മലപ്പുറം: ശബരിമലയിൽ ദർശനം നടത്തിയ യുവതികളിലൊരാളായ കനകദുർഗയെ ഭർത്താവിന്റെ ബന്ധുക്കൾ മർദിച്ചതായി പരാതി. പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോളാണ് അവർക്ക് മർദനമേറ്റത്. ഇതേതുടർന്ന് കനകദുർഗയെ പെരിന്തൽമണ്ണയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read MoreCategory: Kozhikode
കാരുണ്യയുടെ കാരുണ്യം!! ഭാഗ്യദേവത കടാക്ഷിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ ശിവദാസൻ ലക്ഷപ്രഭുവായി
കരുവാരകുണ്ട്: ഭാഗ്യദേവത കടാക്ഷിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരൻ ലക്ഷപ്രഭുവായി. കാളികാവ് വെള്ളയൂർ കാവുങ്ങൽ സ്വദേശിയും മാന്പുഴ റബ്ബർ പ്രോസസിംഗ് യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനുമായ വടക്കേതിൽ ശിവദാസൻ (63) നാണ് കാരുണ്യ ഭാഗ്യക്കുറിയുടെ 80 ലക്ഷം ലഭിച്ചു. ശനിയാഴ്ച നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ കാരുണ്യ 379 ലോട്ടറിയുടെ KZ 626471 എന്ന നന്പറിനാണ് ഒന്നാം സ്ഥാനമായ 80 ലക്ഷം ലഭിച്ചത് തുവ്വൂരിൽ കെആർകെ ലോട്ടറി ഏജൻസി നടത്തുന്ന രാമകൃഷ്ണനിൽ നിന്നാണ് ഇദ്ദേഹം ടിക്കെറ്റെടുത്തത്. ശനിയാഴ്ച വൈകിട്ട് മൂന്നിന് നറുക്കെടുപ്പിന് ശേഷം നെറ്റിൽ തന്റെ ടിക്കറ്റിന്റെ നന്പർ ഉണ്ടോ എന്ന് പരിശോധിച്ച ശിവദാസൻ നിരാശയോടെ ടിക്കറ്റ് വലിച്ചെറിഞ്ഞു. നൂറു രൂപാ മുതൽ 5000 രൂപാ വരെയുള്ള നന്പറുകളിൽ തന്റെ ടിക്കറ്റ് ഉൾപ്പെടാത്തതായിരുന്നു ഇതിന് കാരണം. പിന്നീട് തന്റെ സുഹൃത്തിൽ നിന്നുമാണ് തുവ്വൂർ കെ.ആർ കെ ലോട്ടറി ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ്…
Read Moreസൈബർ തട്ടിപ്പ് കേസ്: സംഘത്തലവൻ കാമറൂണ്‍ സ്വദേശി റിമാൻഡിൽ
മലപ്പുറം: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ചു വിവിധ രീതിയിലുള്ള ഓണ്‍ലൈൻ തട്ടിപ്പുകൾ നടത്തിവരികയായിരുന്ന കാമറൂണ്‍ നോർത്ത് വെസ്റ്റ് റീജിയണ്‍ സ്വദേശിയായ സംഘത്തലവനെ റിമാൻഡ് ചെയ്തു. മൈക്കിൾ ബൂൻവി ബോൻവ (29)യെയാണ് മഞ്ചേരി പോലീസ് ഹൈദരാബാദിൽ നിന്നു അറസ്റ്റ് ചെയ്തത്. തുടർന്നു കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്. സംഘത്തിൽ ഏതാനും പേർ കൂടി ഉള്ളതായാണ് പോലീസിനു ലഭിച്ച വിവരങ്ങൾ. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ ഓണ്‍ലൈൻ തട്ടിപ്പ് കേസിൽ മഞ്ചേരി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ആറു മാസത്തിനിടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം എട്ടായി. പ്രതിയുടെ താമസസ്ഥലം മനസിലാക്കി തന്ത്രപരമായി നടത്തിയ അന്വേഷണത്തിലൂടെ പുലർച്ചെയാണ് പ്രതിയെ കണ്ടെത്താൻ പോലീസിനു സാധിച്ചത്. ഇതേ കേസിലെ കാമറൂണ്‍ സ്വദേശികളായ രണ്ടു പേരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടക്കിടെ താമസസ്ഥലം മാറ്റുന്ന മൈക്കിൾ ബൂൻവി ബോൻവയെ കണ്ടെത്താൻ വളരെ പ്രയാസമായിരുന്നു. മെഡിക്കൽ…
