നി​യ​മ​ലം​ഘ​നം: 2018-ല്‍ കോഴിക്കോട് നിന്നും സർക്കാർ ​ഖ​ജ​നാ​വി​ലെ​ത്തി​യ​ത് 2.32 കോ​ടി

കോ​ഴി​ക്കോ​ട്: സി​റ്റി ട്രാ​ഫി​ക് പോ​ലീ​സ് ക​ഴി​ഞ്ഞ​വ​ര്‍​ഷം പി​ഴ​യി​ന​ത്തി​ല്‍ ഈ​ടാ​ക്കി​യ​ത് 2.32 കോ​ടി രൂ​പ. അ​മി​ത വേ​ഗ​ത, മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ല്‍ , അ​ല​ക്ഷ്യ ഡ്രൈ​വിം​ഗ് , ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ മൂ​ന്നു​പേ​രു​ടെ യാ​ത്ര, മൊ​ബൈ​ല്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ല്‍ , ലൈ​സ​ന്‍​സി​ല്ലാ​തെ​യു​ള്ള ഡ്രൈ​വിം​ഗ് , അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് , വാ​ഹ​ന​ങ്ങ​ള്‍ നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്ത​ല്‍ , എ​യ​ര്‍​ഹോ​ണ്‍ ഉ​പ​യോ​ഗം തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും പി​ഴ ഇ​ടാ​ക്കി​യ​ത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പോ​ലീ​സ് സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ല്‍ പ​തി​ഞ്ഞ നി​യ​മ​ലം​ഘ​ന ദൃ​ശ്യ​ങ്ങ​ള്‍ തെ​ളി​വാ​യി സ്വീ​ക​രി​ച്ചും നേ​രി​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യു​മാ​ണ് ഇ​ത്ര​യും പി​ഴ ചു​മ​ത്തി​യ​ത്. നി​ര​ന്ത​ര​മു​ള്ള പ​രി​ശോ​ധ​ന​യു​ടെ​യും നി​യ​മ​ന​ട​പ​ടി​ക​ളു​ടെ​യും ഭാ​ഗ​മാ​യി അ​മി​ത വേ​ഗ​ത ന​ഗ​ര​ത്തി​ല്‍ നി​യ​ന്ത്രി​ക്കാ​നാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ അ​പ​ക​ട​നി​ര​ക്കി​ലും കു​റ​വു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ര്‍​ഷം 1423 അ​പ​ക​ട​ങ്ങ​ളി​ലാ​യി 154പേ​രാ​ണ് മ​രി​ച്ച​ത്. 1552 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. 2017ല്‍ 184 ​പേ​രാ​ണ് മ​രി​ച്ച​ത്.

