വി​ല്ല​നാ​യി ഷ​വ​ര്‍​മ; കാ​സ​ർ​ഗോ​ഡ് 14 കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; അ​വ​ശ​രാ​യ കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കാ​സ​ർ​ഗോ​ഡ്: പ​ള്ളി​ക്ക​ര പൂ​ച്ച​ക്കാ​ട് ഷ​വ​ര്‍​മ ക​ഴി​ച്ച 14 മ​ദ്ര​സ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ഭ​ക്ഷ്യ​വി​ഷ​ബാ​ധ. തെ​ക്കേ​പ്പു​റം മി​സ്ബാ​ഹു​ല്‍ ഉ​ലൂം മ​ദ്ര​സ​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു സം​ഭ​വം. ഇ​വി​ടെ ന​ബി​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ​ണം ഏ​ര്‍​പ്പാ​ടാ​ക്കി​യി​രു​ന്നു. ഭ​ക്ഷ​ണം തി​ക​യാ​തെ വ​ന്ന​പ്പോ​ള്‍ 15 കു​ട്ടി​ക​ള്‍​ക്ക് തൊ​ട്ട​ടു​ത്തു​ള്ള ബോം​ബെ ഹോ​ട്ട​ലി​ല്‍​നി​ന്നു ഷ​വ​ര്‍​മ വാ​ങ്ങി ന​ല്‍​കി. ഇ​തു ക​ഴി​ച്ച കു​ട്ടി​ക​ള്‍​ക്കാ​ണു ഛര്‍​ദ്ദി​യും വ​യ​റു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​ത്രി​ത​ന്നെ കു​ട്ടി​ക​ളെ കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് ആ​ളു​ക​ള്‍ ഹോ​ട്ട​ലി​നു​മു​ന്നി​ൽ ത​ടി​ച്ചു​കൂ​ടി​യ​തോ​ടെ ചെ​റി​യ തോ​തി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. വി​വ​ര​മ​റി​ഞ്ഞ് ബേ​ക്ക​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​തോ​ടെ​യാ​ണു സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​ത്. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫും ജാ​ഫ​ര്‍ പൂ​ച്ച​ക്കാ​ടു​മാ​ണ് ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന​ത്. മു​മ്പ് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഷ​വ​ര്‍​മ ഉ​ണ്ടാ​ക്കു​ന്ന​തു നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും തി​രു​വോ​ണ​നാ​ളി​ലാ​ണു തു​ട​ങ്ങി​യ​തെ​ന്നും പ​ഴ​കി​യ ഇ​റ​ച്ചി​യാ​ണെ​ന്ന ആ​ക്ഷേ​പം ശ​രി​യ​ല്ലെ​ന്നും ഹോ​ട്ട​ലു​ട​മ​ക​ള്‍ പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചു.

Read More

വ​യ​നാ​ട് പെ​രു​ന്ത​ട്ട​യി​ല്‍ ക​ടു​വ​യും പു​ലി​യും ഏ​റ്റു​മു​ട്ടി​യെ​ന്ന്  നാ​ട്ടു​കാ​ര്‍

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ക​ല്‍​പ്പ​റ്റ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള പെ​രു​ന്ത​ട്ട​യി​ല്‍ ക​ടു​വ​യും പു​ലി​യും ഏ​റ്റു​മു​ട്ടി​യെ​ന്ന് നാ​ട്ടു​കാ​ര്‍. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ ഹെ​ല്‍​ത്ത് സെ​ന്‍ററി​നു സ​മീ​പം ഇന്നലെ രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സം​ഘ​ട്ട​ന​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​ര്‍ പ​റ​ഞ്ഞു. ഇ​ത് കു​റ​ച്ചു​നേ​രം നീ​ണ്ടു​നി​ന്ന​താ​യി അ​വ​ര്‍ പ​റ​യു​ന്നു. ഇ​ന്നു രാ​വി​ലെ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പു​ലി-​ക​ടു​വ ഏ​റ്റു​മു​ട്ട​ല്‍ സ്ഥി​രീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് വി​വ​രം. ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍ പ​രി​സ​ര​ത്ത് വ​ന്യ​മൃ​ഗ​ത്തി​ന്‍റെ രോ​മ​വും വി​സ​ര്‍​ജ്യ​വും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പു​ലി സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​മാ​ണ് തോ​ട്ടം മേ​ഖ​ല​യി​ലു​ള്ള പെ​രു​ന്ത​ട്ട. ഇ​വി​ടെ​നി​ന്നു ഏ​താ​നും കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ചു​ണ്ടേ​ലി​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ എ​ത്തി​യി​രു​ന്നു.

