കടുത്തുരുത്തി: ഓട്ടത്തിനിടെ സ്കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്കു തെറിച്ചു വീണ എല്‍കെജി വിദ്യാര്‍ഥിക്കു ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ഇന്ന് തുടര്‍ നടപടികള്‍ ഉണ്ടായേക്കും. ഇന്ന് രാവിലെ കുട്ടിയുടെ മാതാപിതാക്കളെയും സ്കൂള്‍ അധികൃതരെയും ബസ് ജീവനക്കാരെയും വിളിപ്പിച്ചിട്ടുണ്ടെന്നും തുടര്‍ന്നാവും നടപടിയെന്നും എസ്ഐ വിബിന് ചന്ദ്രന് പറ്ഞു. ഇതിനുശേഷം മെക്കാനിക്കല്‍ തകരാറാണോ എമര്‍ജന്‍സി വാതില്‍ തനിയെ തുറക്കാനിടയായ കാരണമെന്നു കണ്ടെത്താന്‍ ബസ് പരിശോധിക്കുമെന്നും എസ്ഐ പറയുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം 3.45 ഓടെ കടുത്തുരുത്തി- പെരുവ റോഡില്‍ മങ്ങാട് ഷാപ്പുംപടി ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കടുത്തുരുത്തി കൈയ്യാലയ്ക്കല്‍ അഖില്‍ അരവിന്ദാക്ഷന്റെ മകന് അദ്വൈത് (മൂന്നര) നാണ് പരിക്കേറ്റത്. കെ എസ് പുരത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിയാണ് അദ്വൈത്. ഓട്ടത്തിനിടെ സ്ക്കൂള് ബസിന്റെ എമര്‍ജന്‍സി വാതില്‍ തനിയെ തുറന്ന് പോയതോടെ പുറത്തേക്ക് തെറിച്ച കുട്ടി ബസിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്നതിനു…
Read MoreCategory: Kottayam
അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് ഒതളങ്ങ കഴിച്ചു! ഡോക്ടർമാർ തീവ്ര പരിചരണം നൽകിയെങ്കിലും വിദ്യാർഥിനി മരിച്ചു
വൈക്കം: ഒതളങ്ങ കഴിച്ചു മരിച്ച വിദ്യാർഥിനിയുടെ സംസ്കാരം ഇന്നു നടക്കും. വൈക്കം മറവൻതുരുത്ത് കൊടുപ്പാടം ചാലുതറയിൽ പരേതനായ വിനോദിന്റെ മകൾ അനുശ്രീ (16) യാണ് മരിച്ചത്. മാതാവ് വഴക്കു പറഞ്ഞതിനെ തുടർന്ന് അനുശ്രീ ചൊവാഴ്ച വൈകുന്നേരം ആറോടെ ഒതളങ്ങ കഴിക്കുകയായിരുന്നു. രാത്രിയായപ്പോൾ വയറു വേദന കലശലായതോടെ ബന്ധുക്കൾ വൈക്കം താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറു വേദനയ്ക്ക് ശമനമുണ്ടാകാതെ വന്നതിനെത്തുടർന്ന് രാത്രി 12ഓടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി ഒതളങ്ങ കഴിച്ച കാര്യം പറയുന്നത്. ഡോക്ടർമാർ ഉടൻ തീവ്ര പരിചരണം നൽകിയെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. പൂത്തോട്ടയിലെ സ്കൂളിൽനിന്ന് പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയ അനുശ്രീ പ്ലസ് വണ്‍ പ്രവേശനത്തിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. തടിപ്പണിക്കാരനായിരുന്ന പിതാവ് വിനോദ് അഞ്ച് വർഷം മുന്‍പ് ഹൃദയാഘാതത്താൽ മരണപ്പെട്ടു. മാതാവ് സ്മിത കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. സഹോദരൻ: അർജുൻ.…
Read Moreവയറുവേദന തുടർന്ന് ഹോസ്പിറ്റലിൽ എത്തിയ പെണ്‍കുട്ടി ഗർഭിണി! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ നെല്ലാനിക്കാട്ടിൽ അമൽ റെജിയാണ് അറസ്റ്റിലായത്. വയറുവേദന തുടർന്ന് ഹോസ്പിറ്റലിൽ എത്തിയ പെണ്‍കുട്ടിയെ ഗർഭിണിയാണെന് കണ്ടെത്തുകയായിരുന്നു. അമൽ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. പാലാ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി. ടോംസന്റെ നേതൃത്വത്തിൽ എസ് ഐ അഭിലാഷ്,ഷാജി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreമോഷണശ്രമത്തിനിടെ മരണം! ഇരുവരും തമ്മില്‍ മല്‍പ്പിടിത്തമുണ്ടായി; കൊലപാതകമെന്ന് പോലീസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
