ആ​രു നീ​ക്കംചെ​യ്യും പൊ​ൻ​കു​ന്നം ടൗ​ണി​ലെ മാ​ലി​ന്യം?

പൊ​ൻ​കു​ന്നം: ടൗ​ണി​ൽ ചി​റ​ക്ക​ട​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന് സ​മീ​പം വി​വി​ധ​യി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം കൂ​ടി​ക്കി​ട​ക്കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശം ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​റ​ഞ്ഞ ടാ​ർ വീ​പ്പ അ​നാ​ഥ​മാ​യി കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു പ​ത്തു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. വേ​ന​ലാ​യാ​ൽ ടാ​ർ ഉ​രു​കി യാ​ത്ര​ക്കാ​ർ ന​ട​ന്നു പോ​കു​ന്ന സ്ഥ​ല​ത്തും റോ​ഡി​ലും പ​ര​ന്നൊ​ഴു​കി ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ഇ​തി​നു സ​മീ​പം ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി പ്ലാ​സ്റ്റി​ക്ക് ചാ​ക്കി​ലും മ​റ്റു കൂ​ടു​ക​ളി​ലും പു​റ​ത്തു​മാ​യി നി​ര​വ​ധി മാ​ലി​ന്യ​ങ്ങ​ൾ ചി​ത​റി​ക്കി​ട​ക്കു​ന്നു. ഷോ​പ്പിം​ഗ് കോം​പ്ള​ക്സി​ന്‍റെ മ​റ്റൊ​രു ഭാ​ഗ​ത്ത് ഒ​രു വ​ർ​ഷ​മാ​യി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​മു​ണ്ട്. ഇ​തൊ​ന്നും ആ​രും ക​ണ്ടി​ല്ല എ​ന്നു ന​ടി​ക്കു​ന്ന​താ​യി വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ന​കം വൃ​ത്തി​യാ​ക്കു​ന്നു​ണ്ട​ങ്കി​ലും പു​റ​ത്തു​ള്ള​തൊ​ന്നും ആ​രും ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നു ആ​ക്ഷേ​പ​മു​ണ്ട്. മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും എ​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​ലി​ന്യ​മൊ​ക്കെ ആ​രു നീ​ക്കം ചെ​യ്യു​മെ​ന്ന​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.

