കോഴിക്കോട്: സ്ഥിര നിയമനം ആവശ്യപ്പെട്ടു കൊണ്ട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നിപ്പാ ഐസൊലേഷൻ വാർഡിൽ ജോലി ചെയ്തിരുന്ന കരാർ തൊഴിലാളികൾ ആശുപത്രി പരിസരത്ത് ആരംഭിച്ച സമരം പതിനാല് ദിവസം പിന്നിട്ടു. ആവശ്യങ്ങൾ അംഗീകരിക്കുന്നതിന് വേണ്ടി അധികൃതരുടെ ഭാഗത്ത് നിന്നും നീക്കം ഒന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ സമരപന്തലിൽ ജീവനക്കാരിൽ ഒരാളായ വെള്ളിപറമ്പ് കീഴ്മാട് സ്വദേശി ഭഗവതി പറമ്പത്ത് മേത്തൽ രജീഷ് നിരാഹാര സമരം തുടങ്ങി. വി.ശശിധരൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ഇ.പി.രജീഷ് അധ്യക്ഷത വഹിച്ചു. എ.പി. സിദ്ധീഖ്, ടി. മിനി, പി.സുബ്രഹ്മണ്യൻ എന്നിവര്‍ പ്രസംഗിച്ചു.സ്ഥിര നിയമനം നടപ്പിലായി കിട്ടുന്നത് വരെ സമരവുമായി മുമ്പോട്ട് പോകുമെന്ന് ജീവനക്കാർ പറഞ്ഞു. അതിനിടെ സമരം ആരോഗ്യ മന്ത്രി ഇടപെട്ട് ഒത്തുതീർപ്പാക്കിയതായി നവ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന…
Read MoreCategory: Kozhikode
ജ്വല്ലറി കവര്‍ച്ച; അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക്; ഭിത്തിതുരക്കാൻ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി
നാദാപുരം: കല്ലാച്ചി റിന്‍സി ജ്വല്ലറി കുത്തിതുറന്ന് സ്വര്‍ണാഭരണവും പണവും കവര്‍ന്ന കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ജ്വല്ലറിയിലും പരിസരങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കളവ് മുതലുകൾ കണ്ടെടുക്കാൻ എസ്ഐ എൻ.പ്രജീഷും സംഘവും ഇന്ന് തമിഴ്നാട്ടിലേക്ക് പോകും. പ്രതികളായ തമിഴ്നാട് സ്വദേശികളായ അഞ്ചാം പുലി, രാജ, സൂര്യ എന്നിവരെയും കൊണ്ട് മോഷണം നടന്ന ജ്വല്ലറിയിലെത്തിച്ച് തെളിവെടുത്തത്. കവര്‍ച്ചയ്ക്കായി ഡിസംബര്‍ മൂന്നിന് രാത്രി ഒമ്പതരയോടെയാണ് വടകര നിന്ന് ആറംഗ സംഘം കല്ലാച്ചിയിലെത്തിയത്.മോഷണം നടത്തുന്നതിന് മുമ്പ് പ്രതികള്‍ രാത്രി ജ്വല്ലറിക്ക് പിന് വശത്തെ ആളൊഴിഞ്ഞ പറമ്പില്‍ തങ്ങിയതും മോഷണം നടത്തിയ രീതിയും പോലീസിന് വിവരിച്ച് നല്കി. ആറംഗ സംഘത്തിലെ ഒരാള്‍ കെട്ടിടത്തിന് മുകളില്‍ കയറി പരിസരം നിരീക്ഷിക്കുകയും മറ്റ് രണ്ട് പേര് ജ്വല്ലറിയുടെ രണ്ട് ഭാഗങ്ങളില്‍ കാവല്‍ നിന്നശേഷം മൂന്ന് പേര് ചുമര് കുത്തിതുറന്ന് അകത്ത് കയറി മോഷണം നടത്തുകയായിരുന്നു മോഷണത്തിന്…
Read Moreനൗഹീറ “മിന്നുംതാരം’; കോൺഗ്രസിന്റെ സഹചാരിയെന്ന് അവകാശവാദം
