ​യ​സ്ക​നി​ൽ​നി​ന്നു പ​ല​ത​വ​ണ​ക​ളാ​യി 99 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​ണം തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു അ​ന്വേ​ഷ​ണ​സം​ഘം മൂ​വ​രെ​യും പി​ടി​കൂ​ടി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ജി​ല്ല​യി​ലെ ആ​ദ്യ ടോ​ൾ പ്ലാ​സ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

ഇ​ടു​ക്കി: ജി​ല്ല​യി​ൽ ആ​ദ്യ ടോ​ൾ പ്ലാ​സ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കൊ​ച്ചി-ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത 85 ന്‍റെ ഭാ​ഗ​മാ​യി ലോ​ക്കാ​ടി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ടോ​ൾ പ്ലാ​സ​യി​ലാ​ണ് പ​ണം ഈ​ടാ​ക്കു​ന്ന​ത്. ക​രാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള ആ​ന്ധ്ര ക​ന്പ​നി​യാ​ണ് പ​ണം ഈ​ടാ​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ളി​ൽനി​ന്നു പ​ണം ഈ​ടാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ടോ​ൾപി​രി​വ് തു​ട​ങ്ങി​യ​ത്. സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ കാ​ര​ണം പി​രി​വ് വൈ​കി​യ​ത് വാ​ഹ​നം ക​ട​ന്നു​പോ​കു​ന്ന​തി​ന് അ​ല്പ നേ​രം ത​ട​‌​സം നേ​രി​ട്ടു. ടോ​ൾ പ്ലാ​സ​യു​ടെ 20 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​തി​മാ​സം 340 രൂ​പ​യു​ടെ പാ​സ് എ​ടു​ത്താ​ൽ ഇ​തി​ലൂ​ടെ യാ​ത്ര ചെ​യ്യാം. കാ​ർ, ജീ​പ്പ് തു​ട​ങ്ങി​യ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രു വ​ശ​ത്തേ​ക്ക് 35 രൂ​പ​യാ​ണ് നി​ര​ക്ക്. ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും 55 രൂ​പ. പ്ര​തി​മാ​സം 50 യാ​ത്ര​ക​ൾ​ക്ക് 1,225 രൂ​പ​യു​ടെ പാ​സ് എ​ടു​ക്കാം. മി​നി ബ​സി​ന് ഒ​രു വ​ശ​ത്തേ​ക്ക് 60 രൂ​പ…

Read More

കാ​ന്ത​ല്ലൂ​രി​ല്‍ കാ​ട്ടാ​ന ച​രി​ഞ്ഞ​തു ഷോ​ക്കേ​റ്റെ​ന്നു സൂ​ച​ന; സ്ഥ​ല​മു​ട​മ​യ്‌​ക്കെ​തി​രേ കേ​സെ​ടു​ക്കും

ഇ​ടു​ക്കി: കാ​ന്ത​ല്ലൂ​രി​ല്‍ കാ​ട്ടാ​ന ച​രി​ഞ്ഞ​ത് വൈ​ദ്യു​താ​ഘാ​ത​മേ​റ്റാ​ണെ​ന്നു സം​ശ​യം. ഇ​ന്ന് ആ​ന​യു​ടെ ജ​ഡം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ശേ​ഷ​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​വെ​ന്ന് വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ കാ​ന്ത​ല്ലൂ​രി​ല്‍ ഒ​രാ​ഴ്ച്ച​യ്ക്കി​ടെ ച​രി​യു​ന്ന ര​ണ്ടാ​മ​ത്തെ കാ​ട്ടാ​ന​യാ​ണി​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് കാ​ട്ടാ​ന​യെ സ്വ​കാ​ര്യ ഭൂ​മി​യി​ല്‍ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ട​ത്. പ​ത്തു വ​യ​സ് പ്രാ​യ​മാ​യ കൊ​മ്പ​നാ​ണ് ചെ​രി​ഞ്ഞ​ത്. കാ​ന്ത​ല്ലൂ​രി​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ ഭീ​തി സൃ​ഷ്ടി​ക്കു​ക​യും ര​ണ്ട് പേ​രെ അ​ക്ര​മി​ക്കു​ക​യും ചെ​യ്ത മോ​ഴ​യാ​ന​യെ ശ​നി​യാ​ഴ്ച ഇ​ട​ക്ക​ട​വ് പു​തു​വെ​ട്ട് ഭാ​ഗ​ത്ത് ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്നാ​ണ് കാ​ട്ടാ​ന ച​രി​ഞ്ഞ​തെ​ന്നാ​ണ് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും കാ​ട്ടാ​ന ച​രി​ഞ്ഞ​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ല്‍ വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ വൈ​ദ്യു​തി ക​ട​ത്തി വി​ട്ടി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഇ​തി​ല്‍​നി​ന്നാ​ണ് ആ​ന​യ്ക്ക് ഷോ​ക്കേ​റ്റ​തെ​ന്നാ​ണു സം​ശ​യം. സ്ഥ​ല​മു​ട​മ​യ്‌​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍…

