കോട്ടയം: മെഡിക്കൽ കോളജിനു സമീപ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്നത് ആശങ്ക പരത്തുന്നതാണെന്ന് അപ്പർകുട്ടനാട് വികസന സമിതി യോഗം വിലയിരുത്തി. അതിനാൽ എത്രയും വേഗം ആരോഗ്യ വകുപ്പും സർക്കാരും ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പുറം തള്ളുന്ന ബയോ മാലിന്യങ്ങൾ കലർന്ന് ജലസ്രോതസുകളും കിണറുകളും മലിനപ്പെടുന്നതാണ് പകർച്ച വ്യാധികൾ അടക്കമുള്ള രോഗങ്ങൾ പടരാനിടയാക്കുന്നത്. മെഡിക്കൽ കോളജിൽ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നത് ആർപ്പൂക്കര പഞ്ചായത്തിലെ കോനാകരി തോട്ടിലേക്കും പാടശേഖരങ്ങളിലേക്കുമാണ്. ഏതാനും വർഷം മുൻപ് മഞ്ഞപ്പിത്തം പടർന്നു പിടിച്ചപ്പോൾ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് മെഡിക്കൽകോളജിൽ നിന്ന് പുറംതള്ളുന്ന മാലിന്യമാണ് വില്ലനെന്നായിരുന്നു. ഇക്കാര്യത്തിൽ ശാശ്വത പരിഹാരം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പു ഡയറക്ടർ നേരിട്ട് അന്വേഷണം നടത്തുന്നിന് നടപടി സ്വീകരിക്കണമെന്ന് അപ്പർകുട്ടനാട് വികസന സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് അജി കെ ജോസ് അധ്യക്ഷത വഹിച്ചു.…
Read MoreCategory: Kottayam
അറുപറയിൽനിന്നു കാണാതായ ഹബീബയെ അജ്മീറിലെ ഹോട്ടലിൽ കണ്ടതായി വിവരം; ഇവർ ഒറ്റയ്ക്കാണ് എത്തിയതെന്ന് ഹോട്ടൽ ജീവനക്കാർ; അന്വേഷണ സംഘത്തിന് എല്ലാ സഹയവുമായി മേഖല ഐജി മലയാളിയായ ബിജു ജോർജ് ജോസഫും
കോട്ടയം: അറുപറയിൽനിന്നു കാണാതായ ദന്പതികളിൽ ഹബീബയെ അജ്മീറിലെ മലയാളി ഹോട്ടലിലെ ജീവനക്കാർ കണ്ടതായി അവിടെ അന്വേഷിക്കാനെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് വിവരം ലഭിച്ചു. അഞ്ചു മാസം മുൻപ് ഒരു ദിവസം രാവിലെ ഹബീബയുടെ രൂപ സാദൃശ്യമുള്ള സ്ത്രീയെ കണ്ടുവെന്നാണ് ഇവർ അന്വേഷണ സംഘത്തെ അറിയിച്ചത്. ഒപ്പം ആരും ഉണ്ടായിരുന്നില്ല എന്നും പറയുന്നു. ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാനെത്തി മടങ്ങിയെന്നും ഹോട്ടൽ ജീവനക്കാർ പറയുന്നുണ്ട്. ഇത് നുറു ശതമാനവും സ്ഥിരീകരിക്കാവുന്ന റിപ്പോർട്ടല്ല എന്നാണ് അജീമീരിലുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സേവ്യർ സെബാസ്റ്റ്യൻ രാഷ്ട്രദീപികയോട് പറഞ്ഞത്. എങ്കിലും തള്ളിക്കളയുന്നില്ല. രണ്ടുദിവസം കൂടി അന്വേഷണ സംഘം അജ്മീറിൽ ഉണ്ടാവും. ഇതിനിടയ്ക്ക് എന്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പോലീസ്. കാണാതായ അറുപറ ഒറ്റക്കണ്ടം ഹാഷിം(42), ഭാര്യ ഹബീബ(37) എന്നിവരുടെ ചിത്രങ്ങളടക്കമുള്ള ലുക്ക് ഒൗട്ട് നോട്ടീസ് അജ്മീറിലെ എല്ലായിടത്തും പതിച്ചു. ദർഗ പോലീസ് സ്റ്റേഷനിലും ദഗർഗയിലെ…