Read More

തലയ്ക്ക്മീതെ കരിമേഘം പടരുമ്പോൾ ഭീ​തി​യു​ടെ നി​ഴ​ലി​ൽ കിഴക്കൻ മ​ല​യോ​രം

മു​ണ്ട​ക്ക​യം: കി​ഴ​ക്ക​ന്‍​മ​ല​യോ​ര​ങ്ങ​ളെ ക​രി​മേ​ഘം പു​ത​യ്ക്കു​മ്പോ​ഴൊ​ക്കെ മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ര്‍ ഗ്രാ​മ​വാ​സി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പ് ഉ​യ​രും. ഒ​രാ​ഴ്ച​യാ​യി തി​മ​ര്‍​ത്തു​പെ​യ്യു​ന്ന മ​ഴ​യി​ൽ ഇ​വ​രു​ടെ ക​ണ്ണീ​രോ​ര്‍​മ​ക​ള്‍ 2021 ഒ​ക്‌​ടോ​ബ​ര്‍ 16 ശ​നി​യാ​ഴ്ച​യി​ലേ​ക്കു മ​ട​ങ്ങും. കൂ​ട്ടി​ക്ക​ല്‍, ഏ​ന്ത​യാ​ര്‍, വ​ട​ക്കേ​മ​ല, കാ​വാ​ലി, പ്ലാ​പ്പ​ള്ളി, പൂ​വ​ഞ്ചി മ​ല​യോ​ര​ങ്ങ​ളെ പ്ര​ക​മ്പ​നം കൊ​ള്ളി​ച്ച് ആ ​ന​ട്ടു​ച്ച​യ്ക്കു പൊ​ട്ടി​യ ആ​റേ​ഴ് ഉ​രു​ളു​ക​ള്‍ 21 മ​നു​ഷ്യ​ജീ​വ​നു​ക​ളെ​യും ത​ല​മു​റ​ക​ളു​ടെ നീ​ക്കി​യി​രു​പ്പു​ക​ളെ​യു​മാ​ണു ക​വ​ര്‍​ന്നെ​ടു​ത്ത​ത്. പ്ര​ള​യ​പ്പാ​ച്ചി​ലി​ല്‍ ഇ​രു​നൂ​റു വീ​ടു​ക​ളും ഏ​ക്ക​ര്‍​ക​ണ​ക്കി​നു കൃ​ഷി​യി​ട​ങ്ങ​ളും പു​ഴ വ​ക​ഞ്ഞെ​ടു​ത്തു. രാ​വി​ലെ ഏ​ഴി​നു തു​ട​ങ്ങി​യ പെ​രു​മ​ഴ​യ്ക്ക് അ​ല്‍​പ്പ​മൊ​രു ശ​മ​ന​മു​ണ്ടാ​യ​ത് വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ്. ആ ​ദു​ര​ന്ത മ​ധ്യാ​ഹ്ന​ത്തി​ല്‍ പ​ക​ച്ചു​നി​ന്ന ജ​ന​ങ്ങ​ളി​ലേ​ക്കു ദു​ര​ന്ത​വാ​ര്‍​ത്ത​ക​ളും ഒ​ന്നി​നു പി​ന്നാ​ലെ അ​ല​യ​ടി​ച്ചു​വ​ന്നു. ക​റു​ത്ത​വാ​വി​നെ​ന്ന​പോ​ലെ തു​ള്ളി​ക്കൊ​രു കു​ടം പെ​യ്ത്തി​ല്‍ ഇ​രു​ണ്ടു​കി​ട​ന്ന പ​ക​ല്‍. അ​യ​ല്‍​വീ​ടു​ക​ളി​ലെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്താ​ന്‍ ആ ​സാ​യാ​ഹ്ന​ത്തി​ല്‍ ഒ​രി​ട​ത്തും വൈ​ദ്യു​തി​യും വെ​ളി​ച്ച​വു​മി​ല്ല. റോ​ഡു​ക​ള്‍ അ​പ്പാ​ടെ ഒ​ലി​ച്ചു​പോ​യി. മ​ല​ക​ള്‍ ഇ​ടി​ഞ്ഞൊ​ഴു​ക്കി​യ മ​ണി​ക്കൂ​റു​ക​ള്‍. എ​വി​ടെ​യോ​ക്കെ ആ​രൊ​ക്കെ​യോ മ​ണ്ണി​ല്‍​പ്പൂ​ണ്ടു​പോ​യെ​ന്ന​റി​ഞ്ഞെ​ങ്കി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം അ​തി​ദു​ഷ്ക​ര​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കാ​നും…

Read More

വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ക​ള‌​ക്ഷ​ൻ തു​ക ന​ൽ​കി ബ​സ് ഉ​ട​മ​ക​ൾ

