മേപ്പാടി: മേപ്പാടി ഡിഎം വിംസ് മെഡിക്കൽ കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ കേരള ഗവർണർ പി. സദാശിവം സഞ്ചരിക്കേണ്ട റോഡിൽ വ്യാജ പോലീസ് സ്റ്റിക്കർ ഒട്ടിച്ച വാഹനം യഥാർത്ഥ പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി. കണ്ണൂർ ആലക്കാട്ട് കുട്ടാപറന്പിൽ മോണിക്കാട്ടിൽ ബെസ്റ്റോ ബെന്നി (26), വയനാട് മുട്ടിൽ വാര്യാട് മാനിക്കൽ മഠത്തിൽ വീട്ടിൽ എം.എസ്. ഷിജിൽ (24), കോട്ടയം ഞാലിയാൻകുഴി വാകത്താനം ഇലവങ്കോട്ടിൽ ഷിബു ചെറിയാൻ (26) എന്നിവരാണ് അറസ്റ്റിലായത്. ഗവർണർ സഞ്ചരിക്കുന്ന പാതയോരത്തെ വാഹനങ്ങൾ നീക്കുകയും പരിശോധന നടത്തുകയും ചെയ്യുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചു കൊണ്ട് ഗവർണറുടെ പരിപാടി നടക്കേണ്ട സ്ഥലത്തിന് അര കിലോമീറ്റർ മാത്രം അകലെ റോഡരികിൽ പോലീസ് എന്ന സ്റ്റിക്കർ ഒട്ടിച്ച ബൊലേറോ ജീപ്പ് യാദൃശ്ചികമായി മേപ്പാടി എസ്ഐ വിനോദിന്റെ ശ്രദ്ധയിൽ പെട്ടത് വാഹനം പരിശോധിച്ചപ്പോൾ വ്യാജസ്റ്റിക്കർ പതിച്ചതാണെന്ന് മനസിലായി. ഉടനെ ഉന്നത…
Read MoreCategory: Kozhikode
ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ
മാനന്തവാടി: ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തെക്കുംതറ പാഴൂക്കാലായിൽ ജോസിന്റെയും ലൂസിയുടെയും മകൾ സൗമ്യയുടെ മരണം കൊലപാതകമെന്ന് ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സൗമ്യയെ മാർച്ച് 23നാണ് ഭർത്താവ് വരടിമൂല പേടപ്പാട്ട് സജിയുടെ കാപ്പിത്തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വർഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും പുനർവിവാഹമാണ്. സൗമ്യയെ മരിച്ച നിലയിൽ കണ്ടെത്തിയ രാത്രി ഭർത്താവ് മർദിച്ചിരുന്നുവെന്ന് മക്കൾ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. സൗമ്യയെയും ആദ്യ ഭർത്താവിലുണ്ടായ രണ്ട് മക്കളെയും നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. സൗമ്യക്ക് നൽകിയ ആഭരണങ്ങൾ ഭീഷണിപ്പെടുത്തി സജി കൈവശപ്പെടുത്തിയിരുന്നു. അധ്യാപികയായ സൗമ്യ ആത്മഹത്യ ചെയ്യില്ല. മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും കുട്ടികളുടെ മൊഴിപോലും എടുക്കാൻ മാനന്തവാടി പോലീസ് തയാറായിട്ടില്ല. മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നത പോലീസ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പിതാവ് ജോസ്, മാതാവ്…
Read Moreട്രാൻസ്ജെൻഡറുടെ കൊലപാതകം: കോഴിക്കോട്ടുകാരനായ യുവാവ് കസ്റ്റഡിയില്‍
കോഴിക്കോട്: കോഴിക്കോട് മാവൂര്റോഡിന് സമീപം ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ ഇന്നലെ മുതല്‍ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഭവനടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. മറ്റുള്ളവരെ വിട്ടയച്ചെങ്കിലും ഇയാളെ പോലീസ് ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റ് രഖപ്പെടുത്തിയിട്ടില്ല. സംഭവം നടന്ന ഒരാഴ്ചയാകാനായിട്ടും പ്രതികളെ പിടികൂടാനാകാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. മൈസുര്‍ സ്വദേശിയും കണ്ണൂരിലെ തമാസക്കാരിയുമായ ശാലുവിനെയാണ് ഈ മാസം ഒന്നിന് രാവിലെ മാവൂര്‍റോഡ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം യു.