മുണ്ടക്കയം ഈസ്റ്റ്: മാസങ്ങളായി തുടരുന്ന വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടി പെരുവന്താനം പഞ്ചായത്തിലെ ടി ആർ ആൻഡ് ടി എസ്റ്റേറ്റ് മേഖല. അജ്ഞാതജീവി പശുക്കളെയും നായകളെയുമടക്കമുള്ളവയെ വേട്ടയാടാൻ തുടങ്ങിയിട്ട് ആറുമാസം പിന്നിട്ടിട്ടും ഇത് എന്താണെന്നു പോലും തിരിച്ചറിയാൻ വനം വകുപ്പിനാകുന്നില്ലെന്ന് ആക്ഷേപം ശക്തമായിരിക്കുകയാണ്. ഇന്നലെ രാവിലെ ചെന്നാപ്പാറമുകള്‍ ഭാഗത്ത് 94 ഫീല്‍ഡിലാണ് രണ്ട് വയസ് പ്രായമുള്ള പശുക്കിടാവിനെ ചത്തനിലയില്‍ കണ്ടെത്തിയത്. പുലിയുടെ ആക്രമണമാണിതെന്ന് തൊഴിലാളികൾ ഉറപ്പിച്ചു പറയുമ്പോഴും വനം വകുപ്പ് ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ കൊമ്പുകുത്തി കൊച്ചുവീട്ടില്‍ സുരേഷിന്റെ വളര്‍ത്തുനായയെ കഴിഞ്ഞ രാത്രി പുലികൊണ്ടുപോയതായി നാട്ടുകാർ പറയുന്നു. വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. തിങ്കളാഴ്ച വീട്ടിലെത്തിയ സുരേഷും കുടുംബവും വളര്‍ത്തുനായയെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വീട്ടുപരിസരത്ത് പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടത്. കൂടാതെ വീടിന്റെ ഭിത്തിയില്‍ മാന്തിയതെന്നു കരുതുന്ന നഖത്തിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്. വന്യമൃഗ ശല്യത്തിൽ ഉറക്കം നഷ്ടപ്പെട്ട്…
Read MoreCategory: Kottayam
വിവാഹം കഴിഞ്ഞിട്ട് 9 വർഷം; സ്ത്രീധനത്തിന്റെ പേരിൽ യുവതിയുടെ മുഖത്ത് ഭര്‍തൃമാതാവ് തീക്കൊള്ളികൊണ്ട് അടിച്ചു; ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ
നെടുങ്കണ്ടം: സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃമാതാവ് യുവതിയുടെ തലയില്‍ തീക്കൊള്ളികൊണ്ട് അടിച്ചതായി പരാതി. സ്ത്രീധനത്തുകയില്‍ ലഭിക്കാനുള്ള 50,000 രൂപ ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവതിയെ മര്‍ദിച്ചതെന്നാണു പരാതി. ആക്രമണത്തില്‍ പരിക്കേറ്റ തൂക്കൂപാലം ശൂലപ്പാറ സ്വദേശി ഹസീന (29) നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഹസീനയുടെ മുഖത്തും കവിളിനും തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. ഞായാറാഴ്ച രാത്രി 9.45നാണ് ആക്രമണം നടന്നത്. ഒമ്പത് വര്‍ഷം മുമ്പായിരുന്നു ഹസീനയുടെ വിവാഹം. വിവാഹത്തിനുശേഷം സ്ത്രീധനമായി 50,000 രൂപ നല്‍കാനുണ്ടായിരുന്നു. ഈ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് നിരവധിത്തവണ തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. കുടുംബ പ്രശ്നമായതിനാല്‍ പരാതി നല്‍കിയില്ല. ഇതിനിടെ സമീപകാലത്ത് ഭര്‍ത്താവ് സുധീര്‍ ട്രാന്സ്ജന്ഡര് യുവതിയെ ഉപദ്രവിച്ച കേസില്‍ എറണാകുളം പോലീസിന്റെ പിടിയിലായി. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒന്നര ലക്ഷം രൂപ ആവശ്യമുണ്ടായിരുന്നു. ഈ തുക സമാഹരിക്കാനാണ് ഹസീനയോട് സ്ത്രീധനത്തുകയുടെ ബാക്കി ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് മര്‍ദനം…
Read Moreതെരുവു നായ്ക്കളുടെ ആക്രമണം: കോട്ടയം മെഡിക്കൽ കോളജിൽ ആറു മാസത്തിനുള്ളിൽ ചികിത്സ തേടിയത് 8202 പേർ
