കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദേശവുമായി രംഗത്തെത്തിയതോടെ കോഴിക്കോടും ഭീതിയില്‍. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്ന കോഴിക്കോട് ജില്ലയില്‍ കൊറോണ മുന്നറിയിപ്പ് കൂടി വന്നതോടെ ജനങ്ങള്‍ ആശങ്കയിലാണ്. ജില്ലയില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 147 പേരാണ് നിരീക്ഷണത്തിലുള്ളത്. ഈ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന് സജീവമായി രംഗത്തുണ്ട്. ഇന്നലെ സര്‍ക്കാറിന്റെ ജാഗ്രതാ നിര്‍ദേശം വന്നതോടെ തന്നെ നഗരത്തിലെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ട്. ഇന്ന് രാവിലെ പതിവായുള്ള തിരക്ക് അനുഭവപ്പെട്ടിട്ടില്ല. സ്്കൂളുകളും കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിംഗ് സെന്ററുകളും തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ ബസുകളിലും തിരക്ക് കുറവാണ്. പല റൂട്ടുകളിലും നാമമാത്രമായ യാത്രക്കാര്‍ മാത്രമായിരുന്നുള്ളത്. യാത്രക്കാര്‍ കുറഞ്ഞതോടെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നാണ് സ്വകാര്യ ബസുകാര് പറയുന്നത്. ചില പിഎസ് സി കോച്ചിംഗ് സെന്ററുകള്‍ ഇന്നലെ വൈകിട്ട് വരെ…
Read MoreCategory: Kozhikode
പക്ഷിപ്പനി! 1266 പക്ഷികളെ കൂടി കൊന്നു; 859 മുട്ടകളും 102.66 കിഗ്രാം തീറ്റയും നശിപ്പിച്ചു; പരിശോധനയ്ക്ക് പോലീസ് സഹായം
കോഴിക്കോട്: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിലെ 1266 പക്ഷികളെ കൂടി ഇന്നലെ കൊന്നു. 859 മുട്ടകളും 102.66 കിഗ്രാം തീറ്റയും നശിപ്പിച്ചു. 169 വീടുകളിലാണ് ദ്രുതകര്‍മ്മ സേന ഇന്നലെ സന്ദര്‍ശനം നടത്തിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ പങ്കാളികളാവുകയും സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു പറഞ്ഞു. വേങ്ങേരി പ്രദേശത്തെ ഒരു കൂട്ടമാളുകള്‍ ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയിരുന്നു. പക്ഷികള്‍ക്ക് രോഗമില്ലെന്നു പറഞ്ഞാണ് പ്രദേശവാസികള്‍ ദ്രുത കര്‍മസേനയെ തടഞ്ഞത്. ഇന്നു മുതല്‍ വാര്‍ഡ് കൗണ്‍സിലറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും ഒരു പോലീസ് ഓഫീസറും ഓരോ ഗ്രൂപ്പിനൊപ്പവുമുണ്ടാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് കളക്ടര്‍ പറഞ്ഞു. രോഗബാധിത പ്രദേശത്തു നിന്നും മാറ്റിയ പക്ഷികളെ ഇന്ന് പോലീസ് അകമ്പടിയോടെ ദ്രുതകര്‍മ്മസേന അവിടെയെത്തി ഏറ്റെടുത്ത് നശിപ്പിക്കും. ഇത്തരത്തില്‍ പക്ഷികളെ ഒളിച്ചുവെക്കുകയോ…
Read Moreകോഴിക്കോട് നഗരത്തില്‍ കൊറോണ-പക്ഷിപനി ഭീതിയില്‍! കൗണ്‍സിലര്‍മാര്‍ ദുബായില്‍ വിനോദയാത്രയ്ക്ക് പോയെന്ന് ആരോപണം; കൗൺസിലർമാർ സഹകരിക്കുന്നില്ലെന്ന് കളക്ടർ
കോഴിക്കോട്: നഗരത്തിൽ കൊറോണ-പക്ഷിപനി ഭീതി തുടരുന്നതിനിടെ നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനടക്കം ആറ് ഭരണപക്ഷ കൗൺസിലർമാർ ദുബായിൽ വിനോദയാത്രയ്ക്ക് പോയതായി ആരോപണം. കൗൺസിലിനെ അറിയിക്കാതെയും മേയറുടെ അനുമതി ഇല്ലാതെയുമാണ് കെ.വി. ബാബുരാജ് , ആരോഗ്യ കമ്മിറ്റിയംഗങ്ങളായ മുല്ലവീട്ടിൽ മൊയ്തീൻകോയ, വി.ടി.സത്യൻ, പി.ബിജുലാൽ എന്നിവരും വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.രാധാകൃഷ്ണൻ മാസ്റ്റർ. എം.