നെടുങ്കണ്ടം: കിടപ്പുരോഗിയായ വയോധികയെ ആശുപത്രിയിൽ എത്തിച്ച് നെടുങ്കണ്ടം പോലീസ്. പാമ്പാടുംപാറ പഞ്ചായത്ത് രണ്ടാം വാർഡിൽ താമസിക്കുന്ന വയോധികയെയാണ് നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും സഹായത്തോടെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 65കാരിയായ ഭാര്യയും 75 വയസുള്ള ഭർത്താവും ഒറ്റപ്പെട്ട വീട്ടിലായിരുന്നു താമസം. കിഡ്നി രോഗിയായ ഭാര്യ പൂർണമായും കിടപ്പിലായതോടെ വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ദമ്പതികൾക്ക് മൂന്നു മക്കളുണ്ട്. ഇടയ്ക്ക് വീട്ടിലെത്തി ഇവർ അമ്മയെ പരിചരിക്കാറുണ്ടെങ്കിലും കൂടുതൽ കരുതൽ ആവശ്യമുള്ളതിനാൽ വാർഡ് മെംബർ മിനി മനോജ് നെടുങ്കണ്ടം പോലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് നെടുങ്കണ്ടം എസ്ഐ ടി.എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരുടെ വീട്ടിലെത്തി. തുടർന്ന് മക്കളുടെയും ഭർത്താവിന്റെയും അനുമതിയോടെ വയോധികയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോലീസും നാട്ടുകാരും ചേർന്ന് നടപ്പുവഴി മാത്രമുള്ള ചെങ്കുത്തായ 700 മീറ്ററോളം ദൂരം ചുമന്നാണ് 140 കിലോയോളം ഭാരമുള്ള ഇവരെ റോഡിൽ എത്തിച്ചത്. ചികിത്സയ്ക്കുശേഷം കട്ടപ്പന…
Read MoreCategory: Kottayam
ബുക്കുകളുടെ മറവിൽ 62 കിലോ കഞ്ചാവ് കടത്തിയ കേസ്; പ്രതികൾക്ക് 14 വർഷം കഠിന തടവ് വിധിച്ച് എൻഡിപിഎസ് സ്പെഷൽ കോടതി
തൊടുപുഴ: ബുക്കുകളുടെ മറവിൽ ലോറിയിൽ കഞ്ചാവ് കടത്തിയ പ്രതികൾക്ക് 14 വർഷം കഠിന തടവും പിഴയും. കോട്ടയം നാട്ടകം മൂലേടം കുറ്റിക്കാട്ട് വീട്ടിൽ അനന്തു കെ. പ്രദീപ് (29), വൈക്കം കല്ലറ പുതിയ കല്ലുമേടയിൽ അതുൽ റെജി (അച്ചു-34) എന്നിവരെയാണ് 62.5 കിലോ കഞ്ചാവ് കടത്തിയതിന് തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ 14 വർഷം കഠിന തടവിനും 1,00,000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും ശിക്ഷിച്ചത്. ഏറ്റുമാനൂർ – കോട്ടയം റൂട്ടിൽ പാറോലിക്കൽ കൈതമല മൂഹിയുദ്ദീൻ പള്ളിയുടെ മുൻവശത്ത് വച്ചാണ് ലോറിയിൽ കഞ്ചാവ് കയറ്റി കൊണ്ടുവരുന്നതിനിടെ പ്രതികൾ പിടിയിലായത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, എൻഫോഴ്സ്മെന്റ് എക്സൈസ് സിഐ ജി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ക്രൈംബ്രാഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ…
Read Moreഇന്ന് നാലു വർഷം … മലയിറങ്ങാതെ പെട്ടിമുടിയുടെ ദുരന്ത സ്മരണകളും; ഉരുൾപൊട്ടലിൽ നാശം സംഭവിച്ച പ്രദേശം കാടുകയറിയ നിലയിൽ
