രാ​മ​ച​ന്ദ്ര​ന്‍റെ “വി​ശേ​ഷാ​ൽ ത​ട്ടി​പ്പ്’..! ക്ഷേ​ത്ര വ​ഴി​പാ​ടു​ക​ളു​ടെ പേ​രി​ല്‍ വ്യാ​പ​ക ത​ട്ടി​പ്പ്; എ​റ​ണാ​കു​ളം സ്വ​ദേ​ശി പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: വി​ഘ്ന​ങ്ങ​ള്‍ തീ​ര്‍​ക്കാ​ന്‍ ഗ​ണ​പ​തി ഹോ​മ​വും കു​ടും​ബ​ത്തി​ന്‍റെ ഐ​ശ്യ​ര്വ​ത്തി​നാ​യി ഐ​ശ്വ​ര്യ​പൂ​ജ​യും ന​ട​ത്താ​നു​ള്ള ര​സീ​ത് ന​ല്‍​കി വി​ശ്വാ​സി​ക​ളി​ല്‍ നി​ന്ന് വ്യാ​പ​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ള്‍ പി​ടി​യി​ല്‍ . എ​റ​ണാ​കു​ളം പ​ന​മ്പ​ള്ളി​ന​ഗ​റി​ലെ പ​ന​മ്പ​ള്ളി അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് 23/303 -ലെ ​താ​മ​സ​ക്കാ​ര​നാ​യ വി.​രാ​മ​ച​ന്ദ്ര​ന്‍(62) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് പാ​ള​യം ഭാ​ഗ​ത്ത് നി​ന്നാ​ണ് ക​സ​ബ എ​സ്‌​ഐ വി.​സി​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ത​ട്ടി​പ്പി​നാ​യു​ള്ള ര​സീ​ത് ബു​ക്കു​മാ​യി പാ​ള​യ​ത്തെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പോ​ലീ​സ് സം​ഘം ഇ​യാ​ളെ വ​ള​ഞ്ഞു​പി​ടി​കൂ​ടി​യ​ത്. ത​ളി ശ്രീ ​മ​ഹാ​ഗ​ണ​പ​തി ബാ​ല​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ല്‍ വി​ശേ​ഷാ​ല്‍ മ​ഹാ​ഗ​ണ​പ​തി ഹോ​മം ന​ട​ക്കു​ന്നു​വെ​ന്ന പേ​രി​ല്‍ ന​ഗ​ര​ത്തി​ലെ ഫ്‌​ളാ​റ്റു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ ല​ക്ഷ്യ​മാ​ക്കി​യാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​ന്‍ പ്ര​ധാ​ന​മാ​യും ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​നു പു​റ​മേ ഐ​ശ്വ​ര്യ​ത്തി​നാ​യും സ​ന്താ​ന​ഭാ​ഗ്യ​ത്തി​നാ​യും ,വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​മെ​ച്ച​പ്പെ​ടു​ത്താ​നാ​യും,വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വി​നാ​യും വി​വി​ധ ത​രം പൂ​ജ​ക​ള്‍ ന​ട​ത്താ​നെ​ന്ന പേ​രി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ ഐ​ശ്വ​ര്യ​ത്തി​നാ​യി പ്ര​ത്യേ​ക വി​ശേ​ഷാ​ൽ പൂ​ജു​മു​ണ്ട്. ഈ ​പൂ​ജ​യു​ടെ പേ​രി​ൽ വ​ൻ​തോ​തി​ൽ…

