കോട്ടയം: എരുമേലിയിൽ ഇന്നലെ അറസ്റ്റിലായ കഞ്ചാവ് മൊത്ത ക്കച്ചവടക്കാരിൽ നിന്ന് ഏതാനും കഞ്ചാവ് കച്ചവടക്കാരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചു. ഒന്നര കിലോഗ്രാം കഞ്ചാവുമായി കനകപ്പലം വയലിൽ ലൈജു (31), റാന്നി ചെല്ലക്കാട് വള്ളിക്കാലായിൽ ദിലീപ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എരുമേലി, കനകപ്പലം, ശ്രീനിപുരം പ്രദേശങ്ങളിലെ ഏതാനും കഞ്ചാവ് കച്ചവടക്കാരുടെയും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വിവരങ്ങൾ ലഭിച്ചത്. ചെറുകിട കച്ചവടക്കാരുടെ ഫോണ് നന്പർ അടക്കമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ മഫ്തി പോലീസ് നിരക്ഷിച്ച് പിടികൂടാനുള്ള പദ്ധതിക്ക് രൂപം നല്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ കഞ്ചാവു വിൽപനക്കാരെ വേഷം മാറിയ പോലീസ് പിൻതുടർന്ന് ഇവരുടെ നീക്കങ്ങൾ ശ്രദ്ധിച്ച ശേഷം അറസ്റ്റു ചെയ്യാനാണ് നീക്കം. എരുമേലി-റാന്നി റോഡിൽ കരിന്പിൻതോട് ഭാഗത്തു നിന്നാണ് കഞ്ചാവ് കച്ചവടക്കാരെ എരുമേലി എസ്ഐ എം. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്.…
Read MoreCategory: Kottayam
യാത്രക്കാരനെ ആക്രമിച്ച് ബാഗും പണവും കവർന്നതായി പരാതി; കുമ്മനം സ്വദേശി വിജയകുമാറിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോട്ടയം: ഓട്ടോ യാത്രക്കാരനെ ആക്രമിച്ച് ഡ്രൈവർ പണവും ബാഗും തട്ടിയെടുത്തതായി പരാതി. ബുധനാഴ്ച രാത്രി പത്തു മണിയോടെ മെഡിക്കൽ കോളജ് ബിഎസ്എൻഎൽ ഓഫീസിനു മുൻവശം റോഡിൽ വച്ചാണ് ഓട്ടോ ഡ്രൈവർ ആക്രമിച്ച് പണം തട്ടിയതായി കാണിച്ച് യാത്രക്കാരൻ ഗാന്ധിനഗർ പോലീസിൽ പരാതി നല്കിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമ്മനം സ്വദേശി വിജയകുമാർ (50) എന്നയാളാണ് ഇതു സംബന്ധിച്ച് പോലീസിൽ പരാതി നല്കിയത്. ഇയാൾ കുമാരനല്ലൂർ മേൽപാലം ഭാഗത്തു നിന്ന് ഓട്ടോ വിളിച്ച് മെഡിക്കൽ കോളജ് കവലയിലെത്തി. അവിടെ ബാറിൽ കയറി മദ്യപിച്ച ശേഷം കുമ്മനത്തേക്ക് പോകുന്പോഴാണ് തന്നെ ആക്രമിച്ച് 8000 രൂപയും ബാഗും തട്ടിയെടുത്തത്. ബാറിൽ നിന്നിറങ്ങി യാത്ര തുടങ്ങിയപ്പോൾ മറ്റൊരാൾ കൂടി ഓട്ടോയിൽ കയറിയെന്നും പറയുന്നു. തന്നെ ചവിട്ടി പുറത്താക്കിയ ശേഷം ഓട്ടോ ഓടിച്ചു പോയെന്നാണ് പരാതിയിൽ പറയുന്നത്. ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.…
Read Moreകോട്ടയം നഗരസഭയിൽ നോക്കുകുത്തികളായി മാലിന്യ സംസ്കരണ പ്ലാന്റുകൾ ; സംസ്കരണ പ്ലാന്റുകൾ ഇപ്പോൾ കാടുകയറി നശിക്കുന്നു
