കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെയും ഒഐഎസ്സിഎ ഇന്റര്‍നാഷണല്‍ സംഘടനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം ദര്‍ശന ഓട്ടോ സ്റ്റാന്‍ഡ് പരിസ്ഥിതി സൗഹൃദ ഓട്ടോ സ്റ്റാന്‍ഡായി പ്രവര്‍ത്തനം ആരംഭിച്ചു. ഒഐഎസിഎ പരിസ്ഥിതി സൗഹൃദ വാരാചരണത്തിന്റെ ഭാഗമായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഒഐഎസ് സിഎ പ്രസിഡന്റ് എ. പി. തോമസ് ചെടിച്ചട്ടികള്‍ വിതരണം ചെയ്തു. ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍ കുടകള്‍ സമ്മാനിച്ചു. ഇതിനോടനുബന്ധിച്ച് കോട്ടയം ജനറല്‍ ആശുപത്രിയുടെ സഹകരണത്തോടെ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്ത ഹെല്‍ത്ത് കാര്‍ഡിന്റെ ഉദ്ഘാടനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗം പി. കെ. ആനന്ദക്കുട്ടന് നിര്‍വഹിച്ചു. ഒഐഎസ് സിഎ ഭാരവാഹികളായ സാജന് ഗോപാലന്, ജിജോ വി. എബ്രഹാം, ഡോ. ബനോ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. കെ. ശ്രീലേഖ, തോമസ് വര്‍ഗീസ്, അതുല്യ ഉത്തമന് എന്നിവര്‍ കാര്‍ഡ് രജിസ്ട്രേഷന് നേതൃത്വം നല്കി.
Read MoreCategory: Kottayam
കുമരകം ബോട്ട് ദുരന്തം: കേരളത്തെ നടുക്കിയ ഓർമകൾക്ക് ഇന്ന് 22 വയസ്
കുമരകം: കേരളത്തെ കണ്ണീർക്കടലിലാഴ്ത്തിയ കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് 22 വയസ്. 2002 ജൂലൈ 27 നാണ് വേമ്പനാട്ടുകായലിൽ 29 മനുഷ്യ ജീവനുകൾ മുങ്ങിമരിച്ചത്. മുഹമ്മ ബോട്ട് ജെട്ടിയിൽനിന്നു രാവിലെ 5.45ന് നിറയെ ആളുകളുമായി പുറപ്പെട്ട സർക്കാർ ബോട്ട് രാവിലെ 6:10 ന് കുമരകത്തെത്താൻ കേവലം ഒരു കിലോമീറ്റർ മാത്രം ശേഷിക്കെയാണ് അടിത്തട്ടിലൂടെ വെള്ളം കയറി വേമ്പനാട്ട് കായലിൽ മുങ്ങിത്താണത്. ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ പിഎസ്സി പരീക്ഷ എഴുതാൻ കോട്ടയത്തേക്ക് പോകാനുള്ള ഉദ്യോഗാർഥികൾ ആയിരുന്നു ബോട്ടിൽ അധികവും. ഒപ്പം സ്ഥിരം യാത്രക്കരായ മത്സ്യകച്ചവടക്കാരും ബോട്ടിൽ ഉണ്ടായിരുന്നു. എണ്ണത്തിലധികം ആളുകൾ കയറിയതോടെ, അത് താങ്ങാനുള്ള ശേഷി തടി കൊണ്ട് നിർമിച്ച കാലപ്പഴക്കം ചെന്ന ബോട്ടിന് ഇല്ലാതിരുന്നതാണ് അപകടകാരണം. ബോട്ടിന്റെ പലക ഇളകിയാണ് വെള്ളം കയറിയത്. വർഷങ്ങൾ പിന്നിട്ടിട്ടും കുമരകംകാരുടെ മനസിൽ ഒരു തീരാഃദുഖമായി അവശേഷിക്കുകയാണ് ഇന്നും ആ ദുരന്തം.