കോഴിക്കോട്: നിക്ഷേപകര്‍ക്ക് പലിശയ്ക്ക് പകരം ലാഭവിഹിതം വാഗ്ദാനം ചെയ്ത് രാജ്യത്തിനകത്തും പുറത്തുമായി കോടികളുടെ തട്ടിപ്പുനടത്തിയ ഹീരാഗ്രൂപ്പ് മേധാവി പൊതുപ്രവര്‍ത്തനത്തില്‍ “മിന്നുംതാരം’. മഹിളാ എംപവര്‍ പാര്‍ട്ടിയുടെ നേതാവാണെന്നാണ് മേധാവി നൗഹീറ ഷെയ്ഖ് അവകാശപ്പെടുന്നത്. 45 വയസ് പ്രായമുള്ള നൗഹീറ ജനിച്ചത് ആന്ധ്രയിലെ തിരുപ്പതിയിലാണ്. പൊതുപ്രവര്‍ത്തനത്തില്‍ താത്പര്യമുണ്ടായിരുന്ന നൗഹീറ സ്ത്രീശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് അന്താരാഷ്ട്ര മനുഷ്യാവകാശ അസോസിയേഷന് വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു. ദുബായി കേന്ദ്രീകരിച്ചായിരുന്നു ഹീരാഗ്രൂപ്പിന്റേയും നൗഹീറയുടേയും പ്രവര്‍ത്തനം. കോൺഗ്രസിനൊപ്പം പ്രവർത്തിച്ചിരുന്ന നൗഹീറയ്ക്ക് പൊതുപ്രവർത്തനത്തിനുള്ള രാജീവ്ഗാന്ധി ശിരോമണി അവാർഡടക്കം നിരവധി അവാർഡുകൾ നേടിയതായി ” വിക്കീപീഡിയ ‘ പറയുന്നു.
Read Moreതേലംപറ്റയിൽ ജനങ്ങളെ ഭീതിയിലാക്കിയ പെൺ കടുവ കുടുങ്ങി; തിരുവനന്തപുരം മൃഗശാലയിലേക്കു കടുവയെ മാറ്റുമെന്ന് അധികൃതർ
സുൽത്താൻ ബത്തേരി: തേലംപറ്റയിലും സമീപങ്ങളിലും ജനങ്ങളെ ഭീതിയിലാക്കിയ കടുവ വനം-വന്യജീവി വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ചൊവ്വാഴ്ച പുലർച്ചെ തേലംപറ്റ മൂഞ്ഞനാനിയിൽ പാപ്പച്ചന്റെ പശുവിനെ ആക്രമിച്ചു കൊന്നതിനെത്തുടർന്നാണ് വനപാലകർ പശുവിന്റെ ജഡം സഹിതം കൂട് സ്ഥാപിച്ചത്. 10 വയസ് മതിക്കുന്ന പെണ്‍കടുവ ഇന്നലെ രാത്രി 11 ഓടെയാണ് കൂട്ടിൽ അകപ്പെട്ടത്. പല്ലുകൾ നഷ്ടപ്പെട്ട നിലയിലാണ് കടുവ. ഇതിനെ തിരുവനന്തപുരം മൃഗശാലയിലേക്കു കൊണ്ടുപോകുമെന്നു വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസ് അറിയിച്ചു.
Read Moreആരാധനാലയങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ; ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കണം; ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടി
കോഴിക്കോട്: ആരാധനാലയങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണവും വിതരണവും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമമാനദണ്ഡങ്ങള്‍ പാലിച്ചാവണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന എല്ലാ ആരാധനാലയങ്ങളും ഭക്ഷ്യ സുരക്ഷാ ലൈസനന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന് നിര്‍ബന്ധമായും എടുക്കണം. ലൈസന്‍സ് നേടാതെയുള്ള ഭക്ഷ്യ നിര്‍മാണവും വില്‍പ്പനയും ആറുമാസം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്താവുന്ന കുറ്റമാണ്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ഏലിയാമ്മ നിര്‍ദേശിച്ചു. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന് നേടുന്നതിനായി സ്ഥാപനത്തിന്റെ ഭക്ഷ്യ നിര്‍മാണ, വിപണന, വിതരണ ചുമതലയുള്ളയാളുടെ തിരിച്ചറിയല്‍ രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പഞ്ചായത്ത്, മുന്‍സിപാലിറ്റി, കോര്പ്പറേഷന് ലൈസന്‍സ് എന്നിവ സഹിതം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. 100 രൂപയാണ് ഫീസ്. ഫോണ്‍ : 8943346191.
