നിയാസ് മുസ്തഫ കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ കെ.എം മാണി മനസ് തുറന്നിട്ടില്ലെങ്കിലും കോണ്ഗ്രസ് ഇപ്പോഴും ശുഭ പ്രതീക്ഷയിൽ തന്നെ. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസിൽ കെ എം മാണി നടത്തിയ ചർച്ചകൾ പോസിറ്റീവായാണ് കോണ്ഗ്രസ് നേതൃത്വം കാണുന്നത്. എൽഡിഎഫിനൊപ്പം പോവാൻ കെ.എം മാണിക്ക് കഴിയില്ലായെന്ന വിശ്വാസത്തിൽ തന്നെയാണ് കോണ്ഗ്രസ് ഇപ്പോഴുമുള്ളത്. കെ.എം മാണി യുഡിഎഫിനോടൊപ്പം എന്നും ഉണ്ടാവണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആരായിരിക്കും സ്ഥാനാർഥിയെന്ന കാര്യത്തിൽ കോണ്ഗ്രസിനുള്ളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ചില പേരുകൾ പരിഗണനയിലുണ്ട്. എല്ലാവരുമായും കൂടിയാലോചിച്ചശേഷം സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി തലത്തിലുള്ള…
Read MoreCategory: Kottayam
മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പോകാൻ ശ്രമം; പോലീസ് പരിശോധനയിൽ പിടിയിലായത് മോഷ്ടാവ്; കുട്ടിയെ തട്ടിക്കൊണ്ടുപോകലാണോ അതോ മോഷണമാണോ പ്രതിയുടെ ലക്ഷ്യമെന്ന് അന്വേഷിച്ചു വരുന്നു
ചങ്ങനാശേരി: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നു പറഞ്ഞു നൽകിയ പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ കിട്ടിയത് മോഷ്ടാവിനെ. ഇന്നലെ പുലർച്ചെ പുഴവാത് ഭാഗത്ത് മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നു കാണിച്ചാണ് വീട്ടുകാർ ചങ്ങനാശേരി പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വീടിനു സമീപത്തുനിന്ന് ഒരു ചെരിപ്പ് കണ്ടെത്തി. ചെരിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന്റെ വലയിൽ മോഷ്ടാവ് വീണത്. ഇയാളെക്കുറിച്ചുള്ള ഏകദേശരൂപവും വീട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകലാണോ അതോ മോഷണമാണോ പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് ചോദ്യംചെയ്തുവരികയാണ്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്നു പോലീസ് പറയുന്നു.
Read Moreപൊൻകുന്നത്തെ കരിവീരൻ കലക്കി; കത്തിക്കാളുന്ന വേനൽ ചൂടിലും ചെവിയാട്ടി തുമ്പിക്കൈ ആനക്കിയുള്ള വരവ് എല്ലാവരിലും ആവേശമുണ്ടാക്കി ; പക്ഷേ അടുത്തെത്തിയപ്പോൾ കണ്ട കാഴ്ചകണ്ട് ഭക്തർ മൂക്കത്ത് വിരൽ വച്ചു
