ചേർത്തല: അമിത വിലക്കയറ്റത്തെ തുടർന്ന് ചേർത്തല മുട്ടം മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഫുഡ് ആന്റ് സേഫ്ടി വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംയുക്തമായാണ് നഗരത്തിൽ പരിശോധന നടത്തിയത്. ചേർത്തല മുട്ടം മാർക്കറ്റിലെയും വടക്കേ അങ്ങാടിയിലുമുള്ള ഹോട്ടൽ, സൂപ്പർ മാർക്കറ്റ്, പഴം-പച്ചക്കറി, വിവിധ സ്റ്റോറുകൾ തുടങ്ങി 22 സ്ഥാപനങ്ങളിലാണ് പരിശോധ നടത്തിയത്. വിലവിവര പട്ടിക ഇല്ലാത്ത കടകൾക്ക് താക്കീത് നൽകി. അടുത്ത ദിവസങ്ങളിലും പരിശോധനകൾ ഉണ്ടാവുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ ചേർത്തല താലൂക്ക് സപ്ലൈ ഓഫീസർ വി.സുരേഷ്, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസർ കൃഷ്ണപ്രിയ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ മഹേഷ് ബാബു, ഇൻസ്പെക്ടിംഗ് അസിസ്റ്റന്റ് അജി, റേഷനിംഗ് ഇൻസ്പെക്ടർമാരായ ബിജില കുമാരി, ജിനി, കെ.ജി ശാന്ത എന്നിവര്‍ പങ്കെടുത്തു.
Read MoreCategory: Kottayam
വെട്ടിലായി സിപിഎം; കാപ്പ ചുമത്തിയ ആള്‍ക്കും പാര്‍ട്ടി അംഗത്വം
പത്തനംതിട്ട: ക്രിമിനല്‍ കേസുകളിലെ പ്രതിയെ പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ച് സിപിഎം വെട്ടിലായി. കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്ന മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രന് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് ഇന്നലെ സിപിഎം സമ്മേളനവേദിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെയും മന്ത്രി വീണാ ജോര്‍ജിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ശരണ്‍ ചന്ദ്രനും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ശരണ്‍ ചന്ദ്രനെതിരേ കാപ്പ ചുമത്തിയിരുന്നു. എന്നാല്‍, നാടു കടത്തിയില്ല. പകരം കാപ്പ 15(3) പ്രകാരം താക്കീത് നല്കി വിട്ടു. ഇനി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നാടു കടത്തുമെന്നായിരുന്നു താക്കീത്. അതിനുശേഷം പത്തനംതിട്ട സ്റ്റേഷനിലെ ഒരു 308 കേസില്‍ ഇയാള്‍ പ്രതിയായി. ഇതോടെ കാപ്പ ലംഘിച്ചുവെന്ന പേരില്‍ മലയാലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശരണിനെ കോടതിക്ക്…
Read Moreകാക്കിയുടെ ബലവും, സാധാരണക്കാരന്റെ പുറവും; യുവാവിനെ മർദിച്ച പോലീസുകാർക്കെതിരേ അച്ചടക്ക നടപടിക്കു നിർദേശം
അന്പലപ്പുഴ; പോലീസിന് എന്തും ചെയ്യാമെന്ന് കരുതിയാല്‍ നിയന്ത്രിക്കാന്‍ നിയമങ്ങള്‍ ഉണ്ടെന്നുള്ളതാണ് കഴിഞ്ഞ ദിവസത്തെ പോലീസ് കംപ്ലൈന്റ് അഥോറിറ്റിയുടെ വിധി സൂചിപ്പിക്കുന്നത്. കാക്കിയുടെ ബലത്തില്‍ അകാരണമായി കൈകാര്യം ചെയ്യപ്പെട്ടതില്‍ മനംനൊന്ത് യുവാവ് നല്കിയ പരാതിയിലാണ് വിധി. ദേഹോപദ്രവം ഏല്‍പ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം. പുന്നപ്ര തെക്ക് ആറാം വാര്‍ഡില്‍ കളരിക്കൽ വീട്ടിൽ മനോജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ സൗത്ത് എസ്.ഐ ആയിരുന്ന എൻ. കെ രാജേഷ്, പ്രൊബഷൻ എസ്.ഐ യായിരുന്ന സാഗര്‍ എന്നിവര്‍ ചേര്‍ന്നാണ് മനോജിനെ ദേഹോപദ്രവം ഏല്‍പ്പിച്ചത്. 2017 ലാണ് സംഭവം. മനോജ് മത്സ്യകൃഷി നടത്തിവരികയായിരുന്നു. ആലപ്പുഴയിലെ ഒരു കുളത്തില്‍ കൃഷി ചെയ്ത മീനുകളെ ബൈപ്പാസിലെ ക്വട്ടേഷന്‍ സംഘം പിടിക്കുന്നതായ വിവരം അറിഞ്ഞ് മനോജ് സ്ഥലത്തെത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സൗത്ത് എസ്.ഐ ആയിരുന്ന രാജേഷും സംഘവും എത്തി മാരകായുധങ്ങള്‍ ഉള്‍പ്പെടെ സംഘത്തെ…