Read Moreകല്ലാച്ചി ജ്വല്ലറി കവര്‍ച്ച; പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍; തെളിവെടുപ്പ് തുടങ്ങി
നാദാപുരം: കല്ലാച്ചിയില്‍ ജ്വല്ലറി കുത്തി തുരന്ന് മുക്കാല്‍ കോടിയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയും പണവും കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ പാക്കം സ്വദേശി അഞ്ച് പുലി എന്ന അഞ്ചാം പുലി ( 52 ) വീരുപ്പുറം ജില്ലയിലെ കോട്ടുമേട് സ്വദേശി രാജ (31) മധുര ജില്ലയിലെ പുതൂര്‍ സ്വദേശി സൂര്യ (22) എന്നിവരെയാണ് നാദാപുരം മജിസ്ട്രേറ്റ് കോടതി പത്ത് ദിവസത്തേക്ക് തെളിവെടുപ്പിനും,കൂടുതല്‍ അന്വേഷണത്തിനുമായി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.കഴിഞ്ഞ ഡിസംബര്‍ നാലിനാണ്. കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറിയുടെ പിന് ഭാഗത്തെ ചുമര് കുത്തിതുറന്ന് മുക്കാല്‍ കോടിയുടെ സ്വര്‍ണാഭരണവും, പണവും കവര്‍ന്നത്.മോഷണത്തിന് ശേഷം നാട് വിട്ട പ്രതികളെ കഴിഞ്ഞ ദിവസമാണ് നാദാപുരം എസ് ഐ എന്‍.പ്രജീഷും സംഘവും പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ മൂന്ന് ദിവസമായി റിമാന്റിലായിരുന്നു.പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച്ച നാദാപുരം കോടതിയില്‍ അന്വേഷണോദ്യോഗസ്ഥന്…
Read Moreയുവാവിന് പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനം; മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങി പിതാവ്; മർദനത്തെക്കുറിച്ച് പ്രകാശൻ രാഷ്ട്രദീപികയോട് …
കോഴിക്കോട്: കവര്‍ച്ചാ കേസില്‍ പരാതി നല്കിയ യുവാവിനെ പോലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായെത്തിയ പിതാവ് നീതി തേടി മനുഷ്യാവകാശകമ്മീഷനിലേക്ക്. മകനെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പിതാവ് മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ പരാതി നല്‍കുന്നത്. ഇന്ന് പരാതി നല്‍കുമെന്നും മുഖ്യമന്ത്രിയ്ക്കും ഇതുസംബന്ധിച്ചുള്ള പരാതി നല്‍കാനാണ് തീരുമാനമെന്നും ഉണ്ണികുളം സ്വദേശിയായ പ്രകാശന് “രാഷ്ട്രദീപിക’യോട് പറഞ്ഞു. മകന് അനന്തുപ്രകാശി(20) നെ ഫറോക്ക് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചുവെന്നാണ് പ്രകാശന് പറയുന്നത്. മര്‍ദനത്തെ തുടര്‍ന്ന് അനന്തു കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ കലക്ഷന്‍ ഏജന്റായ അനന്തുവിനെ ഡിസംബര്‍ 31 ന് രാമനാട്ടുകര ബസ്റ്റാന്‍ഡിന് സമീപത്തുള്ള പോക്കറ്റ് റോഡില്‍ വച്ച് മൂന്നംഗസംഘം ആക്രമിച്ചിരുന്നു. ബൈക്കില്‍ പോവുകയായിരുന്ന അനന്തുവിനെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച ശേഷം ബാഗിലുണ്ടായിരുന്ന 65,000 രൂപയുമായി മൂന്നംഗസംഘം രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് ഫറോക്ക് പോലീസ് സ്റ്റേഷനില്‍ പരാതി…
Read Moreവിജിലന്സിനുനേരെ മുഖംതിരിച്ച് ആഭ്യന്തരവകുപ്പ്; രണ്ടു റേഞ്ചുകളില്‍ എസ്പി പോസ്റ്റില്‍ ആളില്ല ; പകരം ചുമതലക്കാര്‍ മാത്രം
സ്വന്തംലേഖകന്‍ കോഴിക്കോട്: അഴിമതിരഹിത ഭരണവുമായി അധികാരത്തിലേറിയ ഇടതുസര്‍ക്കാറിന്റെ കാലത്തും വിജിലന്‍സിനെ നയിക്കാന്‍ ആളില്ല. രണ്ടു റേഞ്ചുകളിലാണ് ആഭ്യന്തരവകുപ്പ് എസ്പിമാരെ നിയമിക്കാത്തത്. ജെയിംസ് ജോസഫിനെ കോഴിക്കോട് ഡിസിപിയായി സ്ഥലം മാറ്റിയതോടെയാണ് കിഴക്കന്മേഖയില് വിജിലന്‍സ് എസ്പി തസ്തിക ഒഴിഞ്ഞു കിടക്കുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ജെയിംസ് ജോസഫ് സ്ഥാനമൊഴിഞ്ഞത്. അതേസമയം പുതിയ നിയമനം ഉടനുണ്ടാവുമെന്നാണറിയുന്നത്. എന്നാല്‍ ഉത്തരമേഖലയെ(കോഴിക്കോട് റേഞ്ച്) പൂര്‍ണമായും ആഭ്യന്തരവകുപ്പ് അവഗണിച്ചിരിക്കുകയാണ്. ഉത്തരമേഖല വിജലന്‍സ് എസ്പിയെ സ്ഥലം മാറ്റിയിട്ട് എട്ട് മാസമായിട്ടും തത്സ്ഥാനത്ത് പുതിയ എസ്പിയെ നിയമിക്കാന്‍ ആഭ്യന്തരവകുപ്പ് തയാറായിട്ടില്ല. ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനിടെയാണ് ഉത്തരമേഖലയിലെ വിജിലന്‍സ് എസ്പിയായിരുന്ന ഉമ ബഹ്റയെ സ്ഥലം മാറ്റികൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. പാലക്കാട് കെഎപി രണ്ടാം ബറ്റാലിയനിലേക്കാണ് സ്ഥലം മാറ്റം. എന്നാല്‍ ഉത്തരമേഖല വിജിലന്‍സ് എസ്പിയ്ക്കു പകരം മറ്റൊരാളെ ഇതുവരേയും നിയമിച്ചിട്ടില്ല. കാസര്‍ഗോഡ്, കണ്ണൂര്‍ , കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ ചുമതലയാണ്…
Read Moreക്രമസമാധാന പാലനത്തിനും ഗതാഗതക്കുരുക്കിനും “ഇടിമിന്നൽ’ അടക്കമുള്ള സ്ക്വാഡുകൾ പരിഗണനയിൽ: സിറ്റി പോലീസ് കമ്മീഷണർ
