കോഴിക്കോട്: കാക്കൂരിൽ കൊറോണ ബാധയേക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊറോണ ബാധയേക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിന് വന്നതിനു ശേഷവും ഇയാൾ ഇത്തരം വാർത്തകൾ വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Read MoreCategory: Kozhikode
സ്വർണയില ജനുസിൽപ്പെട്ടതാണ് സൊണറില്ല സുൽഫി! വയനാട്ടിൽ പുതിയ ഇനം സസ്യം കണ്ടെത്തി
കൽപ്പറ്റ: പശ്ചിമഘട്ടത്തിലെ നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമായ മേപ്പാടി കാട്ടിമട്ടം തൊള്ളായിരത്തിൽ പുതിയ ഇനം സസ്യം കണ്ടെത്തി. സൊണറില്ല ജനുസിൽപ്പെടുന്ന സസ്യമാണ് ഡോ.എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തൂർവയൽ ഗവേഷണനിലയത്തിലെ പിച്ചൻ എം. സലിം, ആലപ്പുഴ സനാതനധർമ കോളജിലെ സസ്യശാസ്ത്രം അധ്യാപകൻ ഡോ.ജോസ് മാത്യു, കേരള വനം ഗവേഷണ കേന്ദ്രത്തിലെ ഡോ.ഹൃത്വിക് എന്നിവരടങ്ങുന്ന സംഘം കണ്ടെത്തിയത്. സൊണറില്ല സുൽഫി എന്നു പേരിട്ട സസ്യത്തെ സംബന്ധിച്ച പ്രബന്ധം അന്താരാഷ്ട്ര സയൻസ് ജേണലായ ഫൈറ്റോ ടാക്സയുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. സ്വർണയില ജനുസിൽപ്പെട്ടതാണ് സൊണറില്ല സുൽഫി. ശാഖകളായി പിരിയുന്ന പൂങ്കുലയാണ് ഈ ജനുസിലുള്ള മറ്റു സസ്യങ്ങളിൽനിന്നു സൊണറില്ല സുൽഫിയെ വ്യത്യസ്തമാക്കുന്നത്. മഴക്കാലങ്ങളിൽ അരുവികളോടുചേർന്നുള്ള പാറക്കെട്ടുകളിൽ പറ്റിവളരുന്ന സസ്യത്തിനു മാംസളമായ കിഴങ്ങും മനോഹരമായ ഇലകളും പൂക്കളും ഉണ്ടാവും. ഏകദേശം നാലുമാസമാണ് ആയുർദൈർഘ്യം. വർഷങ്ങൾ നീണ്ട നിരീക്ഷണത്തിൽ പ്രദേശത്തു 55 സൊണറില്ല സുൽഫി സസ്യങ്ങളെ മാത്രമാണ്…
Read Moreഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ്! ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി റിമാൻഡിൽ
മുക്കം: ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായി ജാമ്യത്തിലിറങ്ങി മുങ്ങി കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു. പന്നിക്കോട് സ്വദേശി പട്ടര് കുഴി വിഷ്ണുവാണ് സിനിമാ സ്റൈലിൽ പോലീസ് നടത്തിയ നീക്കത്തിൽ കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ ജില്ല സെഷൻസ് കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2016ൽ ഭാര്യ ദീപ്തിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ വിഷ്ണു ഏഴ് മാസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. മൂന്ന് വർഷക്കാലം പോലീസിന്റെ കണ്ണ് വെട്ടിച്ച് നടന്ന പ്രതിയെ ചേന്ദമംഗല്ലൂരിലെ ബാർബർ ഷോപ്പിൽ വെച്ചാണ് പോലീസ് പിടികൂടിയത്. മുടിയും മീശയുമെല്ലാം വടിച്ച് ശരീരത്തിൽ രൂപമാറ്റം വരുത്തി പാലക്കാട് വഴി കർണ്ണാടകയിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ പ്രദീപിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം…
Read Moreമാസങ്ങളായി ഒരു തെരുവുനായ ഇവിടെയുണ്ട്! സിവിൽ സ്റ്റേഷനിലെ പട്ടി കടിക്കില്ലെന്നു ജീവനക്കാർ; ഭയപ്പാടിൽ സന്ദർശകർ