നെടുങ്കണ്ടം: ഉടുമ്പന്‍ചോലയ്ക്കു സമീപം ചെമ്മണ്ണാറില്‍ മോഷണ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടയാളെ സമീപത്തെ വീട്ടുമുറ്റത്തു മരിച്ച നിലയില്‍ കണ്ടെത്തിയതു കൊലപാതകമെന്നു തെളിഞ്ഞു.സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയില്‍ ജോസഫാ(56)ണ് മരിച്ചത്. കേസില്‍ ചെമ്മണ്ണാറില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പില്‍ രാജേന്ദ്രന്റെ അറസ്റ്റാണ് ഇന്നലെ രാത്രി വൈകി പോലീസ് രേഖപ്പെടുത്തിയത്. ജോസഫിന്റെ കഴുത്തു ഞെരിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നു കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോന് അറിയിച്ചു. പ്രതിയെ ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴുത്തിനുള്ളിലെ എല്ലുകള്‍ പൊട്ടി ശ്വാസതടസമുണ്ടായാണ് മരണമെന്നു പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് രാജേന്ദ്രന്റെ വീട്ടില്‍ പ്രതി മോഷ്ടിക്കാനായി കയറിയത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് ജോസഫ് അകത്തു കടന്നത്. രാജേന്ദ്രന് ഉറങ്ങിക്കിടന്ന മുറിയില്‍ കയറി അലമാര തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തു വീണു.…
Read Moreമോട്ടോർവാഹന വകുപ്പിന്റെ കാമറ, പടമെടുക്കും പക്ഷേ, നടപടിയില്ല! മോട്ടോർ വാഹനവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം ഇങ്ങനെ..
കോട്ടയം: ഡ്രൈവിംഗിനിടയിലെ നിയമലംഘനം പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച കാമറകൾ പടമെടുക്കും പക്ഷേ, നടപടിയില്ല. ജില്ലയിൽ 44 ഇടങ്ങളിലായി സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് കാമറകളാണ് ഇതുവരെയും പ്രവർത്തനം തുടങ്ങാത്തത്. നടത്തിപ്പ് ചുമതലയുള്ള കെൽട്രോൾ ഉദ്യോഗസ്ഥർ എത്താത്തതിനാലാണു നടപടികൾ വൈകുന്നതെന്നാണു മോട്ടോർ വാഹനവകുപ്പിന്റെ ഒൗദ്യോഗിക വിശദീകരണം. എന്നാൽ, കേന്ദ്രസർക്കാരിന്റെ അനുമതി വൈകുന്നതാണു കാരണമെന്നാണ് സൂചന. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായാണു കാമറകൾ സ്ഥാപിച്ചത്. ഏപ്രിൽ ഒന്നിനു പ്രവർത്തിച്ചു തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, അന്നു മുതൽ ചിത്രമെടുത്തു തുടങ്ങിയതല്ലാതെ നടപടികളൊന്നുമുണ്ടായിട്ടില്ല. ജില്ലയിൽ നഗരപ്രദേശങ്ങ കേന്ദ്രീകരിച്ചും പ്രധാന റോഡുകളിലുമാണ് കാമറകൾ സ്ഥാപിച്ചത്. കോട്ടയത്ത് ചവിട്ടുവരി, നാഗന്പടം, കഞ്ഞിക്കുഴി,കോടിമത, കുമരകം റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തോടുകൂടിയ കാമറകൾ ട്രാഫിക് നിയമലംഘകരെയെല്ലാം കുടുക്കുന്നുവയാണ്. മൊബൈലിൽ സംസാരിച്ചും ഹെൽമെറ്റ് , സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയും വാഹമോടിക്കുക, ഇരുചക്ര വാഹനങ്ങളിൽ…
Read Moreമന്ത്രി സജി ചെറിയാന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ചേരമർ ഹിന്ദു മഹാസഭ