Read More

സ്വ​ര്‍​ണ​ക്ക​ട​ത്ത്: അ​ന്വേ​ഷ​ണം  ജ്വ​ല്ല​റി​ക​ളി​ലേ​ക്കും ;സെ​ന്‍​ട്ര​ല്‍ ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: മും​ബൈ​യി​ല്‍ നി​ന്നും നി​കു​തി​വെ​ട്ടി​ച്ച് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന സം​ഭ​വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ജ്വ​ല്ല​റി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം. കേ​ന്ദ്ര ച​ര​ക്ക് സേ​വ​ന നി​കു​തി (സെ​ന്‍​ട്ര​ല്‍ ജി​എ​സ്ടി) ഇ​ന്റ​ലി​ജ​ന്‍​സ് വി​ഭാ​ഗ​മാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ പ​ല ജ്വ​ല്ല​റി​ക​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ നി​കു​തി​വെ​ട്ടി​ച്ച് മും​ബൈ​യി​ല്‍ നി​ന്നും കൊ​ണ്ടു​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് വി​വ​രം ല​ഭി​ച്ച​താ​യി കേ​ന്ദ്ര​ജി​എ​സ്ടി ഇ​ന്‍റ​ല​ജി​ന്‍​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​ര്‍​ണ​വു​മാ​യി പി​ടി​യി​ലാ​യ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യു​ടെ മൊ​ഴി പ്ര​കാ​രം ഏ​താ​നും ജ്വ​ല്ല​റി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ ജ്വ​ല്ല​റി​ക​ളി​ല്‍ ന​ല്‍​കു​ന്ന പ​ഴ​യ സ്വ​ര്‍​ണം ഉ​രു​ക്കി സ്വ​ര്‍​ണ​ക്ക​ട്ടി മും​ബൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും അ​വി​ടെ നി​ന്ന് ആ​ഭ​ര​ണ​ങ്ങ​ളാ​ക്കി തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഇ​പ്ര​കാ​രം പ​ഴ​യ സ്വ​ര്‍​ണം ജ്വ​ല്ല​റി​ക​ളി​ല്‍ ന​ല്‍​കു​മ്പോ​ള്‍ ആ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​മ്പോ​ഴും അ​ക്കാ​ര്യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​തി​ന് നി​കു​തി ഈ​ടാ​ക്കു​ക​യും ചെ​യ്യ​ണം . എ​ന്നാ​ല്‍ പ​ല ജ്വ​ല്ല​റി​ക​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ യാ​തൊ​രു രേ​ഖ​ക​ക​ള്‍ സൂ​ക്ഷി​ക്കാ​തേ​യും നി​കു​തി അ​ട​യ്ക്കാ​തേ​യു​മാ​ണ്…

Read More

നി​യ​മം അ​റി​യി​ല്ലെ​ങ്കി​ൽ അ​ത് പ​ഠി​ക്ക​ണം; ചെമ്പോല പോ​ലീ​സി​നു വ​നി​താ ക​മ്മീ​ഷ​ന്‍റെ രൂ​ക്ഷ വി​മ​ർ​ശ​നം

വ​ട​ക​ര: നി​യ​മം അ​റി​യി​ല്ലെ​ങ്കി​ൽ അ​ത് പ​ഠി​ക്ക​ണ​മെ​ന്നും അ​ല്ലാ​തെ ഇ​പ്പ​ണി​ക്ക് നി​ൽ​ക്ക​രു​തെ​ന്നും ചോ​ന്പാ​ല പോ​ലീ​സി​നോ​ട് വ​നി​താ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് ക​ല​ക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സി​റ്റിം​ഗി​ലാ​ണ് അം​ഗ​ങ്ങ​ളു​ടെ പ​രാ​മ​ർ​ശം. ഓ​ർ​ക്കാ​ട്ടേ​രി സ്വ​ദേ​ശി​നി​യാ​യ ഭ​ർ​തൃ​മ​തി ചോ​ന്പാ​ല പോ​ലീ​സി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്. പ​രാ​തി​ക്കാ​രി​യേ​യും ഭ​ർ​ത്താ​വി​നേ​യും മു​ൻ അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്ത സം​ഭ​വ​മാ​ണ് പ്ര​ശ്ന​ത്തി​ന് ആ​ധാ​രം. പ​രാ​തി സ്വീ​ക​രി​ക്കാ​തെ പി·ാ​റാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും പി​ന്നീ​ട് കേ​സെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യ​പ്പോ​ൾ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​തി​രി​ക്കു​ക​യും ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്ത​ത് സം​ബ​ന്ധി​ച്ചാ​ണ് യു​വ​തി വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. സി​റ്റിം​ഗി​ൽ ചോ​ന്പാ​ല എ​സ്ഐ പി.​കെ.​ജി​തേ​ഷ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തും അം​ഗ​ങ്ങ​ളു​ടെ വി​മ​ർ​ശ​ന​ത്തി​ന് കാ​ര​ണ​മാ​യി. സി​റ്റിം​ഗി​നെ​ത്തി​യ എ​എ​സ്ഐ മു​ര​ളി, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബ്ൾ മ​നോ​ജ് എ​ന്നി​വ​രു​ടെ നി​ല​പാ​ടി​നെ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ വി​മ​ർ​ശി​ച്ചു. പ​രാ​തി​ക്കാ​രി ഹാ​ജ​രാ​ക്കി​യ എ​ഫ്ഐ​ആ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 2018 ഒ​ക്ടോ​ബ​ർ…

Read More

നി​യ​മ​ലം​ഘ​നം “ഹൗ​സ്ഫു​ള്‍’; സ്വ​കാ​ര്യ​ബ​സു​ക​ള്‍​ക്ക് മൂ​ക്കു​ക​യ​റു​മാ​യി ക​മ്മീ​ഷ​ണ​ര്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് പോ​ലും വി​ല​ക​ല്‍​പ്പി​ക്കാ​തെ അ​മി​ത വേ​ഗ​ത​യി​ല്‍ കൊ​ല​കൊ​ല്ലി​ക​ളാ​യി നി​ര​ത്തു​വാ​ഴു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് ക​ടി​ഞ്ഞാ​ണി​ട്ട് ക​മ്മീ​ഷ​ണ​ര്‍ . ലൈ​സ​ന്‍​സി​ല്ലാ​തെ​യും യൂ​ണി​ഫോം ധ​രി​ക്കാ​തേ​യും നി​യ​മം പ​ര​സ്യ​മാ​യി ലം​ഘി​ച്ച് ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​രു​ടെ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്കാ​യു​ള്ള വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്കു​ന്ന ഫ​സ്റ്റ്എ​യ്ഡ് ബോ​ക്‌​സ് പോ​ലും ഇ​ല്ലാ​തെ​യാ​ണ് റോ​ഡി​ലി​റ​ങ്ങു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്‍ ബോ​ധ്യ​മാ​യ​ത്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗ​ത​യ്ക്കും മ​റ്റു നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്കു​രെ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കോ​റി സ​ഞ്ജ​യ് കു​മാ​ര്‍ ഗു​രു​ദി​ന്‍റെ നി​ര്‍​ദേശപ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ന​ലെ മാ​ത്രം 686 പേ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. യൂ​ണി​ഫോം ധ​രി​ക്കാ​തെ 223 ഡ്രൈ​വ​ര്‍​മാ​രാ​ണ് വാ​ഹ​നം ഓ​ടി​ച്ച​ത്. ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത അ​ഞ്ചു പേ​രും ബ​സ് ഓ​ടി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ണ്ട​ക്ട​ര്‍ ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത തൊ​ഴി​ലാ​ളി​യു​മാ​യാ​ണ് പ​ല ബ​സു​ക​ളും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 25 പേ​ര്‍​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​യ​ര്‍ ഹോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​ന് ആ​റു പേ​ര്‍​ക്കെ​തി​രെ​യും,…

Read More

വ​യ​നാ​ട് സീ​റ്റി​ൽ എം.​ഐ. ഷാ​ന​വാ​സി​ന്‍റെ മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് ഹ​നീ​ഷും പരിഗണനയിൽ; താൽപര്യം പ്രകടിപ്പിച്ച് മകളും

മു​ക്കം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട് സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി കൊ​ച്ചി മെ​ട്രോ സി​ഇ​ഒ​യും ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും എം.​ഐ. ഷാ​ന​വാ​സി​ന്‍റെ മ​രു​മ​ക​നു​മാ​യ മു​ഹ​മ്മ​ദ് ഹ​നീ​ഷും പ​രി​ഗ​ണ​നാ ലി​സ്റ്റി​ൽ. ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി എ​റ​ണാ​കു​ള​ത്തെ​ത്തി ഷാ​ന​വാ​സി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഇ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ന്ന​താ​യാ​ണ് സൂ​ച​ന. തീ​രു​മാ​ന​ത്തി​ൽ ഷാ​ന​വാ​സി​ന്‍റെ മ​ക​ളും താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. സ്ഥാ​നാ​ർ​ഥി മോ​ഹി​ക​ളു​ടെ ബാ​ഹു​ല്യ​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ലു​വാ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ലും ഷാ​ന​വാ​സി​ന്‍റെ മ​ക​ൾ അ​മീ​ന​യു​ടെ ഭ​ർ​ത്താ​വ് കൂ​ടി​യാ​യ മു​ഹ​മ്മ​ദ് ഹ​നീ​ഷി​നെ രാ​ജി​വെ​പ്പി​ച്ചു മ​ത്സ​രി​പ്പി​ക്കാ​ൻ മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ഇ​ട​യി​ൽ ധാ​ര​ണ​യാ​യ​താ​യാ​ണ് സൂ​ച​ന. മു​ന്ന് ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​നാ​യി കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രും മു​ൻ കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റും രം​ഗ​ത്തു​ള്ള​തി​നാ​ൽ ആ​രു വ​ന്നാ​ലും വി​മ​ത​സ്വ​രം ഉ​യ​രു​മെ​ന്നാ​ണ് പാ​ർ​ട്ടി ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​ന്ന് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം മാ​ത്ര​മാ​ണ്…