ഈ​രാ​റ്റു​പേ​ട്ട: ക​ള​ക‌്ഷ​ൻ തു​ക വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കു മാ​റ്റി​വ​ച്ച് ബ​സ് ഉ​ട​മ​ക​ൾ. കാ​ഞ്ഞി​ര​പ​ള്ളി-​പാ​ലാ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ൽ അ​മീ​ൻ, ഫാ​ത്തി​മ, ആ​മീ​സ്, വെ​ൽ​കം, ഗ്ലോ​ബ​ൽ എ​ന്നീ ബ​സു​ക​ളു​ടെ ഉ​ട​മ​ക​ളാ​ണ് ഇ​ന്ന​ല​ത്തെ സ​ർ​വീ​സി​ലൂ​ടെ കി​ട്ടി​യ തു​ക ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു ന​ൽ​കു​ന്ന​ത്. ഇ​തി​നു പു​റ​മെ ബ​സ് ജീ​വ​ന​ക്കാ​രും ശ​മ്പ​ള​വും ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു ന​ൽ​കി. യാ​ത്ര​ക്കാ​രി​ൽ​നി​ന്നു മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ച്ച​തെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. 500 രൂ​പ ന​ൽ​കി​യി​ട്ട് ബാ​ക്കി വാ​ങ്ങാ​ത്ത അ​നു​ഭ​വ​വും ജീ​വ​ന​ക്കാ​ർ പ​ങ്കി​ട്ടു. ബ​സ് ഉ​ട​മ​ക​ളു​ടെ ഉ​ദാ​ര​മ​ന​സി​നു സ​ഹ​ക​ര​ണ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നു. എം​ഇ​എ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രും അ​ൽ​മ​നാ​ർ പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ബ​സി​ലെ ക​ള​ക്‌​ഷ​ൻ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു സ​ഹ​ക​രി​ച്ചു. സ​ലിം വെ​ളി​യ​ത്ത്, ഷെ​മീ​ർ, നെ​സീ​ർ, യൂ​സ​ഫ്, ജൂ​ബി​ലി ജേ​ക്ക​ബ്, മാ​ഹീ​ൻ റ​ഹീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

മ​ഴ​ക്കെ​ടു​തി​യെ നേ​രി​ട​ണം; ഉ​ദ്യോ​ഗ​സ്ഥ​ർ ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് വി​ട്ടു​പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് ക​ള​ക്ട​ർ ജോ​ൺ വി ​സാ​മു​വ​ൽ

കോ​ട്ട​യം: മ​ഴ​ക്കെ​ടു​തി​യെ നേ​രി​ടാ​ന്‍ കോ​ട്ട​യം സ​ജ്ജ​മാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍. ദു​ര​ന്ത​സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ന്‍ സ​ജ്ജ​രാ​യി​രി​ക്കാ​ന്‍ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്കു ക​ള​ക്‌​ട​ർ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ അ​ദ്ദേ​ഹം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ഓ​ഗ​സ്റ്റ് നാ​ലു​വ​രെ ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് വി​ട്ടു​പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി. മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ന്‍റെ ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പാ​ലാ ആ​ര്‍​ഡി​ഒ​യു​മാ​യി ചേ​ര്‍​ന്നു നി​ര്‍​വ​ഹി​ക്കു​ന്ന​തി​നു തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ദു​ര​ന്ത​മു​ണ്ടാ​യാ​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും ആം​ബു​ല​ന്‍​സു​ക​ളും വെ​ളി​ച്ച​സം​വി​ധാ​ന​ങ്ങ​ളും ജ​ന​റേ​റ്റ​റു​ക​ളു​മ​ട​ക്കം ല​ഭ്യ​മാ​കു​മെ​ന്നും ക്യാ​മ്പു​ക​ളാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​ണോ​യെ​ന്നും സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ണോ​യെ​ന്നും ഉ​റ​പ്പാ​ക്ക​ണം. പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്സ്, കെ​എ​സ്ഇ​ബി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തോ​ടെ ദു​ര​ന്ത​നി​വാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും ക​ള​ക്‌​ട​ർ നി​ര്‍​ദേശി​ച്ചു.  

Read More

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; പ​ന​ച്ചി​ക്കാ​ട് സീ​റ്റ് യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു; എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജെ​സി ജ​യിം​സ് മൂ​ന്നാം സ്ഥാ​ന​ത്ത്