പേരാമ്പ്ര: പേരാമ്പ്ര സിവിൽ സ്റ്റേഷൻ പ്രവേശന കവാടത്തിനരികിൽ കിടക്കുന്ന തെരുവുനായ ആരെയും കടിക്കില്ലെന്നാണു സർക്കാർ ജീവനക്കാർ പറയുന്നത്. മാസങ്ങളായി ഒരു തെരുവുനായ ഇവിടെയുണ്ട്. സർക്കാർ ജീവനക്കാരോട് ഇതിനു ഇണക്കമാണ്. പക്ഷെ, വിവിധ ആവശ്യങ്ങൾക്കു വരുന്ന പൊതുജനത്തിനു ഇതിനെ ഭയമാണ്. കരിയർ ഡവലപ്പ്മെന്റ് സെന്റർ ഒന്നാം നിലയിലാണ്. ആർടിഒ ഓഫീസും വിദ്യാഭ്യാസ ഉപജില്ല ഓഫീസും ഇവിടെയാണ്. അവിടേക്കു പോകാനുള്ള കോവണിയുടെ ചുവട്ടിലാണു നായ കിടക്കുന്നത്. ധാരാളം കുട്ടികൾ കരിയർ ഡവലപ്പ്മെൻ്റ് സെന്ററിൽ ദിനവും വരുന്നുണ്ട്. പട്ടിയുടെ സമീപത്തുകൂടി ഭയപ്പാടോടുകൂടിയാണു ഇവർ പോകുന്നത്. മുതിർന്ന ചിലരെ കാണുമ്പോൾ നായ പിന്നാലെ പായും. അവരും ഓടും. രാത്രിയും ഇതിവിടെ തങ്ങും. രാവിലെ അപ്പിയും മൂത്രവുമൊക്കെ ഒഴിവാക്കി ഇടനാഴി വൃത്തിയാക്കുന്നത് സമീപ ഓഫീസിലെ ജീവനക്കാരാണ്. പട്ടിക്കിവിടെ സുഖമാണെങ്കിലും സന്ദർശകർക്കു ഭയമാണ്.
Read Moreവീണ്ടും അള്ളുമായി കെടിഡിഎഫ്സി! കെഎസ്ആര്‍ടിസിയിലെ ജയില്വിഭവ കൗണ്ടര്‍ ഉദ്ഘാടനം മാറ്റി
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ജയില്വിഭവങ്ങള് ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വീണ്ടും അള്ളുമായി കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡവലപ്പ്മെന്റ് ഫിനാന്‍സ് കോര്പറേഷന് (കെടിഡിഎഫ്സി). കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് തൊട്ടുമുമ്പാണ് കെടിഡിഎഫ്സി വിലക്കുമായെത്തിയത്. ഇതോടെ ഭക്ഷണ വിതരണം മാറ്റി. നിലവില്‍ കെടിഡിഎഫ്സി എംഡിയെ കാര്യങ്ങള്‍ ധരിപ്പിക്കുമെന്ന് ജയില്‍വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇന്നലെ ഭക്ഷണ വിതരണത്തിനായുള്ള കൗണ്ടര്‍ വരെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ജയില്‍വകുപ്പിന് നേരിട്ട് കെടിഡിഎഫ്സി കത്തയയ്ക്കുകയായിരുന്നു. ബസ് ടെര്‍മിനലിന്റെ പരിപാലന ചുമതല കെടിഡിഎഫ്സിക്കാണ്. ഈ അധികാരമുപയോഗിച്ചാണ് ജയില്‍വകുപ്പിന് കെഎസ്ആര്‍ടിസി നല്കിയ അനുമതി പിന്‍വലിക്കാന്‍ കെടിഡിഎഫ്സി നിര്‍ദേശം നല്‍കിയത്. സംഭവത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് സൂചന. കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്കുന്ന പദ്ധതി നടപ്പായാല്‍ അത് സമീപത്തുള്ള ഹോട്ടലുകളെ പ്രതികൂലമായ…
Read Moreജയില്‍വാസത്തിന് ശേഷവും മോഷണം! വിശ്വരാജ് “കുപ്രസിദ്ധന്‍ ‘
കോഴിക്കോട്: ജയില്‍ വാസത്തിന് ശേഷം പുറത്തിറിങ്ങി മോഷണം നടത്തിയ യുവാവിനെതിരേ സംസ്ഥാനത്തുടനീളം കേസ്. വയനാട് പുല്‍പ്പള്ളി ഇരുളം കാളിപറമ്പില്‍ വിശ്വരാജ് (39) നെതിരേയാണ് സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുള്ളത്. മുന്നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ വിശ്വരാജിനെ കഴിഞ്ഞ ദിവസമാണ് ഈസ്റ്റ്ഹില്ലിലെ കടയുടെ വരാന്തയില്‍നിന്ന് നടക്കാവ് ഇന്‍സ്പക്ടര്‍ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എരഞ്ഞിപ്പാലം ജനസേവന മെഡിസിന് ആന്‍ഡ് സര്‍ജിക്കല്‍സില്‍ ഇക്കഴിഞ്ഞ 15 ന് രാത്രിനടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ ചോദ്യംചെയ്തപ്പോഴാണ് സംസ്ഥാനത്തുടനീളം മുന്നൂറോളം കടകളില്‍ മോഷണം നടത്തിയതായി പോലീസിന് ബോധ്യമായത്. തുടര്‍ന്ന് എല്ലാ സ്റ്റേഷനുകളിലേക്കും പോലീസ് വിശ്വരാജിന്റെ അറസ്റ്റ് സംബന്ധിച്ചുള്ള വിവരം കൈമാറി. പലതവണ ജയില്‍ശിക്ഷ അനുഭവിച്ച വിശ്വരാജ് കഴിഞ്ഞ ജൂലായിലാണ് വിയ്യൂര്‍ ജയിലില്‍നിന്ന് തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇതിന് ശേഷവും 70 ലേറെ സ്ഥലങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച…
Read Moreആഴക്കടൽ മത്സ്യബന്ധന ലൈസൻസ് ലഭിച്ച രാജ്യത്തെ ആദ്യവനിത! ആദരം വച്ചുനീട്ടിയത് അല്ലലില്ലാത്ത ജീവിതം
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനമായ സമുദ്രോത്പന്ന കയറ്റുമതി വികസന അഥോറിറ്റി (എംപിഇഡിഎ) ഒരുക്കിയ ആദരിക്കൽ ചടങ്ങ് ജീവിതത്തിൽ വഴിത്തിരിവാകുമെന്ന്, ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് ലഭിച്ച രാജ്യത്തെ ആദ്യവനിതയായ രേഖ കാർത്തികേയൻ കരുതിയിരുന്നില്ല. രേഖയുടെ കുടുംബത്തിന്റെ കടബാധ്യതകൾ ഇല്ലാതാക്കാനുള്ള പ്രഖ്യാപനമാണ് എംപിഇഡിഎ ചെയർമാൻ കെ.എസ്. ശ്രീനിവാസ് നടത്തിയത്. പനന്പിള്ളി നഗറിലെ എംപിഇഡിഎ ആസ്ഥാനത്ത് നടന്ന ആദരിക്കൽ ചടങ്ങിലാണ് ബാധ്യതകൾ പരിഹരിക്കുന്നതിന്റെ പ്രഖ്യാപനം നടത്തിയത്. സമുദ്രോത്പന്ന കയറ്റുമതി സ്ഥാപനങ്ങളുടെ സംഘടനയായ സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ കേരള ചാപ്റ്റർ രേഖയുടെ മൂന്നു ലക്ഷത്തോളം രൂപ വരുന്ന ഭവനവായ്പ പലിശയടക്കം തിരിച്ചടയ്ക്കും. രേഖയുടെ ഭർത്താവ് കാർത്തികേയന്റെ ഹൃദയശസ്ത്രക്രിയയ്ക്കുള്ള 2.5 ലക്ഷം രൂപയും ഇളയ രണ്ടു കുട്ടികളുടെ പ്ലസ് ടു വരെയുള്ള പഠനവും ടേസ്റ്റി നിബിൾസ് ഗ്രൂപ്പ് വഹിക്കുമെന്ന് അറിയിച്ചു. വള്ളവും എൻജിനും വാങ്ങിക്കാൻ എടുത്ത വായ്പയായ 1.1 ലക്ഷം…
Read Moreആപൽഘട്ടങ്ങൾ സ്ഥാപിത താൽപ്പര്യങ്ങൾ പ്രകടിപ്പിക്കാനുള്ളതല്ല; മാധ്യമങ്ങൾ സ്വയംവിമർശനത്തിനു തയാറാവണം; വിലക്കിനെ ന്യായീകരിച്ച് സുരേന്ദ്രൻ
കോഴിക്കോട്: മലയാളം വാർത്താ ചാനലുകൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്ഥാപിതതാൽപ്പര്യങ്ങളും രാഷ്ട്രീയ വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവസരമല്ല ആപൽഘട്ടങ്ങളെന്ന് എല്ലാവരും ഓർക്കേണ്ടതായിരുന്നെന്നും ആത്മപരിശോധനയ്ക്കും സ്വയംവിമർശനത്തിനും മാധ്യമങ്ങൾ തയാറാവുകയാണു വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. മലയാളം ചാനലുകൾക്ക് ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് ഗൗരവതരമാണ്. ദുഖകരമായ ഒരു വർഗീയകലാപത്തെക്കുറിച്ച് തികഞ്ഞ സംയമനത്തോടെയും വിവേകപൂർവവും നിയമവിധേയവുമായ നിലയിലും വാർത്തകൾ സംപ്രേഷണം ചെയ്യാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. ജനങ്ങളെ പരസ്പരം തമ്മിൽതല്ലിക്കാതിരിക്കാനും സമാധാനം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സർക്കാരിനെന്നപോലെ മാധ്യമങ്ങൾക്കുമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. മലയാളം വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയ്ക്കാണ് കേന്ദ്ര സർക്കാർ 48 മണിക്കൂർ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി 7.30ന് നിലവിൽ വന്ന വിലക്ക് ഞായറാഴ്ച രാത്രി 7.30വരെ തുടരും. ഒരു പ്രത്യേക വിഭാഗത്തിന് അനുകൂലമായി ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും…
Read Moreസന്താന സൗഭാഗ്യം ഉറപ്പ്! വീട്ടമ്മയിൽ നിന്നു അഞ്ചു പവൻ തട്ടിയെടുത്ത മന്ത്രവാദിക്ക് മുട്ടന്‍പണി; സംഭവം മഞ്ചേരിയില്‍
മഞ്ചേരി: കുട്ടികളില്ലാത്ത ദന്പതികൾക്കു സന്താന സൗഭാഗ്യം വാഗ്ദാനം ചെയ്ത് അഞ്ചു പവൻ തൂക്കം വരുന്ന സ്വർണാഭരണം തട്ടിയെടുത്തുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന മന്ത്രവാദിയുടെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. കാടാന്പുഴ കുണ്ടിൽ മുഹമ്മദ്കുട്ടി എന്ന കുണ്ടിൽ കുഞ്ഞാക്കയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ജഡ്ജി കെ.പി ജോണ്‍ തള്ളിയത്. 2015 സെപ്തംബർ 21നാണ് കേസിനാസ്പദമായ സംഭവം. വെങ്ങാട്ടന്പലം തെയ്യാല സ്വദേശിനിയായ 24 കാരിയും ഭർത്താവുമാണ് സന്താനലബ്ദിക്കായി മന്ത്രവാദിയെ സമീപിച്ചത്. 2020 ഫെബ്രുവരി 15നാണ് ദന്പതികൾ കാടാന്പുഴ പോലീസിൽ പരാതി നൽകിയത്. എസ്ഐ കെ.എൻ ജോണ്‍ ആണ് കേസന്വേഷിക്കുന്നത്.
Read Moreഎൽഡിഎഫ് സർക്കാരിന് എന്തുത്സവം! സർക്കാരിനേയും മുഖ്യമന്ത്രിയേയും പരിഹസിച്ച കെഎസ്ആർടിസി ജീവനക്കാരന് സസ്പെൻഷൻ
സുൽത്താൻ ബത്തേരി: കെഎസ് ആർടിസി ബസിന്റെ ട്രിപ്പ് മുടക്കം ഫോണിലൂടെ അന്വേഷിച്ച യാത്രക്കാരനോട് സർക്കാരിനേയും മുഖ്യമന്ത്രിയേയും അപഹസിച്ച് മറുപടി നൽകിയ ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ കണ്ട്രോളിംഗ് ഇൻസ്പെക്ടറായ എം.കെ. രവീന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറുടെ നിർദേശപ്രകാരം അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്തത്. ബത്തേരിയിൽ നിന്നും ചീരാൽ-കൊഴുവണ റൂട്ടിലേക്ക് ട്രിപ്പ് മുടങ്ങുന്നതുമായി ബന്ധപ്പെട്ട് കാരണമറിയുന്നതിന് യാത്രക്കാരൻ ഫോണിലൂടെ ചോദിച്ചു. ബത്തേരി മാരിയമ്മൻ ക്ഷേത്രോത്സവത്തിന് പോകേണ്ടവർ എന്തു ചെയ്യുമെന്ന ചോദ്യവും ഉന്നയിച്ചു. എൽഡിഎഫ് സർക്കാരിന് എന്തുത്സവം, മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് അയക്കാത്തതെന്നുമുള്ള രവീന്ദ്രന്റെ മറുപടിയാണ് സസ്പെൻഷനിലെത്തിച്ചത്. ഫോണ്‍ സംഭാഷണം റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡീയയിൽ പ്രചരിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സംഭവത്തിൽ ഇടപെടുകയും സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
Read More