പേരാമ്പ്ര: 25 വർഷം മുമ്പ് പടിഞ്ഞാറത്തറയിൽ കെ. കരുണാകരനും പൂഴിത്തോട്ടിൽ പി.കെ.കെ. ബാവയുമിട്ട തറക്കല്ലുകൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കുമെന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. അടുത്ത പ്രധാനമന്ത്രി രാഹുൽ ഗാന്ധിയാണു വയനാട്ടിൽ എംപിയാകുന്നത്. കേന്ദ്ര വനം- പരിസ്ഥിതി വകുപ്പിന്റെ നിയമക്കുരുക്കു കാരണം പൂർത്തിയാകാതെ കിടക്കുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ വയനാട് ബദൽ റോഡ് പുതിയ സാഹചര്യത്തിൽ സാക്ഷാത്കരിക്കപ്പെടുമെന്നു പൂഴിത്തോട്ടിൽ പ്രചാരണത്തിനിടെ മുരളീധരൻ പറഞ്ഞു. നാട്ടുകാർ റോഡിനായി വിട്ടു കൊടുത്ത സ്ഥലം അനാഥമാകില്ലെന്നു നിറഞ്ഞ കൈയടികൾക്കിടയിൽ മുരളി പറഞ്ഞു. കോഴിക്കോട്ടു നിന്നു വയനാട്ടിലേക്കു ഗതാഗത സൗകര്യങ്ങൾ വർധിക്കുന്നത് ഗുണകരവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.എ. ജോസ് കുട്ടി അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.ജെ. തോമസ്, എസ്.കെ. അസയിനാർ, സത്യൻ കടിയങ്ങാട്, പി. വാസു, എസ്.പി. കുഞ്ഞമ്മത്, ടി.കെ. ഇബ്രാഹിം, മൂസ കോത്തമ്പ്ര,…
Read MoreCategory: Kozhikode
ബാബുവിനും കുടുംബത്തിനും ചങ്കാണവർ; രാഹുൽ ഗാന്ധിയുടെ വിജയത്തിനായി പ്രചരണ ഗാനം ഒരുക്കുന്ന തിരക്കിൽ കുടുംബം; സിഡി ഇറക്കുന്നത് സ്വന്തം കൈയിലെ കാശുമുടക്കി
മുക്കം: വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കായി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനമൊരുക്കാനായതിന്റെ സന്തോഷത്തിലാണ് ഒരു കലാകുടുംബം. മുക്കം പന്നിക്കോട് സ്വദേശി ബാബു പൊലുകുന്നത്തും കുടുംബവുമാണ് രാഹുൽ ഗാന്ധിക്കും യുഡിഎഫ് സ്ഥാനാർഥികളായ കെ .മുരളീധരൻ, രമ്യ ഹരിദാസ് എന്നിവർക്കായി ഓഡിയോ സിഡി പുറത്തിറക്കിയത്. കെപിസിസി കലാസാംസ്കാരിക സാഹിതി അംഗം കൂടിയാണ് ബാബു. ഏഴുപാട്ടുകൾ അടങ്ങിയ സിഡിയിലെ പാട്ടുകളുടെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ബാബു തന്നെയാണ്. പാട്ട് പാടിയത് ബാബുവിനെ കൂടാതെ അനുജൻ വിജീഷ് പൊലു കുന്നത്ത്, സഹോദര പുത്രി കല്ലുമോൾ എന്നിവരും ബന്ധുവായ ശശി കല്ലടയുമാണ്. രാഹുൽ ഗാന്ധിക്കായി മൂന്നുപാട്ടുകളും മുരളീധരനും രമ്യ ഹരിദാസിനുമായി ഓരോ പാട്ടുകളും ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിനായി രണ്ട് പാട്ടുകളുമാണ് സി ഡി യിൽ ഉള്ളത്. എഡിറ്റിംഗിനും മിക്സിംഗിനും മറ്റുമായി 30,000 രൂപയോളം ചെലവായതായി ബാബു പറഞ്ഞു. യുഡിഎഫിനെയും രാഹുൽ ഗാന്ധിയെയും…
Read Moreഎന്‍ഡിഎയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി നാളെ കോഴിക്കോട്ട്
കോഴിക്കോട്: എന്‍ഡിഎയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കോഴിക്കോടെത്തും. വൈകുന്നേരം അഞ്ചിന് കരിപ്പൂര്‍ വിമാനതാവളത്തില്‍ പ്രത്യേക വിമാനത്തിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം വൈകുന്നേരം ആറിന് സമ്മേളന നഗരിയായ കോഴിക്കോട് കടപ്പുറത്തെത്തും. കടപ്പുറത്ത് നടക്കുന്ന മഹാസമ്മേളനത്തില്‍ എന്‍ഡിഎയുടെ കാസര്‍ഗോഡ് മുതല്‍ പാലക്കാട് പാര്‍ലമെന്റ് മണ്ഡലം വരെയുള്ള സ്ഥാനാര്‍ഥികളും സംസ്ഥാന നേതാക്കളും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ മുഴുവന്‍ പ്രവര്‍ത്തകരും പൊതുജനങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. പിന്നീട് റോഡ് മാര്‍ഗം തന്നെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടും. അവിടെ നിന്ന് 7.30 നുള്ള പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ഉത്തരകേരളത്തില്‍ മോദി തരംഗം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നതായിരിക്കും കടപ്പുറത്തെ മഹാസമ്മേളനമെന്ന് പി.