കോഴിക്കോട്: നഗരത്തിലെ രൂക്ഷമായ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ക്രമസമാധാനപാലനത്തിനും സൈബർ സുരക്ഷയ്ക്കും മുൻതൂക്കം നൽകുമെന്ന് പുതുതായി ചുമതലയേറ്റ സിറ്റി പോലീസ് കമ്മീഷണർ കോറി സഞ്ജയ്കുമാര്‍ ഗുരുഡിന്. ഓപ്പറേഷൻ ഇടിമിന്നൽ, വാർ ഓൺ ഡ്രഗ്സ്, ഓപ്പറേഷൻ സ്വസ്തി, കണക്ട് കോഴിക്കോട്, നിഴൽപോലീസ് എന്നീ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ മുന്തിയ പരിഗണന നൽകുമെന്നും കമ്മീഷണർ ദീപികയോടു പറഞ്ഞു. നഗരത്തിലെ കുത്തഴിഞ്ഞ ഗതാഗതം നേരെയാക്കുകയാണ് ആദ്യ ദൗത്യം. നടുറോഡിൽ ബസ് നിർത്തുക, സീബ്ര ക്രോസിംഗിൽ കാൽനടയാത്രക്കാരെ പരിഗണിക്കാതിരിക്കുക, ഓട്ടോറിക്ഷകൾ പെട്ടെന്ന് വെട്ടിത്തിരിക്കുക, ഇടതുവശത്തുകൂടിയുള്ള മറികടക്കൽ, വൺവേ തെറ്റിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരേ കർശന നടപടിയുണ്ടാകും. വിദ്യാർഥികളോടും സ്ത്രീകളോടും മോശമായി പെരുമാറുന്ന ബസ്ജീവനക്കാരെ നിലയ്ക്കുനിർത്തും. സദാ തിരക്കനുഭവപ്പെടുന്ന പാളയം, പാലാഴിയിലെ ഹൈലൈറ്റ്മാൾ പരിസരം തുടങ്ങിയ ഇടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. കൺട്രോൾ റൂം പോലീസ്, നൈറ്റ് പട്രോളിംഗ് എന്നിവർ ഇനി സദാ…
Read Moreവീണ്ടും പോലീസ് കാടത്തം..?അടിവസ്ത്രത്തില്‍ ഇരുപതുകാരനെ മര്‍ദിച്ചെന്ന് പിതാവ്;ആരോപണം അടിസ്ഥാന രഹിതമെന്ന് പോലീസ്
കോഴിക്കോട്: കവര്‍ച്ചാ കേസില്‍ പരാതി നല്കിയ യുവാവിനെ പോലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദിച്ചെന്ന ആരോപണവുമായി പിതാവ്. ഉണ്ണികുളം സ്വദേശി പ്രകാശനാണ് മകന് അനന്തുപ്രകാശി(20) നെ ഫറോക്ക് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചതെന്ന ആരോപണവുമായി രംഗത്തെത്തിയത്. മര്‍ദനത്തെ തുടര്‍ന്ന് അനന്തുവിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ കുറിച്ച് പിതാവ് പറയുന്നതിങ്ങനെ : സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ കലക്ഷന്‍ ഏജന്റായ അനന്തുവിനെ ഡിസംബര്‍ 31 ന് രാമനാട്ടുകര ബസ്റ്റാന്‍ഡിന് സമീപത്തുള്ള പോക്കറ്റ് റോഡില്‍ വച്ച് മൂന്നംഗസംഘം ആക്രമിച്ചിരുന്നു. ബൈക്കില്‍ പോവുകയായിരുന്ന അനന്തുവിനെ തടഞ്ഞ് നിര്‍ത്തി മര്‍ദിച്ച ശേഷം ബാഗിലുണ്ടായിരുന്ന 65,000 രൂപയുമായി മൂന്നംഗസംഘം രക്ഷപ്പെട്ടു. അതിനിടെ അനന്തുവിന്റെ ബാഗിലുണ്ടായിരുന്ന ടാബും ഇവര്‍ അടിച്ചുതകര്‍ത്തു. പണം കവര്‍ന്നതിനു ശേഷം അനന്തുവിന്റെ കണ്ണില്‍ മുളകുപൊടി വിതറിയാണ് മൂവരും രക്ഷപ്പെട്ടത്. ആക്രമിച്ച രണ്ടുപേര്‍ ഹെല്‍മറ്റായിരുന്നു ധരിച്ചത്. മൂന്നാമത്തെയാള്‍ തുണികൊണ്ട് മുഖം മറിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന്…
Read More