മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​മ്മ​ത്തൊ​ട്ടി​ലി​ൽ നാ​ലു ദി​വ​സം പ്രാ​യ​മായ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ; തൊട്ടിലിൽ ലഭിക്കുന്ന നാലാമത്തെ കുഞ്ഞ്

മ​ഞ്ചേ​രി:​ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​മ്മ​ത്തൊ​ട്ടി​ലി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നാ​ലു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ല​ഭി​ച്ച​ത്. 2.7 കി​ലോ തൂ​ക്ക​മു​ള്ള കു​ഞ്ഞി​നെ ന്യൂ​ബോ​ണ്‍ കെ​യ​ർ യൂ​ണി​റ്റി​ലേ​ക്ക് മാ​റ്റി. വി​വ​രം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി​യെ അ​റി​യി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2009 ജൂ​ലൈ​യി​ൽ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ സ്ഥാ​പി​ച്ച അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഇ​തോ​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ഞ്ഞു​ങ്ങ​ൾ നാ​ലാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ച്ച അ​മ്മ​ത്തൊ​ട്ടി​ൽ പ​ദ്ധ​തി​യു​ടെ ചു​വ​ടു​പി​ടി​ച്ച് കേ​ര​ള കൗ​ണ്‍​സി​ൽ ഫോ​ർ ചൈ​ൽ​ഡ്സ് വെ​ൽ​ഫെ​യ​റാ​ണ് മ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​മ്മ​ത്തൊ​ട്ടി​ൽ സ്ഥാ​പി​ച്ച​ത്. അ​മ്മ​ത്തൊ​ട്ടി​ലി​ൽ ല​ഭി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കു തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യു​ള്ള ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ കൗ​ണ്‍​സി​ൽ സം​ര​ക്ഷ​ണം ന​ൽ​കും. ഇ​തി​നാ​യി തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രോ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് വ​യ​സു​വ​രെ​യാ​ണ് കു​ട്ടി​ക​ളെ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ക്കു​ക. ഇ​തോ​ടൊ​പ്പം ഇ​വ​ർ​ക്ക്…

Read More

7427 വളർത്തു പ​ക്ഷി​ക​ളെ കോഴിക്കോട്ട് കൊ​ന്നു ; ദൗ​ത്യം പൂ​ർ​ത്തി​യാ​യി; അ​ണു​ന​ശീ​ക​ര​ണം തു​ട​രും

കോ​ഴി​ക്കോ​ട്: വേ​ങ്ങേ​രി, വെ​സ്റ്റ് കൊ​ടി​യ​ത്തൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ള​ർ​ത്തു പ​ക്ഷി​ക​ളെ കൊ​ന്ന് തീ​യി​ട്ടു ന​ശി​പ്പി​ച്ചു വ​ന്ന പ്ര​തി​രോ​ധ പ്ര​ക്രി​യ യോ​ടെ പൂ​ർ​ത്തി​യാ​യി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ദ്രു​ത ക​ർ​മ്മ​സേ​ന ഇ​തു വ​രെ 7427 പ​ക്ഷി​ക​ളെ കൊ​ന്നു. രോ​ഗ​വ്യാ​പ​നം ഫ​ല​പ്ര​ദ​മാ​യി ചെ​റു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ക്ഷി​പ്പ​നി പ്ര​ഭ​വ​സ്ഥ​ല​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള കോ​ഴി, താ​റാ​വ്, ഓ​മ​ന​പ്പ​ക്ഷി​ക​ൾ തു​ട​ങ്ങി​യ​വ​യെ​യാ​ണ് കൊ​ന്ന് തീ​യി​ട്ടു ന​ശി​പ്പി​ച്ചി​രു​ന്ന​ത്. അ​വ​യു​ടെ മു​ട്ട, തീ​റ്റ തു​ട​ങ്ങി​യ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ക​ത്തി​ച്ചി​രു​ന്നു. ദൗ​ത്യ​ത്തി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന​ലെ 1351 പ​ക്ഷി​ക​ളെ കൊ​ല്ലു​ക​യും 1139 മു​ട്ട​ക​ളും 226.55 കി​ലോ​ഗ്രാം തീ​റ്റ​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. താ​ഴ​മ്പാ​ട്ട് താ​ഴം, മാ​ളി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ൽ തൂ​വ​ലോ​ടെ ഫ്രീ​സ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കോ​ഴി​ക​ളെ​യും ന​ശി​പ്പി​ച്ചു. പ​ക്ഷി​പ്പ​നി​യു​ടെ പ്ര​ഭ​വ​സ്ഥാ​ന​ത്തി​ന് 10 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സൂ​ക്ഷ്മ​നി​രീ​ക്ഷ​ണ പ്ര​ദേ​ശ​ത്ത് ഇ​ന്നു മു​ത​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം…