കോ​ട്ട​യം: പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഇ​രു​പ​താം വാ​ര്‍​ഡി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മ​ഞ്ജു രാ​ജേ​ഷ് 129 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ചു. ബി​ജെ​പി​യി​ലെ അ​ശ്വ​തി രാ​ജേ​ഷി​നെ​യാ​ണു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജെ​സി ജ​യിം​സ് മൂ​ന്നാം സ്ഥാ​ന​ത്താ​യി. സി​പി​എ​മ്മി​ന്‍റെ മെം​ബ​റാ​യി​രു​ന്ന ഷീ​ബാ ലാ​ല​ച്ച​ന്‍ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​തോ​ടെ 23 അം​ഗ ഭ​ര​ണ​സ​മി​തി​യി​ല്‍ സി​പി​എം അ​ഞ്ച് അം​ഗ​ങ്ങ​ളാ​യി ചു​രു​ങ്ങി. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 111 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ച് സി​പ​എ​മ്മാ​ണ് ഇ​ത്ത​വ​ണ മൂ​ന്നാം സ്ഥാ​ന​ത്താ​യ​ത്. കോ​ണ്‍​ഗ്ര​സ് 11, സി​പി​എം അ​ഞ്ച്, ബി​ജെ​പി അ​ഞ്ച് , സി​പി​ഐ ഒ​ന്ന്, സ്വ​ത​ന്ത്ര​ന്‍ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​യി പു​തി​യ ക​ക്ഷി​നി​ല.

Read More

കോ​ട്ട​യം പ്ര​സ്ക്ല​ബ് തെരഞ്ഞെടുപ്പ്; അ​നീ​ഷ് കു​ര്യ​ന്‍ പ്ര​സി​ഡ​ന്‍റ്, ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ സെ​ക്ര​ട്ട​റി

കോ​ട്ട​യം: കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ കോ​ട്ട​യം ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ​യും കോ​ട്ട​യം പ്ര​സ് ക്ല​ബി​ന്‍റെ​യും പ്ര​സി​ഡ​ന്‍റാ​യി അ​നീ​ഷ് കു​ര്യ​നും (മ​ല​യാ​ള മ​നോ​ര​മ) സെ​ക്ര​ട്ട​റി​യാ​യി ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​നും (ദീ​പി​ക) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍ ട്ര​ഷ​റ​ര്‍: സ​രി​ത കൃ​ഷ്ണ​ന്‍ (ജ​ന​യു​ഗം). വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍: മ​നോ​ജ് പി. ​നാ​യ​ര്‍ (മം​ഗ​ളം), ര​ശ്മി ര​ഘു​നാ​ഥ് (മാ​തൃ​ഭൂ​മി). ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍: ജോ​സി ബാ​ബു (മീ​ഡി​യാ വ​ണ്‍), ഷീ​ബാ ഷ​ണ്‍​മു​ഖ​ന്‍ (മാ​ധ്യ​മം). എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍: സ്വ​പ്ന പി.​ജി (മം​ഗ​ളം), അ​നി​ല്‍ ആ​ലു​വ (എ​സി​വി ന്യൂ​സ്), ബെ​ന്നി ചി​റ​യി​ല്‍ (ദീ​പി​ക ), റോ​ഷ​ന്‍ ഭാ​നു ( ദേ​ശാ​ഭി​മാ​നി ), നി​യാ​സ് മു​സ്ത​ഫ ( കേ​ര​ള കൗ​മു​ദി), ക​ണ്ണ​ന്‍ സി. ​മു​ര​ളി (കേ​ര​ള കൗ​മു​ദി), ബാ​ല​ച​ന്ദ്ര​ന്‍ ചീ​റോ​ത്ത് (ജ​ന്മ​ഭൂ​മി), ജി​തി​ന്‍ ബാ​ബു (ദേ​ശാ​ഭി​മാ​നി ). ജോ​ണ്‍​സ​ണ്‍ പൂ​വ​ന്‍​തു​രു​ത്ത് (ദീ​പി​ക) വ​ര​ണാ​ധി​കാ​രി​യും എ​സ്. നാ​രാ​യ​ണ​ന്‍ (എ​സി​വി ന്യൂ​സ് ) ഉ​പ…

Read More

തിത്തിത്താരാ തിത്തിത്തൈ… നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി കാ​ണാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി കെ​എ​സ്ആ​ര്‍​ടി​സി