Read More

തോ​മ​സ് ചെ​റി​യാ​ന്‍റെ മൃ​ത​ദേ​ഹം ര​ണ്ടു​ ദി​വ​സ​ത്തി​ന​കം നാ​ട്ടി​ലെ​ത്തി​ക്കും

പ​ത്ത​നം​തി​ട്ട: ച​ണ്ഡിഗ​ഢി​ലെ ക​ര​സേ​ന ബേ​സ് ക്യാ​മ്പി​ല്‍ എ​ത്തി​ച്ച തോ​മ​സ് ചെ​റി​യാ​ന്‍റെ മൃ​ത​ദേ​ഹം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും. തോ​മ​സ് ചെ​റി​യാ​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ന്‍ പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു​വി​ന്‍റെ വീ​ട്ടി​ല്‍ അ​ന്ത്യ​ശു​ശ്രൂ​ഷ ന​ട​ക്കും. തു​ട​ര്‍​ന്ന് ഇ​ല​ന്തൂ​ര്‍ കാ​രൂ​ര്‍ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ സം​സ്‌​കാ​രം ന​ട​ത്തും. 1968ല്‍ ​ഫെ​ബ്രു​വ​രി ഏ​ഴി​നാ​ണ് ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ റോ​ത്താേം​ഗ് പാ​സി​ല്‍ തോ​മ​സ് ചെ​റി​യാ​ന്‍ അ​ട​ക്കം 102 സൈ​നി​ക​ര്‍ സ​ഞ്ച​രി​ച്ച വ്യോ​മ​സേ​ന വി​മാ​നം കാ​ണാ​താ​യ​ത്. ത​ക​ര്‍​ന്നു വീ​ണ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പി​ന്നീ​ട് ക​ണ്ടെ​ത്തി. ഒ​ന്‍​പ​തു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ മാ​ത്ര​മേ ഇ​തേ​വ​രെ ക​ണ്ടെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു​ള്ളൂ. ക​ര​സേ​ന​യു​ടെ ഡോ​ഗ്രാ സ്‌​കൗ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ക്ക​ഴി​ഞ്ഞ 24ന് ​ആ​രം​ഭി​ച്ച തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് തോ​മ​സ് ചെ​റി​യാ​ന്‍, സ്വ​ദേ​ശി നാ​രാ​യ​ണ്‍ സിം​ഗ്, മ​ല്‍​ഖാ​സിം​ഗ് എ​ന്നീ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കി​ട്ടി​യ​ത്. യൂ​ണി​ഫോ​മി​ല്‍ നെ​യിം​ബോ​ര്‍​ഡും പോ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ബു​ക്കി​ല്‍ നി​ന്നു​മാ​ണ് തോ​മ​സ് ചെ​റി​യാ​നെ തി​രി​ച്ച​റി​ഞ്ഞ​ത്.…

Read More

വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യി​ല്ല; സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ത​ണു​പ്പ​ന്‍ പ്ര​തി​ക​ര​ണം