കെ.ശങ്കുണ്ണി റോഡിലെ ഇടവഴിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. നടക്കാവ് സിഐയുടെ നേതൃത്വത്തിലാണ് യുവതിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം നടക്കുന്നത്. 31ന് അര്‍ധരാത്രിയാണ് സംഭവം നടന്നെതന്നാണ് പോലീസ് നിഗമനം. മൈസുര്‍ സ്വദേശിയാണെങ്കിലും സ്ഥിരമായി കണ്ണൂരിലാണ് ഇവര്‍…
Read Moreപരാജയത്തിൽ ഇരട്ട സെഞ്ച്വറിയും കടന്ന് ഡോ. കെ. പദ്മരാജൻ; ഇത്തവണ മത്സരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ളവരോട്
കൽപ്പറ്റ: തെരഞ്ഞെടുപ്പ് പരാജയത്തിൽ ഇരട്ട സെഞ്ച്വറിയും കടന്ന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച ഡോ. കെ. പദ്മരാജൻ ഇത്തവണ മത്സരിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ളവരോട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളാണ് രാഹുലിനെതിരെ മത്സരിക്കാൻ അങ്കത്തട്ടിലിറങ്ങുന്നത്. ഇവരിൽ പ്രധാനിയാണ് തമിഴ്നാട് സേലത്ത് നിന്നുള്ള ഡോ. കെ. പദ്മരാജൻ. 200 തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട് ഡബിൾ സെഞ്ച്വറി നേടിയ പദ്മരാജൻ ഏറ്റവും കൂടുതൽ തവണ മത്സരിച്ച് പരാജയപ്പെട്ടതിനാണ് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. ഇലക്ഷൻ കിംഗ് എന്ന പേരിൽ ലോകത്ത് അറിയപ്പെടുന്ന പദ്മരാജൻ 201 ാം അങ്കത്തിനാണ് വയനാട്ടിലെത്തി വയനാട് ജില്ലാ കളക്ടർ എ.ആർ. അജയകുമാർ മുന്‍പാകെ നാമനിർദ്ദേശ പത്രിക നൽകിത്. വയനാട് കൂടാതെ തമിഴ്നാട്ടിലെ ധർമ്മപുരിയിലും ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്. തമിഴ്നാട്ടിലെ മേട്ടൂർ അസംബ്ലി മണ്ഡലത്തിൽ നിയമസഭാ സ്ഥാനാർത്ഥിയായി…
Read Moreരാഹുൽ ഒന്നും പറയില്ല, പക്ഷെ സിപിഎം പറയും; രാഹുൽ ഗാന്ധിയെ വിമർശിച്ച് പിണറായി
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സിപിഎമ്മിനെതിരേ ഒരക്ഷരം പോലും മിണ്ടില്ലെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറയുമ്പോഴും പ്രസ്താവനകള്കൊണ്ടുള്ള അക്രമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി സിപിഎം. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും കൊടിയേരിയും രാഹുലിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. വയനാട്ടില്‍ താന്‍ മത്സരിക്കാനെത്തുന്നത് ഇന്ത്യ ഒന്നാണ് എന്ന സന്ദേശം നല്‍കാനാണെന്നും സിപിഎമ്മും സിപിഐയും തനിക്കെതിരെ എന്തൊക്കെ ആക്രമണം നടത്തിയാലും താന്‍ മറിച്ചൊരു വാക്ക് പോലും പറയില്ലെന്നുമായിരുന്നു ഇന്നലെ കല്പറ്റയില് റോഡ് ഷോയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി പറഞ്ഞത്. മാത്രമല്ല എന്റെ സഹോദരങ്ങളായ സിപിഎമ്മുകാരെ എന്ന് അഭിസംബോധനചെയ്താണ് രാഹുല്‍ സിപിഎമ്മിനെതിരേ മൃദു സമീപനം എടുത്തത്. കേരളത്തിലെ യുഡിഎഫ് നേതാക്കളുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ഇതെന്നാണ് അറിയുന്നത്. നിലവില്‍ ബിജെപിയെ തന്നെ മുഖ്യശത്രുവായി കണ്ട് ദേശീയതലത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തികൊണ്ടുവരികയെന്നതാണ് രാഹുല്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.…