പൊൻകുന്നം: കത്തിക്കാളുന്ന വേനൽ ചൂടിലും ചെവിയാട്ടി തുന്പിക്കൈ അനക്കി ടാറിട്ട റോഡിലൂടെ ആനയെഴുന്നുള്ളുന്നത് കണ്ട് ജനം അന്തിച്ചു. പതിനൊന്ന് മണി മുതൽ മൂന്ന് മണി വരെ ആനയെ എഴുന്നള്ളിക്കരുതെന്ന നിയമം ലംഘിക്കുകയാണോ എന്ന് അന്തിച്ചിരിക്കെയാണ് വീലിൽ ഉരുണ്ട് ഒറിജിനലിനെ വെല്ലുന്ന അപരൻ കരിവീരൻ തിടന്പേറ്റി മുന്നിൽ വന്നപ്പോൾ ഭക്തർക്കും കാണികൾക്കും അന്പരപ്പ് മാറി അദ്ഭുതമായി. ഇന്നലെ പൊൻകുന്നം പുതിയകാവ് ദേവീ ക്ഷേത്രത്തിലെ കാവടിയോടനുബന്ധിച്ചാണ് തിടന്പേറ്റാൻ ഇലക്ട്രിക് ആനയെ ഒരുക്കിയത്. തിടന്പേറ്റാൻ നിയമം വിലങ്ങുതടിയായപ്പോൾ പൊൻകുന്നം സ്വദേശി റെജിയുടെ ആശയത്തിലാണ് ഒറിജിനലിനെ വെല്ലുന്ന ഡ്യുപ്ലിക്കേറ്റ് ആന തയ്യാറായത്. ഒറിജിനൽ ആനയുടെ വലിപ്പത്തിൽ തയ്യാറാക്കിയ ആനക്കുള്ളിൽ ഉറപ്പിച്ച മോട്ടോർ ഉപയോഗിച്ച് ആനയുടെ ചെവിയും ,തുന്പികൈയും ആട്ടുന്ന രീതിയിൽ തയ്യാറാക്കുകയായിരുന്നു. ആനയുടെ പുറത്ത് രണ്ട് പേർക്ക് ഇരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇങ്ങനെ തയ്യാറാക്കിയ ആനയുടെ കാലുകളിൽ ചക്രങ്ങൾ ഘടിപ്പിച്ച് തള്ളി നീക്കിയാണ്…
Read Moreകെഎസ്ആർടിസി ജോലിയോട് താല്പര്യം കുറയുന്നു ; ജീവനക്കാരിൽ പലരും മറ്റു തൊഴിൽ തേടി പോകുന്നു; അവധിയെടുത്തും അല്ലാതെയും വിദേശത്തേക്ക് കടന്നവർ നൂറിലേറെപ്പേർ; കെഎസ്ആർടിസിയിൽ ഇപ്പോൾ നടക്കുന്നത്
കെഎസ്ആർടിസി സാന്പത്തിക പ്രതിസന്ധിയിൽ നെട്ടോട്ടമോടുന്പോൾ സർവീസിലുള്ള ഒരു വിഭാഗം ജീവനക്കാർ ദീർഘ അവധിയിൽ ഇപ്പോഴും വിദേശത്ത് കഴിയുന്നു. കോട്ടയം ജില്ലയിൽ 40 ഡ്രൈവർമാരും 60 കണ്ടക്ടർമാരും ഇത്തരത്തിൽ വിദേശത്തുകഴിയുന്നതായി വിവിധ ഡിപ്പോകളിലെ ജീവനക്കാർ വെളിപ്പെടുത്തുന്നു. ഒരു ദിവസം ജോലി ചെയ്തവർ മുതൽ അഞ്ചു വർഷം വരെ ജോലി ചെയ്ത് അവധിക്ക് കത്ത് കൊടുത്തും കൊടുക്കാതെയും വിദേശം പറ്റിയവർ ഇക്കൂട്ടരിലുണ്ട്. പല തവണ വകുപ്പുതല നോട്ടീസ് അയച്ചെങ്കിലും മറുപടി കിട്ടാത്തതും വിലാസക്കാരനെ കണ്ടെത്താതെ വന്നതിനാൽ മെമ്മോ തിരിച്ചുവന്നതുമായ വിവിധ സംഭവങ്ങളാണ് ഡിപ്പോകളിലുള്ളത്. ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും കഴിയുന്ന ജീവനക്കാരുടെ നിലവിലുള്ള വിലാസം കണ്ടെത്താനും സാധിക്കുന്നില്ല. വിരമിക്കുന്നതിനു മുന്പു തിരികെ ജോലിയിലെത്തി നാട്ടിൽ പെൻഷൻ വാങ്ങാൻ തന്ത്രം മെനയുന്നവരും ഇക്കൂട്ടരിലുണ്ട്. കെഎസ്ആർടിസിയുടെ ദയനീയാവസ്ഥയിൽ മനംനൊന്തും ഭാവി ഇരുളടഞ്ഞതാണെന്ന വിലയിരുത്തലിലും നിരവധി ജീവനക്കാർ മറ്റ് ജോലികൾ തേടിപ്പോകുകയാണ്. ജില്ലയിൽ മാസവും ശരാശരി…
Read Moreപ്രതിച്ഛായയിൽ കാനത്തിന്റെ പ്രതിച്ഛായയിങ്ങനെ; കാനം കാനന ജീവിതം കൈവെടിയണം; തുത്തുകുണുക്കി പക്ഷിയെ പോലെ അദ്ദേഹം ഗർവ് കാണിക്കരുതെന്നും മുഖപത്രത്തിൽ കാനത്തിനെതിരേ രൂക്ഷ വിമർശനം
കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷ വിമർശനവുമായി കേരള കോണ്ഗ്രസ്-എം പാർട്ടിയുടെ മുഖപത്രം പ്രതിച്ഛായ. കാനം രാജേന്ദ്രൻ കാനന ജീവിതം കൈവെടിഞ്ഞ് പുറത്തേക്കുവരണം. തുത്തുകുണുക്കി പക്ഷിയെ പോലെ അദ്ദേഹം ഗർവ് കാണിക്കരുതെന്നും എൻ. ജയരാജ് എംഎൽഎ എഴുതിയ ലേഖനത്തിൽ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്ന് ശക്തി തെളിയിക്കാൻ ഒരിക്കൽ പോലും കഴിയാത്ത പാർട്ടിയാണ് സിപിഐ. ഇത്തവണ 19 സീറ്റ് സിപിഐയ്ക്ക് ലഭിച്ചത് സിപിഎമ്മിന്റെ ഒൗദാര്യം കൊണ്ടാണെന്നും ലേഖനത്തിൽ വിമർശിക്കുന്നു. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ വേദിയിൽ മാണിയും കാനവും ഒന്നിച്ചതിനു പിന്നാലെയാണ് പ്രതിച്ഛായയിലെ വിമർശനം.
Read Moreകോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം; നാഗമ്പടം ജംഗ്ഷനിൽ അവസാനവട്ട ടാറിംഗ് ; രാവിലെ ആറു മുതൽ രാത്രി ഒമ്പതു വരെയാണു നിയന്ത്രണം
കോട്ടയം: നാഗന്പടം ജംഗ്ഷനിൽ അവസാനവട്ട ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ആറു മുതൽ രാത്രി ഒന്പതു വരെയാണു ഇതിലൂടെയുള്ള ഗതാഗതം ഒറ്റവരിയായി നിയന്ത്രിക്കുന്നത്. ഏറ്റുമാനൂരിൽനിന്നു കോട്ടയത്തേക്കു വരുന്ന വാഹനങ്ങൾ നാഗന്പടം പാലം, റെയിൽവേ മേൽപ്പാലംവഴി നാഗന്പടം സ്റ്റേഡിയം ജംഗ്ഷനിലെത്തി തിരിഞ്ഞു റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കും ശാസ്ത്രി റോഡിലേക്കും പോകണം. 15 മണിക്കൂർ ഗതാഗതം ഒറ്റവരിയാക്കുന്നതോടെ അവസാനവട്ട ടാറിംഗ് ജോലികൾ പൂർത്തിയാക്കാമെന്നാണു കെഎസ്ടിപി അധികൃതർ പറയുന്നത്. കോട്ടയത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ബേക്കർ ജംഗ്ഷനിൽനിന്നു കുമരകം റോഡിലെത്തി ചുങ്കം, മെഡിക്കൽ കോളജ് വഴി ഗാന്ധിനഗറിലെത്തി പോകണം. കുമരകം ഭാഗത്തുനിന്നും നാഗന്പടം ബസ് സ്റ്റാൻഡിലേക്കുള്ള ബസുകൾ ബേക്കർ ജംക്ഷൻ, ശാസ്ത്രി റോഡ് വഴി നാഗന്പടത്തേക്കു പോകണം. ബസ് സ്റ്റാൻഡിൽനിന്നു കുമരകത്തേക്കു പോകേണ്ട ബസുകൾ ശാസ്ത്രി റോഡിൽ പ്രവേശിച്ച് ബേക്കർ ജംഗ്ഷനിലെത്തി പോകണം. നാഗന്പടം…
Read Moreകൂവപ്പള്ളി വീണ്ടും കുലുങ്ങുന്നു..! കാഞ്ഞിരപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും ഭൂമിക്കടിയിൽ നിന്നും മുഴക്കം; പരിഭ്രാന്തരായി നാട്ടുകാർ; മുഴക്കം ഭൂചലനമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല
കൂവപ്പള്ളി: കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും വീണ്ടും ഭൂമിക്കടിയിൽ മുഴക്കമുണ്ടായി. കഴിഞ്ഞ ദിവസം പുലർച്ചെ പ്രദേശത്ത് തീവ്രത കുറഞ്ഞ ഭൂമികുലുക്കം അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നോടെയാണ് ഇന്ന് വലിയ ശബ്ദം ഭൂമിക്കടിയിൽ ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മുഴക്കം അനുഭവപ്പെട്ടത്. അതിനാൽ അധികം പേർ അറിഞ്ഞിരുന്നില്ല. ഇന്ന് നിരവധി ആളുകൾക്ക് മുഴക്കം അനുഭവപ്പെട്ടതായി പറയുന്നുണ്ട്. കൂവപ്പള്ളി, പാലന്പ്ര, ചേറ്റുതോട്, ഇടക്കുന്നം, പാറത്തോട്, ആനക്കല്ല്, പിണ്ണാക്കനാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കം എന്ന് തോന്നിക്കുന്ന പ്രതിഭാസമുണ്ടായത്. എന്നാൽ ഭൂമിക്കടിയിലുണ്ടായ മുഴക്കം ഭൂചലനമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രദേശങ്ങളിൽ മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
Read Moreജേക്കബ് ജോർജിന്റെ ഓട്ടം വൈറലാകുന്നു… വിജിലൻസ് സ്ക്വാഡ് പരിശോധനയ്ക്കെത്തിയപ്പോൾ ഒാഫീസിൽനിന്ന് ഇറങ്ങിയോടി ജീവനക്കാരൻ; ഒന്നും മനസിലാകാതെ ഓഫീസിലെത്തിയ യാത്രക്കാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
കറുകച്ചാൽ: കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഓഫീസിൽനിന്ന് ഇറങ്ങി ഓടിയ ഉദ്യോഗസ്ഥനെതിരേ നടപടിക്കു സാധ്യത. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 4.30നു കറുകച്ചാൽ ബസ് സ്റ്റാൻഡിലെ കെഎസ്ആർടിസി ഓഫീസിലായിരുന്നു സംഭവം. അന്നു കറുകച്ചാൽ കെഎസ്ആർടിസി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചങ്ങനാശേരി ഡിപ്പോയിലെ ജീവനക്കാരൻ ചെങ്ങന്നൂർ സ്വദേശി ജേക്കബ് കെ. ജോർജിനെതിരെയാണ് നടപടി. വിജിലസ് സ്ക്വാഡ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ബാഗും എടുത്ത് ഓടുകയായിരുന്നു. ഇയാളെ താല്കാലികമായി ജോലിയിൽനിന്ന് മാറ്റി നിർത്തിയതായും, വിശദമായ അന്വേഷണ റിപ്പോർട്ട് കിട്ടിയതിനുശേഷം കർശന നടപടി സ്വീകരിക്കുമെന്നും ചങ്ങനാശേരി ഡിപ്പോയിലെ കണ്ട്രോളിംഗ് ഇൻസ്പെക്ടർ എൻ.ആർ. രവീന്ദ്രൻ പറഞ്ഞു. ഓഫീസിനുള്ളിൽ ജേക്കബ് ജോർജ് മദ്യപിച്ച് അബോധാവസ്ഥയിലിരുന്ന വിവരം യാത്രക്കാർ അധികൃതരെ അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ പാതി തീർന്ന മദ്യക്കുപ്പിയും ഗ്ലാസും കണ്ടെത്തി. തുടർന്ന് ബ്രീത്ത് അനലൈസർ മെഷീനിലേക്കു ഉൗതുവാൻ ആവശ്യപ്പെട്ടപ്പോൾ ഓഫീസ് പൂട്ടാതെ…
Read Moreപരാതികൾ കൊടുത്തു മടുത്തു സാറേ..! കോട്ടയം കളക്ടറേറ്റിൽ പരാതി കൊടുക്കാനെത്തിയാൾ കൈഞരമ്പ് മുറിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു; ക്ഷേമ നിധിയിൽനിന്നു പണം കിട്ടുന്നില്ലെന്ന് കാട്ടി പരാതി നൽകാനെത്തിയതായിരുന്നു വർഗീസ്