Read Moreപാലിന് ഇനി പഞ്ഞമില്ല; തിരുവഞ്ചൂരിൽ ഇനി 24 മണിക്കൂറും പാൽ
തിരുവഞ്ചൂര്‍: തിരുവഞ്ചൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ മില്‍ക്ക് എടിഎം നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് തിരുവഞ്ചൂര്‍ ക്ഷീരസംഘത്തില്‍ മില്‍ക്ക് എടിഎം സ്ഥാപിക്കുന്നത്. സംഘത്തിലെ കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പാല് ഗുണനിലവാര പരിശോധന നടത്തിയാണ് ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനിലൂടെ വില്പനയ്ക്കു സജ്ജമാക്കുന്നത്. 200 ലിറ്റര്‍ സംഭരണശേഷിയുള്ളതാണ് ശീതീകരണ സംഭരണി. ദിവസം രണ്ടുനേരം പാല് നിറയ്ക്കും. ഈ സംവിധാനത്തിലൂടെ നാടന്പാല് 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. സംഘം അങ്കണത്തില്‍ രാവിലെ 9.30ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണന് ആദ്യ പാല്വില്പന സ്വീകരണവും റീചാര്‍ജ് കാര്‍ഡ് വില്പന ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം നിബു ജോണും നിര്‍വഹിക്കും. പാമ്പാടി ബ്ലോക്ക്…
Read Moreപോക്സോ കേസില്‍ യുവാവും യുവതിയും അറസ്റ്റിൽ; അതിജീവിതയെ പീഡിപ്പിക്കാൻ യുവാവിന് എല്ലാസഹായവും ചെയ്തത് യുവതി
ചിങ്ങവനം: പോക്സോ കേസില്‍ യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം വാഴച്ചിറ കിഴക്കേപ്പറമ്പ് മഞ്ജു വി. തോമസ് (46), ആലപ്പുഴ രാമങ്കരി മാമ്പഴത്തോട്ടില് സനോ എം. തോമസ് (41) എന്നിവരെയാണു ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ‘ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അതിജീവിതയെ പീഡിപ്പിക്കുന്നതിന് ഇയാള്‍ക്ക് സഹായം ചെയ്തുകൊടുത്ത കേസിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിയെതുടര്‍ന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Read Moreമൂന്നാറിലെ ഗ്യാപ് റോഡുകൾ യുവാക്കളുടെ ഹരമാകുന്നു; ഗ്യാപ് റോഡിൽ വീണ്ടും യുവാക്കളുടെ അഭ്യാസപ്രകടനം
മൂന്നാർ: നിയമ ലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരേ നടപടികൾ സ്വീകരിച്ചു വരുന്നതിനിടയിലും മൂന്നാർ ഗ്യാപ് റോഡിൽ വീണ്ടും വാഹനത്തിൽ അഭ്യാസ പ്രകടനം. തെലുങ്കാന രജിസ്ട്രേഷനുള്ള വാഹനത്തിലായിരുന്നു ഇത്തവണ യുവാവ് സാഹസിക യാത്ര നടത്തിയത്.അഭ്യാസപ്രകടനം നടത്തിയ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. തെലുങ്കാനയിൽനിന്നു മൂന്നാർ സന്ദർശനത്തിനെത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. കാറിന്റെ ഡോറിൽ ഇരുന്ന് വിൻഡോയിലൂടെ ശരീരം പാതി പുറത്തിട്ടായിരുന്നു ഇത്തവണത്തെയും അഭ്യാസ പ്രകടനം.ഇടുക്കി എൻഫോഴ്സ്മെന്റ് ആർടിഒയുടെ സ്പെഷൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ദേവികുളത്ത് വച്ചാണ് വാഹനം പിടികൂടിയത്. വാഹനം മൂന്നാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനത്തിന്റെ ഡ്രൈവറോട് തൊടുപുഴ ഇൻഫോഴ്സ്മെന്റ് ആർടിഒ മുൻപാകെ ഹാജരാകാൻ നിർദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ നിയമലംഘനങ്ങളിലും മോട്ടോർവാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.