Read Moreപതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കാമുകനെ പോലീസ് അറസ്റ്റു ചെയ്തു; പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത്ത് രണ്ടാനച്ഛന്റെ ക്രൂരമായ ലൈംഗിക പീഡന കഥ; ഒളിവിൽ പോയ രണ്ടാനച്ഛനെ പോലീസ് പിടികൂടി
കോട്ടയം: പതിനാറുകാരിയെ കാമുകൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. കേസായപ്പോൾ കാമുകനെ പോലീസ് പിടികൂടി റിമാൻഡു ചെയ്തു. പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. ഇതേ തുടർന്ന് രണ്ടാനച്ഛനും അകത്തായി. മുണ്ടക്കയം പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന 16 വയസുള്ള പെണ്‍കുട്ടിയെ കാണാതായി എന്ന പരാതിയിലാണ് കേസിന് തുടക്കം. അമ്മയാണ് പെണ്‍കുട്ടിയെ കാണാതായി എന്ന പരാതി ആദ്യം പോലീസിന് നല്‍കിയത്. പോലീസ് അന്വേഷണത്തിൽ പെണ്‍കുട്ടി കാമുകനൊത്ത് കുമളിയിൽ ബന്ധുവീട്ടിലുണ്ടെന്ന് അറിവായി. പോലീസ് എത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. അതോടെ പോക്സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.പ്രായപുർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കാമുകൻ റിമാൻഡിലായി. പിന്നീട് പോലീസിന്റെ വിശദമായ മൊഴിയെടുക്കലിലാണ് രണ്ടാനച്ഛന്റെ പീഡന വിവരം പുറത്തായത്. കാമുകൻ പിടിയിലായ വിവരം അറിഞ്ഞപ്പോൾ തന്നെ തന്റെ…
Read Moreവിലയിടിവിന് പിന്നാലെ വേനൽ മഴയും ചതിച്ചു; അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ പുതിയതായി തളിരിട്ട റബർ ഇലകൾ കൊഴിഞ്ഞു; ഉത്പാദനത്തെ ബാധിക്കുമെന്ന പേടിയിൽ കർഷകർ
പൊൻകുന്നം: വിലയിടിവിൽ നട്ടം തിരിയുന്ന റബർ കർഷകർക്ക് ഇരുട്ടടിയായി വേനൽ മഴ . അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ പുതിയതായി തളിരിട്ട ഇലകൾ കൊഴിഞ്ഞതോടെയാണ് കർഷകർ ദുരിതത്തിലായിരിക്കുന്നത്. ഡിസംബർ ജനുവരി മാസങ്ങളിൽ ഇലകൾ കൊഴിഞ്ഞ് റബറിന് പുതിയ തളിർ ഇലകൾ വന്നിരുന്നു. ഇലകൾ മൂക്കുന്നതിന് മുൻപായി വേനൽ മഴ പെയ്തതിനാൽ മിക്ക തോട്ടങ്ങളിലെയും ഇലകൾക്ക് കുത്തൽ വീഴുകയും, ഇലകൾ കൊഴിഞ്ഞു പോകുന്നതിനും കാരണമാകുന്നു. തളിരിൽ വെള്ളം വീണതിനെത്തുടർന്നാണ് ഇലകൾ കേടായത്. കനത്ത വെയിലുംഒപ്പം കാറ്റുകൂടി വീശുന്നതോടെ പുതിയ തളിരിലകൾ പൂർണ്ണമായി കൊഴിയുന്നതിനും കാരണമാകുന്നു. ഇല കൊഴിച്ചിൽ തുടർന്നാൽ വരും വർഷത്തെ റബർ ഉൽപാദനത്തെ കാര്യമായി ബാധിക്കും. ഇക്കുറി ഇലകൊഴിച്ചിലിനു ശേഷം റബർ മരങ്ങൾ തളിരിട്ടപ്പോൾ മുൻവർഷത്തക്കാൾ ഇലകൾ ഉണ്ടായിരുന്നു. ഇത് കർഷകർക്ക് നല്ല പ്രതീക്ഷ നൽകിയിരുന്നുവെങ്കിലും അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം കർഷകരെ ആകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചൂട് കൂടുന്നതിനാൽ…