Read More

രേഖകളില്ലാത്ത  രണ്ടുകോടിയുടെ സ്വർണം പിടിച്ചെടുത്ത സംഭവം; പ്ര​തി​യെ കേ​ന്ദ്ര ജി​എ​സ്ടി​ക്ക് കൈ​മാ​റി

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ജ്വ​ല്ല​റി​ക​ളി​ലേ​ക്ക് മും​ബൈ​യി​ല്‍ നി​ന്നും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യെ കേ​ന്ദ്ര ജി​എ​സ്ടി വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ (ആ​ര്‍​പി​എ​ഫ്) പി​ടി​കൂ​ടി​യ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത്ത് സിം​ഗ്(30)​നെ​യാ​ണ് കോ​ഴി​ക്കോ​ട് യൂ​ണി​റ്റ് സെ​ന്‍​ട്ര​ല്‍ ജി​എ​സ്ടി സീ​നി​യ​ര്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റി​യ​ത്. ര​ണ്ടു​കോ​ടി രൂ​പ വി​ല​വ​രു​ന്ന 5.720 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് രേ​ഖ​ക​ളി​ല്ലാ​തെ ഇ​യാ​ള്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 6.45 ഓ​ടെ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​ന്‍ വ​ച്ച് ര​ഞ്ജി​ത്ത്‌​സിം​ഗി​നെ പി​ടി​കൂ​ടി​യ​ത്. നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ല്‍ ക​യ​റാ​നാ​യി എ​ത്തി​യ ര​ഞ്ജി​ത്ത്‌​സിം​ഗി​നെ ആ​ര്‍​പി​എ​ഫ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബാ​ഗി​ല്‍ നി​ന്ന് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. മും​ബൈ​യി​ല്‍ നി​ന്നും ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ച്ച് കോ​ഴി​ക്കോ​ട് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ര​ഞ്ജി​ത്ത് സിം​ഗ് ആ​ര്‍​പി​എ​ഫി​ന് മൊ​ഴി ന​ല്‍​കി. കോ​ഴി​ക്കോ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യു​ള്ള​വ​രി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണ​ക്ക​ട്ടി​ക​ള്‍ വാ​ങ്ങി​യ​തെ​ന്നും ഇ​ത് പി​ന്നീ​ട് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ക്കി ന​ല്‍​കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി. സം​ഭ​വം ഡ​യ​റ​ക്ട​റേ​റ്റ്…

Read More

കെയുആർടിസിയിൽ ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി എംഎൽഎയുടെ തർക്കം; സ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​വാ​ദ പ്ര​ചാ​ര​ണം നടത്തുന്നവർക്കെതിരേ സ്പീ​ക്ക​ർ​ക്കു പ​രാ​തി ന​ൽ​കി എം​എ​ൽ​എ