കോട്ടയം: മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ഇന്ത്യൻ ഭരണഘടനയേയും ഭാരത രത്നം ഡോ. ബി.ആർ അംബേദ്കറെയും അവഹേളിക്കുന്നതാണെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് . ഈ അവഹേളനം സഹിക്കുവാൻ പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് കഴിയില്ലായെന്നും മന്ത്രിയുടെ പ്രസംഗത്തിൻമേൽ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു. അഖില കേരള ചേരമർ ഹിന്ദു മഹാസഭ സ്ഥാപക നേതാവ് എം.കെ. കുഞ്ഞൻ സാറിന്റെ ചരമ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ഇൻ ചാർജ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു. തന്റെ ജോലി രാജിവച്ച് അടിമത്തം അനുഭവിച്ച ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ച കുഞ്ഞൻസാറിനെ സഭയ്ക്കും ജനങ്ങൾക്കും മറക്കാൻ കഴിയില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ട്രഷറർ കെ.കുട്ടപ്പൻ, അശോക് കുമാർ, എ.വി.സാബു, കെ.കൃഷ്ണൻകുട്ടി, അജികുമാർ, കെ.സി.മനോജ്,…
Read Moreവീടിനു സമീപത്തു ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ വേസ്റ്റ് കത്തിച്ചു! പ്രതിഷേധിച്ച വീട്ടമ്മയെ അയൽവാസി തലയ്ക്കടിച്ചു പരിക്കേൽപിച്ചു
വൈക്കം: വീടിനു സമീപത്തു ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ വേസ്റ്റ് കത്തിച്ചതിൽ പ്രതിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട വീട്ടമ്മയെ അയൽവാസി തലയ്ക്കടിച്ചു പരിക്കേൽപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ വെച്ചൂർ നഗരിനയിൽ പടിഞ്ഞാറെ അന്പാട്ടുചിറയിൽ ജോണ്‍സന്റെ ഭാര്യ റാണി (44) വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. കഴിഞ്ഞ ഞായറാഴ്ച സമീപവാസിയുടെ വീടിന്റെ വാസ്തുബലിയോടനുബന്ധിച്ചു നടന്ന സൽക്കാരത്തിന്റെ ഭക്ഷണാവശിഷ്ടങ്ങൾ റാണിയുടെ വീടിന്റെ സമീപത്തെ പുരയിടത്തിൽ നിക്ഷേപിച്ചു. ഭക്ഷണാവശിഷ്ടങ്ങൾ കടിച്ചുപറിച്ചു തെരുവുനായ്ക്കൾ കടിപിടികൂടി. നായ്ക്കളുടെ നിലയ്ക്കാതെയുള്ള കുര അസുഖബാധിതനായ റാണിയുടെ ഭർത്താവ് ജോണിയെ അസ്വസ്ഥനാക്കി. ഉറക്കം നഷ്ടപ്പെട്ടാൽ ആശുപത്രിയിൽ ചികിത്സ തേടേണ്ട സ്ഥിതിയിലാണ് ജോണ്സണ്. അംബികാമാർക്കറ്റിലെ പബ്ലിക് ലൈബ്രറിയുടെ ലൈബ്രറേറിയനായും വെച്ചൂരിലെ ഹെൽത്ത് വോളണ്ടിയറായും പ്രവർത്തിച്ചിരുന്ന റാണി ഇപ്പോൾ വാഹന വിൽപനശാലയിൽ ജീവനക്കാരിയാണ്. സമീപത്തെ വീടുകളിൽ കാൻസർ- ആസ്ത്മ ബാധിതരുള്ളതിനാൽ വേസ്റ്റ് നീക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് റാണി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.…
Read Moreനീണ്ടൂർ സ്കൂളിലെ മോഷണം! അപ്പുവിനെ കണ്ട് ഓടിയ മോഷ്ടാക്കളെ പോലീസ് ഓടിച്ചിട്ട് പിടികൂടി
ഏറ്റുമാനൂർ: നീണ്ടൂർ എസ്കെവി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്നും ലാപ്ടോപ്പുകളും കാമറകളും കവർന്ന മോഷ്ടാക്കൾ പിടിയിൽ. നീണ്ടൂർ സ്വദേശികളായ പറയൻകുന്നേൽ ധനരാജ് (21), തൊമ്മൻപറന്പിൽ അരവിന്ദ് രാജു (20) എന്നിവരാണു പിടിയിലായത്. മോഷണവിവരം പുറത്തറിഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഏറ്റുമാനൂർ പോലീസിനു മോഷ്ടാക്കളെ പിടികൂടാനായി. ഒരു കിലോമീറ്ററോളം ഓടി മോഷ്ടാക്കളുടെ ഒളിയിടം കണ്ടെത്തിയ പോലീസ് നായ അപ്പുവും താരമായി. മോഷ്ടിക്കപ്പെട്ട മൂന്ന് ലാപ്ടോപ്പുകൾ സ്കൂളിന് തൊട്ടടുത്തുള്ള കെട്ടിടത്തിൽനിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയിരുന്നു. ഇവിടെനിന്നു മണം പിടിച്ച് ഓടിയ പോലീസ് നായ അപ്പു പ്രതികൾ ഒളിച്ചിരുന്ന ചെറുമുട്ടം ഭാഗത്ത് എത്തുകയായിരുന്നു. സ്കൂളിന് തൊട്ടടുത്ത് എസ്എൻഡിപി യോഗം വക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആൽഫ ട്യൂഷൻ സെന്ററിലെ അധ്യാപകൻ അജിത് ആണ് ടോയ്ലറ്റിൽ ഒരു ബാഗ് ഇരിക്കുന്നത് കണ്ടത്. ബാഗിൽ രണ്ട് ലാപ്ടോപ്പുകൾ ഉണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ സ്കൂൾ പിടിഎ പ്രസിഡന്റ് കെ.ബി. ശശി…