കോട്ടയം: കളക്ടറേറ്റിൽ എത്തി കൈ ഞരന്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ സുഖം പ്രാപിച്ചു വരുന്നു. ആർപ്പൂക്കര തൊണ്ണംകുഴി ഏറത്ത് ഇ.ടി. വർഗീസാ(71)ണു വലതു കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30നു ജില്ലാ കളക്ടർക്ക് പരാതി നൽകാനെത്തിയശേഷം കളക്ടറുടെ ഓഫീസിനു മുന്നിലെ സന്ദർശക മുറിയിൽ വച്ചാണു കൈ ഞരന്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. അതേസമയം ഇയാൾക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നും നിയമനടപടികളൊന്നും ഉണ്ടായിട്ടില്ല. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും രേഖാമൂലം പരാതി ലഭിച്ചാൽ കേസെടുക്കുമെന്നു കോട്ടയം ഈസ്റ്റ് പോലീസ് പറഞ്ഞു. സ്വകാര്യ ബസ് തൊഴിലാളിയായിരുന്ന വർഗീസ് 24 വർഷം മുന്പ് ജോലിയിൽനിന്നു പിരിഞ്ഞു. മോട്ടോർ തൊഴിലാളി ക്ഷേമ നിധിയിൽനിന്നു കിട്ടേണ്ട തുക മുഴുവൻ കിട്ടിയില്ലെന്നാണ് വർഗീസിന്റെ പരാതി. ഇതുസംബന്ധിച്ച പരാതി നൽകാനാണു കളക്ടറേറ്റിൽ എത്തിയത്. ഇതിനു മുന്പും കളക്ടർക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമൊക്കെ പരാതി നല്കിയിട്ടും പരിഹാരമുണ്ടായില്ലെന്നാണു…
Read Moreജയിക്കാൻ കുഞ്ഞാലിക്കുട്ടി വന്നേ മതിയാവൂ; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കെ.എം മാണിയുടെ പിന്തുണ തേടാൻ കുഞ്ഞാലിക്കുട്ടിയെ കളത്തിലിറക്കി യുഡിഎഫ്
നിയാസ് മുസ്തഫ കോട്ടയം: വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോണ്ഗ്രസ്-എമ്മിന്റെ പിന്തുണ കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമാക്കാൻ മലപ്പുറം എംപിയും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയെ കോൺഗ്രസ് കളത്തിലിറക്കും. കേരളാ കോണ്ഗ്രസ്-എം പാർട്ടി ലീഡർ കെ. എം മാണിയുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ് പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളിൽ ലീഗ് സ്ഥാനാർഥികളായി മത്സരിച്ച പി.കെ കുഞ്ഞാലിക്കുട്ടിക്കും കെ.എൻ.എ ഖാദറിനും യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടും കെ.എം മാണി പിന്തുണ നൽകിയിരുന്നു. മുസ്ലിം ലീഗുമായുള്ള ആത്മബന്ധമാണ് പിന്തുണ നൽകാൻ കെ.എം മാണിയെ അന്നു പ്രേരിപ്പിച്ചത്. കെ. എം മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് പി.കെ കുഞ്ഞാലിക്കുട്ടിയെ കോണ്ഗ്രസ് കളത്തിലിറക്കുന്നത്. ചെങ്ങന്നൂരിൽ ആർക്കൊപ്പം നിൽക്കണമെന്ന കാര്യത്തിൽ ഇതുവരെ കേരളാ കോണ്ഗ്രസ്-എം തീരുമാനത്തിലെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ സാധ്യമായ എല്ലാ വഴികളിലൂടെയും കെ. എം മാണിയുടെ…
Read More