ഗാന്ധിനഗർ: തെരുവു നായ്ക്കളുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയവരുടെ എണ്ണം അന്പരപ്പിക്കുന്നു. 2022 ജനുവരി മുതൽ ജൂണ്‍ 30 വരെയുള്ള ആറു മാസത്തിനുള്ളിൽ 8202 പേരാണ് നായയുടെ കടിയേറ്റ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. ജനുവരി- 1298, ഫ്രെബ്രുവരി -1094, മാർച്ച് -1404, ഏപ്രിൽ -1395 , മേയ് -1498, ജൂണ്‍ -1513 എന്നിങ്ങനെയാണ് കണക്ക്. ഇതിൽ 30 ശതമാനം പേർ 14 വയസിനു താഴെയുള്ള കുട്ടികളാണ്. കോവിഡ് രൂക്ഷമായിരുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ വീടുകളിൽ കഴിഞ്ഞിരുന്ന കുട്ടികൾക്കും നായയുടെ കടിയേറ്റിട്ടുണ്ട്. അതിനാൽ ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവയ്പ് മരുന്നു വേണ്ടിവന്നതും ഈ മാസങ്ങളിലായിരുന്നു. ഓരോ മാസവും തെരുവു നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയെത്തിയവരുടെ എണ്ണം ഉയരുകയായിരുന്നു. പ്രതിരോധ മരുന്നിനും ക്ഷാമം നേരിട്ടിരുന്നു. പിന്നീട് കെഎംഎസ്സിഎൽ വഴി ആവശ്യത്തിന് മരുന്ന് എത്തിക്കുകയായിരുന്നു. ഇപ്പോൾ മരുന്നിന്…
Read Moreകോട്ടയം ഡിസിസി ഓഫീസിനു നേരേ കല്ലും തീപ്പന്തവും എറിഞ്ഞു ഡിവൈഎഫ്ഐ; ആക്രമണം പോലീസ് സംരക്ഷണയിലെന്ന് തിരുവഞ്ചൂർ
കോട്ടയം: കോട്ടയം ഡിസിസി ഓഫീസിനു നേരെ കല്ലും തീപ്പന്തവും എറിഞ്ഞു. ഇന്നു പുലർച്ചെ 2.40നാണ് ആക്രമണമുണ്ടായത്. കല്ലേറിൽ ഓഫീസിന്റെ ചില്ലുകൾ തകർന്നു. തിരുവനന്തപുരത്ത് എകെജി സെന്റർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെയാണ് കോട്ടയം ഡിസിസി ഓഫീസിനു നേരെയും ആക്രമണമുണ്ടായത്. ഡിസിസി ഓഫീസിന് കാവൽനിന്ന പോലീസ് സംഘത്തെ പോലും വകവയ്ക്കാതെയാണ് ആക്രമണമുണ്ടായത്. പ്രകടനമായി എത്തിയ ഒരു സംഘം ആളുകൾ കല്ലും തീപ്പന്തവും ഡിസിസി ഓഫീസിലേക്ക് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ഡിസിസി ഓഫീസ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ചീഫിനെ ഫോണിൽ ബന്ധപ്പെട്ടു ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ചു കോണ്‍ഗ്രസ് പ്രവർത്തകർ ഇന്നു വൈകുന്നേരം ഡിസിസി ഓഫീസിൽ നിന്നു കറുത്ത ബാഡ്ജ് ധരിച്ച് ഗാന്ധി സ്ക്വയറിലേക്ക് പ്രതിഷേധ പ്രകടനവും…
Read Moreയാത്രാ സൗകര്യമില്ല! വയോധികനെ യുവാക്കൾ ചുമന്ന് ആശുപത്രിയിലെത്തിച്ചു; മോഹനന്റെ രോഗിയായ ഭാര്യ അഗതിമന്ദിരത്തിലും
പീരുമേട്: യാത്രാ സൗകര്യമില്ലാത്തതിനെ തുടർന്ന് വയോധികനായ രോഗിയെ യുവാക്കൾ ചുമന്ന് ആശുപത്രിയിലെത്തിച്ചു. പീരുമേട് ലാഡ്രം സുഗന്ധഗിരി വെള്ളാത്തുവയലിൽ മോഹനെയാണ് യുവാക്കൾ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. പ്രമേഹരോഗത്തെ തുടർന്ന് ഒരു കാലിലെ വിരലുകൾ മുഴുവൻ മുറിച്ചു നീക്കിയ ഇദ്ദേഹത്തിന് കല്ലും മണ്ണും നിറഞ്ഞ ഒറ്റയടി പാതയിലൂടെ നടന്നുപോകാൻ ആകാത്ത അവസ്ഥയായിരുന്നു. പ്ലാസ്റ്റിക് കസേരയിൽ വയോധികനെ ഇരുത്തി കസേരയിൽ കന്പു കെട്ടി നാലുപേർ ചേർന്ന് ചുമന്നാണ് റോഡിലെത്തിച്ചത്. മ്ലാമല ഫാക്റി പടിയിൽനിന്ന് രണ്ടര കിലോമീറ്റർ പിന്നിട്ടാൽ പീരുമേട് അഞ്ചാം വാർഡിന്റെ ആരംഭമായ സുഗന്ധഗിരി റോഡ് തുടങ്ങും. ഇവിടെനിന്ന് ഒന്നര കിലോമീറ്റാർ വരെ വാഹനം എത്തും. ഏകദേശം 300 മീറ്റർ മാറിയാണ് മോഹനന്റെ വീട്. മോഹനന്റെ രോഗിയായ ഭാര്യ അഗതിമന്ദിരത്തിലാണ്. ഇവർക്ക് മക്കളില്ല.