കോ​ഴ​ഞ്ചേ​രി: പാ​ര്‍​ട്ടി​യി​ലെ വി​വാ​ദ വി​ഷ​യ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച അ​നു​വ​ദി​ക്കാ​തെ​യും നേ​താ​ക്ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തോ​ടെ സി​പി​എം ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ത​ണു​പ്പ​ന്‍ പ്ര​തി​ക​ര​ണം. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ ആ​വേ​ശ​ത്തോ​ടെ​യാ​ണ് താ​ഴെ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. ഇ​തി​നോ​ടൊ​പ്പം പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ളും വ​ര്‍​ഗ ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക​രും സ​മ്മേ​ള​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി മെം​ബ​ര്‍​മാ​ര്‍ മാ​ത്ര​മാ​ണ് പ​ല​യി​ട​ത്തു​മു​ള്ള​ത്. ഇ​തോ​ടെ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​ഞ്ഞു. ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളു​മു​ള്‍​പ്പെ​ടെ കു​റ​ഞ്ഞ​ത് 50 പേ​ര്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ര്‍​ദ്ദേ​ശ​മെ​ങ്കി​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും 20 പേ​ര്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും, ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​തി​ലും കു​റ​വാ​ണെ​ന്നും ജി​ല്ല​യി​ലെ ഒ​രു മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി. മേ​ല്‍​ഘ​ട​ക​ങ്ങ​ളി​ല്‍ നി​ന്നു നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​ട്ടും ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് പ്ര​തി​നി​ധി​ക​ള്‍ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ സം​ഘ​ട​നാ രം​ഗ​ത്തു​ള്ള തെ​റ്റു​ക​ളും…

Read More

അ​പ​ക​ടവ​ഴി​യാ​യി അ​ടൂ​ര്‍ ബൈ​പാ​സ്; വേ​ഗനി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ല

അ​ടൂ​ര്‍: ബൈ​പാ​സി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗം അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു. എം​സി റോ​ഡി​ല്‍ നെ​ല്ലി​മൂ​ട്ടി​ല്‍​പ​ടി മു​ത​ല്‍ ബൈ​പാ​സ് അവ​സാ​ധി​ക്കു​ന്ന ക​രു​വാ​റ്റ ഭാ​ഗം വ​രെ അ​ഞ്ചി​ല​ധി​കം വ​ള​വു​ക​ളും പ​ത്തി​ല​ധി​കം ഉ​പ​റോ​ഡു​ക​ളു​മാ​ണ് ഉ​ള്ള​ത്. ബൈ​പാ​സ് നി​ര്‍​മി​ച്ച ഘ​ട്ട​ത്തി​ല്‍ പ്ര​ദേ​ശം ജ​ന​വാസ​മേ​ഖ​ല​യാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ വ​ള​വു​ക​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​തി​ലേ​ക്ക് കൂ​ടു​ത​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നാ​കു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ലു​ണ്ടാ​യ വീ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ പ്ര​ശ്‌​ന​മാ​യി​രി​ക്കു​ന്ന​ത്. ഉ​പ​റോ​ഡു​ക​ളി​ല്‍ നി​ന്നു ബൈ​പാ​സി​ലേ​ക്കു ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഇ​രു​ഭാ​ഗ​ത്തു നി​ന്നും​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ ക​ഴി​യു​ന്നി​ല്ല. അ​തേ​പോ​ലെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​ര്‍​ക്കിം​ഗി​നു സ്ഥ​ലം ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. നി​ര​വ​ധി അ​പ​ക​ടവ​ള​വു​ക​ളാ​ണ് ബൈ​പാ​സി​ലു​ള്ള​ത്. വ​ള​വു​ക​ളു​ള്ള ഭാ​ഗ​ത്ത് ഹോ​ട്ട​ലു​ക​ളും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളും തു​ട​ങ്ങി​യ​തും കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ വ​ള​വു​ക​ള്‍​ക്ക​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​യ​റി​യ​ശേ​ഷം അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​ങ്ങ​ള്‍ മു​മ്പോ​ട്ടെ​ടു​ക്കു​ന്ന​തു​മെ​ല്ലാം അ​പ​ക​ട​ങ്ങ​ള്‍​ക്കു കാ​ര​ണ​മാ​കു​ന്നു. ബൈ​പാ​സി​ലെ തു​ട​ര്‍​ച്ച​യാ​യ വ​ള​വു​ക​ള്‍ കാ​ര​ണം ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ദൂ​ര​ക്കാ​ഴ്ച ല​ഭി​ക്കാ​റി​ല്ല. ഇ​തി​നൊ​പ്പം…

Read More

ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ട്: കോ​ട്ട​യ​ത്ത് ആ​ദ്യ കേ​സ്  ര​ജി​സ്റ്റ​ര്‍ ചെ​യ്തു; മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് പ​രാ​തി ന​ൽ‌​കി​യ​ത് മേ​ക്ക​പ്പ് മാ​നേ​ജ​ർ​ക്കെ​തി​രെ