Read Moreവീട്ടിൽ ടിവി കാണാനെത്തിയ പതിനൊന്നുകാരിയെ അയൽവാസിയും സുഹൃത്തും ചേർന്ന് പിഡിപ്പിച്ചു; സംഭവത്തിൽ ഒന്നാം പ്രതി അഭിലാഷിനെ പോലീസ് അറസ്റ്റു ചെയ്തു; രണ്ടാം പ്രതി മുങ്ങിയെന്ന് പോലീസ്
കോട്ടയം: കറുകച്ചാലിൽ പതിനൊന്നുകാരിയെ രണ്ടു പേർ ചേർന്നു പീഡിപ്പിച്ചതായി പരാതി. ഇതിൽ ഒരാളെ കറുകച്ചാൽ പോലീസ് അറസ്റ്റു ചെയ്തു. പോലീസ് കേസെടുത്തതറിഞ്ഞ് രണ്ടാം പ്രതി മുങ്ങി. അഭിലാഷ് (21) എന്ന യുവാവാണ് ഇപ്പോൾ അറസ്റ്റിലായത്. രണ്ടാം പ്രതി മണിമല സ്വദേശിയാണ്. ഒന്നാം പ്രതിയുടെ വീട്ടിൽ പെണ്‍കുട്ടി ടിവി കാണാൻ എത്തിയപ്പോഴാണ് പീഡനം നടന്നത്. സ്കൂളിൽ ചൈൽഡ് ലൈൻ പ്രവർത്തകർ വിദ്യാർഥികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് പോലീസിൽ വിവരം നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി. കുട്ടി ഇപ്പോൾ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ്. നാലാം ക്ലാസിൽ പഠിക്കുന്പോഴാണ് പീഡനം നടന്നതെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നതേയുള്ളൂ. പ്രതികൾ രണ്ടു പേരും ഒരു സ്ഥലത്തു വച്ചാണോ പീഡിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
Read Moreഎട്ടു വയസുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ച് അയൽവാസിയായ പെയിന്റിംഗ് തൊഴിലാളി ; പീഡനം സഹിക്കാതെ വന്നതോടെ സഹപാഠിയോട് കാര്യങ്ങൾ പറഞ്ഞതാണ് വിവരം പുറത്തറിഞ്ഞത്; പ്രതി ഒളിവിൽ പോയതായി പോലീസ്
കോട്ടയം: എട്ടു വയസുകാരിയെ ഒരു വർഷമായി പീഡിപ്പിച്ചു വന്ന യുവാവിനെതിരേ മുണ്ടക്കയം പോലീസ് കേസെടുത്തു. മുണ്ടക്കയത്തിന് സമീപ പ്രദേശത്തുള്ള നിർധന കുടംബത്തിലെ എട്ടു വയസുകാരിയേയാണ് അയൽവാസി പീഡനത്തിനിരയാക്കിയത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി സഹപാഠിയോട് വിവരം പറഞ്ഞതോടെ ക്ലാസ് ടീച്ചർ അറിഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ മാതാപിതാക്കൾ പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുത്തത്. കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി പീഡന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.പെയിന്റിംഗ് തൊഴിലാളിയായ പ്രതി കുട്ടിയെ സ്വന്തം വീട്ടിലും കുട്ടിയുടെ വീട്ടിലും വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അത്രയും പ്രായമുള്ള ആണ്‍കുട്ടിയുടെ പിതാവാണ് പ്രതി. വതിനാ എസ്ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കുട്ടിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ്, മുണ്ടക്കയം എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിനിടെ കേസെടുത്ത വിവരം അറിഞ്ഞ് എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവ് ഒളിവിൽ…