കോട്ടയം: നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റുകൾ നോക്കുകുത്തികൾ. 2013-14 വർഷം നാഗന്പടം, കോടിമത എന്നിവിടങ്ങളിൽ ആരംഭിച്ച മാലിന്യ സംസ്കരണ പ്ലാന്റുകൾ ഇപ്പോൾ കാടുകയറി നശിക്കുന്നു. വലിയ പ്രതീക്ഷയോടെയാണ് പദ്ധതി ആരംഭിച്ചത്. മാലിന്യം സംസ്കരിക്കുക മാത്രമല്ല ഇതിൽ നിന്ന് ലഭിക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് തെരുവ് വിളക്ക് കത്തിക്കാമെന്നും പാചക വാതകമായി ഉപയോഗിക്കാമെന്നുമൊക്കെയായിരുന്നു പ്രതീക്ഷ. പദ്ധതി ആരംഭിച്ച സമയത്ത് നഗരത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി, ഒപ്പം വഴിവിളക്കും തെളിക്കാം എന്ന തരത്തിലുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. എന്നാൽ ഒരു മാസം പോലും നല്ല രീതിയിൽ പ്രവർത്തിച്ചില്ല എന്നതാണ് വാസ്തവം. കോടിമതയിലും നാഗന്പടത്തും ആരംഭിച്ച മാലിന്യ സംസ്കരണ പ്ലാന്റിന് തുലച്ചത് 30 ലക്ഷത്തിലധികം രൂപയാണ്. ഇപ്പോൾ രണ്ടും പ്രവർത്തനരഹിതം. നാഗന്പടത്ത് രണ്ടു ടണ് മാലിന്യം ദിനം പ്രതി സംസ്കരിക്കുമെന്നായിന്നു പ്രഖ്യാപനം. പക്ഷേ ഒരു മാസം പോലും പ്രവർത്തിച്ചില്ല. ഇപ്പോൾ കെട്ടിടവും…
Read Moreകെഎസ്ആർടിസിയിലെ ചില ജീവനക്കാർ പറയുന്നു തല്ലണ്ടമ്മാവാ, നന്നാകില്ല; നിത്യവൃത്തിക്ക് വകയില്ലാതെ പെൻഷൻകാർ ആത്മഹത്യ ചെയ്യുന്ന ദുരവസ്ഥയൊന്നും ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് പാഠമാകുന്നില്ല; ഏറ്റുമാനൂരിൽ കണ്ട രണ്ട് സംഭവങ്ങൾ ഇങ്ങനെ…
ഏറ്റുമാനൂർ: നിത്യവൃത്തിക്ക് വകയില്ലാതെ പെൻഷൻകാർ ആത്മഹത്യ ചെയ്യുന്ന ദുരവസ്ഥയൊന്നും ഇപ്പോൾ ശന്പളം വാങ്ങുന്ന ജീവനക്കാർക്ക് പാഠമാകുന്നില്ല. ഈ കെഎസ്ആർടി സി നന്നാകില്ല. നന്നാകാൻ അവർ സമ്മതിക്കില്ല. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ഏറ്റുമാനൂരിൽ കണ്ട രണ്ട് സംഭവങ്ങൾ അതിന്റെ അടയാളങ്ങളാണ്. തിങ്കളാഴ്ച്ച രാത്രി പത്തു മണിക്ക് ഏറ്റുമാനൂരപ്പൻ ബസ്ബേയിൽ ബസ് കാത്തുനിന്ന വൃദ്ധയോടുള്ള ജീവനക്കാരുടെ പെരുമാറ്റം കണ്ടവർ മൂക്കത്ത് വിരൽ വച്ചുപോയി. വൈക്കത്തുനിന്നും മീൻ വിൽപ്പനയ്ക്ക് ഏറ്റുമാനൂർ മൽസ്യ മാർക്കറ്റിലെത്തുന്നതാണ് എണ്പതിനോടടുത്ത് പ്രായമുള്ള വൃദ്ധ. അന്ന് വില്പന കഴിഞ്ഞ് പാത്രങ്ങൾ കഴുകി വൃത്തിയാക്കി വന്നപ്പോൾ വൈകി. ബസ്ബേയിൽ ഉണ്ടായിരുന്ന യുവാവിനോട് ബസ് വരുന്പോൾ കൈകാണിച്ചു നിർത്തണമെന്നും ബസിൽ കയറാൻ സഹായിക്കണമെന്നും പറഞ്ഞു. ഈസമയം വൈക്കം വഴി എറണാകുളത്തേക്കുള്ള ലോഫ്ളോർ ബസ് എത്തി. യുവാവ് കൈകാട്ടി ബസ് നിർത്തി,വൃദ്ധയെ ബസ്സിൽ കയറാൻ സഹായിച്ചു. മുന്നോട്ടു നീങ്ങിയ ബസ് അന്പത് മീറ്ററോളം…
Read Moreജീവൻ രക്ഷാനിധി ശേഖരണം: മാർച്ച് നാലിന് പനച്ചിക്കാട് പഞ്ചായത്ത് കൈകോർക്കും; ആദ്യ സംഭാവന പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഇ .ആർ സുനിൽ കുമാറിന് നൽകി ബസേലിയോസ് പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവ
ചിങ്ങവനം: ജീവൻ രക്ഷാനിധി ശേഖരണത്തിനായി പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാകെ മാർച്ച് നാലിന് രംഗത്തിറങ്ങും. പഞ്ചായത്തിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നവരെ സാന്പത്തികമായി സഹായിക്കുന്നതിനാണ് നിധി ശേഖരണം. ബസേലിയോസ് പൗലൂസ് ദ്വിതീയൻ കാതോലിക്കാ ബാവ പദ്ധതി ഉദ്ഘാടനം ചെയ്തു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ആർ സുനിൽകുമാർ കാതോലിക്ക ബാവയിൽ നിന്ന് ആദ്യ തുക ഏറ്റുവാങ്ങി. പഞ്ചായത്തംഗങ്ങളായ റോയി മാത്യു, പുന്നൂസ് തോമസ്, ഡോ. ലിജി വിജയകുമാർ, ജനറൽ കണ്വീനർ ജോസഫ് അലക്സാണ്ടർ, പ്രത്യാശ ഫൗണ്ടേഷൻ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി എന്നിവർ സന്നിഹിതരായി.അൻപത് ലക്ഷം രൂപ സമാഹരിക്കുന്നതിനായി ലക്ഷ്യമിട്ടാണ് ഫണ്ട്് ശേഖരണം നടത്തുന്നത്. ചാന്നാനിക്കാട് കാർത്തികയിൽ ശിവൻകുട്ടി(39)ക്കാണ് ആദ്യവിഹിതം നൽകുന്നത്. രണ്ട് വൃക്കകളും തകരാറിലായതിനെ തുടർന്ന് ജീവിതം വഴിമുട്ടിയ നിർധന കുടുംബാംഗമായ ശിവൻകുട്ടിക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. അമ്മയാണ് ശിവൻകുട്ടിക്ക് വൃക്ക നൽകുന്നത്. കോട്ടയം മെഡിക്കൽ കോളജ്…
Read Moreകാൽനടയാത്രക്കാർ ഹാപ്പി; കോട്ടയം നഗരത്തിൽ ഫുട്പാത്ത് നവീകരണം അന്തിമഘട്ടത്തിലേക്ക്; എംസി റോഡു നവീകരണത്തിന്റെ ഭാഗമായി കെഎസ്ടിപിയാണ് ഫുട്പാത്ത് നിർമിക്കുന്നത്
കോട്ടയം: കോട്ടയം നഗരത്തിലെ ഫുട്പാത്ത് പണി അവസാന ഘട്ടത്തിലെത്തി. ഫുട്പാത്ത് കച്ചവടക്കാർ കയ്യേറിയി ല്ലെങ്കിൽ ഇനി കാൽനടയാത്രക്കാർക്ക് പേടിക്കാതെ നടക്കാം. നഗരത്തിലെ റോഡും ഫുട്പാത്തുമായിരുന്നു യാത്രക്കാർക്ക് നരകയാതന സമ്മാനിച്ചിരുന്നത്. അതിന് ഏതാണ്ട് അവസാനമാവുകയാണ്. ഗതാഗത തടസമുണ്ടാകുന്പോൾ ഇരുചക്ര വാഹനങ്ങൾ ഫുട്പാത്തിലൂടെ കയറ്റി പോകുന്നത് ഇനി ഒഴിവാകും. കാരണം ഫുട്പാത്ത് റോഡിൽ നിന്ന് 20 സെന്റീമീറ്റർ ഉയരത്തിലാണ് നിർമിക്കുന്നത്. എംസി റോഡു നവീകരണത്തിന്റെ ഭാഗമായി കെഎസ്ടിപിയാണ് ഫുട്പാത്ത് നിർമിക്കുന്നത്. കോടിമത നാലുവരിപാത മുതൽ ടിബി റോഡ്, സെൻട്രൽ ജംഗ്ഷൻ, ബേക്കർ ജംഗ്ഷൻ വഴി നാഗന്പടത്തു പുതുതായി നിർമിക്കുന്ന റൗണ്ടാന വരെയാണ് നടപ്പാത നിർമിക്കുന്നത്. എസ്എച്ച് മൗണ്ട്, ചവിട്ടുവരി, സംക്രാന്തി തുടങ്ങിയ ഭാഗങ്ങളിലും ഫുട്പാത്തു നിർമാണം പൂർത്തിയായിട്ടുണ്ട്. ഏറ്റുമാനൂർ ടൗണിലും ഫൂട്പാത്ത് നിർമാണം ഏകദേശം പൂർത്തിയായിട്ടുണ്ട്.സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലത്തും വെള്ളം സുഗമമായി ഒഴുകിപോകാനുള്ള ഓട സംവിധാനം ഒരുക്കിയതിനു ശേഷമാണ് അധികൃതർ…