കോ​ട്ട​യം: നെ​ഹ്റു​ട്രോ​ഫി വ​ള​ളം​ക​ളി കാ​ണാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള വ​ള്ളം​ക​ളി പ്രേ​മി​ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്നു. നെ​ഹ്റു​ട്രോ​ഫി വ​ള​ളം ക​ളി​യു​ടെ ആ​വേ​ശം അ​നു​ഭ​വി​ച്ച​റി​യാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ യാ​ത്ര ചെ​യ്ത് ആ​ല​പ്പു​ഴ പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന കാ​യ​ല്‍ ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാം. വ​ള​ളം​ക​ളി​യു​ടെ ടി​ക്ക​റ്റ് സ​ഹി​ത​മാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ യാ​ത്ര ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്ന് ആ​വ​ശ്യാ​നു​സ​ര​ണം ചാ​ര്‍​ട്ടേ​ഡ് ബ​സ് ഒ​രു​ക്കി നെ്ഹ്‌​റു​ട്രോ​ഫി​യു​ടെ 1500(റോ​സ് കോ​ര്‍​ണ​ര്‍), 500 (വി​ക്ട​റി ലൈ​ന്‍) എ​ന്നീ കാ​റ്റ​ഗ​റി​യി​ലാ​ണ് പ്ര​വേ​ശ​നം. മ​റ്റു ജി​ല്ല​ക​ളി​ല്‍ നി​ന്നും ആ​ല​പ്പു​ഴ​യി​ല്‍ നേ​രി​ട്ട് എ​ത്തു​ന്ന​വ​ര്‍​ക്ക് ആ​ല​പ്പു​ഴ ഡി​പ്പോ​യി​ല്‍ നെ​ഹ്‌​റു​ട്രോ​ഫി വ​ള​ളം ക​ളി കാ​ണാ​ന്‍ പാ​സ് എ​ടു​ക്കു​വാ​ന്‍ പ്ര​ത്യേ​ക കൗ​ണ്ട​ര്‍ ആ​ല​പ്പു​ഴ ഡി​പ്പോ​യി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. 100, 200, 400, 500, 1500, 2500, 3000 രൂ​പ വ​രെ​യു​ള​ള എ​ല്ലാ ത​രം പാ​സു​ക​ളും ഈ ​ടി​ക്ക​റ്റ് കൗ​ണ്ട​റി​ല്‍ നി​ന്നും ല​ഭ്യ​മാ​കും. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ഏ​ഴു ഡി​പ്പോ​ക​ളും…

Read More

പെ​ന്‍​ഷ​ന്‍ അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​ൻ​ഇ​എ​ഫ്

കോ​ട്ട​യം: സം​സ്ഥാ​ന നോ​ണ്‍ ജേ​ണ​ലി​സ്റ്റ് പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ലേ​ക്കു​ള്ള അം​ഗ​ത്വ​ത്തി​നും പെ​ന്‍​ഷ​ൻ അ​നു​വ​ദി​ച്ചു​കി​ട്ട​ണ​മെ​ന്നു​ള്ള അ​പേ​ക്ഷ​ക​ളും എ​ത്ര​യും വേ​ഗം തീ​ര്‍​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള ന്യൂ​സ് പേ​പ്പ​ര്‍ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ (കെ​എ​ന്‍​ഇ​എ​ഫ്) സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ദീ​ര്‍​ഘ​കാ​ല​മാ​യി അം​ഗ​ത്വ​ത്തി​ന് അ​പേ​ക്ഷി​ച്ചി​ട്ട് കാ​ത്തി​രി​ക്കു​ന്ന​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ച് അം​ഗ​ത്വം അ​നു​വ​ദി​ക്കു​ക​യും പെ​ന്‍​ഷ​ന്‍ ക​മ്മി​റ്റി അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ര്‍​ക്കു​ക​യും വേ​ണം. എം​പ്ലോ​യീ​സ് പ്രോ​വി​ഡ​ന്‍റ് ഫ​ണ്ട് ഹ​യ​ര്‍ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി പൂ​ര്‍​ണ​മാ​യും കോ​ട​തി​വി​ധി മാ​നി​ച്ചു​വേ​ണം ന​ട​പ്പ​ക്കേ​ണ്ട​ത്. പി​എ​ഫ് പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യു​ടെ പൂ​ര്‍​ണ​വി​വ​ര​ങ്ങ​ള്‍ അം​ഗ​ങ്ങ​ളെ അ​റി​യി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യി​സ​ണ്‍ മാ​ത്യു, ഭാ​ര​വാ​ഹി​ക​ളാ​യ എം. ​ജ​മാ​ല്‍ ഫൈ​റൂ​സ്, ജ​യ​കു​മാ​ര്‍ തി​രു​ന​ക്ക​ര, ആ​ര്‍. മ​ല്ലി​കാ​ദേ​വി, എ​സ്. വി​ജ​യ​ന്‍, കോ​ര സി. ​കു​ന്നും​പു​റം, ആ​ര്‍. നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, എം.​ടി. വി​നോ​ദ്കു​മാ​ര്‍, രാ​മ​ഭ​ദ്ര​ന്‍, ടി. ​ഇ​സ്മ​യി​ല്‍, എം. ​അ​ര​വി​ന്ദാ​ക്ഷ​ന്‍, എം.​പി. മ​നീ​ഷ്, ടി. ​അ​സീ​ര്‍,…