Read Moreകോട്ടയത്ത് മൂന്നിടങ്ങളിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പ് 30ന്; തെരഞ്ഞെടുപ്പു നടക്കുന്ന വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോട്ടയം: ജില്ലയില്‍ മൂന്നിടങ്ങളില്‍ 30നു തദ്ദേശ ഉപതെരഞ്ഞെടുപ്പിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പനച്ചിക്കാട് പഞ്ചായത്തിലെ പൂവന്തുരുത്ത് (വാര്‍ഡ് 20), വാകത്താനം പഞ്ചായത്തിലെ പൊങ്ങന്താനം (11), വൈക്കം ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് (1) എന്നിവിടങ്ങളിലാണു തെരഞ്ഞെടുപ്പ്. പനച്ചിക്കാട്ട് ഭരണം യുഡിഎഫിനും വാകത്താനം, ചെമ്പ് പഞ്ചായത്തുകളില്‍ ഭരണം എല്‍ഡിഎഫിനുമാണ്. മൂന്നു വാര്‍ഡുകളിലെയും ഫലം ഭരണത്തെ ബാധിക്കില്ല. പനച്ചിക്കാട് പഞ്ചായത്തില്‍ 23 വാര്‍ഡുകളാണുള്ളത്. യുഡിഎഫ് ഒന്‍പത്, എല്‍ഡിഎഫ് എട്ട്, ബിജെപി അഞ്ച്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. 20ാം വാര്‍ഡ് എല്‍ഡിഎഫ് അംഗത്തിനു സര്‍ക്കാര്‍ ജോലി ലഭിച്ചതോടെ രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്. വാകത്താനം പഞ്ചായത്തില്‍ 20 വാര്‍ഡുകള്‍. കക്ഷിനില: യുഡിഎഫ് ഏഴ്, എല്‍ഡിഎഫ് 12, സ്വതന്ത്രന് ഒന്ന്. യുഡിഎഫ് അംഗം മരിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ്. ചെമ്പ് പഞ്ചായത്തില്‍ 15 വാര്‍ഡുകളുണ്ട്. യുഡിഎഫ് അഞ്ച്, എല്‍ഡിഎഫ് ഒന്‍പത്, ബിജെപി ഒന്ന്. ഒന്നാം വാര്‍ഡ് എല്‍ഡിഎഫ് അംഗം ശാലിനി…
Read Moreസ്കാനിംഗ് റിപ്പോർട്ട് യഥാസമയം നല്‍കിയില്ല; വണ്ടാനം മെഡി. കോളജിൽ യുവതിക്കു ചികിത്സ വൈകിപ്പിച്ചെന്നു പരാതി
അന്പലപ്പുഴ: തലയ്ക്ക് പരിക്കേറ്റ നിലയില്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിയ യുവതിയുടെ സ്കാനിംഗ് റിപ്പോര്‍ട്ട് യഥാസമയം നല്‍കാതെയും ചികിത്സ താമസിപ്പിച്ചതായും പരാതി.ഒരാഴ്ച കഴിഞ്ഞിട്ടും സ്കാനിംഗ് ഫലം ലഭിക്കാതെ വന്നതോടെ എത്തിയ രോഗിയുടെ മാതാവിനോട് തിരക്കായതിനാല്‍ ശരിയായ രീതിയില്‍ സ്കാൻ ചെയ്യാനായില്ലെന്ന് ഡോക്ടര്‍ മറുപടി നല്‍കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. പുറക്കാട് പഞ്ചായത്തിൽ 4-ാം വാർഡിൽ കരൂർ മുറിയിൽ തൈപ്പറമ്പിൽ വീട്ടിൽ അഞ്ജുമോള്‍(24)ക്കാണ് ദുരനുഭവമുണ്ടായത്. ഇതു സംബന്ധിച്ച് രോഗിയുടെ മാതാവ് സന്ധ്യ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്കി. ജനൽപാളി തലയ്ക്ക് തട്ടി പരുക്കേറ്റ അഞ്ജുമോളെ വണ്ടാനം മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിൽ കഴിഞ്ഞ 10നാണ് പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി രണ്ടു സി.റ്റി സ്കാൻ ചെയ്തിരുന്നു. 15ന് രാത്രി 11 മണിക്ക് എംആര്‍ഐ സ്കാൻ ചെയ്തു. സ്കാൻ ചെയ്തു കഴിഞ്ഞപ്പോൾ ലാബിൽ നിന്ന് അറിയിച്ചത് നാലു ദിവസം കഴിഞ്ഞ് റിസൾട്ട് തരാമെന്നായിരുന്നു.…
Read Moreപോലീസുകാരനെ ആക്രമിച്ച സ്ഥിരം കുറ്റവാളി പിടിയിൽ
ഏറ്റുമാനൂര്‍: വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ ആക്രമിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവിനെ പിടികൂടി. മണർകാട് കുറ്റിയേക്കുന്നു ഭാഗത്തു കിഴക്കേതില്‍ പ്രവീണ്‍ രാജു (32) വിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 11.45ന് ഏറ്റുമാനൂര്‍ പോലീസ് കോട്ടമുറി ഭാഗത്തു വാഹന പരിശോധന നടത്തുന്നതിനിടെ ഇയാളും സുഹൃത്തുക്കളും കാറില്‍ എത്തുകയും വാഹനപരിശോധന നടത്തുന്നതിനിടെ ഇവര്‍ പോലീസുകാരനെ ആക്രമിക്കുകയും വാഹനവുമായി കടന്നുകളയുകയുമായിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ തെരച്ചിലിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. മണര്‍കാട്, കോട്ടയം വെസ്റ്റ്, ഈസ്റ്റ്, എരുമേലി, പാമ്പാടി, പാലാ, വൈക്കം, കുറവിലങ്ങാട്, തിരുവല്ല, പാലക്കാട് എക്സൈസ്, അയര്‍ക്കുന്നം എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കു ക്രിമിനല്‍ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികൾക്കായി തെരച്ചില്‍ ശക്തമാക്കി.