Read Moreമഹിളകളെ നയിക്കാൻ ലതിക; ഗ്രൂപ്പുകളുടെ മഹിളാ ലിസ്റ്റിൽ അഞ്ചുപേർ; ഒടുവിൽ രാഹുൽ ഗാന്ധി അഞ്ചുപേരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ലതികാ സുഭാഷിനെ തെരഞ്ഞെടുക്കുകയായിരുന്നു
ന്യൂഡൽഹി: ഗ്രൂപ്പ് വടംവലിക്കൊടുവിൽ ലതിക സുഭാഷിനു നറുക്കുവീണു. പുതിയ മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി ലതിക സുഭാഷിനെ തെരഞ്ഞെടുത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് ലതിക സുഭാഷിനു ചുമതല നൽകിയത്. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ലതിക സുഭാഷ്. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ അഞ്ചു പേരിൽനിന്നാണ് ഐ ഗ്രൂപ്പിന്റെ ഭാഗമായ ലതികയെ അധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുത്തത്. ലതികയെക്കൂടാതെ അഡ്വ. ഫാത്തിമ റോഷൻ (മലപ്പുറം), എറണാകുളം ജില്ലപഞ്ചായത്ത് പ്രസിഡൻറ് ആശാ സനിൽ, എറണാകുളം ഡിസിസി സെക്രട്ടറി ദീപ്തി മേരി വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ (കോഴിക്കോട്) എന്നിവരെയാണ് അഭിമുഖത്തിനായി ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത്. സാധാരണഗതിയിൽ സംസ്ഥാന മഹിളകോൺഗ്രസ് അധ്യക്ഷയെ നേതൃത്വവുമായി കൂടിയാലോചിച്ച് ദേശീയ മഹിള കോൺഗ്രസ് അധ്യക്ഷ പ്രഖ്യാപിക്കാറാണ് പതിവ്. എന്നാൽ എ, ഐ ഗ്രൂപ്പുകളുടെ വടംവലിക്കിടയിൽ ഗ്രൂപ്പടിസ്ഥാനത്തിൽ സംസ്ഥാന അധ്യക്ഷയെ…
Read Moreദുരൂഹതയുടെ 10 മാസം പിന്നിടുന്പോൾ..! അറുപറയിലെ ദമ്പതികൾ അജ്മീരിൽ? ക്രൈംബ്രാഞ്ച് സംഘം രാജസ്ഥാനിലേക്ക്; 2017 ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിൽ കാണാതായ ദമ്പതികളെക്കുറിച്ചുള്ള അന്വേഷണ നാൾവഴികളിലൂടെ
കോട്ടയം: ഒരു വർഷം മുൻപ് കാണാതായ അറുപറയിലെ ദന്പതികളുടെ രൂപ സാദൃശ്യമുള്ളവരെ കണ്ടെന്ന വിവരത്തെ തുടർന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അടുത്ത ആഴ്ച രാജസ്ഥാനിലെ അജ്മീരിലേക്ക് പോകും. ദന്പതികൾ പോകാൻ സാധ്യതയുള്ള ഏർവാടി, മുത്തുപ്പേട്ട, ബീമാപള്ളി, ആറ്റാൻകര തുടങ്ങിയ ദർഗകൾ കേന്ദ്രീകരിച്ച് നേരേത്ത കേസ് അന്വേഷിച്ച പോലീസ് വിശദ അന്വേഷണം നടത്തിയിരുന്നു. അന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയുള്ള അന്വേഷണത്തിൽ രൂപ സാദൃശ്യമുള്ള ചിലരെ കണ്ടുമുട്ടിയെന്ന തരത്തിലുള്ള ചില സന്ദേശങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങളുടെ പരിശോധനയ്ക്കായിട്ടാണ് അന്വേഷണ സംഘത്തെ അയയ്ക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സേവ്യർ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ അന്വേഷണവുമായി ബന്ധപ്പെട്ട് അജ്മീരിലേക്ക് യാത്ര തിരിക്കുന്നത്. ദുരൂഹതയുടെ 10 മാസം പിന്നിടുന്പോൾ കാണാതായ കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കണ്ടെത്താൻ സഹായകരമായ രീതിയിൽ ചില…