പി. സുരേഷ് എന്നീ ആറുപേർ വിനോദയാത്രയ്ക്ക് പോയതെന്ന് യുഡിഎഫിലെ സയ്യിദ് മുഹമ്മദ് ഷമീൽ ആരോപിച്ചു. യാത്രയുടെ കാര്യം അജണ്ടയിൽ ഉൾപ്പെടുത്താത്തതിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ തന്റെ അനുമതിയോടെയാണ് ഇവർ യാത്ര പുറപ്പെട്ടതെന്ന് മേയർ മറുപടി നൽകി. കൗൺസിലർമാർ സഹകരിക്കുന്നില്ലെന്ന് കളക്ടർ കോഴിക്കോട്: പക്ഷിപനി മുൻകരുതലിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വളർത്തുപക്ഷികളെ നശിപ്പിക്കുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട വാർഡ് കൗൺസിലർമാർ സഹകരിക്കുന്നില്ലെന്ന് ജില്ലാ കളക്ടറുടെ പരാതി. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ്…
Read Moreകോഴിയില്ല, ആടുമാടുകൾക്കു വില കൂടുമെന്ന് ആശങ്ക; ഒരു കാരണവശാലും വർധിപ്പിക്കില്ലെന്ന് വിൽപ്പനക്കാരുടെ സംഘടന
മുക്കം: ജില്ലയിൽ കൊടിയത്തൂരിലും വേങ്ങേരിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആടുമാടുകൾക്കു വില കൂടുമെന്ന് ആശങ്ക. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കടകൾ അടഞ്ഞുകിടക്കുയാണ്. കോഴി, കാട എന്നിവയുടെ ഇറച്ചി കഴിക്കുന്നതിൽ നിന്ന് ജനങ്ങൾ പിന്തിരിയുകയും ചെയ്തതോടെ മാട്ടിറച്ചിക്ക് വില കൂടുമെന്ന അഭ്യൂഹം പരന്നിട്ടുണ്ട്. എന്നാൽ ഇത്തരമൊരു അവസ്ഥയിൽ ജനങ്ങളുടെ ഭീതി മുതലെടുത്ത് മാട്ടിറച്ചിയുടെ വില വർധിപ്പിക്കില്ലെന്ന് വിൽപ്പനക്കാരുടെ സംഘടന വ്യക്തമാക്കി. നിലവിൽ കിലോയ്ക്ക് 280 രൂപയാണ് മാട്ടിറച്ചിയുടെ വില. നിലവിലുള്ള സാഹചര്യത്തിൽ ഒരു കാരണവശാലും വർധിപ്പിക്കില്ലെന്ന് മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ തിരുവമ്പാടി യൂണിറ്റ് തീരുമാനമെടുത്തിട്ടുണ്ടെന്നും പ്രസ്തുത തീരുമാനം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും ജില്ലയിലാകെ നടപ്പാക്കുമെന്നും അസോസിയേഷൻ തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. സുന്ദരൻ പറഞ്ഞു.
Read Moreഇതര സംസ്ഥാന ബാലികയെ സ്ത്രീയും യുവാവും ചേര്‍ന്ന് പീഡിപ്പിച്ചു; നിരവധി പേർ കുട്ടിയെ ചൂഷണം ചെയ്തതായി സൂചന; സംഭവം കോട്ടക്കൽ
കോട്ടക്കൽ: ഇതര സംസ്ഥാന ബാലികയെ ക്വാർട്ടേഴ്സിൽ താമസിപ്പിച്ച് പീഡിപ്പിച്ചതായി പരാതി. നാലു ദിവസം മുന്‍പ് 12 വയസുള്ള ബാലികയെ ആസാം സ്വദേശികളായ സ്ത്രീയും യുവാവും ചേർന്നാണ് നാട് കാണിക്കാനാണെന്ന പേരിൽ ക്വാർട്ടേഴ്സിൽ എത്തിച്ചത്. ഇതിനിടെ നിരവധി പേർ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് സൂചന. കോട്ടക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്വകാര്യ ക്വാർട്ടേഴ്സിലാണ് കുട്ടിയെ താമസിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ടു ചിലർ പോലീസ് നിരീക്ഷണത്തിലാണ്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നു ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയെ രക്ഷിച്ചത്. തുടർന്നു കേസ് പോലീസിനു കൈമാറി. ഇതുസംബന്ധിച്ചു കണ്ടാലറിയാവുന്ന ആളുകൾക്കെതിരെ കുട്ടി മൊഴി നൽകിയിട്ടുണ്ട്. പോലീസ് ഏതാനും പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരികയാണ്. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിരിക്കുകയാണ്. പരിശോധനക്ക് ചൈൽഡ് ലൈൻ ജില്ലാ കോ-ഓർഡിനേറ്റർ അൻവർ കാരക്കാടൻ, മുഹ്സിൻ…