Read More

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സ്ത്രീ ​സു​ര​ക്ഷ; ഇ​ന്‍റേ​ണ​ല്‍ ക​മ്മി​റ്റി​യു​ടെ ചെ​യ​ര്‍​പേ​ഴ്സ​ണാ​യി സ്ത്രീ​ക്കു പ​ക​രം പു​രു​ഷ​ൻ; വ​നി​താ ക​മ്മീ​ഷ​ന് ചി​ല​ത് പ​റ​യാ​നു​ണ്ട്

ച​​ങ്ങ​​നാ​​ശേ​​രി: തൊ​​ഴി​​ല്‍ സ്ഥ​​ല​​ത്തെ സ്ത്രീ​​ക​​ളു​​ടെ പ​​രാ​​തി​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നു​​ള്ള ഇ​​ന്‍റേ​​ണ​​ല്‍ ക​​മ്മി​​റ്റി പ​​ല​​യി​​ട​​ത്തും നി​​യ​​മ​​പ്ര​​കാ​​ര​​മ​​ല്ല രൂ​​പീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്ന് വ​​നി​​താ ക​​മ്മീ​​ഷ​​ന്‍ അം​​ഗം അ​​ഡ്വ. ഇ​​ന്ദി​​രാ ര​​വീ​​ന്ദ്ര​​ന്‍. ച​​ങ്ങ​​നാ​​ശേ​​രി മു​​നി​സി​​പ്പ​​ല്‍ ടൗ​​ണ്‍ ഹാ​​ളി​​ല്‍ ന​​ട​​ത്തി​​യ ജി​​ല്ലാ​​ത​​ല അ​​ദാ​​ല​​ത്തി​​നു ശേ​​ഷം സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​വ​ർ. സ്ത്രീ​​ക​​ളു​​ടെ അ​​ന്ത​​സി​​നെ​​യും അ​​ഭി​​മാ​​ന​​ത്തെ​​യും ചോ​​ദ്യം ചെ​​യ്യു​​ന്ന പ്ര​​ശ്ന​​ങ്ങ​​ള്‍ തൊ​​ഴി​​ല്‍ സ്ഥ​​ല​​ത്ത് നേ​​രി​​ടേ​​ണ്ടി വ​​ന്നാ​​ല്‍ അ​​ത്ത​​രം പ​​രാ​​തി​​ക​​ള്‍ പോ​​ഷ് ആ​​ക്ട് അ​​നു​​ശാ​​സി​​ക്കു​​ന്ന പ്ര​​കാ​​രം ഇ​​ന്‍റേ​​ണ​​ല്‍ ക​​മ്മി​​റ്റി പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നാ​​ണ് നി​​യ​​മം. ചി​​ല​​യി​​ട​​ത്ത് ഇ​ന്‍റേ​​ണ​​ല്‍ ക​​മ്മി​​റ്റി​​യു​​ടെ ചെ​​യ​​ര്‍​പേ​​ഴ്സ​​ണാ​​യി സ്ത്രീ​​ക്കു പ​​ക​​രം പു​​രു​​ഷ​​നെ നി​​യ​​മി​​ക്കു​​ന്ന​​ത് ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ടു​​ക​​യു​​ണ്ടാ​​യി. ഏ​​റ്റ​​വും സീ​​നി​​യ​​റാ​​യ വ​​നി​​താ ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​​ണ് ഇ​​ന്‍റേ​​ണ​​ല്‍ ക​​മ്മി​​റ്റി​​യു​​ടെ അ​​ധ്യ​​ക്ഷ​​യാ​​കേ​​ണ്ട​​തെ​​ന്നാ​​ണ് നി​​യ​​മം. പ​​രാ​​തി​​ക്കാ​​രി ത​​ന്നെ സീ​​നി​​യ​​റാ​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​​ണെ​​ങ്കി​​ല്‍ അ​​വ​​രു​​ടെ​​യും ഉ​​യ​​ര്‍​ന്ന ത​​ല​​ത്തി​​ലു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​​ക​​ണം ക​​മ്മി​​റ്റി​​യു​​ടെ ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ ആ​​കേ​​ണ്ട​​ത്. എ​​തി​​ര്‍ ക​​ക്ഷി​​ക്കെ​​തി​​രേ മൊ​​ഴി കൊ​​ടു​​ക്കു​​ന്ന​​തി​​ല്‍ വൈ​​മു​​ഖ്യം കാ​​ണി​​ക്കു​​ന്ന​​തു മൂ​​ലം പ​​രാ​​തി​​ക്കാ​​രി​​യെ ഒ​​റ്റ​​പ്പെ​​ടു​​ത്തു​​ന്ന സ്ഥി​​തി​​യും ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ല്‍ ഉ​​ണ്ട്. ഇ​​ന്‍റേ​ണ​​ല്‍ ക​​മ്മി​​റ്റി​​യി​​ല്‍…