കെ.കൃഷ്ണദാസ് പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡിജിപി ലോക്നാഥ് ബഹ്റയുടെ നിര്‍ദേശ പ്രകാരം സുരക്ഷാക്രമീകരണങ്ങള്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ്…
Read Moreസ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്താലെ ചരിത്രം മനസിലാകൂ; അമിത് ഷായുടെ പരാമർശം വർഗീയ വിഷം തുപ്പലെന്ന് മുഖ്യമന്ത്രി
കൽപ്പറ്റ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമർശനം. വയനാടിനെതിരായ അമിത് ഷായുടെ പരാമർശം വർഗീയ വിഷം തുപ്പുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു. അമിത് ഷാ വയനാടിനെ അപമാനിച്ചു. വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്താലെ ചരിത്രം മനസിലാകൂ എന്നും പിറണായി പറഞ്ഞു. കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി. സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസിന്റേത് വർഗീയതയോട് സമരസപ്പെടുന്ന നിലപാടാണെന്നും മത നിരപേക്ഷതയും വർഗീയതയും ഒരുമിച്ചു പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആസിയൻ കരാറിന് വയനാട്ടിലെ ജനങ്ങളോട് കോണ്‍ഗ്രസ് മറുപടി പറയുമോ എന്നും പിണറായി ചോദിച്ചു.മഹാരാഷ്ട്രയിലെ കർഷക സമരത്തെ വെടിവയ്പിലൂടെയാണ് ബിജെപി സർക്കാർ നേരിട്ടതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സഖ്യകക്ഷികൾക്കു വേണ്ടി രാഹുൽ ബാബ കേരളത്തിലേക്കു പോയി. എഴുന്നള്ളിപ്പു കാണുന്പോൾ ഇത് ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്നു തിരിച്ചറിയാൻ…
Read Moreശബരിമല കേസ്; രണ്ട് ലക്ഷം രൂപയുടെയും രണ്ടാളുടെ ജാമ്യത്തിലും കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥിക്ക് ജാമ്യം
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി പ്രകാശ് ബാബുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപയുടെയും രണ്ടാളുടെ ജാമ്യത്തിലുമാണ് പ്രകാശ് ബാബുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് പ്രകാശ് ബാബുവിനോട് പത്തനംതിട്ടയിൽ പ്രവേശിക്കരുതെന്നും കോടതി ഉത്തരവിട്ടു. മാർച്ച് 28നാണ് പ്രകാശ് ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്. ചിത്തിര ആട്ടവിശേഷ ദിനത്തിൽ ശബരിമല കയറാനെത്തിയ 52കാരിയെ തടഞ്ഞതായിരുന്നു കേസ്. കേസിൽ 16-ാം പ്രതിയാണ് പ്രകാശ് ബാബു. ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ വീട്ടിലേക്കു മാർച്ച് നടത്തിയ കേസിലും പ്രതിയാണ് പ്രകാശ് ബാബു. ഈ കേസിൽ പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
Read Moreകീഴാറ്റൂര്‍ ബൈപ്പാസ്; കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ; വയൽക്കിളികളുടെ പോരാട്ട വിജയമാണിതെന്ന് സുരേഷ് കീഴാറ്റൂർ
