സ്ഥി​ര നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് കോഴിക്കോട് മെഡിക്കൽ കോളജിലെ  നി​പ്പാ​വാ​ർ​ഡി​ലെ ജീ​വ​ന​ക്കാ​രു​ടെ നി​രാ​ഹാ​രം തു​ട​ങ്ങി

കോ​ഴി​ക്കോ​ട്: സ്ഥി​ര നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ട് മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യി​ലെ നി​പ്പാ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച സ​മ​രം പ​തി​നാ​ല് ദി​വ​സം പി​ന്നി​ട്ടു.

ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും നീ​ക്കം ഒ​ന്നും ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ മു​ത​ൽ സ​മ​ര​പ​ന്ത​ലി​ൽ ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളാ​യ വെ​ള്ളി​പ​റ​മ്പ് കീ​ഴ്മാ​ട് സ്വ​ദേ​ശി ഭ​ഗ​വ​തി പ​റ​മ്പ​ത്ത് മേ​ത്ത​ൽ ര​ജീ​ഷ് നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങി. വി.​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഇ.​പി.​ര​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി. സി​ദ്ധീ​ഖ്, ടി. ​മി​നി, പി.​സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.സ്ഥി​ര നി​യ​മ​നം ന​ട​പ്പി​ലാ​യി കി​ട്ടു​ന്ന​ത് വ​രെ സ​മ​ര​വു​മാ​യി മു​മ്പോ​ട്ട് പോ​കു​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. അ​തി​നി​ടെ സ​മ​രം ആ​രോ​ഗ്യ മ​ന്ത്രി ഇ​ട​പെ​ട്ട് ഒ​ത്തു​തീ​ർ​പ്പാ​ക്കി​യ​താ​യി ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

മു​സ്ലീം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ന​ജീ​ബ് കാ​ന്ത​പു​രം സ​മ​ര​പ​ന്ത​ലി​ലെ​ത്തി ജീ​വ​ന​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.​ജീ​വ​ന​ക്കാ​രെ യാ​തൊ​രു മു​ന്ന​റി​യി​പ്പ് ന​ൽ​കാ​തെ പി​രി​ച്ചു​വി​ട്ട​തി​ൽ ന​ജീ​ബ് കാ​ന്ത​പു​രം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

Related posts