Read Moreതേയിലക്കാട്ടിൽ പുലി! പേടിച്ചുവിറച്ച് തൊഴിലാളികൾ; ചിത്രം പകർത്തുവാനായി പുലിയുടെ പിന്നാലെ പോയെങ്കിലും…
മൂന്നാർ: ലോക്കാട് എസ്റ്റേറ്റിൽ പുലിയിറങ്ങിയതോടെ നാട്ടുകാർ ഭീതിയിൽ. കൊച്ചി – ധനുഷ്കോടി ദേശീയപാതയുടെ സമീപത്തുള്ള തേയിലക്കാട്ടിലാണ് പുലിയെ കണ്ടത്. പുലിയെ കണ്ടതോടെ തൊഴിലാളികൾ പണിക്കിറങ്ങാൻ തയാറാകുന്നില്ല. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് പുലിയെ കണ്ടത്. പുലിയെ കണ്ടതോടെ പ്രദേശവാസികൾ ചിത്രം പകർത്തുവാനായി പുലിയുടെ പിന്നാലെ പോയെങ്കിലും അതിവേഗത്തിൽ പാഞ്ഞ പുലി തേയിലക്കാട്ടിലുള്ള മരത്തിൽ കയറുകയായിരുന്നു. ആളും ബഹളവും കൂടിയതോടെ മരത്തിൽനിന്നു ചാടിയ പുലി കാട്ടിനുള്ളിലേക്ക് മറഞ്ഞു. മാസങ്ങൾക്കു മുന്‍പ് കന്നിമല എസ്റ്റേറ്റിലെ തൊഴിലാളിയായ കന്തസാമി കടുവയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. രണ്ടു മാസങ്ങൾക്കു മുന്‍പ് കല്ലാർ എസ്റ്റേറ്റ് സ്വദേശിയായ തൊഴിലാളിക്ക് പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ശരീരത്തിൽ പുലി ശക്തമായി അമർത്തിയെങ്കിലും കുതറി മാറി ഓടിയ തൊഴിലാളി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പണിയെടുക്കുന്ന സ്ഥലങ്ങളിൽ പുലിസാന്നിധ്യം വർധിച്ചതോടെ തങ്ങളുടെ ജീവന് വന്യജീവികളിൽനിന്നു സംരക്ഷണം ഒരുക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ വനം വകുപ്പിനെ സമീപിച്ചിട്ടുണ്ട്.
Read Moreകോട്ടയം ഡിസിസി ഓഫീസ് ആക്രമണം:ഡിവൈഎഫ്ഐ നേതാക്കളെ സിപിഎം കൈവിട്ടു; പ്രതികളായവർ പോലീസിൽ കീഴടങ്ങണമെന്ന് ജില്ലാ നേതൃത്വം
കോട്ടയം: ഡിസിസി ഓഫീസ് അക്രമണ കേസിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റു ചെയ്തു റിമാൻഡിലാക്കി. സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്ന് പ്രതികൾ ഇന്നലെ രാവിലെ വെസ്റ്റ് പോലീസിലെത്തി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ കമ്മറ്റി യോഗം കേസിൽ പ്രതികളായവരോട് കീഴടങ്ങാൻ നിർദേശിച്ചിരുന്നു. അക്രമത്തെ ജില്ലാ കമ്മറ്റി ശക്തമായി അപലപിക്കുകയും അക്രമം നടത്തിയവർ എത്രയും വേഗം പോയി കീഴടങ്ങി നിയമ നടപടികൾക്കു വിധേയമാകുകയും ചെയ്യണമെന്നായിരുന്നു സിപിഎം ജില്ലാ കമ്മറ്റിയുടെ തീരുമാനം. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട പ്രതിഷേധ പ്രകടനം നടത്താൻ മാത്രമാണ് സിപിഎം നിർദേശം നൽകിയത്. എന്നാൽ ഈ തീരുമാനം മറികടന്ന് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഡിസിസി ഓഫീസിനു നേരെ അക്രമണം ഉണ്ടാകുകയായിരുന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം സിസിടിവി കാമറ തെളിവുമായി സിപിഎമ്മിനും ഡിവൈഎഫ്ഐയ്ക്കുമെതിരെ ശക്തമായി രംഗത്തു വരുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പ്രതിഷേധ…
Read More