Read More

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം; കോ​ഴി​ക്കോ​ട് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു; 11 പേ​ര്‍ ചി​കി​ല്‍​സ​യി​ൽ;  ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി ശോ​ഭ​ന(56)​യാ​ണ് മ​രി​ച്ച​ത്.​ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണം സ്ഥ​രീ​ക​രി​ച്ച​ത്. രോ​ഗം ബാ​ധി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.​ഒ​രു​മാ​സ​ത്തി​നി​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രാ​ണ് അ​മീ​ബി​ക് മ​സ്തി​ഷ്ക​ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച​ത്.. വി​ദേ​ശ​ത്ത് നി​ന്നു​ൾ​പ്പെ​ടെ മ​രു​ന്നെ​ത്തി​ച്ച് രോ​ഗി​ക​ൾ​ക്ക് ന​ൽ​കു​ന്നു​ണ്ടെ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.​ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Read More

എ​ര​ഞ്ഞി​പ്പാ​ല​ത്തെ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; പ്ര​തിയെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും; സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി നി​ര്‍​ണാ​യ​കം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ല​ത്തെ പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി ബ​ഷീ​റു​ദീ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഓ​ണം ക​ഴി​ഞ്ഞ് ക​സ്റ്റ​ഡി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ആ​ത്മ​ഹ​ത്യ​ചെ​യ്ത ആ​യി​ഷ റ​ഷ​യു​ടെ ആ​ൺ​സു​ഹൃ​ത്താ​യ ബ​ഷീ​റു​ദീ​നെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം​ചു​മ​ത്തി ഇ​ന്ന​ല​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി ബ​ഷീ​റു​ദീ​നെ​തി​രേ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി നി​ർ​ണാ​യ​ക​മാ​ണ്. പെ​ൺ​കു​ട്ടി​യെ ആ​ൺ​സു​ഹൃ​ത്ത് ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു എ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ കൊ​ണ്ട് കാ​ൽ​മു​ട്ടു​ക​ൾ​ക്ക് അ​ടി​ക്കു​ക​യും ചാ​ർ​ജ​ർ കേ​ബി​ൾ ഉ​പ​യോ​ഗി​ച്ചു ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു​വെ​ന്നും സു​ഹൃ​ത്തു​ക്ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ൺ​സു​ഹൃ​ത്തി​ന്‍റെ വാ​ട​ക​വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​യി​ഷ ബ​ഷീ​റു​ദീ​ന് അ​യ​ച്ച വാ​ട്സാ​പ് ചാ​റ്റ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണം നീ ​ആ​യി​രി​ക്കും എ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. എ​ന്‍റെ സ​മാ​ധാ​നം ഇ​ല്ലാ​താ​ക്കി മാ​ന​സി​ക​മാ​യി നീ ​എ​ന്നെ ത​ക​ർ​ക്കാ​ൻ നോ​ക്കി​യെ​ന്നും പെ​ൺ​കു​ട്ടി അ​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ര​ണ്ടു വ​ർ​ഷ​മാ​യി…

Read More

വ​യ​നാ​ട് സ്വ​ദേ​ശി​യെ കോ​ഴി​ക്കോ​ട്ടു​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ സംഭവം; എ​ട്ടം​ഗസം​ഘം അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ന​ട​ക്കാ​വി​ല്‍​നി​ന്നു പു​ല​ര്‍​ച്ചെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ ക​ണ്ടെ​ത്തി. ക​ക്കാ​ടം​പൊ​യി​ലി​ലെ റി​സോ​ര്‍​ട്ടി​ല്‍ നി​ന്നാ​ണ് യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​എ​ട്ടം​ഗ​സം​ഘ​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം . വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി സ്വ​ദേ​ശി റ​ഹീ​സി​നെ​യാ​ണ് ഇ​ന്നോ​വ കാ​റി​ല്‍ എ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ന​ട​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള യു​വ​തി വി​ളി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് യു​വാ​വ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ സം​ഘം യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് എ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് സം​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തി​ല്‍ നി​ന്നാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​ന്നോ​വ കാ​റി​ന്‍റെ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. യു​വ​തി​യെ ഉ​പ​യോ​ഗി​ച്ച് റ​ഹീ​സി​ന്‍റെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.…