Read Moreകണ്ണൂർ ഗവ. മെഡിക്കൽ കോളജിൽനിന്നും ഇറങ്ങിയോടി; വാഹനമിടിച്ച് പരിക്കേറ്റ ബിഹാർ സ്വദേശി മരിച്ചു
പരിയാരം: മെഡിക്കല്‍ കോളജില്‍ നിന്നും മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് ഇറങ്ങിയോടി വാഹനമിടിച്ച് പരിക്കേറ്റ ബിഹാര്‍ സ്വദേശി മരിച്ചു. പീതാംബര്‍ ഘനശ്യം ബഹ്റ(49) എന്നയാളാണ് ഇന്നലെ രാത്രി പത്തോടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരമാണ് അലക്യംപാലത്തിനു സമീപം അക്രമാസക്തനായി കണ്ട ഇയാളെ നാട്ടുകാര്‍ വിവരമറിയിച്ചത് പ്രകാരം എത്തിയ പരിയാരം പോലീസ് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അല്‍പ്പസമയത്തിനകം തന്നെ ഇയാള്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലില്‍ പീതാംബറിനെ കണ്ടെത്തിയെങ്കിലും കുറുമാത്തൂരില്‍ ഒരു സുഹൃത്ത് താമസിക്കുന്നുണ്ടെന്നും അവിടെയെത്താനുളള വണ്ടിക്കൂലി തന്നാല്‍ മതിയെന്നും പറഞ്ഞതിനെ തുടര്‍ന്ന് പോലിസ് ഇയാള്‍ക്ക് പണം നല്കി വിട്ടയച്ചു. ബസില്‍ കയറാതെ തളിപ്പറമ്പ് ഭാഗത്തേക്ക് നടന്നു പോയ പീതാംബറിനെ ഇന്നലെ പുലര്‍ച്ചെയാണ് ദേശീയപാതയില്‍ ഏമ്പേറ്റില്‍ വാഹനമിടിച്ച് പരിക്കേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. അപകടത്തില്‍ ആന്തരിക…
Read Moreലോണ്‍ അടച്ചില്ലെങ്കിൽ വീടു സ്ഥലവും ഉണ്ടാകില്ല! ബാങ്ക് വായ്പ എടുത്ത ഇടപാടുകാരനെ ഭാര്യയുടെ മുൻപിൽ വെച്ച് ഭീഷണിപ്പെടുത്തി; സംഭവം മാനന്തവാടിയില്‍
മാനന്തവാടി: വായ്പ എടുത്തതിന്റെ പേരിൽ ഒരു ഭാഗത്ത് ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ട് പോകുന്പോൾ വായ്പ എടുത്ത് ഒരു വർഷം തികയും മുൻപെ ഇടപാടുകാരെന്റെ വീട്ടിൽ പുലർച്ചെ എത്തി ഭീഷണി പെടുത്തിയതായി പരാതി. മാനന്തവാടിയിലെ ജില്ലാ സഹകരണ ബാങ്ക് സായാഹ്ന ശാഖയിലെ ജീവനക്കാരനെതിരെ തോണിച്ചാൽ സ്വദേശി രാജേഷാണ് മാനന്തവാടി പോലീസിൽ പരാതി നൽകിയത്. എന്നാൽ ഭീഷണിപ്പെടുത്തി എന്നത് തെറ്റായ പരാതിയാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. തോണിച്ചാൽ സ്വദേശിയായ രാജേഷ് 2019 ജൂണ്‍ മാസം മാനന്തവാടിയിലെ ജില്ലാ സഹകരണ ബാങ്കിൽ നിന്നും ഒരു ലക്ഷത്തി അന്‍പതിനായിരം രൂപ വായ്പ എടുത്തിരുന്നു. ഏഴ് വർഷത്തെ കാലാവധിക്കാണ് വായ്പ എടുത്തത്. കഴിഞ്ഞ ദിവസം രാവിലെ ആറോടെ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ രാജേഷിന്റെ വീട്ടിലെത്തി ലോണ്‍ തിരിച്ചടക്കാൻ ആവശ്യപ്പെടുകയും അടച്ചില്ലെങ്കിൽ വീടു സ്ഥലവും ഉണ്ടാകില്ലെന്നും ഭാര്യയുടെ മുൻപിൽ വെച്ച് ഭീഷണിപ്പെടുത്തിയതായും രാജേഷ് പരാതിയിൽ…
Read Moreപഞ്ചായത്തഗം അപമര്യദയായി പെരുമാറി; വനിത അംഗത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം പനമരത്ത്
പനമരം: പഞ്ചായത്തഗം അപമര്യദയായി പെരുമാറി വനിത അംഗത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം പഞ്ചായത്തിലെ ഭരണകക്ഷി അംഗം അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ദേഹാസ്വസ്ഥ്യം ഉണ്ടായ പ്രതിപക്ഷ വനിത അംഗത്തെ സിഎച്ച്സിയിൽ പ്രവേശിപ്പിച്ചു. യുഡിഎഫ് ചെറുകാട്ടൂർ വാർഡ് അംഗമായ ലിസി പത്രോസ് (48) ആണ് ചികിത്സ തേടിയത്. പ്രളയ ദുരിതശ്വാസവുമായി ബന്ധപ്പെട്ട് തർക്കത്തെത്തുടർന്നാണ് വനിത അംഗത്തിന് ദേഹാസ്വസ്ഥ്യം ഉണ്ടായത്. പ്രളയ സഹായം കിട്ടാത്തതുമായി ബന്ധപ്പെട്ട് എം.