Read Moreചൂടിൽ ബസിന്റെ മുൻ ഗ്ലാസ് തകർന്നു വീണു ;ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി
ചങ്ങരംകുളം: ഓട്ടത്തിനിടയിൽ കനത്ത ചൂടുകാരണം ബസിന്റെ മുൻ ഗ്ലാസ് തകർന്നു വീണു. കുറ്റിപ്പുറം -തൃശൂർ സംസ്ഥാന പാതയിൽ പന്താവൂർ പാലത്തിനു സമീപം ഇന്നു രാവിലെ പത്തു മണിയോടെയാണ് സംഭവം. എറണാകുളത്തു നിന്നു കോഴിക്കോട്ടേക്കു പോകുന്ന വായുജിത്ത് എന്ന ബസിന്റെ മുൻ ഗ്ലാസ് ആണ് നടുറോഡിൽ തകർന്നു വീണത്. നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
Read Moreഎം.കെ.രാഘവന്റെ മൂന്നാമൂഴത്തിന് എതിരേയുള്ള സിപിഎമ്മിന്റെ ‘പൂഴിക്കടകന്‍’ തടയിടാൻ നിയമനടപടിയുമായി യുഡിഎഫ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: കേരളത്തില്‍ ഇടതുമുന്നണി അഭിമാനപേരാട്ടമായി കണക്കാക്കുന്ന കോഴിക്കോട് മണ്ഡലത്തില്‍ എം.കെ.രാഘവന്റെ എംപിയായുള്ള മൂന്നാമൂഴത്തിന് തടയിടാന്‍ സിപിഎമ്മിന്റെ പൂഴിക്കടകന്‍. ഒരു ഹിന്ദി ചാനലിന്റെ ഒളികാമറ ഓപറേഷനാണ് എം.കെ. രാഘവനെതിരായ പ്രചരണ ആയുധമാക്കുന്നത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്ത സംഘത്തോട് പണം കൈമാറാന്‍ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ദൃശ്യങ്ങള്‍ സഹിതമാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വാര്‍ത്തയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് എം.കെ.രാഘവന് അറിയിച്ചുകഴിഞ്ഞു. എന്തായാലും വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ ശാസ്ത്രീയ പരിശോധന വേണമെന്നുറപ്പാണ്. അതിന് സമയം ഏറെ പിടിക്കും താനും. അതിനിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വയം പ്രതിരോധിക്കാന്‍ രാഘവനും സംഭവം വിവാദമാക്കാന്‍ സിപിഎമ്മും രംഗത്തെത്തിയിരിക്കുകയാണ്. ആരോപണത്തിനു പിന്നില്‍ സിപിഎമ്മാണെന്നും ഇതിനുപിന്നില്‍ മാഫിയാസംഘങ്ങളുണ്ടെന്നും രാഘവന് പറഞ്ഞുകഴിഞ്ഞു. എന്തായാലും ജനപ്രിയരായ എ. പ്രദീപ് കുമാര്‍ എംഎല്‍എയും എം.കെ.രാഘവനും മത്സരിക്കുന്ന മണ്ഡലത്തില്‍ തുടക്കത്തില്‍…
Read More16 വർഷങ്ങൾക്കു ശേഷം രാഹുലിനായി ഷാഹുൽ ബ്രഷ് എടുത്തു!
മലപ്പുറം: ഒരിക്കൽ നാട്ടിൽ അറിയപ്പെടുന്ന ചിത്രകാരനായിരുന്ന കെ.സി.ഷാഹുൽ ബ്രഷ് പിടിക്കുന്നത് 16 വർഷങ്ങൾക്കു ശേഷം. കാരണം മറ്റൊന്നുമല്ല, രാഹുൽ ഗാന്ധിയുടെ അഡാറ് വരവു തന്നെ. രാഹുലിന്റെ കട്ടഫാനായ എടക്കര മുസ്ലിയാരങ്ങാടി സ്വദേശി ഷാഹുൽ, രാഹുലിന്റെ സ്ഥാനാർഥി പ്രഖ്യാപനം അറിഞ്ഞപ്പോൾ തുള്ളിച്ചാടുകയായിരുന്നു. പിന്നെ യുവാക്കൾക്കൊപ്പം റോഡിലേക്കിറങ്ങി നീണ്ട ഇടവേളയ്ക്കു ശേഷം ബ്രഷ് കൈയിലെടുത്തു. നല്ല വടിവൊത്ത അക്ഷരത്തിൽ ചുവരിൽ രാഹുൽഗാന്ധിക്ക് സ്വാഗതം തെളിഞ്ഞു. കെഎസ്യു പ്രവർത്തകനായിരുന്നപ്പോൾ നവാഗതർക്കു സ്വാഗതം എന്നെഴുതി തുടങ്ങിയ ചുവരെഴുത്തു കഴിഞ്ഞ ദിവസങ്ങളിൽ പൊടിതട്ടിയെടുത്തതു ചങ്കിലെ പ്രിയനേതാവിനു വേണ്ടി. മക്കളെയും കൂടെക്കൂട്ടിയാണ് ചുവരെഴുത്തിനും പോസ്റ്ററൊട്ടിക്കലിനും ഷാഹുൽ ഇറങ്ങിയത്. 