മൂന്നാർ: തോരാത്ത നോവിന് ഇന്ന് നാലാണ്ട്… 2020 ഓഗസ്റ്റ് ആറ്, രാത്രി 10.30ന് മലയുടെ ഉയരങ്ങളിൽനിന്നും പൊട്ടി ഇറങ്ങിയ ഉരുൾപൊട്ടൽ ഏൽപ്പിച്ച ആഘാതം നാലു വർഷങ്ങൾ പിന്നിടുന്പോഴും ദുരന്തസ്മരണകൾ മല ഇറങ്ങാത്ത പെട്ടിമുടി. 70 പേരുടെ പ്രതീക്ഷകളും ജീവനും മണ്ണിൽ അടിഞ്ഞതിന്റെ ദുരന്തസ്മരണകൾ തൊഴിലാളികളുടെ മനസിൽനിന്ന് ഇനിയും മാഞ്ഞിട്ടില്ല. ദുരന്തം നടന്ന സ്ഥലം വലിയ ഒരു അത്യാഹിതം നടന്നതിന്റെ ഭാവമൊന്നുമില്ലാതെ കാടുകയറി പച്ചപ്പ് പിടിച്ചെങ്കിലും ദുരന്ത സ്മരണകൾ തൊഴിലാളികളുടെ മനസിൽ വേദനയായി ഇന്നും നിലനിൽക്കുന്നുണ്ട്.മൂന്ന് എസ്റ്റേറ്റ് ലയങ്ങളും ഒരു ലേബർ കാന്റീൻ കെട്ടിടവും ലേബർ ക്ലബ്ബ് കെട്ടിടവും ഉൾപ്പെടെ തകർന്നു തരിപ്പണമായ സ്ഥലത്ത് പിന്നീട് നിർമാണങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ല. ഇന്ന് ഇവിടം കാടുപിടിച്ച് പച്ചപ്പ് പടർന്നു കഴിഞ്ഞു. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ബന്ധുക്കൾ എല്ലാവരും മറ്റ് എസ്റ്റേറ്റുകളിലേക്ക് ചേക്കേറി. ഇന്നു പെട്ടിമുടിയിൽ ജോലി ചെയ്യുന്നവരിൽ ഏറെയും ഇതരസംസ്ഥാന…
Read Moreഒന്നു കാലുകുത്താൻ ഇടം കിട്ടിയാൽ മതിയായിരുന്നു; കോട്ടയം റെയിൽവേ സ്റ്റേഷനിൽ തിരക്കോടു തിരക്ക്; ട്രെയിനുകളില്‍ നരകയാതനയെന്ന് യാത്രക്കാർ
കോട്ടയം: ഒരു ട്രെയിനില്‍ നിറയെ കയറാനുള്ള യാത്രക്കാരാണ് കോട്ടയം സ്റ്റേഷനില്‍ മാത്രം വൈകുന്നേരങ്ങളില്‍ കാത്തുനില്‍ക്കുന്നത്. ജനറല്‍ കോച്ചില്‍ ഇരിപ്പിടം വേണ്ട, ഒന്നു കാല്കുത്തി നില്ക്കാന് ഇടം മതിയെന്ന ആഗ്രഹമാണ് സീസണ് യാത്രക്കാരുടേത്. വണ്ടി നിറുത്തി ആളിറങ്ങിയാലുടന് ഇടിച്ചുകയറേണ്ട ഗതികേട്. തെക്കോട്ടു പോകാന്‍ വൈകുന്നേരം 5.40ന് കൊല്ലം പാസഞ്ചറും 6.10ന് കേരളയും 6.40ന് വേണാടുമുണ്ട്. ഇതില്‍ പാസഞ്ചറിലെയും വേണാടിലെയും തിരക്ക് പറയാനില്ല. കേരളയില്‍ ജനറല്‍ കോച്ചുകള്‍ പേരിനു മാത്രം. നാലര മുതല്‍ കോട്ടയത്ത് കാത്തുനില്ക്കുന്ന ജനം ട്രെയിനില്‍ വീട്ടിലെത്തുമ്പോള്‍ രാവേറെയാകും. വടക്കോട്ടുള്ള യാത്രയും ഇങ്ങനെതന്നെ. നാലിന് ഐലൻഡും 5.20ന് എറണാകുളം പാസഞ്ചറും 5.40ന് ചെന്നൈ സൂപ്പര്‍ ഫാസ്റ്റും. ഏതാനും ദിവസങ്ങളില്‍ 5.50ന് ജന്ശതാബ്ദിയുമുണ്ട്. കോട്ടയത്തു നിന്നും തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും വൈകുന്നേരങ്ങളില്‍ ഓരോ ട്രെയിനുകള്‍ അനുവദിച്ചാല്‍ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകും.
Read Moreപോളിയോയ്ക്ക് അവന്റെ മനസിനെ തളർത്താനായില്ല; തളര്‍ന്ന കൈ കൊണ്ടു നിർമിച്ച ശില്പം മേജര്‍ ആര്ച്ച്ബിഷപിന് അനു സമ്മാനിച്ചു; ആശ്ലേഷിച്ച് മാര്‍ റാഫേല്‍ തട്ടില്‍
ചങ്ങനാശേരി: പോളിയോ ബാധിച്ച് തളര്‍ന്ന കൈകള്‍കൊണ്ടു മെനഞ്ഞ ശില്പം അനു കെ. മുരളി സമ്മാനിച്ചപ്പോള്‍ സന്തോഷപുളകിതനായി മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സമ്മാനം ഏറ്റുവാങ്ങി തട്ടില്‍ പിതാവ് അനു കെ. മുരളിയെ ആശ്ലേഷിച്ചു. ക്രിസ്തുജ്യോതി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചെത്തിപ്പുഴ മേഴ്സി ഹോമിന്റെ സുവര്‍ണ ജൂബിലി സമാപന സമ്മേളന വേദിയാണ് അതിരില്ലാത്ത ആഹ്ലാദത്തിന്റെ സംഗമവേദിയായത്. മേഴ്സി ഹോമിന്റെ സുവര്‍ണ ജൂബിലിയുമായി ബന്ധപ്പെട്ടുള്ള ശില്പമാണ് അനു കെ. മുരളി മാര്‍ റാഫേല്‍ തട്ടിലിനു സമ്മാനിച്ചത്. വേദിയുടെ വശത്തുനിന്നും ഊന്നുവടിയുടെ സഹായത്തോടെ സമ്മാനവുമായി എത്തിയ അനുവിനെ തട്ടില്‍ പിതാവ് ആശ്ലേഷിച്ചപ്പോള്‍ സദസില്‍നിന്നും ഹര്‍ഷാരവം മുഴങ്ങി. സമ്മേളനത്തില്‍ പങ്കെടുത്ത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന് തിരുക്കുടുംബത്തിന്റെ ശില്പവും അനു കെ. മുരളി സമ്മാനിച്ചു. ഇത്തിത്താനം കൊച്ചുപുരയ്ക്കല്‍ മുരളി-ശോഭ ദമ്പതികളുടെ മകനായ അനുവിന് മൂന്നു വയസുള്ളപ്പോള്‍ പോളിയോ ബാധിച്ച് വലതുകാലും വലതു…
Read Moreവയനാടിന് കൈത്താങ്ങാകാൻ നാലാം ക്ലാസുകാരൻ; സൈക്കിൾ വാങ്ങാൻ കുടുക്കയിൽ സ്വരൂക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ശ്രേയസ്
കാഞ്ഞിരം: വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ദിനംതോറും നിരവധി ആളുകളാണ് എത്തുന്നത്. സിനിമാ താരങ്ങൾ മുതൽ വ്യവസായ പ്രമുഖർ വരെയുള്ളവരാണ് സഹായ ഹസ്തവുമായി വയനാടിനെ ചേർത്തു പിടിക്കുന്നത്. ഇതിനിടെ, ദുരന്തത്തിൽപ്പെട്ടവർക്ക് കൈത്താങ്ങായി എത്തുകയാണ് കിളിരൂർ എസ്എൻഡിപി ഹയർ സെക്കന്ററി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി ശ്രേയസ് വി. എസ്. സ്വന്തമായി ഒരു സൈക്കിൾ വേണമെന്ന് പല നാളായി കൊതിച്ചിരിക്കുകയായിരുന്നു ശ്രേയസ്. അതിനായി തന്റെ കുഞ്ഞി കുടുക്കയിൽ കിട്ടുന്ന പണമെല്ലാം സൂക്ഷിച്ച് വച്ചു. അപ്പോഴാണ് നിനച്ചിരിക്കാതെ വയനാട്ടിൽ സമഭവിച്ച മഹാ ദുരന്തം ശ്രേയസിനെ സങ്കടക്കയത്തിലേക്ക് തള്ളിയിട്ടു. തന്റെ പ്രായമുള്ളവർ ജീവിതത്തിനും മരണത്തിനുമിടയിൽ കൈകാലിട്ടടിച്ച നിമിഷങ്ങളോർത്തപ്പോൾ സൈക്കിൽ മോഹമെല്ലാം ഈ മിടുക്കൻ കാറ്റിൽ പറത്തി. വീടു നഷ്ടപ്പെട്ട് ഇനി എന്താണ് ഭാവി എന്നറിയാതെ വിലപിക്കുന്ന വയനാട് ജനതയ്ക്കായി ഈ മൂന്നാം ക്ലാസുകാരൻ തന്റെ കുടുക്കയിലുള്ള പണം നൽകാമെന്ന് തീരുമാനിച്ചു. കുഞ്ഞു…
Read Moreവാഹനത്തിൽ ഇന്ധനം നിറച്ചശേഷം പണം നൽകാതെ കടന്നുകളഞ്ഞ യുവാവ് പിടിയിൽ
മണിമല: വാഹനത്തിൽ ഇന്ധനം നിറച്ചശേഷം പണം നൽകാതെ കബളിപ്പിച്ചു കടന്നുകളയുന്ന യുവാവിനെ പോലീസ് പിടികൂടി. പൂവരണി മാറാട്ടുകളത്ത് ജോയൽ ജോസ് ജോർജ് (28) ആണ് അറസ്റ്റിലായത്. രാത്രിയിൽ വെള്ള ഹോണ്ട സിറ്റി കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചശേഷം 4,000 രൂപയ്ക്കു മുകളിൽ പെട്രോൾ നിറയ്ക്കുകയും ശേഷം ജീവനക്കാരോട് ഓൺലൈനായി പണം അടച്ചിട്ടുണ്ടെന്നു പറയുകയും ജീവനക്കാർ പരിശോധിക്കുമ്പോൾ കാറുമായി കടന്നുകളയുകയുമാണു പ്രതിയുടെ രീതി. പരാതിയെത്തുടർന്നു മണിമല പോലീസ് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തുനിന്നാണു ജോയൽ പിടിയിലായത്. ഇയാളുടെ വാഹനത്തിന്റെ ഡിക്കിയിൽനിന്നു നിരവധി വ്യാജ നമ്പർപ്ലേറ്റുകൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreകാപ്പ ചുമത്തി യുവതിയെ നാടുകടത്തി; ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