Read More

പാ​റ​ക​ൾ അ​ട​ര്‍​ന്നു​വീ​ഴാ​ൻ സാ​ധ്യ​ത: ചു​ര​ത്തി​ല്‍ ഗ​താ​ഗ​തം വൈ​കും

 കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ലെ മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ര്‍​ന്ന് അ​ട​ച്ച ചു​രം റോ​ഡ് നി​ല​വി​ല്‍ പൂ​ര്‍​ണ​മാ​യി തു​റ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍. ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ച്ച് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷം മാ​ത്ര​മേ റോ​ഡ് പൂ​ര്‍​ണ​ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ക്കു​ക​യു​ള്ളു​വെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ന്‍ അ​റി​യി​ച്ചു. ചു​ര​ത്തി​ലെ ഒ​മ്പ​താം വ​ള​വി​ല്‍ അ​പ​ക​ട​സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍ ഇ​ന്ന് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. മ​ഴ ശ​ക്ത​മാ​യി പെ​യ്യു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ഴ കു​റ​യു​ന്ന സ​മ​യ​ത്ത് മാ​ത്ര​മേ ഒ​റ്റ​ലൈ​നാ​യി വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ എ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​ല​വി​ല്‍ ഒ​റ്റ​ലൈ​നാ​യി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​യി​രു​ന്നു. റോ​ഡി​ന്‍റെ താ​മ​ര​ശേ​രി, വ​യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വ​രു​ത്താ​നും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത​യോ​ടെ​യും വേ​ഗ​ത കു​റ​ച്ചും സ​ഞ്ച​രി​ക്ക​ണം.ഇ​തു​വ​ഴി​യു​ള്ള അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു. വ​യ​നാ​ട്ടി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഭാ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ള്‍ കു​റ്റ്യാ​ടി, നാ​ടു​കാ​ണി…

Read More

സ​തീ​ശ​ന്‍റെ ബോം​ബ്, അ​ത് വ​രാ​ൻ പോ​കു​ന്ന​തേയുള്ളൂ; രാ​ഹു​ൽ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. മു​കേ​ഷി​നെ ര​ണ്ടു ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​പ്പി​ച്ച ആ​ളാ​ണ് മു​ഖ്യ​മ​ന്ത്രി. രാ​ഹു​ലി​നെ ഞ​ങ്ങ​ൾ സ​സ്പെ​ൻ​ഡ് ചെ​യ്തു. ബാ​ക്കി കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി​യും പോ​ലീ​സു​മാ​ണെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വാ​യി​ച്ച ആ​ളാ​ണ് മു​ഖ്യ​മ​ന്ത്രി. കേ​ര​ള രാ​ഷ്ട്രീ​യം എ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ലേ​ക്ക് പോ​ക​രു​ത്. ആ​രൊ​ക്കെ എ​വി​ടെ​യൊ​ക്കെ മ​തി​ല് ചാ​ടി എ​ന്ന് ച​ർ​ച്ച ന​ട​ക്കു​ന്ന​ത് ഭൂ​ഷ​ണ​മ​ല്ല. പാ​ല​ക്കാ​ട് ജ​ന​ങ്ങ​ൾ എ​ന്തു ചി​ന്തി​ക്കു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു. ഇ​ത്ത​ര​ക്കാ​രാ​ണ് ത​ങ്ങ​ൾ​ക്കി​ട​യി​ൽ മ​ത്സ​രി​ച്ച​ത് എ​ന്ന് അ​വ​ർ ചി​ന്തി​ക്ക​ല്ലേ. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ രാ​ഷ്ട്രീ​യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ല.​കൃ​ഷ്ണ​കു​മാ​റി​ന് എ​തി​രാ​യ ആ​രോ​പ​ണം സ​തീ​ശ​ന്‍റെ ബോം​ബ് അ​ല്ല. സ​തീ​ശ​ന്‍റെ ബോം​ബ് ഇ​ത്ത​രം ചീ​ള് കേ​സ് അ​ല്ല. അ​ത് വ​രാ​ൻ പോ​കു​ന്ന​തെ ഉ​ള്ളൂ​വെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