Read More

മ​ക്ക​ളേ… ബൈ​ക്കി​ല്‍  മൂ​ന്ന് വേ​ണ്ട, ര​ണ്ടു​മ​തി; ബൈ​ക്ക് അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: ബൈ​ക്ക് അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി പോ​ലീ​സ്. മൂ​ന്നു​പേ​രു​മാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ യാ​ത്ര​ചെ​യ്യു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​യാ​ണെ​ന്ന് പോ​ലീ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ര​ണ്ടു​പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​ന്‍ മാ​ത്ര​മാ​ണ് അ​ത് ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ല്‍ പേ​ര്‍ യാ​ത്ര ചെ​യ്യു​ന്ന​ത് അ​പ​ക​ടം ക്ഷ​ണി​ച്ചുവ​രു​ത്തു​മെ​ന്നും പു​റ​കി​ലി​രു​ന്ന യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ സു​ര​ക്ഷ ഇ​ല്ലാ​താ​ക്കു​ക​യാ​ണി​തെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ഇ​തോ​ടൊ​പ്പം യാ​ത്ര​യി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ക്ക​ണം. ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗം പൂ​ര്‍​ണ​മാ​യും ന​ട​പ്പാ​ക്കാ​ന്‍ നി​യ​മാ​നു​സ​ര​ണം മാ​ത്രം ക​ഴി​യു​ക​യി​ല്ല. ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ സം​ബ​ന്ധി​ച്ച് ആ​ളു​ക​ള്‍​ക്ക് ശ​രി​യാ​യ അ​റി​വ് ന​ല്‍​കു​ക​യോ അ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ്രേ​രി​പ്പി​ക്കു​ക​യോ ചെ​യ്യ​ണം. ചി​ന്‍​സ്ട്രാ​പ് ഇ​ടാ​തെ ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് തു​ല്യ​മാ​ണെ​ന്നും ട്രാ​ഫി​ക്‌​പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ര​ള​ത്തി ലെ​റോ​ഡു​ക​ളി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നു​ള്ള ശ​രാ​ശ​രി വേ​ഗ​പ​രി​ധി 50 കി​ലോ​മീ​റ്റ​റാ​ണ്. അ​മി​ത​വേ​ഗ​ത ഒ​ഴി​വാ​ക്കു​ക. വേ​ഗ​ത കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് അ​പ​ക​ട​സാ​ധ്യ​ത​യും വ​ര്‍​ധി​ക്കു​ന്നു.ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​പ്പെ​ടു​ന്ന​തി​ല്‍ പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്ന് ഇ​ട​ത്…

Read More

റെ​യി​ൽ​വെ വീ​ണ്ടും  ക്രൂ​ര​ത​യു​ടെ ട്രാ​ക്കി​ൽ; പരശുറാം എക്സ്പ്രസിലെ  ജ​ന​റ​ൽ കോ​ച്ച് കുറച്ച് യാത്രക്കാരോടുള്ള  ക്രൂരത തുടരുന്നു

വ​ട​ക​ര: പ​ര​ശു​റാം എ​ക്സ്പ്ര​സി​ലെ ജ​ന​റ​ൽ കോ​ച്ചു​ക​ൾ കു​റ​ച്ചു​കൊ​ണ്ട് യാ​ത്ര​ക്കാ​രോ​ടു​ള്ള റെ​യി​ൽ​വെ​യു​ടെ ക്രൂ​ര​ത തു​ട​രു​ന്നു. മ​ല​ബാ​റി​ലെ യാ​ത്ര​ക്കാ​ർ ഏ​റ്റ​വു​മ​ധി​കം ആ​ശ്ര​യി​ക്കു​ന്ന ട്രെ​യി​ൻ ആ​ണ് പ​ര​ശു​റാം എ​ക്സ്പ്ര​സ്. കോ​ച്ചു​ക​ൾ കു​റ​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ഇ​വ പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ന്ന ശീ​ല​മാ​ണ് റെ​യി​ൽ​വെ​യു​ടേ​ത്. യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചെ​ന്ന പേ​രി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച മു​ത​ൽ 22 കോ​ച്ചു​ക​ൾ കൊ​ണ്ടു വ​ന്നു. ഇ​പ്പോ​ൾ ഇ​ത് വീ​ണ്ടും 21 ആ​ക്കി ചു​രു​ക്കു​ക​യും ഇ​തി​ൽ ത​ന്നെ ഒ​രു ജ​ന​റ​ൽ കോ​ച്ചി​ന് പ​ക​രം റി​സ​ർ​വേ​ഷ​ൻ ആ​ക്കു​ക​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ മൂ​ന്നു വീ​തം എ​സി, ഡി ​റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് ര​ണ്ട് ജ​ന​റ​ൽ കോ​ച്ചു​ക​ൾ വെ​ട്ടി​മാ​റ്റി പ​ക​രം ഒ​രു ഡി ​റി​സ​ർ​വേ​ഷ​ൻ കോ​ച്ച് അ​ധി​കം കൊ​ണ്ടു​ന്നി​രി​ക്കു​ന്ന​ത്. മൊ​ത്തം 21 കോ​ച്ചു​ക​ളി​ൽ 10 ജ​ന​റ​ൽ കോ​ച്ചു​ക​ളു​മാ​യാ​ണ് ഈ ​ട്രെ​യി​ൻ ഇ​പ്പോ​ൾ ഓ​ടു​ന്ന​ത്. പൂ​ർ​ണ​മാ​യും ജ​ന​റ​ൽ കോ​ച്ചു​ക​ൾ ആ​യാ​ൽ പോ​ലും നി​യ​ന്ത്രി​ക്കാ​നാ​വാ​ത്ത തി​ര​ക്കാ​ണ് പ​ര​ശു​വി​ൽ.…