തലയോലപ്പറമ്പ്: ചെമ്പ് സ്വദേശിനിയായ യുവതിയെ കാപ്പ നിയമപ്രകാരം ജില്ലയിൽനിന്നു പുറത്താക്കി. ബ്രഹ്മമംഗലം മണിയൻകുന്നേൽ അഞ്ജന ആർ.പണിക്കരെ (36)യാണ് കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ഒന്‍പത് മാസത്തേക്കു നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ജനയ്ക്കു തലയോലപ്പറമ്പ്, ഏറ്റുമാനൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ,കോടനാട്, ആലപ്പുഴ ജില്ലയിലെ എടത്വ, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂർ, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്റ്റേഷനുകളിൽ വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
Read Moreസ്വകാര്യബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികനു പരിക്കേറ്റു; മരിച്ചെന്നു കരുതി ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു
കോട്ടയം: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചു സ്കൂട്ടര്‍ യാത്രക്കാരനു പരിക്കേറ്റു. അപകടത്തില്‍പ്പെട്ട സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചെന്നുകരുതി ബസ് നടുറോഡില്‍ ഉപേക്ഷിച്ചു ഡ്രൈവറും കണ്ടക്ടറും ഓടിരക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു ഒന്നോടെ തിരുനക്കര മൈതാനത്തിനു സമീപമാണ് അപകടമുണ്ടായത്. മൈതാനം ഭാഗത്തേക്കു തിരിയുന്നതിനിടയിലാണ് സ്കൂട്ടറിലിടിച്ചത്. അപകടത്തെത്തുടര്‍ന്ന് സ്കൂട്ടര്‍ യാത്രക്കാരന് റോഡില്‍ വീണു. സ്കൂട്ടര്‍ ഇടിച്ചുനിരക്കി അല്‍പ്പദൂരം മുന്നോട്ടുപോയശേഷമാണ് ബസ് നിന്നത്. ഇതോടെ ബസിന്റെ ചക്രങ്ങള്‍ സ്കൂട്ടര്‍ യാത്രക്കാരന്റെ ശരീരത്തില്‍ കയറിയതായി ഭയന്ന് ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ബസ് റോഡിന്റെ നടുവില്‍ നിര്‍ത്തിയിട്ടതോടെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കുമുണ്ടായി. കുറച്ചു സമയത്തിനുശേഷം പോലീസ് എത്തിയാണ് ബസ് നടുറോഡില്‍നിന്നു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreമണർകാട് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി
കോട്ടയം: മണർകാട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തി. മണര്‍കാട് ആശുപത്രിക്കും പള്ളിക്കും മധ്യേയുള്ള റോഡിലാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ പ്രത്യക്ഷപ്പെട്ടത്. റോഡ് ഇടിഞ്ഞു താഴ്ന്നപ്പോൾ കിണർ കാണുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണു സംഭവം. റോഡിലുടെ ടിപ്പര്‍ കടന്നുപോയതിനു പിന്നാലെ അരികു താഴ്ന്നതായി കാണപ്പെട്ടു. അല്‍പ്പസമയത്തിനു ശേഷം ആ ഭാഗത്തെ മണ്ണും കല്ലും അടര്‍ന്നു താഴേക്കു പോയി. തുടര്‍ന്നാണ് കിണര്‍ കണ്ടെത്തിയത്. പീന്നിട് നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലും മണ്ണും ഉപയോഗിച്ച് കിണര്‍ നികത്തുകയും ചെയ്തു. മണര്‍കാട് പള്ളിക്കും ആശുപത്രിക്കും മധ്യേയുള്ള റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കിണര്‍ കണ്ടെത്തിയപ്പോള്‍.
Read More