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ഹൃദ്രോഗികൾക്ക് കഷ്ടകാലം; സ്റ്റെന്റ്, പേസ്മേക്കർ വിതരണം നിർത്തുന്നു
ഗാന്ധിനഗർ: നാളെ മുതൽ കോട്ടയം മെഡിക്കൽ കോളജിനുള്ള സ്റ്റെന്റ് , പേസ്മേക്കർ എന്നിവയുടെ വിതരണം നിർത്തി വയ്ക്കുമെന്ന് സ്വകാര്യ കന്പനികൾ ആശുപത്രി അധികൃതരെ അറിയിച്ചു. ഹൃദ്രോഗികൾക്ക് ഏറെ വിഷമം സൃഷ്ടിക്കുന്ന തീരുമാനമാണെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യം ഉയർന്നു. കോടിക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയതിനാലാണ് ഇവ ഇനി നല്കാനാവില്ലെന്ന് കന്പനികൾ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിനും സ്റ്റെന്റ്, പേസ് മേക്കർ വിതരണം നാളെ മുതൽ നിർത്തും. 70 കോടിയോളം രുപയാണ് സംസ്ഥാനത്തെ വിവിധ ഗവ. മെഡിക്കൽ കോളജുകളിൽ നിന്ന് സ്വകാര്യ കന്പനികൾക്ക് ലഭിക്കാനുള്ളത്. ഏറ്റവുധികം തുക കുടിശികയുള്ളത് തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളജുകളിൽ നിന്നാണ്. സ്റ്റെന്റ്, പേസ്മേക്കർ എന്നിവയില്ലെങ്കിൽ ചികിൽസകൾക്കായി കാത്തു നിൽക്കുന്ന അനവധി ഹൃദ്രോഗികളെ ബാധിക്കും. ജനുവരി ആദ്യ ആഴ്ചയിൽ, പണം തരുന്നത് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന് ചേംബർ ഓഫ് ഡിസ്റ്റിബ്യൂട്ടേഴ്സ്…
Read Moreബന്ധുവീട്ടിൽ നിന്നു സ്വർണാഭരണം മോഷ്ടിച്ച കൗമാരക്കാരൻപോലീസ് കസ്റ്റഡിയിൽ; വീട്ടുകാർ ഉത്സവത്തിന് പോയ സമയത്താണ് മോഷണം നടത്തിയത്; മുമ്പും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ്
കടുത്തുരുത്തി: ബന്ധുവിന്റെ വീട്ടിൽ നിന്നും സ്വർണാഭരണം മോഷ്ടിച്ച കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോതനല്ലൂർ ചാമക്കാലായിലാണ് സംഭവം. പ്രതിയുടെ മാതൃസഹോദരിയുടെ വീട്ടിലാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 22 നാണ് സംഭവം നടന്നത്. വീട്ടുകാർ ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് പോയ സമയത്താണ് മോഷണം നടത്തിയത്. വീട്ടുകാർ വീട് പൂട്ടി താക്കോൽ വച്ചിട്ട് പോവുകയായിരുന്നു. താക്കോൽ വയ്ക്കുന്ന സ്ഥലം അറിയാമായിരുന്ന പ്രതി ഇതെടുത്തു വാതിൽ തുറന്ന് അലമാരയിൽ ഇരുന്ന മൂന്നര പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സുഹൃത്തിന്റെ സഹായത്തോടെ ഒന്പതിനായിരം രൂപയ്ക്കു പണയപ്പെടുത്തി. സ്വർണം പോലീസ് കണ്ടെടുത്തു. പ്രതിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പോലീസ് അറിയിച്ചു. മുന്പും പ്രതി മാല മോഷണം നടത്തിയിരുന്നെന്നും അന്ന് പകരം സ്വർണം വാങ്ങി നൽകിയാണ് പ്രശ്നം പരാതിയില്ലാതെ പരിഹരിച്ചതെന്നും പോലീസ് പറയുന്നു. പിടിയിലായ പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ്…