Read More

ഹ​ജ്ജ് തീർത്ഥാടനം; ആ​ദ്യ​ഗ​ഡു പ​ണ​വും  രേ​ഖ​ക​ളും ന​ൽ​കേ​ണ്ട തീയ​തി നീ​ട്ടി

കൊ​ണ്ടോ​ട്ടി:​ഹ​ജ്ജ് തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​ദ്യ​ഗ​ഡു പ​ണ​വും പാ​സ്പോ​ർ​ട്ടും സ​മ​ർ​പ്പി​ക്കേ​ണ്ട സ​മ​യ പ​രി​ധി ഈ ​മാ​സം 15 വ​രെ നീ​ട്ടി.​നേ​ര​ത്തെ ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ​യാ​യി​രു​ന്നു സ​മ​യ​പ​രി​ധി നി​ശ്ചി​യി​ച്ചി​രു​ന്ന​ത്.​എ​ന്നാ​ൽ കേ​ര​ള​ം ഉ​ൾ​പ്പെ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​ർ പ​ണ​വും പാ​സ്പോ​ർ​ട്ടും ന​ൽ​കാ​ൻ ബാ​ക്കി​യു​ള്ള​തി​നാ​ൽ 10 ദി​വ​സം കൂ​ടി അ​ധി​കം ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ 1020 പേ​ർ ഇ​നി​യും പാ​സ്പോ​ർ​ട്ട്, മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട്, ആ​ദ്യ​ഗ​ഡു പ​ണം 81,000 രൂ​പ അ​ട​ച്ച​തി​ന്‍റെ പേ-​ഇ​ൻ​സ്ലി​പ്പ് എ​ന്നി​വ ഹാ​ജ​രാ​ക്കാ​നു​ണ്ട്. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഈ ​വ​ർ​ഷം 11472 പേ​ർ​ക്കാ​ണ് അ​വ​സ​രം ല​ഭി​ച്ച​ത്. ഇ​വ​രി​ൽ 10452 പേ​ർ ഇ​തി​ന​കം പ​ണ​മ​ട​ച്ച് പാ​സ്പോ​ർ​ട്ടും അ​നു​ബ​ന്ധ​രേ​ഖ​ക​ളും സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന​വ​രി​ൽ 1020 പേ​രാ​ണ് ഇ​നി രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നു​ള​ള​ത്. ആ​ദ്യ​ഗ​ഡു​വി​നൊ​പ്പം ര​ണ്ടാം​ഗ​ഡു പ​ണം അ​ട​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും ഒ​രു​മി​ച്ച് പ​ണ​മ​ട​ച്ച​വ​ർ കു​റ​വാ​ണ്. ക​ഴി​ഞ്ഞ 17 മു​ത​ലാ​ണ് ഹ​ജ്ജ് പ​ണം അ​ട​ക്ക​ലും,പാ​സ്പോ​ർ​ട്ട് സ്വീ​ക​ര​ണ​വും ആ​രം​ഭി​ച്ച​ത്.