Read More

വി​ദേ​ശജോ​ലി വാ​ഗ്ദാ​നം ചെയ്ത് യു​വ​തി​യി​ല്‍​നി​ന്നു പണം തട്ടി; ഇതരസം​സ്ഥാ​ന സ്വ​ദേ​ശി​യെ അറസ്റ്റ് ചെയ്തു

ഈ​രാ​റ്റു​പേ​ട്ട: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ല്‍​നി​ന്നും 2,28,000 രൂ​പ ത​ട്ടി​യ കേ​സി​ല്‍ ഇതരസം​സ്ഥാ​ന സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ നീ​ര​വ്കു​മാ​ര്‍ പ​ട്ടേ​ലി​നെ (32)യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ള്‍ 2023 സെ​പ്റ്റം​ബ​ര്‍ മാ​സം മു​ത​ല്‍ പ​ല​ത​വ​ണ​ക​ളി​ലാ​യി പൂ​ഞ്ഞാ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വാ​ട്‌​സാ​പ്പി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​രാ​ജ്യ​മാ​യ സിം​ഗ​പ്പൂ​രി​ല്‍ കാ​ഷ്യ​ര്‍ ജോ​ലി വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് അ​ക്കൗ​ണ്ടി​ല്‍​നി​ന്നും പ​ല​ത​വ​ണ​ക​ളി​ലാ​യി 2,28,000 രൂ​പ ഇ​വ​രി​ല്‍​നി​ന്ന് വാ​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വ​തി​ക്ക് ജോ​ലി ല​ഭി​ക്കാ​തി​രു​ന്ന​തി​നെത്തു​ട​ര്‍​ന്ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വ​തി​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്നും ഇ​യാ​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം വ​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യും തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ഇ​യാ​ളെ ഗു​ജ​റാ​ത്തി​ല്‍​നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഈ ​കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. കോ​ട​തി​യി​ല്‍…

Read More