Read Moreകൊറിയർ തട്ടിപ്പിന് ഇരയായി ഇരാറ്റുപേട്ടയിലെ മധ്യവയസ്കനും; നഷ്ടമായത് 7 ലക്ഷത്തോളം രൂപ; കേസിൽ തെലുങ്കാന സ്വദേശി അറസ്റ്റിൽ
ഈരാറ്റുപേട്ട: മുംബൈ പോലീസ് എന്ന വ്യാജേനെ മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തെലുങ്കാന സ്വദേശി പോലീസ് പിടിയിൽ. തെലുങ്കാന സ്വദേശിയായ പ്രശാന്ത് കുമാറി(38)നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട സ്വദേശിയായ മധ്യവയസ്കന് മുംബൈയിലെ കൊറിയർ കമ്പനിയിൽനിന്നാണെന്നു പറഞ്ഞ് ഇയാളുടെ പേരില്‍ തായ്വാനിലേക്ക് അയച്ച പാഴ്സലിൽ എംഡിഎംഎയും പാസ്പോർട്ടും ലാപ്ടോപ്പും ഉള്ളതിനാൽ ഇയാൾക്കെതിരേ മുംബൈയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് കബളിപ്പിച്ചത്. തുടർന്ന് വ്യാജ സ്കൈപ്പ് ഐഡിയിൽനിന്നു മുംബൈ പോലീസിൽനിന്നാണെന്നുപറഞ്ഞ് വിളിക്കുകയും അറസ്റ്റ് ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണകളായി 7,26,943 രൂപ തട്ടിയെടുക്കുകയായിരുന്നു. മധ്യവയസ്കന്റെ പരാതിയെത്തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രശാന്ത് കുമാറിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ…
Read Moreഹെലികോപ്റ്ററുകൾ അരങ്ങൊഴിഞ്ഞു; ഇനി ഡ്രോണുകൾ തുരിശടിക്കും; 10 മിനിറ്റ് കൊണ്ട് 1.5 ഹെക്ടർ സ്ഥലത്ത് മരുന്ന് തളിക്കും
മുണ്ടക്കയം: വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡ്രോണുകൾ കേരളത്തിലെ റബർ എസ്റ്റേറ്റ് മേഖലയിലേക്കും എത്തുന്നു. ഒരുകാലത്ത് റബർ മരങ്ങൾക്ക് തുരിശടിക്കുന്ന ജോലി ഹെലികോപ്റ്ററുകൾ ചെയ്തിരുന്നത് ഇന്ന് ഡ്രോണുകൾ ഏറ്റെടുത്തു കഴിഞ്ഞു. മുണ്ടക്കയത്തെ ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള തുരിശടി നടക്കുന്നത്. കൃത്യമായി മരങ്ങൾക്ക് മരുന്ന് തളിക്കാൻ സാധിക്കുന്നതും സമയവും ചെലവും കുറവ് വരുന്നതുമാണ് ഡ്രോണുകൾ ഇതിന് ഉപയോഗിക്കാൻ കാരണം. കേരളത്തിൽ നെൽകൃഷിക്കും മാവിൻ തോട്ടങ്ങളിലും ഡ്രോൺ ഉപയോഗിച്ച് മരുന്ന് പ്രയോഗം നടത്താറുണ്ടെങ്കിലും ഇത് ആദ്യമായാണ് റബർ എസ്റ്റേറ്റ് മേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ച് തുരിശടി നടത്തുന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടേതാണ് ഡ്രോണുകൾ. ഇതിൽ 30 ലിറ്റർ മരുന്ന് സംഭരണശേഷിയുണ്ട്. 10 മിനിറ്റ് കൊണ്ട് 1.5 ഹെക്ടർ സ്ഥലത്തെ റബറിൽ മരുന്ന് തളിക്കാൻ സാധിക്കും. കഴിഞ്ഞ നാലു ദിവസമായി മുണ്ടക്കയം വെള്ളനാടി…
Read Moreഅപകടഭീഷണിയായി ഉണങ്ങിയ ആൽമരം; മുറിച്ചുമാറ്റേണ്ട,വൃക്ഷായുർവേദത്തിലൂടെ കിളിർപ്പിക്കാമെന്ന് വൃക്ഷവൈദ്യൻ കെ. ബിനു