Read More

സൗ​ദി വി​മാ​ന നി​യ​ന്ത്ര​ണം; 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സൗ​ദി​യിലേക്ക് തിരികെ വന്നോണം; ടി​ക്ക​റ്റി​നാ​യി പ്ര​വാ​സി​ക​ളു​ടെ നെ​ട്ടോ​ട്ടം

കൊ​ണ്ടോ​ട്ടി:​ കോ​വി​ഡ്-19 ഭീ​തി​യെ തു​ട​ർ​ന്ന് സൗ​ദി​യി​ലേ​ക്കു​ള​ള നേ​രി​ട്ടു​ള​ള സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പ് വ​ന്ന​തോ​ടെ വി​മാ​ന ടി​ക്ക​റ്റി​നാ​യി പ്ര​വാ​സി​ക​ളു​ടെ നെ​ട്ടോ​ട്ടം. 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സൗ​ദി​ക്ക് പു​റ​ത്തു​ള​ള സൗ​ദി പൗ​ര​ൻ​മാ​രോ​ടും, റീ-​എ​ൻ​ട്രി വി​സ​ക്കാ​രോ​ടും സൗ​ദി​യി​ലെ​ത്താ​ൻ നി​ർ​ദേ​ശി​ച്ച​തോ​ടെ​യാ​ണ് വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക് വേ​ണ്ടി പ്രാ​വ​സി​ക​ൾ നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്. ജി​ദ്ദ​യി​ലേ​ക്ക് 15,400 രൂ​പ​ക്ക് ല​ഭി​ക്കു​ന്ന ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കാ​ൻ യാ​ത്ര​ക്കാ​ർ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളെ സ​മീ​പി​ച്ച​ത് 80,000 രൂ​പ​വ​രെ ന​ൽ​കാ​മെ​ന്ന​റി​യി​ച്ചാ​യി​രു​ന്നു. എ​ന്നാ​ൽ വി​മാ​ന​ങ്ങ​ളു​ടെ കു​റ​വ് മൂ​ലം നി​ല​വി​ലെ വി​മാ​ന​ങ്ങ​ളി​ൽ ടി​ക്ക​റ്റ് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത​തി​ൽ മി​ക്ക​വ​ർ​ക്കും സീ​റ്റ് ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ദു​ബാ​യ് ഉ​ൾ​പ്പെ​ട​യു​ള്ള മ​റ്റു രാ​ജ്യ​ങ്ങ​ൾ വ​ഴി സൗ​ദി​യി​ലേ​ക്കു​ള​ള ക​ണ​ക്ഷ​ൻ സ​ർ​വീ​സു​ക​ൾ ക​ഴി​ഞ്ഞ​യാ​ഴ്ച നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും നി​ർ​ത്തു​മെ​ന്നു​ള​ള നി​ർ​ദേ​ശം കൂ​ടി​വ​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നു സൗ​ദി​യി​ലേ​ക്ക് നേ​രി​ട്ടു​ള​ള വി​മാ​ന​ങ്ങ​ൾ ക​രി​പ്പൂ​രി​ൽ നി​ന്നാ​ണു​ള്ള​ത്. സൗ​ദി എ​യ​ർ​ലെ​ൻ​സ്, എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ്, ഇ​ൻ​ഡി​ഗോ, ഫ്ളൈ ​നാ​സ് എ​ന്നി​വ​യാ​ണ് സ​ർ​വീ​സി​നു​ള്ള​ത്.…

Read More

ഹോ​ട്ട​ലു​ക​ളി​ല്‍ ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ ഔ​ട്ട് ! ബി​രി​യാ​ണി​യും പൊ​രി​ച്ച​തും വി​ള​മ്പി​ല്ലെ​ന്ന് ഹോ​ട്ട​ലു​കാ​ര്‍

കോ​ഴി​ക്കോ​ട്: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ പു​റ​ത്ത്. നോ​ണ്‍ വെ​ജി​റ്റേ​റി​യ​ന്‍ ഹോ​ട്ട​ലു​ക​ളി​ലെ പ്ര​ധാ​ന വി​ഭ​വ​മാ​യ കോ​ഴി ബി​രി​യാ​ണി​യു​ള്‍​പ്പെ​ടെ​യു​ള്ള​വ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ലെ​വി​ടേ​യും വി​ള​മ്പു​ന്നി​ല്ല. പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ഴി ക​ച്ച​വ​ടം പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പു​റ​ത്ത് നി​ന്ന് കോ​ഴി​ക​ളെ എ​ത്തി​ക്കാ​ന്‍ ശ്ര​മി​ച്ചാ​ലും പ​ക്ഷി​പ്പ​നി ഭീ​തി​യി​ല്‍ ആ​ളു​ക​ള്‍ ഇ​വ ക​ഴി​ക്കാ​നും ത​യാ​റാ​വു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹോ​ട്ട​ലു​ക​ളി​ല്‍ കോ​ഴി​യി​റ​ച്ചി വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്പു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി വ​ച്ച​ത്. അ​തേ​സ​മ​യം മീ​ന്‍, ആ​ട്, ബീ​ഫ് വി​ഭ​വ​ങ്ങ​ള്‍ യ​ഥേ​ഷ്ടം ഹോ​ട്ട​ലു​ക​ളി​ല്‍ ത​യാ​റാ​ക്കു​ന്നു​ണ്ട്. കോ​ഴി​യി​റ​ച്ചി വി​ഭ​വ​ങ്ങ​ള്‍ ഇ​ല്ലാ​താ​യ​തോ​ടെ പ​ല ഹോ​ട്ട​ലു​ക​ളി​ലും ക​ച്ച​വ​ടം പ​കു​തി​യി​ല്‍ താ​ഴെ​യാ​യി. ചി​ക്ക​ന്‍​ബി​രി​യാ​ണി മാ​ത്രം വി​റ്റി​രു​ന്ന ഹോ​ട്ട​ലു​ക​ള്‍ ചി​ല​ത് ഇ​തി​ന​കം അ​ട​ച്ചു പൂ​ട്ടി. ബി​രാ​ണി​യ്ക്ക് പു​റ​മേ അ​ല്‍​ഫാം, ഷ​വാ​യ, ബ്രോ​സ്റ്റ​ഡ് ചി​ക്ക​ന്‍ തു​ട​ങ്ങി എ​ല്ലാ വി​ധ ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ളും അ​പ്ര​ത്യ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ബേ​ക്ക​റി​ക​ളി​ലും ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍…

Read More

കൊ​റോ​ണ വൈ​റ​സ് ഭീ​തി! വ​യ​നാ​ട​ൻ ടൂ​റി​സ​ത്തെ ത​ള​ർ​ത്തു​ന്നു; പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു

ക​ൽ​പ്പ​റ്റ:​ കൊ​റോ​ണ വൈ​റ​സ് ഭീ​തി വ​യ​നാ​ട്ടി​ൽ ടൂ​റി​സം മേ​ഖ​ല​യെ ത​ള​ർ​ത്തു​ന്നു. വ​നം-​വ​ന്യ​ജീ​വി വ​കു​പ്പി​നു കീ​ഴി​ൽ മു​ത്ത​ങ്ങ​യി​ലും തോ​ൽ​പ്പെ​ട്ടി​യി​ലു​മു​ള്ള പ​രി​സ്ഥി​തി സൗ​ഹൃ​ദ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു. വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ണാ​സു​ര സാ​ഗ​ർ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം, ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​യു​ള്ള കാ​രാ​പ്പു​ഴ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കൊ​ഴി​ഞ്ഞു. ​ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മു​ഴു​വ​ൻ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളും മാ​ന്ദ്യം പ്ര​ക​ട​മാ​ണ്. പൂ​ക്കോ​ട് ത​ടാ​കം, എ​ട​ക്ക​ൽ ഗു​ഹ, അ​ന്പ​ല​വ​യ​ൽ പൈ​തൃ​ക മ്യൂ​സി​യം, മാ​ന​ന്ത​വാ​ടി പ​ഴ​ശി പാ​ർ​ക്ക്, കാ​ന്ത​ൻ​പാ​റ വെ​ള്ള​ച്ചാ​ട്ടം, പു​ൽ​പ്പ​ള്ളി മാ​വി​ലാം​തോ​ട് പ​ഴ​ശി സ്മാ​ര​കം, കു​റു​വ ദ്വീ​പി​ന്‍റെ പാ​ൽ​വെ​ളി​ച്ചം ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡി​ടി​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം. ജി​ല്ല​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 70 ശ​ത​മാ​ന​ത്തി​ല​ധി​കം കു​റ​വാ​ണ് ഇ​ന്ന​ലെ ക​ണ​ക്കാ​ക്കി​യ​ത്. പൂ​ക്കോ​ട് ത​ടാ​ക​ത്തി​ൽ 3,391 സ​ന്ദ​ർ​ശ​ക​രാ​ണ് മാ​ർ​ച്ച് എ​ട്ടി​നു എ​ത്തി​യ​ത്. ഇ​ത് ഒ​ന്പ​തി​നു 724 ആ​യും…

Read More

ന​ട​പ്പാ​ത ഇ​നി കാ​ല്‍​ന​ട​ക്കാ​ര്‍​ക്ക് മാ​ത്രം! വാ​ഹ​ന​ങ്ങ​ളെ ത​ട​യാ​ൻ കോ​ണ്‍​ക്രീ​റ്റ് കു​റ്റി​ക​ള്‍

കോ​ഴി​ക്കോ​ട്: കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഫു​ട്പാ​ത്ത് കൈ​യ​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് വി​ല​ങ്ങു​മാ​യി ന​ഗ​ര​സ​ഭ. മാ​വൂ​ര്‍​റോ​ഡി​ലെ ന​ട​പ്പാ​ത​യി​ലാ​ണ് വി​വി​ധ ഭാ​ഗ​ത്ത് നി​ര​യാ​യി കു​റ്റി​ക​ള്‍ സ്ഥാ​പി​ച്ച​ത്. മാ​വൂ​ര്‍ റോ​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്തും ന​ന്തി​ല​ത്ത് ജം​ഗ്ഷ​നി​ലും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​വു​മ്പോ​ള്‍ ബൈ​ക്ക് ഉ​ള്‍​പ്പെ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ള്‍ ന​ട​പ്പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​ത് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി​രു​ന്നു. നി​ര​വ​ധി ത​വ​ണ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ബൈ​ക്ക് യാ​ത്രി​ക​രു​മാ​യി ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ര്‍​ക്ക​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഈ ​സ്ഥി​തി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ്പാ​ത ന​വീ​ക​ര​ണ​ത്തി​നൊ​പ്പം വാ​ഹ​ന​ങ്ങ​ളു​ടെ കൈ​യേ​റ്റ​വും നി​യ​ന്ത്രി​ക്കാ​ന്‍ കു​റ്റി​ക​ള്‍ സ്ഥാ​പി​ച്ച് ശാ​ശ്വ​ത ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ന​ട​പ്പാ​ത​യു​ടെ വ​ട​ക്കു ഭാ​ഗ​ത്തെ കു​റ്റി സ്ഥാ​പി​ക്ക​ല്‍ ഏ​താ​ണ്ട് പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. മ​റു​വ​ശ​ത്തെ നി​ര്‍​മാ​ണം ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം. അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ത്തി​ലെ രൂ​പ​ക​ല്‍​പ​ന പ്ര​കാ​ര​മാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​യ​റാ​തി​രി​ക്കാ​ന്‍ ന​ട​പ്പാ​ത​യി​ല്‍ കു​റ്റി​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. പ്ര​ധാ​ന പ​ട്ട​ണ​ങ്ങ​ളു​ടെ മാ​തൃ​ക പി​ന്തു​ട​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഫു​ട്പാ​ത്ത് ന​വീ​ക​ര​ണ​ത്തി​നെ​തി​രേ ചി​ല​ര്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ചെ​റി​യൊ​രു മ​ഴ​ക്കു​പോ​ലും വെ​ള​ളം…

Read More

പ​ക്ഷി​പ്പ​നി! കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ആ​ശ​ങ്ക​യു​യ​ര്‍​ത്തി​യ പ​ക്ഷി​പ്പ​നി​ഭീ​തി​യൊ​ഴി​യു​ന്നു; കൊ​ന്നൊ​ടു​ക്കി​യ​ത് 6078 പ​ക്ഷി​ക​ളെ

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ആ​ശ​ങ്ക​യു​യ​ര്‍​ത്തി​യ പ​ക്ഷി​പ്പ​നി​ഭീ​തി​യൊ​ഴി​യു​ന്നു. പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യി 6078 പ​ക്ഷി​ക​ളെ​യാ​ണ് ഇ​തു​വ​രെ കൊ​ന്നൊ​ടു​ക്കി​യ​ത്. വേ​ങ്ങേ​രി​യി​ല്‍ ഇ​ന്ന​ലെ മാ​ത്രം 1052 പ​ക്ഷി​ക​ളെ​യാ​ണ് കൊ​ന്നൊ​ടു​ക്കി​യ​ത്. 349 മു​ട്ട​ക​ളും 25.75 കി​ലോ തീ​റ്റ​യും ന​ശി​പ്പി​ച്ചു. ഇ​ന്ന് മു​ത​ല്‍ കോ​മ്പിം​ഗ് ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. രോ​ഗം സ്ഥി​രീ​ക​രി​ച്ച മേ​ഖ​ല​ക​ളി​ല്‍ ഏ​തെ​ങ്കി​ലും പ​ക്ഷി​ക​ളെ വി​ട്ടു​പോ​യി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് കോ​മ്പിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ വി​ട്ടു​പോ​യ പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി കൊ​ന്നൊ​ടു​ക്കും. വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ പ​ല​രും ഒ​ളി​പ്പി​ച്ച് മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​താ​യും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രോ​ഗ​വ്യാ​പ​നം ത​ട​യാ​നാ​യി കോ​മ്പിം​ഗ് ന​ട​ത്തു​ന്ന​ത്. വേ​ങ്ങേ​രി​യി​ലാ​ണ് കൂ​ടു​ത​ലാ​യും പ​ക്ഷി​ക​ളെ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ​ത്. ഈ ​സ്ഥ​ല​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. പ​ക്ഷി​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ച​ത് കാ​ര​ണം മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു​കൂ​ടി രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടാ​വും. പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ടി​യ​ത്തൂ​രി​ല്‍ ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചു. ദ്രു​ത​ക​ര്‍​മ​സേ​ന ചൊ​വ്വാ​ഴ്ച മു​ത​ല്‍ വീ​ടു​ക​ളു​ടെ​യും കോ​ഴി​ഫാ​മു​ക​ളു​ടെ​യും ശു​ചീ​ക​ര​ണ​വും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്ത​ലും തു​ട​രു​ക​യാ​ണ്. ര​ണ്ടാ​ഴ്ച​കൂ​ടു​മ്പോ​ള്‍ രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന്…

Read More

പാ​ലി​യേ​ക്ക​ര​യി​ൽ ബൈ​ക്കും ജെ​സി​ബി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു; മരിച്ചവർ കോ​ഴി​ക്കോ​ട് തി​രു​വ​ന്പാ​ടി സ്വ​ദേ​ശി​ക​ൾ

പാ​ലി​യേ​ക്ക​ര: ടോ​ൾ​പ്ലാ​സ​യ്ക്ക് സ​മീ​പം ബൈ​ക്കും ജെ​സി​ബി​യും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. കോ​ഴി​ക്കോ​ട് തി​രു​വ​ന്പാ​ടി സ്വ​ദേ​ശി​ക​ളാ​യ തു​രു​വേ​ളി​ൽ സാ​ബു ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​തു​ൽ സാ​ബു(23), പു​റം​ചി​റ​യി​ൽ സെ​ബാ​സ്റ്റ്യ​ന്‍റെ മ​ക​ൻ ശ​ര​ത് സെ​ബാ​സ്റ്റ്യ​ൻ(23) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചു​മ​ണി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ർ ടോ​ൾ പ്ലാ​സ ക​ട​ന്ന​യു​ട​നെ എ​തി​ർ​ദി​ശ​യി​ലു​ള്ള പാ​ത​യി​ലൂ​ടെ പോ​കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ആ​ന്പ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ബൈ​ക്ക് വ​ന്ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന അ​തു​ൽ അ​പ​ക​ട​സ്ഥ​ല​ത്തും, ശ​ര​ത്ത് പു​തു​ക്കാ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യും മ​രി​ച്ചു. ഇ​രു​വ​രു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ. ക​ള​മ​ശേ​രി ലി​റ്റി​ൽ ഫ്ള​വ​ർ എ​ൻ​ജി​നി​യ​റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​ലേ​യ്ക്ക് തി​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​ര​ന്നു അ​പ​ക​ടം. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

വീ​ട്ടി​ന​ക​ത്ത് ത​ന്നെ ക​ഴി​യ​ണം! ഇ​റ്റ​ലി​യി​ല്‍ നി​ന്നെ​ത്തി​യ യു​വ​തി നി​രീ​ക്ഷ​ണ​ത്തി​ല്‍; വീട്ടിലുള്ളവരോടു ഇടപഴകുന്നതിതും നിയന്ത്രണം