Read More

ല​ഹ​രി​മ​ര​ണം: യു​വാ​വി​നെ ച​വി​ട്ടി​ത്താ​ഴ്ത്തി​യ സ​രോ​വ​ര​ത്ത് ഇ​ന്നു തെ​ളി​വെ​ടു​പ്പ്

കോ​ഴി​ക്കോ​ട്: വെ​സ്റ്റ്ഹി​ല്‍ ചു​ങ്കം സ്വ​ദേ​ശി വേ​ല​ത്തി​പ​ടി​ക്ക​ല്‍ വി​ജി​ലി​ന്‍റെ മൃ​ത​ദേ​ഹം ച​വി​ട്ടി​ത്താ​ഴ്ത്തി​യ സ​രോ​വ​ര​ത്തെ ക​ണ്ട​ല്‍​ക്കാ​ടി​ല്‍ പോ​ലീ​സ് ഇ​ന്ന് പ്ര​തി​ക​ളെ എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കും.​ക​ണ്ട​ല്‍​ക്കാ​ടി​നു​ള്ളി​ലെ ച​തു​പ്പി​ലാ​ണ് മൃ​ത​ദേ​ഹം താ​ഴ്ത്തി​യ​ത്. ഇ​ന്ന് പ്ര​തി​ക​ളെ നേ​രി​ട്ടു സ്ഥ​ല​ത്തെ​ത്തി​ച്ച് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ഈ ​സ്ഥ​ലം പ്ര​തി​ക​ള്‍ പോ​ലീ​സി​ന് കാ​ണി​ച്ചു ന​ല്‍​കി​യി​രു​ന്നു. വി​ജി​ലി​ന്‍റെ ബൈ​ക്കും മൊ​ബൈ​ല്‍ ഫോ​ണും ക​ല്ലാ​യ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഉ​പേ​ക്ഷി​ച്ചു​വെ​ന്നാ​ണ് മൊ​ഴി. പ്ര​തി​ക​ളെ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. സ്‌​റ്റേ​ഷ​നി​ല്‍​നി​ന്ന് ബൈ​ക്ക് ക​ണ്ടെ​ടു​ത്തു.​മൊ​ബൈ​ല്‍ ഫോ​ണ്‍ കി​ട്ടി​യി​ല്ല. വി​ജി​ലി​ന്‍റെ കോ​ള്‍ റെ​ക്കോ​ര്‍​ഡു​ക​ള്‍ ഡി​ലീ​റ്റ് ചെ​യ്ത​ശേ​ഷ​മാ​ണ് ഫോ​ണ്‍ വ​ലി​ച്ച​റി​ഞ്ഞ​ത്. അ​റ​സ്റ്റി​ലാ​യ എ​ര​ഞ്ഞി​പ്പാ​ലം വാ​ഴ​ത്തി​രു​ത്തി കൊ​ള​ങ്ങ​ര​ക​ണ്ടി മീ​ത്ത​ല്‍ കെ.​കെ. നി​ഖി​ല്‍ (35), വേ​ങ്ങേ​രി ത​ട​മ്പാ​ട്ടു​താ​ഴം ചെ​ന്നി​യാം​പൊ​യി​ല്‍ വീ​ട്ടി​ല്‍ എ​സ്. ദീ​പേ​ഷ് (37) എ​ന്നി​വ​രെ കോ​ട​തി മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് എ​ല​ത്തൂ​ര്‍ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഒ​ളി​വി​ലു​ള്ള വി​ജി​ലി​ന്‍റെ മ​റ്റൊ​രു സു​ഹൃ​ത്താ​യ പൂ​വാ​ട്ടു​പ​റ​മ്പ് സ്വ​ദേ​ശി ര​ഞ്ജി​ത്തി(31)​നാ​യി…