Read Moreനെൽവയലിന്റെ ജീവചക്രം കാണണോ? കുമരകത്തേക്ക് പോന്നോളു; സമഗ്ര പദ്ധതിയൊരുക്കി ഉത്തരവാദിത്വ ടൂറിസം മിഷൻ
കോട്ടയം: എങ്ങും പച്ച നിറത്തിലുള്ള പാടത്തിന്റെ മനം കുളിർക്കുന്ന കാഴ്ച. ചൂടിന്റെ തീഷ്ണതയകറ്റാൻ ആകാശം തൊട്ട് മേഘങ്ങൾ തഴുകിയെത്തുന്ന കുളിർകാറ്റ്. ഇതൊക്കെ അനുഭവിച്ചുകൊണ്ട് നോക്കെത്താ ദൂരത്തു കിടക്കുന്ന പാടത്തിന്റെ വരന്പിലൂടെ ഒരു യാത്ര. ആസ്വാദ്യകരമായ ഈ സഞ്ചാരാനുഭവത്തിൽ നിങ്ങൾ ഒറ്റക്കല്ല; സഹായത്തിനായി കൃഷീക്കാരനായ ഗ്രാമീണ ഗൈഡും ഒപ്പമുണ്ടാകും. കുമരകം പ്രദേശത്തെ പരന്പരാഗത നെൽവയലുകളും കായലുകളും പ്രകൃതിദത്തമായ ജൈവ വൈവിധ്യവും പരിപാലിക്കാനും സംരക്ഷിക്കാനുമായി നെൽവയൽ സഞ്ചാര പദ്ധതിയുമായി ഉത്തരവാദിത്ത ടൂറിസം മിഷൻ. ജലാശയങ്ങളും നെൽവയലുകളും പരിപാലിക്കാനും ഭാവികാലത്തേക്കു കരുതിവയ്ക്കാനുമായിട്ടാണു ടൂറിസം മിഷൻ ഒരു നെൽവയലിന്റെ ജീവിത ചക്രം അനുഭവിച്ചറിയുക എന്ന സമഗ്രമായ ടൂർ പാക്കേജ് തയാറാക്കിയിരിക്കുന്നത്. നിലമുഴൽ, വിത്തു വിതയ്ക്കൽ, കൊയ്ത്ത്, തുടങ്ങി നെൽകൃഷിയുടെ മുഴുവൻ ഘട്ടങ്ങളും കണ്ടറിയാനും അതിൽ ഭാഗഭാക്കാവുന്നതുമായ കാര്യങ്ങളാണു പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തനി നാടൻ അനുഭവത്തിനായി കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളെയാണു പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.…
Read Moreഇരുപതാം വയസിൽ തുടങ്ങിയ പ്രണയത്തിനിടയ്ക്ക് അരുതാത്തതെല്ലാം സംഭവിച്ചു; യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്ന്പിൻതിരിയുന്നുവെന്നു കണ്ട് വിവാഹ ആവശ്യവുമായി യുവതി വീട്ടിലെത്തി; തന്നെക്കുറിച്ച് യുവാവ് പറഞ്ഞത് കേട്ട് ഞെട്ടിപ്പോയെന്ന് യുവതി
തലയോലപ്പറന്പ്: വിവാഹ വാഗ്ദാനം നല്കി എട്ടു വർഷത്തോളം യുവതിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പിഡീപ്പിച്ചുവെന്ന പരാതിയിൽ വടയാർ സ്വദേശിക്കെതിരേ തലയലോപ്പറന്പ് പോലീസ് കേസെടുത്തു. യുവതി ഇന്നലെയാണ് പോലീസിന് പരാതി നല്കിയത്. യുവതിയുടെ ശന്പളത്തിൽനിന്ന് രണ്ടു ലക്ഷത്തോളം രൂപ യുവാവ് തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനത്തിൽ നിന്ന് യുവാവ് പിൻതിരിയുന്നുവെന്നു കണ്ട് കഴിഞ്ഞ ദിവസം യുവതി യുവാവിന്റെ വീട്ടിലെത്തി. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ യുവതിയെ ജാതിപേര് വിളിച്ച് അപമാനിക്കുകയും വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻതിരിയുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഇതേ തുടർന്ന് എസ്്സി എസ്ടി വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതിക്ക് 20 വയസ് പ്രായമുള്ളപ്പോഴാണ് ഇവർ തമ്മിൽ അടുപ്പത്തിലായത്.
Read More