Read Moreഇണപിരിയാത്ത സുഹൃത്തുക്കളുടെ വേർപാടിൽ കണ്ണീരണിഞ്ഞ് നാട്; എരുമേലിയിലെ ബൈക്കപകടത്തിന് കാരണം അമിത വേഗം
എരുമേലി: ഇണപിരിയാത്ത സുഹൃത്തുക്കളുടെ വേർപാടിൽ കണ്ണീരണിഞ്ഞ് നാട്. അപകടത്തിൽ മരിച്ച ശ്യാമിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. സുഹൃത്ത് രാഹുലിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഇരുവരും സഞ്ചരിച്ച ആഡംബര ബൈക്ക് നിയന്ത്രണം തെറ്റി ഇന്നോവ കാറിൽ ഇടിച്ചായിരുന്നു അപകടം. ചേനപ്പാടി ബിന്ദു ഭവനിൽ സന്തോഷ്-ബിന്ദു ദന്പതികളുടെ മകനായ ശ്യാം സന്തോഷ് (22), സുഹൃത്ത് മുക്കട കിഴക്കേപറന്പിൽ സുരേന്ദ്രൻ-രജനി ദന്പതികളുടെ മകൻ രാഹുൽ (25) എന്നിവരാണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച രാത്രി 8.45 ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം പെട്രോൾ ബങ്കിന് അടുത്ത് കള്ളുഷാപ്പിന് മുന്പിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് മലങ്കര ഓർത്തഡോക്സ് സഭ റാന്നി-നിലയ്ക്കൽ ഭദ്രാസനാധിപൻ ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെ ഇന്നോവ ക്രിസ്റ്റോ കാറിലാണ് ഇടിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്ന് ഛിന്നഭിന്നമായി പാർട്സുകൾ റോഡിൽ ചിതറിയ നിലയിലായിരുന്നു. കാറിൽ സഞ്ചരിച്ചവർക്ക് കാര്യമായ…
Read Moreന്യൂസിലൻഡ് പോലീസ് സേനയിൽ ഇനി പാലാക്കാരിയും; പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസറാണ് അലീന അഭിലാഷ്
ഭരണങ്ങാനം: ന്യൂസിലാൻഡ് പോലീസ് സേനയിലെ മുൻനിര ഉദ്യോഗസ്ഥരിൽ ഇനി പാലാക്കാരിയും. നൂസിലൻഡിലെ പ്രഥമ മലയാളി വനിതാ പോലീസ് ഓഫീസർ എന്ന പേര് ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് സ്വദേശിനിയായ അലീന അഭിലാഷിന്. ഉള്ളനാട് പുളിക്കൽ അഭിലാഷിന്റെയും ബോബിയുടെയും മകളാണ് ഈ ഇരുപത്തിരണ്ടുകാരി. പാലാ ചാവറ പബ്ലിക് സ്കൂളിലായിരുന്നു ആറാം ക്ലാസുവരെ പഠനം. 2011ൽ മാതാപിതാക്കൾക്കൊപ്പം ന്യൂസിലൻഡിലേക്കു പോയി. തുടർന്നു പഠനം അവിടെയായിരുന്നു. ഡിഗ്രി കഴിഞ്ഞു ക്രിമിനോളജിയിലും സൈക്കോളജിയിലും ഫോറൻസിക്കിലും പഠനം പൂർത്തിയാക്കി. ഇന്നലെയാണ് നിയമനം ലഭിച്ചതും ചുമതലയേറ്റതും.