Read Moreവയനാട്ടിൽ 27 ഇനം പരുന്തുകൾ, അഞ്ചിനം മൂങ്ങകൾ; നാലിനം കഴുകൻമാർ
കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ വന്യജീവി സങ്കേതത്തിലും നോർത്ത്, സൗത്ത് ഡിവിഷനുകളിലും നടത്തിയ സർവേയിൽ 27 ഇനം പരുന്തുകളെ കണ്ടെത്തി. അഞ്ചിനം മൂങ്ങകൾ, നാലിനം കഴുകൻമാർ എന്നിവയേയും കാണാനായി. ഇരപിടിയൻ പരുന്തുകളെ കണ്ടെത്താനായി നടത്തിയ സർവേയിൽ ആകെ 220 ഇനം പക്ഷികളെ കണ്ടു. വനത്തിൽ 16 ബേസ് ക്യാന്പുകളിലായി 10നു വൈകുന്നേരം മുതൽ 13നു രാവിലെ വരെയായിരുന്നു സർവേ. കടുവ, ആന, കാട്ടുപോത്ത്, പുള്ളിപ്പുലി തുടങ്ങിയ സസ്തനികളെയും സർവേയിൽ കണ്ടതായി ടീം അംഗങ്ങൾ പറഞ്ഞു. വൈൽഡ് ലൈഫ് വാർഡൻ എൻ.ടി. സാജൻ, അസിസ്റ്റന്റ് ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ രമേഷ് ബിഷ്ണോയി, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർ അജിത് കെ. രാമൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, വൈൽഡ് ലൈഫ് അസിസ്റ്റന്റ് രാഹുൽ രവീന്ദ്രൻ, കണ്‍സർവേഷൻ ബയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടൻ എന്നിവർ സർവേയ്ക്കു നേതൃത്വം നൽകി.
Read Moreവനംവകുപ്പ് ദ്രുതകര്‍മ സേനയിലെ താത്കാലിക ജീവനക്കാര്‍ ദുരിതത്തിൽ
സ്വന്തംലേഖകന്‍ കോഴിക്കോട്: വനംവകുപ്പിലെ റാപ്പിഡ് റസ്പോണ്‍സ് ടീമിലെ (ആര്‍ആര്‍ടി) താത്കാലിക ജീവനക്കാര്‍ ദുരിതത്തില്‍ . കൃത്യമായ വേതനമോ അടിസ്ഥാന സൗകര്യമോ ഒന്നും തന്നെ ഇവര്‍ക്ക് ഒരുക്കാന്‍ വനംവകുപ്പ് തയാറാവുന്നില്ല. വനംവകുപ്പിലെ ഏറ്റവും അപകടകരമായ ജോലികള്‍ ചെയ്യുന്നത് വന്യജീവി സംരക്ഷണ വിഭാഗത്തിലെ ആര്‍ആര്‍ടി ആണ്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഇവര്‍ 24 മണിക്കൂറും ജോലിചെയ്യേണ്ട അവസ്ഥയിലാണിന്നുള്ളത്. കാട്ടില്‍ നിന്നും നാട്ടിലേക്കിറങ്ങുന്ന വന്യജീവികളെയും വിഷമുള്ള പാമ്പുകളെയും പിടികൂടുന്നത് താത്കാലിക ജീവനക്കാരാണ്. ഇത്തരത്തില്‍ ജീവികളെയും മൃഗങ്ങളേയും പിടികൂടിയാല്‍ വനത്തിനുള്ളില്‍ വിടുന്നതിന് വാഹനസൗകര്യവും പോലും ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് തയാറാവുന്നില്ല. സ്വന്തം ചെലവിലാണ് ഇവര്‍ ജീവികളേയും മറ്റും കാട്ടിലെത്തിക്കുന്നത്. ജില്ലയില്‍ കോഴിക്കോട് – താമരശ്ശേരി റേഞ്ചിനു കീഴില്‍ നാല് താല്കാലിക ജീവനക്കാരാണ് ജോലിചെയ്യുന്നത്. കുറ്റ്യാടി മുതല്‍ ചാലിയം വരെയുള്ള സ്ഥലങ്ങളാണ് ഇവരുടെ പരിധിയില്‍ വരുന്നത്. വളര്‍ത്തു മൃഗങ്ങളൊഴിച്ച് മറ്റുള്ള മൃഗങ്ങള്‍ക്ക് അപകടം പറ്റുകയോ നാട്ടിലിറങ്ങുകയോ ചെയ്താല്‍…
Read Moreപയ്യോളിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്; ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ
കോഴിക്കോട്: പയ്യോളിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. അയനിക്കാട് ആവിത്താരമേൽ സത്യന്റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി ബോബേറുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിരുന്നു. സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകരെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു. അക്ഷയ്, അഭിമന്യു, സെന്തിൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
Read Moreവയനാട് ഗവൺമെന്റ് മെഡിക്കൽ കോളജ് ഭൂമിയിൽ പ്രകൃതിദുരന്ത സാധ്യതയെന്നു പ്രചാരണം; ജനങ്ങൾ ആശങ്കയിൽ
കൽപ്പറ്റ: വയനാട് ഗവ.മെഡിക്കൽ കോളജിനായി കോട്ടത്തറ വില്ലേജിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് ദാനം ചെയ്ത 50 ഏക്കർ ഭൂമിയിൽ പ്രകൃതിദുരന്ത സാധ്യയുണ്ടെന്നു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ജിഎസ്ഐ) റിപ്പോർട്ട് ചെയ്തെന്ന പ്രചാരണം ജനങ്ങളെ ആശങ്കയിലാക്കുന്നു. സ്ഥലത്തെ പ്രകൃതി തിദുരന്ത സാധ്യത സംബന്ധിച്ച് ആധികാരിക പഠനം ഇനിയും നടന്നിട്ടില്ല. എന്നിരിക്കെയുള്ള പ്രചാരണം മെഡിക്കൽ കോളജ് പദ്ധതിക്കുതന്നെ വിനയാകുമെന്നു അഭിപ്രായപ്പെടുന്നവർ നിരവധിയാണ്. കൽപ്പറ്റ-മാനന്തവാടി റോഡിലെ മുരണിക്കര കവലയിൽനിന്നു 1.8 കിലോമീറ്റർ അകലെയാണ് മെഡിക്കൽ കോളജിനായി ഏറ്റെടുത്ത ഭൂമി. കാലവർഷത്തിനിടെ ജില്ലയിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമി വിണ്ടുകീറൽ തുടങ്ങിയവയെക്കുറിച്ചു പഠിക്കുന്നതിനു ജിഎസ്ഐ ഉദ്യോഗസ്ഥർ ജില്ലയിലെത്തിയിരുന്നു. ഒരു മാസത്തോളം ജില്ലയിൽ ചെലവഴിച്ച ഇവർ മെഡിക്കൽ കോളജ് നിർമാണം നടക്കേണ്ട ഭൂമിയിൽ പ്രത്യേക പരിശോധന നടത്തിയിരുന്നില്ല. എന്നാൽ സ്ഥലത്തു നിർമാണം നടത്തുന്നതിനു മുന്‍പ് പഠനം ആവശ്യമാണെന്നു നീരീക്ഷിക്കുകയുണ്ടായി. മെഡിക്കൽ കോളജിനായി ഉപയോഗപ്പെടുത്തുന്ന ഭൂമിയിലെ പ്രകൃതിദുരന്ത…
Read Moreകല്ലാച്ചിയിലെ ജ്വല്ലറി കവര്‍ച്ച ; പ്രതികളെ കോടതിയില്‍ ഹാജരാക്കും; പോലീസുകാർക്ക് നന്ദി അറിയിച്ച് ജ്വല്ലറി ഉടമയും കുടുംബവും
നാദാപുരം: കല്ലാച്ചിയില്‍ ജ്വല്ലറി കുത്തി തുറന്ന് മുക്കാല്‍ കോടിയുടെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയും പണവും കവര്‍ന്ന കേസില്‍ പോലീസ് പിടികൂടിയ തമിഴ്നാട് സ്വദേശികളായ മൂന്നംഗ അന്തര്‍ സംസ്ഥാന മോഷ്ടാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ പാക്കം സ്വദേശി അഞ്ച്പുലി എന്ന അഞ്ചാം പുലി (52), വീരുപ്പുറം ജില്ലയിലെ കോട്ടുമേട് സ്വദേശി രാജ (31), മധുര ജില്ലയിലെ പുതൂര്‍ സ്വദേശി സൂര്യ (22) എന്നിവരെയാണ് നാദാപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുന്നത്. അതേസമയം