Read More

യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി വ​ഴി​യോ​ര​ങ്ങ​ളി​ല്‍ ‘ടേ​ക് എ ​ബ്രേ​ക്’  കേ​ന്ദ്ര​ങ്ങ​ളു​മാ​യി കു​ടും​ബ​ശ്രീ

മു​ക്കം: യാ​ത്ര​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി സം​സ്ഥാ​ന​ത്തെ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ വി​ശ്ര​മ​സൗ​ക​ര്യ​വും ടോ​യ്‌​ല​റ്റ് സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന ‘ടേ​ക് എ ​ബ്രേ​ക്’ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി കു​ടും​ബ​ശ്രീ. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 100 കേ​ന്ദ്ര​ങ്ങ​ളാ​ണ് തു​ട​ങ്ങു​ക. പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ഇ​തേ മാ​തൃ​ക​യി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് പെ​ട്രോ​ള്‍ ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലേ​ര്‍​പ്പെ​ടാ​നും പ​ദ്ധ​തി​യു​ണ്ട്. ഇ​തു​വ​ഴി അ​യ​ല്‍​ക്കൂ​ട്ട വ​നി​ത​ക​ള്‍​ക്ക് വ​രു​മാ​ന ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണ് കു​ടും​ബ​ശ്രീ ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്ത്രീ​ശാ​ക്തീ​ക​ര​ണ, ദാ​രി​ദ്ര്യ​നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നും വ​രു​മാ​ന​ദാ​യ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഗു​ണ​പ​ര​മാ​യ മാ​റ്റം വ​രു​ത്തു​ന്ന​തി​നു​മാ​യി കു​ടും​ബ​ശ്രീ​ക്ക് ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ ആ​യി​രം കോ​ടി രൂ​പ​യി​ല്‍ നി​ന്നാ​ണ് പ​ദ്ധ​തി​ക്ക് പ​ണം ക​ണ്ടെ​ത്തു​ക. സൂ​ക്ഷ്മ​സം​രം​ഭ ശൃം​ഖ​ല​യെ​യും സേ​വ​ന മേ​ഖ​ല​യേ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വ​നി​ത​ക​ള്‍​ക്ക് തൊ​ഴി​ല്‍ ഉ​റ​പ്പാ​ക്കു​ന്ന​തി​നും സം​സ്ഥാ​ന​ത്തെ എ​ല്ലാ സി​ഡി​എ​സു​ക​ളി​ലും കെ​ട്ടി​ട നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ പ്രാ​പ്തി​യു​ള്ള വ​നി​താ മേ​സ്തി​രി​മാ​രു​ടെ സം​ഘ​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്. കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ല്‍ നി​ല​വി​ലു​ള്ള വ​നി​താ കെ​ട്ടി​ട നി​ര്‍​മാ​ണ യൂ​ണി​റ്റു​ക​ള്‍​ക്ക് പു​റ​മേ​യാ​ണി​ത്. കൂ​ടാ​തെ എ​ല്ലാ സി​ഡി​എ​സു​ക​ളി​ലും ഇ​ല​ക്ട്രി​ഫി​ക്കേ​ഷ​ന്‍,…

Read More

പ്രളയത്തേക്കാൾ വലിയ പ്രഹരം;  സി​മ​ന്‍റ് വി​ല​വ​ര്‍​ധ​ന പ്ര​ള​യാ​ന്ത​ര​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വെ​ള്ള​ത്തി​ലാ​കും;  സർക്കാർ  ഇടപെടണമെന്ന ആവശ്യം ശക്തം