Read Moreഇന്നോവ കാറും ആഡംബര ബൈക്കും ഇടിച്ചുണ്ടായ അപകടം! മരണം രണ്ടായി; അപകടത്തിൽ ബൈക്ക് പൂർണമായും തകർന്ന് പാർട്സുകൾ റോഡിൽ ചിതറിയ നിലയിലായിരുന്നു
എരുമേലി: ഇന്നോവ കാറും ആഡംബര ബൈക്കും ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ ആദ്യം ഒരാൾ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി 8:45 ഓടെ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസിന് സമീപം പെട്രോൾ ബങ്കിന് അടുത്ത് കള്ള് ഷാപ്പിന് മുമ്പിൽ വെച്ചാണ് അപകടം. ബൈക്കിൽ വന്ന പൊന്തൻപുഴ ചാരുവേലി സ്വദേശിയും കഴിഞ്ഞയിടെ ചേനപ്പാടിയിലേക്ക് താമസം മാറിയ പാക്കാനം വീട്ടിൽ ശ്യാം സന്തോഷ് (29), ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാഹുൽ സുരേന്ദ്രൻ എനിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക്റാന്നി നിലയ്ക്കൽ ഭദ്രാസനം മെത്രാപ്പൊലീത്ത മാർ ജോഷ്വാ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റോ കാറിലാണ് ഇടിച്ചത്. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്ന് പാർട്സുകൾ റോഡിൽ ചിതറിയ നിലയിലായിരുന്നു. കാറിൽ സഞ്ചരിച്ചവർക്ക് കാര്യമായ പരിക്കുകളില്ല. പീരുമേട്ടിൽ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത.…
Read Moreഎറണാകുളത്തേക്ക് ബസ് കയറി പോയതായി അറിഞ്ഞു, പക്ഷേ..! മൂവാറ്റുപുഴയാറിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണം തുടങ്ങി
തലയോലപ്പറന്പ്: വൈക്കം വടയാർ ഇളങ്കാവ് ഗവണ്മെന്റ് സ്കൂളിന് സമീപം മൂവാറ്റുപുഴയാറിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ തലയോലപ്പറന്പ് പോലീസ് അന്വേഷണം ആരംഭിച്ചു. കല്ലറ ഗവണ്മെന്റ് ഹരിജൻ സ്കൂളിന് സമീപം ഇടത്തിൽ കുര്യാക്കോസിന്റെ ഭാര്യ ആൻസി(62)യുടെ മൃതദേഹമാണ് ഇന്നലെ വൈകുന്നേരം മൂവാറ്റുപുഴയാറിൽ നിന്ന് കണ്ടെത്തിയത്. ഇന്നലെ രാവിലെ മുതൽ ഇവരെ വൈക്കം കല്ലറയിൽനിന്നും കാണാതായിരുന്നു. കല്ലറയിൽ നിന്ന് കടുത്തുരുത്തിയിലെത്തി എറണാകുളത്തേക്ക് ബസ് കയറി പോയാതായി അറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ വിവരം പോലീസിനു കൈമാറുകയായിരുന്നു. തുടർന്ന് അന്വേഷണം നടത്തുന്നതിടിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആൻസിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മക്കൾ: ബിബിൻ കുര്യൻ, ബിനു കുര്യൻ, ജോജി കുര്യൻ.
Read Moreആംബുലൻസിന് “അള്ള്’! ജീവൻ രക്ഷാ ദൗത്യമായ ആംബുലൻസിനോടും പ്രതികാരം; പക്ഷേ…
എരുമേലി: ജീവൻ രക്ഷാ ദൗത്യമായ ആംബുലൻസിനോടും പ്രതികാരം. ടയറിന്റെ കീഴെ മൂർച്ചയേറിയ ആണി വച്ചായിരുന്നു പ്രതികാരം. പക്ഷേ ഡ്രൈവർ മിടുക്കനായതിനാൽ ഓട്ടത്തിന് മുമ്പേ ആണി കണ്ടുപിടിച്ചു. എരുമേലിയിലെ സർക്കാർ ആശുപത്രിയുടെ ആംബുലൻസിനാണ് ആണി വച്ച് ഓട്ടത്തിൽ അപകടത്തിൽപ്പെടുത്താൻ ശ്രമമുണ്ടായത്. ഇന്നലെയാണ് സംഭവം. ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി. മുൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ വാങ്ങിയ ആംബുലൻസിന്റെ പിൻഭാഗത്തെ ഒരു ടയറിന്റെ ചുവട്ടിലാണ് ആംബുലൻസ് ഓടുമ്പോൾ ടയറിൽ കുത്തിക്കയറാവുന്ന വിധത്തിൽ ആണി വച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഓട്ടത്തിനായി ആംബുലൻസ് സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് ഡ്രൈവർ എരുമേലി കരിങ്കല്ലുമുഴി സ്വദേശി കടവുങ്കൽ വിൽസൻ പതിവ് പോലെ ടയറുകളുടെ കാറ്റ് ചെക്ക് ചെയ്തപ്പോഴാണ് ആണി കണ്ടത്. ഉടനെ അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. ആണി വച്ചതറിയാതെ ആംബുലൻസ് സർവീസ് നടത്തിയിരുന്നെങ്കിൽ അപകടത്തിൽപ്പെടുമായിരുന്നെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞയിടെ ആശുപത്രിയിലെ 108…
Read More