85-90 കാലഘട്ടത്തിൽ ചുവരെഴുത്തുകലയിൽ ഷാഹുൽ സജീവമായിരുന്നു. അന്നു ചുവരെഴുത്തുകൾക്കായിരുന്നു പ്രാമുഖ്യം. മതിലിലും വീടുകളുടെയും കടകളുടെയും ഭിത്തികളിലുമെല്ലാം സ്ഥാനാർഥിയുടെ പേരും ചിഹ്നവും നിറയ്ക്കും. സ്വന്തം പാർട്ടിയായിരുന്നതിനാലും രാഷ്ട്രീയ ചുവരെഴുത്ത് ഹരമായിരുന്നെന്നും ഷാഹുൽ പറയുന്നു. ചുവരെഴുത്തുകലയിൽ ഒപ്പമുണ്ടായിരുന്ന ഗോവിന്ദനെയും കോയയെയും…
Read Moreപെരുവണ്ണാമൂഴി ഡാം റിസര്‍വോയറിൽ ജലനിരപ്പ് താഴ്ന്നു; ഡാമിൽ ജലനിരപ്പ് 26 മീറ്ററിൽ കുറഞ്ഞാൽ ജപ്പാൻ കുടിവെള്ള പദ്ധതിക്ക് ഭീഷണി
പേരാമ്പ്ര: വേനല്‍ കനത്തതോടെ പെരുവണ്ണമൂഴി ഡാം റിസര്‍വോയറിലും ജലനിരപ്പ് താഴ്ന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ പെരുവണ്ണാമൂഴി ഡാമില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കള്‍ വെള്ളം തുലോം കുറവാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിൽ രണ്ടിനു 36.98 മീറ്റര്‍ ഉയരത്തില്‍ വെള്ളം ഉണ്ടായിരുന്നപ്പോള്‍ ഇത്തവണ ഇതേ ദിനത്തിൽ 35. 03 മീറ്ററാണ് ജലനിരപ്പ്. 44.41 മീറ്ററാണ് ഡാമിന്റെ പരമാവധി ജലസംഭരണ ശേഷി. ഇക്കുറി ജലസംഭരണം കാര്യമായി നടന്നില്ല. പെരുവണ്ണാമൂഴിയിൽ പുരോഗമിക്കുന്ന ആറ് മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ ഇൻടേക്ക് കുളത്തിന്റെ പ്രവൃത്തിക്കു വോണ്ടിയാണ് ജലം കാര്യമായി സംഭരിക്കാതിരുന്നത്. റിസർവോയറിനുള്ളിലാണു കുളം നിർമിക്കുന്നത്. ഇതിനായി വെള്ളം ഒഴിവാക്കേണ്ടതിനാൽ ഷട്ടർ തുറന്നിട്ടു മുൻ മാസങ്ങളിൽ പുഴയിലേക്കു ജലമൊഴുക്കുകയായിരുന്നു. കക്കയത്ത് നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം ഒഴുക്കി വിടുന്ന വെള്ളം പെരുവണ്ണാമൂഴി റിസര്‍വോയറിലേക്കാണ് എത്തുന്നത്. ജപ്പാന് കുടിവെള്ള പദ്ധതിക്കായി 174 ദശലക്ഷം ലിറ്റര്‍…
Read Moreരാഹുലിനെയും പ്രിയങ്കയെയും നെഞ്ചിലേറ്റി വയനാട്; നാമനിർദേശ പത്രിക സമർപ്പിച്ചു
കൽപ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും സ്വീകരിച്ച് വയനാട്. രാവിലെ 10.30 ഓടെ കോഴിക്കോട് വിക്രം മൈതാനിയിൽനിന്നും ഹെലികോപ്ടറിൽ പുറപ്പെട്ട രാഹൂൽ ഗാന്ധി 11 ഓടെ കൽപ്പറ്റയിൽ എത്തി. തുടർന്ന് തുറന്ന വാഹനത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഇടി മുഹമ്മദ് ബഷീർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്കൊപ്പമാണ് കളക്ടറേറ്റിലേക്ക് എത്തിയത്. രാവിലെ 11.30 ഓടെ കളക്ടറേറ്റിലെത്തിയ രാഹൂൽ ഗാന്ധി നാല് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, വയനാട് ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പത്രിക സമർപ്പിക്കുന്നതിന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ്ചു
Read More