ലോ​ണ്‍ അ​ട​ച്ചി​ല്ലെ​ങ്കി​ൽ വീ​ടു സ്ഥ​ല​വും ഉ​ണ്ടാ​കി​ല്ല! ബാ​ങ്ക് വാ​യ്പ എ​ടു​ത്ത ഇ​ട​പാ​ടു​കാ​ര​നെ ഭാ​ര്യ​യു​ടെ മു​ൻ​പി​ൽ വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​; സംഭവം മാനന്തവാടിയില്‍

മാ​ന​ന്ത​വാ​ടി: വാ​യ്പ എ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ ഒ​രു ഭാ​ഗ​ത്ത് ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി ബാ​ങ്കു​ക​ൾ മു​ന്നോ​ട്ട് പോ​കു​ന്പോ​ൾ വാ​യ്പ എ​ടു​ത്ത് ഒ​രു വ​ർ​ഷം തി​ക​യും മു​ൻ​പെ ഇ​ട​പാ​ടു​കാ​രെ​ന്‍റെ വീ​ട്ടി​ൽ പു​ല​ർ​ച്ചെ എ​ത്തി ഭീ​ഷ​ണി പെ​ടു​ത്തി​യ​താ​യി പ​രാ​തി.

മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് സാ​യാ​ഹ്ന ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​നെ​തി​രെ തോ​ണി​ച്ചാ​ൽ സ്വ​ദേ​ശി രാ​ജേ​ഷാ​ണ് മാ​ന​ന്ത​വാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്ന​ത് തെ​റ്റാ​യ പ​രാ​തി​യാ​ണെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തോ​ണി​ച്ചാ​ൽ സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് 2019 ജൂ​ണ്‍ മാ​സം മാ​ന​ന്ത​വാ​ടി​യി​ലെ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നും ഒ​രു ല​ക്ഷ​ത്തി അ​ന്പ​തി​നാ​യി​രം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു. ഏ​ഴ് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​ക്കാ​ണ് വാ​യ്പ എ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ആ​റോ​ടെ ബാ​ങ്കി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി ലോ​ണ്‍ തി​രി​ച്ച​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും അ​ട​ച്ചി​ല്ലെ​ങ്കി​ൽ വീ​ടു സ്ഥ​ല​വും ഉ​ണ്ടാ​കി​ല്ലെ​ന്നും ഭാ​ര്യ​യു​ടെ മു​ൻ​പി​ൽ വെ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും രാ​ജേ​ഷ് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​തേ സ​മ​യം മാ​സ​ത​വ​ണ വ്യ​വ​സ്ഥ​യി​ലാ​ണ് രാ​ജേ​ഷ് വാ​യ്പ എ​ടു​ത്ത​തെ​ന്നും അ​ട​വ് മു​ട​ങ്ങി​യ​താ​ണ് രാ​ജേ​ഷി​നെ അ​ന്വേ​ഷി​ച്ച് രാ​വി​ലെ എ​ട്ടോ​ടെ വീ​ട്ടി​ൽ പോ​യ​തെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment