സ്വന്തം ലേഖകന്‍ കോഴിക്കോട്: പുറത്തുവരുന്ന സര്‍വേകളില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബിജെപി.ഏറ്റവും ഒടുവിലായി വന്ന സ്വകാര്യ ചാനല്‍ സര്‍വേയില്‍ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വിജയിക്കുമെന്ന വാര്‍ത്തയാണ് നേതൃത്വത്തിന് ഏറെ ആശ്വാസം പകരുന്നത്. അഞ്ച് സീറ്റില്‍ വിജയസാധ്യതയുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നേരത്തേ കേന്ദ്രത്തിന് നല്കിയ റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ തൃശൂരും, പാലക്കാടും പത്തനം തിട്ടയിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. ആറ്റിങ്ങലില്‍ ശോഭാസുരേന്ദ്രനും വിജയിച്ചുകയുമെന്ന പ്രതീക്ഷ നേതാക്കള്‍ പങ്കുവയ്ക്കുന്നു. പ്രചാരണത്തിന് പ്രധാനമന്ത്രി ഉള്‍പ്പെടെ കേരളത്തില്‍ എത്തുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.സീറ്റ് നേടാനായില്ലെങ്കില്‍ അത് ബിജെപി സംസ്ഥാന ഘടകത്തില്‍ വലിയപൊട്ടിത്തെറിക്ക് വഴിവച്ചേക്കും മാത്രമല്ല ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയെ തല്‍സ്ഥാനത്തുനിന്നും മാറ്റാനും കേന്ദ്ര നേതൃത്വം തയ്യാറാകും. പാര്‍ട്ടിക്ക് എക എംഎല്‍എ വന്നത് കുമ്മനം രാജശേഖരന് സംസ്ഥാന അധ്യക്ഷന്‍ ആയപ്പോഴായിരുന്നു. ഇന്ന് അതേ കുമ്മനത്തെ ലോക്സഭയില്‍…
Read MoreCategory: Kozhikode
മാധ്യമങ്ങൾ പടച്ചുണ്ടാക്കുന്ന കണക്കുകളല്ല ജനവിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
താനൂർ: കേരളത്തിലെ മാധ്യമങ്ങൾ പടച്ചുണ്ടാക്കുന്ന കണക്കുകൾക്കനുസരിച്ചല്ല കേരളത്തിലെ ജനവിധിയുണ്ടാകുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്കുകൾ വളച്ചൊടിക്കുന്ന മാധ്യമ പ്രവർത്തനം അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുസ്ഥാനാർഥി പി.വി അൻവറിന്റെ പ്രചാരണത്തിന്റെ ഭാഗമായി താനൂരിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തെക്കുറിച്ചു ആധികാരികമായി പറയാനാകുന്നത് കേന്ദ്ര ജലവിഭവ വകുപ്പിനാണ്. അവരുടെ വിദഗ്ധ സംഘം പ്രളയം മഹാമാരിയായി പ്രഖ്യാപിച്ചിരുന്നതുമാണ്. എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ മറിച്ചാണ് പ്രചരിപ്പിക്കുന്നത്. കടലിലെ വേലിയേറ്റം സർക്കാർ വരുത്തി വച്ചതാണ് എന്നു പറയാത്തത് ഭാഗ്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. കിഫ്ബി മസാല ബോണ്ട് വിവാദമാക്കി സംസ്ഥാനത്തിന്റെ വികസനം തടയാമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ബിജെപിയുടെയും ദിവാസ്വപ്നം നടക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവും ബിജെപിയും ചില കാര്യങ്ങൾ ഒന്നിച്ചാണ് പറയുക. കിഫ്ബി നേരിട്ട് ധനകാര്യ സ്ഥാപനവുമായി വില പേശിയല്ല മസാല ബോണ്ടിന്റെ…
Read Moreഅതിരില്ലാത്ത കനിവിന്റെ ചിത്രം പങ്കുവച്ച് കേരള പോലീസും
കോഴിക്കോട്: ഈ കനിവിന് അതിരുകളില്ല…ഭാഷ-ദേശങ്ങളുടെ വ്യത്യാസവുമില്ല. ഒരു കയ്യില്‍ അപകടം പറ്റിയ കോഴിക്കുഞ്ഞും മറുകൈയ്യില്‍ പത്തു രൂപ നോട്ടുമായി നില്ക്കുന്ന ആ കുരുന്ന് ബാലന്റെ ചിത്രം പങ്കുവച്ച് കേരള പോലീസും. ഒരപകടം കണ്ടാല്‍ തങ്ങളെ ബാധിക്കുകയേ ഇല്ലെന്ന മട്ടില്‍ അത് ശ്രദ്ധിക്കാതെ പോകുന്നവര്‍ ഈ കുഞ്ഞുമനസിലെ കാരുണ്യത്തെ മാതൃകയാക്കണമെന്ന ഉദ്ദേശത്തോടെയാണ് ചിത്രം കേരള പോലീസ് സ്വന്തം ഫേസ് ബുക്ക് പേജില്‍ പങ്കുവച്ചത്. സംഭവം ഇങ്ങനെ… മിസോറാമിലെ സൈരാങ്ക് എന്ന സ്ഥലത്തുള്ള ഡെറക് ലാല്‍ചന്‍ഹിമ എന്ന ഈ ബാലന് വീടിന് സമീപത്തുകൂടി സൈക്കിള്‍ ഓടിക്കുകമായിരുന്നു. അറിയാതെ സൈക്കിളിന്റെ ടയര്‍ അയല്‍വാസിയുടെ കോഴിക്കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങി. അതുകണ്ട് സങ്കടം സഹിക്കാതെ അവന് കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്കു പാഞ്ഞു. അവന്റെ കൈയിലാകെ പത്ത് രൂപയേ ഉണ്ടായിരുന്നുള്ളൂ. ഒരു കൈയിൽ കോഴിക്കുഞ്ഞും മറ്റേ കൈയിൽ പത്ത് രൂപയുമുയര്‍ത്തി ആശുപത്രി അധികൃതരോട് കോഴിക്കുഞ്ഞിനെ…
Read Moreതെരഞ്ഞെടുപ്പല്ലേ, രാഷ്ട്രീയപാര്‍ട്ടികളും കണ്ണടച്ചു… പന്തീരാങ്കാവ് വില്ലേജ് ഓഫീസിന് സമീപം കളിമണ്‍ ഖനനം തകൃതി
കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂടിനിടെ കളിമണ്ണ് ഖനനവും. കോഴിക്കോട് ഒളവണ്ണ ഒമ്പതാം വാര്‍ഡില്‍പ്പെട്ട തെക്കേത്തല നൂഞ്ഞിയില്‍ താഴം പ്രദേശത്താണ് അനധികൃത കളിമണ്‍ ഖനനം നടക്കുന്നത്. പന്തിരാങ്കാവ് വില്ലേജ് ഓഫീസിന് മീറ്ററുകള്‍ മാത്രം അകലെയാണ് കളിമണ്‍ ഖനനം . കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന പ്രദേശമാണിത്. ഇപ്പോള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തിരക്കിലായിരിക്കുന്ന സന്ദര്‍ഭം മുതലെടുത്താണ് കളിമണ്‍ ഖനനം നടക്കുന്നത്. ഇതിനെതിരേ ശക്തമായപ്രതിഷേധമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍ . വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മിച്ച റോഡ് സ്വകാര്യ വ്യക്തി സ്ഥലം വിട്ടുനല്‍കാത്തതിനാല്‍ പാതിവഴിയിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. ഇപ്പോള്‍ ഇതേസ്ഥലത്തുതന്നെയാണ് കളിമണ്‍ ഖനനവും നടക്കുന്നത്. സംഭവം അറിഞ്ഞിട്ടും കൃഷിവകുപ്പ് ഉദ്യോഗസ്ഥരോ, വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരോ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വര്‍ഷങ്ങളായി നെല്ല് കൃഷിചെയ്തുകൊണ്ടിരുന്ന പാടമാണ് ഇപ്പോള്‍ മണ്ണെടുക്കുന്ന്നത്. കളിമണ്ണെടുത്ത കുഴിയില്‍ ചുമന്നമണ്ണ് കൂടി നിറയ്ക്കുന്നതോടെ ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന ആക്ഷേപമാണ് ഉയരുന്നത്.
Read Moreകോഴിക്കോട്ട് മണ്ഡലത്തിൽ നിയമയുദ്ധം; നിയമപോരാട്ട വഴിയില്‍ യുഡിഎഫ്-ബിജെപി സ്ഥാനാര്‍ഥികള്‍
കോഴിക്കോട്: പ്രചാരണരംഗത്തെ ഇഞ്ചോടിഞ്ച് പേരാട്ടത്തിനൊപ്പം ഇനി നിയമയുദ്ധവും. കോഴിക്കോട് മണ്ഡലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നിയമയുദ്ധത്തിലേക്ക് കടക്കുകയാണ്. ഒളികാമറാ വിവാദമാണ് ഇപ്പോള്‍ പ്രചാരണരംഗം കൊഴുപ്പിക്കുന്നത്. എം.കെ.രാഘവന് പൂര്‍ണപിന്തുണയുമായി ഡിസിസി ഒപ്പം നില്ക്കുമ്പോള് ഒന്നിനു പിറകേ ഒന്നായി ആരോപണശരങ്ങള്‍ തൊടുക്കുകയാണ് സിപിഎം. ഒളികാമറാ വിവാദവും കോലീബി സഖ്യവുമാണ് സിപിഎം ഇപ്പോള്‍ പ്രചാരണആയുധമാക്കുന്നത്. സ്വകാര്യചാനല്‍ പുറത്തുവിട്ട ഒളികാമറ ദൃശ്യത്തിന് പിന്നില്‍ സിപിഎം ജില്ലാ കമ്മിറ്റിയാണെന്ന എം.കെ.രാഘവന്റെ ആരോപണത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചും നിയമപരമായ വഴിയും സിപിഎം നോക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയാകട്ടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ജയിലിലുമാണ്. എന്തുകൊണ്ടും സംസ്ഥാന ശ്രദ്ധ ആകര്‍ഷിക്കുകയാണ് കോഴിക്കോട്ടെ പോരാട്ടം. പുറത്തുവന്നസര്വേകളെല്ലാം എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ രീതിയിലുള്ള സാധ്യതകളാണ് പ്രവചിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങള്‍ ശക്തമായ ആരോപണ പ്രത്യാരോപണങ്ങളുടെ വേദിയാകും.കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനും ബിജെപിയിലെ ചില നേതാക്കളും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി എല്‍ഡിഎഫ്…
Read Moreസ്വയം കുഴിച്ചി കുഴിയിൽ സിപിഎം വീണു; രാജ്യത്ത് സിപിഎമ്മിന്റെ പ്രസക്തി കുറയുന്നതിന് കാരണം കോണ്‍ഗ്രസല്ലെന്ന് ഉമ്മൻ ചാണ്ടി
കൽപ്പറ്റ: രാജ്യത്ത് സിപിഎമ്മിന്റെ പ്രസക്തി കുറയുന്നതിന് കാരണം കോണ്‍ഗ്രസല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. സിപിഎം ഇപ്പോൾ സ്വയം കുഴിച്ച കുഴിയിൽ വീണിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി വയനാട്ടിൽ പറഞ്ഞു. കേരളത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിലാണ് മത്സരം. സിപിഎമ്മിനെതിരേ ഒന്നും പറയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ മഹത്വം കൊണ്ടാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Read Moreതുഷാറിനു വോട്ടുപിടിക്കാൻ അമേഠിയിൽനിന്നു ആയിരം വനിതകളെത്തുന്നു; വനിതകളുടെ വരവിന്റെ ലക്ഷ്യം ഇതാണ്
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ബിഡിജഐസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു വോട്ടുപിടിക്കാൻ അമേഠിയിൽനിന്നു ആയിരം വനിതകളെത്തുന്നു. വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും എഐസിസി അധ്യക്ഷനുമായ രാഹുൽഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമാണ് അമേഠി. വിദ്യാർഥിനികൾ ഉൾപ്പെടുന്നതാണ് അമേഠിയിൽനിന്നുള്ള വനിതാസംഘമെന്നു എൻഡിഎ മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. എന്നും അമേഠിയിലെ ജനങ്ങൾ കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നിട്ടും അർഹമായ വികസനം മണ്ഡലത്തിനുണ്ടായില്ല. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, പാർപ്പിടം തുടങ്ങിയ രംഗങ്ങളിൽ പരിതാപകരമാണ് ജനങ്ങളുടെ അവസ്ഥ. ഇതേക്കുറിച്ചുള്ള ബോധവത്കരണമാണ് വനിതകളുടെ ലക്ഷ്യം. അടിസ്ഥാന വികസന രംഗത്തു അമേഠിയുടെ പിന്നോക്കാവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും സഹിതമാണ് സ്ത്രീകൾ വരുന്നത്. അടുത്തയാഴ്ച എത്തുന്ന വനിതകൾ മണ്ഡലം വ്യാപകമായി പ്രചാരണം നടത്തും. എൻഡിഎ സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിക്കും.
Read Moreനാടോടി ബാലികയെ ആക്രമിച്ച സംഭവം; സിപിഎം പ്രാദേശിക നേതാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
എടപ്പാൾ: ആക്രിസാധനങ്ങൾ പെറുക്കിവിറ്റ് ജീവിക്കുന്ന നാടോടി കുടുംബത്തിലെ ബാലികയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. കുട്ടികൾക്ക് നേരേ വർധിച്ച് വരുന്ന അക്രമ സംഭവങ്ങൾ തടയുന്നതിന് സ്വീകരിച്ച നടപടികൾ മലപ്പുറം ജില്ലാ കളക്ടർ അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ സിപിഎം പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം എടപ്പാൾ ഏരിയാ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി.രാഘവൻ (72) ആണ് അറസ്റ്റിലായത്. ഗുരുതര പരിക്കേറ്റ പെൺകുട്ടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. എടപ്പാളിലെ പട്ടാമ്പി റോഡിൽ രാഘവന്റെ ഉടമസ്ഥതയിലുള്ള കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയെന്നാരോപിച്ചായിരുന്നു മർദനം. തമിഴ്നാട്ടുകാരിയായ പതിനൊന്നുവയസുള്ള കുട്ടിയും അമ്മയും മറ്റൊരു സ്ത്രീയുമാണ്…
Read Moreകോഴ ആരോപണം; എല്ലാം ജനകീയ കോടതി തീരുമാനിക്കട്ടെയെന്ന് എം.കെ. രാഘവൻ
കോഴിക്കോട്: തനിക്കെതിരായ കോഴ ആരോപണത്തിൽ ബാക്കിയെല്ലാം ജനകീയ കോടതി തീരുമാനിക്കുമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർഥി എം.കെ. രാഘവൻ. നിയമപരമായ അന്വേഷണം നടക്കണം. തന്റെ സംഭാഷണം എഡിറ്റ് ചെയ്തതാണെന്നും രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. ഒളികാമറ വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ രാഘവന്റെ മൊഴി അന്വേഷണ സംഘം തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയിരുന്നു. എസിപി വാഹിദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. രാഘവൻ നൽകിയ പരാതിയിലും സിപിഎം നൽകിയ പരാതിയിലുമാണ് അന്വേഷണം. ടിവി 9 ചാനൽ മേധാവിയുടേയും റിപ്പോർട്ടറുടേയും മൊഴി രേഖപ്പെടുത്തും. ടിവി 9 ചാനൽ ആണ് വിവാദ ടേപ്പ് പുറത്തുവിട്ടത്.
Read Moreനാടോടി പെണ്‍കുട്ടിക്ക് മർദനം: സിപിഎം ഏരിയ കമ്മിറ്റി അംഗം പിടിയിൽ
മലപ്പുറം: എടപ്പാളിൽ നാടോടി പെണ്‍കുട്ടിയെ മർദിച്ച സംഭവത്തിൽ സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ സ്വദേശി രാഘവനാണ് പിടിയിലായത്. പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വട്ടങ്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു ഇയാൾ. തൊടുപുഴയിൽ ഏഴു വയസുകാരൻ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മനുഷ്യമനസിനെ ഞെട്ടിച്ച് സമാന സംഭവം വീണ്ടുമുണ്ടായത്. 10 വയസുകാരിക്കാണ് ക്രൂര മർദനമേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രി പെറുക്കുന്നതിനിടെയാണ് കുട്ടിക്ക് മർദനമേറ്റത്.
Read More