Read Moreചന്ദ്രയ്ക്ക് ഓടാതിരിക്കാനാവില്ല..! തൊടുപുഴ- അടിമാലി -രാജക്കാട് സർവീസ് നടത്തുന്ന ചന്ദ്രബസ് സർവീസ് നടത്തി; ഒറ്റബസ് മുതലാളിമാർക്ക് നാളുകൾ സമരം തുടരാൻ സാധിക്കില്ലെന്ന് തുറന്ന് പറഞ്ഞ് ചന്ദ്രാ ബസ് വനക്കാർ
തൊടുപുഴ: സ്വകാര്യ ബസുടമകൾ നടത്തിവരുന്ന പണിമുടക്കിനെതിരേ ഏതാനും സ്വകാര്യ ബസുടമകൾ തന്നെ രംഗത്തേക്ക്. ഇന്നു രാവിലെ ഒറ്റ വണ്ടിക്കാർ ഓടുമെന്ന് മുന്നറിയിപ്പ് നൽകി രംഗത്ത് വന്നു. ഇതിനെത്തുടർന്ന് തൊടുപുഴ- അടിമാലി -രാജക്കാട് സർവീസ് നടത്തുന്ന ചന്ദ്ര ബസ് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി. എന്നാൽ ബസുടമകൾ തടയാൻ ശ്രമിച്ചത് സംഘർഷത്തിലേക്ക് നയിച്ചു. പിന്നീട് പോലീസ് ഇടപെട്ടതോടെ സർവീസ് തുടർന്നു. ബസുടമകളുടെ ജില്ലാ പ്രസിഡന്റ് കെ.കെ. തോമസിന്റെ നേതൃത്വത്തിലാണ് ബസ് തടഞ്ഞത്. ജനങ്ങൾ സമരത്തിൽ നിന്ന് പിന്തിരിഞ്ഞ ബസുടമയ്ക്ക് അനുകൂലമായി രംഗത്തിറങ്ങിയിരുന്നു. ഒറ്റ വണ്ടി മാത്രമുള്ളവർക്ക് നാളുകൾ സമരത്തിൽ തുടരാൻ സാധിക്കില്ലെന്നാണ് ചന്ദ്ര ബസിന്റെ ജീവനക്കാർ പറയുന്നത്.
Read Moreസ്വകാര്യ ബസ് സമരം നാലാം ദിവസം; ജനജീവിതത്തെ ബാധിച്ചു തുടങ്ങി; സമരം തീർക്കണമെന്ന് യാത്രക്കാർ; മുതലെടുത്ത് ഓട്ടോക്കാരും
കോട്ടയം: സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ യാത്രാക്ലേശം രൂക്ഷമായി. കെഎസ്ആർടിസി അധിക സർവീസ് നടത്തുന്നുണ്ടെങ്കിലും അതൊന്നും യാത്രാക്ലേശം പരിഹരിക്കാനാവുന്നില്ല. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും കച്ചവടം കുറഞ്ഞു. ബസ്സ്റ്റാൻഡുകളിലെ ഷോപ്പിംഗ് കോംപ്ലക്സുകൾ പലതും അടഞ്ഞു കിടക്കുകയാണ്. സമരം ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി. കോട്ടയം ജില്ലയിൽ കെഎസ്ആർടിസി എല്ലാ ഡിപ്പോകളിലും അധിക സർവീസ് നടത്തിയത് വരുമാനം വർധിക്കാനിടയാക്കി. എന്നാൽ പല മേഖലയിലും ഇപ്പോഴും യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. ചില മേഖലകളിലേക്ക് സമാന്തര സർവീസ്് നടത്തുന്നതു മാത്രമാണ് ആശ്വാസം. ഇന്നലെ മന്ത്രി തലത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കുമെന്നു കരുതിയെങ്കിലും ചർച്ച അലസിയതോടെ ആ ഒരു പ്രതീക്ഷയും മങ്ങി. സ്കൂളുകളിലും ഓഫീസുകളിലും ഹാജർ നില കുറവാണ് എന്നാണ് റിപ്പോർട്ട്. നഗരങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ 90 ശതമാനവും സ്വകാര്യ ബസുകളിലാണ് സ്ഥാപനങ്ങളിൽ എത്തുന്നത്. ഇവർ ഇപ്പോൾ…
Read More