എ. ചാക്കോയും ലിസി പത്രോസും തമ്മിലുള്ള തർക്കമാണ് സംഭവത്തിന് തുടക്കം. കുഴഞ്ഞു വീണ അംഗത്തെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. അംഗത്തിന് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ലിസി പോലീസിൽ പരാതി നൽകി. അപമര്യദയായി ഒരു സംസാരവും ഉണ്ടായിട്ടില്ലെന്ന് പഞ്ചായത്തംഗം എം.എ ചാക്കോ പറഞ്ഞു. പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ 10000 രൂപ കിട്ടാത്തവരുടെ വിഷയത്തിൽ ഇടപെടുകയും ലിസ്റ്റ് വാർഡ് അംഗത്തിന്റെ…
Read Moreകോവിഡ് 19: കോഴിക്കോട് ജില്ലയില്‍ 86 പേര് നിരീക്ഷണത്തില്‍; വീടുകളിലെ നിരീക്ഷണം ശക്തമാക്കി
കോഴിക്കോട്: കേരളത്തില്‍ പത്തനംതിട്ടയിലും എറണാകുളത്തും വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് ബാധിതരാജ്യങ്ങളില്‍ നിന്ന് എത്തിയവരുടെ വീടുകളില്‍ നിരീക്ഷണം ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. കൊവിഡ് ബാധിതരാജ്യങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും ആരോഗ്യവകുപ്പുദ്യോഗസ്ഥരെ അറിയിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ആശുപത്രിയില്‍ എത്തിക്കുവാന്‍ ആരോഗ്യവകുപ്പ് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായും അറിയിച്ചു. ജില്ലയില്‍ പുതുതായി 26 പേര് ഉള്‍പ്പെടെ ആകെ 86 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ ആറുപേര്‍ ഐസോലേഷന് വാര്‍ഡില്‍ ചികിത്സയിലാണ്. നാലുപേര്‍ ബീച്ച് ആശുപത്രിയിലും രണ്ട് പേര് മെഡിക്കല്‍ കോളേജിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഒരാളെ ഡിസ്ചാര്ജ്ചെയ്യുകയും ബീച്ച് ആശുപത്രിയില്‍ രണ്ടുപേരെ പുതുതായി പ്രവേശിപ്പിക്കുകയും ചെയ്തു. പുതുതായി മൂന്ന് സ്രവ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്നലെ ലഭിച്ച രണ്ട് സാംപിളുകളുടെ ഫലവും നെഗറ്റീവ് ആണ്. ഇതോടെ…
Read Moreകോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ മുക്കത്ത് വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തി; ആശങ്കയിൽ ജനങ്ങൾ
മുക്കം: കാരശേരി പഞ്ചായത്തിലെ കാരമൂലയിൽ വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തി. കാരമൂല സുബുലുൽ ഹുദാ മദ്രസയുടെ മുൻപിലെ മരത്തിൽ താമസിക്കുന്ന വവ്വാലുകളെയാണ് ഇന്ന് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്. കാരശേരിയുടെ സമീപ പ്ചായത്തായ കൊടിയത്തൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്. വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും ഉണ്ട്. ആരോഗ്യ വകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ടങ്കിലും അവരാരും എത്തിയിട്ടില്ലന്നും പരാതിയുണ്ട്. നാട്ടുകാരോട് തന്നെ സംസ്കരിക്കാൻ നിർദേശിക്കുകയായിരുന്നു. ഇത് പ്രതിഷേധത്തിനും കാരണമായി. സംഭവം പക്ഷിപ്പനി ആണോ എന്ന് പരിശോധിച്ച് ആശങ്ക അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൊടിയത്തൂരിൽ അടക്കം പക്ഷിപ്പനി പകർന്നത് ദേശാടനപ്പക്ഷികളിലൂടെ ആണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും. നിപ്പ വൈറസടക്കം പകർന്നത് വവ്വാലുകളിൽ നിന്നായിരുന്നു.
Read More