കോ​ട്ട​യം: ഹേ​മ ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ദ്യ കേ​സ് കോ​ട്ട​യ​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.​കൊ​ല്ലം സ്വ​ദേ​ശി​യാ​യ മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ്, മേ​ക്ക​പ്പ് മാ​നേ​ജ​ര്‍​ക്കെ​തി​രേ ന​ല്‍​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് കാ​ണി​ച്ച് കൊ​ര​ട്ടി സ്വ​ദേ​ശി​യാ​യ സ​ജീ​വി​നെ​തി​രേ​യാ​ണ് എ​ഫ് ഐ ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പൊ​ന്‍​കു​ന്നം പോ​ലീ​സ് ര​ജി​സ്ട്ര​ര്‍ ചെ​യ്ത കേ​സ് സ്പെ​ഷ​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ടീ​മി​ന് കൈ​മാ​റി. പ​രാ​തി​ക്കാ​രി നേ​ര​ത്തെ ഹേ​മ ക​മ്മി​റ്റി​ക്ക് മു​ന്‍​പി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. പി​ന്നാ​ലെ പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് ഹേ​മ ക​മ്മി​റ്റി​ക്ക് മൊ​ഴി ന​ല്‍​കി​യ ഒ​രാ​ള്‍ പൊ​ലീ​സി​ല്‍ പ​രാ​തി​യു​മാ​യെ​ത്തു​ന്ന​ത്. കൊ​ല്ലം പു​യ​ബ്ലി​ളി​യി​ലും, കോ​ട്ട​യം പൊ​ന്‍​കു​ന്ന​ത്തും ന​ല്‍​കി​യ പ​രാ​തി​ക​ളി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

Read More

എ​ന്നു ന​ന്നാ​ക്കും ജ​ന​റ​ൽ ആ​ശു​പ​ത്രി റോ​ഡ്? ദു​രി​ത​ത്തി​ലാ​യി രോ​ഗി​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന​ത് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രെ​യും രോ​ഗി​ക​ളെ​യും ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ആ​ശു​പ​ത്രി ക​വാ​ടം മു​ത​ൽ റോ​ഡി​ലെ ടാ​റിം​ഗ് ഇ​ള​കി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗം​വ​രെ ഇ​ന്‍റ​ർ ലോ​ക്ക് ഇ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും മു​ന്നോ​ട്ട് പു​തി​യ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ലേ​ക്ക് പോ​കു​ന്ന റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഈ ​ഭാ​ഗ​ങ്ങ​ളി​ലും ചെ​റി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. കി​ട​പ്പു​രോ​ഗി​ക​ളെ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ൻ​സും ഈ ​കു​ഴി​ക​ളി​ൽ ചാ​ടി വേ​ണം പോ​കാ​ൻ. ഇ​ത് രോ​ഗി​ക​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ അ​ധി​കൃ​ത​രോ​ട് പ​രാ​തി അ​റി​യി​ച്ചി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഇ​തോ​ടൊ​പ്പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. രോ​ഗി​ക​ളു​ടെ ന​ടു​വൊ​ടി​ക്കു​ന്ന ദു​രി​ത​യാ​ത്ര​യ്ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ബീറ്റ്റൂട്ടിട്ട മസാല ദോശകൾ ഇനി രുചിയോർമ മാത്രം; ച​ങ്ങ​നാ​ശേ​രി കു​രി​ശും​മൂ​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് പൂ​ട്ടും