Read Moreഭാഗ്യദേവത കടാക്ഷിച്ചു വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയെ; കേരള ഭാഗ്യക്കുറിയുടെ ഫിഫ്റ്റി ഫിഫ്റ്റി ഒന്നാം സമ്മാനം കട്ടപ്പനയിലെ മധുസൂദനൻ പൂജാരിക്ക്
കട്ടപ്പന: ഭാഗ്യദേവത അനുഗ്രഹിച്ചതിന്റെ സന്തോഷത്തിലാണ് കട്ടപ്പന മേപ്പാറ ശ്രീമഹാവിഷ്ണു ക്ഷേത്രം മേല്‍ശാന്തി മധുസൂദനന്. കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയുടെ ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് മേല്‍ശാന്തിക്ക് ലഭിച്ചത്. ലോട്ടറി വ്യാപാരിയായ സ്വര്‍ണവിലാസം സ്വദേശി ഇരുപതേക്കര്‍ കൃഷ്ണ ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങി വിറ്റ എഫ്ടി 506060 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 20 വര്‍ഷമായി മേപ്പാറ ക്ഷേത്രത്തില്‍ മേല്‍ശാന്തിയായ മധുസൂദനന് സ്ഥിരമായി ലോട്ടറി എടുക്കാറുണ്ട്.മുമ്പ് ചെറിയ തുകകള്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ആതിരയാണ് ഭാര്യ. മക്കളായ വൈഷ്ണവ്, വൈഗാലക്ഷ്മി എന്നിവര്‍ കട്ടപ്പന ഓക്സീലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
Read Moreഓടകൾ കവിഞ്ഞൊഴുകുന്നു; കോട്ടയത്ത് എത്തുന്നവർക്കു ദുരവസ്ഥ
കോട്ടയം: നഗരത്തില്‍ ഓടകൾ കവിഞ്ഞൊഴുകുന്നതു കാല്‍നടയാത്രക്കാര്‍ക്കു ദുരിതമാകുന്നു. നഗരമധ്യത്തില്‍ ബേക്കര്‍ ജംഗ്ഷനു സമീപമാണു യാത്രക്കാര്‍ മാലിന്യത്തില്‍ കുളിക്കുന്നത്. ദിവസങ്ങളായി ഇവിടെ ഓട കവിഞ്ഞൊഴുകുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മലിനനജലം യാത്രക്കാരുടെ വസ്ത്രങ്ങളിലും ശരീരത്തും തെറിക്കുന്നതു പതിവാണ്. ഇതുവഴി മലിനജലം ചവിട്ടാതെ പോകാനാകാത്ത അവസ്ഥയുമാണ്. ശുചിമുറി മാലിന്യമുള്‍പ്പെടെയാണ് ഒഴുകുന്നതെന്നു വ്യാപാരികളും പറയുന്നു. വെള്ളം തെറിച്ചാല്‍ ശരീരമാകെ ചൊറിച്ചിലും ദുര്‍ഗന്ധവുമുണ്ടാകും. ദിവസങ്ങളായി ഇതുവഴി മലിനജലമൊഴുകിയിട്ടും പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയാറായില്ലെന്നും പരാതിയുണ്ട്.