കോ​ഴി​ക്കോ​ട്: സി​മ​ന്‍റ് വി​ല വ​ര്‍​ധി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ പ്ര​ള​യാ​ന​ന്ത​ര​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്ന് ആ​ശ​ങ്ക. പ്ര​ള​യ​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഈ ​ഒ​രു അ​വ​സ​ര​ത്തി​ല്‍ സി​മ​ന്‍റ് വി​ല വ​ര്‍​ധി​ച്ച​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ പ്ര​വൃ​ത്തി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​കും.​ വി​ല​വ​ര്‍​ധ​ന പ്ര​ള​യാ​ന​ന്ത​ര നി​ര്‍​മാ​ണ​ത്തേ​യും ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ളേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. സം​സ്ഥാ​ന​ത്ത് സി​മ​ന്‍റ് ഉ​പ​യോ​ഗ​ത്തി​ന്‍റെ മു​പ്പ​ത് ശ​ത​മാ​ന​വും സ​ര്‍്ക്കാ​ര്‍ മേ​ഖ​ല​യി​ലാ​ണ്. അ​തി​നാ​ല്‍ വി​ല​വ​ര്‍​ധ​ന സ​ര്‍​ക്കാ​റി​നേ​യും നേ​രി​ട്ട് ബാ​ധി​ക്കു​ന്നു​ണ്ട്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ മ​ല​ബാ​ര്‍ സി​മ​ന്‍റ്സും നി​ല​വി​ല്‍ വി​ല​വ​ര്‍​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ശ​രാ​ശ​രി സി​മ​ന്‍റ് വി​ല 380-മു​ത​ല്‍ 430 രൂ​പ​വ​രെ​യാ​ണ്. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സി​മ​ന്‍റ് വി​ല​യാ​ണി​പ്പോ​ള്‍ സം​സ്ഥാ​ന​ത്തു​ള്ള​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ല്‍ 40-50 രൂ​പ​യാ​ണ് സി​മ​ന്‍റി​ന് വ​ര്‍​ധി​ച്ച​ത്. അ​ടു​ത്ത 10 മു​ത​ല്‍ വീ​ണ്ടും വി​ല കൂ​ട്ടാ​നാ​ണ് സി​മ​ന്‍റ് ക​മ്പ​നി​ക​ള്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വി​ല വ​ര്‍​ധി​പ്പി​ച്ച​തി​നെ​തി​രേ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സി​മ​ന്‍റ്…

Read More

വിദേശത്ത് നിന്നെത്തിയ സുഹൃത്തിനെ വീട്ടിലെത്തിച്ചശേഷം മടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാർ മതിലിടിച്ച്  മൂന്ന് മരണം; മലപ്പുറത്ത് നടന്ന  അപകടത്തിൽ ഞെട്ടി നാട്ടുകാർ

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത- 213 മ​ല​പ്പു​റ​ത്തി​ന​ടു​ത്തു പൂ​ക്കോ​ട്ടൂ​രി​ൽ കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​തി​ലി​ൽ ഇ​ടി​ച്ചു മൂ​ന്നു യു​വാ​ക്ക​ൾ മ​രി​ച്ചു. മോ​ങ്ങം ആ​ന​ക്ക​ച്ചേ​രി ബീ​രാ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ഉ​നൈ​സ്(​ഇ​ണ്ണി- 28), കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് കാ​വു​ങ്ങ​ൽ പ​റ​ന്പി​ൽ അ​ഹ​മ്മ​ദ്കു​ട്ടി​യു​ടെ മ​ക​ൻ സ​നൂ​പ്(23), മൊ​റ​യൂ​ർ കു​റു​ങ്ങോ​ട​ൻ അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ മ​ക​ൻ ശി​ഹാ​ബു​ദീ​ൻ(24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ 2.45 ഓ​ടെ പൂ​ക്കോ​ട്ടൂ​ർ പ​ള്ളി​പ്പ​ടി​യി​ലാ​ണ് കെ.​എ​ൽ.55 ക്യൂ 2835 ​ട​യോ​ട്ട ആ​ൾ​ട്ടി​സ് കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ ശി​ഹാ​ബു​ദീ​നു ക​രി​പ്പൂ​രി​ൽ നി​ന്നു സ്വീ​ക​രി​ച്ചു വീ​ട്ടി​ലി​റ​ക്കി മൂ​വ​രും മ​റ്റൊ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​ത്തെ വീ​ട്ടു മ​തി​ലി​ലി​ട​ച്ച് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഗേ​റ്റ് അ​ട​ക്കം ദൂ​രേ​ക്ക് തെ​റി​ച്ചു പോ​യി. നാ​ട്ടു​കാ​രും മ​ല​പ്പു​റം ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചു ഏ​റെ പ​ണി​പെ​ട്ടാ​ണ് മൂ​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്.ഇ​വ​ർ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച്…

Read More

ബ​ത്തേ​രി​യി​ൽ​ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ര​ണ്ടാ​മ​ത്തെ ’മി​ന്ന​ൽ’ ; ഓൺലൈൻ റിസർവേഷൻ ഉണ്ടായിരിക്കും

ക​ൽ​പ്പ​റ്റ: ബ​ത്തേ​രി​യി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തി​നു​ള്ള കെഎ​സ്ആ​ർ​ടി​സി​യു​ടെ ര​ണ്ടാ​മ​ത്തെ മി​ന്ന​ൽ സൂ​പ്പ​ർ എ​യ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സ് ഇ​ന്നു ആ​രം​ഭി​ക്കും. രാ​ത്രി പ​ത്തി​ന് ബ​ത്തേ​രി​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ് ക​ൽ​പ്പ​റ്റ, താ​മ​ര​ശേ​രി, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, കൊ​ട്ടാ​ര​ക്ക​ര വ​ഴി പു​ല​ർ​ച്ചെ 7.20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ഈ ​സ്ഥ​ല​ങ്ങ​ളി​ലും അ​ങ്ക​മാ​ലി​യി​ലും(​റി​ക്വ​സ്റ്റ്) മാ​ത്ര​മാ​യി​രി​ക്കും ബ​സി​ന് സ്റ്റോ​പ്പ്. 9.20 മ​ണി​ക്കൂ​റാ​ണ് റ​ണ്ണിം​ഗ് ടൈം. ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു രാ​ത്രി എ​ട്ടി​ന് ബ​സ് പു​റ​പ്പെ​ടും. പു​ല​ർ​ച്ചെ 5.20ന് ​ബ​ത്തേ​രി​യി​ലെ​ത്തും. നേ​ര​ത്തെ കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ഓ​ടി​യി​രു​ന്ന മി​ന്ന​ൽ ഷെ​ഡ്യൂ​ൾ ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. പു​തി​യ സ​ർ​വീ​സി​ന്‍റെ ഓ​ണ്‍​ലൈ​ൻ റി​സ​ർ​വേ​ഷ​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്(online.keralartc.com). കെഎ​സ്ആ​ർ​ടി​സി​യു​ടെ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ലും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. നി​ല​വി​ൽ ബ​ത്തേ​രി​യി​ൽ​നി​ന്നും മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ഓ​രോ മി​ന്ന​ൽ സ​ർ​വീ​സു​ണ്ട്. മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നു രാ​ത്രി ഏ​ഴി​നും ബ​ത്തേ​രി​യി​ൽ​നി​ന്ന് രാ​ത്രി 7.45നു​മാ​ണ് സ​ർ​വീ​സ്. ക​ൽ​പ്പ​റ്റ, താ​മ​ര​ശേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ വ​ഴി​യാ​ണ് ഈ…

Read More

വൈ​ദ്യു​തി അ​പ​ക​ടം: ചി​ത്ര​ങ്ങ​ൾ വ​ര​ച്ചുള്ള വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ മ​ഹേ​ഷി​ന്‍റെ ബോ​ധ​വ​ത്ക​ര​ണം  ശ്രദ്ധേയമാവുന്നു