നിരവധി മോഷണകേസുകളിലെ പ്രതികളായ ഇവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോവുന്നതിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമാണ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ആറംഗ സംഘത്തില്‍പെട്ട മൂന്നുപേരാണ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്ന് പിടിയിലായത്. 2018 ഡിസംബര്‍ നാലിനാണ് കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറിയുടെ പിന്…
Read Moreമാലിന്യവും ചെളിയും നിറഞ്ഞ ഒവി തോടിനു കുറുകെ പാലം നിര്‍മാണത്തിന് തോട്ടിലിറങ്ങിയവര്‍ക്ക് ദേഹാസ്വാസ്ഥ്യം
വടകര: മുനിസിപ്പാലിറ്റിയിലെ പാക്കയില്‍ ഒവി തോടിനു കുറുകെ പാലം നിര്‍മിക്കുന്നതിനു വേണ്ടി തോട്ടിലിറങ്ങിയവര്‍ക്ക് ദേഹാസ്വാസ്ഥ്യം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ തൊഴിലാളികളായ നാലു പേര്‍ക്കാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂണിനു കമ്പി കെട്ടാന്‍ തോട്ടില്‍ ഇറങ്ങിയവര്‍ക്ക് തലകറക്കവും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി രാത്രിയായതോടെ കലശലായ പനി അനുഭവപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിയിരിക്കുകയാണ്. തോട്ടിലിറങ്ങിയവര്ക്കു മാത്രമേ അസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുള്ളൂ. മാലിന്യവും ചെളിയും കെട്ടി നില്ക്കുന്ന തോടാണ് ഇത്.
Read Moreറിൻസി ജ്വല്ലറി കവർച്ച കേസ്; നാദാപുരം എസ്ഐയും സ്ക്വാഡ് അംഗങ്ങളും സോഷ്യൽ മീഡിയയിൽ മിന്നും താരങ്ങൾ
നാദാപുരം: കല്ലാച്ചിയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം പിടിയിലായപ്പോൾ അന്വേഷണോദ്യോഗസ്ഥനായ നാദാപുരം എസ്ഐ എന്‍.പ്രജീഷും സ്ക്ക്വാഡ് അംഗങ്ങളും സോഷ്യൽ മീഡിയയിൽ താരങ്ങളായി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ എസ് ഐ യുടെയും നാദാപുരം പോലീസ് ഉദ്യോഗസ്ഥരുടെയും ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. കല്ലാച്ചി മാർക്കറ്റ് റോഡിൽ റിൻസി ജ്വല്ലറിയുടെ പിന് ഭാഗത്തെ ചുമര് തുരന്ന് 220 പവന് സ്വര്‍ണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും ആണ് കവര്‍ന്നത്.കവര്ച്ചക്കാരെപ്പറ്റി ഒരു സൂചന പോലുംലഭിക്കാത്ത അവസ്ഥ. തികച്ചും ശൂന്യതയില്‍ നിന്നാണ് നാദാപുരം എസ്ഐ യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുന്നത്. വടകര നാദാപുരം മേഖലയിലെ വിവിധ മൊബൈല്‍ ടവര്‍ ഡമ്പുകള്‍ പരിശോധിച്ച് മൂന്ന് ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകള്‍ വിശകലനം ചെയ്തെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ആയുധങ്ങൾ ലഭിച്ചതാണ് അന്വേഷ ഷണത്തില്‍ വഴിത്തിരിവായത്. ഇവ വടകരയിലെ ഒരു…
Read More