Read Moreനഴ്സിംഗ് ഓഫീസറുടെ പിഎഫ് തുക തട്ടാന്‍ ശ്രമം; പരാതിപ്പെട്ടപ്പോൾ അപമാനിച്ച് വിട്ടു
കോട്ടയം: മെഡിക്കല്‍ കോളജിലെ നഴ്സിംഗ് ഓഫീസറുടെ പിഎഫ് തുക തട്ടിയെടുക്കുവാന്‍ ശ്രമം. കേരള ഗവണ്മെന്റ് നഴ്സിംഗ് അസോസിയേഷന് (കെജിഎന്‍എ) നേതൃത്വരംഗത്തുളളയാളും കോവിഡ് സമയത്തു രോഗികളെ പരിചരിച്ചതിന്റെ പേരില്‍ പ്രശംസ പിടിച്ചുപറ്റുകുകയും നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്ത ഇടുക്കി ജില്ലക്കാരിയായ നഴ്സിംഗ് ഓഫീസറുടെ പിഎഫില്‍ നിന്നാണ് പണം തട്ടിയെടുക്കുവാന്‍ ശ്രമം നടന്നത്. കഴിഞ്ഞ മേയ് അവസാനമായിരുന്നു സംഭവത്തിന്റെ തുടക്കം. പിഎഫ് തുക പിന്‍വലിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥ നഴ്സിംഗ് ഓഫീസറെ വിളിക്കുകയായിരുന്നു. നിങ്ങളുടെ പേരില്‍ പിഎഫില്‍നിന്നു പണം പിന്‍വലിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു. സാധാരണഗതിയില്‍ പിഎഫില്‍നിന്നു പണം പിന്‍വലിക്കാന്‍ അപേക്ഷ നല്കിയാല് പണം കിട്ടുന്നതുവരെ ഓഫീസില്‍ കയറിയിറങ്ങേണ്ടിവരും. എന്നാല്‍ നഴ്സിംഗ് ഓഫീസര്‍ അന്വേഷിക്കാതിരിക്കുകയും മേലുദ്യോഗസ്ഥന് സെക്ഷന്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാരിയിൽ പലതവണ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തപ്പോൾ സംശയം തോന്നിയ ജീവനക്കാരി നഴ്സിംഗ് ഓഫീസറെ ബന്ധപ്പെടുകയായിരുന്നു. അപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.…
Read Moreഅക്ഷര നഗരിക്കിനി പുതിയ അതിഥി; കോട്ടയം ജില്ലാ കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു
കോട്ടയം: ജില്ലയുടെ 49ാമത് കളക്ടറായി ജോണ്‍ വി. സാമുവല്‍ ഇന്നു രാവിലെ 10.30 ന് ചുമതലയേറ്റു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദില്‍ നിന്നാണു ചുമതലയേറ്റത്. ജില്ലയുടെ സമഗ്രവികസനത്തിനായി ശ്രമിക്കുമെന്നു ചുമതലയേറ്റ കളക്ടര്‍ പറഞ്ഞു. 2015 ഐഎഎസ് ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോണ്‍ വി. സാമുവല്‍. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികെയാണ് ജില്ലാ കളക്ടറായി നിയമിതനായത്. ആലപ്പുഴ ജില്ലാ കളക്ടര്‍, ഭൂജല വകുപ്പ് ഡയറക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ഡെവലപ്മെന്റ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Read Moreനഗരമധ്യത്തിൽ അപകടക്കെണിയായി കുഴികൾ
കോട്ടയം: നഗരമധ്യത്തിലെ റോഡില്‍ കെണിയാരുക്കി കുഴികൾ. കുഴിയില്‍ പട്ടികകഷ്ണവും ചുവന്ന ചാക്കും സ്ഥാപിച്ച് താല്‍ക്കാലിക മുന്നറിയിപ്പ് നല്കി സമീപത്തെ വ്യാപാരികളും. നഗരമധ്യത്തിലെ തിരക്കേറിയ മാര്‍ക്കറ്റ് റോഡില്‍ നിന്നും ഈരയില്‍ക്കടവ് ബൈപ്പാസ് റോഡിലേക്കുള്ള റോഡിന്റെ മധ്യഭാഗത്തായാണ് യാത്രക്കാര്‍ക്ക് കെണിയായി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കളക്ട്രേറ്റ്, കഞ്ഞിക്കുഴി, നാഗമ്പടം, കോടിമത ബൈപ്പാസ് റോഡ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി നിരവധി പേരാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ കുഴി അറിയാതെ എത്തുന്നവരും ഇരുചക്രവാഹനയാത്രികരുമാണ് അപകടത്തില്‍പ്പെടുന്നത്.
Read More