കൊച്ചി: കീഴാറ്റൂര്‍ ബൈപ്പാസ് പദ്ധതിയുടെ ഭാഗമായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷും അമ്മ ചന്ദ്രോത്ത് ജാനകിയും സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്. എന്നാൽ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. സർക്കാരിനും ദേശീയപാതാ അഥോറിറ്റിക്കും കോടതി നോട്ടീസ് അയച്ചു. ബൈപ്പാസ് പദ്ധതിക്കെതിരെ 26 വാദങ്ങള്‍ ഹൈക്കോടതിക്ക് മുമ്പിൽ വയല്‍കിളികള്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ 13 എതിര് കക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. വയല്‍കിളികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പി.ജി കൃഷ്ണനാണ് ഹാജരായത്. വയൽക്കിളികളുടെ ഹര്‍ജിയില്‍ കൂടുതല്‍ വാദങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. വയൽക്കിളികളുടെ പോരാട്ട വിജയമാണിതെന്ന് സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു. കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മിക്കാനുള്ള ദേശീയപാതാ അഥോറിറ്റിയുടെ തീരുമാനം കീഴാറ്റൂരില്‍ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
Read Moreഇന്ദിരയുടെ പേരക്കുട്ടി സ്ഥാനാർഥി; ഇന്ദിര സ്ഥാപിച്ച ആദിവാസി കോളനിയിൽ ദുരിതം
കാളികാവ്: ഇന്ദിരാഗാന്ധിയെ ഡൽഹിയിൽ പോയി നേരിൽ കണ്ട മാതിയുടെ മകൾ നീലി ഇന്ദിര സ്ഥാപിച്ച ആദിവാസി കോളനിയിൽ അവഗണനകളേറ്റ് ദുരിതത്തിൽ. 1976 ൽ ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം കേന്ദ്ര സർക്കാർ സ്ഥാപിച്ചതാണ് ചോക്കാട് 40 സെന്റ് ആദിവാസി കോളനി. തൊട്ടടുത്ത വർഷം റിപ്പബ്ലിക് ദിനത്തിലാണ് ആദിവാസികൾക്ക് ഡൽഹിയിലേക്ക് ക്ഷണം കിട്ടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏതാനും ആദിവാസികളെ വിമാനമാർഗമാണ് അന്ന് ചെങ്കോട്ടയിലെത്തിച്ചത്. ഈ കൂട്ടത്തിലാണ് ചോക്കാട്ടെ മാതിയും ഇന്ത്യൻ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ അടുത്തു എത്തിയത്. മതിയെ ഇന്ദിര ആശ്ലേഷിച്ചത് അക്കാലത്ത് വാർത്തയാവുകയും ചെയ്തിരുന്നു. മാതിയുടെ കുടുംബം ഇനി രക്ഷപ്പെടുമെന്ന് അക്കാലത്ത് വ്യാപക പ്രചാരണവും നടന്നിരുന്നു. ഇന്ദിരാഗാന്ധിയുടെ ചെറുമകൻ മത്സരിക്കുന്ന മണ്ഡലം എന്ന നിലയിൽ വളരെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പ് കൂടിയാണ് 23ന് നടക്കുന്നത്. നാൽപ്പത് സെന്റ് കോളനിയിലെ മാതിയുടെ മകൾ മക്കളില്ലാത്ത നീലിക്ക് അറുപത് വയസ് കഴിഞ്ഞിട്ടും…
Read Moreസോഷ്യല്‍ മീഡിയയില്‍ സിപിഎമ്മി നെതിരെ വ്യാജ വീഡിയോ; യൂത്ത് ലീഗ് നേതാവിനെതിരെ കേസ്
നാദാപുരം: വാട്സ്ആപ്പിലൂടെ സിപിഎമ്മി നെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ.നാസര്‍, നാദാപുരം മീഡിയ വാട്സ് ആപ്പ് അഡ്മിന് ഇഖ്ബാല്‍ എന്നിവര്‍ക്കെതിരെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് നാദാപുരം പോലീസ് കേസെടുത്തത്. ഏപ്രില്‍ രണ്ടിന് രാത്രി പതിനൊന്നരയ്ക്ക് നാദാപുരം മീഡിയ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വീധീനിക്കാനായി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി സിപിഎമ്മിനെതിരേ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ച് എല്‍ഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി അംഗം വരിക്കോളിയിലെ എം.കെ.വിനീഷാണ് പരാതി നല്‍കിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വീഡിയോ ഉള്‍പ്പെടെ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നുമെന്ന് നാദാപുരം സിഐ രാജീവന് വലിയ വളപ്പില്‍ പറഞ്ഞു.
Read Moreപ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന് പുല്ലുവില ; “രാഷ്ട്രീയം കളിച്ച്’ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും
സ്വന്തം ലേഖകന്‍ കോഴിക്കോട്: തെരഞ്ഞെടുപ്പുകാലത്തെ പ്രവര്‍ത്തന രീതികളെ കുറിച്ച്സര്ക്കാര് ജീവനക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ അതെല്ലാം കാറ്റില്‍ പറത്തി ഒരുവിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ . ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെടരുതെന്നപ്രിന്സിപ്പല് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ഉത്തരവാണ് കാറ്റില്‍ പറക്കുന്നത്. പോലീസ് സേനയില്‍ ഉള്‍പ്പെടെ ഗ്രൂപ്പ് തിരിഞ്ഞുള്ള രാഷ്ട്രീയ ചര്‍ച്ചകളും തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള വോട്ടു പിടിത്തവും വ്യാപകമാണ്. പലരും സോഷ്യല്‍ മീഡിയവഴിയും വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയുമാണ് പ്രചാരണം നടത്തുന്നത്. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ഉണ്ടാക്കുന്ന പ്രചരണ ഗ്രൂപ്പുകളിലും പല ഉന്നത ഉദ്യോഗസഥരും അംഗങ്ങളാണ്. സംസ്ഥാന ഭരണസംവിധാനത്തിന്റെ മൗനാനുവാദത്തോടുകൂടി നടക്കുന്ന ഇത്തരം പ്രചരണത്തിനെതിരേ യുഡിഎഫ് പലയിടത്തും ഇലക്ഷന് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വോട്ടുപിടിക്കാനുള്ള ഉപകരണങ്ങളാക്കുന്നുവെന്നാണ് ആക്ഷേപം. നേരത്തെ പിആര്‍ഡി ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. പ്രചാരണം കൊഴുത്തതോടെ ഏതുവഴിയും വോട്ടുറപ്പിക്കാനുള്ള ശ്രമമാണ്…
Read Moreരാഹുൽ ഗാന്ധിയുടെ പത്രിക സമർപ്പണം: വയനാട്ടിൽനിന്നും അമേഠിയിലേക്ക് അഞ്ചുപേർക്ക് ക്ഷണം
മുക്കം: എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ പത്രിക സമർപ്പണ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിന്റെ ത്രില്ലിലാണ് വയനാട് മണ്ഡലത്തിലെ അഞ്ചു പേര്. മലപ്പുറം ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറുപ്പ്, വയനാട് പാർലമെന്റ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.എൻ ജംനാസ്, ഊർങ്ങാട്ടീരി പഞ്ചായത്ത് മെംബർ അനൂപ് മൈത്ര, പ്രഭാകരൻ മാനന്തവാടി, സുനിൽ വണ്ടൂർ എന്നിവർക്കാണ് കേരളത്തിൽ നിന്നും ക്ഷണം ലഭിച്ചത്. കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധിയെ വയനാട്ടിലെത്തി കണ്ടതിന്റെ സന്തോഷം മാറും മുന്‍പാണ് അഞ്ചുപേർക്ക് മറ്റൊരു അവസരം കൂടി ലഭിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇന്ന് നടക്കുന്ന പത്രികാ സമർപ്പണ ചടങ്ങിൽ ഇവർ പങ്കെടുക്കുക. ഇവർ ചടങ്ങിൽ സംബന്ധിക്കുന്നതിനായി അമേഠിയിലേക്ക് പുറപ്പെട്ടു
Read More