പൊൻകുന്നം: ചിറക്കടവ് മഹാദേവക്ഷേത്രത്തിന്റെ ഗോപുരത്തിന് സമീപമുള്ള വർഷങ്ങൾ പഴക്കമുള്ള ആൽവൃക്ഷം ചില്ലകളുണങ്ങി അപകടഭീഷണിയായി. പൊൻകുന്നം – പുനലൂർ സംസ്ഥാനപാതയുടെ പുറമ്പോക്കിലാണ് മരം. നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന ഭാഗത്തെ ആൽമരം അടിയന്തരമായി മുറിച്ചില്ലെങ്കിൽ കാറ്റിലും മഴയിലും വലിയ ശിഖരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയേറെയാണ്. മരം മുറിച്ച് അപകടഭീഷണി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഉപദേശകസമിതി പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്ന് വൈസ്പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ അനുമതി തേടിയിട്ടുണ്ടെന്നും പറഞ്ഞു. എന്നാൽ, ആൽമരത്തിന് പുതുജീവൻ നൽകാനാവുമോയെന്ന് പരിശോധിക്കാൻ വൃക്ഷവൈദ്യൻ കെ. ബിനു സ്ഥലത്തെത്തിയിരുന്നു. ഉണങ്ങാത്ത ശിഖരങ്ങളുള്ളതിനാൽ വൃക്ഷം ചുവടെ മുറിച്ചുകളയേണ്ട ആവശ്യമില്ലെന്ന് ജില്ലാ ട്രീ അഥോറിറ്റി അംഗം കൂടിയായ ബിനു നിർദേശിച്ചു. ആറടി ഉയരത്തിൽ മുറിച്ചുനിർത്തിയാൽ വൃക്ഷായുർവേദ ചികിത്സയിലൂടെ ആൽമരത്തിന് പുതിയ കിളിർപ്പുകൾ ഉണ്ടാവുമെന്നും തണലായി വളർന്നുവരുമെന്നും കെ. ബിനു പറഞ്ഞു.
Read Moreകുട്ടനാട്ടുകാരെ മുക്കിക്കൊല്ലരുതേ! തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകൾ തുറക്കണമെന്ന ആവശ്യവുമായി കർഷക ഫെഡറേഷൻ
അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ അടിയന്തരമായി തുറക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകഫെഡറേഷന്‍. വെള്ളപ്പൊക്ക ഭീഷണിയില്‍നിന്നു കുട്ടനാടിനെ രക്ഷിക്കാനായി രണ്ടു ജലനിര്‍ഗമന മാര്‍ഗങ്ങളാണ് ജില്ലയ്ക്കുള്ളത്. പ്രധാനമായും അധികമായി വരുന്ന വെള്ളത്തെ തള്ളി പുറംകടലിലേക്ക് അയക്കുന്നത് തണ്ണീര്‍മുക്കം ഷട്ടറിലൂടെയും തോട്ടപ്പള്ളി സ്പില്വേയിലൂടെയുമാണ്. തണ്ണീര്‍മുക്കം ബണ്ടിലെ മുഴുവൻ ഷട്ടറുകളും തുറന്നിട്ടിയിരിക്കുന്നതുമൂലം വേമ്പനാട്ട് കായലിലേക്കുള്ള ജലനിര്‍ഗമനം സുഖമായി നടക്കുന്നുണ്ട്. എന്നാല്‍ തോട്ടപ്പള്ളി സ്പില്‍വേയുടെ 40 ഷട്ടറുകളില്പകുതിയോളം ഷട്ടറുകള്‍ ഇപ്പോഴും അടഞ്ഞ് കിടക്കുന്നത് വളരെ അടിയന്തരമായി തുറക്കേണ്ടതാണ്. തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ അടിയന്തരമായി തുറക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള നെല്‍ – നാളികേര കര്‍ഷക ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസിന് നിവേദനം സമര്‍പ്പിച്ചു. കിഴക്കന്‍ വെള്ളത്തിന്റെ വരവ് അധികമായാല്‍ ഉടന്‍തന്നെ തുറക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നിവേദനത്തിനു മറുപടിയായി കളക്ടര്‍ അറിയിച്ചതായി ബേബി പാറക്കാടന്‍ പറഞ്ഞു.
Read More