ച​ങ്ങ​നാ​ശേ​രി: കു​രി​ശും​മൂ​ട്ടി​ലെ ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് ഇ​ന്നു പൂ​ട്ടും. ഇ​ന്ന് രാ​ത്രി ഒ​മ്പ​തി​ന് പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും നാ​ളെ മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും കാ​ണി​ച്ച് മാ​നേ​ജ​ര്‍ കോ​ഫി ഹൗ​സി​ന്‍റെ വാ​തി​ലി​ല്‍ നോ​ട്ടീ​സ് പ​തി​പ്പി​ച്ചു. ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സ് 12വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് പൂ​ട്ടി​യി​രു​ന്നു. പെ​രു​ന്ന സ​ലിം കോം​പ്ല​ക്സി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഇ​ന്ത്യ​ന്‍ കോ​ഫി ഹൗ​സാ​ണ് കു​രി​ശും​മൂ​ട്ടി​ലേ​ക്കു മാ​റ്റി പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്നി​രു​ന്ന​ത്. ന​ഷ്ട​മാ​ണെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഈ ​കോ​ഫി​ഹൗ​സ് പ്ര​വ​ര്‍​ത്ത​നം നി​ർ​ത്തു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. കോ​ഫി ഹൗ​സ് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തു​ന്ന​തോ​ടെ ഇ​വി​ടു​ത്തെ വ​ലി​യ ഒ​രു സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഇ​രി​പ്പി​ട​മാ​ണു ന​ഷ്ട​മാ​കു​ന്ന​ത്.

Read More

വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി; അ​യ​ല്‍​വാ​സി കു​ള​ത്തി​ല്‍ വി​ഷം ക​ല​ക്കി​യെ​ന്ന് ക​ര്‍​ഷ​ക​ന്‍

വൈ​ക്കം: വ​ള​ർ​ത്തു​മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി. അ​യ​ല്‍​വാ​സി കു​ള​ത്തി​ല്‍ വി​ഷം ക​ല​ക്കി​യ​താ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ ക​ര്‍​ഷ​ക​ന്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വൈ​ക്കം വ​ട​ക്കേ​മു​റി നെ​ടി​യാ​ഴ​ത്ത് ബി. ​ജ​യ​ശ​ങ്ക​റി​ന്‍റെ കു​ള​ത്തി​ലെ ക​രി​മീ​ന്‍ മ​ത്സ്യ​ങ്ങ​ളാ​ണ് ച​ത്തു​പൊ​ങ്ങി​യ​ത്. പ​ശു​ക്ക​ളെ​യും പ​ക്ഷി​ക​ളെ​യും വ​ള​ര്‍​ത്തി​യാ​ണ് ജ​യ​ശ​ങ്ക​ര്‍ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. ക​ന്നു​കാ​ലി​ക​ള്‍​ക്കും പ​ക്ഷി​ക​ള്‍​ക്കും കു​ടി​ക്കാ​ൻ ഈ ​കു​ള​ത്തി​ലെ വെ​ള്ള​മാ​ണു ന​ല്‍​കു​ന്ന​ത്. മ​ത്സ്യ​ങ്ങ​ള്‍ ച​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് സം​ശ​യം തോ​ന്നി​യ​തി​നാ​ല്‍ പ​ശു​ക്ക​ള്‍​ക്കും പ​ക്ഷി​ക​ള്‍​ക്കും കു​ള​ത്തി​ലെ വെ​ള്ളം ന​ല്‍​കി​യി​ല്ല. മ​ത്സ്യ​ങ്ങ​ള്‍ ഇ​ല്ലാ​തി​രു​ന്നെ​ങ്കി​ല്‍ വി​ഷം ക​ല​ര്‍​ന്ന വെ​ള്ളം കു​ടി​ച്ച് പ​ശു​ക്ക​ളും പ​ക്ഷി​ക​ളും ച​ത്ത് ത​ന്‍റെ ജീ​വി​തം വ​ഴി​മു​ട്ടു​മാ​യി​രു​ന്നെ​ന്ന് ജ​യ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ വ​ഴി​യി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ത​ന്‍റെ 13 സെ​ന്‍റ് സ്ഥ​ലം കൂ​ടി വി​ട്ടു ന​ല്‍​കി​യാ​ണ് വ​ഴി തീ​ര്‍​ത്ത​ത്. ത​ന്‍റെ പു​ര​യി​ട​ത്തി​ലേ​ക്ക് ടി​പ്പ​ര്‍ ലോ​റി​യി​ല്‍ പൂ​ഴി കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ വ​ഴി​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന അ​യ​ല്‍​വാ​സി​യു​ടെ പ​ത്ത​ലു​ക​ള്‍ ലോ​റി ത​ട്ടി ചാ​ഞ്ഞി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി ത​ന്നെ​യും കു​ടും​ബ​ത്തെ​യും അ​സ​ഭ്യം പ​റ​ഞ്ഞി​രു​ന്നു.…

Read More