Read More

ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നി​ടെ മ​രി​ച്ച യു​വാ​വി​നെ കു​ഴി​ച്ചി​ട്ട കേ​സ്; അ​സ്ഥി ക​ട​ലി​ൽ ഒ​ഴു​ക്കി​യ​താ​യി പ്ര​തി​ക​ളു​ടെ മൊ​ഴി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് അ​മി​ത അ​ള​വി​ൽ ല​ഹ​രി കു​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്ന് മ​രി​ച്ച യു​വാ​വി​നെ കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ കൂ​ടു​ത​ൽ മൊ​ഴി പു​റ​ത്ത്. എ​ല​ത്തൂ​ര്‍ വെ​സ്റ്റ് ഹി​ൽ ചു​ങ്കം സ്വ​ദേ​ശി​യാ​യ വി​ജി​ലി​ന്‍റെ മൃ​ത​ദേ​ഹം ച​തു​പ്പി​ൽ താ​ഴ്ത്തി എ​ട്ടു മാ​സ​ത്തി​നു​ശേ​ഷം അ​സ്ഥി ക​ട​ലി​ൽ ഒ​ഴു​ക്കി​യ​താ​യി പ്ര​തി​ക​ൾ മൊ​ഴി ന​ൽ​കി. വി​ജി​ലി​ന്‍റെ ബൈ​ക്ക് ക​ല്ലാ​യി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ സ​മീ​പം ഉ​പേ​ക്ഷി​ച്ച​താ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മ​ന​സി​ലാ​യി.​ഇ​ത് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.​വി​ജി​ലി​ന്‍റെ മ​ര​ണ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി നി​ഖി​ൽ, വേ​ങ്ങേ​രി സ്വ​ദേ​ശി ദീ​പേ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 2019ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​മി​ത അ​ള​വി​ൽ ല​ഹ​രി മ​രു​ന്ന് ന​ൽ​കി​യ​തി​നെത്തു​ട​ർ​ന്ന് വി​ജി​ൽ ബോ​ധ​ര​ഹി​ത​നാ​യ​പ്പോ​ൾ കു​ഴി​ച്ചി​ടു​ക​യാ​യി​രു​ന്നു. സ​രോ​വ​രം പാ​ർ​ക്കി​ൽ കു​ഴി​ച്ചി​ട്ട​താ​ണെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പി​ടി​യി​ലാ​യ യു​വാ​ക്ക​ൾ മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത് . യു​വാ​വി​നെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്.​ വി​ജി​ലി​നൊ​പ്പം മു​ന്‍​പ് വ​യ​റിം​ഗ് ജോ​ലി ചെ​യ്ത​വ​രാ​യി​രു​ന്നു പ്ര​തി​ക​ള്‍.​…

Read More

താമരശേരിയിൽ വ​ന്‍ മ​യ​ക്കു​മ​രു​ന്നുവേ​ട്ട, പി​ടി​ച്ചെ​ടു​ത്ത​ത് 55 ഗ്രാം ​എം​ഡി​എം​എ; പി​ന്നി​ല്‍ വ​ൻസം​ഘ​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ല്‍ വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. സം​സ്ഥ​ന​ത്തു​ട​നീ​ളം മ​യ​ക്കു​മ​രു​ന്നു​വി​ല്‍​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​താ​മ​ര​ശ്ശേ​രി അ​മ്പാ​യ​ത്തോ​ട് അ​ൽ ഷാ​ജ് (29), സു​ഹൃ​ത്തും കൂ​ട്ടാ​ളി​യു​മാ​യ താ​മ​ര​ശേ​രി ചു​ട​ല​മു​ക്ക് അ​രേ​റ്റും ചാ​ലി​ൽ ബാ​സി​ത് (30) എ​ന്നി​വ​രെ​യാ​ണ് 55 ഗ്രാം ​എം​ഡി എം ​എ സ​ഹി​തം പോ​ലീ​സ് ഇ​ന്ന​ലെ രാ​ത്രി താ​മ​ര​ശ്ശേ​രി പു​തി​യ പു​തി​യ സ്റ്റാ​ന്‍​ഡി​ന് സ​മീ​പം വ​ച്ച് പി​ടി​കൂ​ടി​യ​ത്.​ മ​ല​യോ​ര​ത്തു​ള്‍​പ്പെ​ടെ സ​മീ​പ​കാ​ല​ത്ത് മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന വ​ര്‍​ധി​ച്ച​തി​ന് കാ​ര​ണം ഇ​വ​രു​ടെ സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. യു​വ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​വ​രു​ടെ സം​ഘ​ത്തി​ലു​ണ്ട്. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ല​ഹ​രി വേ​ട്ട​യാ​ണി​ത്.​ഇ​വ​രെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും മം​ഗ​ലാ​പു​ര​ത്തു​നി​ന്നും വ​ലി​യ തോ​തി​ല്‍ എം​ഡി​എം​എ ഇ​വ​ര്‍ സ​മീ​പ​കാ​ല​ത്താ​യി കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്ത​ല്‍

Read More