പേ​രാ​മ്പ്ര : ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട​യി​ല്‍ ഇ​റ്റ​ലി​യി​ല്‍ നി​ന്ന് വ​ന്ന യു​വ​തി ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​വ​ര്‍ റോ​മി​ല്‍ നി​ന്ന് ഈ ​മാ​സം നാ​ലി​നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ലു​ള്ള​വ​രോ​ടും ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​രും പോ​ലീ​സും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച്ച യു​വ​തി​യു​ടെ പി​താ​വ് പ​ള്ളി​യി​ല്‍ പോ​യ​ത് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വീ​ട്ടു​കാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​ത്. യു​വ​തി നാ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ള്‍ എ​യ​ര്‍​പ്പോ​ട്ടി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തു​മാ​ണ്. അ​തേ സ​മ​യം ഇ​റ്റ​ലി​യി​ല്‍ നി​ന്ന് വ​രു​ന്ന​തി​നാ​ല്‍ മു​ന്‍​ക​രു​ത​ലാ​യി വീ​ട്ടി​ന​ക​ത്ത് ത​ന്നെ ക​ഴി​യ​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ യു​വ​തി​ക്കോ വീ​ട്ടു​കാ​ര്‍​ക്കോ ഒ​രു രോ​ഗ​ല​ക്ഷ​ണ​വും ഇ​ല്ലെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട ഒ​രു സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ലെ​ന്നും ഇ​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​ത്ത​ലാ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ദി​വ​സ​വും ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. ചെ​മ്പ​നോ​ട​യി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്ന​രീ​തി​യ​ലു​ള്ള പ്ര​ച​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന…

Read More

ബി​ര്‍​ജു​വി​ന് പ​ങ്കു​ണ്ടോ​? മു​ഖം പു​ന:​സൃ​ഷ്ടി​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച്; ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പ​രി​ശോ​ധി​ക്കും

കോ​ഴി​ക്കോ​ട്: മൂ​ന്നു​വ​ര്‍​ഷം മു​മ്പ് ക​ണ്ടെ​ത്തി​യ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് വീ​ണ്ടും പ​രി​ശോ​ധി​ക്കും. പ​റ​മ്പി​ല്‍ ബ​സാ​ര്‍ പോ​ലൂ​ര്‍ പ​യി​മ്പ്ര റോ​ഡി​നു സ​മീ​പ​ത്തെ ചെ​റു​വ​റ്റ സാ​യി​ബാ​ബ ആ​ശ്ര​മ​ത്തി​ന​ട​ത്തു​ള്ള കാ​ടു​മൂ​ടി​യ പ്ര​ദേ​ശ​ത്ത് ക​ണ്ടെ​ത്തി​യ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് പു​റ​ത്തെ​ടു​ത്ത് ഫേ​ഷ്യ​ല്‍ റീ ​ക​ണ്‍​സ്ട്ര​ക്ഷ​ന്‍ ന​ട​ത്തി മു​ഖം പു​ന:​സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി ക്രൈം​ബ്രാ​ഞ്ച് ആ​ര്‍​ഡി​ഒ​യു​ടെ അ​നു​മ​തി തേ​ടി. നാ​ളെ ത​ഹ​സി​ല്‍​ദാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ലോ​ക്ക​ല്‍ പോ​ലീ​സ് മൂ​ന്നു​മാ​സം അ​ന്വേ​ഷി​ച്ച് ഉ​ത്ത​രം കി​ട്ടാ​തി​രു​ന്ന കേ​സാ​ണ് പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. എ​ന്നാ​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ലും പു​രോ​ഗ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഐ​ജി ജ​യ​രാ​ജി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം കേ​സ് ഡി​വൈ​എ​സ്പി ബി​നോ​യു​ടെ കീ​ഴി​ലു​ള്ള യൂ​ണി​റ്റി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി 25 ന് ​സം​ഭ​വ​സ്ഥ​ല​ത്ത് പു​തി​യ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മു​ക്കം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സു​മാ​യി ഈ ​സം​ഭ​വ​ത്തി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്നാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി ബി​ര്‍​ജു​വി​ന്റെ അ​മ്മ​യു​ടെ പേ​രി​ലു​ള്ള സ്ഥ​ല​ത്താ​യി​രു​ന്നു ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം…

Read More