നി​ല​ന്പൂ​ർ: വൈ​ദ്യു​തി ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി വൈ​ദ്യു​തി ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​ഹേ​ഷിന്‍റെ ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. നി​ല​ന്പൂ​ർ ഡി​വി​ഷ​നി​ലെ അ​ക​ന്പാ​ടം വൈ​ദ്യു​തി സെ​ക്‌ഷൻ ഓ​ഫീ​സി​ന്‍റെ ചു​മ​രു​ക​ളി​ലാ​ണ് മ​ഹേ​ഷ് ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​ത്. ഇ​രു​ന്പു​തോ​ട്ടി ഉ​പ​യോ​ഗി​ച്ചു വൈ​ദ്യു​തി ക​ട​ന്നു​പോ​കു​ന്ന ലൈ​നു​ക​ൾ​ക്കു സ​മീ​പ​ത്തു നി​ന്നു തേ​ങ്ങ​യി​ടു​ന്ന​തും മ​റ്റു അ​പ​ക​ട​ക​ര​മാ​യ പ്ര​വൃ​ത്തി​ക​ളും കാ​ണി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ന്ദേ​ശം. കൂ​ടെ നി​ർ​ദേ​ശ​വും എ​ഴു​തി​യി​രി​ക്കു​ന്നു. കൗ​മാ​ര​ക്കാ​രി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രെ മു​ന്പു സു​ഹൃ​ത്തും മ​ല​പ്പു​റം ട്രാ​ഫി​ക് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫി​ലി​പ്പ് മ​ന്പാ​ടു​മാ​യി ചേ​ർ​ന്നു വാ​ക്കും വ​ര​യും എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യി​രു​ന്നു. വൈ​ദ്യു​തി ബോ​ർ​ഡി​ലെ പു​തി​യ സു​ര​ക്ഷാ എം​ബ്ല​വും രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത് മ​ഹേ​ഷ് ആ​ണ് . എം​ബ്ല​ത്തി​നു സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു. വാ​ക്കും വ​ര​യും എ​ന്ന പ്ര​വൃ​ത്തി​യി​ലൂ​ടെ ക​ഴി​ഞ്ഞ ഒ​ന്പ​തു വ​ർ​ഷ​ത്തെ ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ അ​ഞ്ഞൂ​റോ​ളം പേ​രെ ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​ത്തി​ൽ നി​ന്നു പി​ന്തി​രി​പ്പി​ക്കാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​യെ​ന്നു മ​ഹേ​ഷ് പ​റ​യു​ന്നു.…

Read More

കൊ​യി​ലാ​ണ്ടി​യി​ലെ എട്ടു ലക്ഷത്തിന്‍റെ കു​ഴ​ല്‍​പ്പ​ണക്കേസ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന് കൈ​മാ​റും

കൊ​യി​ലാ​ണ്ടി : കൊ​യി​ലാ​ണ്ടി​യി​ല്‍ കു​ഴ​ല്‍​പ്പണം പി​ടി​കൂ​ടി​യ കേ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് കൈ​മാ​റു​ന്നു. പു​തി​യ ബ​സ്റ്റാ​ന്‍​ഡി​ല്‍ നി​ന്നാ​ണ് 8.5 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍ പ​ണ​വും വി​ത​ര​ണ​ത്തി​നു​ള്ള സ്ലി​പ്പും പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി സ്വ​ദേ​ശി ഇ​ള​വ​ന്‍ ചാ​ലി​ല്‍ അ​ജ്മ​ലി​നെ (40) കൊ​യി​ലാ​ണ്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​യി​ലാ​ണ്ടി എ​സ്‌​ഐ സ​ജു എ​ബ്ര​ഹാം, ഫ​സ​ലു​ല്‍ ആ​ബി​ദ്, എ​എ​സ്‌​ഐ മു​നീ​ര്‍, എ​സ്‌​സി​പി​ഒ ഗി​രീ​ഷ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സി​പി​ഒ. സു​നി​ല്‍, ഷി​രാ​ജ്,അ​ജേ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. കു​ഴ​ല്‍​പ​ണ​ത്തെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് കേ​സ് എ​ന്‍​ഫോ​യ്‌​സ്‌​മെ​ന്‍റിനു കൈ​മാ​റു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More