ക​ൽ​പ്പ​റ്റ:​ കെ​യു​ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​യു​ടേ പേ​രി​ൽ ത​ത്പ​ര ക​ക്ഷി​ക​ൾ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കു​ന്ന​തി​നെ​തി​രെ ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ സ്പീ​ക്ക​ർ​ക്കു പ​രാ​തി ന​ൽ​കി. പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ത​നി​ക്കെ​തി​രെ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രി​ൽ ചി​ല​രാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​വാ​ദം പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ 28നു ​എ​റ​ണാ​കു​ള​ത്തു​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കാ​യി​രു​ന്നു കെ​യു​ആ​ർ​ടി​സി​യു​ടെ ലോ ​ഫ്ളോ​ർ ബ​സി​ൽ എം​എ​ൽ​എ​യു​ടെ യാ​ത്ര. സൗ​ജ​ന്യ യാ​ത്ര​യ്ക്കു കോ​ർ​പ​റേ​ഷ​ൻ ന​ൽ​കു​ന്ന പാ​സ് ലോ ​ഫ്ളോ​ർ ബ​സി​ൽ അ​നു​വ​ദ​നീ​യാ​മാ​ണോ എ​ന്നു ക​ണ്ട​ക്ട​റോ​ട് ബാ​ല​കൃ​ഷ്ണ​ൻ തി​ര​ക്കി. മേ​ല​ധി​കാ​രി​ക​ളോ​ടു ചോ​ദി​ച്ചു പ​റ​യാ​മെ​ന്നാ​യി​രു​ന്നു ക​ണ്ട​ക്ട​റു​ടെ പ്ര​തി​ക​ര​ണം. കു​റ​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ ക​ണ്ട​ക്ട​ർ കാ​ർ​ഡ് വാ​ങ്ങി ന​ന്പ​ർ കു​റി​ച്ചു. രാ​ത്രി 12 ഓ​ടെ സീ​റ്റി​ന​ടു​ത്തെ​ത്തി​യ ക​ണ്ട​ക്ട​ർ പാ​സ് അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നു അ​റി​യി​ച്ചു. തു​ട​ർ​ന്നു എം​എ​ൽ​എ 375 രൂ​പ ന​ൽ​കി ടി​ക്ക​റ്റ് എ​ടു​ത്തു. 29നു ​രാ​ത്രി സ്വ​കാ​ര്യ ചാ​ന​ലി​ൽ എം​എ​ൽ​എ​യു​ടെ യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വാ​ർ​ത്ത വ​ന്നു. ടി​ക്ക​റ്റ് എ​ടു​ക്കാ​ത്ത​തി​നെ​ച്ചൊ​ല്ലി ക​ണ്ട​ക്ട​റും എം​എ​ൽ​എ​യു​മാ​യി വാ​ക്കു​ത​ർ​ക്കം എ​ന്നാ​യി​രു​ന്നു…

Read More

കോഴിക്കോട്  റെ​യി​ല്‍​വേ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​നി മു​ത​ല്‍ ജ​ന​മൈ​ത്രി സ്‌​റ്റേ​ഷ​ൻ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ റെ​യി​ല്‍​വേ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​നി മു​ത​ല്‍ ജ​ന​മൈ​ത്രി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ . കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നും ജ​ന​മൈ​ത്രി സ്റ്റേ​ഷ​നാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പോ​ലീ​സ് സ്‌​റ്റേ​ഷ​നും ജ​ന​മൈ​ത്രി​യാ​ക്കി​യ​ത്. റെ​യി​ല്‍​വേ പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി എ.​ഷ​റ​ഫു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി​വേ​കാ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ ജ​ന​മൈ​ത്രി റെ​യി​ല്‍​വേ പോ​ലീ​സ് സ്റ്റേ​ഷ​നാ​ണി​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ പി.​മൊ​യ്തീ​ന്‍ കു​ട്ടി, സ​റ്റേ​ഷ​ന്‍ മാ​നേ​ജ​ര്‍ കെ.​വി.​വി​ജ​യ​കു​മാ​ര്‍ ,ഡെ​പ്യൂ​ട്ടി​മാ​നേ​ജ​ര്‍ കെ.​വി. പ്ര​മോ​ദ് കു​മാ​ര്‍ , ചീ​ഫ് കൊ​മേ​ഴ്‌​സ്യ​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്യാം ​ശ​ശി​ധ​ര​ന്‍ , ആ​ര്‍​പി​എ​ഫ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ നി​ഷാ​ന്ത്, ആ​ര്‍​പി​എ​സ്‌​ഐ പി.​ജം​ഷി​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‍

Read More

ലോ​ക്‌​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പ് ; മൂ​ന്ന​ല്ല…നാ​ല് സീ​റ്റി​ല്‍ ക​ണ്ണുംന​ട്ട് ലീ​ഗ് അ​ണി​ക​ൾ

മു​ക്കം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന​ത്ത് നാ​ല് സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന കാന്പയി​നു​മാ​യി അ​ണി​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ. ഇ​പ്പോ​ഴു​ള്ള ര​ണ്ടു സീ​റ്റി​നു പു​റ​മേ ര​ണ്ടു സീ​റ്റു​ക​ൾ​ക്ക് കൂ​ടി മു​സ്ലിം ലീ​ഗി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്നാ​ണ് അ​ണി​ക​ളു​ടെ വി​കാ​രം. ഇ​ത് സം​ബ​ന്ധ​മാ​യി ഫേ​സ്ബു​ക്കി​ൽ ഒ​രു പേ​ജ് ത​ന്നെ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. യു​ഡി​എ​ഫ് മു​ന്ന​ണി സം​വി​ധാ​നം ലീ​ഗി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന ചി​ന്ത മാ​റ്റി സീ​റ്റു​ക​ൾ ചോ​ദി​ച്ചു​വാ​ങ്ങാ​ൻ ത​യാ​റാ​വാ​ത്ത നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും അ​ണി​ക​ളി​ൽ നി​ന്ന് വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്. മു​ന്ന​ണി​മ​ര്യാ​ദ പാ​ലി​ക്കാ​ൻ കോ​ൺ​ഗ്ര​സും ത​യാ​റാ​വ​ണ​മെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള വി​കാ​രം. നി​യ​മ​സ​ഭ​യി​ൽ 22 അം​ഗ​ങ്ങ​ൾ മാ​ത്ര​മു​ള്ള കോ​ൺ​ഗ്ര​സ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 16 സീ​റ്റി​ൽ മ​ത്സ​രി​ക്കു​മ്പോ​ൾ 18 അം​ഗ​ങ്ങ​ളു​ള്ള മു​സ്ലിം​ ലീ​ഗ് വെ​റും ര​ണ്ടു സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ യു​ക്തി​യെ​യാ​ണ് അ​ണി​ക​ൾ ചോ​ദ്യം ചെ​യ്യു​ന്ന​ത്. 19 അം​ഗ​ങ്ങ​ളു​ള്ള സി​പി​ഐ​ക്ക് ഘ​ട​ക​ക​ക്ഷി​ക​ൾ കൂ​ടു​ത​ലു​ള്ള എ​ൽ​ഡി​എ​ഫി​ൽ നാ​ല് സീ​റ്റു​ക​ൾ ല​ഭി​ക്കു​മ്പോ​ൾ മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പ് ത​ക​രു​മെ​ന്ന ന്യാ​യ​മു​യ​ർ​ത്തി ര​ണ്ടു…

Read More

പോ​ലീ​സി​നു നേ​രെ വ​ധ​ശ്ര​മം :  ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു ജാ​മ്യ​മി​ല്ല

മ​ഞ്ചേ​രി: പൊ​ന്നാ​നി എ​സ്ഐ​യെ​യും ആ​റു പോ​ലീ​സു​കാ​രെ​യും മു​ള​വ​ടി​കൊ​ണ്ടും മ​റ്റും അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന എ​ട്ട് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. പൊ​ന്നാ​നി ക​ട​വ​നാ​ട് അ​യ്യ​പ്പ​ൻ​കാ​വി​ൽ ത​ല​ക്കാ​ട്ട് ജി​തി​ൻ (21), എം​എ​ൽ​എ റോ​ഡി​ൽ മു​ര​ത​യി​ൽ അ​ക്ഷ​യ് (21), പു​റ​ങ്ങ് മാ​രാ​മു​റ്റം കു​വൂ​ർ അ​ജി​ത് (20), ഈ​ഴു​വ​ത്തി​രു​ത്തി തോ​ട്ടി വ​ള​പ്പി​ൽ മ​ണി​ക​ണ്ഠ​ൻ (53), കാ​ഞ്ഞി​ര​മു​ക്ക് നെ​ടും​പു​ര​ത്ത് അ​രു​ണ്‍​കു​മാ​ർ (22), മാ​റ​ഞ്ചേ​രി മു​ക്കാ​ല അ​രി​യ​ല്ലി സു​നി​ൽ​കു​മാ​ർ (39), ക​ട​വ​നാ​ട് വാ​രി​യ​ത്ത്പ​ടി പ​ള്ളി​ക്ക​ൽ അ​ഖി​ൽ (23), ക​ട​വ​നാ​ട് വാ​രി​യ​ത്ത് റോ​ഡ് കോ​ത​ന്പ​ത്ത് രാ​മ​ദാ​സ് (51) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജി​ല്ലാ ജ​ഡ്ജി സു​രേ​ഷ്കു​മാ​ർ പോ​ൾ ത​ള്ളി​യ​ത്. 2019 ജ​നു​വ​രി മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ​ആ​ർ​എ​സ്എ​സ്, സം​ഘ് പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​രാ​യ മു​പ്പ​തോ​ളം പേ​ർ സം​ഘ​ടി​ച്ചു അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.​ത​ട​യാ​നെ​ത്തി​യ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​ത്തെ മു​ള​വ​ടി,…

Read More